UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2691

മങ്കട കര്‍ക്കിടക്കത്ത് റവന്യൂ വകുപ്പിന്റെ മിച്ച ഭൂമി ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ടിനും ഐ.എച്ച്.ആര്‍.ഡി ക്കും വിട്ടുനല്‍കാന്‍ നടപടി

ശ്രീ.റ്റി..അഹമ്മദ് കബീര്‍

()മലപ്പുറം ജില്ലയിലെ മങ്കട കര്‍ക്കിടകത്ത് റവന്യൂ വകുപ്പിന്റെ കീഴിലുളള മിച്ച ഭൂമി, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ടിനും, .എച്ച്.ആര്‍.ഡി.ക്കും വിട്ടു നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ മിച്ചഭൂമിയായി കിടക്കുന്ന പ്രസ്തുത ഭൂമി മേല്‍പ്രസ്താവിച്ച സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

2692

ഏറനാട് -ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ വില്ലേജുകളിലെ ഷെയര്‍ വാല്യു

ശ്രീ. പി.കെ. ബഷീര്‍

()ഏറനാട് മണ്ഡലത്തിലെ ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ വില്ലേജുകളില്‍ ന്യായവില നിശ്ചയിച്ചത് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ന്യായവില നിശ്ചയിച്ചതിലെ അപാകത പരിഹരിച്ച് വില പുതുക്കി നിശ്ചയിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2693

പെരുമ്പെട്ടി വില്ലേജിലെ വലിയകാവ് റിസര്‍വ്വ്് ഫോറസ്റ് ഉള്‍പ്പെടുന്ന വനഭൂമി സംബന്ധിച്ച കേസ്

ശ്രീ. രാജു എബ്രഹാം

()പെരുമ്പെട്ടി വില്ലേജിലുള്‍പ്പെടുന്നതും, വലിയകാവ് റിസര്‍വ്വ്് ഫോറസ്റിലുള്‍പ്പെടുന്നതുമായ 80:69 ഏക്കര്‍ വനഭൂമി, റവന്യൂ വകുപ്പിന്റേത് ആണെന്നും പ്രസ്തുത സ്ഥലം സ്വകാര്യ വ്യക്തിക്ക് അവകാശപ്പെട്ടതാണെന്നും, സ്ഥലം ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റ് അനധികൃതമായി കൈവശം വച്ചിരിക്കുകയുമാണെന്ന് അക്കാല യളവിലെ മല്ലപ്പിള്ളി തഹസീല്‍ദാരും, താലൂക്ക് സര്‍വ്വേയറും നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥരുടെ മേല്‍ എന്തൊക്കെ ശിക്ഷാ നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ; തെറ്റായ റിപ്പോര്‍ട്ട് നല്‍കി വനം മാഫിയകളെ സഹായിച്ച ഈ ഉദ്യോഗസ്ഥരെ തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചുവോ; എന്നു മുതല്‍ ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു എന്നു വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് നല്‍കാമോ;

(ബി)ഇതേക്കുറിച്ച് തുടരന്വേഷണം നടത്തിയത് ആരാണ്;പ്രസ്തുത തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവോ;റിപ്പോര്‍ട്ടിലെ ഉള്ളടക്കവും, കണ്ടെത്തലുകളും വിശദമാക്കാമോ;

(സി)ഇതു സംബന്ധിച്ച് ബഹു. ഹൈക്കോടതിയില്‍ ഏതെങ്കിലും കേസുകളുണ്ടായിരുന്നോ; വിശദാംശംങ്ങള്‍ ലഭ്യമാക്കാമോ; കോടതി സസ്പെന്‍ഷന്‍ ഉത്തരവ് ശരി വെക്കുകയും 4 മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നോ;

(ഡി)ഇതനുസരിച്ച് റിപ്പോര്‍ട്ട് ബഹു. ഹൈക്കോടതിക്ക് നല്‍കി യിട്ടുണ്ടോ; എങ്കില്‍ എന്നാണ് നല്‍കിയത്; ഇതിന്റെയടി സ്ഥാനത്തില്‍ കോടതി എന്ത് ഉത്തരവാണ് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

()റിപ്പോര്‍ട്ട് ഇതേവരെ കോടതിക്ക് നല്‍കിയിട്ടില്ലെങ്കില്‍ അത് എന്തുകൊണ്ട് എന്നു വ്യക്തമാക്കാമോ; എന്നത്തേക്ക് ഈ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2694

ചാലക്കുടി പോലീസ് ക്വാര്‍ട്ടേഴ്സ് വക സ്ഥലം സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുന്നതിന് നടപടി

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മജിസ്ട്രേറ്റുകോടതിക്കുസമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് വക സ്ഥലം, സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

2695

കൊടുവള്ളി മിനി സിവില്‍ സ്റേഷന്‍

ശ്രീ. പി. റ്റി. . റഹീം

()കൊടുവള്ളി മിനി സിവില്‍ സ്റേഷന്റെ ശിലാസ്ഥാപനവും ഉത്ഘാടനവും നടന്നത് എന്നാണെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം ഓഫീസുകളാണ് ഇതുവരെയായി ഇവിടേക്ക് മാറ്റിയത്; മാറ്റിയിട്ടില്ലെങ്കില്‍ കാരണം എന്താണ്;

(സി)മിനി സിവില്‍ സ്റേഷന്‍ കെട്ടിടത്തിന് ജനാബ്. ടി. കെ. പരിയേയിക്കുട്ടി അധികാരി സ്മാരക ബില്‍ഡിംഗ് എന്ന് നാമകരണം ചെയ്തിട്ടുണ്ടോ; ഇതിനായി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2696

പൊന്നാനി മണ്ഡലത്തില്‍ അനധികൃത മണല്‍ വാരലിനെതിരെ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തില്‍ കപ്പല്‍ ചാനലിലെ മണല്‍ നീക്കുന്നതിന്റെ മറവില്‍ അനധികൃതമായി മണല്‍വാരി വില്‍ക്കുന്നതിന് അധികൃതര്‍ വിവിധ സൊസൈറ്റികള്‍ക്ക് അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പുഴയില്‍ രൂപപ്പെട്ടിട്ടുള്ള കുണ്ടുകളും കാടുകളും നീക്കം ചെയ്യാതെ അനധികൃതമായി ഭാരതപ്പുഴയില്‍ നിന്നും മണല്‍ വാരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അംഗീകൃത കടവുകളുടെ മറവില്‍ ഉപ്പുമണല്‍ വ്യാപകമായി കടത്തിക്കൊണ്ട് പോകുന്നതിനെതിരെ നടപടി സ്വീകരിക്കുമോ;

(ഡി)ഉപ്പുമണല്‍ കഴുകുന്ന നിരവധി കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;

()അതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2697

ബക്കളം വയലിലെ വയല്‍ നികത്തല്‍

ശ്രീ. ജെയിംസ് മാത്യു

()തളിപ്പറമ്പ് നഗരസഭയില്‍ ബക്കളം വയലിലെ വയല്‍ ഭൂമി നികത്തി കെട്ടിടം പണിയുന്നതിന് ഭൂമാഫിയ നടത്തുന്ന ശ്രമങ്ങളില്‍ പട്ടികജാതി വകുപ്പിലെയും മറ്റും ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഈ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ ?

2698

കല്യാശ്ശേരി മാടായിയില്‍ ഐ.ടി.ഐ കെട്ടിടം നിര്‍മ്മാണം

ശ്രീ. റ്റി.വി. രാജേഷ്

()കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ മാടായി ഐ.ടി.ഐ ക്ക് വേണ്ടി റവന്യൂ വകുപ്പ് നല്‍കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സ്റേ ഓര്‍ഡര്‍ നീക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത കേസ് ദീര്‍ഘമായി നീണ്ടു പോകുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) മാടായി ഐ.ടി.ഐ ക്ക് എത്ര തുകയുടെ ഭരണാനുമതിയാണ് ലഭിച്ചത്; എപ്പോഴാണ് കെട്ടിടം പണി ആരംഭിച്ചത്; ഇപ്പോള്‍ എത്ര തുക കെട്ടിടം പണിയാന്‍ ചെലവായിട്ടുണ്ട്; വ്യക്തമാക്കുമോ;

(ഡി).ടി.ഐ കെട്ടിടത്തിന്റെ പ്രവൃത്തി പുനരാരംഭിക്കാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ?

2699

കുട്ടനാട് നിയോജക മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കല്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് നിയോജക മണ്ഡലത്തിലെ മുണ്ടയ്ക്കല്‍, വൈശ്യംഭാഗം പാലങ്ങളുടെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണത്തിന് നല്‍കിയ ഭരണാനുമതിയുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അതിനായുളള സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2700

ചെല്ലഞ്ചി പാലം നിര്‍മ്മാണത്തിന് ഭൂമി ഏടെറ്റുക്കല്‍ നടപടി

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

ചെല്ലഞ്ചി പാലത്തിന്റെ നിര്‍മ്മാണാവശ്യത്തിനുളള ഭൂമി ഏറ്റെടുക്കല്‍ നടപടി ഏതുവരെയായിയെന്ന് വിശദികരിക്കാമോ; തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പണി പൂനരാരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

2701

കൊയിലാണ്ടി ഉള്ളൂര്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തില്‍ മുന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ ഉള്ളൂര്‍ കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി യുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ലാന്റ് അക്വിസിഷന്‍ നടപടികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും പി.ഡബ്ളൂഡിയ്ക്ക് ഭൂമി എപ്പോള്‍ വിട്ടുകൊടുക്കാന്‍ കഴിയുമെന്നും പറയാമോ;

(സി)ഇതിനുവേണ്ടി നടപടി ത്വരിതപ്പെടുത്തുമോ?

2702

കൊയിലാണ്ടി-അഴീക്കല്‍കടവ് പാലം

ശ്രീ.കെ.ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തില്‍ മുന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ അഴീക്കല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നുളള റിപ്പോര്‍ട്ട് നാളിതുവരെ തയ്യാറാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ ;

(ബി)സ്ഥലം ഏറ്റെടുത്ത് മരാമത്ത് വകുപ്പിന് എപ്പോള്‍ കൈമാറുമെന്ന് അറിയിക്കുമോ ?

2703

കണ്ണൂര്‍ ജില്ലയില്‍ പുതിയ താലൂക്കുകള്‍

ശ്രീ.സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള താലൂക്കുകള്‍ വിഭജിച്ച് പുതിയ താലൂക്കുകള്‍ ആരംഭിക്കാന്‍ നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

2704

കാസര്‍ഗോഡ് ജില്ലയിലെ താലൂക്ക് വിഭജനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ നിലവിലുള്ള താലൂക്കുകള്‍ വിഭജിച്ച് പുതുതായി താലൂക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2705

തൃക്കരിപ്പൂര്‍ വലിയപറമ്പ് പഞ്ചായത്തില്‍ വില്ലേജ് ആഫീസ് ആരംഭിക്കുവാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വലിയ പറമ്പ് പഞ്ചായത്തില്‍ വില്ലേജ് ഓഫീസ് എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

2706

വടകര താലൂക്ക് - വില്ലേജ് ഓഫീസിന് കെട്ടിടം

ശ്രീ. സി. കെ. നാണു

()വടകര താലൂക്കില്‍ ഏതൊക്കെ വില്ലേജ് ഓഫീസുകള്‍ക്കാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഓഫീസുകള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിനുള്ളനടപടി സ്വീകരിക്കുമോ?

2707

പുതിയ വില്ലേജ് ഓഫീസുകള്‍ രുപീകരിക്കാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()താലൂക്കുകളുടെയും, വില്ലേജ് ഓഫീസുകളുടെയും ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ ; സംസ്ഥാനത്ത് പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം താലൂക്കുകളാണ് പുതുതായി രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി)സംസ്ഥാനത്ത് പുതിയ വില്ലേജ് ഓഫീസുകള്‍ രൂപീകരിക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് പുതുതായി രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

2708

ബാലുശ്ശേരി കൂരാച്ചുണ്ട് വില്ലേജിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട 4 വില്ലേജുകളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് നിലവിലുള്ള കൂരാച്ചുണ്ട് വില്ലേജിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്തിയതിന്റെ കരട് വിജ്ഞാപനം ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കപ്പെട്ട ശേഷം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാത്തതിന്റെ കാരണം അറിയിക്കാമോ;

(ബി)സാങ്കേതിക തടസ്സങ്ങളും അധിക സാമ്പത്തിക ബാദ്ധ്യതയും ഇല്ലാത്ത സാഹചര്യത്തില്‍ അടിയന്തിരമായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശിക്കുമോ ?

2709

ആലത്തൂരില്‍ ലാന്റ് ട്രിബ്യൂണല്‍

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ താലൂക്കിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ പ്രായോഗികമായ എന്തെങ്കിലും പരിഹാരം കണ്ടെത്തിയിട്ടുണ്ടോ;

(സി)ആലത്തൂര്‍ ആസ്ഥാനമായി ലാന്റ്് ട്രിബ്യൂണല്‍ അനുവദിക്കുന്നകാര്യം പരിഗണിക്കുമോ?

2710

പയ്യന്നൂരില്‍ മിനി സിവില്‍സ്റേഷന്‍

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂരില്‍ അനുവദിച്ച മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മിനി സിവില്‍സ്റേഷന്‍ എന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ ?

2711

കായംകുളത്തെ പുറമ്പോക്ക് ഭൂമി നിര്‍ണ്ണയം

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം മണ്ഡലത്തിലെ കായംകുളം നഗരസഭ, കാര്‍ത്തികപ്പള്ളി താലൂക്കിലെ കൃഷ്ണപുരം, പത്തിയൂര്‍, കണ്ടല്ലൂര്‍, ദേവികുളങ്ങര പഞ്ചായത്തുകള്‍ മാവേലിക്കര താലൂക്കില്‍ ഉള്‍പ്പെട്ട ചെട്ടിക്കുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പുറമ്പോക്ക് ഭൂമി, പുറമ്പോക്ക് കുളങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2712

റവന്യൂ വകുപ്പിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് വേക്കന്‍സി നിയമനം

ശ്രീമതി ഇ. എസ്. ബിജിമോള്‍

()ലാന്റ് റവന്യൂ കമ്മീഷണറേറ്റ്, ലാന്റ് ബോര്‍ഡ്, സര്‍വ്വേ ഡയറക്റ്ററേറ്റ്, സെന്‍ട്രല്‍ സ്റാമ്പ് ഡിപ്പോ തുടങ്ങിയ ഓഫീസുകളിലെ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക്, ക്ളാസ് കഢ എന്നീ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത് തിരുവനന്തപുരം ജില്ലയിലെ പി. എസ്. സി. റാങ്ക് ലിസ്റുകളില്‍ നിന്നുമാത്രമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം നിയമനംമൂലം മറ്റ് ജില്ലകളിലെ പി. എസ്. സി. റാങ്ക് ലിസ്റുകളില്‍ നിന്നും നിയമനം ലഭിക്കേണ്ടവര്‍ക്ക് നിയമനം ലഭിക്കാത്തത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി)ഹെഡ് ക്വാര്‍ട്ടേഴ്സ് വേക്കന്‍സികളിലെ നിയമനം തിരുവനന്തപുരം ജില്ലയിലെ പി. എസ്. സി. റാങ്ക് ലിസ്റില്‍ നിന്നുമാത്രം നിയമിക്കുന്നതിനുവേണ്ടി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയത് ഏത് കാലയളവ് മുതല്‍ ആണെന്ന് വ്യക്തമാക്കുമോ?

2713

വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവും ടൈപ്പിസ്റ് നിയമനവും

ശ്രീ. മോന്‍സ് ജോസഫ്

()കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളില്‍ ടൈപ്പിസ്റുകളെ നിയമിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടറിലൂടെ നല്‍കുന്നതിന് ടൈപ്പിസ്റിന്റെ സേവനം അത്യാവശ്യമാണെന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വില്ലേജ് ഓഫീസുകളിലെ ജോലിഭാരം കണക്കിലെടുത്ത് വില്ലേജ് റിക്കാര്‍ഡുകള്‍ അപ്-ഡേറ്റ് ചെയ്യുന്നതിന് ടൈപ്പിസ്റിന്റെ സേവനം അത്യാവശ്യമാണെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2714

സര്‍വ്വേ വകുപ്പില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം

.പി. അബ്ദുള്ളക്കുട്ടി

()പി.എസ്.സി. ലിസ്റ് നിലവിലിരിക്കേ സര്‍വ്വേ ആന്റ് ലാന്റ് റെക്കോര്‍ഡ്സ് വകുപ്പില്‍ എപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2008 നവംബര്‍ 18-ന് നിലവില്‍ വന്ന 2612 പേരുള്‍പ്പെട്ട പി.എസ്.സി.ലിസ്റില്‍ നിന്നും 721 പേര്‍ക്ക് മാത്രം നിയമനം ലഭിക്കുകയും ബാക്കിയുള്ളവര്‍ നിയമനം കാത്തിരിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പി.എസ്.സി.ലിസ്റില്‍ നിന്നും മാത്രം നിയമനം നടത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2715

റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം

ശ്രീ. പി. തിലോത്തമന്‍

() ആലപ്പുഴ ജില്ലാ കളക്ടറുടെ 28.05.2012 ലെ എ1. 606/2012 നമ്പര്‍ സ്ഥലംമാറ്റ ഉത്തരവിലൂടെ ജില്ലയില്‍ സ്ഥലംമാറ്റത്തിനു വിധേയരായവരുടെ എണ്ണം എത്രയാണെന്നു പറയാമോ ; ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ബി) മേല്‍ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയില്‍ സ്ഥലം മാറ്റപ്പെട്ട ഓരോ വില്ലേജ് ഓഫീസര്‍/ആര്‍./എച്ച്.സി. മാരും ഉത്തരവിന് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലവും മാറ്റം നല്‍കിയ കേന്ദ്രവും തമ്മില്‍ എത്ര കിലോമീറ്റര്‍ ദൂരം ഉണ്ടെന്നും ഇവരുടെ താമസസ്ഥലത്തുനിന്നും എത്ര ദൂരത്തേ യ്ക്കാണ് ഇവരെ ഓരോരുത്തരെയും മാറ്റിയിട്ടുളളതെന്നും വ്യക്തമാക്കാമോ ;

(സി) മേല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വളരെ ദൂരേയ്ക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെപ്പറ്റി ആലപ്പുഴ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടോ എന്നു പറയാമോ; ഇവരെക്കുറിച്ചുളള ആരോപണങ്ങളുടെ പകര്‍പ്പുകളോ, പരാതിക്കാരുടെ മൊഴിയുടെ പകര്‍പ്പോ ലഭ്യമാക്കുമോ ; സര്‍ക്കാരിന്റെ അറിവോടെയാണോ എ.ഡി.എം. ഇത്തരം പത്രപ്രസ്താവനകള്‍ നടത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ ?

2716

ആലപ്പുഴ ജില്ലയില്‍ റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം റീഅലോട്ട്മെന്റ് എന്നിവ സംബന്ധിച്ച പട്ടിക

ശ്രീ. പി. തിലോത്തമന്‍

() റവന്യൂ വകുപ്പില്‍ ആലപ്പുഴ ജില്ലയില്‍നിന്നും പ്രൊമോഷന്‍ നേടി മറ്റ് ജില്ലകളില്‍ നിയമിക്കപ്പെട്ട യു.ഡി. ക്ളര്‍ക്ക്, വില്ലേജ് ഓഫീസര്‍ തസ്തികകളില്‍പ്പെട്ടവരും ഇനിയും തിരിച്ച് ആലപ്പുഴ ജില്ലയിലേക്ക് പോസ്റ് ചെയ്യപ്പെടേണ്ടവരുമായ ജീവനക്കാരുടെ ലിസ്റുകള്‍ മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കിയത് ലഭ്യമാക്കുമോ ;

(ബി)നിയമസഭയില്‍ നല്‍കിയ മറുപടിയുടെയും സമര്‍പ്പിച്ച ലിസ്റിന്റെയും അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിലെ യു.ഡി. ക്ളര്‍ക്ക്, വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരില്‍ ആലപ്പുഴ ജില്ലയിലേക്ക് മാറ്റം ലഭിക്കേണ്ടവരുടെ മുന്‍ഗണനാ ലിസ്റ് പ്രകാരം എത്രപേര്‍ക്ക് തിരിച്ച് ജില്ലയിലേക്ക് മാറ്റം നല്‍കിയെന്നും മുന്‍പ് നല്‍കിയ ലിസ്റുകളിലെ ക്രമനമ്പര്‍ എത്രവരെയുള്ളവരാണ് ഇപ്രകാരം മാറ്റപ്പെട്ടത് എന്നും വ്യക്തമാക്കുമോ ;

(സി)ആലപ്പുഴ ജില്ലയില്‍നിന്നും മറ്റ് ജില്ലകളിലേക്ക് പ്രൊമോഷന്‍ ലഭിച്ച് മാറിപ്പോയ റവന്യൂവകുപ്പിലെ യു.ഡി. ക്ളര്‍ക്ക്, വില്ലേജ് ഓഫീസര്‍ റാങ്കിലുള്ള ജീവനക്കാരുടെ റീഅലോട്ട്മെന്റിനുള്ള മുന്‍ഗണനാ ലിസ്റ് മുന്‍പ് നിയമസഭയില്‍ നല്‍കിയതില്‍ നിന്നും മാറ്റമുണ്ടായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ ?

2717

ഓരോ വില്ലേജില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിക്കുന്നവര്‍

ശ്രീമതി. കെ.കെ. ലതിക

()നിലവില്‍ ഒരേ വില്ലേജില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ കാലം വില്ലേജ് ഓഫീസര്‍ തസ്തികയില്‍ തുടരുന്ന എത്ര വില്ലേജ് ഓഫീസര്‍മാര്‍ സംസ്ഥാനത്ത് ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം നല്‍കാതെ അതേ സ്ഥലത്ത് തന്നെ നിലനിര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി)മൂന്നു വര്‍ഷം ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ജോലി ചെയ്ത വില്ലേജ് ഓഫീസര്‍മാരെ സ്ഥലംമാറ്റി നിയമിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

2718

വില്ലേജ്മാന്‍ തസ്തികയുടെ അടിസ്ഥാന യോഗ്യത

ശ്രീ. . കെ. വിജയന്‍

() എല്‍.ഡി.സി., എല്‍.ജി.എസ്. എന്നീ തസ്തികകളിലെ അടിസ്ഥാന യോഗ്യത ഉയര്‍ത്തിയതുപോലെ റവന്യൂ വകുപ്പിലെ വില്ലേജ്മാന്‍ തസ്തികയുടെ അടിസ്ഥാന യോഗ്യതയും ഇപ്പോഴും ഉയര്‍ത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിനുളള നടപടി സ്വീകരിക്കുമോ ?

2719

കയര്‍ ജിയോ ടെക്സ്റയില്‍

ശ്രീ. ജി. സുധാകരന്‍

()കയര്‍ ജിയോ ടെക്സ്റയില്‍ പൊതുമരാമത്ത് വകുപ്പിന്റെ മാന്വലില്‍ ഉള്‍പ്പെടുത്തുന്നതിനായി, തദ്ദേശ ഭരണ, പൊതു മരാമത്ത്, കയര്‍ വകുപ്പു മന്ത്രിമാരുടെ 2008ല്‍ നടന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അനുസരിച്ച് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)പൊതുമരാമത്ത് മാന്വലില്‍ ഇതുവരെ കയര്‍ ജിയോടെക്സ്റയില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(സി)കയര്‍ ജിയോ ടെക്സ്റയില്‍ പൊതുമരാമത്ത് മാന്വലില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

2720

തൊണ്ടു ശേഖരണ കണ്‍സോര്‍ഷ്യങ്ങള്‍

ശ്രീ. ജി. സുധാകരന്‍

()കയര്‍ വികസന ഡയറക്ടറേറ്റ് മുന്‍കൈ എടുത്ത് സംസ്ഥാനത്ത് ഇതുവരെ എത്ര തൊണ്ടു ശേഖരണ കണ്‍സോര്‍ഷ്യങ്ങള്‍ രൂപികരിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)ഓരോ കണ്‍സോര്‍ഷ്യവും എന്ന് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അവയ്ക്ക് പ്രവര്‍ത്തന ഗ്രാന്റ് എന്നു നല്കിയെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഓരോ കണ്‍സോര്‍ഷ്യവും ഇതുവരെ ശേഖരിച്ച തൊണ്ടിന്റെ കണക്ക് വിശദമാക്കുമോ;

(ഡി)തൊണ്ടു ശേഖരിച്ചതിന് ഇന്‍സെന്റീവ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, സബ്സിഡി എന്നീ ഇനങ്ങളില്‍ ഓരോ കണ്‍സോര്‍ഷ്യവും എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

2721

കയര്‍ ക്രയവില സ്ഥിരതാപദ്ധതി

ശ്രീ. ജി. സുധാകരന്‍

()കയര്‍ ക്രയവില സ്ഥിരതാപദ്ധതി ആരംഭിച്ചതു മുതല്‍ ഓരോ വര്‍ഷവും എത്ര രൂപയുടെ കയര്‍ ഉല്പന്നങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് സംഭരിച്ചു നല്‍കി എന്ന് വ്യക്തമാക്കാമോ;

(ബി)2012 ജനുവരി മുതല്‍ മേയ് വരെ എത്ര തുകയുടെ കയറു ല്പന്നങ്ങള്‍ ഈ പദ്ധതിയില്‍ സംഭരിച്ചു നല്‍കി എന്ന് അറിയിക്കാമോ;

(സി)2010 ജനുവരി മുതല്‍ മേയ് വരെ എത്ര തുകയുടെ കയറു ല്പന്നങ്ങള്‍ സംഭരിച്ചു എന്ന് വ്യക്തമാക്കാമോ;

(ഡി)കയറുല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിക്കുമ്പോഴും ക്രയവില സ്ഥിരതാപദ്ധതിയില്‍ നിന്നും കയറ്റുമതിക്കാര്‍ ഉല്പന്നങ്ങള്‍ സംഭരിക്കുന്നതു കുറഞ്ഞുവരുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

2722

കയര്‍ സഹകരണസംഘം ജീവനക്കാരുടെ ശമ്പളപരിഷ്കരണം

ശ്രീ. പി. തിലോത്തമന്‍

()കയര്‍ സഹകരണസംഘം ജീവനക്കാരുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ഏതെങ്കിലും സംഘടന നിവേദനം സമര്‍പ്പിക്കുകയോ സമരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)കയര്‍ സഹകരണസംഘം ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് സമിതി രൂപീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ; ഇതിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും വിശദാക്കുമോ;

(സി)പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം കയര്‍ സഹകരണസംഘം ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുമോ;

(ഡി)കയര്‍ സഹകരണസംഘം ജീവനക്കാരുടെ ശമ്പളം അടിയന്തിരമായി പരിഷ്കരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

2723

കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, വി.ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

()കയര്‍ത്തൊഴിലാളികള്‍ക്ക് എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കുമോ;

(ബി)ക്ഷേമനിധി ബോര്‍ഡ് വഴി നല്‍കുന്ന തുക അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത തൊഴിലാളികള്‍ക്കുള്ള വിവിധ ധനസഹായങ്ങളുടെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.