UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2281

പുല്ലുവിള, വിഴിഞ്ഞം, പൂവ്വാര്‍ എന്നീ ആശുപത്രികളിലെ സ്റാഫ് പാറ്റേണ്‍

ശ്രീമതി ജമീലാ പ്രകാശം

() പുല്ലുവിള, വിഴിഞ്ഞം, പൂവ്വാര്‍ എന്നീ ആശുപത്രികളെ സി.എച്ച്.സി ഹെല്‍ത്ത് സെന്ററായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ സ്റാഫ് പാറ്റേണ്‍ നടപ്പിലാക്കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ സ്റാഫ് പാറ്റേണ്‍ നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) പുല്ലുവിള സി.എച്ച്.സി യില്‍ എന്‍.ആര്‍.എച്ച്.എം മുഖേന ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ പിരിഞ്ഞുപോയതുകാരണം ഉച്ച കഴിഞ്ഞും, രാത്രിയിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ?

2282

നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ ഹെഡ് നേഴ്സുമാര്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ നിലവില്‍ എത്ര ഹെഡ് നേഴ്സുമാര്‍ ജോലി ചെയ്യുന്നു; ഇവിടുത്തെ കിടക്കസൌകര്യം എത്രയാണ്;

(ബി) ഇടുക്കി ജില്ലാ ആശുപത്രിയില്‍ എത്ര ഹെഡ് നേഴ്സുമാര്‍ ജോലി ചെയ്യുന്നു; ഇവിടുത്തെ കിടക്കസൌകര്യം എത്രയാണ്;

(സി) ജില്ലാ ആശുപത്രിയില്‍ നിന്നും മൂന്നോ നാലോ ഹെഡ് നേഴ്സുമാരെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേക്ക് പുനര്‍വിന്യസിക്കുന്ന കാര്യം പരിഗണിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വിശദീകരിക്കുമോ

2283

മുന്‍സര്‍ക്കാരിന്റെ കാലത്ത് നേഴ്സുമാരുടെ പ്രമോഷന്‍

ശ്രീ. ആര്‍. രാജേഷ്

() ആരോഗ്യ വകുപ്പില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നേഴ്സുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കാലയളവില്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന പ്രമോഷന്‍ എത്ര പേര്‍ക്ക് നല്‍കുകയുണ്ടായി;

(സി) എത്ര സ്റാഫ് നേഴ്സുമാരെയാണ് പ്രസ്തുത കാലയളവില്‍ പുതുതായി നിയമിച്ചത്;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര നേഴ്സുമാര്‍ക്ക് പ്രമോഷന്‍ നല്‍കിയെന്നും എത്ര പേരെ നിയമിച്ചുവെന്നും വെളിപ്പെടുത്തുമോ?

2284

മിനിസ്റീരിയല്‍ ജീവനക്കാരുടെ സ്റാഫ് പാറ്റേണ്‍

ശ്രീ. സി. കെ. സദാശിവന്‍

ആരോഗ്യ വകുപ്പിലെ മിനിസ്റീരിയല്‍ ജീവനക്കാരുടെ സ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ?

2285

ജെ.പി.എച്ച്.എന്‍. തസ്കികയിലും അതിന്റെ സൂപ്പര്‍വൈസറി തസ്കികകളില്‍ നിന്നും വിരമിക്കുന്നവരുടെ എണ്ണം

ശ്രീ. പി. . മാധവന്‍

() ജെ.പി.എച്ച്.എന്‍. തസ്കികയിലും അതിന്റെ സൂപ്പര്‍വൈസറി തസ്കികകളില്‍ നിന്നും 1.04.2012 മുതല്‍ 31.03.2013 വരെ വിരമിക്കുന്നവരുടെ എണ്ണം ജില്ല തിരിച്ച് നല്‍കാമോ ; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ബി) പബ്ളിക് ഹെല്‍ത്ത് നേഴ്സ് തസ്തികയിലേയ്ക്ക് പ്രമോഷന്‍ ലഭിക്കുന്നതിനായി ട്രെയിനിംഗ് കഴിഞ്ഞു നില്‍ക്കുന്ന എത്ര പേരുണ്ടെന്ന് അറിയിക്കാമോ ; ഇവര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി) എല്‍.എച്ച്.. പ്രമോഷന് ആനുപാതികമായി താഴെയുളള അനുബന്ധ തസ്തികകളില്‍ ഉളളവര്‍ക്കും പ്രമോഷന്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിന്റെ ഭാഗമായി 31.03.2013 വരെയുളള ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

() ജെ.പി.എച്ച്.എന്‍. ഗ്രേഡ്- 2, ജെ.പി.എച്ച്.എന്‍. ഗ്രേഡ്- 1, എല്‍.എച്ച്., എല്‍.എച്ച്.എസ്. എന്നീ തസ്തികയിലുളള ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റിന്റെ കോപ്പി നല്‍കാമോ ?

2286

ആരോഗ്യ പ്രവര്‍ത്തകരുടെ സീനിയോറിറ്റി ലിസ്റ്

ശ്രീ. പി. കെ. ബഷീര്‍

() ജില്ലാതലങ്ങളില്‍ മാത്രം നിയമനം നടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സീനിയോറിറ്റി പട്ടിക ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കുന്നതിനും ജില്ലയില്‍ ഒഴിവ് വരുന്ന പ്രമോഷന്‍ തസ്തികകളില്‍ പ്രസ്തുത ലിസ്റില്‍ നിന്നും പ്രമോഷന്‍ നല്‍കുവാനും നടപടി സ്വീകരിക്കുമോ ;

(ബി) ആരോഗ്യ വകുപ്പിലെ വനിതാവിഭാഗം ഫീല്‍ഡ് ജീവനക്കാരുടെ കേന്ദ്രീകൃത വിലയിരുത്തല്‍ നടത്തുന്നതിന് ഡി.എച്ച്.എസ്. തലത്തില്‍ നിയമിക്കപ്പെടുന്ന ടീമില്‍ വതിനാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകരുടെ സൂപ്പര്‍വൈസറി തസ്തികയില്‍പ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?

2287

ആശാവര്‍ക്കര്‍മാരുടെ ശമ്പളം

ശ്രീ. കെ.കെ. നാരായണന്‍

() സംസ്ഥാനത്ത് ആശാവര്‍ക്കര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ആശാവര്‍ക്കര്‍മാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എത്ര മാസമായി ഇവര്‍ക്ക് ശമ്പളം നല്‍കാത്തത് എന്നും എന്ത് കാരണം കൊണ്ടാണ് ശമ്പളം നല്‍കാത്തത് എന്നും വിശദമാക്കുമോ;

() ഇവര്‍ക്ക് അടിയന്തിരമായി ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2288

'ആശ' വാളണ്ടിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്ക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() സംസ്ഥാനത്തെ 'ആശ' വാളണ്ടിയര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് സ്ഥാപനങ്ങളില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ -2, പാര്‍ട്ട് ടൈം സ്വീപ്പര്‍, മറ്റ് ലാസ്റ് ഗ്രേഡ് തസ്തികകളിലേക്ക് നടക്കുന്ന ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുമ്പോള്‍ 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി അനുവദിച്ചിരുന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഉത്തരവ് ഇപ്പോഴും പാലിക്കപ്പെടുന്നുണ്ടോ എന്ന് വിശദമാക്കുമോ?

2289

കേരള ക്രിസ്റ്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ്സ് ഫെഡറേഷന്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() കേരള ക്രിസ്റ്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ്സ് ഫെഡറേഷന്‍ 2012-13 വര്‍ഷത്തേക്ക് മെഡിക്കല്‍ ഡിഗ്രി/ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളതും അപേക്ഷകര്‍ക്കിടയില്‍ പരീക്ഷ നടത്തിയിട്ടുള്ളതും ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;

(ബി) അക്കാഡമിക് മെരിറ്റടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ് തയ്യാറാക്കിയിട്ടുളളതെന്നും, പരീക്ഷ നിയമാനുസൃതമാണ് നടത്തിയിട്ടുള്ളതെന്നും ഉറപ്പ് വരുത്തിയിട്ടുണ്ടോ;

(സി) ഫെഡറേഷന് കീഴിലുള്ള കോളേജുകളില്‍, മെഡിക്കല്‍ പി.ജി/ഡിഗ്രി കോഴ്സുകള്‍ക്ക് അനുവദനീയമായ സീറ്റുകള്‍ എത്രയാണെന്നും, എത്ര സീറ്റുകളില്‍ ഏതെല്ലാം നിലയില്‍ പ്രവേശനം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

2290

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലുള്ള നഴ്സിംഗ്  കോളേജുകള്‍

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ എത്ര നഴ്സിംഗ് കോളേജുകളാണ് നിലവിലുള്ളതെന്ന് പറയാമോ;

(ബി) 2006 - 2011 ലെ മുന്‍സര്‍ക്കാരിന്റെ കാലത്ത് എത്ര നഴ്സിംഗ് കോളേജുകള്‍ പുതുതായി സ്ഥാപിച്ചു;

(സി) 2006-ല്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര നഴ്സിംഗ് സീറ്റുകളാണ് ഉണ്ടായിരുന്നതെന്നും 2011 - ല്‍ എത്ര സീറ്റായി വര്‍ദ്ധിച്ചുവെന്നും വ്യക്തമാക്കുമോ?

2291

സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാന്‍ സംവിധാനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ആയൂര്‍വ്വേദ വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സ്ഥാപനങ്ങളില്‍ പലതിലും അടിസ്ഥാന സൌകര്യങ്ങളോ ഗവേഷണ സൌകര്യങ്ങളോ ഇല്ലെന്നുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത സ്ഥാപനങ്ങളിലെ വിജയശതമാനം കുറഞ്ഞുവരുന്നതിന്റെയും സ്ഥാപനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കാന്‍ സംവിധാനം നിലവിലുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും പരിശോധനയും വിലയിരുത്തലും നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

2292

പുതിയതായി ആയുര്‍വേദ ഡിസ്പെന്‍സറികള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് പുതിയതായി ആയുര്‍വേദ ഡിസ്പെന്‍സറികള്‍ സ്ഥാപിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി) 21 ഡിസ്പെന്‍സറികള്‍ സ്ഥാപിക്കുമെന്ന സപ്തധാര പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് വെളിപ്പെടുത്തുമോ ?

2293

തരൂര്‍ ആയൂര്‍വേദ ഡിസ്പെന്‍സറി ആയൂര്‍വേദാശുപത്രിയായി ഉയര്‍ത്താന്‍ നടപടി

ശ്രീ. . കെ. ബാലന്‍

() തരൂര്‍ മണ്ഡലത്തിലെ തരൂര്‍ ആയൂര്‍വേദ ഡിസ്പെന്‍സറി 30 കിടക്കകളോട് കൂടിയ ആയൂര്‍വേദാശുപത്രിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ ; എന്ന് പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

2294

നരിക്കുനി-പന്നിക്കോട്ടൂര്‍ ആയൂര്‍വ്വേദ ഡിസ്പന്‍സറിയില്‍ കിടത്തിചികിത്സ

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() കൊടുവള്ളി നിയോജകമണ്ഡലത്തിലെ നരിക്കുനി-പന്നിക്കോട്ടൂര്‍ ആയൂര്‍വ്വേദ ഡിസ്പന്‍സറിയില്‍ കിടത്തിചികിത്സ ആരംഭിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഡിസ്പന്‍സറി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2295

ആയുര്‍വ്വേദ ചികിത്സയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ഡോ. ടി. എം. തോമസ് ഐസക്

() ആയുര്‍വ്വേദ ചികിത്സയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) വിഷന്‍ 2030 ലെ പത്തിന പരിപാടിയില്‍ ആയത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ ?

2296

ആയുര്‍വേദ ഹെല്‍ത്ത് റിസോര്‍ട്ട്

ശ്രീ. . കെ. ശശീന്ദ്രന്‍

കോഴിക്കോട് ജില്ലയില്‍ പുറക്കാട്ടിരിയിലെ നിര്‍ദ്ദിഷ്ട ആയുര്‍വേദ ഹെല്‍ത്ത് റിസോര്‍ട്ടില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൌകര്യത്തോടുകൂടിയ ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി സ്ഥാപിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2297

കേരളമൊട്ടാകെ നീതി, മാവേലി, റേറ്റില്‍ മരുന്ന് ലഭ്യമാക്കുവാന്‍ നടപടി

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

() വിലനിയന്ത്രണ പരിധിയില്‍ ഉള്ള 65 മരുന്നുകള്‍ക്ക് പുറമേ കൂടുതല്‍ മരുന്നുകള്‍ ഉള്‍പ്പെടുത്തി എണ്ണം 300 ആക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) അമിതലാഭം ഉണ്ടാക്കുന്ന ഏതാണ്ട് 20% മരുന്നുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി ലാഭം എത്രയെന്ന് നിജപ്പെടുത്തി ഡ്രഗ്സ് കണ്‍ട്രോളര്‍ ഉത്തരവ് പുറപ്പെടുവിക്കുമോ;

(സി) ഡി.പി.സി.. പറഞ്ഞിട്ടുള്ള കുറഞ്ഞലാഭം നല്‍കിക്കൊണ്ട് കണ്‍സ്യൂമര്‍ഫെഡില്‍ നിന്നോ സപ്ളൈകോയില്‍ നിന്നോ റീട്ടെയിലര്‍ക്ക് മരുന്നുനല്‍കി കേരളമൊട്ടാകെ നീതി, മാവേലി റേറ്റില്‍ മരുന്ന് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2298

വാജീകരണ ഔഷധങ്ങള്‍

ശ്രീമതി കെ. കെ. ലതിക

() മാധ്യമങ്ങളില്‍ പരസ്യം നല്‍കി വാജീകരണ ഔഷധങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) ഇത്തരം ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നിര്‍മ്മാതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത്തരം ഔഷധങ്ങള്‍ പരിശോധിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ;

(ഡി) ഏതൊക്കെ വാജീകരണ ഔഷധങ്ങളാണ് പരിശോധിച്ചതെന്നും നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കാമോ ?

2299

വേദനസംഹാരി മരുന്നുകളുടെ ദുരുപയോഗം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് വേദനസംഹാരി മരുന്നുകള്‍ വിപുലമായ തോതില്‍ മയക്കുമരുന്നായി ഉപയോഗിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷണം നടത്തിയിട്ടുണ്ടോ;

(സി) വേദനസംഹാരികള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നതു തടയുന്നതിന് എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?

2300

ഫാര്‍മസി നിയമങ്ങള്‍ ലംഘിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ ഫാര്‍മസി നിയമങ്ങള്‍ ലംഘിക്കുന്ന മെഡിക്കല്‍ സ്റോറുകള്‍ക്കെതിരെയും ഫാര്‍മസികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഫാര്‍മസി നിയമങ്ങള്‍ ലംഘിച്ച എത്ര മെഡിക്കല്‍ സ്റോറുകള്‍ക്കെതിരെയും, എത്ര ഫാര്‍മസികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(സി) എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വെളിപ്പെടുത്താമോ ?

2301

കൊട്ടാരക്കരയിലെ ഹോമിയോ ആശുപത്രിയെ താലൂക്ക് ആശുപത്രി ആക്കി ഉയര്‍ത്താന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ ആയൂര്‍വ്വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ അനുവദിച്ചിട്ടുണ്ടെന്ന് പറയാമോ;

(ബി) പ്രസ്തുത വിഭാഗങ്ങളില്‍ കൊല്ലം ജില്ലയില്‍ അനുവദിച്ച ഡിസ്പെന്‍സറികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) താലൂക്ക് ആസ്ഥാനമായ കൊട്ടാരക്കരയിലെ ഹോമിയോ ആശുപത്രിയെ താലൂക്ക് ആശുപത്രി ആക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?

2302

എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ഹോമിയോ -ആയുര്‍വ്വേദ ആശുപത്രികള്

ശ്രീ. ബി. സത്യന്‍

() നിലവില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയോ ആയുര്‍വ്വേദ ആശുപത്രിയോ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിടം ലഭ്യമാക്കിയാല്‍ സര്‍ക്കാര്‍ വഴിയോ, എന്‍. ആര്‍. എച്ച്. എം. വഴിയോ പ്രസ്തുത ആശുപത്രികള്‍ തുടങ്ങാന്‍ പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കുമോ;

(ബി) ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയും ആയുര്‍വ്വേദ ആശുപത്രിയും ഇല്ലാത്ത പഞ്ചായത്തുകളേതൊക്കെയാണ്; ഈ പഞ്ചായത്തുകളില്‍ ഹോമിയോ ആശുപത്രിയും ആയുര്‍വ്വേദ ആശുപത്രിയും തുടങ്ങുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2303

ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം

ശ്രീ. .പി.ജയരാജന്‍

() ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം സംസ്ഥാനത്ത് പുതുതായി എത്ര ഹോമിയോ ആശുപത്രികള്‍ ആരംഭിച്ചിട്ടുണ്ട്;

(ബി) പുതുതായി ആരംഭിച്ച ഹോമിയോ ആശുപത്രികള്‍ക്കായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി) ഇക്കാലയളവില്‍ ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം മുഖേന എത്ര ഹോമിയോ ആശുപത്രികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ഡി) ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം മുഖേന നടപ്പു സാമ്പത്തിക വര്‍ഷം എത്ര ഹോമിയോ ആശുപത്രികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

2304

പുതിയതായി ഹോമിയോ ഡിസ്പെന്‍സറികള്‍

ശ്രീ.. പ്രദീപ്കുമാര്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുതായി എത്ര ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചിട്ടുണ്ട്;

(ബി) അറുപത് പുതിയ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിനായി എത്ര തുക മാറ്റിവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2305

ഹോമിയോ നേഴ്സ് കം ഫാര്‍മസി കോഴ്സ്

ശ്രീ. . കെ. വിജയന്‍

() ഹോമിയോ നേഴ്സ് കം ഫാര്‍മസി” കോഴ്സ് സംസ്ഥാനത്ത് എവിടെയൊക്കെ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കോഴ്സ് തുടങ്ങാന്‍ എന്തൊക്കെ അടിസ്ഥാന സൌകര്യങ്ങള്‍ ആവശ്യമാണെന്നും, കൂടുതല്‍ സ്ഥലത്ത് കോഴ്സുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ എന്നും വിശദമാക്കാമോ ?

2306

കാണിക്ക തിട്ടപ്പെടുത്തുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ സമ്പ്രദായം

ശ്രീമതി.പി.അയിഷാ പോറ്റി

() തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കാണിക്ക തിട്ടപ്പെടുത്തുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടോ ;

(ബി) പ്രസ്തുത സമ്പ്രദായത്തിന്റെ ഉയര്‍ച്ചയ്ക്കായി ദേവസ്വം ബോര്‍ഡ് ഉദ്ദേശിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) മൂല്യനിര്‍ണയത്തിനായി തെരഞ്ഞെടുത്തിട്ടുളള കേന്ദ്രങ്ങള്‍ ഏതെല്ലാമാണ് ;

(ഡി) ഓരോ ക്ഷേത്രത്തിന്റെയും കാണിക്ക തുക പ്രത്യേകമായി രേഖപ്പെടുത്തുമോ ;

() കാണിക്ക തിട്ടപ്പെടുത്തുന്ന ജോലിയില്‍ നിന്നും ക്ഷേത്രം ശാന്തിക്കാരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2307

ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള  ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ നിന്നും 2011-12 കാലത്ത് ലഭിച്ച വരുമാനം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ദേവസ്വം ബോര്‍ഡ് അമ്പലം ഏതാണെന്ന് വ്യക്തമാക്കുമോ ?

2308

2011-12-ലെ ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിച്ച വരുമാനത്തിന്റെ കണക്ക്

ശ്രീ. മുല്ലക്കര രത്നാകരന്‍

2011-12 -ലെ ശബരിമല തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ നിന്നുമുണ്ടായിട്ടുള്ള ആകെ വരവ് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ; 2006-2007, 2007-2008, 2009-2010, 2010-2011 എന്നീ വര്‍ഷങ്ങളുടെ വരവ് എത്ര വീതമായിരുന്നു ?

2309

സീറോ വേസ്റ് ശബരിമല പദ്ധതി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

ശ്രീ. രാജൂ എബ്രഹാം

ശ്രീ. ആര്‍. രാജേഷ്

ശ്രീ. പുരുഷന്‍ കടലുണ്ടി

() കഴിഞ്ഞ ബജറ്റില്‍ 'സീറോ വേസ്റ് ശബരിമല' എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) ഇതിനായി എത്ര തുകയാണ് നീക്കി വെച്ചിരുന്നത്; 2012 മാര്‍ച്ച് 31 വരെ എത്ര തുക ചെലവഴിച്ചു;

(സി) പ്രസ്തുത പദ്ധതിയുടെ പുരോഗതി അറിയിക്കുമോ; ഇതിനകം എന്തൊക്കെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2310

ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണ പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണ പ്രവൃത്തികള്‍ക്കായി എത്ര തുക അനുവദിച്ചിട്ടുണ്ട്;

(ബി) പ്രസ്തുത തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) കോഴിക്കോട് ജില്ലയിലെ എത്ര ക്ഷേത്രങ്ങള്‍ക്ക് തുക അനുവദിച്ചിട്ടുണ്ട് ; ഏതെല്ലാം ക്ഷേത്രങ്ങള്‍ക്ക് എത്ര തുക വീതം അനുവദിച്ചു എന്നും വ്യക്തമാക്കുമോ ?

2311

കായംകുളം നിയോജക മണ്ഡലത്തിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം എരുവ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ (കരുനാഗപ്പള്ളി ഗ്രൂപ്പ്) ആനകൊട്ടില്‍, പഴയ ആഫീസ് കെട്ടിടം, പാട്ടമ്പലം എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും, ഇടിമിന്നലേറ്റ് പൂര്‍ണ്ണമായും തകരാറിലായ വൈദ്യുതീകരണവും പൂര്‍വ്വ സ്ഥിതിയിലെത്തിക്കുന്നതിനുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിലേക്കാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ബി) യുനെസ്കോ അംഗീകാരത്തിനായി പരിഗണനയിലുള്ള ലോകപ്രശസ്തമായ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ, തീര്‍ത്ഥക്കുളത്തിന്റെ പുനരുദ്ധാരണം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളില്‍ എടുത്തിട്ടുള്ള നടപടികളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ;

(സി) മാവേലിക്കര സബ് ഗ്രൂപ്പില്‍പ്പെട്ട കണ്ണമംഗലം മഹാദേവക്ഷേത്രം, കായംകുളം പുതിയിടം ക്ഷേത്രം എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2312

ബാലുശ്ശേരി കോട്ടയിലെ ക്ഷേത്ര നവീകരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

ഒരു ചരിത്ര സ്മാരകമെന്ന നിലയില്‍ ബാലുശ്ശേരി കോട്ടയിലേയ്ക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ക്ഷേത്ര പരിസരം നവീകരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ?

2313

ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ.ബി. സത്യന്‍

() ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദീകരിക്കാമോ;

(ബി) പുളിമാത്ത് ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍ പ്ളസ് ടു കോഴ്സ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) പുളിമാത്ത് പഞ്ചായത്തില്‍തന്നെ വേറെ ഒരു സ്കൂളിലും ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് സൌകര്യമില്ലാത്തത് പ്രദേശത്തെ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന കാര്യം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2314

ക്ഷേത്ര സ്ഥാനീയന്‍മാര്‍ക്കും തെയ്യം കലാകാരന്‍മാര്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായപദ്ധതി

ശ്രീ. സി. കൃഷ്ണന്‍

() ക്ഷേത്രസ്ഥാനീയന്മാര്‍ക്കും, തെയ്യം കലാകാരന്‍മാര്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് മുഖേന നല്‍കുന്ന സാമ്പത്തിക സഹായ പദ്ധതി പ്രകാരം എത്ര പേര്‍ക്കാണ് സഹായങ്ങള്‍ ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തുക ഈ ഇനത്തില്‍ വിതരണം ചെയ്തു;

(സി) ഇപ്പോള്‍ കുടിശ്ശിക നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തെ കുടിശ്ശിക നിലവിലുണ്ട്?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.