UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1634

മത്സ്യമേഖല റോഡുകളുടെ നവീകരണം

ശ്രീ. മോന്‍സ് ജോസഫ്

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലേക്കുള്ള റോഡുകള്‍ നവീകരിക്കുവാന്‍ ഫിഷറീസ് വകുപ്പിന് പദ്ധതിയുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

1635

അജാനൂരില്‍ മത്സ്യബന്ധന തുറമുഖം

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂരില്‍ മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ ;

(ബി) സമഗ്രമായ സര്‍വ്വേ നടത്തുന്നതിന് ആവശ്യമായ അനുമതിയും ഫണ്ടും ലഭ്യമാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ ;

(സി) ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ ?

1636

ബേപ്പൂര്‍ തുറമുഖ വികസനത്തില്‍ ഇന്‍കെല്ലുമായി കരാര്‍

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ തുറമുഖ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി ‘ഇന്‍കെല്ലിനെ’ ഏല്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് ഇന്‍കെല്ലുമായി കരാര്‍ ഒപ്പ് വച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) പദ്ധതി എപ്പോള്‍ ആരംഭിക്കാനാവും എന്ന് വ്യക്തമാക്കുമോ ?

1637

കൊയിലാണ്ടിയിലെ ഫിഷിംഗ് ഹാര്‍ബറിന്റെ ബഡ്ജറ്റ് വിഹിതം

ശ്രീ.കെ.ദാസന്‍

() കൊയിലാണ്ടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫിഷിംഗ് ഹാര്‍ബറിന്റെ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത പ്രവൃത്തിയ്ക്കായുളള പ്രാരംഭ നടപടികള്‍ എന്ന് ഏത് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത് എന്ന് വ്യക്തമാക്കാമോ ;

(സി) ഇതിനായി മൊത്തം എത്ര തുകയാണ് ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിട്ടുളളതെന്നും പ്രവൃത്തിയുടെ മൊത്തം എസ്റിമേറ്റ് എത്രയാണെന്നും വ്യക്തമാക്കാമോ ?

1638

തവനൂര്‍ മണ്ഡലത്തിലെ തീരദേശ റോഡുകള്‍

ഡോ.കെ.ടി ജലീല്‍

() തവനൂര്‍ മണ്ഡലത്തിലെ തീരദേശ റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനായി എത്ര റോഡുകളുടെ എസ്റിമേറ്റാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ലഭിച്ചിട്ടുളളത് എന്ന് വ്യക്കമാക്കാമോ ;

(ബി) ഇതില്‍ എത്ര റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുളളത് എന്നും അവ ഏതെല്ലാം എന്നും വ്യക്തമാക്കാമോ ;

(സി) ശേഷിക്കുന്ന റോഡുകള്‍ക്ക് കൂടി ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ ; എങ്കില്‍ അതിന്റെ നടപടി ഏതുവരെയായി എന്നു വ്യക്തമാക്കാമോ ?

1639

കുട്ടനാട് താലൂക്കില്‍ അപ്ഗ്രേഡേഷന്‍ ഓഫ് കോസ്റല്‍ റോഡ് പദ്ധതി

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് താലൂക്കില്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം അപ്ഗ്രേഡേഷന്‍ ഓഫ് കോസ്റല്‍ റോഡ് പദ്ധതിയില്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുളള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുളള തലവടി, കൈനകരി ഗ്രാമപഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്കുമോ;

(സി) ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് അപ്ഗ്രേഡേഷന്‍ ഓഫ് കോസ്റല്‍ റോഡ് പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുളള 7-ാമത് ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

1640

മുനമ്പം അഴിമുഖത്തെ മണല്‍ത്തിട്ട

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ മുനമ്പം അഴിമുഖത്തെ മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ;

(ബി) മണല്‍ത്തിട്ട നീക്കം ചെയ്യുന്ന പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നും പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്നും വിശദമാക്കാമോ ?

1641

രാമന്തളി നടപ്പാലം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം മുഖാന്തിരം നിര്‍മ്മിക്കേണ്ട രാമന്തളി നടപ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

1642

വൈപ്പിന്‍-തീരദേശ റോഡ് വികസന പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

() തീരദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ക്കായി അനുവദിച്ച തുകയെത്ര എന്നും ഓരോ പ്രവൃത്തികളും എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കുമോ;

(സി) പൂര്‍ണ്ണമായും തീരദേശ മണ്ഡലമായ വൈപ്പിനിലെ റോഡ് വികസന പ്രവൃത്തികള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1643

ആലപ്പുഴ ജില്ലയില്‍ ജീവന്‍രക്ഷാ ബോട്ടുകള്‍

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജില്ലയില്‍ ബോട്ടപകടങ്ങളിലും കടല്‍ ക്ഷോഭത്തിലും പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് എന്തെല്ലം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;

(ബി) രക്ഷാ പ്രവര്‍ത്തനത്തിനായി ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര ജീവന്‍ രക്ഷാ ബോട്ടുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ബോട്ടുകളിലെ ജീവനക്കാര്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ടോ;

(ഡി) തോട്ടപ്പള്ളി ഹാര്‍ബറിനു സമീപം നടന്ന ബോട്ടപകടത്തില്‍ മതിയായ രക്ഷാ പ്രവര്‍ത്തനം ലഭിക്കാതെ ഒരു മത്സ്യത്തൊഴിലാളി മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

1644

തീരമൈത്രി പദ്ധതി

ശ്രീ. കെ. ദാസന്‍

() മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരമൈത്രി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പദ്ധതിയുടെ നടപടി ക്രമങ്ങളും മാര്‍ഗ്ഗരേഖകളും വിശദമാക്കാമോ;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം ഈ പദ്ധതിയ്ക്കായി സര്‍ക്കാര്‍ എത്ര രൂപയാണ് ബജറ്റില്‍ വകയിരുത്തിയത് എന്ന് വിശദമാക്കുമോ;

(സി) ഈ പദ്ധതി മുഖേന കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കാമോ; എത്ര തുകയാണ് കൊയിലാണ്ടി മണ്ഡലത്തിന് അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?

1645

ഏഴരയില്‍ മത്സ്യസംസ്കരണ പ്ളാന്റ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നിയോജക മണഡ്ലത്തില്‍ എടക്കാട് ഗ്രാമപഞ്ചായത്തിലെ ഏഴരയില്‍ മത്സ്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

1646

കാസര്‍ഗോഡ് ഫിഷറീസ് സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ഫിഷറീസ് സ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1647

തൃക്കരിപ്പൂര്‍ കല്ലൂമ്മേക്കായ കര്‍ഷകരുടെ ഉന്നമനം

കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂരിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ വ്യാപകമായിട്ടുള്ള കല്ലുമ്മേക്കായ കൃഷിചെയ്യുന്ന കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി വകുപ്പിന്‍ കീഴില്‍ ഉല്‍പാദനം, സംഭരണം, വിപണനം എന്നിവയ്ക്കുള്ള പദ്ധതി ആരംഭിക്കന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1648

മടപ്പള്ളി ഫിഷറീസ് ഹൈസ്ക്കൂള്‍

ശ്രീ. സി. കെ. നാണു

() വടകര ഒഞ്ചിയത്തെ മടപ്പള്ളി ഫിഷറീസ് ഹൈസ്ക്കുളിന്റെ പേര് മടപ്പള്ളി ഹയര്‍ സെക്കണ്ടറി

വിദ്യാലയം എന്ന് മാറ്റിയതിനെത്തുടര്‍ന്ന് ഫിഷറീസ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമായതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) ഫിഷറീസ് വിദ്യാലയങ്ങള്‍ എന്ന നിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

1649

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. ജി. സുധാകരന്‍

,, എം. ഹംസ

,, . എം. ആരിഫ്

,, കെ. വി. വിജയദാസ്

() സംസ്ഥാനത്തെ മുഴുവന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുമായി ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുമെന്ന മുന്‍ വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പില്‍ വരുത്തുകയുണ്ടായോ; വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതിക്ക് എത്രകോടി രൂപ ചെലവഴിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്;

(സി) മുന്‍വര്‍ഷം മേല്പറഞ്ഞ പദ്ധതിയിന്‍കീഴില്‍ മാത്രം എത്ര പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുകയുണ്ടായിയെന്നും ഇതിനായി യഥാര്‍ത്ഥത്തില്‍ എന്ത് തുക ചെലവഴിക്കുകയുണ്ടായിയെന്നും വ്യക്തമാക്കുമോ?

1650

പുതിയങ്ങാടിയിലെ മാതൃകാ മത്സ്യഗ്രാമം പദ്ധതി

ശ്രീ. റ്റി.വി.രാജേഷ്

() മുന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തില്‍ മാതൃകാ മത്സ്യഗ്രാമമായി ഉള്‍പ്പെടുത്തിയ പുതിയങ്ങാടിയെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിനുളള കാരണം വ്യക്തമാക്കുമോ;

(ബി) മത്സ്യത്താഴിലാളികള്‍ തിങ്ങിപാര്‍ക്കുന്നതും ഏകദേശം 500 യാനങ്ങളുടെ പ്രവര്‍ത്തന കേന്ദ്രവുമായ പുതിയങ്ങാടിയെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

1651

മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായ നിഷേധം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന വക്കം, ചെറുന്നിയൂര്‍, മണമ്പൂര്‍ പഞ്ചായത്തുകളില്‍ ഓരോന്നിലും എത്ര മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്; ഇവര്‍ക്ക് ഭവനനിര്‍മ്മാണം, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്ക് സഹായം നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ചികിത്സ എന്നിയ്ക്ക് സഹായം ലഭിക്കുന്നതിനുളള മാനദണ്ഡം എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ ?

1652

പരവൂരില്‍ മത്സ്യഗ്രാമം പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പരവൂര്‍ നഗരസഭയില്‍ മത്സ്യഗ്രാമം പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നുവോ;

(ബി) പ്രസ്തുത അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവോ; എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(സി) പരവൂര്‍ നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1653

ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ പരിപോഷണം

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

() ഉള്‍നാടന്‍ മത്സ്യസമ്പത്ത് പരിപോഷിപ്പിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ ?

1654

മത്സ്യകര്‍ഷക ക്ളബ്ബുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

() സംസ്ഥാനത്ത് മത്സ്യകര്‍ഷക ക്ളബ്ബുകള്‍ തുടങ്ങുന്ന കാര്യം ആലോചനയിലുണ്ടോ ;

(ബി) ക്ളബ്ബുകളുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എപ്രകാരമാണെന്ന് വ്യക്തമാക്കുമോ ;

(സി) ഏതെല്ലാം പദ്ധതികളുമായി യോജിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത് ;

(ഡി) ക്ളബ്ബുകളുടെ നിയന്ത്രണം ആരിലാണ് നിക്ഷിപ്തമാക്കാനുദ്ദേശിക്കുന്നത് ?

1655

മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മഴക്കാലക്കെടുതികള്‍ മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സമാ ശ്വാസമായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്;

(ബി) തൊഴില്‍ നഷ്ടപ്പെടുന്നതുമൂലം പട്ടിണിയാവുന്ന മത്സ്യത്തൊഴിലാളി മേഖലയില്‍ സൌജന്യറേഷന്‍ അനുവദിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(സി) കടലാക്രമണം മൂലം വീട് നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(ഡി) പ്രസ്തുത മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഏതെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ഈ പദ്ധതികള്‍ക്ക് എന്ന് തുടക്കം കുറിക്കാനാകും?

1656

പ്രത്യേക മേഖലയിലെ മത്സ്യബന്ധനത്തിന് പുതിയ കമ്പനികള്‍

ശ്രീ. . പി. ജയരാജന്‍

,, എസ്. ശര്‍മ്മ

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, ബാബു എം .പാലിശ്ശേരി

() പ്രത്യേക മേഖലയില്‍ മത്സ്യബന്ധനം നടത്തുന്നതിന് പുതിയ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍ിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ലെറ്റര്‍ ഓഫ് പെര്‍മിറ്റ് വ്യവസ്ഥയില്‍ എത്ര കമ്പനികള്‍ക്കാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഇക്കാരണത്താല്‍ കേരളത്തില്‍ പരമ്പരാഗത ത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

1657

മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ഡോ.കെ.ടി. ജലീല്‍

() ചെറുയാനങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ ഏതെല്ലാം മത്സ്യബന്ധന ഉപകരണങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്:

(ബി) കടല്‍മാക്രികളുടെയും മറ്റും ആക്രമണത്തില്‍ മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വലകള്‍ ഇന്‍ഷ്വര്‍ ചെയ്ത് പരിരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1658

പഞ്ഞമാസങ്ങളിലെ സീസണ്‍ സബ്സിഡി

ഡോ.കെ.ടി. ജലീല്‍

() മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ സീസണ്‍ സബ്സിഡി മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിട്ടുണ്ടോ;

(ബി) ഈ വര്‍ഷവും പ്രസ്തുത സബ്സിഡി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

1659

ട്രോളിംഗ് നിരോധന സമയത്ത് സാമ്പത്തിക സഹായം

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് ട്രോളിങ് നിരോധന കാലയളവ് വര്‍ദ്ധിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടോ; ട്രോളിങ് കാലയളവില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കുന്നതിന് പ്രത്യേക സാമ്പത്തിക സഹായ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ

1660

അലങ്കാര മത്സ്യകൃഷി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അലങ്കാര മത്സ്യഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പില്‍ നിലവില്‍ എന്തൊക്കെ പദ്ധതികളാണുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പ്രവര്‍ത്തനത്തിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

1661

മങ്കോട്ടച്ചിറ ഫിഷ് ഫാം റോഡ്

ശ്രീ. തോമസ് ചാണ്ടി

() ഫിഷറീസ് വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന എടത്വായിലെ മങ്കോട്ടച്ചിറ ഫിഷ് ഫാം റോഡ് നിര്‍മ്മാണ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത റോഡു നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1662

ചേര്‍ത്തലയില്‍ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചേര്‍ത്തലയില്‍ ഫിഷറീസ് വകുപ്പിനു കീഴില്‍ ചെയ്ത പ്രവൃത്തികളുടെ വിശദവിവരം നല്‍കുമോ;

(ബി) ഫിഷറീസ് വകുപ്പ് ചേര്‍ത്തലയില്‍ തെരഞ്ഞെടുത്തിട്ടുള്ള പ്രവൃത്തികളില്‍ ഏതിനെങ്കിലും ഭരണാനുമതി ലഭിക്കാത്തതായിട്ടുണ്ടോ;

(സി) നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പിനു കീഴില്‍ ചേര്‍ത്തല മണ്ഡലത്തില്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ മുന്‍ഗണനാ ക്രമം അനുസരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ; ചേര്‍ത്തല നിയസഭാംഗം നിര്‍ദ്ദേശിച്ച എത്ര ജോലികള്‍ ഫിഷറീസ് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ?

1663

തീരദേശവികസനവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തീരദേശവികസനവുമായി ബന്ധപ്പെട്ട് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ പദ്ധതികള്‍ക്കാണ് തുക ചെലവഴിച്ചതെന്നും വ്യക്തമാക്കാമോ ?

1664

മത്സ്യമേഖലയിലെ പദ്ധതികള്‍

ശ്രീ. ലൂഡി ലൂയിസ്

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

() ഉയര്‍ന്ന മത്സ്യ ഉല്‍പാദനവും വിപണനവും ലക്ഷ്യമിട്ട് മത്സ്യ മേഖലയില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് തീരദേശ വികസന കോര്‍പ്പറേഷന്‍ വഹിക്കുന്ന പങ്ക് വിശദമാക്കുമോ ;

(സി) ഇതിനായി ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.