UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7288

ഗ്രീന്‍ ബില്‍ഡിംഗ് പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

()സംസ്ഥാനത്ത് ഗ്രീന്‍ ബില്‍ഡിംഗ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഇതിന്റെ നടത്തിപ്പിനായി കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പില്‍ നിന്ന് ഇതുവരെ എത്ര രൂപ ധനസഹായമായി ലഭിച്ചിട്ടുണ്ട്;

(സി)ഇതിനായി എന്ത് തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കുമോ?

7289

-പേയ്മെന്റ് സംവിധാനം

ശ്രീമതി പി. അയിഷാപോറ്റി

()പൊതുമരാമത്ത് വകുപ്പില്‍ ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത സംവിധാനം എന്നു മുതലാണ് നിലവില്‍ വന്നത്;

(സി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ?

7290

നബാര്‍ഡ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിവരുന്ന പ്രവൃത്തികള്‍

ശ്രീ. വി. ശശി

()നബാര്‍ഡ് സാമ്പത്തികസഹായത്തോടുകൂടി തിരുവനന്തപരും ജില്ലയില്‍ നടപ്പാക്കിവരുന്ന പ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)നടപ്പു സാമ്പത്തിക വര്‍ഷം ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ നബാര്‍ഡ് സഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?

7291

കുറ്റ്യാടി മണ്ഡലത്തിലെ പ്രവൃത്തികള്‍

ശ്രീമതി കെ.കെ. ലതിക

()ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടും കരാറുകാര്‍ ഏറ്റെടുക്കാത്ത കുറ്റ്യാടി മണ്ഡല പരിധിയില്‍ വരുന്ന പ്രവൃത്തികള്‍ ഏതെല്ലാം; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ?

7292

പാര്‍വ്വതീപുത്തനാറിന് കുറുകെ പാലം നിര്‍മ്മാണം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()തിരുവനന്തപുരത്ത് നാഷണല്‍ ഹൈവേ ബൈപ്പാസില്‍ നിന്നും ബീമാപള്ളിയിലേയ്ക്ക് എത്തിച്ചേരുന്നതിന് പാര്‍വ്വതീപുത്തനാറിനുകുറുകെ ഒരു പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇതിനായി കല്ലിടല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ തുടര്‍നടപടികളെന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ;

(സി)ഈ സര്‍ക്കാര്‍ ബീമാപള്ളി പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ?

7293

പെരുംതുരുത്തി-നാലുകോടി-നടയില്‍-കുന്നുംപുറം-തെങ്ങണ-മണര്‍കാട്-പട്ടിത്താനം ബൈപാസ് വികസനം

ശ്രീ. സി. എഫ്. തോമസ്

()പെരുംതുരുത്തി-നാലുകോടി-നടയില്‍-കുന്നുംപുറം-തെങ്ങണ - മണര്‍കാട്-പട്ടിത്താനം ബൈപാസ് വികസിപ്പിക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

7294

റോഡുകള്‍ നവീകരിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍

ശ്രീ. വി.പി.സജീന്ദ്രന്‍

'' സി.പി. മുഹമ്മദ്

'' കെ. മുരളീധരന്‍

'' റ്റി.എന്‍. പ്രതാപന്‍

()സംസ്ഥാന റോഡുകള്‍ നവീകരിക്കുന്നതിന് കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി എന്ത് ചെലവ് വരുമെന്നാണ് പ്രതിക്ഷിക്കുന്നത്; വിശദ മാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നവീകരിക്കാ നുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

7295

സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും ഉള്‍പ്പെടുത്തി കേന്ദ്രറോഡ് ശൃംഖല

ശ്രീ. എം. എ വാഹീദ്

,, ആര്‍. സെല്‍വരാജ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

()സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും ഉള്‍പ്പെടുത്തി കേന്ദ്രറോഡ് ശൃംഖലയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതുകൊണ്ടുള്ള നേട്ടങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)ഏതെല്ലാം മേഖലകളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്?

7296

റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും കര്‍മ്മ പദ്ധതികള്‍

ശ്രീ. വി.പി.സജീന്ദ്രന്‍

,, എം.. വാഹീദ്

,, ജോസഫ് വാഴക്കന്‍

,, പി..മാധവന്‍

()മരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ വികസനത്തിനും പരിപാലനത്തിനുമായി എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി എത്ര കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്;

(സി)ഈ തുക എങ്ങനെ കണ്ടെത്താനാണ് ആലോചിക്കുന്നത്; വിശദമാക്കുമോ?

7297

റോഡ് മെയിന്റനന്‍സ് ആന്റ് മാനേജ്മെന്റ് സിസ്റം

ശ്രീ. പി.സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

,, .പി. അബ്ദുളളക്കുട്ടി

,, വി.റ്റി. ബല്‍റാം

()സംസ്ഥാനത്ത് റോഡ് മെയിന്റനന്‍സ് ആന്റ് മാനേജ്മെന്റ് സിസ്റം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(സി)വിവിധ തരത്തിലുളള റോഡ് പരിപാലനത്തിന് വേണ്ട സൂചകങ്ങള്‍ കണ്ടെത്തി പ്രസ്തുത സിസ്റത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമോ ; വിശദമാക്കുമോ?

7298

ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും റബറൈസ്ഡ് ടാറിംഗ്

ശ്രീ.റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

()അടുത്ത മണ്ഡലകാലത്തിന് മുന്‍പ് ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളും വീതികൂട്ടി റബറൈസ്ഡ് ടാറിംഗ് നടത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി)ശബരിമലയിലേക്കുള്ള റോഡുകളുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡുകളും കൂടി ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും സൈന്‍ ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

7299

അങ്കമാലി മണ്ഡലത്തിലെ വിവിധ മരാമത്ത് പ്രവൃത്തികള്‍

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി-ആലുവ ദേശീയപാതയിലെ പണിയിലെ അപാകങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ബി)ഈ അപാകങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയപാതാ അധികൃതര്‍ തുക അനുവദിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി)അങ്കമാലിയിലെ കരിയാട് വളവ് നികത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വികരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം വിശദമാക്കാമോ ;

()അങ്കമാലി ടൌണിലെ ടാറിംങ്ങിലെ അപാകങ്ങളും മോണിംഗ്സ്റാര്‍, ടെല്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടും അപകടങ്ങളും പരിഹരിക്കുന്നതിന് നടപടി സ്വികരിക്കുന്നതിലെ കാലതാമസം വിശദമാക്കാമോ ;

(എഫ്)കറുകുറ്റിയില്‍ ദേശീയപാതയിലും റെയില്‍വേ സ്റ്റഷന്‍ പരിസരത്തും അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഡ്രെയിനേജ് സംവിധാനം നടപ്പിലാക്കുവാന്‍ നടപടി സ്വികരിക്കുന്നതിലുള്ള താമസം ഒഴിവാക്കാന്‍ എന്ത് കാര്യങ്ങള്‍ ചെയ്യുമെന്ന് വിശദമാക്കുമോ ;

(ജി)കരയാംപറമ്പ് ജംഗ്ഷനില്‍ ഇന്നത്തെ സംവിധാനം അപര്യാപ്തമായതിനാല്‍ വിപുലമായ രീതിയില്‍ യു ടേണ്‍ ട്രാഫിക് സംവിധാനം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(എച്ച്)ടോളില്‍ നിന്നും 20 കി.മീ. മാത്രം ദുരമുള്ള അങ്കമാലി നിവാസികളെ ടോള്‍ ചര്‍ച്ചകളില്‍നിന്നും ഒഴിവാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

()സര്‍വ്വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ അതുവരെയും ടോള്‍ പിരിക്കുന്നതില്‍നിന്നും അങ്കമാലി നിവാസികളെ ഒഴിവാക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കുമോ ?

7300

തൃശൂര്‍ ജില്ലയിലെ തീരദേശ - മലയോര പാത നിര്‍മ്മാണം

ശ്രീ. ബി. ഡി. ദേവസ്സി

()തൃശൂര്‍ ജില്ലയിലെ മൂന്നു പീടിക - കൊടകര - വെള്ളിക്കുളങ്ങര പി.ഡബ്ള്യു.ഡി.പി ജില്ലാ റോഡും, ഇരിങ്ങാലക്കുട, ആളൂര്‍, കോട്ടപ്പുറം - കൊടകര സ്റേറ്റ് ഹൈവേകളും ഉള്‍പ്പെടുന്ന എന്‍.എച്ച്.17, എന്‍.എച്ച്.47 എന്നിവയും നിര്‍ദ്ദിഷ്ട മലയോര ഹൈവേ കടന്നുപോകുന്ന വെള്ളികുളങ്ങര പ്രദേശവും ബന്ധിപ്പിച്ചുകൊണ്ട് ഒരു തീരദേശ - മലയോര പാത നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ചാലക്കുടി - പറമ്പിക്കുളം ട്രാംവേ ലൈന്‍ പൊളിച്ചു മാറ്റിയ ശേഷം നിലവിലുള്ള ട്രാംവേ റോഡ് പൊതു വികസനത്തിനും, ടൂറിസത്തിനും ഉപകരിക്കുന്ന തരത്തില്‍ പുനര്‍നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

7301

മലബാര്‍ പാക്കേജില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെട്ട ഏതെല്ലാം പ്രവൃത്തികള്‍ ഉണ്ടെന്ന് വിശദമാക്കുമോ ;

(ബി)എങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

7302

പേരാമ്പ്ര മണ്ഡലത്തിലെ നോണ്‍ പ്ളാന്‍ ഇനത്തില്‍ ഉള്‍പ്പെടുത്തിയ മരാമത്ത് പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്ര മണ്ഡലത്തില്‍ നോണ്‍ പ്ളാന്‍ ഇനത്തില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം മരാമത്ത് പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)ഓരോ നിയോജക മണ്ഡലത്തിലും നോണ്‍ പ്ളാന്‍ ഇനത്തില്‍ എത്ര തുക വീതം അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

7303

റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക കരാര്‍

ശ്രീ. വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, . പി. അബ്ദുളളക്കുട്ടി

()റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക കരാര്‍ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഈ കരാറിലെ പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കരാറുകാര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്?

7304

റബ്ബര്‍, വേസ്റ് പ്ളാസ്റിക് എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം

ശ്രീ. കെ. വി. വിജയദാസ്

()ദീര്‍ഘകാലം നിലനില്‍ക്കുന്ന റോഡ് നിര്‍മ്മിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)റബ്ബര്‍, വേസ്റ് പ്ളാസ്റിക് എന്നിവ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി റോഡ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമോ; ഇത്തരത്തില്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

7305

ആറ്റുകാല്‍ വികസന പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തില്‍ ആറ്റുകാല്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെങ്കിലും പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ ഏതൊക്കെ നഗരസഭാ വാര്‍ഡുകളിലാണ് നടപ്പിലാക്കുന്നതെന്നും അവയുടെ വിശദാശങ്ങളും ലഭ്യമാക്കുമോ?

7306

കൂടുതല്‍കാലം നിലനില്‍ക്കുന്ന ഗുണനിലവാരമുള്ള റോഡുകള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

'' പാലോട് രവി

'' സണ്ണി ജോസഫ്

'' പി.സി വിഷ്ണുനാഥ്

()കൂടുതല്‍കാലം നിലനില്‍ക്കുന്ന ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ആവിഷ്ക്കരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഇതിനായി പെര്‍ഫോര്‍മന്‍സിന്റെ അടിസ്ഥാനത്തിലുള്ള മെന്റനന്‍സ് കോണ്‍ട്രാക്റ്റ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാം ശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്?

7307

സംസ്ഥാനത്തെ വീതി കുറഞ്ഞ റോഡുകള്‍ഏറ്റെടുക്കുന്നതിന് നടപടികള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()സംസ്ഥാനത്തെ വീതി കുറഞ്ഞ റോഡുകള്‍ ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

7308

നേമം നിയോജകമണ്ഡലത്തില്‍ പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിന് നടപടി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-നിരത്തുകളും പാലങ്ങളും വിഭാഗം ഈ സാമ്പത്തികവര്‍ഷം ഏതെങ്കിലും പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിനോ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ അത് സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?

7309

കരുനാഗപ്പളളി മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍

ശ്രീ. സി. ദിവാകരന്‍

()കരുനാഗപ്പളളി മണ്ഡലത്തില്‍ കഴിഞ്ഞ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ റോഡുകളില്‍ എത്രയെണ്ണത്തിന്റെ പണി പൂര്‍ത്തീകരിച്ചുവെന്ന് പറയുമോ;

(ബി)പൂര്‍ത്തീകരിക്കാനുളള റോഡുകള്‍ ഏതെല്ലാം; ഇവ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;

(സി)അപ്ഗ്രഡേഷന്‍ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയ 23 റോഡുകളില്‍ ഇനിയും എത്രയെണ്ണമാണ് പൂര്‍ത്തീകരിക്കാനുളളത്; എങ്കില്‍ ഇതിനുളള തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ?

7310

കാവില്‍-തീക്കുനി-കുറ്റ്യാടി റോഡ് നിര്‍മ്മാണം

ശ്രീമതി കെ.കെ. ലതിക

()കുറ്റ്യാടി-നാദാപുരം റോഡിന്റെ പരിഷ്കരണ പ്രവൃത്തികള്‍ക്ക് ഉത്തരമായതും എന്നാല്‍ ചെലവഴിക്കാന്‍ കഴിയാതെ വന്നതുമായ 243 ലക്ഷം രൂപ ഇതേ മണ്ഡലത്തിലെ കാവില്‍-തീക്കുനി-കുറ്റ്യാടി റോഡിന്റെ മെക്കാഡം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധമായി അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുമോ?

7311

റോഡ്സ് സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം

ശ്രീ. ജി.എസ്. ജയലാല്‍

()നിയോജക മണ്ഡല അടിസ്ഥാനത്തില്‍ റോഡ്സ് സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തന പരിധി ക്രമീകരിച്ച് സൌകര്യാര്‍ത്ഥം ഓഫീസ് പുനസംഘടന നടത്തുവാന്‍ ഉദ്ദേശിക്കുന്നുവോ ; എങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ ;

(ബി)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ ജില്ലയിലെ ഏതൊക്കെ റോഡ്സ് സെക്ഷന്റെ പരിധിയിലാണ് ഉള്‍പ്പെട്ടിട്ടുളളത് ;

(സി)നിരവധി സെക്ഷനുകളുടെ കീഴില്‍ ഒരു നിയോജക മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടുന്നതുമൂലമുളള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലേക്കായി നടപടിസ്വീകരിക്കുമോ ; വിശദാംശം അറിയിക്കുമോ ?

7312

കൊല്ലം ജില്ലയിലെ നബാര്‍ഡ് പദ്ധതികള്‍

ശ്രീ. . .അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()കൊല്ലം ജില്ലയില്‍ നബാര്‍ഡിന്റെ പദ്ധതി വഴി റോഡ് നിര്‍മ്മാണത്തിനായി കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എത്ര രൂപ വീതം ചെലവാക്കി;

(ബി)കൊല്ലം ജില്ലയില്‍ നിലവില്‍ നബാര്‍ഡ് ഏറ്റെടുത്തിട്ടുളള പദ്ധതികള്‍ ഏതൊക്കെയാണെന്നും തുക എത്രയാണെന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ?

7313

സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡുകള്‍

ശ്രീ. ജോസ് തെറ്റയില്‍

()സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡുകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡുകള്‍ എത്ര കിലോമീറ്റര്‍ വീതമെന്ന് നിയോജക മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;

(സി)ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്ന അങ്കമാലി നിയോജക മണ്ഡലത്തില്‍പ്പെട്ട കാലടിയിലെ റോഡുകള്‍ ഉല്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷ പരിഗണിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഉള്‍പ്പെടുത്തിയ റോഡ് ഏതെന്നും ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമെന്തെന്നും വ്യക്തമാക്കുമോ?

7314

റോഡിനായി ഭൂമി നല്‍കുന്നവര്‍ക്ക് ലഭ്യമാകുന്ന സൌകര്യങ്ങള്‍

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()റോഡിനായി ഭൂമി നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മതില്‍ നിര്‍മ്മിച്ചു നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)മറ്റ് എന്തെല്ലാം സൌകര്യങ്ങളാണ് ഭൂമി നല്‍കുന്നവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

7315

വേങ്ങൂര്‍-നായത്തോട്-എയര്‍പോര്‍ട്ട് റോഡ്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ വേങ്ങൂര്‍-നായത്തോട്-എയര്‍പോര്‍ട്ട് റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം വിശദമാക്കുമോ;

(ബി)എന്തെല്ലാം നടപടികളാണ് ഇതിനായി പൂര്‍ത്തിയാക്കാനുള്ളതെന്നും ഇത് എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കുമോ;

(സി)ഈ റോഡിന്റെ ബി.എം.ബി.സി.യില്‍ എന്നേക്ക് പണി ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

7316

ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡ്

ശ്രീ. റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ക്കൂടി കാസര്‍ഗോഡ് ജില്ലയിലെ മലയോര മേഖലയില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡ് മെക്കാഡ ടാറിംഗ് നടത്തി ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ;

(ബി)മാത്തുവയല്‍ പാലത്തിനും അപ്രോച്ച് റോഡിനും ഭരണാനുമതി നല്‍കിയതിന് പകരമായി പ്രസ്തുത റോഡ് അഭിവൃദ്ധിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

7317

കരയാംപറമ്പ് മൂക്കന്നൂര്‍ കവലയിലെ റോഡുപണിയിലെ അപാകതകള്‍

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജകമണ്ഡലത്തില്‍ ദേശീയപാതയില്‍ കരയാംപറമ്പ് മൂക്കന്നൂര്‍ കവലയിലെ റോഡുപണിയിലെ അപാകതകളെക്കുറിച്ച് കറുകുറ്റി പഞ്ചായത്തില്‍ കരയാംപറമ്പ് കരയില്‍ മാവേലി വീട്ടില്‍ താമസിക്കുന്ന ശ്രീ.എം.പി.ജോസ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കുമോ?

7318

കുന്ദമംഗലം മണ്ഡലത്തിലെ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട റോഡുകള്‍

ശ്രീ. പി.റ്റി.. റഹീം

()കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇവ ഓരോന്നിന്റേയും എസ്റിമേറ്റ് തുക എത്ര വീതമാണ്; വിശദമാക്കുമോ?

7319

മാവേലിക്കര മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പണികള്‍

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പണികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഗ്രാമീണ റോഡ് പി.ഡബ്ളൂ.ഡി റോഡാക്കി മാറ്റുന്നതിലേക്കായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത്;

(സി)മാവേലിക്കര മണ്ഡലത്തിലെ നൂറനാട് പഞ്ചായത്തിലെ പാലമൂട്-ഇടക്കുന്നും റോഡ് പി.ഡബ്ള്യൂ.ഡി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)പ്രസ്തുത മണ്ഡലത്തിലെ ചത്തിയറ-പള്ളം റോഡ് പി.ഡബ്ള്യൂ.ഡി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

7320

നേമം നിയോജകമണ്ഡലത്തിലെ പുതിയ പാലങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിരത്തുകളും പാലങ്ങളും വിഭാഗം ഈ സാമ്പത്തികവര്‍ഷം ഏതെങ്കിലും പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)എങ്കില്‍ അവ ഏതൊക്കെയാണെന്നും അത് സംബന്ധിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.