UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7561

മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്കും മെമ്പര്‍മാര്‍ക്കും ശമ്പളവും ഓണറേറിയവും

ശ്രീ. തോമസ് ചാണ്ടി

()തനത് ഫണ്ടും പൊതു ആവശ്യഫണ്ടും വിനിയോഗിച്ച് ഭരണ ചെലവും നിര്‍ബന്ധിതസേവനങ്ങളും നല്‍കുന്നതിന് കഴിയാത്ത എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കുമോ;

(ബി)കുട്ടനാട്ടിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്കും മെമ്പര്‍മാര്‍ക്കും ശമ്പളവും ഓണറേറിയവും കുടിശ്ശികയാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പഞ്ചായത്തിന് നിലവില്‍ വരവ്-ചെലവ് വ്യത്യാസം നികത്തുന്നതിനായി എന്ത് തുക ആവശ്യമുണ്ടെന്ന് വിശദമാക്കുമോ;

(ഡി)ഈ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

7562

ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍

ശ്രീമതി ഗീതാ ഗോപി

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

7563

ഗ്ളോബല്‍ റൂറല്‍ മീറ്റില്‍ പങ്കെടുക്കുന്ന വകുപ്പുകള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് ഗ്ളോബല്‍ റൂറല്‍ മീറ്റ് എന്ന്, എവിടെ വച്ചാണ് സംഘടിപ്പിക്കുന്നത്;

(ബി)ഏതൊക്കെ വകുപ്പുകളാണ് ഈ മീറ്റില്‍ പങ്കെടുക്കുന്നതെന്ന് അറിയിക്കുമോ?

7564

പഞ്ചായത്ത് വകുപ്പിമെല ജീവനക്കാരുടെ കുറവ്

ശ്രീ. കെ. വി. വിജയദാസ്

()പഞ്ചായത്തുകളില്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ ജീവനക്കാരില്ലാത്ത വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പഞ്ചായത്തിലെ ജീവനക്കാരുടെ കുറവ് നികത്തുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി)ജീവനക്കാരുടെ കുറവ് നിലനില്‍ക്കുമ്പോള്‍ നിരവധി സ്പെഷ്യല്‍ ഓര്‍ഡറുകള്‍ വഴി ജീവനക്കാരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി)പഞ്ചായത്ത് വകുപ്പില്‍ നിലവിലുളള സ്ഥലം മാറ്റമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്ഥലം മാറ്റ നടപടികള്‍ സ്വികരിക്കുവാന്‍ തയ്യാറാകുമോ; ഇല്ലെങ്കില്‍ എന്ത്കൊണ്ട്; വ്യക്തമാക്കുമോ?

7565

കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഭവനശ്രീ പദ്ധതി പ്രകാരം അനുവദിച്ച ലോണ്

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍, മേലെപുളിക്കല്‍ വീട്, കാക്കൂര്‍ പി.., ശ്രീ. ഗിരീഷ് കുമാര്‍, ശ്രീമതി സുനിത എന്‍. എം. എന്നിവര്‍ ചേര്‍ന്ന് കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഭവനശ്രീ പദ്ധതി പ്രകാരം ലോണ്‍ എടുത്തിട്ടുണ്ടോ;

(ബി)ഭവനശ്രീ പദ്ധതി പ്രകാരമുള്ള വായ്പ കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ കാലയളവില്‍ എഴുതിത്തള്ളിയിട്ടുണ്ടോ;

(സി)കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ശ്രീ.ഗിരീഷ്കുമാറിനും, ശ്രീമതി സുനിതയ്ക്കും നല്‍കിയ വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ മിഷന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ അതിന്മേല്‍ എന്തു തീര്‍പ്പ് കല്പിച്ചുവെന്ന് വ്യക്തമാക്കാമോ?

7566

ദേശീയ സാമൂഹിക സഹായ പദ്ധതി

ശ്രീ. വി.ഡി. സതീശന്‍

'' കെ. അച്ചുതന്‍

'' വി.റ്റി. ബല്‍റാം

()ദേശീയ സാമൂഹിക സഹായ പദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലവര്‍ക്കും ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇക്കാര്യം ഉറപ്പുവരുത്തന്നതിനായി കുടുബശ്രീ അയല്‍കൂട്ടങ്ങളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം നല്കാമോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

7567

അംഗന്‍വാടികളെ ഐ.എസ്.. നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നത് കൊണ്ടുള്ള നേട്ടങ്ങള്

ശ്രീ. വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

,, ആര്‍. സെല്‍വരാജ്

,, സണ്ണി ജോസഫ്

()അംഗന്‍വാടികളെ ഐ.എസ്.. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം; വിശദീകരിക്കുമോ;

(സി)അംഗന്‍വാടികളെ ഐ.എസ്.. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്; വിശദമാക്കുമോ?

7568

ആശ്രയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, പി.സി. വിഷ്ണുനാഥ്

,, പി.. മാധവന്‍

()ആശ്രയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നിര്‍ബന്ധമായും നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)പദ്ധതി നടപ്പാക്കാത്ത പഞ്ചായത്തുകള്‍ക്ക് മറ്റാനൂകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;വിശദമാക്കുമോ?

7569

ആശ്രയ പദ്ധതി

ശ്രീ. സണ്ണി ജോസഫ്

'' എം. പി. വിന്‍സെന്റ്

'' അന്‍വര്‍ സാദത്ത്

'' ബെന്നി ബെഹനാന്‍

()ആശ്രയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)ആശ്രയ പദ്ധതിയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

7570

വികലാംഗജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

()സര്‍ക്കാര്‍ സര്‍വ്വീസില്‍ താല്‍ക്കാലിക ജോലി ചെയ്തിരുന്ന വികലാംഗരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഉത്തരവുകള്‍ പ്രകാരം ഏത് കാലയളവ് വരെ ജോലി ചെയ്തവരെയാണ് ഇതിനകം സ്ഥിരപ്പെടുതതിയിട്ടുള്ളത്;

(ബി)താല്ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന വികലാംഗ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഇപ്പോള്‍ എന്ത് നടപടിയാണ് സ്വീകരിച്ചുവരുന്നത്;

(സി)വികലാംഗരായ ജീവനക്കാരുടെ ക്ഷേമത്തിനായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ?

7571

അംഗന്‍വാടികളെ പ്രീ-പ്രൈമറി സ്കൂളുകളാക്കി ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

()അംഗന്‍വാടികളെ പ്രീ-പ്രൈമറി സ്കൂളുകളാക്കി ഉയര്‍ത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി തിരഞ്ഞെടുത്ത അംഗന്‍വാടികളിലെ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നകാര്യം ആലോചിക്കുമോ; വിശദാംശം നല്‍കുമോ;

(ബി)ഏതെല്ലാം വകുപ്പുകളുമായി ചേര്‍ന്നാണ് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

7572

വനിതാ കമ്മീഷന്റെ ലക്ഷ്യങ്ങള്‍

ശ്രീ. പാലോട് രവി

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, .പി. അബ്ദുളളക്കുട്ടി

()വനിതാ കമ്മീഷന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് വനിതാ കമ്മീഷന്‍ ആസൂത്രണം ചെയ്തിട്ടുളളത്;

(സി)കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനും കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനും സഹായകരമായ പദ്ധതികള്‍ക്ക് രൂപം നല്‍കുമോ; വിശദാംശം വെളിപ്പെടുത്തുമോ?

7573

അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()അംഗന്‍വാടി കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ഷെഡ്ഡുകളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യവും അവയുടെ ശോച്യാവസ്ഥയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)അംഗന്‍വാടിക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇപ്പോള്‍ ഏതെല്ലാം പദ്ധതികളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ ;

(സി)പുതിയ പദ്ധതിയിലൂടെ അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ?

7574

ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍

ശ്രീ..പി. ജയരാജന്‍

()ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ ലഭിക്കുന്ന എത്ര വൃദ്ധജനങ്ങളാണു സംസ്ഥാനത്തുള്ളതെന്ന് വ്യക്തമാക്കുമോ;

()എത്ര വയസ്സുകഴിഞ്ഞവര്‍ക്കാണ് പ്രസ്തുത പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നതെന്നും പെന്‍ഷന്‍ തുക എത്രയെന്നും അറിയിക്കാമോ;

(സി)ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 80 വയസ്സുകഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നിരക്കില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ഡി)എങ്കില്‍ 80 വയസ്സുകഴിഞ്ഞവര്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ തുക നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

()എങ്കില്‍ 80 വയസ്സുകഴിഞ്ഞ എത്ര പേര്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയെന്നു വ്യക്തമാക്കുമോ ?

7575

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍

ശ്രീ.കെ. അച്ചുതന്‍

,, വി.ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

()വീട്ടമ്മമാരുടെ ജോലിഭാരം പരിഗണിച്ച് അവര്‍ക്ക് പെന്‍ഷനും മറ്റ് ധനസഹായവും നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;വിശദാംശം നല്‍കാമോ;

(ബി)വനിതാ കമ്മിഷന്‍ മുഖേന ഇത് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം നല്‍കാമോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ ?

7576

വിധവകളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്ന ധനസഹായം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വിധവകളുടെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസത്തിനും വിവാഹത്തിനും എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കാമോ;

(ബി)ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ?

7577

വികലാംഗരുടെ ക്ഷേമത്തിനും പൂനരധിവാസത്തിനും പദ്ധതികള്

ശ്രീ. കെ. രാജു

()വികലാംഗരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് പറയുമോ ;

(ബി)നിലവില്‍ എത്ര രൂപയാണ് വികലാംഗ പെന്‍ഷന്‍ നല്‍കുന്നത് ; ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് ബോധ്യമായിട്ടുണ്ടോ ; എങ്കില്‍ പെന്‍ഷന്‍ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി)സര്‍ക്കാര്‍ സംവരണം ലഭിക്കുന്നതിന് കുറഞ്ഞത് എത്ര ശതമാനം വൈകല്യമാണ് വേണ്ടതെന്ന് അറിയിക്കുമോ ; ആരോഗ്യ വകുപ്പില്‍ ഇതില്‍ താഴെ വൈകല്യമുള്ളവര്‍ക്ക് വികലാംഗ ക്വോട്ടയില്‍ നിയമനം നടത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതിനെതിരെ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

7578

വികലാംഗര്‍ക്ക് വായ്പാ തിരിച്ചടവില്‍ ആനുകൂല്യം

ശ്രീ. വി.റ്റി. ബല്‍റാം

()സംസ്ഥാന വികലാംഗ കോര്‍പ്പറേഷനില്‍ നിന്നും വായ്പകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)വായ്പ കുടിശിക വരുത്തിയവരില്‍ നിന്നും തുക ഈടാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;

(സി)കാര്‍ഷിക കടാശ്വാസ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുളള കാര്‍ഷിക വായ്പകളില്‍ കൃഷിനാശത്തെത്തുടര്‍ന്ന് തിരിച്ചടവില്‍ വീഴ്ച വരുത്തിയ വികലാംഗര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ;

()വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന റവന്യൂ റിക്കവറി നടപടികള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

7579

. ഡി. . പി പ്രകാരം വികലാംഗര്‍ക്കുള്ള സഹായ ഉപകരണങ്ങള്

ശ്രീ. വി. പി. സജീന്ദ്രന്‍

()സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ എ. ഡി. . പി. പദ്ധതി പ്രകാരം വികലാംഗര്‍ക്ക് എന്തൊക്കെ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യാറുളളത്;

(ബി)പ്രസ്തുത പദ്ധതി പ്രകാരം 2008-09, 2009-10, 2010-11 വര്‍ഷങ്ങളില്‍ എത്ര രൂപയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്തു;

(സി)ഈ ഉപകരണങ്ങള്‍ ഏതൊക്കെ കമ്പനികളില്‍ നിന്നാണ് വാങ്ങിയത്;

(ഡി)ആയത് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ ക്വട്ടേഷനുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ?

7580

വികലാംഗര്‍ക്ക് സഹായ ഉപകരണങ്ങള്‍

ശ്രീ.വി.പി. സജീന്ദ്രന്‍

()സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ 2008-09, 2009-10 എന്നീ വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവുംഎത്ര വികലാംഗര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്;

(ബി)പ്രസ്തുത ഉപകരണങ്ങള്‍ സൌജന്യമായാണോ വിതരണം ചെയ്യുന്നത്;

(സി)ഓരോ വര്‍ഷവും സഹായ ഉപകരണം ലഭിച്ച ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള മേല്‍വിലാസങ്ങളുടെ പട്ടിക ലഭ്യമാക്കുമോ ?

7581

മക്കളില്ലാത്ത ദമ്പതികളുടെ ക്ഷേമത്തിനായി പദ്ധതി

ശ്രീമതി കെ. കെ. ലതിക

()മക്കളില്ലാത്ത ദമ്പതികളുടെ സഹായത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ മക്കളില്ലാത്ത ദമ്പതികളെക്കുറിച്ച് സര്‍വ്വേയും സമഗ്രമായ പഠനവും നടത്തി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ ?

7582

ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിന് നടപടി

ശ്രീമതി കെ. കെ. ലതിക

()ദത്തെടുക്കല്‍ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നതിനുള്ള അധികാരം ദമ്പതിമാര്‍ താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

7583

അടൂര്‍ നിയോജകമണ്ഡലത്തിലെ അനാഥാലയങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എത്ര അംഗീകൃത അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അനാഥാലയങ്ങളില്‍ ഓരോന്നിലുമുള്ള അന്തേവാസികളുടെ എണ്ണം സ്ത്രീകള്‍/പുരുഷന്‍മാര്‍/കുട്ടികള്‍ എന്നിങ്ങനെ ഇനം തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ;

(സി)പ്രസ്തുത സ്ഥാപനങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അറിയിക്കുമോ;

(ഡി)അംഗീകൃത അനാഥാലയങ്ങളുടെ പ്രവര്‍ത്തനത്തിനായി നിലവില്‍ എന്തെല്ലാം പദ്ധതികള്‍ ഉണ്ടെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ?

7584

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ വിവിധ തസ്തികകള്‍

ശ്രീ. പി.റ്റി.. റഹീം

()ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ ഏതെല്ലാം തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ടോ; അവ നിലവിലുണ്ടോ?

7585

സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()സാമൂഹ്യസുരക്ഷാമിഷന്‍ മുഖേന നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി)സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന ഓരോ പദ്ധതിക്കും നീക്കിവച്ചിട്ടുള്ള തുക എത്രയെന്നും നാളിതുവരെ എന്തു തുക ചെലവഴിച്ചുവെന്നും വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പദ്ധതികള്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ചെലവിട്ട തുക എത്രയാണെന്നും എത്ര പേര്‍ക്ക് ആയതിന്റെ പ്രയോജനം ലഭിച്ചുവെന്നും വ്യക്തമാക്കാമോ?

7586

സാമൂഹ്യ സുരക്ഷാമിഷന്‍ നല്കുന്ന ധനസഹായം

ശ്രീ. ജി. സുധാകരന്‍

()സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ;

(ബി)ഈ പദ്ധതികളില്‍ നിന്നും ധനസഹായം നല്കുന്നതിനുളള മാനദണ്ഡം വ്യക്തമാക്കാമോ;

(സി)പ്രസ്തുത ധനസഹായത്തിനുളള അപേക്ഷകള്‍ ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്; അപേക്ഷയോടൊപ്പം എന്തെല്ലാം രേഖകളാണ് ഉളളടക്കം ചെയ്യേണ്ടത്;

(ഡി)സാമൂഹ്യസുരക്ഷാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നകാര്യം പരിഗണിക്കുമോ?

7587

അംഗന്‍വാടികളുടെ ജില്ല തിരിച്ചുളള കണക്ക്

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് നിലവിലുളള അംഗന്‍വാടികളുടെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ ;

7588

എല്ലാ നിയോജക മണ്ഡലങ്ങളിലും മാതൃകാ അംഗനവാടികള്‍ സ്ഥാപിക്കുന്ന പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()എല്ലാ നിയോജക മണ്ഡലങ്ങളിലും മാതൃകാ അംഗനവാടികള്‍ സ്ഥാപിക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം ഒരു അംഗനവാടിക്ക് ലഭ്യമാകുന്ന ഭൌതിക സൌകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)ഈ പദ്ധതി കൂടുതല്‍ അംഗനവാടികളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

7589

അംഗന്‍വാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍

ശ്രീ. ബി.ഡി. ദേവസ്സി

()പത്ത് വര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്ത അംഗന്‍വാടി വര്‍ക്കര്‍ക്ക് 500 രൂപയും, ഹെല്‍പ്പര്‍ക്ക് 300 രൂപയും എന്നീ ക്രമത്തില്‍ അനുവദിച്ചിട്ടുള്ള പെന്‍ഷന്‍, സര്‍വ്വീസ് ദൈര്‍ഘ്യം അനുസരിച്ച് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)30 വര്‍ഷം വരെ സര്‍വ്വീസുള്ളവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നതു കൊണ്ട് സര്‍വ്വീസ് കാലയളവിന് ആനുപാതികമായ പെന്‍ഷന്‍ നിശ്ചയിക്കുന്നതിനോടുള്ള സര്‍ക്കാര്‍ സമീപനം എന്തെന്ന് വ്യക്തമാക്കുമോ; സര്‍വ്വീസിന് ആനുപാതികമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)അംഗന്‍വാടി ജീവനക്കാര്‍ക്ക് ഇ.എസ്., പി.ഇഫ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 
7590

അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡം

ശ്രീ. . പി. ജയരാജന്‍

()സംയോജിത ശിശുവികസന പദ്ധതിയിന്‍ കീഴില്‍ ജോലി ചെയ്യുന്ന അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ എന്നിവരുടെ സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ട് 24.11.2010-ല്‍ സാമൂഹ്യക്ഷേമവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അന്ത:സത്ത വ്യക്തമാക്കുമോ ;

(ബി)യാത്രാ സൌകര്യം ലഭ്യമല്ലാത്ത ആദിവാസി ഊരുകളിലും വനമേഖലകളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികളിലും തുച്ഛമായ ഓണറേറിയത്തിന് സേവനമനുഷ്ഠിക്കുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും സ്ഥലം മാറ്റം നല്‍കുന്നതിന് മാനദണ്ഡം വേണ്ടതില്ല എന്ന് അഭിപ്രായമുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലാണോ ഉത്തരവ് റദ്ദ് ചെയ്തത്;

(സി)പ്രസ്തുത ഉത്തരവ് 30.05.2012ലെ ജി..(എം.എസ്) നം.31/2012 നമ്പര്‍ ഉത്തരവിലൂടെ റദ്ദു ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാമോ ;

7591

ഫെയ്ത്ത് ഇന്ത്യാ എന്ന സ്ഥാപനത്തിന് ഗ്രാന്റ് അനുവദിക്കുവാന്‍ നടപടി

ശ്രീ. കെ.വി. വിജയദാസ്

()പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തില്‍പ്പെട്ട കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'ഫെയ്ത്ത് ഇന്ത്യ' എന്ന സ്കൂളിന് സര്‍ക്കാരില്‍ നിന്നും യാതൊരു ഗ്രാന്റും ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നൂറിലേറെ കുട്ടികളും 20-ലേറെ ജീവനക്കാരും സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും ഉള്ള പ്രസ്തുത സ്ഥാപനം നടത്തികൊണ്ടു പോകാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനം ഏറ്റെടുക്കാന്‍ തയ്യാറാകുമോ;

(സി)ഇല്ലെങ്കില്‍ പ്രസ്തുത സ്ഥാപനത്തിന് ഗ്രാന്റ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7592

ഔവര്‍ റെസ്പോണ്‍സിബിള്‍ കെയര്‍ പദ്ധതി

ശ്രീ. കെ. ദാസന്‍

()സാമൂഹ്യക്ഷേമ വകുപ്പ്് നടപ്പിലാക്കുന്ന 'ഔവര്‍ റെസ്പോണ്‍സിബിള്‍ കെയര്‍' പദ്ധതി സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍, എവിടെയെല്ലാമാണ് നടപ്പിലാക്കുന്നത്; വ്യക്തമാക്കാമോ; ഈ പദ്ധതി പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; വ്യക്തമാക്കാമോ;

(ബി)സംസ്ഥാനത്ത് കുട്ടികളുടെ ക്ഷേമത്തിനായി കമ്മീഷന്‍ രൂപികരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടികള്‍ സ്വീകരിക്കുമോ; കമ്മീഷന്‍ നിലവിലുണ്ടെങ്കില്‍ പ്രസ്തുത കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?

7593

ശിശുക്ഷേമ സംഘങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

,, . എസ്. ബിജിമോള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് അനാഥകുട്ടികളേയും മറ്റും സംരക്ഷിക്കുന്ന എത്ര ശിശുക്ഷേമ സംഘങ്ങളുണ്ട്; ഇതില്‍ സ്വകാര്യ മേഖലയില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ശിശുക്ഷേമ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ നല്‍കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)ശിശുക്ഷേമ സംഘങ്ങളിലെല്ലാം കൂടി ആകെ എത്ര കുട്ടികളുണ്ട്; ഈ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

7594

സബല പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()അംഗന്‍വാടി കേന്ദ്രങ്ങള്‍ വഴി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്ന സബല പദ്ധതി ഏതെല്ലാം ജില്ലകളില്‍ നടപ്പിലാക്കിയിട്ടുണ്ട് ;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

7595

ആലപ്പുഴ ജില്ലയില്‍ മാതൃകാ അംഗന്‍വാടി

ശ്രീ. തോമസ് ചാണ്ടി

()സംസ്ഥാനത്ത് മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ആലപ്പുഴ ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് പ്രസ്തുത അംഗന്‍വാടികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

7596

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടി

ശ്രീ. ബി. സത്യന്‍

()സാമൂഹ്യക്ഷേമ വകുപ്പിന്റെ 14.05.2012 തീയതിയിലെ സ.(സാധാ) നം.241/2012/സാക്ഷേവ പ്രകാരം ഉത്തരവിട്ട 31 മാതൃകാ അംഗന്‍വാടി കെട്ടിടങ്ങ ളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നു ആരംഭിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്;

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഏത് ഏജന്‍സിയാണ്;

(സി)ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഏത് ഗ്രാമപഞ്ചായത്തിലണ് മാതൃകാ അംഗന്‍വാടി നിര്‍മ്മിക്കുന്നത്; വ്യക്തമാക്കാമോ?

7597

ബാങ്ക് മുഖേനയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം

ശ്രീ. പി. ഉബൈദുള്ള

()ക്ഷേമ പെന്‍ഷനുകള്‍ ബാങ്കുവഴി വിതരണം ചെയ്യുന്നതിനുള്ള തീരുമാനം എന്നാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ബാങ്ക് അക്കൌണ്ട് നിര്‍ബന്ധമാക്കുന്നതുമൂലം ഗുണഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് പ്രസ്തുത തീരുമാനം പുന:പരിശോധിക്കുമോ?

7598

സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാന്‍ നടപടി

ശ്രീ. ഹൈബി ഈഡന്‍

()ജി..(എം.എസ് )111/71/എല്‍..ഡി തീയതി 27-07-1971 എന്ന സര്‍ക്കാര്‍ ഉത്തരവ് ഗവണ്‍മെന്റ് പ്രസ് വഴി പുറത്തിറക്കിയിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)വിശദാംശങ്ങള്‍ നല്‍കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.