UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2246

അരൂര്‍ മണ്ഡലത്തിലെ തൂറവൂര്‍ താലൂക്ക് ആശുപത്രിയുടെ സ്റാഫ് സ്ട്രെംങ്ത് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍

ശ്രീ. . എം. ആരിഫ്

() അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ സ്റാഫ് സ്ട്രെംങ്ത് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി) തൈക്കാട്ടുശ്ശേരി സി.എച്ച്.സി, അരൂക്കുറ്റി സി.എച്ച്.സി എന്നീ അശുപത്രികളുടെ സ്റാഫ് സ്ട്രെംങ്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2247

പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകള്‍

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്ര സ്പെഷലിസ്റ് ഡോക്ടര്‍മാരുടെ തസ്തികയാണ് നിലവിലുള്ളത്;

(ബി) പ്രസ്തുത ആശുപത്രിയില്‍ സൂപ്രണ്ടിന്റെ തസ്തിക നിലവിലുണ്ടോ; ഇല്ലെങ്കില്‍ സൂപ്രണ്ടിന്റെ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത ആശുപത്രിയില്‍ ഓരോ വിഭാഗത്തിലുമുള്ള ജീവനക്കാരുടെ തസ്തികകള്‍ എത്രയാണ്; അതില്‍ എത്ര വീതം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു;

(ഡി) ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനാവശ്യമായ നടപടി സ്വീകരിക്കുമോ?

2248

കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടി

ശ്രീമതി പി. അയിഷാപോറ്റി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആതുരാലയങ്ങള്‍ക്ക് എത്ര ആംബുലന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്;

(ബി) താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് നിലവില്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(സി) പ്രസ്തുത താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലന്‍സ് ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

2249

ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയുടെ വികസനം

ശ്രീ. ബി. സത്യന്‍

() താലൂക്ക് ആശുപത്രി നിലവാരത്തിലേക്കുയര്‍ത്തിയ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയുടെ സ്റാഫ് പാറ്റേണ്‍ വിശദീകരിക്കാമോ;

(ബി) ഇവിടെ വിവിധ വിഭാഗങ്ങളിലായി എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) നിലവാരമുയര്‍ത്തലിന്റെ ഭാഗമായി അടിസ്ഥാനസൌകര്യവികസനം നടത്തിയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) അടിസ്ഥാന സൌകര്യവികസനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാമോ;

() ഇവിടെ എക്സ്റേ, ഡയാലിസിസ് യൂണിറ്റ്, .സി.ജി. സൌകര്യങ്ങള്‍ ലഭ്യമാണോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ? 

2250

കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പദ്ധതി വിഹിതം 

ശ്രീമതി കെ. കെ. ലതിക

() പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ അവസാന വര്‍ഷത്തില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് തുക വകയിരുത്തിയിരുന്നുവോ; വിശദമാക്കുമോ;

(ബി) ഉണ്ടെങ്കില്‍ എത്ര തുകയാണെന്നും എന്ത് ആവശ്യത്തിനാണ് വകയിരുത്തിയതെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത തുക ചെലവഴിച്ചുവോ; വ്യക്തമാക്കുമോ;

(ഡി) ഇല്ലെങ്കില്‍ ചെലവഴിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

() പ്രസ്തുത തുക പദ്ധതി ലക്ഷ്യത്തിനായി എപ്പോള്‍ ഉപയോഗപ്പെടുത്തും എന്ന് വ്യക്തമാക്കുമോ?

2251

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രികള്‍

ഡോ.കെ.ടി.ജലീല്‍

മലപ്പുറത്തും, പത്തനംതിട്ടയിലുമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ആശുപത്രികള്‍ ആരംഭിക്കുമെന്ന സപ്തധാര പദ്ധതിയുടെ വാഗ്ദാനം നടപ്പാക്കപ്പട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2252

മഞ്ചേരി ശിഹാബ് തങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ സൌജന്യമായി മരുന്നു വിതരണം

ശ്രീ. എം. ഉമ്മര്‍

() മഞ്ചേരി ശിഹാബ് തങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ 2012 മെയ് മാസം വരെ ഒ.പി ടിക്കറ്റെടുത്ത രോഗികളുടെ പ്രതിദിന ശരാശരി എണ്ണം അറിയിക്കുമോ;

(ബി) ഇവര്‍ക്കാവശ്യമായ മരുന്നുകള്‍ പൂര്‍ണ്ണമായും സൌജന്യമായി ലഭ്യമാക്കാനായിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ ഏതിനം മരുന്നുകളാണ് ഫാര്‍മസിയിലൂടെ നല്‍കാനാവാത്തതെന്ന് വിശദമാക്കുമോ;

(ഡി) ഇത്തരം മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2253

കായംകുളം താലൂക്കാശുപത്രിയിലെ ഗൈനക്കോളജി വിഭാഗം

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം താലൂക്കാശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വിഭാഗം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) പ്രസ്തുത ആശുപത്രിയില്‍ സര്‍ജനെ അടിയന്തിരമായി നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2254

കായംകുളം താലൂക്കാശുപത്രിയിലെ ക്രമക്കേടുകള്‍

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം താലൂക്കാശുപത്രിയില്‍ മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?

2255

ഉഴവൂരിലെ കെ. ആര്‍. നാരായണന്‍ മെമ്മോറിയല്‍ ആശുപത്രി

ശ്രീ. കെ. സുരേഷ് കുറുപ്പ്

() ഉഴവൂരിലെ കെ. ആര്‍. നാരായണന്‍ മെമ്മോറിയല്‍ ആശുപത്രിയുടെ ഒന്നാംഘട്ടപ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി) രണ്ടാംഘട്ടപ്രവര്‍ത്തനം സപ്തധാരാപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ ;

(സി) ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമോ ?

2256

മാവേലിക്കര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ജില്ലാ ആശുപത്രിയ്ക്കായി 201112 ബഡ്ജറ്റില്‍ ഓരോ ഹെഡിലും നീക്കിവച്ച തുക എത്രയാണ്; 290212 വരെ ചെലവഴിച്ച തുകയുടെ വിശദമായ കണക്ക് ലഭ്യമാക്കുമോ;

(സി) ഇവിടെ ഡോക്ടര്‍മാര്‍ പൂര്‍ണ്ണ സമയം രോഗികളെ ചികില്‍സിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത ആശുപത്രിയില്‍ ജീവനക്കാരുടെയും, ഡോക്ടര്‍മാരുടെയും അഭാവം പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

2257

ചേര്‍ത്തല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റ് ആരംഭിക്കുവാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

() അരൂര്‍ മുതല്‍ കായംകുളം വരെയുളള ദേശീയ പാതയിലാണ് റോഡപകടങ്ങള്‍ കൂടുതലായുളളതെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടത്തില്‍പ്പെടുന്നവരെ ചികില്‍സിക്കാവുന്ന സംവിധാനം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ മാത്രമാണുളളതെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അരൂരിനും-ആലപ്പുഴയ്ക്കും ഇടയ്ക്കുളള പ്രധാന സര്‍ക്കാര്‍ ആശുപത്രി എന്ന നിലയില്‍ ചേര്‍ത്തല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനം നടപ്പിലാക്കുന്നതിലെ കാലതാമസം വിശദീകരിക്കുമോ;

(സി) പ്രസ്തുത ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും ജീവനക്കാരെയും അനുവദിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2258

ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റികള്‍

ശ്രീമതി ഗീതാ ഗോപി

() ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എത്ര സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നു എന്നും ഏതൊക്കെ രോഗങ്ങളുടെ നിയന്ത്രണം ലക്ഷ്യമിട്ടാണ് പ്രസ്തുത സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സൊസൈറ്റികളുടെ ഘടന, സംസ്ഥാനജില്ലാ തലത്തിലെ നിയന്ത്രണങ്ങള്‍, ഉദ്യോഗസ്ഥരുടെ വിവരം ഇവ സൊസൈറ്റി തിരിച്ച് വ്യക്തമാക്കാമോ?

2259

എന്‍.ആര്‍.എച്ച്.എം. പദ്ധതി

ശ്രീ. പി തിലോത്തമന്‍

() ദേശീയ ഗ്രാമീണ ആരോഗ്യദൌത്യം എന്‍.ആര്‍.എച്ച്.എം. പദ്ധതിയിന്‍ കീഴില്‍ വിവിധ തസ്തികകളിലുള്ള കരാര്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളത് ആരാണെന്നു പറയാമോ ; പ്രസ്തുത ജീവനക്കാരുടെ ശമ്പളം ആരാണ്, ഏതു ഫണ്ടില്‍ നിന്നാണ് നല്‍കുന്നത് എന്നു വ്യക്തമാക്കാമോ ;

(ബി) എന്‍.ആര്‍.എച്ച്.എം. ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം നിയമിച്ചിട്ടുള്ള താല്കാലിക ജീവനക്കാര്‍ക്കുള്ള വേതനം ചേര്‍ത്തല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഫണ്ടില്‍ നിന്നാണ് നല്‍കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എച്ച്.എം.സി.ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഈ സംഭവം മൂലം ആശുപത്രിയുടെ പല വികസന പ്രവര്‍ത്തനങ്ങളും നടക്കാതെ വരുന്നു എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) മറ്റ് പല ജില്ലകളിലും എന്‍.ആര്‍.എച്ച്.എം. താല്കാലിക ജീവനക്കാര്‍ക്ക് എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നും വേതനം നല്‍കുന്നതുപോലെ ചേര്‍ത്തല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും എന്‍.ആര്‍.എച്ച്.എം. ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2260

എന്‍.ആര്‍.എച്ച്.എം. പദ്ധതിയുടെ വിശദാംശം

ശ്രീ. മുല്ലക്കര രത്നാകരന്‍

എന്‍.ആര്‍.എച്ച്.എം. പദ്ധതി ആരംഭിച്ച വര്‍ഷം മുതലുള്ള വാര്‍ഷിക കണക്കുകള്‍ ലഭ്യമാക്കുമോ?

2261

എന്‍.ആര്‍.എച്ച്.എം ഫണ്ടായി 2011-12 സാമ്പത്തിക വര്‍ഷം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട തുക

ശ്രീ.എം.ഹംസ

() 2006 മുതല്‍ 2012 വരെ ഓരോ വര്‍ഷവും എന്‍.ആര്‍.എച്ച്.എം.ഫണ്ടായി സംസ്ഥാനത്തിന് എത്ര തുക ലഭിച്ചു ;

(ബി) 2011-12 സാമ്പത്തിക വര്‍ഷം എന്‍.ആര്‍.എച്ച്.എം എത്ര രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുളളത്; ഒരോ ഇനവും, തുകയും വ്യക്തമാക്കാമോ; ഓരോ ഇനത്തിലും ചെലവഴിച്ച തുകയും, ലഭ്യമാക്കാമോ;

(സി) പാലക്കാട് ജില്ലയില്‍ 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ എന്‍.ആര്‍.എച്ച്.എം. ഫണ്ട് എത്ര രൂപ ഏതെല്ലാം ഇനത്തില്‍ ചെലവഴിച്ചു; ചെലവഴിക്കാനവശേഷിക്കുന്ന തുക എത്രയാണ്; ഏതെല്ലാം ഇനത്തില്‍ എന്നുളള വിശദമായ ലിസ്റ് ലഭ്യമാക്കാമോ?

2262

ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി വിഭാഗം

ശ്രീ.റ്റി..അഹമ്മദ് കബീര്‍

() സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഓങ്കോളജി ചികിത്സാ വിഭാഗം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളുളള മലബാറിലെ ജില്ലകളില്ലെങ്കിലും ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി വിഭാഗം തുടങ്ങുന്ന കാര്യം പരിഗണിക്കുമോ?

2263

സംസ്ഥാനത്ത് കാന്‍സര്‍ രോഗ വര്‍ദ്ധന

ശ്രീ.ബാബു എം. പാലിശ്ശേരി

() കാന്‍സര്‍ രോഗം പിടിപെട്ട് സംസ്ഥാനത്ത് ഓരോ വര്‍ഷവും എത്ര പേര്‍ വീതം മരണപ്പെടുന്നുണ്ട്;

(ബി) കാന്‍സര്‍ രോഗം വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി) കാന്‍സര്‍ രോഗ ചികിത്സ സൌജന്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

2264

ടി.സി.സി സ്കീമില്‍ ഉള്‍പ്പെടുത്തി മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിച്ച തുക

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ടെര്‍ഷ്യറി കാന്‍സര്‍ സെന്റര്‍ (ടി.സി.സി) സ്കീമില്‍ ഉള്‍പ്പെടുത്തി മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിച്ച തുകയുടെ വിനിയോഗം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2265

സഞ്ജീവനി

ശ്രീമതി ഗീതാ ഗോപി

() അര്‍ബുദ ചികിത്സക്കായി സി.ഡാക് രൂപകല്‍പന ചെയ്ത മൊബൈല്‍ ടെലി മെഡിസിന്‍ യൂണിറ്റ് (സഞ്ജീവനി) പരിപാടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) എന്തെല്ലാം സൌകര്യങ്ങളാണ് സഞ്ജീവനിയില്‍ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) സഞ്ജീവനി മാതൃകയില്‍ കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറക്കുന്ന കാര്യം പരിഗണിക്കുമോ?

2266

ക്യൂബന്‍ മോഡല്‍ ആരോഗ്യ പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ക്യൂബന്‍മോഡല്‍ ആരോഗ്യ പദ്ധതി തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെയും ചില അന്താരാഷ്ട്ര ഏജന്‍സികളുടെയും പ്രശംസ പിടിച്ചു പറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2267

108 ആംബുലന്‍സിന്റെ സേവനം

ശ്രീമതി. കെ.എസ്.സലീഖ

() 108 ആംബുലന്‍സിന്റെ സേവനം എല്ലാ ജില്ലയിലും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയോ ;

(ബി) ഏതൊക്കെ ജില്ലകളിലാണ് 108 ആംബുലന്‍സിന്റെ സേവനം നിലവിലുളളത് ;

(സി) ഇതേവരെ എത്ര പേരുടെ ജീവന്‍ 108 ആംബുലന്‍സ് സേവനം വഴിരക്ഷിച്ചു ;

(ഡി) വാഹനാപകടത്തില്‍ പരിക്കേറ്റ എത്ര പേര്‍ക്ക് ഇതിന്റെ സേവനം ലഭിച്ചു; ഹൃദയസംബന്ധമായ അസുഖമുള്ള എത്ര പേര്‍ക്ക് ഇതിന്റെ സേവനം ലഭിച്ചു; പ്രസവത്തിന് അടിയന്തര ശുശ്രൂഷ നല്‍കി എത്ര പേരെ ആശുപത്രിയില്‍ എത്തിച്ചു; ശ്വാസതടസ്സം അനുഭവപ്പെട്ട എത്ര പേര്‍ക്ക് ഇതിന്റെ സേവനം ലഭിച്ചു; വിശദമാക്കുമോ;

() നിലവില്‍ എത്ര 108 ആംബുലന്‍സുകളാണ് പ്രവര്‍ത്തിക്കുന്നത;് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(എഫ്) കഴിഞ്ഞ സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായി അനുവദിച്ചത് ഏത് സ്ഥാപനത്തെയാണ് ; അതില്‍ എന്തെങ്കിലും മാറ്റം ഈ സര്‍ക്കാര്‍ വരുത്തിയോ ; വിശദമാക്കുമോ ;

(ജി) എല്ലാ ജില്ലയിലും ഇതിന്റെ സേവനം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കുമോ ?

2268

റീജിയണല്‍ കാന്‍സര്‍ സെന്ററിന് ദേശീയ പദവി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. എം.പി. വിന്‍സെന്റ്

() ആര്‍.സി.സി.ക്ക് ദേശീയ പദവി ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്;

(ബി) ദേശീയ പദവി ലഭിക്കുന്നതുമൂലം എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നത്;

(സി) ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന് നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഏതെല്ലാം കേന്ദ്ര ആരോഗ്യ പദ്ധതികളാണ് ഇതുമൂലം നടപ്പാക്കാനുദ്ദേശിക്കുന്നത്?

2269

ആര്‍.സി.സി.യുടെ വികസനത്തിനായി വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്

ശ്രീമതി പി. അയിഷാ പോറ്റി

() 2001-2006 കാലത്ത് തിരുവനന്തപുരത്തെ ആര്‍.സി.സി. യുടെ വികസനത്തിനായി എത്ര തുക വിനിയോഗിച്ചന്ന് വ്യക്തമാക്കുമോ;

(ബി) 2006-2011 കാലത്ത് ആര്‍.സി.സി.യുടെ വികസനത്തിനായി എത്ര കോടി രൂപയാണ് വിനിയോഗിച്ചത്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആര്‍.സി.സി. യുടെ വികസനത്തിനായി എത്ര തുക നല്‍കിയെന്ന് വെളിപ്പെടുത്തുമോ ?

(ഡി) ഇത്തരം മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2270

റീജിയണല്‍ കാന്‍സര്‍ സെന്ററിന് ദേശീയ പദവി ലഭ്യമാക്കാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

() റീജിയണല്‍ കാന്‍സര്‍ സെന്ററിന് ദേശീയ പദവി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ;

(ബി) കേന്ദ്ര സഹായമായി 2007-08 മുതല്‍ 2011-12 വരെ എന്ത് തുക വീതം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി) നിലവില്‍ ആര്‍.സി.സി.യ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോ ; ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും എപ്രകാരമുളള പദ്ധതിയിലൂടെയാണ് ഇത് ലഭ്യമാക്കുന്നത് ; വിശദമാക്കുമോ ;

(ഡി) പ്രതിവര്‍ഷം ചികിത്സാര്‍ത്ഥം എത്ര രോഗികള്‍ ആര്‍.സി.സി. യില്‍ എത്തുന്നു ;

() ഡോര്‍മിറ്ററി സൌകര്യങ്ങളടക്കം ആര്‍.സി.സി. യില്‍ സൃഷ്ടിക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ എന്തൊക്കെയാണെന്ന് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ;

(എഫ്) കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൌജന്യയാത്ര അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ പ്രസ്തുത ഉത്തരവ് എന്ന് പുറപ്പെടുവിക്കുവാനാണ് ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ?

2271

മലപ്പുറത്ത് ‘ചേതന’ കാന്‍സര്‍ ചികിത്സാ കേന്ദ്രം

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയില്‍ വണ്ടൂരില്‍ ചേതന എന്ന പേരില്‍ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്ന സപ്തധാരാ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ഇതിനായി എത്ര തുക ചെലവായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; എത്ര രോഗികള്‍ ഇതിന്റെ ഗുണഭോക്താക്കളായെന്നും അറിയിക്കുമോ ?

2272

ലഹരി വസ്തുക്കളുടെ വിപണനം തടയാന്‍ നടപടി

ശ്രീ. പി. കെ. ബഷീര്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

ശ്രീ. കെ. എം. ഷാജി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() ലഹരി വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ തൊഴിലാളികളിലൂടെ സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്കിടയിലും ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം നല്കുമോ;

(സി) ലഹരി വസ്തുക്കളുടെ വില്പന നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ഡി) ആശുപത്രികളിലെത്തുന്ന രോഗികളിലൂടെ ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

2273

പാന്‍മസാല നിരോധനത്തിനു ശേഷം വില്‍പ്പന രഹസ്യമായി തുടരുന്ന നടപടി

ശ്രീ. എന്‍. ഷംസുദ്ദീന്‍

() സംസ്ഥാനത്ത് പാന്‍മസാല നിരോധനത്തിനു ശേഷം, അവയുടെ വില്‍പ്പന രഹസ്യമായി തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മൊത്ത വ്യാപാരികള്‍ സ്റോക്ക് ചെയ്തിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചു കളയാതെ, അവ വിറ്റഴിക്കുന്നതിനെതിരേ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) നിരോധനത്തിനു ശേഷം ഇവ പിടിച്ചെടുക്കുവാന്‍ ആരോഗ്യ വകുപ്പു അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടോ?

2274

പാന്‍മസാല നിരോധിച്ചതിനുശേഷം രജിസ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം

ശ്രീ. എം. ചന്ദ്രന്‍

() പാന്‍മസാല നിരോധിച്ചുകൊണ്ടുളള ഉത്തരവ് നിലവില്‍ വന്നതിനുശേഷം ആയതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നു വ്യക്തമാക്കാമോ ;

(സി) പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് എത്ര പേരെ ശിക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാമോ ?

2275

എന്‍ഡോസള്‍ഫാന്‍ പഠനറിപ്പോര്‍ട്ട്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നോ ;

(ബി) ഇത് സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി) ഇങ്ങനെ പുനപരിശോധനയ്ക്കായി ഈ പഠനറിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മേല്‍ പഠനസംഘത്തിന് കത്ത് നല്‍കാനുണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ ?

2276

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മറ്റ് ആശുപത്രികളിലെ ചികിത്സയുടെ വിശദാംശം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റില്‍പ്പെട്ടവരെ മറ്റ് ആശുപത്രികളില്‍ ചികിത്സിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ എത്ര തുക അനുവദിച്ചിരുന്നു;

(ബി) ആയതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?

2277

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() എന്‍ഡോസള്‍ഫാന്‍ ബാധിതമായ കാസര്‍ഗോഡ് ജില്ലയിലെ പഞ്ചായത്തുകള്‍ ഏതൊക്കെയെന്നും പ്രസ്തുത പഞ്ചായത്തുകളില്‍ എന്‍ഡോ സള്‍ഫാന്‍ ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെയും രോഗബാധിതരായി കഴിയുന്നവരുടെയും കണക്കുകള്‍ വ്യക്തമാക്കുമോ;

(ബി) എന്‍ഡോസള്‍ഫാന്‍ ബാധിത ലിസ്റില്‍പ്പെടാത്ത പഞ്ചായത്തുകളില്‍ നിന്നും ക്യാമ്പില്‍ പങ്കെടുത്ത് ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എത്ര രോഗികളുണ്ട്;

(സി)ഇത്തരത്തിലുള്ളരോഗികളെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടോ?

2278

എന്‍ഡോസള്‍ഫാന്‍ ദുരന്തപഠനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തം സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് നടത്തിയ പഠനം അംഗീകരിക്കുന്നുണ്ടോ ;


ബി) പ്രസ്തുത റിപ്പോര്‍ട്ടില്‍ അപാകമുണ്ടെന്നും കീടനാശിനി കമ്പനിക്കനുകൂലമായി തിരുത്തല്‍ വേണമെന്നും സര്‍ക്കാരിന് നിലപാടുണ്ടോ ; വിശദമാക്കുമോ ;

(സി) പ്രസ്തുത പഠനറിപ്പോര്‍ട്ടില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

2279

എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസ സഹായ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ പലരും സര്‍ക്കാരിന്റെ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടും അവര്‍ക്ക് പ്രതിമാസ സഹായ പദ്ധതി പ്രകാരമോ മറ്റോ യാതൊരുവിധ സഹായവും ലഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ?

2280

ആരോഗ്യ വകുപ്പിലെ ആകെ തസ്തികകളുടെ എണ്ണം

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ഓരോ ആശുപത്രിയിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ സ്റാഫിന്റെയും ആകെ തസ്തികകളുടെ എണ്ണം, നിലവിലുള്ളവരുടെ എണ്ണം, ഒഴിവുകളുടെ എണ്ണം എന്നീ കണക്കുകള്‍ ലഭ്യമാക്കുമോ ;

(ബി) 2011 ജൂണ്‍ ഒന്നിനും 2012 മെയ് 31നും ഇടയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും എത്ര മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാന്തര സ്ഥലംമാറ്റം നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ ;

(സി) 2011 ജൂണ്‍ ഒന്നിനും 2012 മെയ് 31നും ഇടയില്‍ കണ്ണൂര്‍ ജില്ലയിലെ എത്ര മെഡിക്കല്‍ ഓഫീസര്‍മാര്‍ ഗവണ്‍മെന്റ് അനുവാദത്തോടെയും അനുവാദമില്ലാതെയും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി) 2011 ജൂണ്‍ ഒന്നിനും 2012 മെയ് 31നും ഇടയില്‍ കണ്ണൂര്‍ ജില്ലയില്‍ എത്ര മെഡിക്കല്‍ ഓഫീസര്‍മാരെ ഗ്രാമീണ സേവനത്തിനു നിയോഗിച്ചെന്നും ഏതെല്ലാം ആശുപത്രികളിലാണ് നിയോഗിച്ചതെന്നും എത്ര പേര്‍ ഇപ്പോഴും ഗ്രാമീണ സേവനം നടത്തുന്നുണ്ടെന്നും  വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.