UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1441

കൃഷിഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ നടപടികള്

ശ്രീ. . റ്റി. ജോര്‍ജ്

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീ. സി. പി. മുഹമ്മദ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കൃഷി ഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;

(ബി) കൃഷി ഭവനുകളില്‍ ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

1442

കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം

ശ്രീ. പി. ഉബൈദുള്ള

() സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കാര്‍ഷിക മേഖലയുടെ പങ്ക് കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രധാനമേഖലകളില്‍നിന്നുമുള്ള കഴിഞ്ഞ 5 വര്‍ഷത്തെ കണക്കുകള്‍ വെളിപ്പെടുത്തുമോ;

(സി) കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരാനുള്ള കാരണങ്ങളെകുറിച്ച് ഏതെങ്കിലും ഏജന്‍സികള്‍ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ഡി) കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ?

1443

ഇടുക്കി പാക്കേജ്

ശ്രീ. മുല്ലക്കര രത്നാകരന്‍

() കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന് ഇതിനകം അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എന്തു തുക ഇതിനകം ചെലവഴിച്ചു;എന്തെല്ലാം പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്?

1444

എണ്ണപ്പനക്കുരുസംസ്കരണഫാക്ടറി

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ വെറ്റിലപ്പാറയില്‍ എണ്ണപ്പനക്കുരുസംസ്കരണഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ?

1445

കാര്‍ഷിക മേഖലയില്‍ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ദാസന്‍

() കാര്‍ഷിക മേഖലയില്‍ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് കൃഷി വികസിപ്പിക്കുന്നതിന് സാങ്കേതിക ശാസ്ത്രീയ പരിശീലനവും ഉപദേശങ്ങളും നല്‍കാന്‍ നിലവില്‍ ഏതെല്ലാം സംവിധാനങ്ങളും ഏതെല്ലാം സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത് ; അത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നും വ്യക്തമാക്കാമോ ;

(ബി) കൊയിലാണ്ടി മണ്ഡലത്തില്‍ കാലിത്തീറ്റ ഫാക്റ്ററിയോട് ചേര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാല ഉപകേന്ദ്രമോ കേന്ദ്രം തന്നെയോ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1446

അംഗീകൃത ഫാര്‍മേഴ്സ് ക്ളബ്ബുകള്‍

ശ്രീ. കെ. ദാസന്‍

() കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എത്ര അംഗീകൃത ഫാര്‍മേഴ്സ് ക്ളബ്ബുകള്‍ ഉണ്ട് എന്നും അത് എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമാക്കാമോ ;

(ബി) ഫാര്‍മേഴ്സ് ക്ളബ്ബിന് എന്തെല്ലാം സഹായ പദ്ധതികളാണ് സര്‍ക്കാരില്‍ നിന്ന് ലഭ്യമായിട്ടുള്ളത് ; ഓരോ പദ്ധതിയും വിശദീകരിക്കാമോ ;

(സി) ഓരോ പദ്ധതിയിലും സഹായം അല്ലെങ്കില്‍ ആനുകൂല്യം ലഭിക്കാന്‍ ഫാര്‍മേഴ്സ് ക്ളബ്ബ് പാലിച്ചിരിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാമെന്നും വിശദീകരിക്കാമോ ?

1447

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലാളി നിയമനം നടത്താന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിവിധ സ്ഥാപനങ്ങളില്‍ ലേബറര്‍ നിയമനത്തിന് തയ്യാറാക്കിയ പട്ടികയില്‍ നിന്നും നിയമനം നടത്താത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ പ്രസ്തുത സ്ഥാപനങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

1448

കാര്‍ഷിക പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭരണ സമിതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുളള പല പൊതുമേഖലാ സ്ഥാപനങ്ങളിലും ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ ഭരണാധികാരികളോ, ഭരണസമിതികളോ നിലവില്‍ വന്നിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിനുളള കാരണങ്ങള്‍ വിശദമാക്കുമോ ?

1449

കേരള കാര്‍ഷിക സര്‍വകലാശാല  ഭരണസമിതി രൂപീകരണം

ശ്രീ. കെ. രാധാകൃഷണന്‍

() കേരള കാര്‍ഷിക സര്‍വ്വകലാശാല ഭരണസമിതി നിലവിലില്ലാതായിട്ട് എത്ര കാലമായെന്ന് അറിയിക്കാമോ;

(ബി) പുതിയ ഭരണസമിതിയിലേക്ക് ഏതെല്ലാം മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്തിയെന്നും അതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി) പുതിയ ഭരണസമിതി രൂപീകരിക്കുന്നതിനുള്ള കാലതാമസത്തിന് കാരണങ്ങള്‍ എന്താണെന്ന് അറിയിക്കുമോ;

(ഡി) ജനാധിപത്യ സംവിധാനത്തിനുള്ള ഭരണസമിതിയുടെ അഭാവത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്ത സ്ഥിതിയിലാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

() എങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ?

1450

കാര്‍ഷിക സര്‍വ്വകലാശാലയിലെ ജനറല്‍ കൌണ്‍സില്‍, എക്സിക്യൂട്ടീവ് എന്നിവയുടെ കാലാവധി

ശ്രീ. . ചന്ദ്രശേഖരന്‍

() കാര്‍ഷിക സര്‍വ്വലാശാലയില്‍ ജനറല്‍ കൌണ്‍സില്‍, എക്സിക്യൂട്ടീവ് എന്നിവയുടെ കാലാവധി തീര്‍ന്നത് എന്നാണെന്നറിയിക്കാമോ ;

(ബി) പുതിയ ജനറല്‍ കൌണ്‍സില്‍, എക്സിക്യൂട്ടീവ് എന്നിവ എപ്പോള്‍ നിലവില്‍ വരുമെന്ന് അറിയിക്കുമോ ?

1451

തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വിംഗ്

ഡോ.കെ.ടി.ജലീല്‍

() തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ സര്‍വ്വകലാശാല എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഈ തീരുമാനം അംഗീകരിച്ചിട്ടുണ്ടോ;

(സി) എഞ്ചിനീയറിംഗ് വിംഗ് നിര്‍ത്തലാക്കാന്‍ തീരുമാനിക്കാനുളള കാരണമെന്താണെന്ന് വിശദമാക്കാമോ;

(ഡി) ഇതില്‍ ജോലിചെയ്യുന്ന ജീവനക്കാരെ എങ്ങനെ നിലനിര്‍ത്തുവാനാണ് ഉദ്ദേശിക്കുന്നത്?

1452

തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് ഫാം തൊഴിലാളികളുടെ നിയമനം

ഡോ. കെ.ടി.ജലീല്‍

() തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ തൊഴിലാളികളുടെ കുറവ് കാരണം ഫാമിന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തൊഴിലാളികളെ നിയമിക്കുന്നതിനു വേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍വ്വകലാശാല ഇന്റര്‍വ്യൂ നടത്തിയിരുന്നോ;

(സി) എങ്കില്‍ ഇതിന്റെ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;

(ഡി) ഇല്ലെങ്കില്‍ തൊഴിലാളികളെ നിയമിക്കുന്നതിനുവേണ്ടി എന്ത് നടപടി എടുക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

1453

തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് - ജീവനക്കാരുടെ കുറവ്

ഡോ.കെ.ടി.ജലീല്‍.

() തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ നോണ്‍ ടീച്ചിംഗ് സ്റാഫിന്റെയും ടെക്നിക്കല്‍ സ്റാഫിന്റെയും കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് നികത്തുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കുമോ?

1454

തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിപ്ളോമാ കോഴ്സ്

ഡോ. കെ.ടി.ജലീല്‍

() തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ 2 വര്‍ഷത്തെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിപ്ളോമാ കോഴ്സ് ആരംഭിക്കാന്‍ തീരുമാനമെടുത്തിരുന്നോ;

(ബി) എങ്കില്‍ അതിനുളള നടപടി ഏതുവരെയായി എന്നും എന്നത്തേക്ക് കോഴ്സ് ആരംഭിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?

1455

നൂറുദിന കര്‍മ്മപരിപാടി

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് പുതിയ പദ്ധതികള്‍ ഏതെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ രംഗത്ത് നേമം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കപ്പെട്ട പദ്ധതികളുടെ സാമ്പത്തിക, ഭൌതിക വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1456

സഞ്ചരിക്കുന്ന മൃഗാശുപത്രികള്‍

ശ്രീ. . പി. ജയരാജന്‍

() മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രികള്‍ ഏതെല്ലാം ജില്ലകളിലാണ് ആരംഭിക്കുന്നത് ;

(ബി) കണ്ണൂര്‍ ജില്ലയില്‍ എത്ര സഞ്ചരിക്കുന്ന മൃഗാശുപത്രികള്‍ ആരംഭിക്കുമെന്ന് അറിയിക്കുമോ;

(സി) ആയത് മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമെന്നു വിശദമാക്കുമോ;

(ഡി) സഞ്ചരിക്കുന്ന മൃഗാശുപത്രികള്‍ ആഴ്ചയില്‍ ഏതു ദിവസമാണ് ഓരോ പഞ്ചായത്തിലും എത്തുന്നതെന്നും ഏതു കേന്ദ്രത്തിലാണ് എത്തിച്ചേരുന്നതെന്നുമുള്ള സേവനലഭ്യത സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;

() കന്നുകാലി കര്‍ഷകര്‍ ഏറ്റവും അധികമുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ആലോചിച്ചു കണ്ടെത്തുവാനും അത്തരം പ്രദേശങ്ങളില്‍ പ്രസ്തുത സേവനം ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമോ?

1457

സമഗ്ര കന്നുകാലി വികസന പദ്ധതി

ശ്രീ. സി. ദിവാകരന്‍

() പത്ത് കോടി രൂപയുടെ കന്നുകാലി വികസന സമഗ്ര പദ്ധതി ഏതെല്ലാം ഡയറി ബ്ളോക്കുകളിലാണ് നടപ്പിലാക്കിയത്;

(ബി) ഈ പദ്ധതിയ്ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവില്‍ നിന്ന് എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) ഈ കാലയളവില്‍ കേന്ദ്രവിഹിതമായി ഈ പദ്ധതിയ്ക്ക് എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

1458

സംയോജിത കന്നുകാലി വികസന പദ്ധതി

ശ്രീ. വി. ശശി

() പത്തു കോടി രൂപയുടെ സംയോജിത കന്നുകാലി വികസന പദ്ധതി ഏതെല്ലാം ഡയറി ബ്ളോക്കുകളിലാണ് നടപ്പാക്കിയത്;

(ബി) ഈ പദ്ധതിക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവില്‍ നിന്നും എത്ര തുക ചെലവഴിച്ചുവെന്ന് പറയാമോ;

(സി) ഈ കാലയളവില്‍ കേന്ദ്ര വിഹിതമായി ഈ പദ്ധതിയ്ക്ക് എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

1459

കാഞ്ഞിരപ്പിള്ളിയിലെ പോത്തിറച്ചി സംസ്കരണഫാക്ടറി

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തിലെ കാഞ്ഞിരപ്പിള്ളിയില്‍ പോത്തിറച്ചി സംസ്കരണഫാക്ടറി നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?

1460

മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ

ശ്രീ. പി. ഉബൈദുള്ള

ശ്രീ. പി. കെ. ബഷീര്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

ശ്രീ. കെ. എന്‍. . ഖാദര്‍

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്‍ഡ്യ എന്ന സ്ഥാപനത്തിന്റെ സംഭരണ, സംസ്കരണ, വിതരണ രീതി സംബന്ധിച്ച വിശദവിവരം നല്കാമോ;

(ബി) ഈ സ്ഥാപനത്തിലൂടെ വിതരണം ചെയ്യുന്ന ഉല്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളെന്താണെന്ന് വിശദമാക്കുമോ;

(സി) കെപ്ക്കോ ഉല്പന്നങ്ങള്‍ ഹലാല്‍ രീതിയില്‍ തയ്യാറാക്കി വിപണനം ചെയ്യുന്നതു പോലെ എം.പി.ഐ ഉല്പന്നങ്ങളും അത്തരത്തില്‍ വിപണനം നടത്തുന്നത് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി) പോര്‍ക്ക് മാംസത്തിന്റേയും മറ്റിനം മാംസത്തിന്റേയും സംസ്ക്കരണം ഒരുമിച്ച് നടത്തുന്നു എന്ന ധാരണയില്‍ എം.പി..യുടെ മറ്റിനം മാംസ ഉല്പന്നങ്ങള്‍ വാങ്ങാന്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ മടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1461

കുട്ടനാട് പാക്കേജ്-ആടുവളര്‍ത്തല്‍ പദ്ധതി

ശ്രീ. ജി. സുധാകരന്‍

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് വഴി ആടു വിതരണ പദ്ധതി നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഈ സ്കീം റിവൈസ് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി) ഈ പദ്ധതി അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പാക്കുന്നുണ്ടോ; ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ടോ;

(ഡി) അതിനുളള മാനദണ്ഡം വ്യക്തമാക്കുമോ?

1462

സംയോജിക കന്നുകാലി വികസന പദ്ധതി

ശ്രീ. . കെ. ബാലന്‍

() കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഡയറി ബ്ളോക്കുകള്‍ വഴി നടപ്പാക്കുന്ന സംയോജിത കന്നുകാലി വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഈ പദ്ധതിക്കായി എത്ര രൂപയാണ് കേന്ദ്ര സഹായമായി ലഭിക്കുന്നത്;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതിനായി എത്ര രൂപ ലഭിച്ചു; എത്ര രൂപ ചെലവായി; വിശദവിവരം നല്‍കുമോ ?

1463

കോഴിക്കോട് ലൈവ്സ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി

ശ്രീ. വി. എം. ഉമ്മര്‍മാസ്റര്‍

() കന്നുകാലികളെ വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ ഉദ്ദേശത്തോടെ കോഴിക്കോട് വെറ്ററിനറി ഹോസ്പിറ്റല്‍ കോമ്പൌണ്ടിലെ ലൈവ്സ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പ്രിന്‍സിപ്പല്‍ ട്രൈയിനിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുളളവരുടെ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

1464

കൊട്ടിയത്തെ എല്‍.എം.ടി.സി.യുടെ പ്രവര്‍ത്തനം

ശ്രീ. ജി.എസ്.ജയലാല്‍

() മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന എല്‍.എം.ടി.സി-യില്‍ നിലവില്‍ എത്ര ജീവനക്കാരാണ് ജോലിനോക്കുന്നത്;

(ബി) ജീവനക്കാരുടെ കുറവുമൂലം പ്രസ്തുത സ്ഥാപനം സുഗമമായി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;

(ഡി) പ്രസ്തുത സ്ഥാപനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിലേയ്ക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?

1465

ആനക്കാംപൊയില്‍ മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കാനുളള നടപടി

ശ്രീ. സി. മോയിന്‍കുട്ട

() തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആനക്കാംപൊയില്‍ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തതുമൂലം ക്ഷീരകര്‍ഷകര്‍ ഏറെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ ഏറെയുളള പ്രദേശമെന്നതു കണക്കിലെടുത്ത് ഡോക്ടറെ അടിയന്തിരമായി നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1466

അമ്പലപ്പുഴ മണ്ഡലത്തിലെ മൃഗാശുപത്രികള്‍

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ മൃഗാശുപത്രികള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ ഏവ ;

ബി) ഇതില്‍ സ്വന്തമായി കെട്ടിടമില്ലാത്ത മൃഗാശുപത്രികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) സ്വന്തമായി കെട്ടിടമില്ലാത്ത മൃഗാശുപത്രികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുവാന്‍ 2012-2013 വര്‍ഷത്തില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) മണ്ഡലത്തില്‍ വാടക കെട്ടിടത്തില്‍ ഏതെല്ലാം മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ?

1467

ധോണി ഫാമിലെ താല്‍ക്കാലിക ജീവനക്കാര്‍

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() കെ.എല്‍.ഡി. ബോര്‍ഡിന്റെ ധോണി ഫാമില്‍ എത്ര താല്‍ക്കാലിക ജീവനക്കാര്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ എട്ട് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസുളള എത്ര പേരുണ്ടെന്നും അവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന വേതനം എത്രയാണെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാ വശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1468

കാസര്‍ഗോഡ് ജില്ലയില്‍ മൃഗസമ്പത്തിലെ വര്‍ദ്ധനവ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാസര്‍ഗോഡ് ജില്ലയില്‍ മൃഗസമ്പത്തില്‍ എത്ര ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും പാലുല്പാദനത്തില്‍ എത്ര ശതമാനം അധിക ഉല്പാദനം ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?

1469

ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോറിറ്റി

ശ്രീ. .കെ. വിജയന്‍

()മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോറിട്ടി ലിസ്റ് പ്രസിദ്ധീകരിച്ചതില്‍ 2003ന് ശേഷം സര്‍വ്വീസില്‍ വന്നവരില്‍ എത്രപേര്‍ക്ക് ഗ്രേഡ് ക ആയി റേഷ്യാ പ്രമോഷന്‍ നല്‍കിയിട്ടുണ്ട്;

(ബി) സമയാസമയങ്ങളില്‍ സീനിയോറിട്ടി ലിസ്റ് പ്രസിദ്ധീകരിക്കാത്തത് കാരണം റേഷ്യാ പ്രമോഷന്‍ ഉള്ള ഇവര്‍ക്ക് പ്രമോഷന്‍ സാധ്യതയും വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സീനിയോറിട്ടി ലിസ്റിലെ അപാകതകള്‍ പരിഹരിച്ച് വീണ്ടും ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ഡി) കോഴിക്കോട് ജില്ലയില്‍ 2012 മാര്‍ച്ചിനുള്ളില്‍ എത്ര പേര്‍ക്ക് കൂടി ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക ആയി സ്ഥാനകയറ്റം നല്‍കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

1470

ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ ശമ്പളസ്കെയില്‍ ഉയര്‍ത്തി നല്‍കണമെന്ന ആവശ്യം

ശ്രീ. പി. തിലോത്തമന്‍

() മൃഗസംരക്ഷണവകുപ്പിലെ ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ വിദ്യാഭ്യാസയോഗ്യത ഉയര്‍ത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ; കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തില്‍ ഇപ്രകാരം ഉയര്‍ത്തിയ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പള സ്കെയില്‍ അനുവദിച്ചു നല്‍കിയോ ;

(ബി) വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ശമ്പള സ്കെയില്‍ ഉയര്‍ത്തി നല്‍കണമെന്ന സംഘടനകളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ശമ്പളപരിഷ്ക്കരണ അനോമലികള്‍ പരിഹരിക്കുന്ന മുറയ്ക്ക് ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ ശമ്പളസ്കെയില്‍ മെച്ചപ്പെടുത്തി പരിഷ്ക്കരിക്കുമെന്ന ഉറപ്പ് പാലിക്കുമോ ?

1471

സര്‍ക്കാര്‍ പ്രസ്സുകള്‍ക്കുവേണ്ടി ചെലവഴിച്ചതുക

ശ്രീ. വി. ശിവന്‍കുട്ടി

() 2010-11 - ല്‍ സര്‍ക്കാര്‍ പ്രസ്സുകളുടെ നവീകരണത്തിനും, യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനുമായി ബഡ്ജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയിരുന്നത്;

(ബി) പ്രസ്തുത തുക ഉപയോഗിച്ച് ഏതൊക്കെ സര്‍ക്കാര്‍ പ്രസ്സുകളില്‍ എന്തൊക്കെ യന്ത്രസാമഗ്രികളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

1472

സര്‍ക്കാര്‍ ഗസറ്റ് ലഭ്യമാക്കാന്‍ നടപടി

ശ്രീ. ബി.ഡി. ദേവസ്സി

() കഴിഞ്ഞ കുറെ മാസങ്ങളായി സംസ്ഥാനത്തെ താലൂക്ക് തുടങ്ങിയ ഓഫീസുകളില്‍ സര്‍ക്കാര്‍ ഗസറ്റ് ലഭ്യമാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗസറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും മുന്‍കാലങ്ങളില്‍ വിതരണം ചെയ്തിരുന്ന ഓഫീസുകളിലും ലഭ്യമല്ലാത്തതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഇവ കൃത്യമായി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1473

സര്‍ക്കാര്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാന്‍ നടപടി

ശ്രീ. കെ. കെ. നാരായണന്‍

() ഗവണ്‍മെന്റ് നേരിട്ട് അച്ചടിച്ച് പുറത്തിറക്കുന്ന പുസ്തകങ്ങള്‍ ആവശ്യത്തിന് ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനായി എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) ഗവണ്‍മെന്റ് പ്രസ്സുകളിലെ തിരക്കാണ് ഇതിന് കാലതാമസമെങ്കില്‍ അച്ചടി ജോലികള്‍ ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഈ ജോലി ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

1474

നിയമസഭാ പ്രസ്സില്‍ ജൂനിയര്‍ ഫോര്‍മാന്‍ - ബൈന്‍ഡിംഗ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

() കേരള നിയമസഭാപ്രസ്സില്‍ എഫ്. ബാബുവിനെ, ജൂനിയര്‍ ഫോര്‍മാന്‍ - ബൈന്‍ഡിംഗ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ടിയാനെ എന്നു മുതല്‍ എവിടെ നിന്നാണ് വിടുതല്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) എഫ്. ബാബുവിനെ വിടുതല്‍ ചെയ്തതുകാരണം നിലവില്‍ വന്ന ഒഴിവില്‍, ഒഴിവ് നിലവില്‍ വരുന്നതിനുമുമ്പോ ശേഷമോ ആര്‍ക്കെങ്കിലും സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടോ;

(ഡി) പ്രസ്തുത ഒഴിവ് നിലവില്‍ വരുന്നതിനുമുമ്പ് ഏതെങ്കിലും ഉദ്യോഗസ്ഥനെ എഫ്. ബാബുവിന്റെ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചിട്ടുണ്ടെങ്കില്‍ ഏത് സര്‍വ്വീസ് നിയമപ്രകാരമാണ് പ്രസ്തുത നടപടി കൈക്കൊണ്ടത് എന്ന് വ്യക്തമാക്കുമോ;

() പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പും, പ്രസ്തുത സര്‍വ്വീസ് നിയമത്തിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;

(എഫ്) വേക്കന്‍സി നിലവില്‍ വരുന്നതിനുമുമ്പ്, അതായത് എഫ്. ബാബുവിനെ ടി തസ്തികയില്‍ നിന്ന് വിടുതല്‍ ചെയ്യുന്നതിനുമുമ്പ് പ്രസ്തുത തസ്തികയിലേക്ക് പ്രമോഷന്‍ ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അങ്ങനെ നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിവാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.