UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7321

പുനലൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് പണികള്‍

ശ്രീ. കെ. രാജു

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുനലൂര്‍ മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം പൊതുമരാമത്ത് ജോലികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും ഏതെല്ലാം ജോലികള്‍ക്ക് ടെക്നിക്കല്‍ സാങ്ഷന്‍ നല്‍കിയെന്നും പറയുമോ ;

(ബി)ഏതെല്ലാം ജോലികള്‍ക്ക് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചുവെന്നും പ്രസ്തുത ജോലികള്‍ക്ക് അനുവദിച്ച തുക എത്ര വീതമെന്നും വിശദമാക്കുമോ ;

(സി)വരുന്ന സാമ്പത്തിക വര്‍ഷം പുനലൂര്‍ മണ്ഡലത്തില്‍ ചെയ്യുന്നതിന് തെരഞ്ഞെടുത്തിട്ടുളള പൊതുമരാമത്ത് ജോലികളുടെ മുന്‍ഗണനാക്രമവും ആയതിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന തുകയും വ്യക്തമാക്കുമോ?

7322

കൂവ്വപ്പടി മൂഴിപാലം നിര്‍മ്മാണം

ശ്രീ. സാജുപോള്‍

()2011-ലെ പുതുക്കിയ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കൂവ്വപ്പടി മൂഴിപാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പാലത്തില്‍ ദിശ നിശ്ചയിച്ചിട്ടുണ്ടോ;

(സി)വിശദമായ എസ്റിമേറ്റും പ്രോജക്ട് റിപ്പോര്‍ട്ടും ലഭ്യമായിട്ടുണ്ടോ; അടങ്കല്‍ തുക എത്ര; വിശദമാക്കുമോ;

(ഡി)ഭരണാനുമതിയും, സാങ്കേതിക അനുമതിയും നല്‍കി ടെണ്ടര്‍ നടപടികള്‍ എപ്പോള്‍ ആരംഭിക്കും; വ്യക്തമാക്കുമോ?

7323

എം.സി. റോഡിലെ പന്തളം പഴയപാലം പുനര്‍നിര്‍മ്മാണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()എം.സി. റോഡില്‍ പന്തളം ജംഗ്ഷനില്‍ പഴയ പാലത്തിന് റോഡ് വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് സാധാരണയായി അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കെ.എസ്.ടി.പി യുടെ പരിധിയില്‍പ്പെട്ട പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

T7324

കുണ്ടുചിറ അണക്കെട്ടു പാലത്തിന്റെ അപ്രോച്ച് റോഡ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി അസംബ്ളി മണ്ഡലത്തിലെ കുണ്ടുചിറ അണക്കെട്ടു പാലത്തിന്റെ അപ്രോച്ച് റോഡിന് ഭൂമി അക്വയര്‍ ചെയ്യുന്നതിന് ഉത്തരവിറക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത ഉത്തരവ് പ്രകാരം ഭൂമി അക്വയര്‍ ചെയ്യുന്നതിന് തടസ്സം സംഭവിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ തടസ്സവാദം പരിഹരിച്ച് പുതിയ ഉത്തരവ് ഇറക്കുന്നതിന് തയ്യാറാകുമോ;

(ഡി)ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ;

()എങ്കില്‍ പുതിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

7325

അമ്പലപ്പുഴ വൈശ്യംഭാഗം പാലം നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ വൈശ്യംഭാഗം പാലം നിര്‍മ്മാണം എന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് പറയുമോ;

(ബി)പ്രസ്തുത പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തടസ്സമുണ്ടോ; എങ്കില്‍ എന്തെന്ന് വിശദമാക്കുമോ;

(സി)സ്ഥലം എടുപ്പിന് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)പാലം നിര്‍മ്മാണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ എം.എല്‍., ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുവരെ യോഗം വിളിക്കാത്തതിന് കാരണം വ്യക്തമാക്കുമോ?

7326

കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍പ്പെടുന്ന യക്ഷിക്കുഴി പാലം നിര്‍മാണം, മൈലം പാലം പുനര്‍നിര്‍മാണം എന്നിവയ്ക്ക് ഭരണാനുമതി ലഭിച്ച ഉത്തരവ് നമ്പര്‍, തീയതി, അടങ്കല്‍ തുക എന്നിവ വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് കരാര്‍ ഉറപ്പിച്ചു നല്‍കിയ തീയതിയും തുകയും വ്യക്തമാക്കുമോ;

(സി)എങ്കില്‍ പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തുമോ?

T7327

കുട്ടനാട്ടിലെ മങ്കൊമ്പ് സിവില്‍ സ്റേഷന്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ മങ്കൊമ്പ് സിവില്‍ സ്റേഷന്‍ പാലം നിര്‍മ്മാണത്തിന് ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുമോ ;

(ബി)പ്രസ്തുത പാലം നിര്‍മ്മാണത്തിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിനുള്ള തുകയെങ്കിലും ഈ സാമ്പത്തിക വര്‍ഷം അനുവദിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ ;

(സി)മങ്കൊമ്പ് സിവില്‍ സ്റേഷന്‍ പാലം നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

7328

വടശ്ശേരിക്കര നടപ്പാലം നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

()വടശ്ശേരിക്കര നടപ്പാലത്തിന് എന്നാണ് ഭരണാനുമതി ലഭിച്ചത് ;

(ബി).എസ്. നല്‍കിയിട്ടും നിര്‍മ്മാണം ആരംഭിക്കുവാന്‍ ഉണ്ടായ കാലതാമസം വിശദീകരിക്കാമോ ;

(സി)എങ്കില്‍ കാലതാമസം വന്നതിന്റെ സാഹചര്യം വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത നിര്‍മ്മാണം ആരംഭിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

7329

പേങ്ങാടുകടവ് പാലം നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

()പേങ്ങാടുകടവ് പാലം നിര്‍മ്മിക്കുവാന്‍ എന്നാണ് ഭരണാനുമതി നല്‍കിയത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് ;

(സി)എത്ര ദിവസത്തിനുള്ളില്‍ പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

7330

കാലിക്കടവ് പി.ഡബ്ള്യൂ.ഡി. റെസ്റ് ഹൌസ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കാലിക്കടവില്‍ പൂര്‍ത്തീകരിച്ച കാലിക്കടവ് പി.ഡബ്ള്യൂ.ഡി റെസ്റ് ഹൌസില്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ ?

7331

കരുനാഗപ്പളളിയിലെ മിനി സിവില്‍ സ്റേഷന്‍

ശ്രീ. സി. ദിവാകരന്‍

()കരുനാഗപ്പളളി മിനി സിവില്‍ സ്റേഷന്റെ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരമുളള പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നത്തേയ്ക്ക് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

7332

എല്ലാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()എല്ലാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റെ ഒരു ഓഫീസ് എന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ പ്രസ്തുത ഉറപ്പ് ഈ വര്‍ഷം തന്നെ നടപ്പില്‍ വരുത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?

7333

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ജീവനക്കാര്‍ക്ക് കാര്‍ഷെഡ്

ശ്രീ. .എം. ആരിഫ്

()സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്വന്തമായി കാര്‍ ഉളള ജീവനക്കാര്‍ക്ക് കാര്‍ഷെഡ് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ;

(ബി)തിരുവനന്തപുരം നേതാജി നഗര്‍ ഗവ: ക്വാര്‍ട്ടേഴ്സില്‍ കാര്‍ഷെഡ് നിര്‍മ്മാണം ആരംഭിച്ചത് എന്നാണ് ; അര്‍ഹതപ്പെട്ട എല്ലാപേര്‍ക്കും കാര്‍ഷെഡ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടോ ;

(സി)കാര്‍ഷെഡ് നിര്‍മ്മിച്ചു നല്‍കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡം എന്താണ് ;

(ഡി)തിരുവനന്തപുരം നേതാജി നഗര്‍ ഗവ:ക്വാര്‍ട്ടേഴ്സില്‍ എത്ര പേര്‍ക്ക് കാര്‍ഷെഡ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട് ; ബി,സി,ഡി, ഇ ടൈപ്പില്‍ ഓരോന്നിലും എത്ര വീതം എന്ന് അറിയിക്കുമോ ;

()പ്രസ്തുത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്വന്തമായി കാര്‍ ഉളള ജീവനക്കാര്‍ കാര്‍ഷെഡ് നിര്‍മ്മിച്ചു നല്‍കുന്നതിന് അപേക്ഷ നല്‍കേണ്ടതുണ്ടോ ; അപേക്ഷിച്ചവര്‍ക്ക് എല്ലാം കാര്‍ഷെഡ് നിര്‍മ്മിച്ചു നല്‍കിയോ ;

(എഫ്)തിരുവനന്തപുരം നേതാജി നഗര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്വന്തമായി കാര്‍ ഉളള എല്ലാ ജീവനക്കാര്‍ക്കും കാര്‍ഷെഡ് എന്ന് നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കുമോ ?

7334

അങ്കമാലി മിനിസിവില്‍സ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവൃത്തി

ശ്രീ. ജോസ് തെറ്റയില്‍

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുക അനുവദിച്ച് ഒന്നാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും അങ്കമാലി മിനിസിവില്‍സ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് തുക അനുവദിക്കുന്നതിലെ കാലതാമാസം വിശദമാക്കാമോ ;

(ബി)രണ്ടാംഘട്ട നിര്‍മ്മാണത്തിനായി തുക എന്നത്തേയ്ക്ക് അനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

7335

ആലത്തൂര്‍ മിനി സിവില്‍ സ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ മിനി സിവില്‍ സ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം നിലവില്‍ ഏതു ഘട്ടത്തിലാണെന്നു അറിയിക്കുമോ ;

(ബി)ഏതെല്ലാം പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തീകരിക്കുവാനുളളത് ;

(സി)കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ ?

7336

മരാമത്ത് എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തനമികവിന് അവാര്‍ഡ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി.പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

()മരാമത്ത് എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തന മികവിന് അവാര്‍ഡ് നല്‍കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഏതെല്ലാം വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവാര്‍ഡ് നല്‍കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വനിതാ എഞ്ചിനീയര്‍മാര്‍ക്കും അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമോ?

7337

എച്ച്.ആര്‍.സി.എല്‍.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

()പൊതുമരാമത്തു വകുപ്പില്‍ പത്ത് വര്‍ഷത്തിലധികമായി എച്ച്.ആര്‍.സി.എല്‍.ആര്‍ തസ്തിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന എത്ര ജീവനക്കാരുണ്ട്;

(ബി)ഇവരെ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തണം എന്നപേക്ഷിച്ചു കൊണ്ടുള്ള നിവേദനത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഏത് കാലയളവ് മുതല്‍ ജോലി ചെയ്ത സി.എല്‍.ആര്‍ ജീവനക്കാരെ ഇതിനകം സ്ഥിരപ്പെടുത്തിയിട്ടുണ്ട്;

(ഡി)ഇനിയും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന എച്ച്.ആര്‍.സി.എല്‍.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.