UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1911

കേളകം 66 കെ.വി. സബ്സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. സണ്ണി ജോസഫ്

()പേരാവൂര്‍ നിയോജക മണ്ഡലത്തിലെ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഉപകാര പ്രദമായ വിധത്തില്‍ കേളകം ആസ്ഥാനമായി ഒരു 66 കെ.വി. സബ്സ്റേഷന്‍ ആരംഭിക്കുന്നതിനുളള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി)കേളകം 66 കെ.വി. സബ്സ്റേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ?

1912

പഞ്ചായത്തുകളില്‍ വൈദ്യുതി ഓഫീസ്

ശ്രീ. സണ്ണി ജോസഫ്

,, . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

()ഊര്‍ജ്ജ വകുപ്പിന്റെ സേവനങ്ങള്‍ ഒന്നുംതന്നെ ലഭ്യമല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത തീരുമാനം നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(സി)ഓരോ പഞ്ചായത്തിലും വൈദ്യുതി ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ?

1913

കെ.എസ്..ബി.യില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()കെ.എസ്..ബി. പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യ പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടിയിലും, പുഴക്കാട്ടിരിയിലും പുതിയ സെക്ഷന്‍ ഓഫീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ?

1914

സെക്ഷന്‍ ഓഫീസുകളില്‍ കള്ളനോട്ട് തിരിച്ചറിയല്‍ സംവിധാനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

,, എം. . വാഹിദ്

()നിരവധി ഉപഭോക്താക്കള്‍ പണമടയ്ക്കാന്‍ എത്തുന്ന കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസുകളില്‍ കള്ളനോട്ട് തിരിച്ചറിയുവാന്‍ വേണ്ട സംവിധാനം ഇപ്പോള്‍ നിലവിലില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അഞ്ഞൂറിന്റേയും ആയിരത്തിന്റേയും വ്യാജനോട്ടുകള്‍ സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ കെ.എസ്..ബി ആഫീസുകളില്‍ കള്ളനോട്ട് കണ്ടെത്തുവാനുള്ള സംവിധാനം അടിയന്തിരമായി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

1915

പിലാത്തറയില്‍ സെക്ഷന്‍ ഓഫീസ്

ശ്രീ. റ്റി. വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പിലാത്തറ കേന്ദ്രമാക്കി വൈദ്യുതി സെക്ഷന്‍ ഓഫീസ് സ്ഥാപിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

1916

കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ക്ക് കാലതാമസം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ സാധനസാമഗ്രികളുടെ ദൌര്‍ലഭ്യം മൂലം വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പ്രവര്‍ത്തികള്‍, പുതിയ കണക്ഷന്‍ നല്‍കല്‍ എന്നീ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ക്ക് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

1917

പേരാമ്പ്ര 33 കെ.വി. സബ്സ്റേഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്രയില്‍ അനുവദിച്ചിട്ടുള്ള 3 കെ.വി. സബ് സ്റേഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)സബ്സ്റേഷന്‍ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വെളിപ്പെടുത്തുമോ ;

(സി)സബ്സ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലൈന്‍ വലിക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ ;

(ഡി)സബ്സ്റേഷന്‍ നിര്‍മ്മാണം മന്ദഗതിയിലാണെന്ന് കരുതുന്നുണ്ടോ ;

(ഇഎങ്കില്‍ അതിനുള്ള കാരണമെന്തെന്ന് വെളിപ്പെടുത്തുമോ ;

(എഫ്)33 കെ.വി. സബ്സ്റേഷന്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1918

ചട്ടഞ്ചാല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ്

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ വൈദ്യുതി സെക്ഷന്‍ഓഫീസ്ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)എന്‍.എച്ച്. 17-ന് സമീപം ഓഫീസിനായി കണ്ടെത്തിയ കെട്ടിടത്തിന് വാടക നല്‍കുന്നത് സംബന്ധിച്ച് ബോര്‍ഡ് തീരുമാനം വൈകുന്നതാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാനുളള തടസ്സം എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ തടസ്സങ്ങള്‍ നീക്കി ചട്ടഞ്ചാല്‍ സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം അടിയന്തിരമായി തുടങ്ങാനുളള നടപടി സ്വീകരിക്കുമോ?

1919

നീലേശ്വരം ഡിവിഷന്‍ ഓഫീസ്

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം കേന്ദ്രീകരിച്ച് ഡിവിഷന്‍ ഓഫീസ് ആരംഭിക്കാന്‍ കെ.എസ്..ബി. നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

1920

ആലംകോട് സെക്ഷന്‍ ഓഫീസ്

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ ഇലക്ട്രിസിറ്റി ഓഫീസിന് കീഴില്‍ ആലംകോട് കേന്ദ്രമായി ഒരു സെക്ഷന്‍ ഓഫീസ് തുടങ്ങുന്നതിന് സ്വീകരിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;

(ബി)ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഓഫീസില്‍ ആണ് നടന്നുവരുന്നത്; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ നല്‍കുമോ;

(സി)ആലംകോട് കേന്ദ്രമായി ഒരു സെക്ഷന്‍ ഓഫീസ് ഇല്ലാത്തത് പ്രദേശവാസികളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1921

കരാര്‍ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സഹായം

ശ്രീ. റ്റി.യു. കുരുവിള

()കഴിഞ്ഞ അഞ്ച് വര്‍ഷം എത്ര പേര്‍ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞു;

(ബി)ഇങ്ങനെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ നല്‍കി;

(സി)കരാര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങളില്‍ ഒരാള്‍ക്കു വീതം കെ.എസ്..ബി.യില്‍ ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)വൈദ്യുതാഘാതത്തില്‍ മരണപ്പെടുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് ബോര്‍ഡ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ?

1922

ന്യൂമാഹിയില്‍ സെക്ഷന്‍ ആഫീസ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി അസംബ്ളി മണ്ഡലത്തിലെ ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ സെക്ഷന്‍ ആഫീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;

(സി)സെക്ഷന്‍ ഓഫീസ് എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1923

പെരുമ്പാവൂര്‍ സെക്ഷന്‍ വിഭജനം

ശ്രീ. സാജു പോള്‍

()പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും നല്‍കിയിട്ടുള്ള വിവിധ വിഭാഗം വൈദ്യുതി കണക്ഷനുകള്‍ എത്രയെന്ന് വ്യക്തമാക്കുമോ; പെരുമ്പാവൂര്‍ സെക്ഷന്‍ വിഭജിച്ച് ഒക്കല്‍ സെക്ഷന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

1924

പുത്തൂര്‍ മൈലാട്ടി 200 കെ.വി. ട്രാന്‍സ്മിഷന്‍ ലൈന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()മലബാര്‍ മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)കര്‍ണ്ണാടകത്തിലെ പുത്തൂരില്‍ നിന്നും മൈലാട്ടിയിലേക്ക് 220 കെ. വി. ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

1925

കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി വൈദ്യുതി സബ് സ്റേഷന്‍

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി വൈദ്യുതി സബ് സ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രെപ്പോസല്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി എന്ത് തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)എത്ര മെഗാവാട്ട് സബ് സ്റേഷനാണ് സ്ഥാപിക്കുന്നതെന്നും ഇതിനായി എത്ര ജീവനക്കാര്‍ വേണ്ടിവരുമെന്നും തസ്തിക തിരിച്ച് വ്യക്തമാക്കുമോ;

(ഡി)കണ്ണൂര്‍ വിമാനത്താവളത്തിനായുള്ള സബ് സ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

1926

കണ്ണൂര്‍ ജില്ലയിലെ വൈദ്യുതി സബ്സ്റേഷനുകള്‍

ശ്രീ. .പി. ജയരാജന്‍

()കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള വൈദ്യുതി സബ്സ്റേഷനുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ജില്ലയില്‍ പുതുതായി വൈദ്യുതി സബ്സ്റേഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)ജില്ലയില്‍ നിലവിലുള്ള ഏതെങ്കിലും വൈദ്യുതി സബ് സ്റേഷനുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?

1927

വള്ളിക്കുന്നം സബ്സ്റേഷന്‍

ശ്രീ. ആര്‍. രാജേഷ്

വള്ളിക്കുന്നം സബ്സ്റേഷന്‍ കമ്മീഷന്‍ ചെയ്യുന്നത് വൈകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തിരമായി കമ്മീഷന്‍ ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1928

എരമംഗലം/പെരുമ്പടപ്പ് കേന്ദ്രീകരിച്ച് പുതിയ സെക്ഷന്‍ ഓഫീസ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഗുണഭോക്താക്കളുടെ ബാഹുല്യം മൂലം പ്രയാസപ്പെടുന്ന പൊന്നാനി സെക്ഷന്‍ ഓഫീസ് വിഭജനം എന്നു നടത്താനാകും എന്ന് വിശദമാക്കുമോ;

(ബി)ഇതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;

(സി)തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം സെക്ഷന്റെ കീഴില്‍ വരുന്ന മലപ്പുറം ജില്ലയിലെ ചെറവല്ലൂര്‍, പെരുമ്പടപ്പ് പ്രദേശങ്ങള്‍ക്കായി എരമംഗലം/പെരുമ്പടപ്പ് കേന്ദ്രീകരിച്ച് പുതിയ സെക്ഷന്‍ ഓഫീസ് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടം വരെയായി എന്ന് വിശദമാക്കുമോ?

1929

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിര്‍ക്ക് സൌജന്യവൈദ്യുതി കണക്ഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ അവശകുടുംബങ്ങള്‍ക്ക് സൌജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1930

രാജപുരത്ത് 110 കെ. വി. സബ്സ്റേഷന്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ രാജപുരത്ത് 110 കെ. വി. സബ്സ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ ;

(സി)110 കെ. വി. സബ്സ്റേഷന്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1931

കാവാലം സബ്ബ്-സ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം

ശ്രീ. തോമസ് ചാണ്ടി

()കാവാലം സബ്ബ്-സ്റേഷന്‍ നിര്‍മ്മാണത്തിന് കണ്ടെത്തിയ സര്‍വ്വേ നമ്പര്‍ 232/1-ല്‍പെട്ട 72 ആര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)ഇല്ലെങ്കില്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)സബ്ബ്-സ്റേഷന്‍ നിര്‍മ്മാണത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് റവന്യൂ-വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടുന്നതിന് നടപടി സ്വീകരിക്കുമോ?

1932

കെ. എസ്. . ബി.യുടെ ഉപയോഗശൂന്യമായ സാധനങ്ങളുടെ വില്പന

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ കെ. എസ്. . ബി.യുടെ ഉപയോഗശൂന്യമായ സാധനങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വില്‍പ്പന നടത്തിയതായുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉപയോഗശൂന്യമായ സാധനങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1933

കുട്ടനാട് വൈദ്യുത പാക്കേജ്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് വൈദ്യുത പാക്കേജില്‍ ഉള്‍പ്പെടുത്തി 42 കോടി രൂപയുടെ നവീകരണ/പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്ന് വിശദമാക്കാമോ ;

(ബി) അവശേഷിക്കുന്ന പ്രവര്‍ത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ;

(സി) പാക്കേജിന്റെ പൂര്‍ത്തീകരണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുമോ ?

1934

ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്ക് വൈദ്യുതി

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ കെ..പി. കനാലില്‍ സ്ഥാപിച്ചിട്ടുള്ള ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് എന്നാണ് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയത്; നിലവില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടോ;

(ബി)ജലവിഭവ വകുപ്പ് എത്ര രൂപ അടച്ചിട്ടുണ്ട്; ഈ ആവശ്യത്തിലേക്കായി ജലവിഭവ വകുപ്പ് വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടോ; എങ്കില്‍ അത് എത്രത്തോളമാണ് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയ ഇനത്തില്‍ ബോര്‍ഡിന് കുടിശ്ശിക തുക ലഭിക്കുവാനുണ്ടോ; എങ്കില്‍ ഏതെല്ലാം ഇനത്തില്‍ എത്ര രൂപയാണെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത തുക അടച്ച് കഴിഞ്ഞാല്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദാംശം അറിയിക്കുമോ ?

1935

നാദാപുരം മണ്ഡലത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍

ശ്രീ. . കെ. വിജയന്‍

()സര്‍ക്കാരിന്റെ നുറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നാദാപുരം മണ്ഡലത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അവ ഏതെല്ലാം സ്ഥലങ്ങളിലാണെന്ന് വ്യക്തമാക്കാമോ;

(സി)പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ?

1936

ഊര്‍ജ്ജരംഗത്ത് പ്രഖ്യാപിച്ച നൂറു ദിന കര്‍മ്മപദ്ധതി

ശ്രീ. മുഹമ്മദുണ്ണി ഹാജി

()ഈ സര്‍ക്കാര്‍ ഊര്‍ജ്ജ രംഗത്ത് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതികളില്‍ പ്രധാനപ്പെട്ട ഏതെല്ലാം നടപ്പാക്കി എന്നും ബാക്കി ഏതെല്ലാം നടപ്പാക്കാനുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)ഊര്‍ജ്ജ വിതരണ രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)സാധന സാമഗ്രികളുടെ സന്തുലിതമായ വിതരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ; ഗുണഭോക്താക്കളുടേയും അപേക്ഷകരുടേയും എണ്ണത്തിനനുസരിച്ച് സാധന സാമഗ്രികള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

1937

കായിലാണ്ടി നിയോജകമണ്ഡലത്തിലെ വൈദ്യത പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()സര്‍ക്കാരിന്റെ നൂറ്ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പരിപാടികള്‍/പദ്ധതികള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാമാണ് ഇപ്പോള്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായത് എന്ന് വ്യക്തമാക്കാമോ;

(സി)2012-13 ബജറ്റില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കാനായി

പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്തിട്ടുളള പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ?

1938

നാദാപുരം മണ്ഡലത്തില്‍ വൈദ്യുതി അപകടങ്ങളില്‍പ്പെട്ട് മരിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. . കെ. ബാലന്‍

()നാദാപുരം മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി അപകടങ്ങളില്‍പ്പെട്ട് മരിച്ച ബോര്‍ഡ് ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ ആശ്രിതര്‍ക്ക് ഇതുവരെ എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും, ഇല്ലെങ്കില്‍ അതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും വ്യക്തമാക്കുാമോ;

(ബി)ആനുകൂല്യം അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1939

വൈദ്യുതി ബോര്‍ഡിലെ സ്റാഫ് പാറ്റേണ്‍

ശ്രീ. കെ. രാധാകൃഷണന്‍

()വൈദ്യുതി ബോര്‍ഡിലെ സെക്ഷന്‍, സബ് ഡിവിഷന്‍ തുടങ്ങിയ ആഫീസുകളില്‍ നിലവിലുള്ള സ്റാഫ് പാറ്റേണ്‍ ഏത് വര്‍ഷം നടപ്പിലാക്കിയതാണെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത സ്റാഫ് പാറ്റേണ്‍ നടപ്പിലാക്കുന്ന സമയത്ത് ഓരോ സെക്ഷന് കീഴിലുമുണ്ടായിരുന്ന ശരാശരി ഉപഭോക്താക്കളുടെ എണ്ണം എത്രായായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി)ഇപ്പോള്‍ ഓരോ സെക്ഷനു കീഴിലുമുള്ള ശരാശരി ഉപഭോക്താളുടെ എണ്ണം എത്രയാണ് ;

(ഡി)ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി സ്റാഫ് പാറ്റേണ്‍ പുതുക്കി നിര്‍ണ്ണയിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

1940

നാദാപുരം മണ്ഡലത്തില്‍ സെക്ഷന്‍ ഓഫീസ്

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ കെ.എസ്..ബി.യുടെ ഓഫീസുകളിലായി നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ ;

(ബി)ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി)നാദാപുരം മണ്ഡലത്തില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ടോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.