UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1665

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിവാഹധനസഹായം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹാവശ്യത്തിന് നല്‍കുന്ന സഹായധനത്തുക എത്രയാണ്; പ്രസ്തുത ധനസഹായ നിരക്ക് നിശ്ചയിച്ചത് എന്നാണ്;

(ബി) ഇപ്പോള്‍ നല്‍കുന്ന സഹായധനം അപര്യാപ്തമായതിനാല്‍ അത് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1666

മത്സ്യഫെഡ് ഭരണ സമിതി തെരഞ്ഞെടുപ്പ്

ശ്രീ. പി. കെ. ഗുരുദാസന്‍

,, റ്റി. വി. രാജേഷ്

,, സി. കൃഷ്ണന്‍

,, കെ. ദാസന്‍

() മത്സ്യഫെഡില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ ഇല്ലാത്തതിന്റെ കാരണം എന്താണ്; പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് നടപടികളായിട്ടുണ്ടോ; നിലവിലുണ്ടായിരുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനം എടുത്തിട്ടുണ്ടായിരുന്നുവോ; എങ്കില്‍ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്താനാവുമെന്നാണ് തീരുമാനിച്ചിരുന്നത്;

(ബി) അഡമിനിസ്ട്രേറ്റീവ് സമിതി നിലവില്‍ വന്നതിന് ശേഷം ഏതെല്ലാം നയപരമായ കാര്യങ്ങളിലും സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന കാര്യങ്ങളിലും എന്തെല്ലാം തീരുമാനങ്ങള്‍ കൊക്കൊള്ളുകയുണ്ടായി; വിശദമാക്കാമോ;

(സി) കമ്മിറ്റി നിയമവരുദ്ധമായി എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നും എന്തെല്ലാം പരാതികള്‍ കമ്മിറ്റിക്കെതിരെ ഉന്നയിക്കപ്പെടുകയുണ്ടായെന്നും വ്യക്തമാക്കുമോ;

(ഡി) രജിസ്ട്രാറുടെയോ സര്‍ക്കാരിന്റെയോ അംഗീകാരമില്ലാതെ ഏതെങ്കിലും പദ്ധതി നടപ്പിലാക്കിയതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1667

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

'' മോന്‍സ് ജോസഫ്

'' റ്റി.യു. കുരുവിള

'' സി.എഫ്. തോമസ്

() മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര പേര്‍ക്ക് കടാശ്വാസം നല്കിയിട്ടുണ്ട് എന്നതിന്റ വിശദാംശം ലഭ്യമാക്കുമോ;

(ബി) നടപ്പുസാമ്പത്തിക വര്‍ഷം എത്ര പേര്‍ക്ക് കടാശ്വാസം നല്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

1668

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള അപകട ഇന്‍ഷ്വറന്‍സ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മത്സ്യത്തൊഴിലാളികള്‍ക്കായുള്ള അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇതുവരെ എത്ര പേര്‍ ഗുണഭോക്താക്കളായെന്നും അതില്‍ എത്രപേര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതി പ്രകാരമുള്ള തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; എങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കാമോ ;

(സി) അപേക്ഷകര്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?

1669

മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിന്നുള്ള വിവാഹ ധനസഹായം

ശ്രീ. കെ. ദാസന്‍

() മത്സ്യത്തൊഴിലാളികളുടെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി ക്ഷേമനിധി ബോര്‍ഡ് നിലവില്‍ നല്‍കുന്ന ധനസഹായം വളരെ കുറവാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ധനഹായം വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ;

(ബി) മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ക്ഷേമത്തിനായി പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം എന്ന് വിശദീകരിക്കുമോ?

1670

മടപ്പള്ളി കോളേജില്‍ ഫിഷറീസ് ടെക്നോളജി കോഴ്സ്

ശ്രീ. സി.കെ. നാണു

() ഫിഷറീസ് ടെക്നോളജി സംബന്ധിച്ച കോഴ്സുകള്‍ അനുവദി ക്കുന്നതിന് ഫിഷറീസ് വകുപ്പ് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടു ള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) മലബാറിലെ കടലോരപ്രദേശത്തുള്ള മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ ഫിഷറീസ് ടെക്നോളജി സംബന്ധിച്ച വിവിധ ബിരുദാനന്തര കോഴ്സുകള്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

1671

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രമോഷന്‍ സഹകരണ സംഘം

ശ്രീ. .പി.ജയരാജന്‍

() കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സഹകരണ നിയമപ്രകാരമുള്ള സഹകരണ സംഘം പ്രമോട്ട് ചെയ്തിട്ടുണ്ടോ;

(ബി) രൂപീകരിച്ച സഹകരണ സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി) ഇതിനായി രജിസ്റര്‍ ചെയ്ത എയര്‍പോര്‍ട്ട് പ്രമോഷന്‍ സഹകരണ സംഘത്തിന്റെ ഒരു ബൈലോ സഭയുടെ മേശപ്പുറത്ത് വയ്ക്കുമോ;

(ഡി) എയര്‍പോര്‍ട്ട് കമ്പനിയുടെ എത്ര ശതമാനം ഷെയര്‍ നിര്‍ദ്ദിഷ്ടസഹകരണ സംഘത്തിന് നല്‍കുമെന്ന് വ്യക്തമാക്കുമോ;

() പ്രസ്തുത സഹകരണ സംഘത്തില്‍ ഒരാള്‍ക്ക്പരമാവധി എത്ര തുകയുടെ ഷെയര്‍ നല്‍കും; സംഘം ലാഭ വിഹിതം നല്‍കുന്നത് എപ്രകാരമായിരിക്കും എന്നറിയിക്കുമോ ?

1672

മഞ്ചേശ്വരം മാരിടൈം ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() മുന്‍ സര്‍ക്കാര്‍ മഞ്ചേശ്വരത്ത് ആരംഭിച്ച മാരിടൈം ഇന്‍സ്റിറ്റ്യൂട്ട് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ ;

(ബി) തുടക്കത്തില്‍ ഏതൊക്കെ പരിശീലന ക്ളാസുകളാണ് ഇവിടെ നടത്തിയിരുന്നത് ;

(സി) പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ട് മഞ്ചേശ്വരത്തു നിന്നും മാറ്റാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ഡി) പ്രസ്തുത സ്ഥാപനം മാറ്റാനുളള തിരുമാനം എടുക്കാനുളള കാരണം വിശദമാക്കാമോ :

() സംസ്ഥാനത്ത് മറ്റെവിടെയാണ് മാരിടൈം ഇന്‍സ്റിറ്റ്യൂട്ട് ഉളളത് ;

(എഫ്) പ്രസ്തുത സ്ഥാപനത്തിന് എത്ര ഏക്കര്‍ സ്ഥലമാണ് അനുവദിച്ചിട്ടുളളത്?

1673

സ്റേറ്റ് മാരിടൈം ബോര്‍ഡ്

ശ്രീ. വി. ശശി

() സ്റേറ്റ് മാരിടൈം ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എവിടെയാണ് ഇതിന്റെ ആസ്ഥാനം ;

(ബി) സ്റേറ്റ് മാരിടൈം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നു; അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിച്ചിട്ടുളളത് ; വ്യക്തമാക്കാമോ;

(സി) ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനായി നടപ്പുവര്‍ഷം ബജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട്?

1674

തുറമുഖ നവീകരണവും പോര്‍ട്ട് ഓപ്പറേറ്റര്‍ നിയമനവും

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, ഷാഫി പറമ്പില്‍

() തുറമുഖങ്ങളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി) പദ്ധതിയ്ക്കായി എന്തെല്ലാം രൂപരേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്;

(സി) തുറമുഖങ്ങളില്‍ പോര്‍ട്ട് ഓപ്പറേറ്ററെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?

1675

വല്ലാര്‍പാടം ടെര്‍മിനലില്‍ ആഗോള സര്‍വ്വീസ്

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

() ഏറെനാളത്തെ പ്രയത്നത്തിനുശേഷം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളേയും സ്പര്‍ശിക്കുന്നതും യൂറോപ്യന്‍ രാജ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതുമായ നെട്രോ (നോര്‍ത്ത് യൂറോപ്പ്-മെഡിറ്ററേനിയന്‍- ഓഷ്യാനിയ) സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയ വല്ലാര്‍പാടം ടെര്‍മിനലില്‍ ആഗോള സര്‍വ്വീസ് നിര്‍ത്തലാക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കസ്റംസും സെസ്സും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സര്‍വ്വീസ് മുടങ്ങുന്നതും നിര്‍ത്തലാക്കുന്നതും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1676

തുറമുഖവകുപ്പ് ചേര്‍ത്തലയില്‍ ഏറ്റെടുത്ത പ്രവൃത്തികള്‍

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തുറമുഖ വകുപ്പിന്‍ കീഴില്‍ ചേര്‍ത്തല മണ്ഡലത്തില്‍ ചെയ്തിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അതിനുവേണ്ടി ചെലവഴിച്ച തുക എത്രയാണെന്നും വ്യക്താമാക്കുമോ;

(ബി) നടപ്പ് സാമ്പത്തിക വര്‍ഷം തുറമുഖ വകുപ്പിന്‍ കീഴില്‍ ചേര്‍ത്തല മണ്ഡലത്തില്‍ ചെയ്യാന്‍ തെരഞ്ഞെടുത്തിട്ടുള്ള പ്രവൃത്തികളുടെ മുന്‍ഗണനാ ലിസ്റുകള്‍ ലഭ്യമാക്കുമോ;

(സി) തുറമുഖ വകുപ്പിന്‍കീഴിലുള്ള ഏതെങ്കിലും പ്രവൃത്തികള്‍ ചേര്‍ത്തല മണ്ഡലത്തില്‍ മുടങ്ങിക്കിടപ്പുണ്ടോ എന്ന് പറയുമോ; എന്തുകാരണത്താലാണ് ഇപ്രകാരം മുടങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1677

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വിഹിതവും ചെലവും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി 2011-12 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ 150 കോടി രൂപ വകയിരുത്തിയിരുന്നുവോയെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വര്‍ഷം എന്തു തുക പദ്ധതിക്കുവേണ്ടി ചെലവാക്കുകയുണ്ടായെന്നു വെളിപ്പെടുത്തുമോ;

(സി) ഈ സാമ്പത്തിക വര്‍ഷം എന്ത് തുക വകയിരു ത്തിയിട്ടുണ്ട് എന്നറിയിക്കുമോ?

1678

വിഴിഞ്ഞം പദ്ധതിക്കുള്ള പരിസ്ഥിതി ക്ളിയറന്‍സ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

,, പി.സി.വിഷ്ണുനാഥ്

() വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ അംഗീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി) വിഴിഞ്ഞം പദ്ധതിക്ക് പരിസ്ഥിതി ക്ളിയറന്‍സ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള നടപടിക്രമങ്ങള്‍ ഏതുവരെയായി; വിശദാംശം നല്‍കാമോ?

1679

മത്സ്യഗ്രാമ പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() മത്സ്യഗ്രാമപദ്ധതി എവിടെയെല്ലാമാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് അനുയോജ്യമായ എല്ലാ സ്ഥലങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ?

1680

മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ നടപടി

ശ്രീ. ബെന്നി ബെഹനാന്‍

,, സണ്ണി ജോസഫ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

() മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ബി) സബ്സിഡി കഴിച്ച് എത്ര നിരക്കില്‍ മണ്ണെണ്ണ നല്‍കാനാണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1681

മണ്ണെണ്ണ ക്ഷാമം മൂലമുള്ള ബുദ്ധിമുട്ട്

ശ്രീമതി ജമീലാ പ്രകാശം

() മണ്ണെണ്ണ ക്ഷാമം മൂലം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ അനുവഭിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കുവേണ്ടി പ്രതിമാസം എത്ര കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്രം അനുവദിക്കുന്നത് ;

(സി) ഇതിന്റെ വിതരണം സംബന്ധിച്ച മാനദണ്ഡങ്ങളും വിശദാംശങ്ങളും വ്യക്തമാക്കാമോ ?

1682

മണ്ണെണ്ണ ക്ഷാമം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

മല്‍സ്യത്തൊഴിലാളികള്‍ക്ക് മല്‍സ്യബന്ധനത്തിന് പോകാനാവശ്യമായ മണ്ണെണ്ണ ലഭിച്ചിരുന്നതിന് ഇപ്പോള്‍ തടസ്സം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1683

കടലില്‍ പോകുന്നവരുടെ കൃത്യമായ കണക്ക്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

() സംസ്ഥാനത്തെ തീരദേശങ്ങളില്‍ നിന്ന് ഓരോ ദിവസവും എത്രപേര്‍ ഏതൊക്കെ സമയത്ത് കടലില്‍ പോകുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ ;

(ബി) കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ യാത്ര അറിയിക്കുന്നതിനായി ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ?

1684

ഇറ്റാലിയന്‍ നാവികരാല്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

() ഇറ്റാലിയന്‍ നാവികരാല്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴി ലാളികളുടെ ആശ്രിതര്‍ക്ക് എന്തെല്ലാം ധനസഹായ ങ്ങളാണ് നല്‍കിയതെന്ന് വിശദമാക്കുമോ ;

(ബി) കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എന്തെല്ലാം സഹായ ങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി) ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

1685

കടല്‍സുരക്ഷ പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

() കടല്‍സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രാനുമതിക്കായി എന്തെല്ലാം പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ എത്ര പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) അംഗീകാരം ലഭിച്ചിട്ടുള്ള പദ്ധതികള്‍ക്ക് എത്ര ശതമാനം സബ്സിഡിയാണ് അനുവദിക്കുന്നത്; ബാക്കി തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്?

1686

മദ്യനയം

ശ്രീ. പി.കെ. ഗുരുദാന്‍

,, . കെ. ബാലന്‍

,, എം. ചന്ദ്രന്‍

,, ബി. ഡി. ദേവസ്സി

() പ്രഖ്യാപിത മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുകയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടോ; എന്തെല്ലാം വ്യതിയാനങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(ബി) മദ്യ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവോ;

(സി) ബാറുകളുടെ എണ്ണവും മദ്യത്തിന്റെ ഉപഭോഗവും കൂടിക്കൂടി വരികയാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണോ?

1687

സ്കൂള്‍ പരിസരത്തെ മദ്യഷാപ്പുകള്‍

ശ്രീ. .. അസീസ്

() നിലവിലുള്ള നിയമപ്രകാരം മദ്യഷാപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എത്ര മീറ്റര്‍ അകലെ മാത്രമേ സ്ഥാപിക്കാവൂ എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്;

(ബി) ഈ ദൂരപരിധി ലംഘിച്ചു കൊണ്ട് സംസ്ഥാനത്ത് മദ്യ ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി) ഉണ്ടെങ്കില്‍ അവ മാറ്റി സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) ഏതെങ്കിലും മദ്യഷാപ്പിനെതിരെ സ്ക്കൂള്‍ തുറന്ന ദിവസം വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നുവോ;

() എങ്കില്‍ ഏത് സ്ക്കൂളിലെ കുട്ടികളാണെന്നും അവരുടെ ആവശ്യം എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ;

(എഫ്) സമരക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

1688

അബ്കാരി കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക കുറ്റാന്വേഷണ വിഭാഗം

ശ്രീ. സി.ദിവാകരന്‍

() അബ്കാരി കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി എക്സൈസ് വകുപ്പില്‍ പ്രത്യേക കുറ്റാന്വേഷണ വിഭാഗം ആരംഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അത് എന്ന് മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്;

(സി) ഇത് ഏത് മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

1689

ബാര്‍ ലൈസന്‍സ് - പുതിയ മാനദണ്ഡങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

() ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് ഈ സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

1690

മദ്യശാലകള്‍ക്ക് ലൈസന്‍സ്

ശ്രീ. കെ. അച്ചുതന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

() ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ബാര്‍/മദ്യശാലകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കാനുള്ള അധികാരം ആര്‍ക്കായിരുന്നു; വ്യക്തമാക്കാമോ;

(ബി) ഇതില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്;

(സി) ലൈസന്‍സ് നല്‍കാനുള്ള അധികാരം ഇപ്പോള്‍ ആര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

1691

അനധികൃത സ്പിരിറ്റ് കടത്ത്

ശ്രീ. ബാബു. എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അനധികൃത സ്പിരിറ്റു കടത്തുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി) എത്ര ലിറ്റര്‍ സ്പിരിറ്റാണ് ഇതിലൂടെ പിടിച്ചെടുത്തിട്ടുളളത് ;

(സി) അനധികൃത സ്പിരിറ്റു കടത്ത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ; വിശദാംശം വ്യക്തമാക്കുമോ?

1692

ഷാപ്പുകള്‍/ബാറുകളുടെ ലേലം

ശ്രീ. കെ. ശിവദാസന്‍ നായര്‍

() ഷാപ്പുകള്‍/ബാറുകള്‍ എത്ര മാസത്തേക്കാണ് ലേലം ചെയ്യുന്നത്;

(ബി) ഷാപ്പുകള്‍/ബാറുകള്‍ ലേലം ചെയ്യുന്നത് റേഞ്ച് അടിസ്ഥാനത്തിലാണോ; പ്രത്യേകം പ്രത്യേകമാണോ; വിശദാംശം നല്‍കാമോ ?

1693

ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസ്

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരിയിലെ എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടത്തിന് സ്ഥലം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ?

1694

പയ്യന്നൂരിലെ എക്സൈസ് റേഞ്ച് ഓഫീസിന് കെട്ടിടം

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂരിലെ എക്സൈസ് റേഞ്ച് ഓഫീസ് വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.