UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7091

സ്റുഡന്റ് പോലീസ് കേഡറ്റ്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()സ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികള്‍ക്ക് ഗ്രെയ്സ് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്‍. സി. സി. കുട്ടികള്‍ക്ക് നല്‍കുന്നത് പോലെ എസ്. പി. സി. കുട്ടികള്‍ക്ക് ഗ്രെയ്സ് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോ?

7092

എന്‍.സി.സി. അംഗങ്ങളുടെ എണ്ണം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

'' വി. എം. ഉമ്മര്‍ മാസ്റര്‍

'' പി. ബി. അബ്ദുള്‍ റസാക്

'' അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്തെ നാഷണല്‍ കേഡറ്റ് കോര്‍പ്പ്സ് അംഗങ്ങളുടെ എണ്ണത്തിന് പരിമിതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; എങ്കില്‍ പരമാവധി കേഡറ്റുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ബി)എന്‍.സി.സി. കേഡറ്റുകളുടെ പരിശീലനരീതിയില്‍ മാറ്റം വരുത്തുന്നതിനുള്ള നിര്‍ദ്ദേശമെന്തെങ്കിലും പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി)കേഡറ്റുകളുടെ അച്ചടക്കബോധം വര്‍ദ്ധിപ്പിക്കുന്നവിധത്തിലും, ദുരന്തനിവാരണപ്രവര്‍ത്തനമുള്‍പ്പെടെയുള്ള സാമൂഹ്യസേവനത്തിന് സന്നദ്ധരാക്കുവാന്‍ ഉദ്ദേശിച്ചുമുള്ള ട്രെയിനിംഗ് നല്കുന്നകാര്യം പരഗണിക്കുമോ ?

7093

അദ്ധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി നിയമനം നല്‍കുന്നതിന് പരിശീലനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

()സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിയ അദ്ധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി നിയമനം നല്‍കുന്നതിന് എത്ര അദ്ധ്യാപകര്‍ക്ക് ജില്ലാതല പരിശീലനം നല്‍കിയിട്ടുണ്ട് ; അതില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ ;

(ബി)ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കി നിയമനം നല്‍കാന്‍ നടപടികള്‍ സ്വീകരിയ്ക്കുമോ ; ഇതിനായി പൊതുവിദ്യാഭ്യാസവകുപ്പ് തലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

7094

അദ്ധ്യാപക പാക്കേജ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()അദ്ധ്യാപക പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ ഈ പാക്കേജ് നടപ്പിലാക്കിയെന്ന് വെളിപ്പെടുത്താമോ;

(സി)ഈ പാക്കേജ് പ്രകാരം ഓരോ ജില്ലയിലും എത്ര അദ്ധ്യാപകര്‍ക്ക് പ്രയോജനമുണ്ടായെന്ന് വിശദമാക്കാമോ;

(ഡി)ഈ പാക്കേജ് പ്രകാരം അദ്ധ്യാപകര്‍ക്ക് എന്തെല്ലാം ഗുണഫലങ്ങളാണ് ലഭ്യമായതെന്ന് വെളിപ്പെടുത്താമോ?

7095

അദ്ധ്യാപക പാക്കേജ്

ശ്രീമതി ഗീതാ ഗോപി

()പുതിയ അദ്ധ്യാപക പാക്കേജ് അനുസരിച്ച് തൃശൂര്‍ ജില്ലയില്‍ അദ്ധ്യാപക ബാങ്കില്‍ എത്ര പോരാണുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ വിഷയത്തിലും എത്ര പേരാണുള്ളതെന്ന് വ്യക്തമാക്കുമോ?

7096

അദ്ധ്യാപക പാക്കേജിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട അദ്ധ്യാപകര്‍ക്ക് നിയമനം

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

()അദ്ധ്യാപക പാക്കേജിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട അദ്ധ്യാപകര്‍ക്ക് നിയമനം നല്‍കാന്‍ ഉത്തരവായിട്ടുണ്ടോ; ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ആദ്യ ഘട്ടത്തില്‍ എത്ര പേര്‍ക്കാണ് നിയമനം നല്‍കുന്നത്; ഇവരുടെ പരിശീലനം പൂര്‍ത്തിയായിട്ടുണ്ടോ?

7097

അധ്യാപക പാക്കേജിന്റെ അടിസ്ഥാനത്തില്‍ നിയമനം

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()അധ്യാപക പാക്കേജിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ നിയമന അംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ പേര്, ജില്ല, സ്ഥാപനത്തിന്റെ പേര് എന്നിവ തരം തിരിച്ച് വെളിപ്പെടുത്തുമോ ;

(ബി)സ്കൂളുകളില്‍ തലയെണ്ണല്‍ അവസാനിച്ച സാഹചര്യത്തില്‍ഓരോ സ്ഥാപനത്തിന്റെയും യു..ഡി. എടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ;

(സി)സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ വിദ്യാലയങ്ങളുടെയും യു..ഡി. എടുക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ?

7098

ഹയര്‍ സെക്കണ്ടറി സിലബസ് പരിഷ്ക്കരണം

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, ബെന്നി ബെഹനാന്‍

()സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സിലബസ് പരിഷ്ക്കരണ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് സര്‍വ്വേ നടത്താനുദ്ദേശിക്കുന്നുണ്ടോ ;

(സി)ഏത് ഏജന്‍സിയാണ് സര്‍വ്വേ നടത്തുന്നത് ;

(ഡി)സര്‍വ്വേയുടെ ഭാഗമായി ബന്ധപ്പെട്ടവരില്‍നിന്ന് വിവരങ്ങള്‍ തേടുന്നകാര്യം പരിശോധിക്കുമോ ?

7099

പുതുതായി ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് പുതുതായി ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏതൊക്കെ പഞ്ചായത്തുകളില്‍ ഏതൊക്കെ കോഴ്സുകളാണ് ആരംഭിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര സ്കൂളുകളും, എയ്ഡഡ് മേഖലയില്‍ എത്ര സ്കൂളുകളുമാണ് പരിഗണിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(ഡി)ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ അനുവദിക്കുന്നതിന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

()ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ക്കായുള്ള എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്നും അവ ഏതൊക്കെയാണെന്നും സര്‍ക്കാര്‍/ എയ്ഡഡ് തിരിച്ച് വിശദമാക്കുമോ?

7100

അനാഥാലയങ്ങളിലേയും ക്ഷേമ സ്ഥാപനങ്ങളിലേയും അന്തേവാസികളായ വിദ്യാര്‍ത്ഥികളുടെ പ്ളസ് വണ്‍ പ്രവേശനം

ശ്രീ. വി.ഡി. സതീശന്‍

,, .റ്റി. ജോര്‍ജ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

()അനാഥാലയങ്ങളിലേയും ക്ഷേമ സ്ഥാപനങ്ങളിലേയും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ളസ് വണ്‍ പ്രവേശനം സുഗമമാക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇത് സംബന്ധിച്ച് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം വകുപ്പുകള്‍ യോജിച്ചാണ് ഈ പദ്ധതിയ്ക്ക് മുന്‍കൈ എടുക്കുന്നത് ?

7101

പ്ളസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ.സി. മോയിന്‍കുട്ടി

()സംസ്ഥാനത്ത് ഈ അദ്ധ്യയനവര്‍ഷം പ്ളസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു എന്നും വര്‍ദ്ധന വരുത്തിയതിന്റെ മാനദണ്ഡമെന്തായിരുന്നു എന്നും വ്യക്തമാക്കുമോ;

(ബി)ഇതില്‍ സര്‍ക്കാര്‍ മേഖലയ്ക്കും എയിഡഡ് മേഖലയ്ക്കും അനുവദിച്ച വര്‍ദ്ധന എത്ര ശതമാനം വീതമെന്ന് വ്യക്തമാക്കുമോ;

(സി)പ്ളസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെങ്കില്‍, സര്‍ക്കാര്‍ മേഖലയ്ക്ക് പ്രാധാന്യം നല്‍കി വര്‍ദ്ധന വരുത്താന്‍ നടപടി സ്വീകരിക്കുമോ?

7102

ആദിച്ചനെല്ലൂര്‍ പഞ്ചായത്ത് ഹൈസ്കൂളില്‍ പ്ളസ് ടു കോഴ്സ് ആരംഭിക്കുവാന്‍ നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()ഹയര്‍സെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നുപോലും ഇല്ലാത്ത എത്ര ഗ്രാമപഞ്ചായത്തുകളാണ് കൊല്ലം ജില്ലയില്‍ നിലവിലുള്ളത്;

(ബി)പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ പ്ളളസ് ടൂ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(സി)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ആദിച്ചനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് പ്ളസ് ടൂ പഠനത്തിന് സ്ഥാപനങ്ങള്‍ ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത പഞ്ചായത്തില്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ; എങ്കില്‍ ആദിച്ചനെല്ലൂര്‍ പഞ്ചായത്ത് അധീനതയിലുള്ള പഞ്ചായത്ത് ഹൈസ്കൂളില്‍ പ്ളസ് ടു ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7103

മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ എയ്ഡഡ് എച്ച്.എസ്.എസ്.-ല്‍ അധികതസ്തികകള്‍ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 2010-11 അദ്ധ്യയന വര്‍ഷം മുതല്‍ അനുവദിച്ച 178 സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ രണ്ടാംവര്‍ഷക്ളാസ് (+2) ആരംഭിച്ച 2011-12 വര്‍ഷത്തോടുകൂടി അനുവദിക്കേണ്ട അധികതസ്തികകള്‍ ഇതുവരെയായി അനുവദിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത തസ്തികകള്‍ മുന്‍കാല പ്രാബല്യത്തോടു കൂടി അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)2011-12 അദ്ധ്യയന വര്‍ഷം മുതല്‍ തന്നെ അധികതസ്തികകളില്‍ പ്രതിഫലം ലഭിക്കാതെ ജോലി ചെയ്തു വരുന്ന അദ്ധ്യാപകര്‍ക്ക് ‘ഗസ്റ് വേതനം’ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

7104

ഹയര്‍ സെക്കന്ററി അദ്ധ്യാപക നിയമനത്തിലെ വെയിറ്റേജ് മാര്‍ക്ക്

ശ്രീ. വി.ഡി. സതീശന്‍

()18/1/11 ലെ 3/11 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഹയര്‍ സെക്കന്ററി അദ്ധ്യാപക നിയമനത്തില്‍ അടിസ്ഥാന യോഗ്യത കൂടാതെ അധിക യോഗ്യതയുള്ളവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാറുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം അധിക യോഗ്യതകള്‍ക്കാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത അദ്ധ്യാപക നിയമനത്തിന് എം.എഡ് ഉള്ളവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(ഡി)എം.എഡ്. ഉള്ളവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുവാന്‍ ഉദ്ദേശിക്കുന്നുവോ എന്ന് വ്യക്തമാക്കുമോ?

7105

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പ്ളസ് ടൂ

ശ്രീ.ബാബു എം.പാലിശ്ശേരി

()കുന്നംകുളം നിയോജക മണ്ഡലത്തിലെ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ പ്ളസ് ടു കോഴ്സ് പഠന സൌകര്യം ഇല്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്ളസ് ടു കോഴ്സ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

7106

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ക്ളര്‍ക്ക് തസ്തിക

ശ്രീ. ആര്‍. രാജേഷ്

()കുട്ടികള്‍ കുറയുന്നതു മൂലം ജോലി നഷ്ടപ്പെട്ട അദ്ധ്യാപകര്‍ക്കായി അദ്ധ്യാപക പാക്കേജ് പോലെ അദ്ധ്യാപകേതര ജീവനക്കാര്‍ക്കായി ഒരു പാക്കേജ് തയ്യാറാക്കുമോ ;

(ബി)അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ചതുപോലെ അനദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലും വ്യത്യാസം വരുത്തുമോ ;

(സി)ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിലവില്‍ ക്ളാര്‍ക്ക് തസ്തിക ഉണ്ടോ ; ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും ഒരുമിച്ചുള്ള സ്കൂളുകളിലെ സ്ഥിതി എന്താണ് ;

(ഡി)എച്ച്.എസ്.എസ്. കളില്‍ അദ്ധ്യാപകരാണ് ഓഫീസ് ജോലി ചെയ്യുന്നത് എന്ന വസ്തുത മുന്‍നിര്‍ത്തി ക്ളാര്‍ക്ക് തസ്തിക അനുവദിച്ച് നിയമനം നടത്തുമോ ?

7107

കാക്കാഴം ഹൈസ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗംഅനുവദിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇല്ലാത്തത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)അമ്പലപ്പുഴ കാക്കാഴം ഹൈസ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

7108

മലബാറിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ലാബ് അസിസ്റന്റുമാര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് നിലവില്‍ എത്ര ഗ്രാമപഞ്ചായത്തുകളിലാണ് ഹയര്‍ സെക്കണ്ടറി പഠന സൌകര്യം ഇല്ലാത്തത്; ഇത്തരം ഗ്രാമപഞ്ചായത്തുകളില്‍കൂടി ഹയര്‍ സെക്കണ്ടറി കോഴ്സ് ഈ അദ്ധ്യയന വര്‍ഷംമുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പത്താംതരം ശരാശരിക്ക് മുകളില്‍ ജയിച്ച കുട്ടികള്‍ക്ക്പോലും ഇപ്രാവശ്യം പ്ളസ് വണ്ണിന് അഡ്മിഷന്‍ ഇതുവരെ കിട്ടിയില്ലായെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ പ്ളസ് വണ്ണിന് ഇപ്പോള്‍ അധിക സീറ്റുകള്‍ അനുവദിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കില്‍ ഏതൊക്കെ ഗ്രൂപ്പുകള്‍ക്ക് എത്ര സീറ്റുകള്‍ വീതം അധികമായി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ഇപ്രകാരം ഹയര്‍ സെക്കണ്ടറി കോഴ്സുകളുടെ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ മലബാര്‍ മേഖലയില്‍ അനുവദിച്ച 178 സ്കൂളുകളില്‍ ജോലി നോക്കിവരുന്ന ലാബ് അസിസ്റന്റ്മാര്‍ക്ക് ഇതേവരെ യാതൊരുവിധ ആനുകൂല്യവും കിട്ടുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത്തരക്കാര്‍ക്ക് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

7109

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ സീനിയോറിറ്റി

ശ്രീ. വി. ഡി. സതീശന്‍

()ജി.. (എംഎസ്) 18/2012/പൊതുവിദ്യാഭ്യാസം തീയതി 10-1-2012 ഉത്തരവ്പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ നല്‍കിയ ഉത്തവ് നമ്പര്‍E3/4990/12 dt 18-5-2012-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ സീനിയോറിറ്റി കണക്കാക്കുന്നത് (No. 4) ശമ്പളസ്കെയില്‍ പരിഗണിക്കാതെ പ്രവേശനതീയതിയും പ്രായവും മാത്രം പരിഗണിക്കണമെന്നത് കേരള സ്റേറ്റ് സര്‍വ്വീസ്

നിയമത്തിലെ ഏത് സേവന ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ ഉത്തരവിലെ അപാകത മാറ്റി പുതിയ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി)പ്രസ്തുത ഉത്തരവില്‍ വന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതികളിന്മേല്‍ എന്ത് നടപടിയാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡറയക്ടറും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സ്വീകരിച്ചതെന്ന് വിശദമാക്കുമോ ;

(ഡി)അപാകതകള്‍ മാറ്റി പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുവാന്‍ തയ്യാറാകുമോ ?

7110

വി.എച്ച്.എച്ച്.ഇ സ്കൂളുകളില്‍ ജൂനിയറായ അദ്ധ്യാപകന് ഭരണചുമതല

ശ്രീ. സി. കൃഷ്ണന്‍

()വി.എച്ച്.എസ്.ഇ സ്കൂളുകളില്‍ സീനിയറായ വൊക്കേഷണല്‍/നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകന് താല്‍ക്കാലികമായി ഭരണചുമതല നല്‍കിയ ഉത്തരവില്‍, സീനിയോറിറ്റി മറികടന്ന് നിയമിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)ഹാജര്‍ പുസ്തക പ്രകാരം സ്കൂള്‍ പ്രവേശന തീയതി കണക്കാക്കി ഭരണചുമതല ഏല്‍പ്പിച്ചാല്‍, സര്‍വ്വീസ് കുറഞ്ഞ അദ്ധ്യാപകന്‍ സര്‍വ്വീസ് കൂടിയ അദ്ധ്യാപകന്റെ മുകളില്‍ ഭരണതലവനായി വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത അപാകത പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമോ?

7111

മാവേലിക്കര മണ്ഡലത്തില്‍ വി. എച്ച്. എസ്..

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ സ്കൂളുകളില്‍ പുതുതായി വി.എച്ച്.എസ്..യോ വി.എച്ച്.എസ്..യ്ക്ക് അധിക ബാച്ചോ നല്‍കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സ്കൂളുകളില്‍ ആണ് എന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ സര്‍ക്കാര്‍ - എയിഡഡ് സ്കൂളുകളില്‍ ലൈബ്രറി ഇല്ലാത്ത സ്കൂളുകള്‍ ഉണ്ടോ; എല്‍. പി., യു. പി., എച്ച്.എസ്., എച്ച്.എസ്.എസ്. തലം തിരിച്ച് വിശദമാക്കുമോ;

(സി)ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങുന്നതിന് എന്തൊക്കെ ഫണ്ടുകള്‍ ആണ് നിലവില്‍ ഉള്ളത് എന്ന് വ്യക്തമാക്കുമോ; ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോ?

7112

ആര്‍.എം.എസ്.. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()ആര്‍.എം.എസ്.. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതി പ്രകാരമുള്ള സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് നിര്‍മ്മാണ ഏജന്‍സിയായി ആരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇത് സംബന്ധിച്ച് ഓരോ സ്കൂളിനും എത്ര ലക്ഷം രൂപയാണ് നല്‍കുന്നത് ; വ്യക്തമാക്കുമോ 

7113

ആര്‍.എം.എസ്.. പദ്ധതിയുടെ ഫണ്ട് മോണിട്ടറിംഗ്

ശ്രീ. വി. ശശി

()ആര്‍.എം.എസ്.. പദ്ധതിയുടെ ഏകോപനത്തിനും ഫണ്ട് മോണിട്ടറിംഗിനുമായി നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വ്യക്തമാക്കാമോ; ജില്ലാതല ഓഫീസ് സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി)ആര്‍.എം.എസ്.. ഫണ്ട് ചെലവഴിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)ഈ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം ജില്ലയിലെ എത്ര സ്കൂളുകള്‍ക്കാണ് സാമ്പത്തിക സഹായം അനുവദിച്ചിട്ടുള്ളത്; ഈ വര്‍ഷം ജില്ലയില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പരിപാടികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?

7114

ഉച്ചഭക്ഷണത്തിനായി ലഭിക്കുന്ന കേന്ദ്ര ഫണ്ട്

ശ്രീ. . എം. ആരിഫ്

()സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനായി ലഭിക്കുന്ന കേന്ദ്ര ഫണ്ടിന്റെ വിശദാംശം ലഭ്യമാക്കാമോ ;

(ബി)കഴിഞ്ഞ ഒരു വര്‍ഷം എന്തു തുക ചെലവഴിച്ചുവെന്നും എന്തു തുക കെട്ടിക്കിടപ്പുണ്ടെന്നും വ്യക്തമാക്കാമോ;

(സി)സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പരിപടി പഴയതുപോലെ തുടരുന്നതിന് തടസ്സമായ വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവ് പിന്‍വലിക്കുമോ ;

(ഡി)ഉച്ചഭക്ഷണ പരിപാടി തുടര്‍ന്നും കാര്യക്ഷമമായി നടപ്പാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

7115

എസ്.എസ്.. പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

ശ്രീ. ജെയിംസ് മാത്യു

()സര്‍വ്വശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചത് ; കേരളത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നു മുതലാണ് തുടങ്ങിയത് ;

(ബി)എസ്.എസ്.. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ സ്വഭാവം വിശദമാക്കാമോ ;

(സി)എസ്.എസ്.. പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എല്ലാവര്‍ഷവും നടത്താറുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ ഏത് സാഹചര്യത്തിലാണ് ഈ വര്‍ഷം ഉദ്ഘാടനം തീരുമാനിച്ചതെന്ന് വ്യക്തമാക്കാമോ ?

7116

എസ്.എസ്.. ഫണ്ടിന്റെ വിനിയോഗം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

()എസ്.എസ്.. ഫണ്ട് വിനിയോഗം ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്; വ്യക്തമാക്കുമോ;

(ബി)ഇതിന്റെ സാദ്ധ്യത ഉറപ്പുവരുത്തുവാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നക്യാം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

7117

മാലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിന്റെ പുനര്‍നാമകരണം

ശ്രീ. .പി. ജയരാജന്‍

()മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ മാലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പി. അനന്തന്‍ വൈദ്യര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ എന്നു നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ബി)എന്നാണ് അപേക്ഷ ലഭിച്ചതെന്നും അപേക്ഷയിന്‍മേല്‍ എന്തു നടപടിയാണു കൈക്കൊണ്ടതെന്നും വ്യക്തമാക്കുമോ ; ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ആ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)ഗവണ്‍മെന്റ് കത്തിടപാടുകളിലും ട്രഷറി ഇടപാടുകളിലും അക്കൌണ്ടന്റ് ജനറല്‍ ഓഫീസിലെ ഔദ്യോഗിക രേഖകളിലും നടപടി ക്രമങ്ങളിലും പി. അനന്തന്‍ വൈദ്യര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മാലൂര്‍, കണ്ണൂര്‍ എന്നു രേഖപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

7118

കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പരാതി

ശ്രീ. .റ്റി. ജോര്‍ജ്

()തിരുവനന്തപുരം കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍നിന്നും ഉണ്ടായ പരാതികളുടെ അടിസഥാനത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, .റ്റി @ സ്കൂള്‍ എന്നിവര്‍ മുഖേന അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടോ;

(ബി)അന്വേഷണം പൂര്‍ത്തിയാക്കി ഇവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)സമാന സാഹചര്യം നിലവിലുള്ള മറ്റു സ്കൂളുകള്‍ക്കും മാതൃക യാകുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുമോ?

7119

കൊടകര ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളിന് പുതിയ കെട്ടിടം

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊടകര സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂളിന്റെ കെട്ടിടം ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7120

ചാലക്കുടി ട്രൈബല്‍ പ്രീ-മെട്രിക് ഹോസ്റലിന് പുതിയ കെട്ടിടം

ശ്രീ. ബി. ഡി. ദേവസ്സി

()77 കുട്ടികള്‍ താമസിക്കുന്ന ചാലക്കുടി ട്രൈബല്‍ പ്രീ-മെട്രിക് ഹോസ്റല്‍ പഴയ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ട്രൈബല്‍ പ്രീ-മെട്രിക് ഹോസ്റലിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഇതേ കോമ്പൌണ്ടില്‍ തന്നെയുളള ചാലക്കുടി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ 46 3/4 സെന്റ് സ്ഥലം വിട്ടു കിട്ടുന്നതിനുളള അപേക്ഷ പരിഗണനയിലുണ്ടോ ;

(സി)പ്രസ്തുത അപേക്ഷ പരിഗണിച്ച് സ്ഥലം വിട്ടുകിട്ടുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.