UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1981

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റാന്റ് നിര്‍മ്മാണം

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റാന്റ് നിര്‍മ്മാണം എന്നാണ് ആരംഭിച്ചതെന്നും, എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ ;

(ബി)പ്രസ്തുത പ്രവര്‍ത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഏന്തെങ്കിലും നടപടികള്‍ സ്വികരിച്ചിരുന്നോ ;

(ഡി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1982

കൊട്ടാരക്കര കെ. എസ്. ആര്‍. ടി. സി. ഡിപ്പോയിലെ റദ്ദ് ചെയ്ത ഷെഡ്യൂളുകള്

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ പ്രതിദിനം എത്ര ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യപ്പെടുന്നുണ്ട്; അറിയിക്കുമോ;

(ബി)2012 ജൂണ്‍ 4-ാം തീയതി എത്ര ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യപ്പെട്ടു; വിശദമാക്കുമോ;

(സി)ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്താണ്; വിശദമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഡിപ്പോയില്‍ എത്ര റൂട്ടുപെര്‍മിറ്റുകള്‍ അനുവദിച്ചു; അവ ഏതെല്ലാമാണ്; അവയില്‍ എത്ര എണ്ണം സര്‍വ്വീസ് ആരംഭിച്ചു; വിശദമാക്കുമോ?

1983

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോ വികസനം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോ വികസനത്തിനായി എത്ര ഭൂമി ഏറ്റെടുക്കുന്നതിനാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമത്തിന്റെ പുരോഗതി വെളിപ്പെടുത്തുമോ;

(സി)സ്ഥലപരിമിതി ഡിപ്പോയുടെ തുടര്‍വികസനത്തിന് പ്രതിസന്ധിയുണ്ടാക്കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ?

1984

കെട്ടാരക്കര ഡിപ്പോയില്‍ നിന്നും മറ്റ് ഡിപ്പോകളിലേക്ക് മാറ്റിയ ബസ്സുകളുടെ വിശദാംശം

ശ്രീമതി പി. അയിഷാ പോറ്റി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊട്ടാരക്കര ഡിപ്പോയിലേക്ക് പുതിയതായി അനുവദിച്ച ബസുകളുടെ എണ്ണം വെളിപ്പെടുത്തുമോ;

(ബി)കൊട്ടാരക്കര ഡിപ്പോയില്‍ നിലവില്‍ ഡോക്ക് ചെയ്യപ്പെട്ട ബസുകളുടെ എണ്ണം എത്രയാണ്;

(സി)കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും മറ്റ് ഡിപ്പോകളിലേക്ക് എത്ര ബസുകള്‍ മാറ്റിയിട്ടുണ്ട്;

(ഡി)പ്രസ്തുത ബസുകള്‍ ഏതെല്ലാം ഡിപ്പോകളിലേയ്ക്കാണ് മാറ്റിയത്;

()അപ്രകാരം മാറ്റാനിടയായ സാഹചര്യം എന്തെന്ന് വ്യക്തമാക്കുമോ ?

 
1985

മാവേലിക്കര ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെയും സ്പെയര്‍ പാര്‍ട്സിന്റെയും കുറവ്

ശ്രീ. ആര്‍. രാജേഷ്

()കെ.എസ്.ആര്‍.ടി.സിയില്‍ ബസ്സുകളുടെ ഷാസികള്‍ ഉപയോഗിക്കാതെ കാടുപിടിച്ച് കിടക്കുന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)മാവേലിക്കര ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെയും സ്പെയര്‍ പാര്‍ട്സിന്റെയും കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?

1986

മാവേലിക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ ബസ്

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര കെ.എസ്.ആര്‍.ടി.സി സ്റേഷന് ഈ വര്‍ഷം എത്ര പുതിയ ബസ് അനുവദിച്ചിട്ടുണ്ട്;

(ബി)കൂടുതല്‍ പുതിയ ബസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)മാവേലിക്കര കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍മാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1987

ശബരിമല ബസ്സിന് ചടയമംഗലത്ത് ഫെയര്‍ സ്റേജ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()ശബരിമലയിലേക്ക് ഇക്കഴിഞ്ഞ സീസണില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അധികമായി ഷെഡ്യൂള്‍ ചെയ്തുവെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതേ സീസണില്‍ കെ.എസ്.ആടി.സി. ചടയമംഗലം ഡിപ്പോയില്‍ നിന്നും എത്ര പുതിയ ഷെഡ്യൂളുകളാണ് ശബരിമലയിലേക്ക് ഓപ്പറേറ്റ് ചെയ്തത്;

(സി)ചടയമംഗലത്ത് ശബരിമല ബസ്സിനു ഫെയര്‍ സ്റേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

1988

ചിറയിന്‍കീഴ് താലൂക്കില്‍ രാജധാനി സര്‍വ്വീസ്

ശ്രീ. വി. ശശി

()കെ. എസ്. ആര്‍. ടി. സി.യുടെ രാജധാനി സര്‍വ്വീസ് തിരുവനന്തപുരം ജില്ലയില്‍ എത്ര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി)തിരുവനന്തപുരം നഗരത്തില്‍നിന്നും ഗ്രാമങ്ങളെ ബന്ധപ്പെടുത്തി ആരംഭിച്ച പ്രസ്തുത സര്‍വ്വീസുകളില്‍ ചിറയിന്‍കീഴ് താലൂക്കിലെ ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ ഓപ്പറേറ്റുചെയ്യുന്നത് എന്ന് വിശദീകരിക്കുമോ?

1989

കെ.എസ്.ആര്‍.ടി.സി ചടയമംഗലം ഡിപ്പോയിലെ ഷെഡ്യൂളുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ചടയമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും എത്ര പുതിയ ഷെഡ്യൂളുകളാണ് ഓപ്പറേറ്റു ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

1990

കെ.എസ്.ആര്‍.ടി.സി വിഴിഞ്ഞം, പൂവാര്‍ ഡിപ്പോകളില്‍ ഡ്രൈവര്‍മാരുടെ താത്ക്കാലിക നിയമനം

ശ്രീമതി ജമീലാ പ്രകാശം

()വിഴിഞ്ഞം, പൂവാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ഇല്ലാത്തതു കാരണം പല ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത അവസ്ഥയ്ക്ക് പരിഹാരം കാണുവാന്‍ താത്ക്കാലിക അടിസഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1991

ഓച്ചിറ - ചെട്ടികുളങ്ങര ബസ് സര്‍വ്വീസ്

ശ്രീ. സി.കെ. സദാശിവന്‍

()ഓച്ചിറ ക്ഷേത്രത്തേയും ചെട്ടികുളങ്ങര ക്ഷേത്രത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ - ഓച്ചിറ - പ്രയാര്‍ - ദേവികുളങ്ങര-പുതുപ്പള്ളി-കായംകുളം-തുടര്‍ന്ന് ദേശീയ പാത വഴി കരീലകുളങ്ങര - പത്തിക്കര്‍ -ഭഗവതിപാടി - ചെട്ടികുളങ്ങര- തട്ടാരമ്പലം വഴി കെ.എസ്.ആര്‍.ടി.സി പുതിയ സര്‍വ്വീസ് നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വികരിക്കുമോ;

(ബി)കായംകുളം ഡിപ്പോയില്‍ നിന്നും അടുത്ത കാലത്ത് നിര്‍ത്തലാക്കിയ 6.15 എ കരുനാഗപ്പള്ളി, 6.50 വലിയഴീക്കല്‍, 5.35 കുളത്തൂപ്പുഴ, 6.30 സി മാവേലിക്കര, 6.40 കോട്ടയം മെഡിക്കല്‍ കോളേജ്, 6.45 കരുനാഗപ്പള്ളി-അഴിയടത്തുചിറ - ചങ്ങനാശ്ശേരി, 7.30 ചിറയ്ക്കല്‍, 7.50 കെ കരുനാഗപ്പള്ളി, 7.30 പി കരുനാഗപ്പള്ളി തുടങ്ങിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരി ക്കുമോ?

1992

കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ച പുതിയ സര്‍വ്വീസുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി എത്ര റൂട്ടില്‍ പുതുതായി സര്‍വ്വീസുകള്‍ ആരംഭിച്ചു എന്നും അവ ഏതെല്ലാമെന്നും വെളിപ്പെടുത്തുമോ;

(ബി)ഇതില്‍ എത്ര റൂട്ടില്‍ ലാഭകരമല്ലാത്തതു കാരണം സര്‍വ്വീസ് നിര്‍ത്തലാക്കി എന്നും വ്യക്തമാക്കുമോ;

(സി)വടകര-പയ്യോളി-പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റൂട്ടില്‍ കെ.എസ്. ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ടോ;

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത റൂട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

1993

ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് അനുവദിച്ച രണ്ട് രാജധാനി ബസുകളുടെ ഉദ്ഘാടനം

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് പുതുതായി അനുവദിച്ച രണ്ട് രാജധാനി ബസുകളുടെ റിംഗ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)ആറ്റിങ്ങലില്‍ തുടങ്ങി ആറ്റിങ്ങലില്‍ അവസാനിക്കുന്ന പ്രസ്തുത ബസ് സര്‍വ്വീസുകളുടെ ഉദ്ഘാടന ചടങ്ങ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം എം.എല്‍.. യെ അറിയിക്കാതിരുന്നത് അന്വേഷിക്കുമോ;

(സി)പ്രസ്തുത ബസ് സര്‍വ്വീസുകളുടെ ഉദ്ഘാടന ചടങ്ങ് എവിടെവച്ചാണ് നടത്തിയത്; ആരാണ് ഉദ്ഘാടനം നടത്തിയത്; വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത ഉദ്ഘാടന ചടങ്ങ് സ്ഥലം എം.എല്‍.. യെ അറിയിക്കാതിരുന്നാല്‍ ആയത് ചട്ടവിരുദ്ധമാണോയെന്ന് പരിശോധിക്കുമോ;

()ഒരു ഡിപ്പോയ്ക്ക് അനുവദിക്കുന്ന ബസുകളുടെ റൂട്ട് നിശ്ചയിക്കുന്നതിനുളള മാനദണ്ഡം എന്താണ്;

(എഫ്)ആരൊക്കെ ചേര്‍ന്നാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത്; വിശദമാക്കാമോ ?

1994

വൈപ്പിന്‍-പള്ളിപ്പുറം സ്റേറ്റ് ഹൈവേ വഴി രാത്രികാല ബസ് സര്‍വ്വീസ്

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തില്‍ രാത്രികാലങ്ങളിലും അതിരാവിലെയും യാത്ര ചെയ്യുന്നതിന് പൊതുജനം ബുദ്ധിമുട്ടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)യാത്രാക്ളേശം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടിയെന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;

(സി)വടക്കന്‍ ജില്ലകളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന രാത്രികാല സര്‍വ്വീസുകളില്‍ നിശ്ചിത എണ്ണം വൈപ്പിന്‍-പള്ളിപ്പറം സ്റേറ്റ് ഹൈവേ വഴി സര്‍വ്വീസ് നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ നടത്തുന്നതിന് പുതുതായി പെര്‍മിറ്റ് നല്‍കുമ്പോള്‍ വൈപ്പിന്‍-പള്ളിപ്പുറം സ്റേറ്റ് ഹൈവേ വഴിയുള്ള സര്‍വ്വീസിന് മുന്‍ഗണന നല്‍കുമോയെന്ന് വ്യക്തമാക്കുമോ ?

1995

കായംകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ നവീകരണം

ശ്രീ. സി.കെ. സദാശിവന്‍

()ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന കായംകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ പുതിയ ബസ് ടെര്‍മിനലും, ഷോപ്പിംഗ് കോംപ്ളക്സും സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1996

ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് പുതിയ ബസ്സുകള്‍

ശ്രീ. .എം.ആരിഫ്

()ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് എത്ര ബസ്സുകളാണ് ഉളളത്;

(ബി)നിലവില്‍ പ്രസ്തുത ഡിപ്പോയില്‍ നിന്നും എത്ര സര്‍വ്വീസുകള്‍ ഒരു ദിവസം ഓപ്പറേറ്റ് ചെയ്യുന്നു എന്ന് അറിയിക്കുമോ;

(സി)ദിവസം ശരാശരി എത്ര ട്രിപ്പുകളാണ് മുടങ്ങുന്നത് എന്ന് അറിയിക്കുമോ;

(ഡി)ട്രിപ്പുകള്‍ മുടങ്ങുന്നതു മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പുതിയ 15 ബസ് ചേര്‍ത്തല ഡിപ്പോയ്ക്ക് അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

1997

പുതിയ ബസ്സുകളും റൂട്ടുകളും

ശ്രീ. ജെയിംസ് മാത്യൂ

()1000 ബസ്സുകള്‍ നിരത്തിലിറക്കുമെന്നും അതില്‍ 60% പുതിയ റൂട്ടുകളില്‍ ആയിരിക്കുമെന്നുമുളള 2011-12 വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ എത്ര പുതിയ ബസ്സു കളും റൂട്ടുകളും അനുവദിച്ചിട്ടുണ്ട്;

(സി)ഇതില്‍ തളിമ്പറമ്പ് നിയോജക മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട പുതിയ റൂട്ടും ബസ്സും ഏതൊക്കെയെന്ന് വിശദമാക്കാമോ ?

1998

കൊയിലാണ്ടി നഗരസഭയിലെ യാത്രാപ്രശ്നം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നഗരസഭയിലെ യാത്രാക്ളേശം പരിഹരിക്കുന്നതിന് ഒരു കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അനുവദിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒരു കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത ആവശ്യം ഉന്നയിച്ച് ഏതെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

1999

താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)എന്‍.എച്ച്.212 നോട് ചേര്‍ന്ന് കിടക്കുന്ന ഡിപ്പോയില്‍ ഷോപ്പിംഗ് കോംപ്ളക്സ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടോ;

(സി)നിലവിലുള്ള കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള തീരുമാനം എടുത്തിട്ടുണ്ടോ;

(ഡി)പതിമൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എത്ര ബസുകളാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്;

()ഇവയ്ക്ക് പകരം പുതിയ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്)പ്രസ്തുത ഡിപ്പോയിലെ ശരാശരി വരുമാനം എത്രയാണ്; വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ജി)കെ.എസ്.ആര്‍.ടി.സി. ലോ ഫ്ളോര്‍ ബസുകള്‍ നിലവില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് സര്‍വ്വീസ് നടത്തുന്നത്;

(എച്ച്)കോഴിക്കോട്-അടിവാരം (എന്‍.എച്ച്.212) റൂട്ടില്‍ ലോ ഫ്ളോര്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2000

വയനാട് ജില്ലയിലെ കോട്ടത്തഗ്രാമപഞ്ചായത്തിലെ പുതിയ ബസ്റൂട്ട്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വയനാട് ജില്ലയിലെ കോട്ടത്തഗ്രാമപഞ്ചായത്തിലെ ഗ്രാമ ചൈതന്യാ ഗ്രന്ഥാലയം വാളല്‍ കല്‍പ്പറ്റ - വാളല്‍ വഴി പടിഞ്ഞാറത്തറക്ക് പുതിയ ബസ്റൂട്ട് അനുവദിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ നിവേദനത്തിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര ബസ്സുകള്‍ അനുവദിച്ചുവെന്നും, എത്ര ട്രിപ്പുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നുവെന്നും വ്യക്ത മാക്കാമോ?

2001

കാഞ്ഞങ്ങാട് സബ്ഡിപ്പോയുടെ നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണ്;

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി)ഡിപ്പോയുടെ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കുവാന്‍ സാധിക്കും എന്ന് അറിയിക്കുമോ ?

2002

അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ;

(ബി)അക്വിസിഷന്‍ നടപടികളില്‍നിന്നും വിട്ടുപോയിരുന്ന സ്ഥലം ഏറ്റെടുക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

2003

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മൂലമുണ്ടായ അപകടങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ ഇക്കഴിഞ്ഞ വര്‍ഷം രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ച് ലിസ്റ് ലഭ്യമാക്കുമോ;

(ബി)അവയില്‍ എത്ര കേസ്സിന്‍മേല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കാമോ;

(സി)സ്വകാര്യ ബസുകളുടെ വേഗത നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും, പ്രത്യേകമായി സംവിധാനങ്ങള്‍ നിലവിലുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ ഇത്തരം പുതിയ ഒരു സംവിധാനം ആരംഭിയ്ക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ?

2004

സ്വകാര്യ ബസ്സ് ജീവനക്കാരുടെ വിവേചന നടപടികള്‍

ശ്രീ. ബെന്നി ബഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, കെ. അച്ചുതന്‍

()സ്വകാര്യ ബസ്സ് ജീവനക്കാരുടെ വിവേചന നടപടികള്‍ക്കെതിരെ പരാതി നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്;

(സി)ഏതെല്ലാം തരത്തിലുളള പരാതികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;

(ഡി)പരാതികളിന്മേല്‍ അന്വേഷണം നടത്താനും അവയ്ക്ക് പരിഹാരം കാണാനും എന്തൊക്കെ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്?

2005

ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ഗ്യാരേജ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റിന്റെ ഗ്യാരേജ് മാറ്റുന്ന നടപടികളുടെ ഭാഗമായിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ആയതിന്റെ പണി പൂര്‍ത്തിയാക്കി ഗ്യാരേജ് മാറ്റം നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി)കെ.എസ്.ആര്‍.ടി.സി.-ക്ക് ഭരണപരമായി എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കുമോ ?

2006

എടത്വാ ഡിപ്പോയുടെ നവീകരണം

ശ്രീ. തോമസ്ചാണ്ടി

()കുട്ടനാട്ടിലെ ഏക കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയായ എടത്വാ ഡിപ്പോയുടെ നവീകരണത്തിനുള്ള അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ;

(ബി)ജീവനക്കാര്‍ക്കുള്ള റിട്ടയറിംഗ് റൂം, ബാത്ത്റൂം എന്നിവ നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദ മാക്കുമോ;

(സി)എടത്വാ ഡിപ്പോയില്‍നിന്നും പുതിയ ഷെഡ്യൂളുകളും സര്‍വ്വീസുകളും ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2007

ചാലക്കുടി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടിയില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പൊള്ളാച്ചിയില്‍ നിന്നും ബാല്‍പ്പാറ, മലക്കപ്പാറ, വാഴച്ചാല്‍, അതിരപ്പിള്ളി വഴി ചാലക്കുടിക്ക് നിലവില്‍ സര്‍വ്വീസ് നടത്തുന്നതിന് പകരമായി ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ, പൊള്ളാച്ചി വഴി പഴനിക്ക് ഒരു ഇന്റര്‍സ്റേറ്റ് സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)ചാലക്കുടി കെ.എസ്.ആര്‍.ടി.സി. ഗ്യാരേജിന്റെ ഷീറ്റുകള്‍ അടിയന്തിരമായി മാറ്റി മഴക്കാലത്തും വര്‍ക്ക് ചെയ്യുവാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2008

കോഴിക്കോട്-ബാലുശ്ശേരി - മണ്ണാംപൊയില്‍ ബസ് സര്‍വ്വീസ്

ശ്രീ. പുരുഷന്‍ കടലുണ്ടി

() കോഴിക്കോട് - ബാലുശ്ശേരി - മണ്ണാംപൊയില്‍ റൂട്ടില്‍ അനുവദിക്കപ്പെട്ട കെ.എസ്.ആര്‍.ടി. സി ബസ് സര്‍വ്വീസ് നടത്താത്തതിന്റെ കാരണം അറിയിക്കാമോ ;

(ബി) പ്രസ്തുത സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിന് ഉത്തരവ് നല്‍കാമോ ?

2009

പയ്യന്നൂര്‍ - പഴയങ്ങാടി - കണ്ണൂര്‍ ബസ് സര്‍വ്വീസ്

ശ്രീ. റ്റി. വി. രാജേഷ്

()പയ്യന്നൂര്‍ - പഴയങ്ങാടി - കണ്ണൂര്‍ റൂട്ടില്‍ മുമ്പ് എത്ര കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വ്വീസ്

നടത്തിയിരുന്നു; നിലവില്‍ ഈ റൂട്ടില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്;

(ബി)പ്രസ്തുത റൂട്ടില്‍ വെട്ടിക്കുറച്ച കെ.എസ്.ആര്‍.ടി.സി. ചെയിന്‍ ബസ് സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2010

വിഴിഞ്ഞം ഡിപ്പോയ്ക്ക് പുതിയ ബസ്സുകള്‍

ശ്രീമതി ജമീലാ പ്രകാശം

()ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം വിഴിഞ്ഞം ഡിപ്പോയ്ക്ക് എത്ര പുതിയ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അലോട്ട് ചെയ്തിട്ടുണ്ട് ;

(ബി)ബസ്സുകളുടെ കുറവ് കാരണം പല ഷെഡ്യൂകളും ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്ന വസ്തുത കണക്കിലെടുത്ത് കൂടുതല്‍ പുതിയ ബസ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2011

മങ്കട മണ്ഡലത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ ബസ് സര്‍വ്വീസ്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് പുതുതായി കെ.എസ്.ആര്‍.ടി.സി. ബസ്സ് അനുവദിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത മണ്ഡലത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് പുതുതായി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അനുവദിക്കാനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

2012

കെ.എസ്.ആര്‍.ടി.സി. വെഞ്ഞാറമൂട് ഡിപ്പോയില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളുടെ എണ്ണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കെ.എസ്.ആര്‍.ടി.സി. വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നും നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകളുടെയും ബസുകളുടെയും എണ്ണം എത്രയെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത ഡിപ്പോയില്‍ കുറവുള്ള ബസ്സുകള്‍ അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

2013

കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജ് ജംഗ്ഷനില്‍ ബസ് സ്റോപ്പ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()ദീര്‍ഘദൂര, ടൌണ്‍ ടു ടൌണ്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജ് ജംഗ്ഷനില്‍ സ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത കോളേജ് ജംഗ്ഷനില്‍ സ്റോപ്പ് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ജംഗ്ഷനില്‍ ദീര്‍ഘദൂര ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ക്കും റിക്വസ്റ് സ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2014

പെരുമ്പളം ഫെറി സര്‍വ്വീസ് സ്പെയര്‍ ബോട്ടുകള്‍

ശ്രീ. . എം. ആരിഫ്

() പെരുമ്പളം ദ്വീപ് പഞ്ചായത്തിലെ മൂന്ന് ഫെറി ജട്ടികളിലും മിക്കവാറും ദിവസങ്ങളില്‍ ബോട്ടുകള്‍ മുടങ്ങുന്നത് മൂലം യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ദുരിതം പരിഹരിക്കുന്നതിനായി മൂന്ന് സ്പെയര്‍ ബോട്ടുകള്‍ മൂന്ന് ഫെറി സര്‍വ്വീസുകള്‍ക്കായി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) നിരന്തരമായി ബോട്ടുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുന്നതിനായി പെരുമ്പളത്ത് ഒരു ബോട്ട് മെയ്ന്റനന്‍സ് വര്‍ക്ക്ഷോപ്പ് ആരംഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

2015

കഠിനംകുളം കായലില്‍ ബോട്ട് സര്‍വ്വീസ്

ശ്രീ. വി. ശശി

()ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ കഠിനംകുളം കായലില്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അവ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തടസ്സങ്ങള്‍ നീക്കി ബോട്ട് സര്‍വ്വീസ് അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2016

ബസ്സുകള്‍ മുടങ്ങുന്നതിന്റെ മാനദണ്ഡം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ ബസുകള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ബസുകള്‍ വാങ്ങിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ?

2017

15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള സ്കൂള്‍ ബസ്സുകള്‍

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ബസ്സുകള്‍ സ്കൂള്‍ ബസ്സായി ഉപയോഗിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിവരം ലഭ്യമാക്കുമോ;

(ബി)ഈ അദ്ധ്യയനവര്‍ഷം സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയാണ് പരിശീലനം നടന്നത്; പരിശീലനം നേടാത്ത ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2018

താലൂക്കുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് വ്യത്യസ്ത റോഡപകടങ്ങളില്‍പ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എത്ര മനുഷ്യജീവന്‍ നഷ്ടപ്പെട്ടുവെന്ന് അറിയിക്കുമോ;

(ബി)ഇപ്രകാരം അപകടത്തില്‍പ്പെട്ടവരില്‍ അംഗഭംഗം വന്നവര്‍ എത്ര പേരുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ താലൂക്ക് തലങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.