UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7121

വടശ്ശേരിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം

ശ്രീ. രാജു എബ്രഹാം

()വടശ്ശേരിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുവാന്‍ സ്ഥലത്തിനായി വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എന്നു വിശദമാക്കുമോ;

(ബി)പ്രസ്തുത സ്ഥലം അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7122

നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ പുന്നപ്ര ഗവണ്‍മെന്റ് ജെ.ബി.എല്‍.പി.എസിന് കെട്ടിടം

ശ്രീ. ജി. സുധാകരന്‍

()100 വര്‍ഷം പൂര്‍ത്തിയാക്കിയ പൂന്നപ്ര ഗവണ്‍മെന്റ് ജെ.ബി.എല്‍.പി.എസിന് പൂതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ ;

(ബി)കേന്ദ്ര ഗവണ്‍മെന്റിന്റെ സ്കൂളുകളുടെ ഇന്‍ഫ്രാസ്ര്ടക്ച്ചര്‍ ഉപദേശകന്‍ കെബിര്‍ വാജ്പേയിയും സംഘവും ഈ സ്കൂള്‍ സന്ദര്‍ശിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും സഹായങ്ങള്‍ ലഭ്യമാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ വിശദാംശം നല്‍കുമോ ?

7123

മട്ടന്നൂര്‍ എ. . . ഓഫീസിന്റെ കെട്ടിട നിര്‍മ്മാണം

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ എ... ഓഫീസിന്റെ കെട്ടിട നിര്‍മ്മാണത്തിന് എത്ര രൂപയുടെ എസ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തിയ്ക്കായി 2012-13 ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഭരണാനുമതി നല്‍കിക്കഴിയുകയും ബഡ്ജറ്റില്‍ മതിയായ തുക വകയിരുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ സാങ്കേതികാനുമതി നല്‍കി പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

7124

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ ഓപ്പണ്‍ റഗുലര്‍, ഓപ്പണ്‍ പ്രൈവറ്റ്, വിഭാഗങ്ങളിലായി 2011-13 ബാച്ച് ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ക്ക് രജിസ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം എത്ര;

(ബി)2011-13 ബാച്ചില്‍ ഓപ്പണ്‍ പ്രൈവറ്റ്, ഓപ്പണ്‍ റഗുലര്‍ വിഭാഗങ്ങളിലായി മലബാര്‍ ജില്ലകളില്‍ നിന്ന് എത്ര പേര്‍ രജിസ്റര്‍ ചെയ്തു?

7125

എയ്ഡഡ് സ്കൂള്‍ നിയമനം പി.എസ്.സി. വഴിയാക്കാന്‍ നടപടി

ഡോ. കെ.ടി. ജലീല്‍

ശ്രീ. സാജുപോള്‍

'' എം.. ബേബി

'' ജെയിംസ് മാത്യൂ

()എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് ഏതെങ്കിലും സംഘടനകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടോ; ഇക്കാര്യത്തില്‍ നിലപാട് വിശദമാക്കാമോ;

(ബി)ഇപ്പോള്‍ സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലെ സ്കൂളുകളില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര പേര്‍ വീതം ജോലി ചെയ്യുന്നുണ്ട്; പ്രതിവര്‍ഷം എത്ര കോടി രൂപ ഇതിനായി ചെലവഴിക്കുന്നുണ്ട്; വ്യക്തമാക്കാമോ?

7126

..പി. പ്രകാരം സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി

ശ്രീ.പി.റ്റി..റഹീം

,, പുരുഷന്‍ കടലുണ്ടി

,, കെ.വി. വിജയദാസ്

,, കെ.വി. അബ്ദുള്‍ ഖാദര്‍

()..പി. പ്രകാരം ഏതെങ്കിലും സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനോ സര്‍ക്കാര്‍ സ്കൂള്‍ ആക്കാനോ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം എന്താണ് ; തീരുമാനമെടുത്ത കാബിനറ്റ് എന്നാണ് ചേര്‍ന്നത് ; വിശദാംശങ്ങള്‍ നല്‍കാമോ ;

(സി)മന്ത്രിസഭാ യോഗത്തിനുളള കുറിപ്പിലെ നിയമ ധനകാര്യവകുപ്പുകളില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു ?

7127

കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സി.ബി.എസ്.., .സി.എസ്.. സ്കൂളുകള്‍

ശ്രീ. കെ. ദാസന്‍

()കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സി.ബി.എസ്., .സി.എസ്.ഇ സ്കൂളുകള്‍ ഏതെല്ലാമെന്നും എവിടെ യെല്ലാമാണ് പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമാക്കാമോ; ഇതില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത് ഏതെല്ലാമെന്നും ഏത് പഞ്ചായത്തുകളിലാണ് എന്നും വിശദീകരിക്കാമോ; പട്ടിക നല്‍കാമോ;

(ബി)ഗവ: അംഗീകൃത സി.ബി.എസ്., .സി.എസ്.ഇ സ്കൂളു കളുടെമേല്‍ വിദ്യാഭ്യാസ ഓഫീസര്‍മാരായ എ.., ഡി.., ഡി.ഡി., ആര്‍.ഡി.ഡി, വി.എന്‍.എസ്.ഇ മേഖല ഡയറക്ടര്‍, ഡി...റ്റി പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് എന്തെല്ലാം നിയന്ത്രണാധികാരങ്ങള്‍ നിയമപ്രകാരം നിക്ഷിപ്തമാണ് എന്നത് വ്യക്തമാക്കാമോ; ഓരോ ഉദ്യോഗസ്ഥരുടെയും നിയന്ത്രണാധികാരവും നിക്ഷിപ്ത മായിട്ടുള്ള ചട്ടങ്ങളും പ്രസ്തുത ചട്ടങ്ങളിലെ ഏതേത് വകുപ്പുകളാല്‍ എന്ന് വ്യക്തമായി വിശദീകരിക്കുമോ;

(സി)ഇത്തരം സ്കൂളുകളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗ രേഖയനുസരിച്ച് പി.റ്റി.എ രൂപീകരിക്കണമെന്ന് നിയമവും ചട്ടവും ഉണ്ടോ എന്ന് വ്യക്തമാക്കാമോ?

7128

അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം

ശ്രീ. റ്റി. യു. കുരുവിള

()സംസ്ഥാനത്ത് നിലവില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ;

(ബി)ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പല റിമോട്ട് ഏരിയാകളിലും പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അടിയന്തിരമായി അംഗീകാരം നല്കുന്നതിന് നടപടി ഉണ്ടാകുമോ?

7129

സ്കൂളുകള്‍ക്ക് എയിഡഡ് പദവി

ശ്രീ. ബാബു. എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കിയിട്ടുണ്ട് ;

(ബി)ഈ സ്കൂളുകള്‍ ഏതെല്ലാം ആണ്; വിശദാംശം വ്യക്തമാക്കുമോ ;

(സി)ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയാണ്;വിശദാംശം വ്യക്തമാക്കുമോ ?

7130

സി.ബി.എസ്.സി. സ്കൂളുകളുടെ അംഗീകാരം

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് 2011 മെയ് മാസം മുതല്‍ 2012 ജൂണ്‍വരെ എത്ര സി.ബി.എസ്.സി. സ്കൂളുകള്‍ക്ക് പുതിയതായി അംഗീകാരം നല്‍കിയിട്ടുണ്ട്; ഇതിന്റെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

7131

പോസ്റ് ഗ്രാജുവേഷന്‍ ഇല്ലാത്ത ഹൈസ്കൂള്‍ അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

()ഈ സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം അനുസരിച്ച് 9, 10, 11, 12 ക്ളാസുകള്‍ ഹയര്‍ സെക്കന്ററി തലത്തിലേക്ക് മാറുമ്പോള്‍ പോസ്റ് ഗ്രാജുവേഷന്‍ ഇല്ലാത്ത നിലവില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന 10 ഉം 20 ഉം വര്‍ഷം സര്‍വ്വീസുള്ള അദ്ധ്യാപകര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെ എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി)ആര്‍ട്സ് വിഷയങ്ങള്‍ക്ക് പ്രൈവറ്റായി പി.ജി. എടുക്കുവാന്‍ എല്ലാ യൂണിവേഴ്സിറ്റികളും അനുവദിക്കുന്നതുപോലെ സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ഓഫ് കാമ്പസ് അനുവദിക്കുമോ;

(സി)സര്‍ക്കാര്‍ അനുവാദത്തോടെ ശമ്പളത്തോടുകൂടി പി.ജി. എടുക്കുവാന്‍ സാഹചര്യം ഒരുക്കുമോ; വിശദമാക്കുമോ?

7132

അന്ധ വിദ്യാലയത്തിലെ ഹെഡ്മാസ്റര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

ശ്രീ. ഹൈബി ഈഡന്‍

()തിരുവനന്തപുരം സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ മുന്‍ ഹെഡ്മാസ്റര്‍ക്കെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിന്മേല്‍ വിദ്യാഭ്യാസ വകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇപ്പോള്‍ കോട്ടയം ഒളശ അന്ധവിദ്യാലയത്തിലെ ഹെഡ്മാസ്ററായിരിക്കുന്ന ഈ വ്യക്തി തിരുവനന്തപുരം അന്ധവിദ്യാലയത്തിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)കോട്ടയം ഒളശ അന്ധ വിദ്യാലയത്തില്‍ സ്ഥിരമായി താമസിക്കാന്‍ ക്വാര്‍ട്ടേഴ്സുണ്ടായിട്ടും എന്തു കൊണ്ടാണ് പ്രസ്തുത ഹെഡ് മാസ്റര്‍ തിരുവനന്തപുരത്തെ സ്കൂള്‍ ക്വാര്‍ട്ടേഴ്സില്‍ തന്നെ താമസിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7133

പിരിച്ചുവിട്ട അധ്യാപകനെതിരെ റവന്യൂ റിക്കവറി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് വടകര വിദ്യാഭ്യാസ ജില്ല ആര്‍.എന്‍.എം. ഹൈസ്കൂള്‍ അധ്യാപകന്‍ ശ്രീ. കെ. പ്രദീപനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുന്നതിന് ഏതു തീയതിയിലാണ് ഉത്തരവ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അധ്യാപകന്‍ ശമ്പളം, അലവന്‍സ് എന്നീ ഇനങ്ങളില്‍ തിരിച്ചടയ്ക്കാനുളള തുക എത്രയെന്ന് കണക്കാക്കി ഏതു തീയതിയിലാണ് ഇയാളെ അറിയിച്ചതെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത അധ്യാപകനെതിരെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുവാന്‍ റവന്യൂ വകുപ്പിന് ഏതു തീയതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നല്‍കിയത് എന്ന് വ്യക്തമാക്കുമോ?

7134

കായികാധ്യാപകനെ പിരിച്ചുവിട്ട നടപടി

ശ്രീമതി. കെ. കെ. ലതിക

()പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുളള 44350/കെ.2/2007 നമ്പര്‍ ഫയലില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)സര്‍ക്കാരിന്റെ പരിഗണനയിലുളള ഫയലില്‍ തീര്‍പ്പുകല്‍പ്പി ച്ചിട്ടില്ലെങ്കില്‍ പ്രസ്തുത ഫയലില്‍ തീര്‍പ്പുകല്‍പ്പിക്കും മുമ്പേ അധ്യാപകനെ പിരിച്ചുവിട്ട നടപടി ക്രമപ്രകാരമാണോ എന്ന് വ്യക്തമാക്കുമോ ;

(സി)സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ അനുമതി ഇല്ലാതെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുവാനും സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുവാനും വിദ്യാഭ്യാസ വകുപ്പിലെ ഏതെങ്കിലും തലത്തിലുളള ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുമോ ;

()മേല്‍ പരാമര്‍ശിച്ച ഫയലില്‍ നടത്തിയ കത്തിടപാടുകളുടെയും ഡി.പി., വടകര ഡി... എന്നിവര്‍ മേല്‍ വിഷയത്തില്‍ നടത്തിയ ഫയല്‍ നടപടികളുടെയും കത്തിടപാടുകളുടെയും ഉത്തരവുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ?

7135

ആര്‍.എന്‍.എച്ച്.എം.എസ്. യിലെ കായിക അധ്യാപകനെ പിരിച്ചുവിടപ്പെട്ട നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വടകര വിദ്യാഭ്യാസ ജില്ലയിലെ നരിപ്പറ്റ ആര്‍.എന്‍.എം ഹൈസ്കൂള്‍ കായികാധ്യാപകന്‍ ശ്രീ. കെ. പ്രദീപിനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മേധാവികളും പ്രസ്തുത സ്കൂള്‍ മാനേജരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും കത്തിടപാടുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ശമ്പളം, അലവന്‍സ് എന്നീ ഇനങ്ങളില്‍ പ്രസ്തുത അധ്യാപകന്‍ എത്ര തുകയാണ് തിരിച്ചടയ്ക്കാനുള്ളത് എന്ന്വ്യക്തമാക്കുമോ;

(ഡി)ഈ അധ്യാപകന് ഉപജീവനബത്ത ഇനത്തില്‍ എത്ര തുകയാണ് നല്‍കേണ്ടിയിരുന്നത് എന്ന് വെളിപ്പെടുത്തുമോ;

()പിരിച്ചുവിടപ്പെട്ട അധ്യാപകന് പി.എഫ് ഉള്‍പ്പെടെയുള്ള മറ്റ് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ എത്രയെന്ന് കണക്കാക്കുകയും അവ നല്‍കുകയും ചെയ്തിട്ടുണ്ടോ;

(എഫ്)ആനുകൂല്യങ്ങള്‍ കണക്കാക്കി പ്രസ്തുത അധ്യാപകന്‍ തിരിച്ചടയ്ക്കേണ്ട തുക എത്രയെന്ന് രേഖാമൂലം അറിയിക്കാതെ ഇദ്ദേഹത്തിന്റെ പേരില്‍ റവന്യൂറിക്കവറി നടപടികള്‍ സ്വീകരിക്കുന്നതിന് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയതിനുള്ള കാരണം വ്യക്തമാക്കുമോ;

(ജി)അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അധ്യാപകന് നല്‍കാതെ റവന്യൂറിക്കവറി നടപടികളിലേക്ക് പോയത് ക്രമവിരുദ്ധമാണോ എന്ന് വെളിപ്പെടുത്തുമോ;

(എച്ച്)എങ്കില്‍ റിക്കവറി നടപടികള്‍ പിന്‍വലിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

7136

ജി.സൈനുദ്ദീന്‍ നാട്ടുകല്ലിങ്ങല്‍ എച്ച്.എസ്.എസ്.ടി-ജൂനിയര്‍ (അറബിക്) ന്റെ ശമ്പളം

ശ്രീ.പി. ഉബൈദുള്ള

()മലപ്പുറം ജില്ലയിലെ വേങ്ങര ജി.വി.എച്ച്.എസ്എസ് ലെ അറബിക് എച്ച്.എസ്.എസ്.ടി(ജൂനിയര്‍) ആയ ശ്രീ. സൈനുദ്ദീന്‍ നാട്ടുകല്ലിങ്ങലിന്റെ ശമ്പളം നിര്‍ണ്ണയം, അനോമലി റെക്ടിഫിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നിവേദനം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ഓഫീസില്‍ എന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഫയല്‍ ലഭിച്ചതെന്നും എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത വ്യക്തിയുടെ ശമ്പള നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

7137

ഹിന്ദി ഫുള്‍ടൈം ലാംഗേജ് ടീച്ചര്‍ തസ്തികയുടെ റാങ്ക് ലിസ്റില്‍ നിന്നുള്ള നിയമനം

ശ്രീ. എസ്. രാജേന്ദ്രന്‍

()15.10.2010-ല്‍ ഇടുക്കി ജില്ലയില്‍ നിലവില്‍ വന്ന ഫുള്‍ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ - ഹിന്ദി തസ്തികയുടെ പി. എസ്. സി. റാങ്ക് ലിസ്റില്‍ നിന്നും നാളിതുവരെ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ട്;

(ബി)ഇടുക്കി ജില്ലയില്‍ പ്രസ്തുത തസ്തികയുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്; ആയത് പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(സി)2013 മാര്‍ച്ച് 31-ന് ഇടുക്കി ജില്ലയില്‍ പ്രസ്തുത തസ്തികയുടെ എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7138

മുതുവല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ പ്രധാന അധ്യാപക തസ്തിക

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മുതുവല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പ്രധാന അധ്യാപക തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഇവിടെ പ്രധാന അധ്യാപക തസ്തിക സൃഷ്ടിക്കുന്ന കാര്യത്തിലെ നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്?

7139

ശിക്ഷാവിശാരദ്’ ബിരുദമുള്ള ഹിന്ദി അദ്ധ്യാപകര്‍

ശ്രീ. കെ. ദാസന്‍

()കോഴിക്കോട് റവന്യൂജില്ലയില്‍ താമരശ്ശേരി, കോഴിക്കോട് വിദ്യാഭ്യാസജില്ലകളില്‍ 2009-2010, 2010-2011, 2011-2012 വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശ് ഹിന്ദിസാഹിത്യസമ്മേളന്‍ നല്‍കിയ “ശിക്ഷാവിശാരദ്” ബിരുദമുള്ള എത്ര ഹിന്ദി അദ്ധ്യാപകരെ എയ്ഡഡ് സ്കൂളില്‍ നിയമിച്ചിട്ടുണ്ട് ; അദ്ധ്യാപകരുടെ പേര്, തസ്തിക, സ്കൂള്‍, വിദ്യാഭ്യാസജില്ല തിരിച്ച് ലിസ്റ് ലഭ്യമാക്കാമോ ;

(ബി)2009-2010, 2010-2011, 2011-2012 വര്‍ഷങ്ങളില്‍ താമരശ്ശേരി, കോഴിക്കോട് വിദ്യാഭ്യാസജില്ലകളില്‍ പ്രസ്തുത “ഹിന്ദി ശിക്ഷാവിശാരദ്” ബിരുദമുള്ള എയ്ഡഡ് അദ്ധ്യാപികമാരുടെ ഏതെല്ലാം നിയമനങ്ങള്‍ക്ക് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയമനാംഗീകാരം നല്‍കി ; നിയമനാംഗീകാരം നല്‍കികൊണ്ടുള്ള ഉത്തരവിന്റെ നമ്പര്‍, തീയതി അദ്ധ്യാപികയുടെ പേര്, സ്കൂള്‍ എന്നിവ വിദ്യാഭ്യാസജില്ല തിരിച്ച് നല്‍കാമോ ;

(സി)പ്രസ്തുത അദ്ധ്യാപിക/അദ്ധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ്, ശിക്ഷാവിശാരദ് യോഗ്യതയുടെ മാര്‍ക്ക് ലിസ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഓരോ അദ്ധ്യാപക നിയമനത്തിന്റെ കാര്യത്തിലും ശിക്ഷാവിശാരദ് സര്‍ട്ടിഫിക്കറ്റിന്റെ നിര്‍വ്യാജത്വം തെളിയിക്കുന്ന ഉത്തര്‍പ്രദേശ് ഹിന്ദിസാഹിത്യസമ്മേളന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ ?

7140

തിരുവനന്തപുരം ജില്ലയിലെ എല്‍.പി.എസ്.. തസ്തികയിലെ നിയമനം

ശ്രീ. മോന്‍സ് ജോസഫ്

()തിരുവനന്തപുരം ജില്ലയില്‍ 01.01.2008 മുതല്‍ 31.05.2012 വരെ ലോവര്‍ പ്രൈമറി ടീച്ചര്‍ തസ്തികയില്‍ പ്രൊമോഷന്‍, റിട്ടയര്‍മെന്റ്, ട്രാന്‍സ്ഫര്‍, സര്‍വ്വീസിലിരുന്നു മരണപ്പെട്ടത് എന്നീ നിലകളില്‍ എത്ര ഒഴിവുകള്‍ വന്നിട്ടുണ്ട്;

(ബി)ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ബാക്കി ഒഴിവുകള്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയിക്കാമോ;

(സി)തിരുവനന്തപുരം ജില്ലയില്‍ എല്‍.പി. സ്കൂള്‍ ടീച്ചര്‍ തസ്തികയുടെ അനുവദനീയ അംഗബലം എത്ര; ഇപ്പോള്‍ എത്ര പേര്‍ ജോലി നോക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ഡി)എല്‍.പി. സ്കൂള്‍ അസിസ്റന്റ് തസ്തികയില്‍ ഇപ്പോള്‍ എത്ര താത്ക്കാലിക ജീവനക്കാര്‍ ജോലി നോക്കുന്നു; അവസാനമായി ഏതു വര്‍ഷമാണ് പി.എസ്.സി. ഈ തസ്തികയില്‍ നിയമന ശുപാര്‍ശ നല്‍കിയത്; വിശദമാക്കാമോ?

7141

പത്തിയൂര്‍ എസ്.കെ.വി.എച്ച്.എസിലെ വാസുദേവന്‍ നമ്പൂതിരിയുടെ നിയമനം

ശ്രീ. പി.സി വിഷ്ണുനാഥ്

()ആലപ്പുഴ ജില്ലയില്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട പത്തിയൂര്‍ എസ്.കെ.വി.എച്ച്.എസിലെ ക്ളാര്‍ക്കായി 29/05/2009 മുതല്‍ ജോലി ചെയ്തു വരുന്ന വാസുദേവന്‍ നമ്പൂതിരിയുടെ നിയമനം അംഗീകരിക്കുവാനുള്ള കാലതാമസം എന്ത് എന്ന് വ്യക്തമാക്കുമോ;

(ബി)ഈ നിയമനം അംഗീകരിക്കുവാന്‍ നിയമ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ആയത് എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി)ഈ നിയമനം അംഗീകരിച്ച് ടിയാന് ശമ്പളം ലഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

7142

വെഞ്ഞാറമൂട് എല്‍.പി. സ്കൂളില്‍ സ്റാഫ് ഫിക്സേഷന്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന യു.പി. വിഭാഗം ക്ളാസുകള്‍ വെഞ്ഞാറമൂട് എല്‍.പി. സ്കൂളിലേക്ക് മാറ്റുന്നതിന് ഉത്തരവായിട്ടുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)യു.പി. വിഭാഗം അദ്ധ്യാപകരെ എല്‍.പി. സ്കൂളിലേക്ക് മാറ്റുമ്പോള്‍ ഇവരുടെ നിയന്ത്രണാധികാരം എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റര്‍ക്ക് കൈമാറി എല്‍.പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് സ്റാഫ് ഫിക്സേഷന്‍ നടത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദവിവരം അറിയിക്കുമോ ?

7143

ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ഉമ്മര്‍

,, സി. മമ്മൂട്ടി

,, റ്റി. . അഹമ്മദ് കബീര്‍

,, കെ. എം. ഷാജി

()ഉന്നത വിദ്യാഭ്യാസ രംഗം പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുളളതെന്ന് വിശദമാക്കുമോ ;

(ബി)മുന്‍ കൌണ്‍സില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ ശുപാര്‍ശകളാണ് സമര്‍പ്പിച്ചിരുന്നത്; മുന്‍ സര്‍ക്കാര്‍ അവയില്‍ ഏതൊക്കെ നടപ്പാക്കിയിരുന്നു എന്ന് വ്യക്തമാക്കുമോ ?

7144

ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്

ശ്രീ. കെ.വി. വിജയദാസ്

()കേരളത്തില്‍ നിലവില്‍ ഉന്നതവിദ്യാഭ്യസ സ്കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണ്; വിശദാംശം നല്‍കുമോ;

(സി)സ്കോളര്‍ഷിപ്പ് തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത സ്കോളര്‍ഷിപ്പ് തുക എത്ര പ്രാവശ്യം വര്‍ദ്ധിപ്പിച്ചു; വിശദമാക്കുമോ?

7145

നിലവാരമില്ലാത്ത പ്രൊഫഷണല്‍ വിദ്യാഭ്യാസം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ച മൂലം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ;

(ബി)എങ്കില്‍ നിലവാരമില്ലാത്ത എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രവര്‍ത്തനം നിറുത്തി വയ്ക്കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

7146

ഡോ: ആര്‍.വി.ജി. മോനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ. വി. ചെന്താമരാക്ഷന്‍

()എന്‍ട്രന്‍സ് പരീക്ഷകളെ സംബന്ധിച്ച് ഡോ: ആര്‍.വി.ജി. മോനോന്‍ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണനയിലുണ്ടോ ;

(ബി)സംസ്ഥാന തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മലയാളത്തിലും എഴുതുന്നതിനുളള സൌകര്യം ഏര്‍പ്പെടുത്തുമോ ;

(സി)എന്‍ട്രന്‍സ് പരീക്ഷകളില്‍ പ്ളസ് ടു മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

7147

ബി.,എഡ്. എം.എഡ്. വിഭാഗങ്ങള്‍ക്ക് പ്രത്യേകം അദ്ധ്യാപകര്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ബി.എഡ്., എം.എഡ്. വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി അദ്ധ്യാപകര്‍ വേണമെന്നുള്ള നിബന്ധന പിന്‍വലിച്ചതിനുശേഷവും സര്‍ക്കാര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജുകളില്‍ ആയത് നിലനിര്‍ത്തുന്നുണ്ടോ ;

(ബി)എന്‍.സി.ടി..-യുടെ നോട്ടിഫിക്കേഷന്‍ പ്രകാരം സര്‍ക്കാര്‍ കോളേജുകളില്‍ സ്റാഫ്പാറ്റേണ്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഇപ്പോള്‍ ഏത് ഘഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(സി)പുതുക്കിയ രീതിയനുസരിച്ച് അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എത്രയാണ് ;

(ഡി)എം.എഡ്. വിഭാഗത്തിലേക്ക് റീഡിപ്ളോയ് ചെയ്തതിനെത്തുടര്‍ന്ന് ബി.എഡ്. വിഭാഗത്തില്‍ ഗസ്റ് അദ്ധ്യാപകരെ നിയമിച്ചതുമൂലമുണ്ടായ അധികസാമ്പത്തിക ബാധ്യത എത്രയാണ് ; ബാധ്യത എത്രകാലംകൊണ്ട് തീര്‍ക്കാനാകും ;

()എന്‍.സി.ടി..യുടെ മാനദണ്ഡമനുസരിച്ച് പ്രസ്തുത അദ്ധ്യാപക വേര്‍തിരിവ് അവസാനിപ്പിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയതിന്മേല്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ ?

7148

ടോട്ടല്‍ ഫീവേവര്‍ സ്കീം

ശ്രീ. സാജു പോള്‍

()ഈ വര്‍ഷത്തെ എഞ്ചിനിയറിംഗ് കോഴ്സിലേക്കുളള പ്രവേശനത്തിന് ടോട്ടല്‍ ഫീവേവര്‍ സ്കീം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഈ സൌകര്യം പ്രയോജനപ്പെടുത്തുന്നതിനുളള നടപടി ക്രമങ്ങള്‍ വിശദമാക്കുമോ ;

(ബി)ഈ പദ്ധതിയുടെ പ്രയോജനം കഴിഞ്ഞ വര്‍ഷം എത്രവിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട് ;

(സി)ഈ സംവിധാനം ഗുണകരമാണെന്ന് അഭിപ്രായമുണ്ടോ ; വ്യക്തമാക്കുമോ ?

7149

സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ ഗസ്റ് ലക്ചറര്‍മാരുടെ വേതനം

ശ്രീ. റ്റി.വി. രാജേഷ്

സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ ഗസ്റ് ലക്ചറര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇപ്പോള്‍ അവര്‍ക്ക് നല്‍കുന്ന വേതനം എത്രയാണ്; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

7150

.എച്ച്.ആര്‍.ഡി യുടെ കീഴില്‍ സ്ഥാപനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ ഏതെങ്കിലും സ്ഥാപനം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)എങ്കില്‍ പ്രസ്തുത സ്ഥാപനത്തില്‍ എന്തെല്ലാം കോഴ്സുകളാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത് എന്നും സ്ഥാപനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്നും വ്യക്തമാക്കുമോ ;

(സി)ഉണ്ടെങ്കില്‍ സൌകര്യപ്രദമായ മറ്റ് കേന്ദ്രങ്ങള്‍ അനുവദിച്ചാല്‍ സ്ഥാപനം തുടര്‍ന്ന് പ്രവത്തിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.