UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2571

പി. റ്റി. .കളെ നിയന്ത്രിക്കാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് പല സര്‍ക്കാര്‍ സ്കൂളുകളിലെയും പി. റ്റി. .കള്‍ വന്‍ തുക വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2572

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം

ശ്രീ. രാജു എബ്രഹാം

()വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)കായിക പരിശീലനം നിര്‍ബന്ധമാക്കുന്നതുപോലെ നീന്തല്‍ പരിശീലനവും നിര്‍ബന്ധമായി സ്കൂള്‍ പാഠ്യക്രമത്തിന്റെ ഭാഗമാക്കുകയും, ഇതിനായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ബി.ആര്‍.സി.കള്‍ മുഖേന പദ്ധതി തയ്യാറാക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ സ്വായത്തമാക്കാന്‍ സാധിക്കുന്നതിനാല്‍ ഇതിനായി ഒരു പ്രോജക്ട് നടപ്പാക്കാനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

2573

ക്ളാസ് മുറികളുടെ നവീകരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

()സര്‍ക്കാര്‍ സ്കൂളിലെ ക്ളാസ് റൂമുകള്‍ പരിഷ്കരിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)സര്‍ക്കാര്‍ എയിഡഡ് സ്കൂളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)മലയാളം മീഡീയം സ്കൂളുകളില്‍ പ്രത്യേക ഇംഗ്ളീഷ് പഠനത്തിനുള സൌകര്യം ഏര്‍പ്പെടുത്തുമോ ; വിശദാംശം നല്‍കാമോ ?

2574

പുതിയ വിദ്യാഭ്യാസ ജില്ലകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()പുതിയ വിദ്യാഭ്യാസ ജില്ലകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം പുതിയ വിദ്യാഭ്യാസ ജില്ലകളാണ് രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മലപ്പുറം ജില്ലയിലെങ്കിലും 2 പുതിയ വിദ്യാഭ്യാസ ജില്ലകള്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2575

പുതിയ വിദ്യാഭ്യാസ ജില്ലകളും ഉപജില്ലകളും രൂപീകരിക്കാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് പുതിയ വിദ്യാഭ്യാസ ജില്ലകളും ഉപജില്ലകളും രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ ജില്ലകളിലെയും ഉപജില്ലകളിലെയും സ്കൂളിന്റെ എണ്ണക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മറ്റ് ജില്ലകളിലെ എണ്ണവുമായി ജില്ലയിലെ ഉപജില്ലകളിലെ സ്കൂളുകളിലെ എണ്ണം താരതമ്യപ്പെടുത്തിയിട്ടുണ്ടോ?

2576

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല

ശ്രീ. ജെയിംസ് മാത്യു

()കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ എത്ര സബ് ജില്ലകള്‍, എത്ര സ്കൂളുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ?

(ബി)വിദ്യാഭ്യാസ ജില്ലാ കേന്ദ്രത്തിലേയ്ക്ക് 100 കി. മീറ്റര്‍ വരെ അകലെ കിടക്കുന്ന വിദ്യാലയങ്ങള്‍ക്കും എ. . ഒയ്ക്കും കേന്ദ്രത്തില്‍ ബന്ധപ്പെടാനുളള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല വിഭജിച്ച് തളിപ്പറമ്പ് കേന്ദ്രമായി വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2577

പൊന്നാനി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വി.എച്ച്.എസ്.സി. ഇല്ലാത്തതുമൂലം തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തീരപ്രദേശത്തെ ദരിദ്രരായ കുട്ടികള്‍ക്ക് പ്രയോജനകരമാവും തരത്തില്‍ പുതിയ വി.എച്ച്.എസ്.സി. സ്കൂള്‍ പാലപ്പെട്ടി, വെളിയങ്കോട് പ്രദേശങ്ങളില്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കാനാകുമോ?

2578

ചാലക്കുടി ഐ.ആര്‍.എം. എല്‍.പി. സ്കൂള്‍

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി ഐ.ആര്‍.എം. എല്‍.പി. സ്കൂള്‍, ചാലക്കുടി മുനിസിപ്പാലിറ്റി ഏറ്റെടുക്കുന്നത് സംബന്ധിച്ച അപേക്ഷ പരിഗണനയിലുണ്ടോ; എന്തെല്ലാം നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

2579

മദ്രസ നവീകരണ പദ്ധതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

,, കെ. എന്‍. . ഖാദര്‍

()കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന മദ്രസ നവീകരണ പദ്ധതിയുടെ ഭാഗമായി മദ്രസകള്‍ക്കനുവദിച്ച ഗ്രാന്റിന്റെ 2010-2011 അദ്ധ്യയന വര്‍ഷത്തിലെ രണ്ടാം ഗഡു ഇതുവരെ വിതരണം ചെയ്തിട്ടില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിതരണം ചെയ്യാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം 2011-2012 അദ്ധ്യായന വര്‍ഷത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരുന്നോ ; എങ്കില്‍ അതു പ്രകാരം ലഭിച്ച അപേക്ഷകളില്‍ ഗ്രാന്റ് അനുവദിക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(സി)2012-2013 അദ്ധ്യയന വര്‍ഷത്തിലേയ്ക്കുള്ള അപേക്ഷകള്‍ക്കുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ഡി)കുടിശ്ശികയായിട്ടുള്ള ഗ്രാന്റ് ഗഡുക്കള്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

()മുന്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് എല്ലാ വര്‍ഷവും ഈ പദ്ധതി പ്രകാരമുള്ള ഗ്രാന്റ് വിതരണം ചെയ്തിരുന്നോ ; എങ്കില്‍ ഓരോ വര്‍ഷവും എത്ര തുക വീതം വിതരണം ചെയ്തിട്ടുണ്ട് എന്നതിന്റെ വിശദവിവരം നല്‍കുമോ ?

2580

സി.ബി.എസ്.. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തല്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്തെ സി.ബി.എസ്.ഇ സിലബസ് പഠിക്കുന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകള്‍ വന്നാല്‍ അത് തിരുത്തികിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ;

(ബി)കേരളത്തില്‍ ഇതിനുള്ള സംവിധാനം ഉണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ; സ്വീകരിക്കുമെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

2581

ഒന്നാം ക്ളാസ്സ് പ്രവേശനം

ശ്രീ. ബാബു. എം. പാലിശ്ശേരി

()ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ കുട്ടികളെ ഒന്നാം ക്ളാസ്സില്‍ പ്രവേശിപ്പിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രത്യേക പ്രോത്സാഹന ഗ്രാന്റ് നല്‍കി വരുന്നുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇത് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശം വ്യക്തമാക്കുമോ ?

2582

സ്കൂളുകളിലെ അടിസ്ഥാനസൌകര്യങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകളിലും ശുചിത്വവും സൌകര്യവുമുള്ള മൂത്രപ്പുരകള്‍ ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ;

(ബി)അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കാത്ത സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

2583

സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ കുറവ്

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ എത്ര ശതമാനം കുട്ടികള്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞുവെന്നും ആയത് എത്രയെണ്ണമെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ഇപ്രകാരം കുട്ടികളുടെ കുറവ് വരാനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(സി)എയ്ഡഡ് സ്കൂളുകളിലും ഇത്തരത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും കുറവ് വരികയാണോ ;

(ഡി)സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കാതെ അണ്‍ എയ്ഡഡ്, എയ്ഡഡ് സ്കൂളുകളില്‍ പഠിപ്പിക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ കാരണം പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

()അടിസ്ഥാനസൌകര്യങ്ങളിലെ പോരായ്മയല്ലേ ഇത്തരം സര്‍ക്കാര്‍ സ്കൂളുകളില്‍ ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികള്‍ കുറയാന്‍ കാരണം ;

(എഫ്)സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ എത്ര ശതമാനം സ്കൂളുകളില്‍ മുത്രപ്പുര ഇല്ല; എത്ര ശതമാനം സ്കൂളുകളില്‍ കുടിവെള്ളമില്ല; എത്ര ശതമാനം സ്കൂളുകളില്‍ പാചക പുരയില്ല; എത്ര ശതമാനം സ്കൂളുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു; എത്ര ശതമാനം സ്കൂളുകളില്‍ വൈദ്യുതി ഇല്ല ; വ്യക്തമാക്കുമോ ?

2584

പ്രീപ്രൈമറിയില്‍ പുതിയ പാഠ്യപദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

()പ്രീപ്രൈമറിയില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പ്രീപ്രൈമറി അദ്ധ്യാപകര്‍ക്ക് ഇതിനായി പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതു നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

2585

സ്കൂള്‍ പ്രവൃത്തി ദിനം

ശ്രീ. കെ.കെ. നാരായണന്‍

()സംസ്ഥാനത്ത് സ്കൂള്‍ പ്രവൃത്തിദിനം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

2586

..ഡി.സി. റിസോഴ്സ് ടീച്ചര്‍മാരുടെ സേവന-വേതന വ്യവസ്ഥകള്‍

ശ്രീ. . കെ. വിജയന്‍

()സര്‍വ്വശിക്ഷാ അഭിയാന്റെ ബി. ആര്‍. സി. സെന്ററിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഐ. . ഡി. സി. റീസോര്‍ഴ്സ് ടീച്ചര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)ഇത്തരം ഐ. . ഡി. സി. ടീച്ചര്‍മാരെ പഞ്ചായത്ത് തലത്തിലോ സി. ആര്‍. ഡി (കമ്മ്യൂണിറ്റി റിസോഴ്സ് സെന്റര്‍) തലത്തിലോ നിയമിക്കുന്നതിന് പദ്ധതിയുണ്ടോ;

(സി)ഇല്ലെങ്കില്‍ അതിനുളള നടപടി സ്വീകരിക്കുമോ?

2587

അദ്ധ്യാപക പാക്കേജ്

ശ്രീ. .പി.അബ്ദുളളകുട്ടി

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, എം.പി.വിന്‍സെന്റ്

()അദ്ധ്യാപക പാക്കേജ് നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ ഇതുവരെ എടുത്തിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ ;

(സി)എത്ര അദ്ധ്യാപകര്‍ക്കാണ് ഇതിന്റെ നേട്ടം ലഭിക്കുന്നത് ;

(ഡി)പ്രസ്തുത പാക്കേജിലുളള കാര്യങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ ?

2588

അദ്ധ്യാപക പാക്കേജ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട അദ്ധ്യാപക പാക്കേജ് നടപ്പിലാക്കിത്തുടങ്ങിയോ;

(ബി)ഇതിന്‍ പ്രകാരം എത്ര സംരക്ഷിത അദ്ധ്യാപകര്‍ പേരന്റ് സ്കൂളുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്; വ്യക്തമാക്കുമോ?

2589

വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് നിലവിലുള്ള വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം എത്രയെന്ന് വെളിപ്പെടുത്താമോ ;

(ബി)സംസ്ഥാനത്ത് നിലവിലുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഏത് നിലയിലുള്ള മാറ്റങ്ങളാണ് വരുത്തുന്നതെന്ന് വിശദമാക്കാമോ ;

(ഡി)രണ്ടാം ഡിവിഷന്‍ കാര്യത്തില്‍ എന്തു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ ;

()സംസ്ഥാനത്ത് യു..ഡി. പ്രകാരമുള്ള റേഷ്യോ വെരിഫിക്കേഷന്‍ ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(എഫ്)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ?

2590

അദ്ധ്യാപക തസ്തിക നിര്‍ണ്ണയിക്കുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പുതിയ അദ്ധ്യയന വര്‍ഷത്തില്‍ അദ്ധ്യാപക തസ്തിക നിര്‍ണ്ണയിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം കണക്കാക്കാന്‍ കുട്ടികളുടെ തലയെണ്ണുന്ന ഏകദിന വെരിഫിക്കേഷന്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ;

(സി)1:30, 1:35 എന്ന അനുപാതത്തില്‍ കുട്ടികളുടെ എണ്ണം കണക്കാക്കി തസ്തികകള്‍ അനുവദിക്കുന്ന നടപടി ഈ വര്‍ഷം തന്നെ നിലവില്‍ വരുമോയെന്ന് വ്യക്തമാക്കുമോ;

(ഡി)വിദ്യാഭ്യാസ അവകാശ നിയമം ഈ വര്‍ഷം പ്രാബല്യത്തില്‍ വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

()ഈ നിയമം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(എഫ്)ഈ നിയമം നടപ്പാക്കുമ്പോള്‍ ആവശ്യം വരുന്ന ഭൌതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

2591

സര്‍ക്കാര്‍ എല്‍. പി. സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനം

ശ്രീ. പുരുഷന്‍ കടലുണ്ടി

()കോഴിക്കോട് ജില്ലയില്‍ 150ന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എല്‍.പി. സ്കൂളുകള്‍ ഏതൊക്കെയാണ് ; ഇവയില്‍ ഓരോന്നിലും എത്ര വീതം അദ്ധ്യാപകര്‍ക്ക് സ്ഥിര നിയമനം നല്‍കിയിട്ടുണ്ട് ;

(ബി)2011-2012 അദ്ധ്യയന വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്‍.പി.എസ്.. (മലയാളം) അദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയം നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവരില്‍ എത്ര പേര്‍ 2011-2012 വര്‍ഷം റിട്ടയര്‍ ചെയ്യുന്നവരായിട്ടുണ്ട് ;

(സി)ഈ പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രസ്താവിക്കാമോ ?

2592

സ്കൂള്‍ അദ്ധ്യാപകര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് സ്കൂള്‍ തലത്തില്‍ പഠിപ്പിക്കുന്നതിന് എത്ര അദ്ധ്യാപകരാണ് ഉള്ളത്;

(ബി)ഇതില്‍ വനിതാദ്ധ്യാപകരുടേയും പുരുഷ അദ്ധ്യാപകരുടേയും കണക്കുകള്‍ വ്യക്തമാക്കുമോ:

(സി)ഇതുമായി ബന്ധപ്പെട്ട് പ്രൈമറി, ഹൈസ്കൂള്‍ എന്നിവയുടെ പ്രത്യേകം കണക്കുകള്‍ വ്യക്തമാക്കുമോ ?

2593

ആലപ്പുഴ ജില്ലയില്‍ നിലവിലുളള എച്ച്.എസ്.എ ഒഴിവുകള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

() ആലപ്പുഴ ജില്ലയില്‍ നിലവിലുളള എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് റാങ്ക് ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചിട്ടുണ്ട് ;

(ബി) ഇപ്പോള്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട് ;

(സി) ഒഴിവുകള്‍ ഉണ്ടെങ്കില്‍ ആയത് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ;

(ഡി) പ്രസ്തുത ഒഴിവുകളിലേയ്ക്ക് താത്കാലിക അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോ ?

2594

എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപക ഒഴിവുകള്‍

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, സി. പി. മുഹമ്മദ്

,, എം. . വാഹീദ്

()സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക ഒഴിവുകള്‍ വിജ്ഞാപനം ചെയ്യാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം;

(സി)അദ്ധ്യാപകരുടെ ഒഴിവുകള്‍ സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ടോ?

2595

എച്ച്.എസ്.എ ഒഴിവുകള്‍

ശ്രീ. .കെ. ശശീന്ദ്രന്‍

()തിരുവനന്തപുരം ജില്ലയില്‍ എച്ച്.എസ്.(മാത്തമാറ്റിക്സ്) യുടെ ഒഴിവുകള്‍ എത്ര ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ റാങ്ക്ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചു; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം ഇനി എത്ര പേരെ നിയമിക്കാനുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)എച്ച്.എസ്.(മാത്തമാറ്റിക്സ്) ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ നടപടി സ്വീകരിക്കുമോ?

2596

ഹെഡ്മാസ്റര്‍മാര്‍ക്ക് അഭിരുചി പരീക്ഷ

ശ്രീ. മോന്‍സ് ജോസഫ്

()ഹെഡ് മാസ്റര്‍മാരുടെ പ്രൊമോഷന് അഭിരുചി പരീക്ഷ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടോ;

(ബീ)നിശ്ചിത യോഗ്യതയില്ലാത്ത ഭാഷാദ്ധ്യാപകരെ ഹെഡ് മാസ്റര്‍മാരാക്കുന്നതിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)ഹെഡ് മാസ്റര്‍മാരുടെ അഭിരുചി പരിക്ഷ നടത്തുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2597

ഹെഡ്മാസ്റര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ സ്കൂളുകളില്‍ ഹെഡ്മാസ്റര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കുന്നതിന് നിലവില്‍ ചട്ടപ്രകാരമുള്ള യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഹെഡ്മാസ്റര്‍ സ്ഥാനക്കയറ്റത്തിന് പുതുതായി എന്തെങ്കിലും യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുവാന്‍ ആലോചിക്കുന്നുണ്ടോ;

(സി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)ഹെഡ്മാസ്റര്‍ പദവിയുടെ കാര്യക്ഷമതയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മയും ഉറപ്പുവരുത്താന്‍ വര്‍ങ്ങളായി ചട്ടപ്രകാരം നിലവിലുള്ള പരീക്ഷാ യോഗ്യതകള്‍ ഉള്ളവരെ മാത്രംഹെഡ്മാസ്റര്‍മാരായി സ്ഥാനക്കയറ്റം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

2598

പ്രധാനാധ്യാപക നിയമനത്തിനുളള മാനദണ്ഡം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() വിദ്യാലയങ്ങളിലെ പ്രധാനാധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും യോഗ്യത നിര്‍ണ്ണയിക്കാന്‍ എന്ത് മാനദണ്ഡമാണ് സ്വീകരിക്കുന്നത്;

(ബി) പ്രധാനാധ്യാപക തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കു ന്നതിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന കാര്യം പരിഗ ണനയിലുണ്ടോ ;

(സി) എങ്കില്‍, ഇവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ഡി) ഈ നിബന്ധനകള്‍ എയ്ഡഡ് മേഖലയിലും ബാധകമാണോ ;

() ന്യൂനപക്ഷ പദവിയുളള വിദ്യാലയങ്ങളിലെ നിയമനത്തിനും ഈ നിബന്ധനകള്‍ ബാധകമാണോയെന്ന് വ്യക്തമാക്കാമോ ?

2599

നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് 201011 കാലഘട്ടത്തില്‍ അനുവദിച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ എത്ര തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;

(ബി)അംഗീകാരം ലഭിക്കാത്ത നിയമനങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്?

2600

സെറ്റ് പരീക്ഷ

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

()ഹയര്‍ സെക്കന്ററി അദ്ധ്യാപകരാകാനുള്ള യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് പരീക്ഷയില്‍ ഇക്കൊല്ലവും കൂട്ടത്തോല്‍വി നടന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അപേക്ഷാഫീസ് അമിതമാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു തവണ ഫീസടയ്ക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് മൂന്നുതവണയെങ്കിലും പരീക്ഷ എഴുതുവാന്‍ അനുവാദം നല്‍കുമോ?

2601

അദ്ധ്യാപക യോഗ്യതാ പരീക്ഷ

ശ്രീ. പി. ഉബൈദുള്ള

()അദ്ധ്യാപക യോഗ്യതാ പരീക്ഷ (ടി..ടി.) നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)അതിന്റെ ഘടനയും യോഗ്യതാ നിര്‍ണ്ണയമാനദണ്ഡവും വിശദീകരിക്കുമോ;

(സി)എന്നുമുതലുള്ള നിയമനങ്ങള്‍ക്കാണ് യോഗ്യതാ നിര്‍ണ്ണയ പരീക്ഷ നിര്‍ബന്ധമാക്കിയിട്ടുള്ളത്;

(ഡി)നിലവിലുള്ള പി.എസ്.സി. അദ്ധ്യാപക നിയമന റാങ്ക് ലിസ്റുകളില്‍ ഉള്‍പ്പെട്ടവരെ ടി..ടി. യോഗ്യതാ പരീക്ഷ പാസ്സാകുന്നതില്‍ നിന്നും ഇളവ് നല്‍കുമോ;

()ഒരേ റാങ്ക് ലിസ്റുകളിലുള്ളവരെ വ്യത്യസ്ത മാനദണ്ഡങ്ങള്‍ വെച്ച് നിയമനത്തിനായി പരിഗണിക്കുന്ന സാഹചര്യം ഒഴിവാക്കുമോ?

2602

പ്രമോഷന്‍ ലഭിക്കുന്നതിന് നല്കിയ അപേക്ഷ

ശ്രീ. ജെയിംസ് മാത്യു

()വിദ്യാഭ്യാസ വകുപ്പില്‍ എച്ച്. എസ്. . ആയിരിക്കെ 2011 മാര്‍ച്ച് 12 ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശ്രീമതി പി. എന്‍. ചന്ദ്രിക തനിക്ക് ന്യായമായും ലഭിക്കേണ്ടുന്ന പ്രമോഷന്‍ ലഭിക്കുന്നതിനായി നല്കിയ അപേക്ഷയില്‍ സര്‍ക്കാര്‍ നമ്പര്‍ 115/1/11 പൊതുവിദ്യാഭ്യാസം തീയതി 25-02-2012 പ്രകാരം അനുകൂല നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടത് ആരാണെന്നും അവര്‍ക്കീകാര്യത്തില്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(സി)എങ്കില്‍ 4 മാസമായി സ്വീകരിച്ച നടപടിയുടെ വിശദാംശം വെളിപ്പെടുത്താമോ;

(ഡി)പ്രമോഷനും ആനുകൂല്യങ്ങളും താമസിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

2603

ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എല്ലാ ജില്ലകളിലും ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളുള്ള മലപ്പുറം ജില്ലയിലെങ്കിലും ഹയര്‍ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

2604

സംസ്ഥാന സിലബസ് വിദ്യാര്‍ത്ഥികള്‍ +1 അലോട്ട്മെന്റില്‍ സി.ബി.എസ്.. വിദ്യാര്‍ത്ഥികളെക്കാള്‍ പിന്നിലായ സംഭവം

ശ്രീമതി കെ. എസ്. സലീഖ

()പത്താം തരത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടിയ സംസ്ഥാന സിലബസ് വിദ്യാര്‍ത്ഥികള്‍ പ്ളസ് വണ്‍ പ്രവേശനത്തിനായി ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഇതേ നിലവാരത്തിലുള്ള സി.ബി.എസ്.. വിദ്യാര്‍ത്ഥികളേക്കാള്‍ പിറകിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)കേരള സിലബസിലെയും സി.ബി.എസ്.. സിലബസിലെയും ഗ്രേഡിംഗ് എപ്രകാരമാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)ഇത്തരത്തിലുള്ള വിവേചനപരമായ ഗ്രേഡിംഗ് അപാകത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ക്കെതിരെ ഏത് വിധത്തിലുള്ള നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

()ഇത്തരത്തിലുള്ള അശാസ്ത്രീയമായ ഗ്രേഡിംഗ് അപാകത്തിലൂടെ സംസ്ഥാന സിലബസില്‍ കുട്ടികളെ പഠിപ്പിക്കാനയക്കുന്ന രക്ഷാകര്‍ത്താക്കളെ വിഷമത്തിലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൂടാതെ സി.ബി.എസ്..യെ പ്രോത്സാഹിപ്പിക്കുന്ന നടപടിയായി വിലയിരുത്തുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2605

പ്ളസ് വണ്‍ പ്രവേശനത്തിന് തുല്യപരിഗണന

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്ളസ് വണ്‍ പ്രവേശനത്തിന് സംസ്ഥാന സിലബസില്‍ പഠിച്ച കുട്ടികള്‍ സി.ബി. എസ്. . സിലബസില്‍ പഠിച്ച കുട്ടികളെ അപേക്ഷിച്ച് പ്രവേശനത്തില്‍ പിന്നിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് തുല്യ പരിഗണന ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

2606

ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്നതിന് നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ സ്ഥിരം അദ്ധ്യാപകരുടെ അഭാവത്തില്‍ കാര്യക്ഷമമായ അദ്ധ്യാപനം നടക്കുന്നില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വര്‍ഷങ്ങളായി താല്‍ക്കാലിക അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന സ്കൂളുകളില്‍ സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)പുതുതായി കോഴ്സുകള്‍ അനുവദിക്കുന്നതോടൊപ്പം തന്നെ ആവശ്യമായ തസ്തികകളും അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)നിലവില്‍ സ്ഥിരം അദ്ധ്യാപകരില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകളിലും ഈ അദ്ധ്യയനവര്‍ഷം തുടക്കം മുതല്‍ സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2607

പ്ളസ്ടു ഇല്ലാത്ത സ്കൂളുകളില്‍ കോഴ്സുകളും ബാച്ചുകളും അധികസീറ്റുകളും അനുവദിക്കുവാന്‍ നടപടികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചാവക്കാട് ഡി...യുടെ പരിധിയില്‍പ്പെട്ട ചേലക്കര നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍-എയ്ഡഡ്-അംഗീകൃത സ്കൂളുകളില്‍ നിന്നും എത്ര കുട്ടികള്‍ 2012 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ചു;

(ബി)കുട്ടികളുടെ ഉപരിപഠനത്തിനായി മണ്ഡലത്തിലെ വിവിധ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ആകെ എത്ര സീറ്റുകളാണുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹതയോടെ വിജയിച്ച കുട്ടികള്‍ക്ക് ആനുപാതികമായി പ്ളസ്ടു സീറ്റുകള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ പ്ളസ്ടു ഇല്ലാത്ത സ്കൂളുകളില്‍ കോഴ്സുകള്‍ അനുവദിക്കുന്നതിനും പ്ളസ്ടു ഉള്ള സ്കൂളുകളില്‍ അധികബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ?

2608

നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഒരു കെട്ടിടം അപകടകരമാം വിധം തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ അടുത്ത അദ്ധ്യായന വര്‍ഷം ആരംഭത്തിലുണ്ടാവുന്ന മണ്‍സൂണ്‍ മഴയില്‍ ഇവിടെ സുരക്ഷിതമായ പഠന സൌകര്യം ഒരുക്കുന്നതിന് എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ ?

2609

പട്ടാര്യസമാജം എച്ച്.എസ്. പള്ളിപ്പുറത്തിന് പ്ളസ്ടു നുവദിക്കുന്നതിന് നടപടി

ശ്രീ. . എം. ആരിഫ്

()കേരളത്തിലെ ഏറ്റവും പ്രബല പിന്നോക്ക വിഭാഗമായ പന്മശാലീയ സഭയുടെ നിയന്ത്രണത്തിലുള്ള പട്ടാര്യസമാജം മാനേജ്മെന്റിന്റെ കീഴിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പട്ടാര്യസമാജം എച്ച്.എസ് പള്ളിപ്പുറം എന്നുള്ളകാര്യം അറിയാമോ ;

(ബി)പ്രസ്തുത സ്കൂളില്‍ പ്ളസ്ടു തുടങ്ങണമെന്ന് ആവശ്യപ്പെട്ട് അരൂര്‍ എം.എല്‍..യുടെ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; തൊട്ടടുത്തെങ്ങും പ്ളസ്ടു വിദ്യാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ സ്കൂളിന് പ്ളസ്ടു അനുവദിക്കുന്നതിനുള്ളസത്വര നടപടി സ്വീകരിക്കുമോ ?

2610

പുതിയ ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍

ശ്രീ. സി. കൃഷ്ണന്‍

സംസ്ഥാനത്ത് പുതുതായി ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സകൂളുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.