UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7527

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൊതു സര്‍വീസ്

ശ്രീ. . കെ. ബാലന്‍

,, ജി. സുധാകരന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൊതു സര്‍വ്വീസ് ഏര്‍പ്പെടുത്താനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ;

(ബി)അധികാര വികേന്ദ്രീകരണവും പഞ്ചായത്ത്രാജ് സംവിധാനവും ഫലപ്രദമാകുന്നതിനും ഭരണഘടനയുടെ അന്ത:സത്തക്കനുസൃതമായി വളര്‍ത്തുന്നതിനും പൊതുസര്‍വ്വീസ് അനിവാര്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വെളിപ്പെടുത്താമോ?

7528

തെരുവു വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()ഗ്രാമപഞ്ചായത്തുകളില്‍ തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിന് പഞ്ചായത്ത് കെ.എസ്..ബി. തലത്തില്‍ തീര്‍പ്പുണ്ടാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)നിലവില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും ഉളള അധികാരം ആര്‍ക്കാണ് എന്ന് വ്യക്തമാക്കുമോ;

(സി)പഞ്ചായത്ത് തലത്തില്‍ തെരുവുവിളക്കുകള്‍ക്ക് ഇലക്ട്രോണിക് മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

7529

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്ക് പരിശോധനയ്ക്ക് സ്ക്വാഡുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുളളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ പരിശോധിക്കുവാന്‍ മിന്നല്‍ പരിശോധന സ്ക്വാഡുകള്‍ രൂപവല്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സ്ക്വാഡുകളുടെ പ്രവര്‍ത്തനരീതിയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സ്ക്വാഡുകള്‍ കണ്ടെത്തുന്ന വീഴ്ചകളിന്മേലുളള തുടര്‍ നടപടികള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കുമോ?

7530

പഞ്ചായത്തുകളിലെ സ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് സബ്കമ്മിറ്റി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, റ്റി. എ അഹമ്മദ് കബീര്‍

,, കെ. എം. ഷാജി

()പഞ്ചായത്തുകളിലെ സ്റാഫ് പാറ്റേണ്‍ പുതുക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നോ;

(ബി)എങ്കില്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)സ്റാഫ് പാറ്റേണ്‍ എന്നത്തേയ്ക്ക് പുതുക്കി നിശ്ചയിക്കാനാവുമെന്ന് വ്യക്തമാക്കാമോ ?

7531

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ വിതരണം

ശ്രീ. പി. ഉബൈദുള്ള

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മറ്റു ജീവനക്കാരുടേയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

7532

പ്ളാസ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനും പുനഃചംക്രമണശാലകള്‍ക്ക് നികുതിയിളവ് നല്‍കാനും നടപടി

ശ്രീ. എം. . ബേബി

()പ്ളാസ്റിക് ക്യാരിബാഗ്, പ്ളാസ്റിക് കവറുകള്‍, തെര്‍മോകോള്‍ എന്നിവയ്ക്ക് അധിക നികുതി ഏര്‍പ്പെടുത്തി ഇവയുടെ ഉപയോഗം കുറയ്ക്കുവാനുളള നടപടി സ്വീകരിക്കുമോ ;

(ബി)പ്ളാസ്റിക് റീസൈക്ളിംഗ് യൂണിറ്റുകള്‍ക്ക് നികുതി ഇളവ് അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കുമോ;

(സി)തുണി, ചണം മറ്റു ജൈവോല്പന്നങ്ങള്‍ എന്നിവ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന സഞ്ചികള്‍ക്കും അനുബന്ധ സാധനങ്ങള്‍ക്കും നികുതി ഇളവ് നല്‍കുന്നതോടൊപ്പം ഇത്തരം യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

(ഡി)നശിക്കാത്തതും കത്തിക്കുമ്പോള്‍ ഹാനികരമായ വാതകം ഉല്‍പ്പാദിപ്പിക്കുന്നതുമായ തെര്‍മോക്കോള്‍, സ്റെറോഫോം തുടങ്ങിയവയുടെ വിപണനം നിരോധിക്കുകയോ അവയുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

7533

പഞ്ചായത്തുകളില്‍ പ്ളാസ്റിക് നിരോധനം നടപ്പിലാക്കാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

()നഗരസഭകളിലും കോര്‍പ്പറേഷനുകളിലും നടപ്പാക്കിവരുന്ന പ്ളാസ്റിക് നിരോധനം പഞ്ചായത്തുകളിലേയ്ക്കും വ്യാപിപ്പിയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എത്ര മൈക്രോണില്‍ താഴെ കനമുളള പ്ളാസ്റിക് ബാഗുകളാണ് പൂര്‍ണ്ണമായും നിരോധിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)നിലവിലുളള പ്ളാസ്റിക് ശേഖരിക്കാനും തരംതിരിക്കാനും കുടുംബശ്രീ തൊഴിലാളികളെ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)അന്യസംസ്ഥാനങ്ങളില്‍ നിന്നുളള പ്ളാസ്റിക് തടയാന്‍ എന്തൊക്കെ സംവിധാനങ്ങള്‍ പഞ്ചായത്തുകളില്‍ നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

()ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്ളാസ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് രാജ് ആക്ടിന്റെ 219-ാം വകുപ്പ് ഭേദഗതി ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ എപ്രകാരമുളള ഭേദഗതിയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7534

തൊഴില്‍ നികുതി നിരക്കുകള്‍

ശ്രീ. കെ. രാജു

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്ന തൊഴില്‍ നികുതിയുടെ നിലവിലെ സ്ളാബ് നിരക്കുകള്‍ വ്യക്തമാക്കുമോ;

(ബി)ഉയര്‍ന്ന സ്കെയിലും താഴ്ന്ന സ്കെയിലും തമ്മില്‍ ശരിയായ അനുപാതത്തിലാണോ നിലവിലെ സ്ളാബ് നിരക്കുകള്‍ എന്ന് കരുതുന്നുണ്ടോ; ഇതുമൂലം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്ളാബ് പുതുക്കി നിശ്ചയിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ?

7535

പഞ്ചായത്ത് പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. ദിവാകരന്‍

()പഞ്ചായത്ത് പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പല പഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ യോഗ്യരായ ജീവനക്കാരില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തുനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7536

മാലിന്യസംസ്കരണം

ശ്രീ.എം.. ബേബി

()പരിസര ശുചിത്വം, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണത്തിനായി ഏതെങ്കിലും പദ്ധതികളോ പ്രചാരണങ്ങളോ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ;

(സി)മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബയോഗ്യാസ് പ്ളാന്റുകള്‍ക്ക് നിലവില്‍ നല്‍കുന്ന സബ്സിഡി ആനുകൂല്യം പ്രസ്തുത പ്ളാന്റുകളുടെ വിലവര്‍ദ്ധിപ്പിക്കലിലൂടെ ഏജന്‍സികള്‍ നടത്തുന്ന ചൂഷണത്തിനെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

7537

മദ്യവിമുക്തി നേടിയവരുടെ പുനരധിവാസം

ശ്രീ. ആര്‍. സെല്‍വരാജ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

()മദ്യവിമുക്തി നേടിയവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കാമോ;

(ബി)എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മദ്യവിമുക്തി നേടിയവരെ പുനരധിവസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

7538

വനത്തില്‍ ജൈവവള നിര്‍മ്മാണ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, . റ്റി. ജോര്‍ജ്

,, . പി. അബ്ദുളളക്കുട്ടി

()സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ നിന്നുളള മാലിന്യം ശേഖരിച്ച് വനത്തിലെത്തിച്ച് ജൈവവളം നിര്‍മ്മിക്കുന്ന പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനരീതി വിശദമാക്കുമോ ;

(സി)പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ;

(ഡി)ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത് ?

7539

എല്ലാ പഞ്ചായത്തുകളിലും അറവുശാലകള്‍

ശ്രീ. എം. . ബേബി

()കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒരു അംഗീകൃത അറവുശാലയെങ്കിലും നിര്‍ബന്ധമായും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)അറവുശാലകളില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യം അവിടെ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനം കര്‍ശനമാക്കുമോ;

(സി)അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കുമോ;

(ഡി)അനധികൃത അറവുശാലകള്‍ മൂലം സംസ്ഥാനത്ത് മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()അനധികൃത അറവുശാലകള്‍ക്കെതിരെ ക്രിമിനല്‍ കേസടക്കമുള്ള നടപടികളെടുക്കാവുന്ന രീതിയില്‍ നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമോ?

7540

കോഴിവില്‍പനശാലകള്‍ക്കും അറവുശാലകള്‍ക്കും ലൈസന്‍സ് നല്കാന്‍ വ്യവസ്ഥ

ശ്രീ. എം. . ബേബി

()സംസ്ഥാനത്തെ കോഴിവില്പനശാലകള്‍, അറവുശാലകള്‍ എന്നിവയ്ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍

ബയോഗ്യാസ് പ്ളാന്റ്്, മാലിന്യ സംസ്ക്കരണ പ്ളാന്റ് എന്നിവ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കാനുളള നടപടികള്‍ സ്വീകരിക്കുമോ;

(ബി)നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ ഇല്ലാത്ത കോഴി വില്പനശാലകള്‍, അറവുശാലകള്‍ തുടങ്ങിയവയ്ക്ക് അവ ഏര്‍പ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ;

(സി)എങ്കില്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വികരിക്കുമോ;

(ഡി)സംസ്ഥാനത്തെ പൊതുമാര്‍ക്കറ്റുകളില്‍ മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

7541

ആധുനിക സൌകര്യങ്ങളോടുകൂടിയ അറവുശാലകള്‍

ശ്രീ. സി. ദിവാകരന്‍

()കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ആധുനിക സൌകര്യങ്ങളോടുകൂടിയ അറവുശാലകള്‍ നിലവിലില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിന് എന്തുനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് പ്രദേശങ്ങളില്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ?

7542

രണ്ടുപഞ്ചായത്തുകള്‍ക്ക് ഒരു ശ്മശാനം എന്ന പദ്ധതി

ശ്രീ. എം. . ബേബി

()രണ്ടു പഞ്ചായത്തുകള്‍ക്ക് കുറഞ്ഞത് ഒരു ശ്മശാനം എന്ന രീതിയില്‍ സംസ്ഥാനത്ത് പൊതു ശ്മശാനം ആരംഭിക്കുന്ന കാര്യം പരിശോധിക്കുമോ ;

(ബി)നിലവില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ ;

(സി)ശവശരീരം അടക്കം ചെയ്യുന്നതില്‍ ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഏതെങ്കിലും സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)മേല്‍വിഷയം സംബന്ധിച്ച് ഏതെങ്കിലും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ ?

7543

എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൊതുശ്മശാനം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ എത്ര എണ്ണത്തിന്റെ നിയന്ത്രണത്തില്‍ ശ്മശാനങ്ങളുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൊതുശ്മശാനങ്ങള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ എന്തൊക്കെ തുടര്‍നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7544

പ്രാദേശിക വികസന പദ്ധതിയിനത്തില്‍ തുക അനുവദിക്കുന്നത്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()2012-13-ല്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക വികസന പരിപാടികള്‍ക്കുള്ള പദ്ധതിയിനത്തില്‍ വകയിരുത്തിയിരിക്കുന്ന തുക എത്രയെന്നറിയിക്കുമോ;

(ബി)പ്രാദേശിക വികസന പരിപാടികള്‍ക്കുള്ള പദ്ധതി വിഹിതം ഉപയോഗിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പൊതുമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടോ;

(സി)പ്രാദേശിക വികസന പരിപാടികള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ എത്ര തുക നാളിതുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നറിയിക്കുമോ?

7545

തദ്ദേശസ്ഥാപനങ്ങളുടെ പന്ത്രണ്ടാം പദ്ധതിയുടെ മാര്‍ഗ്ഗരേഖ

ശ്രീ. എം. ഹംസ

()തദ്ദേശസ്ഥാപനങ്ങളുടെ പന്ത്രണ്ടാം പദ്ധതി രൂപവത്ക്കരണത്തി നായി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ വീടില്ലാത്ത പാവപ്പെട്ടവരെ ദോഷകരമായി ബാധിക്കും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ;

(ബി)ഭവനനിര്‍മ്മാണ പദ്ധതികളുടെ കുടിശ്ശിക വിതരണം മുടങ്ങി യേക്കുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടിശ്ശിക വിതരണം മുടങ്ങാതിരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

(സി)മിക്ക പഞ്ചായത്തുകളിലും ഭവന നിര്‍മ്മാണ പദ്ധതി മുടങ്ങി യേക്കുമെന്ന ആശങ്ക ശ്രദ്ധയിലുണ്ടോ ; വിശദമാക്കാമോ ?

7546

.എം.എസ് ഭവന പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് അനുവദിക്കാനുള്ള തുക

ശ്രീ. ജോസ് തെറ്റയില്‍

().എം.എസ് ഭവന പദ്ധതി പ്രകാരം തുക അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതും എന്നാല്‍ തുടര്‍ നിര്‍മ്മാണത്തിന് തുക ലഭിക്കാതെ പാതിവഴിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്നതുമായ ഭവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് തുക ലഭ്യമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി).എം.എസ് ഭവന പദ്ധതിയ്ക്ക് പകരമായി ആവിഷ്കരിച്ചിട്ടുള്ള പുതിയ ഭവന നിര്‍മ്മാണ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

7547

.എം.എസ്. ഭവന പദ്ധതി

ശ്രീ. ജി. സുധാകരന്‍

().എം.എസ്. ഭവന പദ്ധതിപ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്ക് എന്തെങ്കിലും ധനസഹായം നല്‍കുവാന്‍ പദ്ധതിയുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി നടപ്പിലാക്കുന്നതിനായി പുതിയ ഭവനപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

7548

കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി)കുടുംബശ്രീയ്ക്ക് സമാനമായി മറ്റേതെങ്കിലും ഏജന്‍സി നിലവിലുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കുടുംബശ്രീയ്ക്കല്ലാതെ സമാനമായ മറ്റ് ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടോ?

7549

സി.എച്ച്. മുഹമ്മദ്കോയ ചാരിറ്റബിള്‍ ട്രസ്റിന്റെ പ്രവര്‍ത്തനങ്ങള്

ശ്രീ. കെ. ദാസന്‍

()തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ്കോയ ചാരിറ്റബിള്‍ ട്രസ്റിന്റെ ഭരണ സമിതി അംഗങ്ങള്‍ ആരെല്ലാമാണെന്നും ഭാരവാഹികള്‍ ആരെല്ലാം എന്നും വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ട്രസ്റിന്റെ ബൈലോയുടെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി)പ്രസ്തുത ട്രസ്റിന് ഇതുവരെ ഏതെല്ലാം പഞ്ചായത്തുകളില്‍ നിന്ന് എത്ര രൂപ വീതം സംഭാവന ലഭിച്ചുവെന്നും, സംഭാവന ഇനത്തില്‍ ആകെ എത്ര രൂപ ലഭിച്ചു എന്നും പഞ്ചായത്ത് തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ ?

(ഡി)പ്രസ്തുത ട്രസ്റ് ഇതുവരെ നടത്തിയിട്ടുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ ; പ്രസ്തുത ട്രസ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുളളവരുടെ പട്ടിക ലഭ്യമാക്കാമോ ;

()ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്തുത ട്രസ്റ് ഇതുവരെ എത്ര രൂപ ചെലവഴിച്ചു ; ഇനം തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ ?

7550

ത്രിതല പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അടിസ്ഥാന യോഗ്യതയും കുടുംബശ്രീയുടെ ചുമതലയും

ശ്രീ. റ്റി. യു. കുരുവിള

()ത്രിതല പഞ്ചായത്തിലെ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ ഈ നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി)കുടുംബശ്രീ ചാര്‍ജ്ജ് വഹിക്കുവാന്‍ മുഴുവന്‍ സമയ മെമ്പര്‍ സെക്രട്ടറിമാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)നമ്പര്‍-22512/DA1/12/LSGDസര്‍ക്കുലര്‍ പ്രകാരം മാറ്റമില്ലാത്ത സ്പില്‍ ഓവര്‍ പ്രോജക്റ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപന തീരുമാന പ്രകാരം തുടര്‍ന്ന് നടപ്പിലാക്കാമെന്ന നിര്‍ദ്ദേശം ട്രഷറി വകുപ്പിന് നല്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച് ട്രഷറി വകുപ്പിന് ആവശ്യമായ നിര്‍ദ്ദേശം നല്കുമോ?

7551

തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പ്രേരക്മാരായി ജോലിയെടുക്കുന്നവര്‍

ശ്രീ. ബി. സത്യന്‍

()സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആകെ എത്ര പേര്‍ പ്രേരക്മാരായി ജോലി നോക്കുന്നുണ്ട്; വ്യക്തമാക്കാമോ;

(ബി)പ്രേരക്മാര്‍ക്ക് ലഭ്യമാക്കുന്ന ഓണറേറിയം തുക വ്യക്ത മാക്കാമോ;

(സി)പ്രേരക്മാരായി ജോലിയെടുക്കുന്നവര്‍ക്ക് തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)പ്രേരക്മാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനോ ഇവരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കാനോ നടപടികള്‍ സ്വികരിക്കുമോ?

7552

കേടായ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള തെരുവു വിളക്കുകളുടെ റിപ്പയറിംഗും മെയിന്റനന്‍സും ടെന്‍ണ്ടറിങ്ങിലൂടെ നടപ്പിലാക്കുന്നതില്‍ വന്നിട്ടുള്ള കാലതാമസം മൂലം കേടായികിടക്കുന്ന തെരുവുവിളക്കുകള്‍ നന്നാക്കാന്‍ സാധിക്കാ ത്തത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

7553

തൃശ്ശൂര്‍ ജില്ലയിലെ ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

()തൃശൂര്‍ ജില്ലയില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദ മാക്കാമോ;

(ബി)തൃശൂര്‍ ജില്ലയില്‍ ശുചിത്വമിഷന്‍ പുതുതായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?

7554

ശുചിത്വ മിഷന്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രയോജനപ്പെടുത്താന്‍ നടപടി

ശ്രീ.ബി. സത്യന്‍

ശുചിത്വമിഷന്‍ പദ്ധതിയുടെ പ്രയോജനം എയ്ഡഡ് സ്കൂളുകള്‍ക്കും ലഭിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ ?

7555

മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്തൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നാളിതുവരെ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഇത് സംബന്ധിച്ച ഉത്തരവുകളുടെ വിശദാംശങ്ങള്‍ ആയതിന്റെ പകര്‍പ്പ് സഹിതം ലഭ്യമാക്കുമോ ;

(സി)പ്രസ്തുത ടവറുകള്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇത്തരം ടവറുകള്‍ ജനവാസകേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമോ ; ഇതിനായി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

7556

മൂന്ന് സെന്റില്‍ കുറവ് വസ്തു ഉള്ളവര്‍ക്ക് കെട്ടിടനിര്‍മ്മാണചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ നടപടി

ശ്രീ. റ്റി. യു. കുരുവിള

()2011-ലെ ബിള്‍ഡിംഗ് ആക്ട്പ്രകാരം മൂന്ന് സെന്റില്‍ കുറവ് വസ്തു ഉള്ളവര്‍ക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ കെട്ടിടം പണിയുന്നതിനുള്ള ഇളവുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി)2011-ലെ കേരള കെട്ടിടനിര്‍മ്മാണ ചട്ടം നിലവില്‍ വരുന്നതിനുമുമ്പ് നഗരപ്രദേശങ്ങളില്‍ മൂന്ന് സെന്റില്‍ താഴെമാത്രം വസ്തുവുള്ളവര്‍ക്ക് നല്കിയിരുന്ന പ്രത്യേക ഇളവുകള്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ;

(സി)ഇത്തരം ഇളവ് നിലവില്‍ വന്നിട്ടും കെട്ടിടനിര്‍മ്മാണ അനുമതി നല്കാതെ ഗുണഭോക്താക്കളെ പഞ്ചായത്ത് അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ഡി)ഇത്തരം കേസ്സുകളില്‍ തീരുമാനം എടുക്കുന്നതില്‍ ഗുരുതരമായ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

()പുതിയ കെട്ടിട നിര്‍മ്മാണ ചട്ടം നിലവില്‍വന്നതിനുശേഷം കെട്ടിടനിര്‍മ്മാണത്തിന് അനുമതി കിട്ടാനുള്ള കാലതാമസം പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

7557

കെട്ടിട നമ്പര്‍ നല്‍കുന്ന നടപടി

ശ്രീ.കെ. രാജു

()സംസ്ഥാനത്ത് പ്രമാണത്തില്‍ പാടമെന്ന് രേഖപ്പെടുത്തിയിട്ടുള്ള കരഭൂമിയില്‍ ചെറിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് നിലവിലെ നിയമവ്യവസ്ഥ പ്രകാരം തടസ്സങ്ങള്‍ നിലനില്‍ക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം സ്ഥലങ്ങളില്‍ ഇതിനകം നിര്‍മ്മിച്ചിട്ടുള്ള വാസഗൃഹങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ കെട്ടിട നമ്പര്‍ നല്‍കി അവയെ അംഗീകരിക്കുമോ;

(സി)നിലവില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വ്യക്തമാക്കുമോ ?

7558

കെട്ടിട നികുതി വര്‍ദ്ധനവ്

ശ്രീ. പി.റ്റി.. റഹീം

()കെട്ടിട നികുതി വര്‍ദ്ധനവുമായി ബന്ധപ്പെട്ട് കേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)എന്ത് നടപടിയാണ് ഇത് സംബന്ധിച്ച് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)കോഴിക്കോട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

7559

സര്‍ക്കാര്‍ ഐ. റ്റി. . കള്‍ക്ക് പഞ്ചായത്ത് സ്ഥലം നല്‍കാന്‍ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()പഞ്ചായത്തുകള്‍ സ്ഥല സൌകര്യങ്ങള്‍ ലഭ്യമാക്കാത്തത് സര്‍ക്കാര്‍ ഐ. റ്റി. . കളുടെപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്വന്തമായി കെട്ടിട സൌകര്യങ്ങളില്ലാത്ത സര്‍ക്കാര്‍ ഐ. റ്റി. .കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ. സി. വി. റ്റി.യുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതിന് പരിഹാരം ഉണ്ടാക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

7560

പൊഴിയൂര്‍ തീരപ്രദേശത്ത് വീടുകളില്‍ ടോയ്ലറ്റ് സൌകര്യം

ശ്രീ. രാജൂ എബ്രഹാം

()തിരുവനന്തപുരം കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍ തീരപ്രദേശത്ത് എത്ര വീടുകളാണുള്ളത്;

(ബി)ഇതില്‍ ടോയ്ലറ്റ് സൌകര്യം ഇല്ലാത്ത വീടുകള്‍ എത്രയാണ്;

(സി)ഇത്തരം വീടുകളില്‍ ടോയ്ലറ്റ് നിര്‍മ്മിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.