UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7338

സംസ്ഥാനത്ത് നടപ്പാക്കുന്ന പുര പദ്ധതി-വിശദാംശങ്ങള്‍

ശ്രീ. . കെ. ബാലന്‍

()കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പുര പദ്ധതിപ്രകാരം ഇപ്പോള്‍ എത്ര പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്; ഏതൊക്കെയാണ് പ്രസ്തുത പ്രോജക്ടുകളെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പ്രോജക്ടിന് എത്ര രൂപയുടെ സാമ്പത്തിക സഹായമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്; ഈ പ്രോജക്ടിന് സംസ്ഥാന ഗവണ്‍മെന്റിന്റെ വിഹിതം എത്രയാണെന്ന് അറിയിക്കുമോ;

(സി)ഈ പ്രോജക്ടിലെ സ്വകാര്യപങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ഈ പ്രോജക്ട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടൊ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

7339

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ പ്രവൃത്തി സമയം

ശ്രീമതി പി. അയിഷാ പോറ്റി

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ പട്ടിക ഒന്നില്‍ നിലവിലുള്ള പ്രവൃത്തികള്‍ക്ക് പുറമേ പുതിയ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേല്‍ ഉണ്ടായ നടപടി വിശദമാക്കുമോ;

(ബി)തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കുറയ്ക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

7340

സംസ്ഥാന ഗ്രാമവികസന ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. എം. ഹംസ

()സംസ്ഥാന ഗ്രാമവികസന ഇന്‍സ്റിറ്റ്യൂട്ട് (എസ്..ആര്‍.ഡി.) എന്നാണ് നിലവില്‍ വന്നത്;

(ബി)പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്;

(സി)2012-13 വര്‍ഷത്തില്‍ എന്തെല്ലാം പരിപാടികള്‍ക്കാണ് ഇന്‍സ്റിറ്റ്യൂട്ട് രൂപംകൊടുത്തിരിക്കുന്നത്; അതിനായി എന്ത് തുക നീക്കിവച്ചിരിക്കുന്നുവെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ആധുനികവും സമഗ്രവുമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കാനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കുമോ?

7341

ഇന്ദിരാ ആവാസ് യോജനയുടെ വിശദാംശങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് പറയുമോ;

(ബി)ഇവയില്‍ എത്ര എണ്ണം പണി പൂര്‍ത്തീകരിച്ച് തുക അനുവദിച്ച് നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി)ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഈ പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഓരോ വിഭാഗത്തിനും അനുവദിക്കുന്ന തുക എത്രയാണെന്ന് അറിയിക്കാമോ;

()ഈ പദ്ധതിയില്‍ അംഗമാകുന്നതിന് ഏതെല്ലാം രേഖകളാണ് നല്‍കേണ്ടതെന്ന് വിശദമാക്കുമോ ?

7342

സ്വര്‍ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സ്വര്‍ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) പദ്ധതിയില്‍ എത്ര വ്യക്തിഗത കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആനുകൂല്യം നല്‍കിയെന്ന് വ്യക്തമാക്കുമോ ;

(ബി)എത്ര സംഘങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയില്‍ ധനസഹായം നല്‍കിയെന്ന് അറിയിക്കുമോ;

(സി)എത്ര തുകയാണ് പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ചത്;

(ഡി)എസ്.ജി.എസ്.വൈ. പദ്ധതി പ്രകാരം ആനുകൂല്യം നല്‍കിയ വ്യക്തികളുടേയും സംഘങ്ങളുടേയും പട്ടിക ജില്ല തിരിച്ച് വിശദമാക്കാമോ ?

7343

ബ്ളോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

()ബ്ളോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഏതെല്ലാം ജില്ലകളിലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഏതെല്ലാം പദ്ധതി പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ജനങ്ങളിലെത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദീകരിക്കുമോ?

7344

എസ്.എം.എസ് സര്‍വ്വേ

ശ്രീ. സാജൂ പോള്‍

,, റ്റി. വി. രാജേഷ്

,, വി. ശിവന്‍കുട്ടി

,, ആര്‍. രാജേഷ്

()സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളോടും നയങ്ങളോടും തീരുമാനങ്ങളോടുമുള്ള ജനങ്ങളുടെ പ്രതികരണം അറിയുന്നതിന് എസ്.എം.എസ് സംവിധാനം ഉപയോഗിച്ച് അഭിപ്രായസര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)സര്‍ക്കാര്‍ നയങ്ങളും പരിപാടികളും ഈ സര്‍വ്വേയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

7345

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖ

ശ്രീ. എളമരം കരീം

,, കെ. രാധാകൃഷ്ണന്‍

,, എസ്. ശര്‍മ്മ

,, എസ്. രാജേന്ദ്രന്‍

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതില്‍ കാലതാമസം ഉണ്ടായതായി കരുതുന്നുണ്ടോ ; എങ്കില്‍ അതിനുളള കാരണം അറിയിക്കുമോ ;

(ബി)പരിമിതമായ സമയക്രമമാണ് ആദ്യവര്‍ഷ പദ്ധതി രൂപീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുകയെന്നതിനാല്‍ അവയുടെ 2012-13 വര്‍ഷത്തെ രൂപീകരണത്തെയും നിര്‍വ്വഹണത്തെയും ഇത് എത്രത്തോളം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(സി)ഈ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പുവര്‍ഷം പദ്ധതി ശൂന്യവര്‍ഷം ആകാതിരിക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ സ്വീകരിക്കുമോ ; വിശദമാക്കാമോ ?

7346

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണം

ശ്രീ. സണ്ണി ജോസഫ്

,, എം. . വാഹീദ്

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കേണ്ട രേഖകളും സ്ഥലം മാറിപോകുമ്പോള്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്;

(ഡി)ഗുരുതരമായ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ എന്തെല്ലാം ശിക്ഷാ നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

7347

പി.എം.ജി.എസ്.വൈ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്

ശ്രീ.വി.ഡി. സതീശന്‍

,, .റ്റി. ജോര്‍ജ്

,, പി.. മാധവന്‍

,, റ്റി.എന്‍. പ്രതാപന്‍

()പി.എം.ജി.എസ്.വൈ പദ്ധതിയില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ബി)ഇതിനായി പുതിയ ടെണ്ടറുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

7348

പി. എം. ജി. എസ്. വൈ. ഫേസ് ഢക, ഢകക പ്രവൃത്തികള്‍

ശ്രീമതി പി. അയിഷാ പോറ്റി

()പി. എം. ജി. എസ്. വൈ. പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് കരാറുകാരുടെ ഭാഗത്ത് വിമുഖത ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പി. എം. ജി. എസ്. വൈ. ഫേസ് ഢക, ഢകക ലുമായി എത്ര പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്;

(സി)പ്രസ്തുത ഫെയ്സുകളില്‍ കരാര്‍ എടുക്കാത്ത പ്രവൃത്തികളുടെയും കരാര്‍ എടുത്തിട്ട് പണി നാളിതുവരെ പൂര്‍ത്തീകരിക്കാത്തതുമായ പ്രവൃത്തികളുടെയും എണ്ണം വെളിപ്പെടുത്തുമോ;

(ഡി)പി. എം. ജി. എസ്. വൈ. പദ്ധതികള്‍ കരാറുകാര്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികള്‍ വ്യക്തമാക്കുമോ?

7349

പി.എം.ജി.എസ്.വൈ.

ശ്രീമതി. പി. അയിഷാ പോറ്റി

()പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം കൊല്ലം ജില്ലയില്‍ വെട്ടിക്കവല ബ്ളോക്കില്‍ ഫേസ് കഢ മുതല്‍ ഫേസ് ഢകക വരെയുളള പ്രവൃത്തികളില്‍ പണി ആരംഭിക്കാത്തതും നിര്‍മാണം പകുതി വഴിയില്‍ നില്‍ക്കുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണ് ;

(ബി)ഫേസ് കഢ ല്‍ ഉള്‍പ്പെട്ട മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ കരാറുകാരുമായി നെഗോഷ്യേറ്റ് ചെയ്ത് കരാര്‍ ഉറപ്പിക്കുന്ന നടപടിയിലെ പുരോഗതി വ്യക്തമാക്കുമോ ;

(സി)ഫേസ് ഢക ല്‍ ഉള്‍പ്പെട്ട പണികളുടെ നിലവിലുളള സ്ഥിതി എന്താണ് ;

(ഡി)ഫേസ് ഢകക ല്‍ ഉള്‍പ്പെട്ടതും കൊട്ടാരക്കര ബ്ളോക്കിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ നല്‍കുമോ ?

7350

പി. എം. ജി. എസ്. വൈ. 8-ാം ഘട്ടത്തില്‍ കൊട്ടാരക്കര വെട്ടിക്കവല ബ്ളോക്കുകളില്‍ നിന്നും സമര്‍പ്പിക്കപ്പെട്ട റോഡുകളുടെ പേരുവിവരം

ശ്രീമതി പി. അയിഷാ പോറ്റി

()പി. എം. ജി. എസ്. വൈ. 8-ാം ഘട്ടത്തില്‍ ഏറ്റെടുക്കുന്നതിനായി കൊല്ലം ജില്ലയിലെ കൊട്ടാരക്കര, വെട്ടിക്കവല ബ്ളോക്കുകളില്‍ നിന്നും എസ്. എല്‍. എസ്. സി.യുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട റോഡുകളുടെ പേരുവിവരം വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പ്രവര്‍ത്തികള്‍ക്ക് എസ്. എല്‍. എസ്. സി.യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ?

7351

പി.എം.ജി.എസ്.വൈ. പ്രകാരം കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രവൃത്തികള്

ശ്രീ. . ചന്ദ്രശേഖരന്‍

()പി.എം.ജി.എസ്.വൈ. പ്രകാരം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എത്ര റോഡുകളാണ് ഇനി പൂര്‍ത്തിയാകാനുള്ളതെന്നും എത്രയെണ്ണം പണി തുടങ്ങിയിട്ടില്ല എന്നും അവ ഏതൊക്കെയാണെന്നും അറിയിക്കാമോ;

(ബി)ഇതുവരെ പണി ആരംഭിക്കാത്ത റോഡുകള്‍ ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടാണെന്നും ഇക്കാര്യത്തില്‍ എന്തു നടപടികളാണ് സ്വീകരിക്കുക എന്നും വെളിപ്പെടുത്തുമോ;

(സി)മണ്ഡലത്തില്‍ പുതുതായി തെരഞ്ഞെടുത്തിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നു വ്യക്തമാക്കുമോ

7352

നരിക്കുഴി കിടങ്ങാമൂഴി വാട്ടര്‍ഷെഡ്ഡ് പദ്ധതികളുടെ നടത്തിപ്പ്

ശ്രീ. രാജു എബ്രഹാം

()നരിക്കുഴി കിടങ്ങാമൂഴി വാട്ടര്‍ഷെഡ്ഡ് പദ്ധതികളുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണ്;

(ബി)പ്രസ്തുത രണ്ടു പദ്ധതികളുടെയും പ്രവര്‍ത്തി പുരോഗതി വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതികള്‍ക്ക് ആകെ അനുവദിച്ച ഫണ്ട് എത്രയാണ്;

(ഡി)ഇതുവരെയുള്ള ഫണ്ട് വിനിയോഗത്തിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

()പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാക്കുമോ;

(എഫ്)ഓരോ ഗുണഭോക്താവിനും എന്തൊക്കെയാണ് നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;

(ജി)പദ്ധതിയുടെ നടത്തിപ്പില്‍ സ്ഥലം എം.എല്‍.എ യെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയിരിക്കുന്നത് ഏതെങ്കിലും ഉത്തരവിന്റെയോ നിര്‍ദ്ദേശത്തിന്റേയോ അടിസ്ഥാനത്തിലാണോ;

(എച്ച്)ഇതു സംബന്ധിച്ച ഗൈഡ്ലൈന്‍ എന്താണ്; വിശദീകരിക്കാമോ;

()പ്ളാനിംഗ് ബോര്‍ഡും, പശ്ചിമഘട്ട വികസനവകുപ്പും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിദഗ്ധമായി പദ്ധതി നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമോ;

(ജെ)പദ്ധതിയില്‍ ഇനി എത്ര ഫണ്ടാണ് അവശേഷിക്കുന്നതെന്നറിയിക്കുമോ;

(കെ)പ്ളാനിംഗ് വകുപ്പിന്റെ ഏതുദ്യോഗസ്ഥനാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

7353

പൂയപ്പള്ളി ഗ്രാമപഞ്ചായത്തിനെ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ മുന്‍പുണ്ടായിരുന്ന നെടുമ്പന ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കി മുഖത്തല ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രസ്തുത ഗ്രാമപഞ്ചായത്തിനെ നിലനിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;

(ബി)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഇപ്പോഴും കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തില്‍ത്തന്നെ നിലനിര്‍ത്തിയിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിനെക്കൂടി ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വികരിക്കുമോ; ആയതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;

(സി)ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ പല ബ്ളോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നതു മൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)കൃഷി, മൃഗസംരക്ഷണം, സാമൂഹ്യക്ഷേമം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ ഏകോപനവും പ്രവര്‍ത്തനവും പ്രായോഗികമായി തടസ്സപ്പെടുന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

7354

തദ്ദേസസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണം

ശ്രീ. ജി. സുധാകരന്‍

()സംസ്ഥാന ആസൂത്രണ ബോര്‍ഡ് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണം വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിനുളള കാരണം വിശദമാക്കാമോ;

(സി)കാലതാമസം ഒഴിവാക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)2012-13 വര്‍ഷത്തെ പദ്ധതി രൂപീകരണം എന്ന് ആരംഭിക്കുവാനാകുമെന്ന് വ്യക്തമാക്കുമോ;

()പദ്ധതി രൂപീകരണം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

7355

പെര്‍ഫോമന്‍സ് ഓഡിറ്റ് വിംഗിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് നിലവിലുള്ള പെര്‍ഫോമന്‍സ് ഓഡിറ്റ് വിംഗിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടുകളിന്‍മേല്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത വിംഗ് പുന:സംഘടിപ്പിക്കുന്നതിന് ആലോചിക്കുന്നതിനായി ഏതെങ്കിലും സമിതിയെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സമിതി സര്‍ക്കാര്‍ മുന്‍പാകെ വെച്ചിട്ടുള്ള ശുപാര്‍ശകള്‍ എന്തെല്ലാം; വിശദമാക്കുമോ?

7356

സംസ്ഥാനത്തെ ബി.പി.എല്‍ കുടുംബങ്ങളുടെ വിശദാംശം

ശ്രീ..കെ.ബാലന്‍

()സംസ്ഥാനത്ത് നിലവില്‍ എത്ര ലക്ഷം കുടുംബങ്ങളാണ് ബി.പി.എല്‍. പട്ടികയില്‍ ഉളളതെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതിയ പട്ടിക തയ്യാറാക്കുകയോ പഴയപട്ടിക പരിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കുടുംബങ്ങളെയാണ് ബി.പി.എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുളളത് ;

(ഡി)ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എത്ര കുടുംബങ്ങളെ പുതുതായി ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ;

()പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ എ.പി.എല്‍ - ബി.പി.എല്‍ ആക്കാന്‍ എത്ര അപേക്ഷകള്‍ ലഭിച്ചിരുന്നു ; ഇതില്‍ എത്ര അപേക്ഷകള്‍ ഇതിനകം എ.പി.എല്‍ - ല്‍ നിന്നും ബി.പി.എല്‍ ആക്കി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

7357

സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ആധാരമാക്കി ബി.പി.എല്‍ പട്ടിക

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്ത് നടന്നു വരുന്ന സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ആധാരമാക്കി ബി.പി.എല്‍ പട്ടിക തയ്യാറാക്കുന്നതിന് കേന്ദ്രഗവണ്‍മെന്റിന്റെ ഗ്രാമവികസന മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം;വ്യക്തമാക്കുമോ;

(ബി)ഇരുചക്രവാഹനങ്ങളുടെയും മുചക്രവാഹനങ്ങളുടെയും ഉടമസ്ഥരായുള്ള പൌരന്മാരെ ഇത്തരത്തില്‍ തയ്യാറാക്കുന്ന ബി.പി.എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ തയ്യാറാക്കുന്ന ബി.പി.എല്‍ പട്ടികയില്‍ നിന്നും അന്‍പതിനായിരം രൂപയിലധികം തുകയ്ക്കു കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സൌകര്യമുള്ള കര്‍ഷകരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഉണ്ടോ; വ്യക്തമാക്കുമോ;

(ഡി)ഇത്തരത്തില്‍ തയ്യാറാക്കുന്ന ബി.പി.എല്‍ പട്ടികയില്‍ നിന്നും മൂന്നു മുറികളുള്ള വീടുള്ള പൌരന്മാരെ ഒഴിവാക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

()കാര്‍ഷികേതര മേഖലയിലെ സംരംഭകരെയും പ്രൊഫഷന്‍ ടാക്സ് നല്‍കുന്നവരുള്ള കുടുംബങ്ങളെയും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ;

(എഫ്)ഇത്തരത്തില്‍ വിവിധ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെട്ടുപോയാല്‍ ഇന്ദിരാ ആവാസ് യോജന, സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന, സമ്പൂര്‍ണ്ണശുചിത്യ യജ്ഞം തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറക്കുമെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ജി)ഇപ്പോള്‍ സംസ്ഥാനത്ത് ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ ലഭിക്കുന്ന അര്‍ഹരായ വൃദ്ധജനങ്ങളില്‍ ഭൂരിപക്ഷത്തിനും പുതിയ ബി.പി.എല്‍ പട്ടിക പ്രകാരം പദ്ധതി ആനുകൂല്യത്തിന് അര്‍ഹത നഷ്ടപ്പെടും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്)കേരളത്തിലെ ഭൂരിപക്ഷം പാവപ്പെട്ട കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി കേന്ദ്രപദ്ധതി വിഹിതം വെട്ടിക്കുറക്കുവാനുള്ള സമീപനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുമോ?

7358

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ്

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് നടന്നുവരുന്ന സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(ബി)ഇതിന്റെ കരട് ലിസ്റ് എന്നാണ് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ഈ ലിസ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7359

'ഒരു പഞ്ചായത്ത് ഒരു ഇന്‍വെസ്റിഗേറ്റര്‍ സോണ്‍'

ശ്രീ. മാത്യൂ റ്റി. തോമസ്

()എക്കണോമിക്സ് & സ്റാറ്റിസ്റിക് വകുപ്പില്‍ അടിസ്ഥാന വിവര ശേഖരണം ശക്തിപ്പെടുത്തുവാന്‍ 'ഒരു പഞ്ചായത്ത് ഒരു ഇന്‍വെസ്റിഗേറ്റര്‍ സോണ്‍' എന്നത് നടപ്പിലാക്കാന്‍ ഉദ്ദേശ്യമുണ്ടോ;

(ബി)ഇത് നടപ്പിലാക്കുവാന്‍ പുതുതായി എത്ര ജീവനക്കാരെ ആവശ്യമായി വരുമെന്നു കണക്കാക്കിയിട്ടുണ്ടോ?

7360

എക്കോണമിക്സ് & സ്റാറ്റിസ്റിക്സ് വകുപ്പില്‍ എസ്.എസ്.എസ്.പി. നടപ്പിലാക്കല്‍

ശ്രീ. മാത്യു റ്റി. തോമസ്

()എക്കോണമിക്സ് & സ്റാറ്റിസ്റിക്സ് വകുപ്പില്‍ എസ്.എസ്.എസ്.പി. നടപ്പിലാക്കുമ്പോള്‍ താഴെ തട്ടിലുള്ള ജീവനക്കാരെ ഇതിലെ നിര്‍ദ്ദേശങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ നിര്‍ദ്ദേശങ്ങള്‍ മാറ്റുവാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ ?

7361

ഗുണനിലവാരമില്ലാത്ത പാല്‍ വിതരണം നടത്തുന്ന കമ്പനികള്

ശ്രീ. വി. ശശി

()സംസ്ഥാനത്ത് എത്ര കമ്പനികളുടെ പാലുല്‍പ്പന്നങ്ങളാണ് വില്‍പ്പന നടത്തിവരുന്നത് എന്ന് വിശദമാക്കുമോ;

(ബി)ഗുണനിലവാരമില്ലാത്ത പാല്‍ വിതരണം നടത്തുന്ന കമ്പനികളെ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണ്; ഈ കമ്പനികളുടെമേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

7362

പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത

ശ്രീമതി കെ. എസ്. സലീഖ

()പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ;

(ബി)സംസ്ഥാനത്ത് ആവശ്യമായ പാല്‍ ഇവിടെതന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടോ; എങ്കില്‍ ഇപ്പോള്‍ പാലുല്പാദനത്തില്‍ എത്ര ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്; വിശദമാക്കുമോ;

(സി)പന്ത്രണ്ടാം പദ്ധതി ലക്ഷ്യമിടുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ക്ഷീരവകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി)ചില സ്വകാര്യ ഡയറിഫാമുകള്‍ പാലില്‍ കൊഴുപ്പ് കൃത്രിമമായി കൂട്ടാന്‍ മാള്‍ട്ടോ ഡെക്സ്ററിന്‍ പോലുള്ള രാസവസ്തുക്കള്‍ വ്യാപകമായി ചേര്‍ക്കുന്നതായും, കഞ്ഞിപ്പശ ചേര്‍ത്തും അരി അരച്ചു ചേര്‍ത്തും പാലിന്റെ കൊഴുപ്പ് കൃത്രിമമായി കൂട്ടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം സ്വകാര്യ ഡയറിഫാമുകള്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;

()ജില്ലാ ക്ഷീരവികസന ഓഫീസര്‍മാര്‍ക്ക് ഇത്തരത്തില്‍ മായം ചേര്‍ക്കുന്ന സ്വകാര്യ ഡയറിഫാമുകളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നടപടി എടുക്കുവാന്‍ അധികാരമുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള മായം ചേര്‍ക്കല്‍ ഒരു പരിധിവരെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;

(എഫ്)തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരോല്പാദകരെ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിലേയ്ക്കായി സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ?

7363

സ്കൂളുകളില്‍ സൌജന്യമായി പാല്‍വിതരണം

ശ്രീ. പി. കെ. ഗുരുദാസന്‍

()സ്കൂളുകളില്‍ സൌജന്യമായി പാല്‍ വിതരണം ചെയ്തുവരുന്ന പദ്ധതിയില്‍നിന്നും മില്‍മ പിന്‍മാറിയിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള കാരണം അറിയിക്കാമോ ;

(ബി)നാളിതുവരെ മില്‍മ ഈ പദ്ധതിപ്രകാരം വിതരണം ചെയ്ത പാലിന്റെ വില സര്‍ക്കാര്‍ നല്‍കിയോ ; ഇല്ലെങ്കില്‍ ഈയിനത്തില്‍ എന്ത് തുക കുടിശ്ശികയുണ്ട് ?

7364

ക്ഷീരകര്‍ഷക ക്ഷേമനിധി വിശദാംശങ്ങള്‍

ശ്രീ. വി. ശശി

()ക്ഷീരകര്‍ഷക ക്ഷേമ നിധിയില്‍ എത്ര അംഗങ്ങള്‍ ഉണ്ടെന്ന് പറയുമോ;

(ബി)പ്രസ്തുത ക്ഷേമ നിധിയില്‍ നിന്നും എത്ര പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കി വരുന്നത്;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്;

(ഡി)പ്രസ്തുത ക്ഷേമനിധിയില്‍ നിന്നും ക്ഷീരസുരക്ഷാ പദ്ധതി പ്രകാരം 2010-11, 2011-12 എന്നീ വര്‍ഷങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയ ധനസഹായം എത്രയെന്ന് അറിയിക്കുമോ;

()പ്രസ്തുത ക്ഷേമനിധിയിലേക്ക് 2010-11, 2011-12 എന്നീ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ വിഹിതം എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(എഫ്)ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ നല്‍കാന്‍ ഫണ്ട് ഏതൊക്കെ രീതിയിലാണ് സ്വരൂപിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7365

കാലിത്തീറ്റ സബ്സിഡി

ശ്രീ. ബി.ഡി.ദേവസ്സി

()ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്ത് സബ്സിഡി 50% ആക്കി എല്ലാ വിഭാഗം ക്ഷീര കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)കാലിത്തീറ്റയുടെ വിലയില്‍ സമീപ വര്‍ഷങ്ങളിലായി രണ്ട് ഇരട്ടിയിലേറെ വിലവര്‍ദ്ധിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതു കുറയ്ക്കുന്നതിനായി നടപടി സ്വീകരിക്കുമോ?

7366

ക്ഷീര കര്‍ഷക പെന്‍ഷന്‍ പരിഷ്ക്കരണം

ശ്രീ. ബി. ഡി. ദേവസ്സി

()ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ബി)ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, പെന്‍ഷന്‍ നിയമത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(സി)13.04.2007-ന് മുന്‍പ് ക്ഷേമനിധിയില്‍ ചേര്‍ന്ന ക്ഷീരകര്‍ഷകര്‍ക്ക്, അതിനുശേഷം ചേര്‍ന്ന ക്ഷീരകര്‍ഷകരേക്കാള്‍ കൂടുതല്‍ വര്‍ഷങ്ങള്‍ സേവനം ചെയ്യേണ്ടതായുള്ള ന്യൂനത പരിഹരിച്ച് മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ നിയമം പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?

7367

പുരാവസ്തു സംരക്ഷണത്തിനായി പൈതൃക സംരക്ഷണ നിയമം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()പുരാവസ്തു സംരക്ഷണത്തിനായി പൈതൃക സംരക്ഷണ നിയമം നിലവിലുണ്ടോ;

(ബി)പ്രസ്തുത നിയമം നിലവിലുണ്ടെങ്കില്‍ ഇതുകൊണ്ടുളള പ്രയോജനം എന്തൊക്കെയാണ് എന്നു വ്യക്തമാക്കുമോ?

7368

പുരാരേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കല്‍

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്ത് പുരാരേഖകള്‍ സൂക്ഷിക്കുന്നത് എവിടെയൊക്കെയാണ്; വ്യക്തമാക്കാമോ;

(ബി)പഴമക്കാരുടെ വാമൊഴി ചരിത്രവും സ്വകാര്യ വ്യക്തികളുടെ കൈവശമുളള പുരാരേഖകളും വില നല്‍കി ശേഖരിക്കുന്നതിനായി നിലവില്‍ എന്തൊക്കെ നടപടികളാണ്സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;

(സി)ഡയറക്ടര്‍ ഓഫ്് ആര്‍ക്കൈവ്സ് എല്ലാ പുരാരേഖകളും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ആയത് ഓണ്‍ലൈന്‍വഴി ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

()പുരാവസ്തു വകുപ്പ് എന്തൊക്കെ പദ്ധതികളാണ് നിലവില്‍ നടപ്പിലാക്കിവരുന്നത് വിശദമാക്കാമോ?

7369

പുരാരേഖകളുടെ ഡിജിറ്റൈസേഷന്‍ സംവിധാനങ്ങള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ക്കൈവ്സുകളില്‍ പുരാരേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടോ;

(ബി)ഡയറക്ടറേറ്റ് ഓഫ് ആര്‍ക്കൈവ്സിന് കീഴില്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; അത് എവിടെയെല്ലാമാണ് ലഭ്യമായിട്ടുള്ളത് എന്നും കോഴിക്കോട് ജില്ലയില്‍ എവിടെയാണ് ലഭ്യമാകുന്നതെന്നും അറിയിക്കുമോ;

(സി)കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും പ്രസ്തുത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് മാര്‍ഗ്ഗരേഖകള്‍ ഉണ്ടോ;

(ഡി)ചരിത്ര വസ്തുതകള്‍ ജനങ്ങളിലെത്തിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ / സാംസ്കാരിക സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ക്കൈവ്സില്‍ നിന്ന് സാമ്പത്തിക സഹായമോ പിന്തുണയോ ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?

7370

കേരള സംഗീത നാടക അക്കാദമിയുടെ പേര് അപകീര്‍ത്തിപ്പെടുത്തിയ സംഭവം

ശ്രീ. സി.പി. മുഹമ്മദ്

()കേരള സംഗീത നാടക അക്കാദമിയില്‍, 2006-2011 കാലയളവില്‍ അക്കാദമി രസീതുകള്‍ നല്‍കി അക്കാദമിയുടെ പേര് ദുരുപയോഗം ചെയ്ത് പണപ്പിരിവ് നടത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് ഏതെങ്കിലും പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത തുക അപഹരിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോഴത്തെ ഭരണ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത നടപടിക്കെതിരെ പോലീസ് വിജിലന്‍സ് അന്വേഷണങ്ങള്‍ നടത്തുവാന്‍ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.