UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2611

സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനായി എന്തെല്ലാം വികസന പ്രക്രിയകള്‍ നടപ്പില്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്; എത്ര തുകയാണ് ഇതിന് ചെലവഴിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്നത്;

(ബി)ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലത്തിലെ അദ്ധ്യാപനം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നു; പ്രസ്തുത പരിപാടികള്‍ ലക്ഷ്യപ്രാപ്തിയിലെത്തുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ആണ് നിലവിലുള്ളത്; വിശദമാക്കുമോ;

(സി)ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കുമോ; ഇതിനായി എത്ര രുപ വകയിരുത്തിയിട്ടുണ്ട്?

2612

പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള പരിശീലനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()യഥാസമയം പ്രഥമ ശുശ്രൂഷ ലഭിക്കാത്തതിനാല്‍ മാത്രം കുട്ടികള്‍ ഉള്‍പ്പെടെയുള്ള വലിയ ഒരു വിഭാഗം ജനങ്ങള്‍ മരണത്തിന് കീഴടങ്ങുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തിര പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും മറ്റും സ്കൂളുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇത്തരത്തില്‍ ഒരു പരിശീലനം കുട്ടികള്‍ക്ക് ലഭിക്കുന്ന പക്ഷം അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര പ്രഥമ ശുശ്രൂഷ എത്തിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും എന്നതിനാല്‍ ഈ വര്‍ഷം തന്നെ ഇത് പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമോ ?

2613

സ്നേഹസ്പര്‍ശം പദ്ധതി’ യുടെ പുരോഗതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് വിഭാവനം ചെയ്ത ‘സ്നേഹസ്പര്‍ശം പദ്ധതി’ നടപ്പില്‍ വരുത്തി തുടങ്ങിയോ; പദ്ധതിയുടെ പുരോഗതി വെളിപ്പെടുത്തുമോ;

(ബി)കുട്ടികളിലും അതുപോലെ രക്ഷാകര്‍ത്താക്കളിലും പുതിയൊരു വിദ്യാഭ്യാസ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഇത് എത്രത്തോളം പ്രയോജനപ്പെടുമെന്ന് അറിയിക്കുമോ;

(സി)സ്നേഹസ്പര്‍ശം പദ്ധതി ഇതര സംസ്ഥാനങ്ങളിലെവിടെയെങ്കിലും ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ;

(ഡി)വളര്‍ന്നുവരുന്ന പുതുതലമുറ സന്മാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നതിനും ചിന്തിക്കുന്നതിനും ഉതകുന്ന തരത്തില്‍ ചിന്തോദ്ദീപകമായ കത്തുകള്‍ തയ്യാറാക്കി അവതരിപ്പിക്കുന്നതിന് ജാഗ്രത പുലര്‍ത്തുമോ ?

2614

പുതിയ +2 കോഴ്സുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ +2 കോഴ്സുകളും, അധിക ബാച്ചുകളും ഉടന്‍തന്നെ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

2615

ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പുതിയ കോഴ്സുകള്‍

ശ്രീ. എം. ഉമ്മര്‍

()സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കൂടുതല്‍ ഹയര്‍ സെക്കണ്ടറി ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പുതിയ ഏതെങ്കിലും കോഴ്സുകള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ ആരംഭിക്കുന്ന കാര്യം ആലോചനയിലുണ്ടോ;

(സി)എസ്.എസ്.എല്‍.സി. പാസ്സായ എത്ര കുട്ടികള്‍ക്ക് ഈ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ തുടര്‍പഠനത്തിന് സൌകര്യം ലഭിക്കുമെന്ന് അറിയിക്കുമോ ?

2616

പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനു സംവിധാനം

ശ്രീമതി ജമീലാ പ്രകാശം

()എത്ര കുട്ടികളാണ് കേരളത്തില്‍ ആകെ ഹയര്‍ സെക്കണ്ടറി കോഴ്സ് പഠനത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്;

(ബി)അവര്‍ക്കെല്ലാം നിലവിലുള്ള സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമായി പ്രവേശനം നല്‍കാന്‍ കഴിയുമോ;

(സി)ഇല്ലെങ്കില്‍ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിന് വേണ്ടി എന്ത് സംവിധാനമാണ് ഉദ്ദേശിക്കുന്നത്;

(ഡി)അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2617

മലപ്പുറം ജില്ലയില്‍ ഹയര്‍സെക്കന്ററിക്ക് പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)ആകെയുള്ള ഹയര്‍സെക്കന്ററി സീറ്റുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി)ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസ്സായത് മലപ്പുറം ജില്ലയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എന്നാല്‍ ആ ജില്ലയില്‍ ഹയര്‍സെക്കന്ററിക്ക് ആവശ്യമായ സീറ്റുകള്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെ ട്ടിട്ടുണ്ടോ;

()എങ്കില്‍ പുതിയ ബാച്ചുകളും പുതിയ വിദ്യാലയങ്ങളും അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

2618

ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ടീച്ചിംഗ് ഡ്യൂട്ടി ഒഴിവ്

ശ്രീമതി കെ. കെ. ലതിക

()വിദ്യാഭ്യാസ അവകാശ നിയമത്തെ തുടര്‍ന്ന് നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളുള്ള എല്‍.പി, യു. പി., എച്ച്.എസ്. ഹെഡ്മാസ്റര്‍മാരെ ടീച്ചിംഗ് ഡ്യൂട്ടിയില്‍ നിന്നും ഇളവ്അനുവദിച്ചതുപോലെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്കും ടീച്ചിംഗ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ?

2619

കോളേജ് സര്‍വ്വീസ് കമ്മീഷന്‍

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. പി. തിലോത്തമന്‍

,, ജി.എസ്. ജയലാല്‍

()യു.ആര്‍. അനന്തമൂര്‍ത്തി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്നാണ് ലഭിച്ചത്;

(ബി)കോളേജുകളിലെ അദ്ധ്യാപക നിയമനത്തിന് കോളേജ് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിക്കണമെന്ന ശുപാര്‍ശയിന്‍മേല്‍ ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(സി)അനന്തമൂര്‍ത്തി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പായി പുതിയ കമ്മീഷന് രൂപം നല്‍കിയിട്ടുണ്ടോ?

2620

ഓപ്പണ്‍ യൂണിവേഴ്സിറ്റി

ശ്രീ. . പി. അബ്ദുളളക്കുട്ടി

,, കെ. അച്ചുതന്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;എങ്കില്‍ വിശദമാക്കുമോ ;

(ബി) പ്രസ്തുത യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത യൂണിവേഴ്സിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

2621

വിദേശ സര്‍വ്വകലാശാലകളുടെ സബ് സെന്ററുകള്‍

ശ്രീ. പി. കെ. ബഷീര്‍

()ഏതെങ്കിലും വിദേശ സര്‍വ്വകലാശാലകളുടെ സബ് സെന്ററുകള്‍ / ഓഫ് കാമ്പസ് സെന്ററുകള്‍ കേരളത്തില്‍ തുടങ്ങിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസതുത സെന്ററുകള്‍ എവിടെയാണ് തുടങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; സെന്ററുകളുടെ പട്ടിക ലഭ്യമാക്കുമോ?

(സി)ഇത്തരം സ്ഥാപനങ്ങള്‍ക്ക് യു. ജി. സി. യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

2622

വിദേശ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തിന് അനുമതി

ശ്രീ. കെ. വി. വിജയദാസ്

()വിദേശ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നയം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഏതെല്ലാം രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍ ക്കാണ് ഇപ്പോള്‍ അനുമതി നല്‍കുവാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സര്‍വ്വകലാശാലകള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളും സൌകര്യങ്ങളുമാണ് നല്‍കുവാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സര്‍വ്വകലാശാലകള്‍ ഏതെല്ലാം ജില്ലകളിലാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2623

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓര്‍ഡിനന്‍സുകള്‍

ശ്രീ. . പി. ജയരാജന്‍

,, ജി. സുധാകരന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു കൊണ്ട് ജനാധിപത്യ വിരുദ്ധമായ ഇടപെടല്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം സര്‍വ്വകലാശാലകളുടെ ഭരണ സമിതികളെയാണ് ഓര്‍ഡിനന്‍സുവഴി മാറ്റിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി)എന്തെല്ലാം ഉദ്ദേശ്യങ്ങളോടുകൂടിയാണ് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കാമോ ?

2624

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതിയ ഡിഗ്രി കോഴ്സുകള്‍

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ ബിരുദതലത്തിലും, ബിരുദാനന്തര തലത്തിലും ഏതെല്ലാം കോഴ്സുകളാണ് നിലവിലുള്ളത്;

(ബി)പ്രസ്തുത കോളേജ് നിലവില്‍ വന്ന ശേഷം വളരെ കുറച്ച് കോഴ്സുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സയന്‍സ് ബ്ളോക്കിന്റെ നിര്‍മ്മാണത്തോടെ സ്ഥലസൌകര്യവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ സയന്‍സ് വിഷയങ്ങള്‍ക്കായി കൂടുതല്‍ ഡിഗ്രി കോഴ്സുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി)പ്രസ്തുത കോളേജില്‍ ഇസ്ളാമിക് ഹിസ്ററിയില്‍ ഡിഗ്രികോഴ്സ് തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

()പുതിയ കോഴ്സുകള്‍ തുടങ്ങുവാനുള്ള അപേക്ഷ കോളേജും യൂണിവേഴ്സിറ്റിയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(എഫ്)ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷകളിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2625

ബി. ആര്‍ക്ക് കോഴ്സിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. . എം. ആരിഫ്

()കോട്ടയം പാമ്പാടിയിലെ രാജീവ് ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബി. ആര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ അപര്യാപ്തത ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കോഴ്സിന്റെ നടത്തിപ്പിന് ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(സി)പ്രസ്തുത കോഴ്സില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റല്‍ സൌകര്യം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

2626

മലയാളം സര്‍വ്വകലാശാല

ശ്രീ. എം. . വാഹീദ്

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് മലയാളം സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) പ്രസ്തുത സര്‍വ്വകലാശാല എവിടെയാണ് സ്ഥാപിക്കാനു ദ്ദേശിക്കുന്നത് ;

(സി) ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ഡി) എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതേവരെ നടത്തിയിട്ടുണ്ട് ; വിശദമാക്കുമോ ?

2627

മലയാള സര്‍വ്വകലാശാല

ശ്രീ. സി. ദിവാകരന്‍

()മലയാള സര്‍വ്വകലാശാല ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി)ഇതിനായി നീക്കിവച്ച 100 ലക്ഷം രൂപയില്‍ എത്ര ലക്ഷം രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?

2628

എല്ലാ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും ഡിഗ്രി മലയാളം കോഴ്സ് ആരംഭിക്കുന്നതിന് നടപടി

ശ്രീ. പാലോട് രവി

()കേരളത്തില്‍ എത്ര ഗവണ്‍മെന്റ് കോളേജുകളാണുളളത്;

(ബി)ഇതില്‍ എത്ര കോളേജുകളില്‍ മലയാളം ബി. ., എം. . കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്; 2012-13 വര്‍ഷത്തില്‍ എത്ര കോളേജുകളില്‍ മലയാളം ബി. ., എം. . കോഴ്സുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്; വിശദാംശം നല്കുമോ;

(ബി)മലയാളം ഒന്നാം ഭാഷയാക്കുകയും ശ്രേഷ്ഠഭാഷാ പദവിക്കുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമുന്നയിക്കുകയും ചെയ്തിട്ടുളള സാഹചര്യത്തില്‍ എല്ലാ ഗവണ്‍മെന്റ് കോളേജുകളിലും മലയാളം ബി. . കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നല്‍കുമോ;

(സി)എങ്കില്‍ എല്ലാ എയ്ഡഡ് കോളേജുകളിലും മലയാളം ബി.., കോഴ്സ് ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

2629

സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍

ശ്രീമതി ഗീതാ ഗോപി

()സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ യഥാസമയത്ത് നടത്താത്തത് മൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പരീക്ഷകള്‍ യഥാസമയംതന്നെ നടത്തുന്നുണ്ട്് എന്ന് ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

2630

യൂണിവേഴ്സിറ്റി അസിസ്റന്റ് ,ടൈപ്പിസ്റ് തസ്തികകളിലെ ഒഴിവുകള്‍

ശ്രീ. കെ. എം. ഷാജി

()യൂണിവേഴ്സിറ്റികളില്‍ അസിസ്റന്റ്, ടൈപ്പിസ്റ് തസ്തികളില്‍ ഒഴിവുകള്‍ നിലവിലുണ്ടോ; എങ്കില്‍ യൂണിവേഴ്സിറ്റി തിരിച്ചുളള വിശദ വിവരം നല്കാമോ;

(ബി)അസിസ്റന്റ്, ടൈപ്പിസ്റ് എന്നീ വിഭാഗങ്ങള്‍ക്ക് പകരമായി യൂണിവേഴ്സിറ്റികളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കാറുണ്ടോ;

(സി)എങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനരീതി എന്താണ്;

(ഡി)കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും, ദിവസവേതനാടിസ്ഥാത്തിലും എത്രപേര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി ജോലി ചെയ്യുന്നുണ്ട് എന്നതിന്റെ വിശദവിവരം നല്കുമോ?

2631

ഏകീകൃത പ്രവേശന പരീക്ഷ

ശ്രീ. കെ. വി. വിജയദാസ്

()ഏകീകൃത പ്രവേശന പരീക്ഷയോടുള്ള സര്‍ക്കാരിന്റെ സമീപനം എന്താണ് ; വ്യക്തമാക്കുമോ;

(ബി)പ്രിവിലേജ് സീറ്റുകള്‍ കൂടുതല്‍ നല്‍കി പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റുകളെ സഹായിക്കുവാനാണ് ഏകീകൃത പ്രവേശന പരീക്ഷയെ എതിര്‍ക്കുന്നതെന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഈ വാര്‍ത്തയെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുമോ ?

2632

ഏകീകൃത എഞ്ചിനീയറിംഗ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം

ശ്രീ. കെ. രാധാകൃഷ്ണന്‍

()കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏകീകൃത എഞ്ചിനീയറിംഗ് പരീക്ഷയില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എകീകൃത എഞ്ചിനീയറിംഗ് പരീക്ഷയില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട സാഹചര്യങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;

2633

എഞ്ചിനീയറിംഗിന് ദേശീയ പൊതുപരീക്ഷ

ശ്രീ. .കെ. ബാലന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ.കെ. ജയചന്ദ്രന്‍

,, രാജൂ എബ്രഹാം

()എഞ്ചിനീയറിംഗ് പ്രവേശനത്തിന് ദേശീയ തലത്തില്‍ പൊതു പരീക്ഷ നടത്തുന്നതിനായി നടപടികള്‍ ഉണ്ടായിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം ആരായുകയുണ്ടായോ; ഇതുമായി ബന്ധപ്പെട്ട് എത്ര പ്രാവശ്യം സംസ്ഥാന മന്ത്രിമാരുടെ യോഗം കേന്ദ്രം വിളിച്ചു ചേര്‍ത്തിരുന്നുവെന്നും യോഗങ്ങളില്‍ സംസ്ഥാനം സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്നും വിശദമാക്കുമോ;

(സി)ദേശീയ പൊതു പരീക്ഷാ നടത്തിപ്പിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍ എന്തൊക്കെയായിരുന്നു; ഇതില്‍ സംസ്ഥാനത്തിന്അസ്വീകാര്യമായവ ഉണ്ടായിരുന്നോ;

(ഡി)ഇതു സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് പൊതു സമൂഹത്തെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ ഏത് തരത്തില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

()സര്‍ക്കാര്‍ നിലപാട് സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്നറിയിക്കുമോ?

2634

അനുമതി ലഭിച്ച സ്വാശ്രയ മെഡിക്കല്‍ - എഞ്ചിനീയറിംഗ് കോളേജുകള്‍

ശ്രീ. പി. കെ. ബഷീര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സ്വാശ്രയ എഞ്ചിനീയറിംഗ്-മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്;

(ബി)ആയതില്‍ എത്രയെണ്ണം പ്രവര്‍ത്തനം തുടങ്ങിയെന്നും അവ എവിടെയെല്ലാമാണെന്നും, ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?

2635

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ കരാര്‍

ശ്രീ. എം. . ബേബി

,, എളമരം കരീം

,, എസ്. ശര്‍മ്മ

,, ആര്‍. രാജേഷ്

()സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി ഈ വര്‍ഷത്തെ അഡ്മിഷന്‍ സംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയ പ്രകാരം 50% മെരിറ്റ് അഡ്മിഷന് മാറ്റിവച്ചിട്ടുള്ള സീറ്റുകള്‍ക്ക് എത്രയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്;

(ബി)കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഈ സീറ്റുകളിലെ ഫീസ് നിരക്ക് എത്ര ശതമാനം വര്‍ദ്ധിപ്പിച്ചു എന്ന് അറിയിക്കുമോ;

(സി)കരാര്‍പ്രകാരം സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിലവിലുള്ള മൊത്തം സീറ്റുകളില്‍ എത്ര സീറ്റ് സര്‍ക്കാരിന് ലഭിക്കുമെന്നും മൊത്തം സീറ്റുകള്‍ എത്രയെന്നും വ്യക്തമാക്കുമോ?

2636

ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിനായി ഉപസമിതി

ശ്രീ..സി. ബാലകൃഷ്ണന്‍

,, .റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

,, പി.. മാധവന്‍

()സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിനായി രൂപീകരിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികള്‍സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

2637

സംസ്കൃത സര്‍വ്വകലാശാല തുറവൂര്‍ സബ് സെന്റര്‍

ശ്രീ. . എം. ആരിഫ്

()സംസ്കൃത സര്‍വ്വകലാശാല തുറവൂര്‍ സബ്സെന്ററിന് നിര്‍മ്മിച്ച് നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള കെട്ടിടത്തിന് കുത്തിയതോട് പഞ്ചായത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിനുവേണ്ടി അരൂര്‍ എം.എല്‍.. സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?

2638

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫണ്ട്

ശ്രീമതി. കെ. കെ. ലതിക

() ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസന ഫണ്ട് (.ഡി.എം.. ഫണ്ട്) എന്ത് തുകയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത തുക ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യഥാസമയം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്ത മാക്കുമോ;

(സി)പ്രസ്തുത ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

2639

തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പോളിടെക്നിക്കുകള്‍

ശ്രീ. ജെയിംസ് മാത്യൂ

()തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ മയ്യില്‍, പരിയാരം പഞ്ചായത്തുകളില്‍ പോളിടെക്നിക്കുകള്‍ സ്ഥാപിക്കുന്നതിനായി നല്കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി)ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിക്കാമോ ?

2640

തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്ന അനധികൃത സ്ഥാപനങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

()തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്ന അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക സര്‍ക്കാര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2641

പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() സംസ്ഥാനത്ത് സര്‍ക്കാര്‍ - എയ്ഡഡ് സ്വാശ്രയ മേഖലകളില്‍ കൂടുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി) നിലവിലുളള സര്‍ക്കാര്‍ - എയ്ഡഡ് - സ്വാശ്രയ മേഖലകളിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

2642

ചെറുവത്തൂര്‍ പോളി ടെക്നിക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ജെ. റ്റി. എസ്. ക്യാമ്പസിലെ സൌകര്യം ഉപയോഗിച്ച് ഇവിടെ ഒരു പോളിടെക്നിക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

2643

അല്‍ഹിന്ദ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്

ശ്രീ. . പ്രദീപ്കുമാര്‍

,, പി.റ്റി.. റഹീം

,, റ്റി.വി. രാജേഷ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()അല്‍ഹിന്ദ് എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റിന് കോളേജ് തുടങ്ങാന്‍ കോഴിക്കോട് സര്‍വ്വകലാശാല അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)അപേക്ഷ സമര്‍പ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ ട്രസ്റ് കൃത്യമായി പാലിച്ചിട്ടുണ്ടോ; പ്രസ്തുത സ്ഥാപനത്തിനു വേണ്ടി അപേക്ഷ നല്‍കിയതാരാണ്;

(സി)പ്രസ്തുത അപേക്ഷ സര്‍വ്വകലാശാലയില്‍ ലഭിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ; അപേക്ഷയോടൊപ്പം ഉണ്ടായിരുന്ന ചലാന്റെ നമ്പറും തീയതിയും അറിയിക്കുമോ;

(ഡി)സര്‍വ്വകലാശാല വിജ്ഞാപന പ്രകാരം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നായിരുന്നു; പ്രസ്തുത ട്രസ്റ് നിശ്ചിത തീയതിക്കു മുമ്പായി ചലാന്‍ രസീതിനോടൊപ്പം അപേക്ഷ സമര്‍പ്പിച്ചിരുന്നുവോ എന്ന് വ്യക്തമാക്കുമോ?

()സര്‍വ്വകലാശാലയില്‍ നിലവിലുള്ള സിന്‍ഡിക്കേറ്റ് അധികാരമേറ്റ ശേഷം സ്വാശ്രയമേഖലയില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; എങ്കില്‍ ഏതെല്ലാമെന്ന് വ്യക്ത മാക്കുമോ?

2644

പട്ടുവം ഐ.എച്ച്.ആര്‍.ഡി. കോളേജ്

ശ്രീ. റ്റി.വി. രാജേഷ്

()കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പട്ടുവത്ത് ഐ.എച്ച്.ആര്‍.ഡി. കോളേജ് ആരംഭിച്ചത് എപ്പോഴാണ്; പ്രസ്തുത കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി).എച്ച്.ആര്‍.ഡി.യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരാത്തതിനാല്‍ പ്രസ്തുത കെട്ടിടം പണിക്കുള്ള ഭരണാനുമതി ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഭരണാനുമതി ലഭ്യമാക്കി കെട്ടിടം പണി എപ്പോള്‍ ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

2645

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ കോളേജില്‍ പുതിയ കോഴ്സുകള്‍

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തിലെ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ കോളേജില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കോളേജില്‍ നിലവില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്;

(സി)പ്രസ്തുത കോളേജില്‍ പഠിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും സാധാരണ കുടുംബങ്ങളില്‍പ്പെട്ടവരാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()പ്രസ്തുത കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ

2646

പുതിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി എത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുണ്ട് ; അവ ഏതൊക്കെയാണ് ;

(ബി)പുതുതായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ ;

(സി)നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദവിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ?

2647

സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിന്റെ പ്രവര്‍ത്തനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി.ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

()സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്കിവരുന്ന സംഭാവനകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)ഈ സ്ഥാപനത്തിന്റെ പുതിയ കണ്ടെത്തലുകള്‍ സംസ്ഥാനം എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനുളള ഫണ്ട് സ്വരൂപീക്കുന്നത് എപ്രകാരമാണെന്ന് വിശദമാക്കുമോ;

(ഡി)സി.ഡി. എസ് സ്വന്തം നിലയില്‍ ഫണ്ട് സ്വരൂപീക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

2648

വനിതാ ഹോസ്റലിലെ തകര്‍ന്നുവീണ ബ്ളോക്കിന്റെ പുനര്‍നിര്‍മ്മാണം

ശ്രീ. . കെ. ശശീന്ദ്രന്‍

()കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സിലെ വനിതാ ഹോസ്റലിലെ തകര്‍ന്നുവീണ ബ്ളോക്കിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ എന്ന് ഇത് പൂര്‍ത്തീകരിക്കുമെന്ന് വെളിപ്പെടുത്തുമോ;

(സി)മറ്റ് ജില്ലക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിക്കുന്നതിനായി എന്തൊക്കെ പ്രത്യേക സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.