UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2881

ഗ്രാമവികസന വകുപ്പിന് 2011-12 -ല്‍ സംസ്ഥാന പദ്ധതി നടത്തിപ്പിനായി നീക്കിവയ്ക്കപ്പെട്ട തുക

ശ്രീ. . എം. ആരിഫ്

() ഗ്രാമവികസന വകുപ്പിന് 2011-12 -ല്‍ സംസ്ഥാന പദ്ധതി നടത്തിപ്പിനായി നീക്കിവയ്ക്കപ്പെട്ട തുക എത്രയെന്ന് അറിയിക്കുമോ ;

(ബി) ഇതില്‍ എത്ര തുക ചെലവഴിക്കാന്‍ സാധിച്ചുവെന്ന് പറയാമോ ;

(സി) ചെലവഴിച്ച തുക അനുവദിക്കപ്പെട്ട തുകയുടെ എത്ര ശതമാനം വരുമെന്നറിയിക്കുമോ ?

2882

..വൈ. പദ്ധതി

ശ്രീ. വി. ശശി

()..വൈ. പദ്ധതിയ്ക്ക് 2011-12 വര്‍ഷത്തിലെ ബജറ്റില്‍ എത്ര കോടി രൂപ വകയിരുത്തിയെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതില്‍ എത്ര കോടി രൂപ ചെലവഴിച്ചു ; ചെലവഴിച്ച തുകയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കായി വകകൊള്ളിച്ചതും ചെലവഴിച്ചതും ആയ തുകകള്‍ എത്ര വീതമെന്ന് വ്യക്തമാക്കാമോ ?

2883

ഡോ. .പി.ജെ അബ്ദുള്‍ കലാം നിര്‍ദ്ദേശിച്ച പത്തിന വികസന പദ്ധതി

ശ്രീമതി കെ.കെ. ലതിക

()2005-ല്‍ മുന്‍രാഷ്ട്രപതി ഡോ. .പി.ജെ അബ്ദുള്‍ കലാം കേരളത്തിനായി നിര്‍ദ്ദേശിച്ച പത്തിന വികസന പരിപാടികള്‍ എന്തൊക്കെയായിരുന്നുവെന്നും അവയില്‍ ഏതൊക്കെ നടപ്പാക്കിയെന്നും പറയാമോ;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് ശ്രീ. സാം പിട്രോഡ നിര്‍ദ്ദേശിച്ചിരിക്കുന്ന വികസന പദ്ധതികള്‍ എന്തൊക്കെയെന്നും, അവയില്‍ ഏതൊക്കെയാണ് നടപ്പാക്കുകയെന്നും വ്യക്തമാക്കുമോ;

(സി)മേല്‍പ്പറഞ്ഞ പദ്ധതി നിര്‍ദ്ദേശങ്ങളില്‍ മുന്‍ രാഷ്ട്രപതി നിര്‍ദ്ദേശിച്ചവ പ്രായോഗികമല്ലാത്തതു കൊണ്ടാണോ പുതിയ വികസന പദ്ധതി കൊണ്ടു വരുന്നതെന്ന് വ്യക്തമാക്കുമോ ?

2884

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ അടിസ്ഥാന വികസനത്തിന് പ്രാധാന്യം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നല്‍കി എന്തൊക്കെ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ?

2885

ക്ഷീരവികസന വകുപ്പിന്‍ കീഴില്‍ 2011-12 വര്‍ഷത്തില്‍ അനുവദിക്കപ്പെട്ട മൊത്തം പദ്ധതി വിഹിതം

ശ്രീ. രാജൂ എബ്രഹാം

()ക്ഷീര വികസന വകുപ്പിന്‍ കീഴില്‍ 2011-12 വര്‍ഷത്തില്‍ അനുവദിക്കപ്പെട്ട മൊത്തം പദ്ധതി വിഹിതം എത്രയാണെന്ന് അറിയിക്കുമോ; എത്ര തുക ചെലവഴിച്ചു;

(ബി)ക്ഷീര വികസന മേഖലയില്‍ എത്ര പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്;

(സി)പ്രസ്തുത പദ്ധതി ഓരോന്നിനും അനുവദിക്കപ്പെട്ട തുക എത്ര; ചെലഴിച്ച തുക എത്രയെന്ന് വിശദമാക്കുമോ?

2886

ക്ഷീരകര്‍ഷക തൊഴിലുറപ്പ് പദ്ധതി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചു; വ്യക്തമാക്കുമോ?

2887

ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീമതി കെ.കെ. ലതിക

()ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറയാമോ;

(ബി)ഇവര്‍ക്ക് കൂലി നല്‍കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അവ എന്തൊക്കെയെന്നും അറിയിക്കുമോ;

(സി)അളക്കുന്ന പാലിന്റെ അടിസ്ഥാനത്തില്‍ ക്ഷീകര്‍ഷകര്‍ക്ക് കൂലി നല്‍കുന്ന സമ്പ്രദായം കൊണ്ടു വരാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2888

പാലും പാലുല്പന്നങ്ങളുടെ ഉല്പാദനവും

ശ്രീ.എം.ഹംസ

()സംസ്ഥാനത്തെ ജനങ്ങളുടെ ഉപയോഗത്തിനായുളള പാലും പാലുല്പന്നങ്ങളും സംസ്ഥാനത്തിനകത്ത് ഉല്പാദിപ്പിക്കുന്നതിലേക്കായി ക്ഷീര വികസന വകുപ്പ് എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചു വരുന്നത്;

(ബി)അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെയും മറ്റുല്‍പ്പന്നങ്ങളുടേയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നു;

(സി)പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ആണ് ചെയ്തുവരുന്നത്; വിശദാംശം നല്‍കാമോ;

(ഡി)സംസ്ഥാനത്ത് ഉല്പാദിപ്പിക്കുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന പാലിന്റെയും, പാലുല്പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, മായം ചേര്‍ക്കല്‍ തടയുന്നതിനുമായി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദീകരിക്കാമോ?

2889

പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് പശു വളര്‍ത്തല്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)ഇപ്പോള്‍ സംസ്ഥാന ആവശ്യത്തിന്റെ എത്ര ശതമാനമാണ് ഉല്പാദനമെന്ന് വ്യക്തമാക്കുമോ?

2890

കലാമണ്ഡലത്തിന്റെ വികസനം

ശ്രീ. വി. റ്റി. ബല്‍റാം

,, ഡൊമനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കലാമണ്ഡലത്തിന്റെ വികസനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി)കലാമണ്ഡലത്തിലെ ഭൌതിക വികസനത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി)കലാമണ്ഡലത്തിന് യു.ജി.സി.യുടെ വിശേഷാല്‍ പദവി ലഭിച്ചിട്ടുണ്ടോ ; ആയതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് ?

2891

കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൌണ്‍സില്‍ പുന:സംഘടന

ശ്രീ. ബി.സത്യന്‍

()ഭാഷയുടേയും സാഹിത്യത്തിന്റേയും പരിപോഷണത്തിനായി രൂപം കൊണ്ട കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൌണ്‍സില്‍ 22.03.2012-ലെ 171/12/CAD ഉത്തരവ് പ്രകാരം പുന:സംഘടിപ്പിച്ചപ്പോള്‍ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ;

(ബി)സര്‍ക്കാര്‍ ഉത്തരവിലൂടെ അക്കാദമി ജനറല്‍ കൌണ്‍സിലി ലെത്തിയവര്‍ സാഹിത്യത്തിലെ ഏതൊക്കെ മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് വ്യക്തമാക്കാമോ; ഇവരുടെ പേരും മേല്‍വിലാസം ലഭ്യമാക്കാമോ?

2892

സര്‍ക്കാര്‍ സംരക്ഷണയിലുള്ള ചരിത്ര സ്മാരകങ്ങള്‍

ശ്രീ. വി. ശശി

()സംസ്ഥാനത്ത് സര്‍ക്കാര്‍ സംരക്ഷണയിലുള്ള എത്ര ചരിത്ര സ്മാരകങ്ങളാണ് നിലവിലുള്ളത്; അവയുടെ പട്ടിക ലഭ്യമാക്കാമോ;

(ബി)പ്രസ്തുത സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ എത്ര തുക ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

2893

സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()കേരള സംഗീത നാടക അക്കാദമി ഇക്കൊല്ലം അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് എന്നായിരുന്നു;

(ബി)പ്രസ്തുത അവാര്‍ഡ് പ്രഖ്യാപന സമയത്ത് ജേതാക്കള്‍ക്ക് എത്ര തുക സമ്മാനമായി നല്‍കുമെന്നാണോ പ്രഖ്യാപിച്ചിരുന്നത്;

(സി)പ്രഖ്യാപനം നടത്തിയ തുക ജേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി)കേരള സംഗീത നാടക അക്കാദമി നല്‍കുന്ന അവാര്‍ഡ് തുക നിശ്ചയിക്കുന്നതിനുള്ള അധികാരമാര്‍ക്കാണ്; ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?

2894

കേരള സംഗീത നാടക അക്കാദമിയുടെ ഘടന

ശ്രീ. . പ്രദീപ്കുമാര്‍

()കേരള സംഗീത നാടക അക്കാദമിക്ക് ജനറല്‍ കൌണ്‍സിലും എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലുണ്ടോ;

(ബി)ജനറല്‍ കൌണ്‍സില്‍ രൂപീകരണം വൈകുന്നതിനുള്ള കാരണങ്ങള്‍ എന്തെന്ന് വ്യക്തമാക്കുമോ;

(സി)അക്കാദമി നല്‍കിവരുന്ന ഫെല്ലോഷിപ്പുകള്‍, അവാര്‍ഡുകള്‍ എന്നിവ ജനറല്‍ കൌണ്‍സിലിന്റെ അഭാവത്തില്‍ നിശ്ചയിക്കുന്നതില്‍ ആക്ഷേപം ഉയര്‍ന്നുവന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

2895

ശാസ്ത്രീയ സംഗീതം ഇംഗ്ളീഷ് നൊട്ടേഷനിലേയ്ക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടുള്ള ഗ്രന്ഥം

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല സ്വദേശി, ശാസ്ത്രീയ സംഗീതം ഇംഗ്ളീഷ് നൊട്ടേഷനിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ഗ്രന്ഥം തയ്യാറാക്കി സര്‍ക്കാരിന് നല്‍കുകയും സാംസ്കാരിക വകുപ്പ്പ്രസിദ്ധീകരണയോഗ്യമെന്നു കണ്ട് ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന് കൈമാറുകയും ചെയ്ത ഗ്രന്ഥം എന്തു കൊണ്ടാണ് ഇനിയും പ്രസിദ്ധീകരിക്കാത്തത് എന്നു വ്യക്തമാക്കുമോ;

(ബി)ഇദ്ദേഹം അവസാനമായി ഇതു സംബന്ധിച്ച് സര്‍ക്കാരിനു നല്‍കിയ പരാതിയിലെ വിഷയങ്ങള്‍ പരിശോധിച്ചോ എന്നു പറയുമോ; ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ?

2896

തെക്കന്‍പാട്ടുകള്‍’ എന്ന സാഹിത്യശാഖ

ശ്രീമതി ജമീലാ പ്രകാശം

()‘തെക്കന്‍പാട്ടുകള്‍’ എന്ന സാഹിത്യശാഖ നിലനിന്നിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തു സാഹിത്യശാഖയുടെ എത്ര പുസ്തകങ്ങളാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്;

(സി)അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി)തെക്കന്‍പാട്ടുകളെക്കുറിച്ച് പുതിയ തലമുറയില്‍ പ്പെട്ട ഗവേഷകര്‍ക്കും സാഹിത്യപ്രേമികള്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും വിജ്ഞാനം പകരുന്നതിന് എന്തു നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

2897

ബുദ്ധപ്രതിമ സംരക്ഷണം

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര ബുദ്ധ ജംഗ്ഷനിലുള്ള ബുദ്ധപ്രതിമ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കുമോ?

2898

പനമ്പിളളി ഗോവിന്ദമേനോന്‍ പ്രതിമ പുന:സ്ഥാപിക്കാന്‍ നടപടി

ശ്രീ.ബി.ഡി.ദേവസ്സി

()യശ്ശ:ശ്ശരീരനായ ശ്രീ. പനമ്പിളളി ഗോവിന്ദമേനോന്റെ ചാലക്കുടി സൌത്ത് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന പ്രതിമ അനാഥമായി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രതിമ പുന:സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കുന്നതുള്‍പ്പെടെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ?

2899

കെ.മാധവന്‍ ഫൌണ്ടേഷന്‍

ശ്രീ. . ചന്ദ്രശേഖരന്‍

()പ്രമുഖ സ്വാതന്ത്യ്ര സമരസേനാനിയായ ശ്രീ. കെ. മാധവന്റെ സ്മരണാര്‍ത്ഥം കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന കെ.മാധവന്‍ ഫൌണ്ടേഷന് 2011-012 - ലെ ബജറ്റ് പ്രസംഗത്തില്‍ സാംസ്കാരിക വകുപ്പില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;

(ബി)ഇല്ലെങ്കില്‍ ഇതിനുളള കാരണം വ്യക്തമാക്കാമോ;

(സി)പ്രസ്തുത ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2900

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി

ശ്രീ. സി.കെ. സദാശിവന്‍

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2901

പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും പരസ്യം നല്‍കിയ തുക

ശ്രീ. ജോസ് തെറ്റയില്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പത്രങ്ങള്‍ക്കും ദൃശ്യ മാധ്യമങ്ങള്‍ക്കും പരസ്യയിനത്തില്‍ നല്‍കിയ തുക വേര്‍തിരിച്ച് വിശദമാക്കുമോ?

2902

സാമൂഹ്യ-സാമ്പത്തിക ജാതി സര്‍വ്വേ

ശ്രീ. എളമരം കരീം

()സംസ്ഥാനത്ത് ആരംഭിച്ച സാമൂഹ്യ-സാമ്പത്തിക-ജാതി സര്‍വ്വേ യുടെ നാളിതുവരെയുള്ള പുരോഗതി അറിയിക്കുമോ;

(ബി)സംസ്ഥാനത്ത് സര്‍വ്വേയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന താരാണെന്ന് വ്യക്തമാക്കുമോ;

(സി)സര്‍വ്വേ എത്ര കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യ മിട്ടിരുന്നത്;

(ഡി)പ്രസ്തുത ലക്ഷ്യം നിറവേറ്റാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2903

പ്രവാസികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡും പെന്‍ഷനും

ശ്രീ. കെ. അച്ചുതന്‍

,, വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, പി.സി. വിഷ്ണുനാഥ്

()പ്രവാസി ഇന്ത്യന്‍ വര്‍ക്കേഴ്സ് പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നത്;

(സി)ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെല്ലാം ഉറപ്പുകളാണ് ലഭിച്ചിട്ടുള്ളത്;

(ഡി)സംസ്ഥാനത്തിനനുസൃതമായി ഈ പെന്‍ഷന്‍ പദ്ധതി പരിഷ്ക്കരിക്കണമെന്ന ആവശ്യം കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുമോ?

2904

വിദേശ രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങള്‍ കാരണം ജോലി നഷ്ടപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇവരെ സഹായിക്കുന്നതിനും പൂനരുദ്ധരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)പ്രസ്തുത പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് നടപടി സ്വീകരിക്കുമോ ?

2905

ഗ്ളോബല്‍ എന്‍. ആര്‍. കെ മീറ്റ് 2011

ശ്രീ. പി.സി. ജോര്‍ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

()നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്സും ചേര്‍ന്ന് ഗ്ളോബല്‍ എന്‍.ആര്‍.കെ മീറ്റ് 2011 എന്ന പേരില്‍ സംഘടിപ്പിച്ച സംഗമത്തിലെ സുപ്രധാന തീരുമാനങ്ങള്‍ ഏതെല്ലാമാണ്;

(ബി)പ്രസ്തുത തീരുമാനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടവയുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)പ്രസ്തുത തീരുമാനങ്ങളുടെ വെളിച്ചത്തില്‍ പ്രവാസികളുടെ പുനരധിവാസം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ടോ:

(ഡി)മീറ്റിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്?

2906

പ്രവാസി ലീഗല്‍ എയ്ഡ് സെല്‍

ശ്രീ. അന്‍വര്‍ സാദത്ത്

'' ഷാഫി പറമ്പില്‍

'' പി.. മാധവന്‍

'' റ്റി.എന്‍. പ്രതാപന്‍

()പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിന്റെ ഉദ്യേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)വിദേശങ്ങളില്‍ നിയമക്കുരുക്കില്‍പ്പെട്ട് ജയിലില്‍ അടയ്ക്ക പ്പെടുന്ന പ്രവാസികള്‍ക്ക് എന്തല്ലാം സഹായങ്ങളാണ് സെല്‍ വഴി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)സെല്‍ തുടങ്ങുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട്?

2907

പ്രവാസി ക്ഷേമത്തിന് നോര്‍ക്ക നടപ്പാക്കുന്ന പദ്ധതികള്‍

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,, പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ.മുരളീധരന്‍

() പ്രവാസി ക്ഷേമം ഉറപ്പാക്കാന്‍ നോര്‍ക്ക എന്തെല്ലാം കാര്യങ്ങളാണ് ഈ കാലയളവില്‍ ചെയ്തിട്ടുളളത്;

(ബി) പ്രവാസികളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് ഇനി ആവിഷ്കരിച്ചു നടപ്പിലാക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

2908

'സ്വപ്ന സാഫല്യം പദ്ധതി' പ്രകാരം നാട്ടിലെത്തിയവര്‍

ശ്രീ. . പ്രദീപ്കുമാര്‍

()അറേബ്യന്‍ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന കേരളീയരെ തിരികെ നാട്ടില്‍ എത്തിക്കുന്നതിന് രൂപം നല്‍കിയ 'സ്വപ്നസാഫല്യം പദ്ധതി' നടപ്പാക്കിയോ; എങ്കില്‍ എന്നുമുതലാണ് ഇത് നടപ്പാക്കിയത്;

(ബി)ഈ പദ്ധതി പ്രകാരം എത്ര പേരെയാണ് തിരികെ നാട്ടില്‍ എത്തിച്ചത്;

(സി)ഏതെല്ലാം ജില്ലകളില്‍ നിന്നുള്ളവരെയാണ് ഇത്തരത്തില്‍ തിരികെ എത്തിച്ചതെന്നും അവരെ ഏതെല്ലാം അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് തിരികെയെത്തിച്ചതെന്നും വ്യക്തമാക്കുമോ?

2909

പ്രവാസികള്‍ക്ക് പെന്‍ഷന്‍

ശ്രീ. സി. ദിവാകരന്‍

()സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അറുപത് വയസ്സു കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രതിമാസ പെന്‍ഷന്‍ എന്ത് തുകയായിരിക്കും;

(സി)പെന്‍ഷന്‍ വിതരണം ഏത് ഏജന്‍സി മുഖേന നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ?

2910

ക്യൂബക്കിലേയ്ക്ക് അനധികൃത റിക്രൂട്ട്മെന്റ്

പ്രൊഫ. എന്‍. ജയരാജ്

ശ്രീ. റോഷി അസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

()കാനഡയിലെ ക്യൂബക്കിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)ക്യൂബക്കിലെ ഐ.എല്‍. റ്റി. എസ്. കോച്ചിംഗ് സെന്ററുകളില്‍ പഠനം നടത്തി വിജയിക്കുന്നതിലൂടെ പൌരത്വം നേടാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കുമോ;

(സി)കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേന ഇപ്രകാരം ക്യൂബക്കിലേയ്ക്ക് പോയിട്ടുളളവരുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)കൂടുതല്‍ പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2911

പ്രവാസി മലയാളികളുടെ എണ്ണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പ്രവാസി മലയാളികളുടെ എണ്ണം സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ;

(ബി)ഇവരുടെ സാമൂഹ്യ-സാമ്പത്തിക പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)പ്രവാസികളെ എ.പി.എല്‍, ബി.പി.എല്‍ തരംതിരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

2912

വിദേശരാജ്യങ്ങളില്‍ വച്ച് പരിക്കേല്‍ക്കുന്നവര്‍ക്കും മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുമുള്ള ധനസഹായം


ശ്രീ. ബി. സത്യന്‍

()വിദേശ രാജ്യങ്ങളില്‍ വച്ച് മരണമടയുന്ന മലയാളികളുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക മുഖേന എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്;

(ബി)എന്ത് മാനദണ്ഡ പ്രകാരമാണ് പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പരിക്കേറ്റവര്‍ക്കുള്ള ധനസഹായം ഏത് രീതിയിലാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ?

2913

നോര്‍ക്കാ റൂട്ട്സ് മുഖേനയുളള ചികിത്സാ ധനസഹായം

ഡോ.കെ.ടി.ജലീല്‍

()നോര്‍ക്കാ റൂട്ട്സ് മുഖേന പ്രവാസികള്‍ക്ക് ചികിത്സാധനസഹായം നല്‍കുന്നതിനുളള പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;

(ബി)ചെയര്‍മാന്‍ ഫണ്ട് എന്ന പേരില്‍ ചികിത്സാ ധനസഹായം നല്‍കുന്നുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത ധനസഹായം നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

2914

സാന്ത്വനം ചികിത്സാ ധനസഹായം

ശ്രീ. കെ. ടി. ജലീല്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നോര്‍ക്കാ റൂട്ട്സ് നടപ്പിലാക്കിയിട്ടുളള സാന്ത്വനം ചികിത്സാ ധനസഹായ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ ?

2915

എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ ഇടയ്ക്കിടെ റദ്ദാക്കി ഗള്‍ഫ് യാത്രക്കാരെ ബുദ്ധിമുട്ടിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതുമൂലം ബുദ്ധിമുട്ടുന്ന യാത്രക്കാരുടെ ദുരിതങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ;

(സി)പ്രവാസികളുടെ ക്ളേശത്തിന് പരിഹാരം കാണുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്ന് അറിയിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.