UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1941

കെ.എസ്..ബി മസ്ദൂര്‍മാരുടെ പ്രമോഷന്‍

ശ്രീ. റ്റി. യു. കുരുവിള

()കെ.എസ്..ബി മസ്ദൂര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)കെ.എസ്..ബി മസ്ദൂര്‍ തസ്തികയിലുള്ളവരുടെ ലൈന്‍മാന്‍ തസ്തികയിലേക്കുള്ള പ്രമോഷനുകള്‍ എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കുമോ;

(സി)എങ്കില്‍ പ്രസ്തുത പ്രമോഷനിലൂടെ മസ്ദൂര്‍ തസ്തികയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി)മസ്ദൂര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള കാലതാമസത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ?

1942

മമ്മിക്കുന്ന് കോളനിയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മേപ്പാടി-ചൂരല്‍മല റോഡിലെ മമ്മിക്കുന്നില്‍ വൈദ്യുതി ലഭ്യമാക്കാത്തതു മൂലം കോളനി നിവാസികള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) നിയമാനുസൃതം പണമടച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രസ്തുത കോളനി നിവാസികള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി) പ്രസ്തുത കോളനി നിവാസികള്‍ക്ക് അടിയന്തിരമായി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1943

കെ.എസ്..ബി. ഉദ്യോഗസ്ഥരുടെ നിഷേധാത്മക നയം

ശ്രീ. ബി.ഡി.ദേവസ്സി

()ചാലക്കുടി മണ്ഡലത്തിലെ അതിരപ്പിളളി പഞ്ചായത്തില്‍പെട്ട പൂളിയിലപ്പാറ നിവാസികളുടെ പട്ടയത്തിനുളള അപേക്ഷയുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനറിപ്പോര്‍ട്ടില്‍ കെ.എസ്..ബി.ഉദ്യോഗസ്ഥര്‍ ഒപ്പു രേഖപ്പെടുത്തുവാന്‍ വിസമ്മതിച്ചു എന്നു കാണിച്ചുളള തൃശ്ശൂര്‍ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലവാടു മൂലം പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കി അവര്‍ക്ക് പട്ടയം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1944

അന്താരഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന റെയില്‍വേ സ്റേഷന്‍

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം റെയില്‍വേ സ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇവയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ ഇതില്‍ ഓരോ സ്റേഷനും എത്ര തുകയുടെ വീതം എസ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

1945

തീരദേശ റെയില്‍വേ സോണ്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ.എം. ഷാജി

,, വി.എം ഉമ്മര്‍ മാസ്റര്‍

()സംസ്ഥാനത്തിന് ഒരു റയില്‍വേ സോണ്‍ വേണമെന്ന ആവശ്യം നടപ്പാക്കിക്കിട്ടാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി)സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ തീരം കേന്ദ്രീകരിച്ച് തീരദേശ റെയില്‍വേ സോണ്‍ എന്ന ആശയം പരിഗണനയിലുണ്ടോ;

(സി)തീരദേശ മേഖലയുടെ സമഗ്രവികസനത്തിന് സഹായകരമായ തീരദേശസോണ്‍ പ്രാവര്‍ത്തികമാക്കിയെടുക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

1946

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, കെ. വി. വിജയദാസ്

ശ്രീമതി കെ. എസ്. സലീഖ

()കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്തിയതല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നാളിതുവരെ ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മുന്‍ സര്‍ക്കാര്‍ ഫാക്ടറിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലം റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ടോ; സ്ഥലം വീണ്ടും സര്‍വ്വേ ചെയ്യുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)ഫാക്ടറി നിര്‍മ്മാണത്തിനുള്ള പങ്കാളിത്ത കമ്പനിയെ റെയില്‍വേ കണ്ടെത്തിയിട്ടുണ്ടോ;

(ഡി)കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

()പ്രസ്തുത പദ്ധതിക്ക് അന്തിമ രൂപം ആയിട്ടുള്ളതായി സംസ്ഥാന സര്‍ക്കാരിന് അറിയുമോ?

1947

കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍

ശ്രീ. സാജു പോള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. വി. ചെന്തമരാക്ഷന്‍

,, കെ. സുരേഷ് കുറുപ്പ്

()കൊച്ചി മെട്രോ പദ്ധതി പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പദ്ധതിക്കായി മുന്‍ സര്‍ക്കാര്‍ നിയോഗിച്ച കണ്‍സല്‍ട്ടന്റ്, ഇതിനകം നടത്തിയ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമാക്കാമോ; കണ്‍സല്‍ട്ടന്റിനെ മാറ്റാനുള്ള ശ്രമം അവസാനിപ്പിച്ചതായി കരുതാമോ;

(ബി)പ്രിപ്പറേറ്ററി വര്‍ക്കുകള്‍ സമയബന്ധിതമായി നടക്കുന്നുണ്ടോ;

(സി)പദ്ധതിക്ക് ഏതെല്ലാം അനുമതികളാണ് ഇനിയും ലഭിക്കേണ്ടതായിട്ടുള്ളത്; അവ ഏതെല്ലാം ഘട്ടങ്ങളിലാണ്;

(ഡി)പദ്ധതി ചെലവ് കണക്കാക്കപ്പെട്ടിട്ടുണ്ടോ; ഇന്‍ഡ്യാ ഗവണ്‍മെന്റില്‍ നിന്ന് പദ്ധതിക്ക് ഉറപ്പാക്കിയ തുക എത്ര; ഏതെല്ലാം നിലയില്‍ ഫണ്ട് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നു;

()പദ്ധതിക്ക് മുന്‍ വര്‍ഷവും ഈ വര്‍ഷവം സംസ്ഥാന ബജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്രയായിരുന്നു; എത്ര വീതം തുക ഇതിനകം ചെലവഴിക്കപ്പെട്ടിട്ടുണ്ട്?

1948

റെയില്‍വേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍

ശ്രീ. . എം. ആരീഫ്

()എം.എല്‍..മാരുടെ ട്രെയിന്‍ യാത്രാ ടിക്കറ്റ് ഓണ്‍ലൈനായി 24 മണിക്കൂറും റിസര്‍വ്വ് ചെയ്യുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എം.പി.മാരുടേതു പോലെ റിസര്‍വേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി)എം.എല്‍.. ഹോസ്റലിലെ റെയില്‍വേ കൌണ്ടറിന്റെ പ്രവര്‍ത്തന സമയത്തിനു ശേഷവും ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും എം.എല്‍..മാര്‍ക്ക് റെയില്‍വേ കൂപ്പണ്‍ ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നതിനും ഇ.ക്യൂ. റിലീസ് ചെയ്യുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

1949

ട്രെയിന്‍ യാത്രക്കാരായ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

()ഈ അടുത്ത കാലത്തായി ട്രെയിന്‍ യാത്രക്കാരായ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി)ട്രെയിനില്‍ സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്ത്രീകളുടെ കംപാര്‍ട്ട്മെന്റ് ട്രെയിനുകളുടെ മദ്ധ്യഭാഗത്താക്കണമെന്ന് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ ?

1950

ട്രെയിനുകളില്‍ കേരളാപോലീസിന്റെ സേവനം

ശ്രീ. റോഷി അഗസ്റിന്‍

'' എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

()ട്രെയിനില്‍ പ്രത്യേകിച്ച് വനിതാ കംപാര്‍ട്ട്മെന്റുകളില്‍ പോലീസിന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു വോ;

(ബി)എന്നു മുതലാണ് ട്രെയിനുകളില്‍ കേരള പോലീസിന്റെ സേവനം നല്കിത്തുടങ്ങിയതെന്ന് അറിയിക്കുമോ;

(സി)ട്രെയിന്‍ യാത്രികരുടെ സുരക്ഷയ്ക്കു സംസ്ഥാന സര്‍ക്കാര്‍ എത്ര പോലീസുകാരെയാണ് നിയോഗിച്ചി ട്ടുള്ളതെന്നും ഇവരുടെ ചെലവുകള്‍ ആരാണ് വഹിക്കുന്നതെന്നും വ്യക്ത മാക്കുമോ;

(ഡി)ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം എത്ര രൂപ ചെലവഴിക്കേണ്ടിവരുന്നുണ്ടെന്ന് വ്യക്ത മാക്കുമോ?

1951

പരശുറാം, മാവേലി, ഏറനാട് എന്നീ എക്സ്പ്രസ്സ് ട്രെയിനുകള്‍ക്ക് ചിറയിന്‍കീഴില്‍ സ്റോപ്പ്

ശ്രീ. വി. ശശി

പരശുറാം, മാവേലി, ഏറനാട് എക്സ്പ്രസ്സ് ട്രെയിനുകള്‍ക്ക് ചിറയിന്‍കീഴ് റെയില്‍വേ സ്റേഷനില്‍ സ്റോപ്പ് അനുവദിക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നതിന് നടപടി സ്വീകരിക്കുമോ?

1952

റോഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനം

എന്‍. . നെല്ലിക്കുന്ന്

()റോഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കുമോ ;

(ബി)ജില്ലാതല സമിതിയുടെ രൂപീകരണം ഏതു ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ;

(സി)സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ചെലവഴിച്ചിട്ടുള്ള തുക ഇനം തിരിച്ച് കണക്ക് വെളിപ്പെടുത്തുമോ ;

(ഡി)എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇതു സംബന്ധമായി നടത്തിയിട്ടുള്ളതെന്ന് വിശദാംശം നല്കുമോ ;

()നിത്യേന റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് അതോറിട്ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1953

പയ്യന്നൂര്‍ വ്യാപാര സമുച്ചയത്തിന്റെ നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

നാഷണല്‍ ഹൈവേയ്ക്ക് സമാന്തരമായുള്ള പയ്യന്നൂര്‍ കെ. എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ അനുവദിച്ച വ്യാപാരസമുച്ചയ നിര്‍മ്മാണത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?

1954

സ്വകാര്യ ബസ്സുകളുടെ റൂട്ട് മാറ്റം

ശ്രീ. കെ. രാധാകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, സി. കൃഷ്ണന്‍

,, എം. ഹംസ

()സ്വകാര്യ ബസ്സുകളുടെ റൂട്ട് മാറ്റത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത്തരത്തില്‍ ക്രമക്കേട് നടക്കുന്നത് തടയാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി)തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസ്സുകളുടെ റൂട്ട് മാറ്റത്തില്‍ അഴിമതി നടക്കുന്നതായി ലോകായുക്തയുടെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

1955

കെ.എസ്.ആര്‍.ടി.സി.ബസ്സുകളിലെ യാത്രാസൌജന്യം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ.കെ. നാരായണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, പി.റ്റി.. റഹീം

()കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ഇപ്പോള്‍ ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് യാത്രാസൌജന്യം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)ഈ ഇനത്തില്‍ ഒരു വര്‍ഷം കെ.എസ്.ആര്‍.ടി.സി.ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച കാന്‍സര്‍ രോഗികള്‍ക്കുള്ള സൌജന്യ യാത്രാപദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ?

1956

വാഹനങ്ങളില്‍ സുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍

ശ്രീ. എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എന്‍. . ഖാദര്‍

()സംസ്ഥാനത്തെ വാഹനങ്ങളില്‍ സുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികളുടെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കുമോ;

(ബി)ഇത്തരം നമ്പര്‍ പ്ളേറ്റ് ഏര്‍പ്പെടുത്തുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണ്;

(സി)ആധുനിക സുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍ നിര്‍മ്മിച്ച് അവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് ശേഷിയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെങ്കിലുമുണ്ടോ;

(ഡി)സ്വകാര്യ ഏജന്‍സി മുഖേന ഇവ ഘടിപ്പിക്കുമ്പോള്‍ വാഹനമൊന്നിന് ശരാശരി എന്ത് തുക ചെലവുവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;

()സംസ്ഥാനത്ത് എത്ര വാഹനങ്ങള്‍ക്കാണ് ആധുനിക സുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍ വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുള്ളത്?

1957

വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന ലൈറ്റുകള്‍

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

()ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന ലൈറ്റുകളുടെ തീവ്രത, ഇനം, തരം എന്നിവ സംബന്ധിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ;

(ബി)പ്രസ്തുത നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ സംവിധാനമെന്താണ്; നിയമലംഘനത്തിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാറുണ്ടോ;

(സി)വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റിംഗ് സംവിധാനം സംബന്ധിച്ച് വിശദമാക്കുമോ;

(ഡി)വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരം അതിതീവ്ര ഫ്ളാഷ് ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് നിയമവിധേയമാണോ; അതുമൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()മഡ് ഫ്ളാപ്പുകള്‍ ഇല്ലാത്ത വാഹന ഉടമകള്‍ക്കെതിരെയും നിയമവിരുദ്ധ ഫിറ്റിങ്ങുകളുള്ള വാഹന ഉടമകള്‍ക്കെതിരെയും നിയമാനുസൃത നടപടി സ്വീകരിക്കുമോ?

1958

വികലാംഗര്‍ക്കുള്ള നല്‍കുന്ന യാത്രാ ആനുകൂല്യങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, . റ്റി. ജോര്‍ജ്

()വികലാംഗര്‍ക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ നല്‍കുന്ന യാത്രാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി)യാത്രാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം വിഭാഗത്തിലുള്ള വികലാംഗര്‍ക്കാണ് പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് വിശദമാക്കുമോ?

1959

ഡ്രൈവിംഗ് ലൈസന്‍സ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ.കെ. ജയചന്ദ്രന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. കെ.വി. വിജയദാസ്

()വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് കര്‍ശന പരിശോധനകള്‍ക്ക് വിധേയമായിട്ടാണെന്ന് ഉറപ്പാക്കാന്‍ തയ്യാറാകുമോ;

(ബി)ആര്‍.ടി..യിലെ ഏജന്റുമാരും ഡ്രൈവിംഗ് സ്കൂളുകാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയിലൂടെ ശരിയായ പരിശീലനം നേടാതെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇക്കാര്യത്തില്‍ എന്തുനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

1960

മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക്പോസ്റുകള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്തു വില്‍പ്പന നികുതി ചെക്കുപോസ്റുകളോടനു ബന്ധമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക്പോസ്റുകള്‍ എവിടെയെല്ലാം സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി)ഇപ്രകാരം മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്കുപോസ്റുകള്‍ സ്ഥാപിക്കാത്തതു മൂലം സര്‍ക്കാരിന് ഏതെല്ലാം തരത്തിലുള്ള വരുമാനശോഷണം ഉണ്ടാകുന്നു എന്നുള്ളത് പരിശോധിച്ചിട്ടുണ്ടോ;

(സി)ഓവര്‍ലോഡ്, പെര്‍മിറ്റുകളുടെ അഭാവം എന്നിവ പരിശോധന വിധേയമാക്കുന്നതിന് അതിര്‍ത്തി ചെക്ക്പോസ്റുകളോടു ചേര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്കുപോസ്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

1961

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക്

ശ്രീ. കെ. വി. വിജയദാസ്

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

1962

ഓട്ടോറിക്ഷാ ചാര്‍ജ്

ശ്രീമതി കെ.കെ. ലതിക

()സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കുന്ന ഓട്ടോറിക്ഷാ ചാര്‍ജ് ഗ്രാമപ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കും ബാധകമാണോ എന്ന് വ്യക്തമാക്കുമോ;

(ബി)ആണെങ്കില്‍ അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)ടാക്സി-ഓട്ടോ യാത്രക്കാര്‍ക്ക് ബസ് ടിക്കറ്റ് നല്‍കുന്നതു പോലെ യാത്രക്കാര്‍ നല്‍കുന്ന പണത്തിന് തെളിവായി ടിക്കറ്റോ രസീതോ നല്‍കണമെന്ന് നിയമ വ്യവസ്ഥയുണ്ടോ;

(ഡി)ഇല്ലെങ്കില്‍ നിയമവ്യവസ്ഥ കൊണ്ടു വരുന്നതിനും അവ പാലിക്കപ്പെടുന്നത് ഉറപ്പു വരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

1963

വാളയാര്‍-മണ്ണൂത്തി ദേശീയപാത വികസനം

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ വഴികടന്നുപോകുന്ന വാളയാര്‍-മണ്ണൂത്തി ദേശീയപാത വികസനത്തിന്റെ പുരോഗതി ഏതുഘട്ടത്തിലാണെന്നു വ്യക്തമാക്കാമോ ;

(ബി)സമയബന്ധിതമായി ദേശീയപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതുമുലമുള്ള വാഹനാപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ദേശീയപാത വികസനം എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കാമോ ;

(ഡി)പാലക്കാട് ജില്ലയില്‍ റോഡ് സുരക്ഷാ കമ്മിറ്റി കൃത്യമായി ചേരാറുണ്ടോ; ആയതിന്റെ പ്രവര്‍ത്തനം തൃപ്തികരമാണോ ?

1964

കോഴിക്കോട് ജില്ലയില്‍ പുതിയ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് എത്ര ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) പുതിയ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(സി) കോഴിക്കോട് ജില്ലയില്‍ പുതിയ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ പേരാമ്പ്ര മണ്ഡലത്തില്‍ ഒരു റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1965

കെ. എസ്. ആര്‍. ടി. സി. യൂണിയനുകളുമായി ഒപ്പുവച്ച ശമ്പള കരാര്‍

ശ്രീ. എം. ഉമ്മര്‍

()കെ. എസ്. ആര്‍. ടി. സി. യൂണിയനുകളുമായി ഒപ്പുവച്ച ശമ്പള കരാര്‍ പ്രകാരം ജീവനക്കാര്‍ക്ക് എന്നുമുതലാണ് ആനുകൂല്യങ്ങള്‍ നല്കിത്തുടങ്ങുന്നത്;

(ബി)സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡി. . നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ നിലനില്‍ക്കുന്ന അന്തരം ഇല്ലാതാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും റഫറണ്ടത്തിന് മുമ്പായി ജീവനക്കാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

1966

ശ്രീ. സുലൈമാന്റെ പോസ്റിംഗ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റാഫില്‍ നിന്നും 26.05.2006-ന് വിടുതല്‍ ചെയ്ത കണ്ടക്ടര്‍ ശ്രീ. സുലൈമാന്‍ കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ;

(ബി)റീപോസ്റിംഗ് നല്കിയ ടിയാന് എന്നുമുതല്‍ ശമ്പളം നല്കിയിട്ടുണ്ടെന്ന് പറയാമോ ;

(സി)പോസ്റിംഗിന് കാത്തിരുന്ന കാലം ഡ്യൂട്ടിയായി പരിഗണിച്ച് ശമ്പളം നല്കണമെന്ന ടിയാന്റെ അപേക്ഷ പ്രകാരം ശമ്പളം നല്കിയിട്ടുണ്ടോ ;

(ഡി)ശമ്പളം നല്കണമെന്ന് സര്‍ക്കാരില്‍ നിന്നും നല്കിയ നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ ; എങ്കില്‍ അതനുസരിച്ച് ശമ്പളം നല്കിയതിന്റെ വിശദവിവരം നല്കാമോ ?

1967

ഉഴവൂര്‍ കേന്ദ്രമായി ജോയിന്റ് ആര്‍.റ്റി.ഒ ഓഫീസ്

ശ്രീ. മോന്‍സ് ജോസഫ്

()ഉഴവൂര്‍ കേന്ദ്രമായി ജോയിന്റ് ആര്‍.റ്റി.ഒ ഓഫീസ് സ്ഥാപിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; ആയതിന്റെ കോപ്പി ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്ത് ഈ വര്‍ഷം എവിടെയൊക്കെയാണ് പുതിയ ആര്‍.റ്റി. ഓഫീസുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)പുതിയ ആര്‍.റ്റി ഓഫീസ് തുടങ്ങുന്നതിന് നിലവിലുള്ള മാനദണ്ഡം എന്താണ്;

(ഡി)ഉഴവൂരില്‍ മുന്‍പ് ആര്‍.റ്റി ഓഫീസ് ഉണ്ടായിരുന്നത് നിര്‍ത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കാമോ?

1968

സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ.കെ.കെ. നാരായണന്‍

()ഗതാഗത വകുപ്പില്‍ സ്ഥലംമാറ്റം നടത്തുന്നതിന് ഏതെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ എന്താണെന്നും നിലവില്‍ വന്നത് എന്നാണെന്നും വെളിപ്പെടുത്താമോ ?

1969

കെ.എസ്.ആര്‍.ടി.സി.യിലെ ആശ്രിതനിയമനം

ശ്രീ. ജെയിംസ് മാത്യു

()കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ഡിപ്പോയില്‍ ഡ്രൈവറായിരിക്കെ 28.07.2008 ല്‍ മരണപ്പെട്ട കെ. പ്രവീണിന്റെ സഹോദരനും ആശ്രിതനുമായ ശ്രീ. കെ. ജഗത്തിന് നിയമനം നല്‍കിയിട്ടുണ്ടോ;

(ബി)ശ്രീ. ജഗത്ത് ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയതു മുതല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)25.07.2009 നു തന്നെ അപേക്ഷ സമര്‍പ്പിച്ച ജഗത്തിന് ആശ്രിതനിയമനം നല്‍കുന്നതിന് തടസ്സമായി നിന്ന സാഹചര്യങ്ങള്‍ വിശദമാക്കാമോ;

(ഡി)കണ്ണൂര്‍ ജില്ലാ ആഫീസില്‍ നിന്നും ചീഫ് പേഴ്സണല്‍ മാനേജര്‍ക്ക് നല്‍കിയ കത്തിന്മേലുള്ള നടപടി വ്യക്തമാക്കാമോ?

1970

ജീവനക്കാരെ പിരിച്ചുവിട്ട് വീണ്ടും നിയമനം

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം കെ.എസ്. ആര്‍.ടി. സി. ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട് വീണ്ടും നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1971

ആനൂകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിടല്‍

ശ്രീ. വി. ശിവന്‍കുട്ടി

()കേരളാ സര്‍വ്വീസ് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ ഉള്ളതും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതും ആയ തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ശ്രീ. ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരെ 55 വയസ്സില്‍ യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചിവിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

1972

എട്ട് വര്‍ഷത്തിന്മേല്‍ ജോലിചെയ്തവരെ സ്ഥിരപ്പെടുത്തിയ നടപടി

ശ്രീ. റ്റി.യു.കുരുവിള

()കെ.എസ്.ആര്‍.ടി.സി.യില്‍ എട്ട് വര്‍ഷത്തിന്മേല്‍ ജോലിചെയ്ത എത്രപേരെ സ്ഥിരപ്പെടുത്തിയെന്ന് പറയാമോ;

(ബി)ഇങ്ങനെ സ്ഥിരപ്പെടുത്തിയ ലിസ്റില്‍ ചില ഡിപ്പോകളിലെ മെക്കാനിക്കല്‍ സെക്ഷനില്‍ ഉള്‍പ്പെടെ ജോലി ചെയ്തവരെ വിട്ട്പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവരെകൂടി സ്ഥിരപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ വിട്ട്പോയവര്‍ ആരെങ്കിലും തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്തെങ്കിലും പരാതി നല്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

1973

എസ്.സി.റ്റി. ഇഞ്ചിനീയറിംഗ് കോളേജ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. വി. ശിവന്‍കുട്ടി

()ഗതാഗത വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇല്ലെങ്കില്‍ പ്രസ്തുത ഉത്തരവ് എന്ന് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് ?

1974

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.റ്റി.സി ഷോപ്പിംഗ് കോപ്ളക്സ്

ശ്രീമതി. പി. അയിഷാ പോറ്റി

()കൊട്ടാരക്കരയിലെ കെ.എസ്. ആര്‍.റ്റി.സി. ഷോപ്പിംഗ് കോപ്ളക്സായ പുലമണ്‍പ്ളാസയിലെ കടമുറികള്‍ ലേലം ചെയ്യുന്നതിലൂടെ ലഭിച്ച ഡിപ്പോസിറ്റ് തുക എത്രയാണ്;

(ബി) പ്രസ്തുത ഷോപ്പിംഗ്കോപ്ളക്സില്‍ ലേലം ചെയ്യപ്പടാതെയോ ലേലത്തില്‍ എടുക്കാതെയോ അവശേഷിക്കുന്ന കടമുറികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഷോപ്പിംഗ് കോപ്ളക്സിലെ കടമുറികള്‍ക്ക് ഈടാക്കുന്ന വാടക നിരക്ക് വെളിപ്പെടുത്തുമോ?

1975

ഗ്രാമീണമേഖലയില്‍ ജലഗതാഗത സൌകര്യം

ശ്രീ. സി.പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍ പ്രതാപന്‍

()ഗ്രാമീണമേഖലയില്‍ ജലഗതാഗത സൌകര്യം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)ഇവിടങ്ങളില്‍ സര്‍ക്കുലര്‍ സര്‍വ്വീസ് സൌകര്യം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)നിലവിലുള്ള ബോട്ടുകള്‍ക്ക് പകരം സ്റീല്‍ ബോട്ടുകള്‍ നീറ്റിലിറക്കുന്ന കാര്യം ആലോചിക്കുമോ;

(ഡി)തിരക്കുള്ള സ്ഥലങ്ങളില്‍ സ്റേഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കുമോ?

1976

കെ.എസ്.ആര്‍.ടി.സി പാലോട് ഡിപ്പോ

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കെ.എസ്.ആര്‍.ടി.സി പാലോട് ഡിപ്പോയില്‍ നിലവിലുള്ള സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് എത്ര ബസുകളുടെ കുറവുണ്ടെന്ന് അറിയിക്കുമോ;

(ബി)കുറവുള്ള ബസ്സുകള്‍ അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

1977

അന്തര്‍ സംസ്ഥാന സര്‍വ്വീസ്

ശ്രീ. കെ. വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ എത്ര കിലോമീറ്ററുകളുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന വിവരം നല്‍കുമോ;

(ബി)എത്ര സ്വകാര്യ ബസ്സുകള്‍ക്ക് പുതിയ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

1978

കുത്താമ്പുള്ളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ബസ് സര്‍വീസ്

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തമിഴ്നാട് സര്‍ക്കാരുമായി നിലവിലുള്ള അന്തര്‍സംസ്ഥാന ബസ് ഗതാഗത കരാര്‍ പുതുക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)പ്രസ്തുത കരാര്‍ പുതുക്കേണ്ടതെന്നാണെന്ന് അറിയിക്കുമോ ;

(ഡി)ചേലക്കര മണ്ഡലത്തിലെ പരമ്പരാഗത കൈത്തറി വ്യവസായ കേന്ദ്രമായ കുത്താമ്പുള്ളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ദിവസവും ധാരാളം പേര്‍ വാണിജ്യാ

വശ്യത്തിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ കുത്താമ്പുള്ളിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഒരു ബസ് സര്‍വീസ് ആരംഭിക്കുന്നകാര്യം പരിഗണിക്കുമോ;

()അന്തര്‍സംസ്ഥാന കരാര്‍ പുതുക്കുന്ന സമയത്ത് പ്രസ്തുത ബസ് സര്‍വീസ് കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ?

1979

കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോകളോട് അനുബന്ധിച്ച് വ്യാവസായിക കച്ചവട സമുച്ചയങ്ങള്‍

ശ്രീ.ജി.എസ്. ജയലാല്‍

()ട്രാന്‍സ്പോര്‍ട്ട് ബസ് ഡിപ്പോകളോട്ു അനുബന്ധിച്ച് വ്യാവസായിക കച്ചവട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി നിലവിലുണ്ടോ;

(ബി)എങ്കില്‍ ഏത് ഏജന്‍സിയുടെ സഹായത്തോടുകൂടിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്നു പറയാമോ; സംസ്ഥാനത്ത് ഏതൊക്കെ, സ്ഥലങ്ങളില്‍ നിലവില്‍ നിര്‍മ്മാണം നടക്കുന്നുവെന്നും അറിയിക്കുമോ;

(സി)അഞ്ച് ഏക്കര്‍ ഭൂവിസ്തൃതി ഉള്ളതും നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ളതുമായ ചാത്തന്നൂര്‍ ഡിപ്പോയില്‍ പ്രസ്തുത പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത അപേക്ഷയിന്മേല്‍ അനുകൂല നടപടി എടുക്കുവാന്‍ തയ്യാറാകുമോ ?

1980

മലപ്പുറം ജില്ലയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ്

ശ്രീ. എം. ഉമ്മര്‍

()മലപ്പുറം ജില്ലയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)പ്രസ്തുത ജില്ലയില്‍ നിലവില്‍ എത്ര ബസുകളാണ് സര്‍വീസ് നടത്തുന്നത് ;

(സി)സര്‍വീസ് നടത്താനാവാതെ ഡിപ്പോകളില്‍ എത്ര ബസുകള്‍ നിര്‍ത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ ;

(ഡി)ജില്ലയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സ്റുഡന്റ് പാസ് നല്‍കുന്ന കാര്യം ആലോചിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.