UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2206

മഴക്കാലജന്യരോഗങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് കാലവര്‍ഷം സമാഗതമായിരിക്കെ മഴക്കാലജന്യരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) പി. എച്ച്. സി.കളിലും സി. എച്ച്. സി.കളിലും രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട എന്തെല്ലാം സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇതിനായുള്ള പ്രതിരോധ മരുന്നുകളും രോഗശമന ഔഷധങ്ങളും ഹെല്‍ത്ത് സെന്ററുകളില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) അടിയന്തിര ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2207

മഴക്കാലസമയത്ത് രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത

ശ്രീ. ആര്‍. രാജേഷ്

മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി അഡ്മിനിസ്ട്രേറ്റീവ്, ജനറല്‍ കേഡറുകളിലെ ഡോക്ടര്‍മാരുടെ സേവനകാലം വര്‍ദ്ധിപ്പിക്കുമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടോ?

2208

മഴക്കാല രോഗങ്ങള്‍ തടയുവാന്‍ നടപടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

ശ്രീ. സി. എഫ്. തോമസ്

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ. റ്റി.യു. കുരുവിള

() സംസ്ഥാനത്ത് എല്ലാഭാഗത്തും മഴക്കാലരോഗങ്ങള്‍ തടയുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടൊ ;

(ബി) ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

2209

2011 മേയ് മാസത്തിന് ശേഷം രോഗങ്ങള്‍ പിടിപെട്ട് മരണമടഞ്ഞവരുടെ കണക്ക്

ശ്രീ. .കെ. ബാലന്‍

() 2011 മേയ് മാസത്തിന് ശേഷം കോളറ, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 എന്നീ രോഗങ്ങള്‍ പിടിപെട്ട് സംസ്ഥാനത്ത് എത്ര പേര്‍ മരണമടഞ്ഞിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) ആദിവാസി മേഖലകളില്‍ മാത്രം പ്രസ്തുത രോഗങ്ങള്‍ പിടിപെട്ട് എത്രപേര്‍ മരിച്ചിട്ടുണ്ട്; മേഖലതിരിച്ചുള്ള കണക്ക് നല്‍കുമോ?

2210

ചേര്‍ത്തലയിലെ ജനങ്ങളെ മഴക്കാല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. പി. തിലോത്തമന്‍

() മുന്‍കാലങ്ങളില്‍ പകര്‍ച്ചവ്യാധികളും പകര്‍ച്ചപ്പനികളും പടര്‍ന്നുപിടിച്ച മേഖല എന്ന നിലയില്‍ ചേര്‍ത്തലയിലെ ജനങ്ങളെ മഴക്കാല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ബി) ചേര്‍ത്തല താലൂക്കിലെ വിവിധ ആശുപത്രികളില്‍ അയതിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍, മറ്റ് സൌകര്യങ്ങള്‍ എന്നിവ അധികമായി ആയതിനുവേണ്ടി അനുവദിച്ചത് എത്ര വീതമെന്നും വിശദമാക്കുമോ?

2211

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച അടിയന്തിര നടപടികള്‍ വ്യക്തമാക്കാമോ ;

(ബി) സംസ്ഥാനത്ത് വര്‍ഷകാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ;

(സി) സംസ്ഥാനത്തെ ആശുപത്രികളില്‍ മരുന്നിന്റെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ടോ ?

2212

പകര്‍ച്ചപ്പനി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എച്ച്1, എന്‍1 ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നിവ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലുമായി എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ ;

(ബി) കഴിഞ്ഞ ഒരു മാസത്തിനകം പ്രസ്തുത രോഗം ബാധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്ര പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ?

2213

മലമ്പനി പടരുന്നത് തടയാന്‍ പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീ.ചിറ്റയം ഗോപകുമാര്‍

ശ്രീ. കെ. രാജു

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തിരുന്ന മലമ്പനി വീണ്ടും ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണോ ; ആണെങ്കില്‍ ഇതെന്തുകൊണ്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(ബി) മലമ്പനി പടരുന്നതിനെ തടയുന്നതിനായി ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2214

പകര്‍ച്ചേതര വ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും നടപടി

ശ്രീ.പി.സി. ജോര്‍ജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

ശ്രീ. ഡോ.എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

() പകര്‍ച്ചേതര വ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി നിലവില്‍ എന്തെല്ലാം ആരോഗ്യ പരിപാടികളാണ് സംസ്ഥാനത്തുള്ളത്;

(ബി) പ്രസ്തുത പൊതുജനാരോഗ്യ പരിപാടിക്കു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്ര വീതമാണ്;

(സി) 2012-13 സാമ്പത്തിക വര്‍ഷം ഇപ്രകാരം ജീവിതശൈലി രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ ചെലവഴിച്ച തുകയെത്ര ?

2215

പനി വാര്‍ഡുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ.. സി. ബാലകൃഷ്ണന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

() എല്ലാ ജില്ലാ ആശുപത്രികളിലും പനി വാര്‍ഡുകള്‍ ആരംഭിക്കുമോ ;

(ബി) പകര്‍ച്ച ബാധിത പ്രദേശങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുമോ ;

(സി) ആയതിനായി ദ്രുതകര്‍മ്മസേന രൂപീകരിക്കുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) താലൂക്ക് ആശൂപത്രികളിലും ജില്ലാ ആശുപത്രികളിലും കിടത്തി ചികിത്സിക്കുന്ന രോഗികള്‍ക്ക് പനി ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

2216

ഡെങ്കിപ്പനി വ്യാപിക്കുന്നതായ പത്രവാര്‍ത്തകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() തലസ്ഥാനനഗരത്തിലടക്കം സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ ഗൌരവമായി കാണുന്നുണ്ടോ;

(സി) എങ്കില്‍ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കുമോ?

2217

പനിക്ക് ചികിത്സ തേടി സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ എത്തിയവരുടെ എണ്ണം

ശ്രീ. .പി. ജയരാജന്‍

ശ്രീ. . പ്രദീപ്കുമാര്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

ശ്രീ. കോലിയക്കോട് എന്‍. കഷ്ണന്‍ നായര്‍

() 2012 ജൂണ്‍ ഒന്നു മുതല്‍ പനിക്ക് ചികിത്സ തേടി സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വാകര്യ ആശുപത്രികളില്‍ എത്തിയവരുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വളരെ വര്‍ദ്ധിച്ച തോതില്‍ പനി പടരാനുള്ള കാരണം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

2218

കായംകുളം മണ്ഡലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊതുക് ജന്യ രോഗങ്ങളുടെ വിശദാംശങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

() കായം കുളം മണ്ഡലത്തില്‍ കൃഷ്ണപുരം, പത്തിയൂര്‍, ഭരണിക്കാവ്, ചെട്ടികുളങ്ങര, കണ്ടല്ലൂര്‍, ദേവികുളങ്ങര എന്നീ പഞ്ചായത്തുകളില്‍ കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊതുക് ജന്യ രോഗങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) പ്രസ്തുത പഞ്ചായത്തുകളില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേയ്ക്ക് ആവശ്യമായ ജീവനക്കാരുണ്ടോ;

(സി) ഇല്ലെങ്കില്‍ ഒഴിവുകള്‍ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2219

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ ലാബുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് എത്ര സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണ്?

2220

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ ലാബ് സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി

ശ്രീമതി ജമീലാ പ്രകാശം

() പുല്ലുവിള, വിഴിഞ്ഞം എന്നീ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ ലാബ് സൌകര്യങ്ങള്‍ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു;

(സി) ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2221

പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികള്‍ക്ക് കേന്ദ്ര അംഗീകാരം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്താരംഭിച്ച റ്റി.ബി. നിര്‍ണയത്തിനുള്ള ഇന്റര്‍മിഡിയറ്റ് റഫറന്‍സ് ലാബിന് കേന്ദ്ര അംഗീകാരം ലഭിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആ കാലയളവില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ലാബോറട്ടറീസിന്റെ അംഗീകാരത്തിനായി നവീകരിച്ച 363 ലബോറട്ടറികള്‍ക്കും അംഗീകാരം ലഭിച്ചിരുന്നോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പബ്ളിക് ഹെല്‍ത്ത് ലാബറട്ടറികള്‍ കേന്ദ്ര അംഗീകാരത്തിനായി സജ്ജമാക്കിയിട്ടുണ്ട്; അതില്‍ എത്ര എണ്ണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്?

2222

സ്വകാര്യ ക്ളിനിക്കുകളുടേയും ലാബുകളുടേയും നിയന്ത്രണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ സംസ്ഥാന വ്യാപകമായി സ്വകാര്യ ലാബുകള്‍, ക്ളിനിക്കുകള്‍, ആശുപത്രികള്‍ തുടങ്ങിയവ യഥേഷ്ടം പ്രവര്‍ത്തിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ജില്ലാ മെഡിക്കലാഫീസറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുമോ;

(സി) സ്വകാര്യ ലാബുകളുടെ നിരക്കുകള്‍ ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2223

മഴക്കാലപൂര്‍വ്വരോഗങ്ങളുണ്ടാകാതിരിക്കാന്‍ മാവേലിക്കര മണ്ഡലത്തില്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. ആര്‍ രാജേഷ്

() മഴക്കാല ശുചീകരണത്തിന് ഒരു വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷം എത്ര തുക അനുവദിച്ചു; എല്ലാ വാര്‍ഡുകള്‍ക്കും പ്രസ്തുത തുക അനുവദിച്ചിട്ടുണ്ടോ; ഈ വര്‍ഷം എത്ര തുക അനുവദിച്ചു; തുക വിതരണം നടത്തിയിട്ടുണ്ടോ;

(ബി) മാവേലിക്കര മണ്ഡലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; ഓരോ പ്രവര്‍ത്തനത്തിനും ചെലവഴിച്ച തുക എത്ര?

2224

മെഡിക്കല്‍ കോളേജുകളില്‍ മള്‍ട്ടി ഡിസിപ്ളിനറി മാനേജ്മെന്റ്

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

ശ്രീ. എം. . വാഹീദ്

ശ്രീ. പി. സി. വിഷ്ണുനാഥ്

() ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കാനുദ്ദേശിക്കുന്നത്; വിശദ മാക്കുമോ;

(ബി) ആയതിനായി മള്‍ട്ടി ഡിസിപ്ളിനറി മാനേജ്മെന്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതര യൂണിറ്റുകളില്‍ വിവിധ വിഭാഗം സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തുമോ;

(ഡി) ആയതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

2225

മെഡിക്കല്‍ കോളേജുകളില്‍ മള്‍ട്ടി ഡിസിപ്ളിനറി മാനേജ്മെന്റ്

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

ശ്രീ. എം. . വാഹീദ്

ശ്രീ. പി. സി. വിഷ്ണുനാഥ്

() ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കാനുദ്ദേശിക്കുന്നത്; വിശദ മാക്കുമോ;

(ബി) ആയതിനായി മള്‍ട്ടി ഡിസിപ്ളിനറി മാനേജ്മെന്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതര യൂണിറ്റുകളില്‍ വിവിധ വിഭാഗം സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തുമോ;

(ഡി) ആയതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

2226

പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. സി.പി മുഹമ്മദ്

ശ്രീ. പാലോട് രവി

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ. സണ്ണി ജോസഫ്

() സര്‍ക്കാര്‍ മേഖലയില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എവിടെയൊക്കെയാണ് ആയത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്;

(സി) പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ഡി) ആയത് തുടങ്ങുന്നതിനുള്ള തുക എങ്ങനെ സമാഹരിക്കുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാകുമോ?

2227

പരിയാരം മേഡിക്കല്‍ കോളേജിന് സമീപം നിര്‍മ്മിച്ച ഔഷധത്തോട്ടം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ഔഷധിയുടെ കീഴില്‍ നിര്‍മ്മിച്ച ഔഷധത്തോട്ടത്തില്‍ എന്തൊക്കെ തരത്തില്‍പ്പെട്ട ഔഷധച്ചെടികളാണ് കൃഷി ചെയ്തിട്ടുള്ളത്; ഇവിടെ എത്ര ഏക്കര്‍ ഭൂമിയിലാണ് കൃഷി ചെയ്തിട്ടുള്ളത്;

(ബി) പ്രസ്തുത ഔഷധത്തോട്ടം സംരക്ഷിക്കാന്‍ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ;

(സി) ഔഷധത്തോട്ടം സംരക്ഷിക്കാന്‍ ജീവനക്കാരില്ലാത്തതിനാല്‍ ഔഷധത്തോട്ടം നശിച്ചുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംരക്ഷിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

2228

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പി.എം.എസ്.എസ്.വൈ. പദ്ധതിയുടെ അംഗീകാരം

ശ്രീ.പുരുഷന്‍ കടലുണ്ടി

() കോഴിക്കോട് മെഡിക്കല്‍ കോളേജിന് പി.എം.എസ്. എസ്.വൈ പദ്ധതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ ; പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ വിഹിതം എത്രയാണെന്ന് പറയാമോ ; സംസ്ഥാന വിഹിതം നീക്കിവെച്ചിട്ടുണ്ടോ ; അതില്‍ എത്ര തുക ഇതുവരെ ചെലവഴിച്ചുവെന്നും അറിയിക്കുമോ ?

2229

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. കെ. കെ. നാരായണന്‍

() ഈ സര്‍ക്കാരിന്റെ ഒന്നാമത്തെ ബഡ്ജറ്റില്‍ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയത് ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ ?

2230

കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം

ശ്രീ. സി. ദിവാകരന്‍

() കാസര്‍ഗോഡ് , ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) ആയത് എന്ന് പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അറിയിക്കുമോ ;

(സി) ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചു?

2231

പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്

ശ്രീ. കെ. രാജു

() പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഇല്ലാത്ത എത്ര പഞ്ചായത്തുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) അത് ഏതൊക്കെയെന്നും വിശദമാക്കുമോ ;

(സി) ഹെല്‍ത്ത് സെന്ററുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ആയത് ആരംഭിക്കുന്നകാര്യം പരിഗണനയില്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ ?

2232

അടച്ചുപൂട്ടിയ മേലാറന്നൂര്‍ ഗവ.ക്വാര്‍ട്ടേഴ്സിലെ ഹെല്‍ത്ത് ക്ളിനിക്ക്

ശ്രീ. ജെയിംസ് മാത്യു

() മേലാറന്നൂര്‍ ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സില്‍ എന്നാണ് ഹെല്‍ത്ത് ക്ളിനിക് അനുവദിച്ച് ഉത്തരവായതെന്ന് പറയാമോ;

(ബി) എത്ര ജീവനക്കാരെയാണ് ഇവിടെ നിയമിച്ചത്;

(സി) നിലവില്‍ ക്ളിനിക് പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; ഇല്ലെങ്കില്‍ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടുപോയ മരുന്നുകളുടെ നഷ്ടം ആരില്‍ നിന്ന് ഈടാക്കും;

(ഡി) ക്ളിനിക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനായി അനുവദിച്ച ക്വാര്‍ട്ടര്‍ ആരോഗ്യവകുപ്പ് തിരിച്ചേല്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുത്തുകൊണ്ട് ഉത്തരവായിട്ടുണ്ടോ;

() ഹെല്‍ത്ത് ക്ളിനിക് പ്രവര്‍ത്തിക്കുന്നില്ലായെങ്കില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്) ഉണ്ടെങ്കില്‍ എന്നു മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് വ്യക്തമാക്കുമോ?

2233

പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() പുന്നയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) തീരദേശത്തെ ജനങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ ;

(സി) രണ്ടു കെട്ടിടങ്ങള്‍ കിടത്തി ചികിത്സ നടത്തുന്നതിന് സൌകര്യപ്രദമായ നിലയില്‍ നിര്‍മ്മിക്കുന്ന കാര്യം ശ്രദ്ധയിലുണ്ടോ ?

2234

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ നടപടി

ശ്രീ. . പി. ജയരാജന്‍

() സംസ്ഥാനത്ത് പ്രാഥമികാരോഗ്യകേന്ദ്രം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി) ആയത് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2235

മടവൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() കൊടുവള്ളി നിയോജകമണ്ഡലത്തിലെ മടവൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അപ്ഗ്രേഡ് ചെയ്യണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വികരിക്കുമോ?

2236

സി. എച്ച്. സി.കളെ താലൂക്ക് ആശുപത്രിയായിഉയര്‍ത്തിയ നടപടി

ശ്രീ. രാജു എബ്രഹാം

() മുന്‍സര്‍ക്കാരിന്റെ കാലത്ത് എത്ര സി. എച്ച്. സി.കളെയാണ് താലൂക്കാശുപത്രിയായി ഉയര്‍ത്തിയതെന്നും എത്ര പി. എച്ച്. സി.കളെ സി. എച്ച്. സി.കളായി ഉയര്‍ത്തിയെന്നും അറിയിക്കുമോ;

(ബി) ഈ സര്‍ക്കാര്‍ സി. എച്ച്. സി.കളെയോ പി. എച്ച്. സി.കളെയോ അപ് ഗ്രേഡ് ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്രയെന്നും ഏതെന്നും വ്യക്തമാക്കുമോ?

2237

തവനൂര്‍ മണ്ഡലത്തിലെ സി. എച്ച്. സി.

ഡോ. കെ. ടി. ജലീല്‍

() തവനൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര സി. എച്ച്. സി. ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി) സി. എച്ച്. സി.കളിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ പാറ്റേണ്‍ എങ്ങിനെയാണെന്ന് വിശദമാക്കുമോ;

(സി) ഈ സ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാര്‍ മണ്ഡലത്തിലെ സി. എച്ച്. സി.കളില്‍ ഇല്ല എന്നുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2238

എരുമപ്പെട്ടി സി.എച്ച്.സി.യുടെ അടിസ്ഥാനസൌകര്യ വികസനം

ശ്രീ. ബാബു എം. പാലിശ്ശേരി

() തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എരുമപ്പെട്ടി സി.എച്ച്.സി.യുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;

(ബി) ഇവിടെ ഏതെങ്കിലും തരത്തിലുള്ള വികസന പ്രവര്‍ത്തനത്തിന് ആരോഗ്യവകുപ്പ് തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി) എരുമപ്പെട്ടി സി.എച്ച്.സി.യില്‍ പാറ്റേണ്‍ അനുസരിച്ചുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍-പാരാമെഡിക്കല്‍ തസ്തികകള്‍ അനുവദിക്കുന്നതിനും, ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുമോ; സ്വീകരിക്കുമെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

2239

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ സ്പെഷ്യാലിറ്റി കേഡറിലേക്ക് ഉയര്‍ത്താന്‍ നടപടി

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() സംസ്ഥാനത്തെ ഏതെല്ലാം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് സ്പെഷ്യാലിറ്റി കേഡറിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്;

(ബി) പുതുതായി എന്തെല്ലാം സൌകര്യങ്ങളാണ് ഇത്തരം ആശുപത്രികളില്‍ ലഭ്യമാവുക; വിശദമാക്കുമോ;

(സി) ആയത് എന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും; വ്യക്തമാക്കുമോ?

2240

മങ്കട, പുഴക്കാട്ടിരി സി.എച്ച്.സി.കളിലെ തസ്തികകള്‍

ശ്രീ.റ്റി..അഹമ്മദ് കബീര്‍

() കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്ററിന് (സി.എച്ച്.സി.) വേണ്ട സ്റാഫ് പാറ്റേണ്‍ (ഡോക്ടര്‍മാരടക്കം) എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) മങ്കട മണ്ഡലത്തിലെ മങ്കട, പുഴക്കാട്ടിരി (സി.എച്ച്.സി.)യിലും നിലവിലുളള സ്റാഫ് പാറ്റേണ്‍ അനുസരിച്ചുളള തസ്തികകള്‍ ഇല്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന മഴക്കാലത്തിന് മുന്‍പ് ആവശ്യത്തിന് ജീവനക്കാരെ പ്രസ്തുത സി.എച്ച്.സി.കളിലും നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2241

കുട്ടനാട്ടിലെ താലൂക്ക് ആശുപത്രിയിലെ തസ്തികകള്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ താലൂക്ക് ആശുപത്രിയിലും കമ്മ്യൂണിറ്റി പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത ആശുപത്രികളില്‍ നിന്നും ഡെപ്യൂട്ടേഷന്‍/വര്‍ക്ക് അറേഞ്ച്മെന്റ് വാങ്ങി മറ്റു സ്ഥലങ്ങളിലേക്കു പോയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത ആശുപത്രികളില്‍ ഒഴിവുള്ള തസ്തികകളില്‍ അടിയന്തിര നിയമനം നടത്തുമോ?

2242

ട്രോമാകെയര്‍’ യൂണിറ്റുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഏതെല്ലാം ജില്ലാ ആശുപത്രികളില്‍ ‘ട്രോമകെയര്‍’ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതിനായി ബഡ്ജറ്റില്‍ എത്ര തുക നീക്കിവെച്ചിട്ടുണ്ടായിരുന്നുവെന്നും അതില്‍ എത്ര തുക 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ചുവെന്നും അറിയിക്കുമോ ?

2243

ഐരാണിമുട്ടം അലോപ്പതി ആശുപത്രിയുടെ വികസനം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ ഐരാണിമുട്ടം അലോപ്പതി ആശുപത്രിയുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു പറയാമോ ;

(ബി) പ്രസ്തുത ആശുപത്രിയുടെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനുമായി നടപ്പിലാക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ?

2244

ഗൈനക്കോളജി തീയറ്റര്‍ തുടങ്ങാന്‍ നപടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് ബ്ളോക്ക് ആശുപത്രിയില്‍ ഒരു ഗൈനക്കോളജി തീയറ്ററിന്റെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത തിയറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2245

കിടത്തി ചികിത്സാ സൌകര്യമുള്ള താലൂക്ക് ആസ്ഥാന ആശുപത്രികള്‍

ശ്രീ. . . അസീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് താലൂക്ക് ആസ്ഥാനത്ത് കിടത്തി ചികിത്സാ സൌകര്യമുള്ള എത്ര ആശുപത്രികളുണ്ട്;

(ബി) പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ അപ്ഗ്രേഡ് ചെയ്യുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി) പ്രസവ സംബന്ധമായി കിടത്തി ചികിത്സ നടത്തുന്ന എത്ര ആശുപത്രികള്‍ താലൂക്ക് ആസ്ഥാനങ്ങളിലുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.