UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2838

വാര്‍ഷിക പദ്ധതി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ലൂഡി ലൂയിസ്

()വാര്‍ഷിക പദ്ധതിയില്‍ ചെലവഴിക്കേണ്ട തുകയുടെ ഭൂരിഭാഗവും മാര്‍ച്ച് മാസത്തില്‍ എങ്ങനേയും ചെലവിട്ടു തീര്‍ക്കുന്ന ഇപ്പോഴത്തെ രീതിക്ക് മാറ്റം വരുത്താനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഇപ്പോഴത്തെ രീതി മാറ്റി പുതിയ എന്തെല്ലാം സംവിധാനങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത് വിശദമാക്കുമോ;

(സി)പദ്ധതികള്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ വകുപ്പ് തലത്തിലും ആസൂത്രണ ബോര്‍ഡിലും സമിതികള്‍ ഉണ്ടാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

2839

പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുണ്ടായ കാലതാമസം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പല പദ്ധതികളുടെയും പൂര്‍ത്തീകരണത്തിനുണ്ടാകുന്ന കാലതാമസം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആസൂത്രണ വകുപ്പിന്റെ പഠനത്തിന് വിധേയമായിട്ടുണ്ടോ ;

(ബി)പ്രൊജക്ടുകള്‍ നിശ്ചിത സമയത്തും അംഗീകരിച്ച തുകയ്ക്കും പൂര്‍ത്തീകരിക്കുന്നതിന് പുതുതായി എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ?

2840

-ഗവേണന്‍സ് പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

'' ലൂഡി ലൂയിസ്

'' അന്‍വര്‍ സാദത്ത്

'' പി. . മാധവന്‍

()സാംപിട്രോഡ നിര്‍ദ്ദേശിച്ച ഇ-ഗവേണന്‍സ് പദ്ധതിയ്ക്ക് രൂപം നല്‍ര്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയെ ദേശീയ നോളജ് നെറ്റ്വര്‍ക്കിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തുന്ന പദ്ധതിയുമായി എങ്ങനെ സംയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടുകൂടിയാണ് ആയത് നടപ്പിലാക്കുവാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?

2841

തൊഴിലുറപ്പ് പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

ശ്രീമതി ഇ. എസ്. ബിജിമോള്‍

()തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ വെട്ടി ചുരുക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വെട്ടിച്ചുരുക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

(ബി)തൊഴിലുപകരണങ്ങളുടെ വാടകയിനത്തില്‍ കുടിശ്ശികയുണ്ടോ; എങ്കില്‍ പ്രസ്തുത കുടിശ്ശിക ഓരോ ജില്ലയിലും എത്ര വീതം കൊടുത്തു തീര്‍ക്കാനുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;

(ഡി)വേതനവും തൊഴിലുപകരണങ്ങളുടെ വാടകയും പതിനാല് ദിവസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്ന് വ്യവസ്ഥയുണ്ടോ; എങ്കില്‍ പ്രസ്തുത വ്യവസ്ഥ പാലിക്കാറുണ്ടോ?

2842

തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് നടപടികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി) കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എത്ര കോടി രൂപയാണ് അധികമായി പ്രസ്തുത പദ്ധതിക്കു ചെലവഴിച്ചതെന്ന് പറയാമോ;

(സി) എത്ര ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയുണ്ടായെന്ന് വിശദമാക്കുമോ ?

2843

തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണം

ശ്രീ. പാലോട് രവി

'' പി. . മാധവന്‍

'' റ്റി. എന്‍. പ്രതാപന്‍

'' വി. ഡി. സതീശന്‍

()തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ആരാണ് ;

(ബി)ഇവരെ എപ്രകാരമാണ് തെരഞ്ഞെടുക്കുന്നത് ;

(സി)പദ്ധതി നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഇതില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്നു ;

(ഡി)ആയതിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

2844

തൊഴിലുറപ്പുപദ്ധതിയുടെ വിശദാംശങ്ങള്‍

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

,, വി. ശശി

()തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രതിദിനവേതനം എത്രയായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പറയുമോ;

(ബി)തൊഴിലുറപ്പു വേതനത്തില്‍ മൊത്തം എത്ര തുക കുടിശ്ശികയുണ്ട്; പ്രസ്തുത തുക എന്നത്തേയ്ക്ക് കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?

(സി) തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം നല്‍കാതെ പ്രസ്തുത പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള ആക്ഷേപം പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

2845

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ..കെ.വിജയന്‍

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2011-12 വര്‍ഷത്തില്‍ നാദാപുരം മണ്ഡലത്തില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;

(ബി)നൂറ് തൊഴില്‍ ദിനങ്ങള്‍ ലഭിച്ച എത്ര കുടുംബങ്ങള്‍ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;

(സി)ഇതുവരെയായി കൂലി ഇനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

2846

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ബി.പി..മാരുടെ നിയമനം

ശ്രീമതി ഗീതാ ഗോപി

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിന് എത്ര ബ്ളോക്കുകളില്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരെ നിയമിക്കാത്തത് മൂലം തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ മുഴുവന്‍ ബ്ളോക്കുകളിലും ബി.പി.. മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2847

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ പരിപാടികള്‍

ശ്രീ.വി. ശശി

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഴിമതിരഹിതവും കാര്യക്ഷമവും ആയി നടപ്പാക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയ പരിപാടികള്‍ എന്തെല്ലാം;

(ബി)അഡ്മിനിസ്ട്രേറ്റീവ് എക്സ്പെന്‍സ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ചെലവാക്കിയ തുക എത്രയെന്ന് പറയാമോ; ഇനം തിരിച്ച് ചെലവ് വ്യക്താമാക്കാമോ;

(സി)കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്ര തൊഴില്‍ദിനങ്ങള്‍ പ്രദാനം ചെയ്തുവെന്ന് പറയാമോ; പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും പ്രദാനം ചെയ്ത തൊഴില്‍ദിനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമോ;

(ഡി)എം എന്‍ ആര്‍ ഈ ജി എസ് പദ്ധതിയില്‍പ്പെടുത്തി കാര്‍ഷിക-ക്ഷീരമേഖലയുടെ നീര്‍ത്തട വികസനത്തിനായും കഴിഞ്ഞ വര്‍ഷം ആവിഷ്ക്കരിച്ച പരിപാടികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

2848

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരെ നിയമിക്കുന്നതിന് നടപടി

ശ്രീ. . . അസീസ്

()മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി സംസ്ഥാനത്തെ എത്ര ബ്ളോക്കുകളില്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ ബി.ഡി.. മാരല്ലാതെ സ്വതന്ത്ര ചുമതലയുള്ളവരുണ്ട്;

(ബി)എത്ര ബ്ളോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരാണ് ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ അധിക ചുമതല വഹിക്കുന്നത്;

(സി)ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് എല്ലാ ബ്ളോക്കുകളിലും സ്വതന്ത്ര ചുമതലയുള്ള ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2849

ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍

ശ്രീ. എം. ഹംസ

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഏതെല്ലാം മേഖലകളിലാണ് ഊന്നല്‍ നല്‍കുന്നതെന്ന് പറയാമോ;

(ബി)പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എന്നാണ് ആരംഭിച്ചത്; നാളിതുവരെ എത്ര പേര്‍ക്ക് അതിന്റെ ഗുണം ലഭിച്ചുവെന്ന് അറിയിക്കുമോ?

2850

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള സംസ്ഥാനാവിഷ്കൃത പദ്ധതികള്‍

ശ്രീ. എളമരം കരീം

()പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വര്‍ഷ പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള സംസ്ഥാനാവിഷ്കൃത പദ്ധതികള്‍/പരിപാടികള്‍ ഏതെല്ലാമാണ്;

(ബി)ഏതെല്ലാം പദ്ധതികളുടെ/പരിപാടികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് 12-ാം പഞ്ചവത്സര പദ്ധതിയില്‍ പുറപ്പെടുവിച്ചിട്ടുള്ളത് എന്നറിയിക്കുമോ;

(സി)പ്രസ്തുത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പുകള്‍ ബന്ധപ്പെട്ട എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

2851

സാമൂഹിക സാമ്പത്തിക സെന്‍സസ്

ശ്രീ. .പി. ജയരാജന്‍

()ഗ്രാമവികസനവകുപ്പ് നടത്തുന്ന സാമൂഹിക സാമ്പത്തിക സെന്‍സസ് പ്രകാരമുള്ള കരട് ലിസ്റ് എപ്പോള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)കരട് ലിസ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതുസംബന്ധിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാനുള്ള നടപടിക്രമം എന്താണെന്നു വ്യക്തമാക്കുമോ?

(സി)സാമൂഹിക സാമ്പത്തിക സെന്‍സസ് പ്രകാരമുള്ള അന്തിമ ലിസ്റ് എപ്പോള്‍ പ്രസിദ്ധീകരിക്കാനാകും എന്നു വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്തെ പൌരന്മാരെ ബി.പി.എല്‍, .പി.എല്‍ വിഭാഗമായി തരം തിരിക്കുവാന്‍ ഈ സാമൂഹിക സാമ്പത്തിക സെന്‍സസിന്റെ അന്തിമ ലിസ്റ് മാനദണ്ഡമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ?

2852

ഗ്രാമവികസന വകുപ്പു നടത്തുന്ന സാമൂഹിക സാമ്പത്തിക സെന്‍സസിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍

ശ്രീ. . പി. ജയരാജന്‍

()ഗ്രാമവികസന വകുപ്പു നടത്തുന്ന സാമൂഹിക സാമ്പത്തിക സെന്‍സസിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് പറയാമോ ;

(ബി)പ്രസ്തുത സെന്‍സസ് നടത്തുവാന്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ;

(സി)പ്രസ്തുത സെന്‍സസിന്റെ നടത്തിപ്പില്‍ ഏതെങ്കിലും സ്വകാര്യ ഏജന്‍സിക്കു പങ്കുണ്ടോയെന്നു പറയാമോ; ഏത് ഏജന്‍സിയെയാണ് സുപ്രധാന വിവരശേഖരണ പരിപാടിക്ക് ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ഡി)വളരെയധികം ദേശീയ പ്രാധാന്യമുള്ള പ്രസ്തുത സെന്‍സസിന് ഇത്തരത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങളെ പങ്കാളിയാക്കിയതിന്റെ സാഹചര്യം അറിയിക്കുമോ ;

()പ്രസ്തുത സെന്‍സസ് നടത്തിപ്പിന് ആകെ എത്ര തുക ചെലവഴിച്ചു; എത്ര തുക സ്വകാര്യ ഏജന്‍സിക്കു നല്‍കാന്‍ വകയിരുത്തിയെന്ന് പറയാമോ ;

(എഫ്)ജനസംഖ്യാ കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ ഗവണ്‍മെന്റ് ജീവനക്കാരെയും സംവിധാനങ്ങളെയും സാമൂഹിക സാമ്പത്തിക സെന്‍സസിന് ഉപയോഗിക്കാത്തത് എന്താണെന്ന് വ്യക്തമാക്കുമോ ?

2853

ഗ്രാമ വികസന വകുപ്പു നടത്തുന്ന സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ്സിന്റെ വിശദാംശങ്ങള്‍

ശ്രീ..പി.ജയരാജന്‍

()ഗ്രാമവികസന വകുപ്പു നടത്തുന്ന സാമൂഹിക സാമ്പത്തിക-ജാതി സെന്‍സസ് നടത്തുന്നതിന് വിവിധ ജില്ലകളില്‍ ഏതെല്ലാം സ്വകാര്യ സ്ഥാപനങ്ങളെയാണ് സേവനദാതാക്കളായി ചുമതലപ്പെടുത്തിയിട്ടുളളതെന്നു പറയാമോ;

(ബി)സേവനദാതാക്കളായുളള സ്വകാര്യ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റുമായുണ്ടാക്കിയ കരാര്‍ ഉടമ്പടി പ്രകാരമുളള സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സ്വകാര്യ സ്ഥാപനങ്ങള്‍ കരാര്‍ ലംഘനം നടത്തിയതിനെതുടര്‍ന്ന് കരാര്‍ ഉടമ്പടിയിലേര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥപനമായ പാലക്കാട് ഐ.റ്റി., കരാര്‍ ലംഘനം നടത്തിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ എന്തു നടപടിയാണു സ്വീകരിച്ചതെന്നു അറിയിക്കുമോ;

(ഡി)പ്രസ്തുത സ്വകാര്യ ഏജന്‍സിയുടെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് സെന്‍സസ് സമയപരിധി ദീര്‍ഘിപ്പിക്കേണ്ടി വന്നിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

()സെന്‍സസ് സമയ പരിധി ദീര്‍ഘിപ്പിക്കേണ്ടിവന്നതിനെതുടര്‍ന്ന് സെന്‍സസ് പ്രവര്‍ത്തനത്തിന് എന്യൂമറേറ്റര്‍മാരായി നിയോഗിച്ചിട്ടുളള സര്‍ക്കാര്‍ ജീവനക്കാര്‍ അധികമായി എത്ര ദിവസം ജോലി ചെയ്യേണ്ടതായിവന്നുവെന്നും അതിനായി എത്ര തുക ചെലവഴിക്കേണ്ടതായിവന്നുവെന്നും പറയാമോ;

(എഫ്)മേല്‍പ്പറഞ്ഞ തുക സേവനദാതാക്കളായ സ്വകാര്യ ഏജന്‍സിയില്‍ നിന്നും ഈടാക്കുവാന്‍ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ?

2854

ദാരിദ്യ്ര രേഖയ്ക്ക് താഴെയുളള കുടുംബങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സംസ്ഥാനത്ത് അവസാനം നടത്തിയ സര്‍വ്വേ പ്രകാരം എത്ര കുടുംബങ്ങളാണ് ദാരിദ്യ്ര രേഖയ്ക്ക് താഴെയുളളവരായി കണക്കാക്കപ്പെട്ടിട്ടുളളത് ;

(ബി) പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്താനായുളള അപേക്ഷകള്‍ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ചിരുന്നുവോ ; എത്ര അപേക്ഷകളാണ് ഇത്തരത്തില്‍ ലഭ്യമായതെന്ന് പറയാമോ ;

(സി) പ്രസ്തുത അപേക്ഷകളിന്മേല്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ വ്യക്തമാക്കാമോ ;

(ഡി) പന്ത്രണ്ടാം പദ്ധതിക്കാലത്തെ ഗ്രാമ-നഗര വികസന പദ്ധതികളിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ നിന്നാണോ എന്ന് വ്യക്തമാക്കുമോ ?

2855

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വികസന കമ്മീഷണര്‍ ഇറക്കിയിട്ടുള്ള ഉത്തരവുകള്‍

ശ്രീമതി ഗീതാ ഗോപി

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമവികസന കമ്മീഷണര്‍ എന്തൊക്കെ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)തൊഴിലുറപ്പ് പദ്ധതികള്‍ 2011-12 വര്‍ഷം സംസ്ഥാനത്ത് എത്ര തുക ചെലവഴിച്ചുവെന്ന് പറയാമോ;

(സി)തൊഴിലുറപ്പ് പദ്ധതിയില്‍ 2011-12 വര്‍ഷം എത്ര പഞ്ചായത്തുകള്‍ 50 ലക്ഷത്തിലധികം തുക ചെലവഴിച്ചുവെന്നും പ്രസ്തുത പഞ്ചായത്തുകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ?

2856

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ദിനങ്ങളുടെ എണ്ണത്തില്‍ കുറവ്

ശ്രീ.എസ്.രാജേന്ദ്രന്‍

()നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ദേശീയതൊഴിലുറപ്പ് പദ്ധതിയില്‍ ഗുണഭോക്താക്കളുടെയും തൊഴില്‍ദിനങ്ങളുടെയും എണ്ണത്തില്‍ കുറവ് വന്നിട്ടുളളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)തൊഴിലുറപ്പ് പദ്ധതിക്കായി 2011-12-ല്‍ എത്ര കോടി രൂപയാണ് കേന്ദ്രബജറ്റില്‍ വകയിരുത്തിയത് എന്നും അതില്‍എത്ര കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു എന്നും വ്യക്തമാക്കാമോ;

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കുറവാണോ അതോ കൂടുതലാണോ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത് എന്ന് വ്യക്തമാക്കാമോ; കുറച്ചാണ് അനുവദിച്ചതെങ്കില്‍ കൂടുതല്‍ തുക ലഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

2857

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം.പി. വിന്‍സെന്റ്

()തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി)ക്രമക്കേടുകള്‍ നിരീക്ഷിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(സി)ഇതിനായി എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥന്‍മാരെ നിയമിക്കുന്നകാര്യം പരിഗണിക്കുമോ?

2858

തൊഴില്‍ ഉറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം

ശ്രീ. ജി. സുധാകരന്‍

()ദേശീയ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ;

(ബി)ദേശീയ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ജോലി സമയം സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ഡി)മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്കു നല്‍കുന്ന വേതനവും സംസ്ഥാനം നല്‍കുന്ന വേതനവും തമ്മില്‍ അന്തരമുണ്ടോ; വ്യക്തമാക്കുമോ ?

2859

തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന കൂലി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം

ശ്രീ. എസ്. രാജേന്ദ്രന്‍

()തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന കൂലി 200 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് അത് 164 ആക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നറിയാമോ;

(ബി)കൂലി 200 രൂപയായി നിശ്ചയിച്ചുകിട്ടാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;

(സി)സ്ത്രീ തൊഴിലാളികളുടെ ജോലി സമയം രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ എന്നത് മാറ്റി രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ എന്നാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നോ; എങ്കില്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കാന്‍ എന്താണ് തടസ്സം എന്ന് വ്യക്തമാക്കാമോ?

2860

വൈക്കം നിയോജകമണ്ഡലത്തിലെ തെഴിലുറപ്പ് പദ്ധതി

ശ്രീ. കെ. അജിത്

()2011-2012 വര്‍ഷം വൈക്കം നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും തൊഴിലുറപ്പ് പദ്ധതി പ്രകാരം ശരാശരി എത്ര ദിവസം വീതം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കുമോ;

(ബി)വൈക്കം നിയോജകമണ്ഡലത്തില്‍ 2011-12-വര്‍ഷം ഓരോ പഞ്ചായത്തിലും എത്ര ആളുകള്‍ വിതം (ഓരോ പഞ്ചായത്തിലെയും ആകെ എണ്ണം) തൊഴിലിനായി രജിസ്റര്‍ ചെയ്തിട്ടുണ്ടന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും 2011-12 വര്‍ഷം തൊഴിലുറപ്പ് പദ്ധതിയ്ക്കായി എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

2861

തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍

ശ്രീ. ജി. സുധാകരന്‍

()എന്‍.ആര്‍..ജി. വര്‍ക്കേഴ്സ് യൂണിയന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത യൂണിയന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയില്‍ ഏര്‍പ്പെട്ടിട്ടുളള കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ റേഷനരി നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

2862

ദേശീയ തൊഴിലുറപ്പ് പദ്ധതികളുടെ മേല്‍നോട്ടം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ മേല്‍നോട്ടത്തില്‍ നിന്ന് കുടുംബശ്രീയെ ഒഴിവാക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി)കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ പ്രസ്തുത പദ്ധതിക്ക് എന്തെങ്കിലും കോട്ടം നേരിട്ടതായി കരുതുന്നുണ്ടോ;

(സി)മറ്റേതെങ്കിലും ഏജന്‍സികളെ ഇതിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?

2863

കുടുംബശ്രീയെ തകര്‍ക്കാനുളള ശ്രമത്തിന്റെ വിശദാംശങ്ങള്‍

ശ്രീ. . എം. ആരിഫ്

() ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ട ചുമതല നിര്‍വ്വഹിക്കുന്ന മേറ്റുമാരെ കുടംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്നത് നിര്‍ത്തലാക്കാന്‍ കാരണമെന്താണ് ;

(ബി) സ്ത്രീ ശാക്തീകരണത്തില്‍ ലോകത്തിനുതന്നെ മാതൃകയായിട്ടുളള കുടുംബശ്രീയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവിന്റെ പിന്നിലെന്ന ആക്ഷേപത്തിന് കഴമ്പുണ്ടോ ;

(സി) പുതിയ ഉത്തരവിലൂടെ പദ്ധതി നടത്തിപ്പിന്റെ സുതാര്യത നഷ്ടപ്പെടുമോയെന്ന് വ്യക്തമാക്കുമോ ?

2864

പി.എം.ജി.എസ്.വൈ പദ്ധതിയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ 2011-12 വര്‍ഷം വരെ ഏറ്റെടുത്ത പദ്ധതികളില്‍ ഇനിയും പൂര്‍ത്തിയാക്കേണ്ടതായി ഏതെല്ലാം പദ്ധതികളുണ്ടെന്ന് പറയാമോ;

(ബി)ഇവയില്‍ ചേലക്കര നിയോജകമണ്ഡളത്തിലെ ഏതെല്ലാം പദ്ധതികളുണ്ടെന്നും അവ പൂര്‍ത്തീകരിക്കുന്നതിലുള്ള തടസ്സങ്ങളെന്താണെന്നും പറയാമോ;

(സി)2011-12 വര്‍ഷത്തില്‍ ചേലക്കര മണ്ഡലത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2865

പി.എം.ജി.എസ്.വൈ.

ശ്രീ. റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന (പി.എം.ജി.എസ്.വൈ.) പദ്ധതി പ്രകാരം എത്ര റോഡുകള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്;

(ബി)എങ്കില്‍ ഏതൊക്കെയെന്നും അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വിശദീകരിക്കുമോ?

2866

പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ കുന്ദമംഗലം ബ്ളോക്കില്‍ നിന്നുള്ള റോഡുകള്‍

ശ്രീ. പി. റ്റി. . റഹീം

()പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ കുന്ദമംഗലം ബ്ളോക്കില്‍ നിന്നുള്ള പുതിയ ഫേസിലേക്ക് ഏതെല്ലാം റോഡുകള്‍ക്കാണ് പ്രൊപ്പോസല്‍ ലഭിച്ചിട്ടുള്ളതെന്ന് പറയാമോ;

(ബി)പ്രസ്തുത റോഡുകളുടെ വീതി 8 മീറ്ററില്‍ നിന്ന് 6 മീറ്ററാക്കി കുറയ്ക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ?

2867

പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി

ശ്രീ. പി. റ്റി. . റഹീം

() പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പൂര്‍ത്തിയാക്കാനുളള 720 കി.മീ. റോഡ് നിര്‍മ്മാണത്തിന് മാറ്റങ്ങളോടെ സമര്‍പ്പിച്ച പുതുക്കിയ പദ്ധതി കേന്ദ്രം അംഗീകരിച്ചുവോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് മാറ്റം വരുത്തിയ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കാതിരുന്നത് എന്നറിയിക്കുമോ ;

(ബി) 2006-ല്‍ സംസ്ഥാനം സമര്‍പ്പിച്ച കോര്‍നെറ്റ്വര്‍ക്ക് പദ്ധതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് ;

(സി)സര്‍ക്കാര്‍ മുന്നോട്ടുവച്ച മാറ്റങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതു കൊണ്ട് പദ്ധതി നടത്തിപ്പില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകാനിടയുളളതെന്ന് പറയാമോ ;

(ഡി) കേന്ദ്രം ആവശ്യപ്പെട്ടതുപോലെ പഴയ രൂപത്തിലുളള പദ്ധതിരേഖ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ?

2868

ഇന്ദിരാ ആവാസ് യോജന പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

()കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവനപദ്ധതിയായ ഇന്ദിരാ ആവാസ് യോജന പ്രകാരം ഒരു വീട് വയ്ക്കുന്നതിന് കേന്ദ്രം നല്‍കുന്ന തുകയെത്രയെന്ന് പറയാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിച്ച തുകയ്ക്ക് ആനുപാതികമായി കേന്ദ്ര സഹായം വര്‍ദ്ധിപ്പിക്കുമോയെന്നു വ്യക്തമാക്കുമോ;

(സി)കേന്ദ്ര സഹായം വര്‍ദ്ധിപ്പിക്കാത്ത സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത വര്‍ദ്ധിക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരമൊരു സാഹചര്യത്തില്‍ പദ്ധതിയുടെ നടത്തിപ്പിന് ഉണ്ടാകുന്ന പ്രതിസന്ധിയെസംബന്ധിച്ച് വിലയിരുത്താമോ; പ്രസ്തുത പദ്ധതിയ്ക്കായുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

()പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് നാളിതുവരെ ലഭിച്ച അപേക്ഷകളുടെ എണ്ണം എത്രയെന്നറിയിക്കുമോ?

2869

ഇന്ദിര ആവാസ് യോജന പദ്ധതിയിന്‍കീഴില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ച തുക

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഇന്ദിര ആവാസ് യോജന പദ്ധതിയിന്‍കീഴില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന വിഹിതമായി 2011-12 -ല്‍ നീക്കിവയ്ക്കപ്പെട്ട തുകയെത്രയെന്നറിയിക്കാമോ ;

(ബി) പ്രസ്തുത തുകയില്‍ 2011-12 -ല്‍ എത്ര തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയെന്നറിയിക്കുമോ ?

2870

എല്‍.എസ്.ജി.ഡി. സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()എന്‍.ആര്‍.എല്‍.എം, എസ്.ജി.എസ്.വൈ, (ജനറല്‍) ..വൈ എന്നീ പദ്ധതികള്‍ പ്രകാരം കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും ഓരോ പ്രവര്‍ത്തിയും ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ 2012-2013 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്നും ഓരോന്നിനും നീക്കി വെച്ച തുക എത്രയെന്നും വിശദമാക്കുമോ?

2871

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ രൂപീകരണം

ശ്രീ. എളമരം കരീം

() പതിനൊന്നാം പദ്ധതിയുടെ അഞ്ചാം വര്‍ഷത്തെ തദ്ദേശ- സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പരിശോധിക്കേണ്ടിയിരുന്ന ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ രൂപീകരണം ഓരോ ജില്ലയിലും നടന്നത് എന്നാണ് എന്ന് അറിയിക്കുമോ ;

(ബി) ഏത് വകുപ്പാണ് പ്രസ്തുത ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഉത്തരവിറക്കിയത് എന്നറിയിക്കുമോ ;

(സി) തദ്ദേശസ്വയംഭരണ വകുപ്പിനെ മൂന്നായി വിഭജിച്ചതുകൊണ്ട് പ്രസ്തുത ഗ്രൂപ്പുകളുടെ രൂപീകണത്തില്‍ കാലതാമസം നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

T2872

വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതി തളളല്‍

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ്കുമാര്‍

ഡോ. എന്‍. ജയരാജ്

()2003 മുതല്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതി തളളുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏതുഘട്ടംവരെയായി;

(ബി)ആയതുമായി ബന്ധപ്പെട്ട് എത്ര തുകയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് അറിയിക്കുമോ;

(സി)പലിശ എഴുതി തളളുന്നതിനുളള നടപടികള്‍ പ്രവര്‍ത്തിപഥത്തില്‍ എത്തുന്നതുവരെ ബാങ്കുകള്‍ സ്വീകരിക്കുന്ന ജപ്തി നടപടികള്‍ നിര്‍ത്തിവയ്പിക്കുന്നതിനുളള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്കുമോ;

(ഡി)വിദ്യാഭ്യാസ വായ്പയെടുത്ത് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പാക്കുമോയെന്ന് വ്യക്തമാക്കാമോ ?

2873

നെന്മാറ മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ റോഡുകള്‍

ശ്രീ. വി. ചെന്താമരക്ഷന്‍

()നെന്മാറ മണ്ഡലത്തില്‍ 2005ന് ശേഷം പൂര്‍ത്തീകരിച്ച പി.എം.ജി.എസ്.വൈ റോഡുകള്‍ ഏതെല്ലാം വിശദമാക്കുമോ;

(ബി)നിലവില്‍ പ്രവൃത്തി നടക്കുന്ന റോഡുകള്‍ ഏതെല്ലാമാണ്;

(സി)പുതുതായി ഏതെല്ലാം റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്?

2874

കുറ്റ്യാടി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പി.എം.ജി.എസ്.വൈ റോഡുകള്‍

ശ്രീമതി കെ. കെ. ലതിക

()കുന്നുമ്മല്‍-തൂണേരി-തോടന്നൂര്‍ ബ്ളോക്കുകളില്‍ പ്പെട്ടതും കുറ്റ്യാടി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നതുമായ പി.എം.ജി.എസ്.വൈ.പദ്ധതിയില്‍ ഉള്‍പ്പെട്ട ഏതെല്ലാം റോഡുകളാണ് ഇനിയും പണിതീരാനുള്ളത് എന്ന് പറയാമോ;

(ബി)ഓരോ റോഡുകളുടേയും നിലവിലുള്ള സ്ഥിതി എന്താണെന്ന് അറിയിക്കുമോ;

(സി)ഇനിയും ഫണ്ട് അനുവദിക്കാനും അനുമതി നല്‍കാനുമുള്ള കുറ്റ്യാടി മണ്ഡല പരിധിയില്‍ വരുന്ന റോഡുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ?

2875

ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലെ നബാര്‍ഡുമായി സഹകരിച്ചുളള പദ്ധതികള്

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ഗ്രാമവികസന വകുപ്പ് നബാര്‍ഡുമായി സഹകരിച്ച് ഏതെല്ലാം പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നുണ്ട് ; വ്യക്തമാക്കുമോ ;

(ബി) ഏതെല്ലാം പുതിയ പദ്ധതികള്‍ക്ക് നിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട് ; വിശദമാക്കുമോ ?

2876

പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിന്റെ പേര് മാറ്റം

ഡോ. കെ.ടി. ജലീല്‍

()പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിന്റെ നടപടി ഏതുഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ?

2877

ഗ്രാമവികസന വകുപ്പിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍

ശ്രീ. ജി.എസ്. ജയലാല്‍

()ഗ്രാമവികസന വകുപ്പില്‍ 2011 ഡിസംബര്‍ മാസംവരെ വി... ഗ്രേഡ്-2, വി..ഒ ഗ്രേഡ്-1 എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ആകെ എണ്ണം എത്രയാണെന്ന് പ്രത്യേകമായി അറിയിക്കുമോ;

(ബി)പ്രസ്തുത വിഭാഗം ജീവനക്കാരില്‍ ഏതുവര്‍ഷം വരെ നിയമനം ലഭിച്ച ജീവനക്കാര്‍ക്കാണ് ഉദ്യോഗക്കയറ്റം നല്‍കിയിട്ടുള്ളത്; ഈ നടപടിയില്‍ 1:1 എന്ന് അനുപാതം കൃത്യമായി പാലിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)2010 വരെ നിയമിതരായ വി... ഗ്രേഡ് -2 തസ്തികയിലുള്ള ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ് തയ്യാറായിട്ടുണ്ടോ; ഇല്ലായെങ്കില്‍ എന്ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കുമോ;

(ഡി)ഗ്രാമവികസന വകുപ്പിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നോ; അതിന്‍മേല്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ?

2878

സംസ്ഥാന ഗ്രാമവികസന വകുപ്പില്‍ ജോയിന്റ് ബി.ഡി.. മാരുടെ ഒഴിവുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാന ഗ്രാമവികസന വകുപ്പില്‍ എത്ര ജോയിന്റ് ബി.ഡി.. മാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്ന് പറയാമോ ;

(ബി)എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ എന്ന് നികത്താനാണ് ഉദ്ദേശിക്കുന്നത്;

(സി)പ്രസ്തുത ഒഴിവുകളുമായി സീനിയോറിറ്റി ലിസ്റില്‍ ഏറ്റവും ഒടുവിലായി നിയമനം ലഭിച്ചയാളുടെ സീനിയോറിറ്റി നമ്പര്‍, പേര്, നിയമിക്കപ്പെട്ട ഓഫീസ് എന്നിവ വിശദമാക്കുമോ ?

2879

ബി.ഡി.. നിയമനം സ്പെഷ്യല്‍ റൂള്‍

ശ്രീ. .കെ. വിജയന്‍

()ഗ്രാമവികസന വകുപ്പില്‍ ബി.ഡി.ഒ നിയമനത്തിലെ സ്പെഷല്‍ റൂള്‍ പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2880

സംസ്ഥാന ഗ്രാമവികസന വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്

ശ്രീ.വി.ശിവന്‍കുട്ടി

സംസ്ഥാന ഗ്രാമവികസന വകുപ്പില്‍ നിന്ന് 2013 ഡിസംബര്‍ മാസം മുപ്പത്തി ഒന്നാം തീയതി വരെ റിട്ടയര്‍ചെയ്യുന്ന ബി.ഡി..മാര്‍, ജോയിന്റ് ബി.ഡി..മാര്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരെ സംബന്ധിച്ചുളള, പേര്, സീനിയോറിറ്റി നമ്പര്‍, റിട്ടയര്‍ ചെയ്യുന്ന തീയതി തുടങ്ങി എല്ലാ വിശദവിവരങ്ങളും ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.