UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2649

റവന്യൂസെല്‍

ശ്രീ.കെ. അച്ചുതന്‍

,, വി.പി. സജീന്ദ്രന്‍

,, സി.പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()റവന്യൂ വകുപ്പില്‍ റവന്യൂ സെല്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സെല്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)എന്തെല്ലാം സേവനങ്ങളാണ് ഈ സെല്‍ മുഖേന ജനങ്ങള്‍ക്ക ്ലഭ്യമാകുന്നത്;

(ഡി)റവന്യൂ സെല്ലിന്റെ പ്രവര്‍ത്തനം വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിയ്ക്കുമോ?

2650

റവന്യൂ കാര്യാലയങ്ങളുടെ ആധുനികവല്‍ക്കരണവും റവന്യൂ കാര്‍ഡ് വിതരണവും

ശ്രീ. പി. അയിഷാ പോറ്റി

()റവന്യൂ ആഫീസുകളുടെ ആധുനികവല്‍ക്കരണത്തിനും നവീകരണ ത്തിനുമായി സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ;

(ബി) ഭൂരേഖകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) കുടുംബങ്ങള്‍ക്ക് റവന്യൂ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

2651

ഗോള്‍ഫ് ക്ളബ്ബിന്റെ ഭരണ കൈമാറ്റം

ശ്രീ. പി.കെ.ഗുരുദാസന്‍

,, വി.ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

,, ബി.സത്യന്‍

()തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ളബ്ബിന്റെ നടത്തിപ്പു ചുമതല മുന്‍ഭാരവാഹികള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് നിയമ വകുപ്പിന്റെ ഉപദേശങ്ങളോ നിര്‍ദ്ദേശമോ ലഭിച്ചിട്ടുണ്ടോ ;

(ബി)കോടതിയില്‍ നിന്ന് മറ്റ് നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇത് ഇപ്പോള്‍ കൈമാറേണ്ട സാഹചര്യംഉണ്ടായിട്ടുണ്ടോ ?

2652

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റങ്ങളും കേരള ഭൂബാങ്ക് പ്രോജക്ടും

ശ്രീ. എം. ഹംസ

()സര്‍ക്കാര്‍ വക ഭൂമിയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; പ്രസ്തുത കയ്യേറ്റങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ കേരള ഭൂബാങ്ക് പ്രോജക്ട് എന്നാണ് നിലവില്‍ വന്നത്; അതിന്റെ ഘടന വ്യക്തമാക്കുമോ;

(സി)നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പ്രോജക്ട് മുഖേന നടത്തിയതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പ്രോജക്ടിനായി ഈ സാമ്പത്തികവര്‍ഷം എത്ര തുകയാണ് അനുവദിച്ചതെന്നും ഇതില്‍ എത്ര ചെലവഴിച്ചുവെന്നും വെളിപ്പെടുത്തുമോ?

2653

കയര്‍ ഭൂവസ്ത്ര നദീതീര സംരക്ഷണം

ശ്രീ. എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

()നദീതീരങ്ങളുടെ സംരക്ഷണത്തിന് പ്രകൃതി സൌഹൃദ കയര്‍ഭൂവസ്ത്രം ഉപയോഗപ്പെടുത്തുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതുമായി ബന്ധപ്പെട്ട പഠന ഗവേഷണങ്ങളുടെ വിശദവിവരം വെളിപ്പെടുത്തുമോ;

(സി)നദീതീരങ്ങളുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും, കരയിടിച്ചില്‍ തടയുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും അനുയോജ്യമായ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിലെങ്കിലും നദീതീരങ്ങളില്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിജയപരാജയങ്ങളെ സംബന്ധിച്ച വിശദവിവരം നല്കാമോ?

2654

നദികളിലെ അനിയന്ത്രിത മണലൂറ്റും പാരിസ്ഥിതിക പ്രത്യാഘാതവും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()നദികളില്‍ നിന്ന് അനിയന്ത്രിതമായി മണലൂറ്റൂന്നത് മൂലം കരഭാഗങ്ങളും, പാലങ്ങളും അപകടകരമായ അവസ്ഥയിലാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മണല്‍ വാരല്‍ പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി)തീരപ്രദേശങ്ങളിലെ ഉപ്പുമണല്‍ അനധികൃതമായി ഖനനം നടത്തി കഴുകിയും, കഴുകാതെയും കെട്ടിട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത് കെട്ടിടങ്ങളുടെ ഉറപ്പിന് ഉണ്ടാക്കിയേക്കാവുന്ന ദോഷങ്ങള്‍ കണക്കിലെടുത്ത് അനധികൃത മണലൂറ്റിനെതിരെ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2655

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം

ശ്രീ. ജി.എസ്. ജയലാല്‍

()സര്‍ക്കാര്‍ ആവശ്യത്തിലേക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രസ്തുത സ്ഥലം നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെങ്കില്‍ നിലവില്‍ പാലിക്കേണ്ടുന്ന വ്യവസ്ഥകളില്‍ റവന്യുവകുപ്പ് മാറ്റംവരുത്തി ഉത്തരവിറക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പും, വിശദാംശവും ലഭ്യമാക്കാമോ?

2656

ആധാര്‍ മാതൃകയില്‍ യൂണീക് തണ്ടപ്പേര് നമ്പര്‍ (യു.ടി.എന്‍.)

ശ്രീമതി കെ.എസ്. സലീഖ

()സ്വന്തമായി ഭൂമിയുള്ള എല്ലാവര്‍ക്കും ആധാര്‍ മാതൃകയില്‍ യൂണിക് തണ്ടപ്പേര് നമ്പര്‍ (യു.ടി.എന്‍.) കാര്‍ഡ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവോ; വ്യക്തമാക്കുമോ;

(ബി)ആയതിലേക്ക് എത്ര കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു; ഇതിന് കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)യു.ടി.എന്‍. കാര്‍ഡ് നടപ്പിലാക്കിയാല്‍ നിലവില്‍ വില്ലേജ് ഓഫീസില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജനങ്ങള്‍ ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കപ്പെടുമോ;

(ഡി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയെന്നും ഇത് ആദ്യമായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ജില്ലകള്‍ ഏതെന്നും വ്യക്തമാക്കുമോ?

2657

-മണല്‍ സംവിധാനം നടപ്പിലാക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ഇ-മണല്‍ സംവിധാനം ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് നടപ്പിലാക്കിയതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് വിശദമാക്കുമോ;

(സി)കാസര്‍ഗോഡ് ജില്ലയില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തിയതിനുശേഷം ആവശ്യക്കാര്‍ക്ക് ന്യായമായ വിലയില്‍ മണല്‍ ലഭിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും മണല്‍ ലോബികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിനും എന്തെങ്കിലും തുടര്‍ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2658

മൂന്നാര്‍ ഭൂമി തര്‍ക്കം പ്രത്യേക ട്രൈബ്യൂണലിന് കൈമാറാനുള്ള തടസം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, എസ്. രാജേന്ദ്രന്‍

,, ജെയിംസ് മാത്യു

()മൂന്നാറിലെ ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പ്രത്യേക ട്രൈബ്യൂണലിന് കൈമാറാന്‍ താമസം നേരിടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)റവന്യൂ വകുപ്പിന്റെ പരിഗണനയില്‍ മൂന്നാറിലെ ഭൂമി സംബന്ധമായ എത്ര പരാതികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കോടതികളിലുണ്ടായിരുന്ന എത്ര കേസുകളാണ് ട്രൈബ്യൂണലിന് കൈമാറിയിരുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കുകയുണ്ടായി; പരാതികളെല്ലാം ട്രൈബ്യൂണലിന് കൈമാറാന്‍ തടസ്സമായി നിലനില്‍ക്കുന്ന ഘടകങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ?

2659

സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയായ വീടൂകള്‍

ശ്രീ. കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, ഹൈബി ഈഡന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപടികള്‍സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇതിന്റെ ഭാഗമായി എത്ര വീടുകളുടെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്;

(സി)എത്ര കോടി രൂപയുടെ പ്രവൃത്തികളാണ് ഈ പദ്ധതി പ്രകാരം നടപ്പാക്കിയത് എന്ന് വിശദമാക്കുമോ?

2660

മുഖ്യമന്ത്രിയുടെ ചികിത്സാ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം

ശ്രീ. സി. ദിവാകരന്‍

()മുഖ്യമന്ത്രിയുടെ ചികിത്സാ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റവന്യൂ വകുപ്പുവഴി എത്ര തുക വിതരണം ചെയ്തുവെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;

(ബി)തുക വിതരണം ചെയ്യുന്നതില്‍ റവന്യൂ വകുപ്പില്‍ നിന്ന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

2661

റോഡുകളുടെ പുനരുദ്ധാരണം - സാങ്കേതികാനുമതി

ശ്രീ. സി.കെ. സദാശിവന്‍

()പ്രകൃതിക്ഷോഭംമൂലം ശോചനീയാവസ്ഥയിലായ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഭരണാനുമതി ലഭിച്ചുകഴിഞ്ഞിട്ടും നിര്‍വ്വഹണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2010-2011 വര്‍ഷങ്ങളില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ സാങ്കേതികാനുമതി ലഭിക്കാനുള്ള കാലതാമസം മൂലം യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലാ എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് നിര്‍വ്വഹണാനുമതിയും സാങ്കേതികാനുമതിയും യഥാസമയം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2662

വെള്ളപ്പൊക്ക-വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട്

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര കോടി രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടായുംവരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടായും ലഭ്യമായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

2663

അങ്കമാലി നിയോജകമണ്ഡലത്തില്‍ റോഡുകളുടെ പുനരുദ്ധാരണത്തിന് വെളളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ചത്

ശ്രീ.ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റോഡുകളുടെ പുനരുദ്ധാരണത്തിനായി വെളളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചിട്ടുളള തുക എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ ;

(ബി)ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

2664

വെളളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായളള പുനരുദ്ധാരണ പ്രവൃത്തികളുടെ ബില്‍ തുക നല്‍കാന്‍ കാലതാമസം

ശ്രീ.ബി.സത്യന്‍

()വെളളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം അവയുടെ ബില്‍ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അനുവദിച്ചിട്ടുളള തുക ലഭ്യമാകുന്നതിന് വളരെയധികം കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത്രയും കാലതാമസം വരുന്നതിനുളള കാരണങ്ങള്‍ വിശദമാക്കാമോ ; കാലതാമസം ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിയ്ക്കുമോ ;

(സി)ബില്‍ തുക ലഭ്യമാകാന്‍ കാലതാമസം നേരിടുന്നതിനാല്‍ കരാറുകാര്‍ വെളളപ്പൊക്ക ദുരിതാശ്വാസ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുവാന്‍ വിമുഖത കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)തിരുവനന്തപുരം ജില്ലയില്‍ ഇപ്രകാരം ബില്‍ സമര്‍പ്പിച്ചിട്ടുളളവരില്‍ ഏത് തീയതിവരെയുളളവര്‍ക്കാണ് തുക ലഭ്യമാക്കിയിട്ടുളളത് ;

()ഇനി എത്ര പ്രവൃത്തികള്‍ക്കായി എത്ര തുക നല്‍കുവാനുണ്ട് ; വിശദമാക്കാമോ ?

2665

ഡിസാസ്റര്‍ മാനേജ്മെന്റ് സ്കീമിന്റെ വിശദാംശങ്ങള്‍

ശ്രീ. വി. ശശി

()പ്രകൃതി ദുരന്തനിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തില്‍ നടപ്പാക്കുന്ന ഡിസാസ്റര്‍ മാനേജ്മെന്റ് സ്കീമിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)ഡിസാസ്റര്‍ മാനേജ്മെന്റ് സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുവാന്‍ നടപ്പാക്കിയ പരിപാടികള്‍ എന്തെല്ലാം; ഇതിനായി 2011-12 വര്‍ഷത്തില്‍ ഉണ്ടായ ചെലവ് പരിപാടി തിരിച്ച് വിശദീകരിക്കുമോ?

2666

ദുരന്തനിവാരണസേന

ശ്രീ. കെ.വി.വിജയദാസ്

()കേരളത്തില്‍ ദുരന്തനിവാരണത്തിനായി ഒരു സമഗ്രപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)കേന്ദ്രത്തില്‍നിന്നും എത്രകോടി രൂപ ഇതിനായി 2011-12 വര്‍ഷം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഈ ഫണ്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)സമഗ്രവും സുശക്തവുമായ ദുരന്തനിവാരണസേനയ്ക്ക് രൂപം നല്‍കുമോ; കേരളത്തില്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് ഇപ്പോഴുള്ള സംവിധാനം പര്യാപ്തമാണോ;

(ഡി)സുനാമി നേരിടുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദാംശം നല്‍കുമോ?

2667

ദുരന്ത ലഘൂകരണ പ്രവര്‍ത്തന പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, എം. ചന്ദ്രന്‍

,, കെ. ദാസന്‍

()സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന 1476.30 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ബി)എത്ര കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കുമോ ?

2668

വടകര റവന്യൂ ഡിവിഷണല്‍ ഓഫീസ്

ശ്രീ. .കെ. വിജയന്‍

കോഴിക്കോട് ജില്ലയില്‍ വടകര ആസ്ഥാനമാക്കി ഒരു റവന്യൂ ഡിവിഷണല്‍ ഓഫീസ് തുടങ്ങാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ എത്രയും വേഗം തുടങ്ങാനുള്ള നടപടി സ്വീകരിക്കുമോ?

2669

പ്രകൃതി ദുരന്ത നിവാരണം

ശ്രീ. എം. ഹംസ

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായിട്ടുളള വരള്‍ച്ച, വെളളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം കേരളത്തിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് പറയാമോ;

(ബി)ദുരന്തനിവാരണത്തിനായി കേന്ദ്രസര്‍ക്കാരിനോട് സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; എത്ര കോടി രൂപയുടെ സഹായമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം(2011-12) ആവശ്യപ്പെട്ടിരുന്നത്; എത്ര കോടി രൂപയുടെ സഹായം അനുവദിച്ചു;

(സി)പ്രസ്തുത സാമ്പത്തിക സഹായം ഏതെല്ലാം ഇനത്തിലായിട്ടാണ് അനുവദിച്ചത്;

(ഡി)ഈയിനത്തില്‍ 2006 മുതല്‍ 2012 വരെയുളള ഓരോ വര്‍ഷത്തെയും കേന്ദ്ര സഹായം എത്രയെന്ന് വ്യക്തമാക്കാമോ;

()പ്രസ്തുത വര്‍ഷങ്ങളില്‍ ദുരന്തനിവാരണത്തിനായി ചെലവഴിച്ച തുക എത്രയാണ്; ഏതെല്ലാം ഇനത്തിലാണ് ചെലവഴിച്ചത്;

(എഫ്)ദുരന്ത നിവാരണ വകുപ്പിന്റെറ പ്രവര്‍ത്തനം ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുറ്റമറ്റതാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ജി)പ്രസ്തുത വകുപ്പിലേക്ക് ലഭ്യമായ ആധുനിക ഉപകരണങ്ങള്‍ പലതും കേരളത്തില്‍ ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; അവയെല്ലാം ലഭ്യമാക്കി ഉപയോഗിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2670

ദുരന്തനിവാരണത്തിന് റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ് വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം

ശ്രീ. പി. ഉബൈദുള്ള

()ദുരന്തങ്ങള്‍ നേരിടുന്നതിനും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം കൊടുക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുമോ ;

(ബി)ദുരന്തങ്ങള്‍ നേരിടുന്നതിന് വില്ലേജ്തലത്തില്‍ സന്നദ്ധസേന സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2671

പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ മലപ്പുറം ജില്ലയിലെ റോഡുനിര്‍മ്മാണം

ഡോ. കെ. ടി. ജലീല്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്നും റോഡുകള്‍ നന്നാക്കുന്നതിനായി മലപ്പുറം ജില്ലയ്ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ആയതിന്റെ നിയോജക മണ്ഡലം തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ?

2672

റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ചുളള പ്രവര്‍ത്തനങ്ങള്

ശ്രീ. എം. ഉമ്മര്‍

() റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ;

(ബി) നദികളുടെ കുത്തൊഴുക്കില്‍ തീരങ്ങള്‍ ഇടിഞ്ഞ് പോകുന്ന സ്ഥലങ്ങള്‍ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമോ ;

(സി) ഇത്തരം പ്രവൃത്തികള്‍ക്ക് ഒരു സ്ഥലത്ത് അനുവദിക്കുന്ന തുകയ്ക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എത്രയെന്നറിയിക്കുമോ ?

2673

റിവര്‍ മാനേജ്മെന്റ് ഫണ്ട്-പ്രവര്‍ത്തികള്‍ക്ക് ഭരണ,സാങ്കേതിക അനുമതി

ശ്രീ. പി.റ്റി.. റഹീം

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് ഏതെല്ലാം വര്‍ക്കുകള്‍ക്ക് സംസ്ഥാന സമിതി പുതുക്കിയ ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(ബി)പുതുതായി ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(സി)20 ലക്ഷം രൂപവരെയുള്ള പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കുന്നതിന് ജില്ലാതലത്തില്‍ അധികാരം നല്‍കണമെന്ന ആവശ്യം കോഴിക്കോട് ജില്ലാ വികസന സമിതി ഉന്നയിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതു സംബന്ധിച്ച് എന്തു നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

2674

ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, സണ്ണി ജോസഫ്

,, ടി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

()ആദിവാസികള്‍ക്കുളള ഭൂമി വിതരണത്തിലെ പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്; വിശദമാക്കാമോ;

(ബി)വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് കൈവശാവകാശരേഖ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഭൂമി കണ്ടെത്തി വിലപേശി വാങ്ങി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

2675

ഭൂരഹിതരായ ആദിവാസികള്‍ക്ക് കൈവശാവകാശം

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, .റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭൂരഹിതരായ ആദിവാസികള്‍ക്കായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം കൈവശാവകാശ രേഖ നല്‍കുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഇനിയും എത്ര പേര്‍ക്ക് കൂടി കൈവശാവകാശ രേഖ നല്‍കാനുണ്ട്;

(ഡി)ഇവര്‍ക്ക് ഉടനടി കൈവശാവകാശ രേഖ നല്‍കുവാനുള്ള നടപടി ഊര്‍ജ്ജിതപ്പെടുത്തുമോ?

2676

ഭൂവിനിയോഗം സംബന്ധിച്ച് ഗ്രാമസഭയ്ക്കും പഞ്ചായത്തിനും അധികാരം

ശ്രീ.പി.ഉബൈദുളള

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും പൊതുഭൂമി നിര്‍ണ്ണയിക്കാനും രേഖപ്പെടുത്താനുമായി പ്രത്യേക സര്‍വ്വെ നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(സി)ഭൂവിനിയോഗത്തില്‍ ഗ്രാമസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും അധികാരം നല്‍കുന്ന മാര്‍ഗ്ഗരേഖ തയ്യാറാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

2677

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ കണക്കെടുപ്പ് തുടങ്ങിയോ ; എങ്കില്‍ ജില്ല തിരിച്ചുളള വിവരം നല്‍കുമോ ;

(ബി) കണക്കെടുപ്പ് എത്ര നാളുകള്‍ക്കുളളില്‍ പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മിച്ചഭൂമിയുടെ കണക്കെടുപ്പും നടത്തുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

2678

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ അപേക്ഷകര്‍

ശ്രീ. ജെയിംസ് മാത്യു

()‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ആയതിന്റെ വില്ലേജടിസ്ഥാനത്തിലുള്ള എണ്ണം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ തുടര്‍നടപടികള്‍ വിശദീകരിക്കാമോ; പദ്ധതി നടപ്പിലാക്കുമ്പോള്‍ നിലവില്‍ ഭൂമിക്കായി അപേക്ഷ നല്‍കി കാത്തിരുന്നവര്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ടോ; എങ്കില്‍ ഇവരുടെ മുന്‍ഗണനാക്രമം നിലനിറുത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുക; വ്യക്തമാക്കുമോ?

2679

കാഞ്ഞങ്ങാട് മണ്ഡലത്തിലെ സീറോ ലാന്‍ഡ്ലെസ്സ് പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()സീറോ ലാന്റ്ലസ്സ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് എങ്ങിനെയാണെന്ന് വ്യക്തമാക്കാമോ;

(ബി)സീറോ ലാന്റ്്ലസ്സ് പദ്ധതി പ്രകാരം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഭൂരഹിതരായ എത്രപേരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും എത്ര പേര്‍ ആയതിന് അര്‍ഹതപ്പെട്ടവരാണെന്നുമു ളളതിന്റെ വില്ലേജടിസ്ഥാനത്തിലുളള കണക്ക് ലഭ്യമാക്കാമോ?

2680

സീറോ ലാന്‍ഡ്ലെസ് സിറ്റിസണ്‍സ് കേരള പദ്ധതി 2015

ശ്രീ. കെ. കെ. നാരായണന്‍

'' സാജു പോള്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സീറോ ലാന്‍ഡ്ലെസ് (സിറ്റിസണ്‍സ്) കേരള 2015 എന്ന പദ്ധതി എന്നാണ് സംസ്ഥാനത്ത് ആരംഭിച്ചത് ;

(ബി)ഇതുമായി ബന്ധപ്പെട്ട് ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത് ;

(സി)സീറോ ലാന്‍ഡ്ലെസ് സിറ്റിസണ്‍സ് കേരള 2015 എന്ന പദ്ധതിയ്ക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

2681

ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നത്

ഡോ. കെ.ടി. ജലീല്‍

()ഭൂരഹിതരായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഭൂമി ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസുകള്‍ മുഖേന അപേക്ഷ ക്ഷണിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഭൂരഹിതരായവര്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ ഭൂമി എന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഏതുഘട്ടംവരെയായി എന്നും വിശദമാക്കാമോ?

2682

പട്ടയത്തിനു വേണ്ടി ലഭിച്ച അപേക്ഷകള്‍

ശ്രീമതി ജമീലാ പ്രകാശം

()കേരളത്തില്‍ പട്ടയം ലഭിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ എത്ര അപേക്ഷകളിന്മേല്‍ ഇനിയും പട്ടയം നല്‍കുവാനുണ്ട്;

(ബി)ജില്ല-താലൂക്ക്-വില്ലേജ് അടിസ്ഥാനത്തില്‍ അവയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)സമയബന്ധിതമായി ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2683

തീരദേശ വില്ലേജുകളില്‍ നിന്നും പട്ടയം ആവശ്യപ്പെട്ട അപേക്ഷകള്

ശ്രീമതി ജമീലാ പ്രകാശം

()വിഴിഞ്ഞം, കോട്ടുകാല്‍, കരുംകുളം, തിരുപുറം എന്നീ തീരദേശ വില്ലേജുകളില്‍ നിന്നും പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അപേക്ഷകളിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അപേക്ഷകര്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

2684

മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിയുടെ പട്ടയം നല്‍കാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിയുടെ പട്ടയം നല്‍കുന്ന പരിപാടികളുടെ നടത്തിപ്പ് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ പദ്ധതി ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)ഈ പദ്ധതിക്ക് കീഴില്‍ ഇതുവരെ എത്രപേര്‍ക്ക് പട്ടയം വിതരണം നടത്തിയെന്ന് വിശദമാക്കാമോ ;

(ഡി)താനൂര്‍ മണ്ഡലത്തിലെ ഉള്യാല്‍, താനൂര്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ ഈ പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

()നടപടികള്‍ പൂര്‍ത്തീകരിച്ച് ഈ പ്രദേശങ്ങളില്‍ എന്ന് പട്ടയം വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2685

പാമ്പിഴഞ്ഞപാറ നിവാസികള്‍ക്ക് പട്ടയം

ശ്രീ. സി. മോയിന്‍കുട്ടി

()തിരുവമ്പാടി പഞ്ചായത്തിലെ പാമ്പിഴഞ്ഞപാറ പ്രദേശത്തെ 53 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാനുള്ള നടപടി ഏതുഘട്ടം വരെയായി എന്നു വിശദമാക്കുമോ;

(ബി)പ്രസ്തുത കുടുംബങ്ങള്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

2686

തൃശൂര്‍ ജില്ലയില്‍ പട്ടയം ലഭിക്കാത്തവര്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

തൃശൂര്‍ ജില്ലയില്‍ പട്ടയം ലഭിക്കുന്നതിന് വേണ്ടി ധാരാളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കാനാവശ്യമായ ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2687

കൈവശ ഭൂമിക്ക് പട്ടയം നല്‍കുവാന്‍ നടപടി

ശ്രീ. രാജു എബ്രഹാം

()മല്ലപ്പള്ളി താലൂക്കില്‍ പെരുവെട്ടി വില്ലേജിലെ എത്ര കുടുംബങ്ങള്‍ക്കാണ് അവരുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)40 വര്‍ഷത്തിലധികമായി പ്രസ്തുത സ്ഥലത്ത് താമസിച്ചുവരുന്നവര്‍ക്ക് പട്ടയം നല്‍കുവാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ട്; ഇവ പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇവര്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

2688

പട്ടയം ലഭിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്

ശ്രീ.മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയതായി എത്ര പേര്‍ക്ക് പട്ടയം നല്‍കിയെന്നു വ്യക്തമാക്കാമോ ; ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ ?

2689

നഗരൂര്‍ ഗ്രാമപഞ്ചായത്തിന്റെ റവന്യൂ പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കിയ നടപടി

ശ്രീ. ബി. സത്യന്‍

()നഗരൂര്‍ പഞ്ചായത്തില്‍ 2003, 2004 വര്‍ഷങ്ങളില്‍ ആകെ എത്ര പേര്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമി പതിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഭൂമി ലഭ്യമായവരുടെ പേരും എത്ര സെന്റ് വീതം ഭൂമിയാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും എന്താവശ്യത്തിനാണ് ഭൂമി ലഭ്യമാക്കിയിട്ടുള്ളതെന്നും വിശദമാക്കുമോ;

(സി)പുറമ്പോക്ക് ഭൂമി പതിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)നഗരൂര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍. 552/2-ല്‍ ഉള്‍പ്പെട്ട റവന്യൂ പുറമ്പോക്ക് ഭൂമി അനധികൃതമായി രണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരൂര്‍ ഗ്രാമപഞ്ചായത്തും നിയമസഭാംഗവും റവന്യൂ വകുപ്പുമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും 16.02.2012-ല്‍ നല്‍കിയ നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കുമോ?

2690

പേരാമ്പ്ര റഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റിയുടെ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച കേസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്രയിലെ റഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി വക ഭൂമിസ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്ത് ഭൂമി സര്‍ക്കാര്‍ അധീനതയിലാക്കുമോ ;

(ബി)ഇത് സംബന്ധിച്ച് ബഹു. ഹൈക്കോടതി മുമ്പാകെ കേസ് നിലവിലുണ്ടോയെന്ന് വെളിപ്പെടുത്തുമോ ;

(സി)ഈ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വെളിപ്പെടുത്തുമോ ; സര്‍ക്കാരിന് ഭൂമി അധീനതയിലാക്കുന്നതിന്അനുകൂലമായി അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ഡി)ഭൂമി സര്‍ക്കാര്‍ അധീനതയിലാക്കുന്നതിന് നിയമതടസ്സങ്ങള്‍ നിലവിലുണ്ടോ ;

()പൊതുസ്വത്ത് സംരക്ഷിക്കുവാനായി ഇക്കാര്യത്തില്‍ കാലതാമസം ഒഴിവാക്കി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.