UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7671

ഔദ്യോഗികഭാഷ പൂര്‍ണ്ണമായി മലയാളമാക്കുവാന്‍ നടപടി

ശ്രീ. പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുള്ളക്കുട്ടി

()ഔദ്യോഗികഭാഷ പൂര്‍ണ്ണമായി മലയാളമാക്കുന്നത് സംബന്ധിച്ച സമിതികളുടെ ശൂപാര്‍ശകള്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ മലയാളമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുമോ; വിശദമാക്കുമോ?

7672

മലയാളത്തിന് ക്ളാസിക്കല്‍ പദവി നിരാകരണം

ശ്രീമതി.കെ.എസ്.സലീഖ

()തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകള്‍ക്കൊപ്പം ക്ളാസിക്കല്‍ പദവി നേടാനുളള മലയാളത്തിന്റെ പരിശ്രമം പരാജയപ്പെട്ടത് ഈ സര്‍ക്കാരിന്റെ വീഴ്ചമൂലം സംഭവിച്ചതാണെന്ന് കരുതുന്നുണ്ടോ;

(ബി)ഹൈദരബാദില്‍ വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്നപ്പോള്‍ കേരളത്തിന്റെ പ്രതിനിധി പങ്കെടുക്കാത്തതായി ശ്രദ്ധയില്‍പെട്ടുവോ; വിശദമാക്കുമോ;

(സി)ക്ളാസിക്കല്‍ പദവി നിരാകരണം ഔദ്യോഗികമായി അറിയിച്ചിരുന്നുവോ; എങ്കില്‍ തമിഴിന്റെ പുത്രീഭാഷയാണ് മലയാളമെന്ന കാലഹരണപ്പെട്ട വാദം നിരാകരിക്കുവാനും മലയാളത്തിന് ക്ളാസിക്കല്‍ പദവി നേടിയെടുക്കാനും ശക്തമായ എന്തൊക്കെ വാദഗതികളാണ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നല്‍കിയത്; വിശദമാക്കുമോ?

7673

മലയാളത്തിന് ക്ളാസിക് ഭാഷാപദവി നഷ്ടമായ സംഭവം

ശ്രീ. എം. . ബേബി

,, പുരുഷന്‍ കടലുണ്ടി

,, ആര്‍. രാജേഷ്

ഡോ. കെ. ടി. ജലീല്‍

()ഭാഷകള്‍ക്ക് ക്ളാസിക് പദവി നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി രൂപവത്ക്കരിച്ച സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായി ആരെയാണ് നിശ്ചയിച്ചിരുന്നത്;

(ബി)ഈ സമിതിയുടെ യോഗങ്ങളിലെല്ലാം കേരളത്തിന്റെ പ്രതിനിധി പങ്കെടുത്തിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)കേരളത്തിന്റെ പ്രതിനിധി, സമിതി യോഗത്തില്‍ പങ്കെടുക്കാത്തതുമൂലമാണ് മലയാളത്തിന് ക്ളാസിക് ഭാഷാപദവി നഷ്ടമായതെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ?

7674

ഏകീകൃത ലിപി വിന്യാസ വ്യവസ്ഥയിലുള്ള മലയാളം സോഫ്റ്റ്വെയര്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()ഏകീകൃത ലിപി വിന്യാസവ്യവസ്ഥയിലുള്ള മലയാളം സോഫ്റ്റ്വെയര്‍ സംസ്ഥാന വ്യാപകമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് വിവിധ ഓഫീസുകളില്‍ വ്യത്യസ്ത ലിപിയുള്ള മലയാളം സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനാല്‍ ഇ-മെയില്‍ വായിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ തയ്യാറാക്കുന്ന ഒരു മലയാളം സോഫ്റ്റ്വെയര്‍ എല്ലാ ഓഫീസുകളിലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7675

സി.ബി.എസ്.ഇ സ്കൂളുകളില്‍ മലയാളമിഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

()സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കുന്നതിന് മലയാളംമിഷന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്;

(ബി)ആയതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

7676

വിശ്വ മലയാള സമ്മേളനം

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

()സംസ്ഥാനത്ത് വിശ്വ മലയാള സമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ആരുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടത്തുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?

7677

സ്ഥലനാമങ്ങള്‍ ഉപയോഗിക്കുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് സ്ഥാപനങ്ങളുടെയും കടകളുടെയും ബോര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും നിയമം നിലവിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ കര്‍ശനമായ സംവിധാനമുണ്ടാക്കുമോ ;

(സി)മതപരവും രാഷ്ട്രീയവും ആയ താല്പര്യങ്ങളുടെ പേരില്‍ പുതിയ സ്ഥലനാമങ്ങള്‍ ഉപയോഗിക്കുന്നതുമൂലം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ സ്ഥലനാമങ്ങള്‍ ഉപയോഗിക്കുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമോ ?

7678

സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന നിബന്ധന

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന നിബന്ധന ഇപ്പോഴും നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ഇക്കാര്യം നിരീക്ഷിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)എത്ര ശതമാനം ജീവനക്കാര്‍ ഈ നിബന്ധന പാലിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ഡി)ഈ നിബന്ധന പാലിക്കുന്നതു സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം നല്‍കുമോ?

7679

രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകള്‍ക്ക് അര്‍ഹരാകുന്ന സേനാംഗങ്ങള്‍

ശ്രീ. സാജൂ പോള്‍

()രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകള്‍ക്ക് അര്‍ഹരാകുന്ന സേനാംഗങ്ങളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഇവരില്‍ അഴിമതി, ക്രിമിനല്‍ കേസ്, മറ്റ് കേസ് എന്നിവയില്‍ പ്രതികളായവര്‍ ഉണ്ടാകാറുണ്ടോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ കേസുകളില്‍ പ്രതികളായവരും ആരോപണ വിധേയരായവരുമായ എത്ര പേര്‍ക്ക് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്; ഇവരുടെ തസ്തികയും ആരോപണം ഏത് വിഷയത്തിലാണെന്നും വിശദമാക്കുമോ?

7680

സുരക്ഷാ ജോലികള്‍ക്ക് വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാന സിവില്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ജോലികള്‍ക്കായുള്ള നിയമനങ്ങളില്‍ വിമുക്തഭടന്മാരെ ഒഴിവാക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പരാതികള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത സ്ഥാപനങ്ങളിലെ സുരക്ഷാ ജോലികള്‍ക്ക് നിര്‍ബന്ധമായും വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ;

(ഡി)പ്രസ്തുത ഒഴിവുകള്‍ താല്‍ക്കാലികമോ, ദിവസക്കൂലി അടിസ്ഥാനത്തിലോ ആണെങ്കില്‍പോലും വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കുമോ;

()സുരക്ഷാ ജോലികള്‍ക്കായുള്ള നിയമനങ്ങളില്‍ വിമുക്തഭടന്മാര്‍ക്ക് നിയമനം ഉറപ്പുനല്‍കുന്ന തരത്തില്‍ സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമോ?

7681

ജവാന്റെ കുടുംബത്തിന് ആശ്രിത നിയമനം

ശ്രീമതി കെ. കെ. ലതിക

()ഫയല്‍ നമ്പര്‍18001/12/സി.എം തീയതി 15.5.2012 പ്രകാരം നല്‍കിയിട്ടുള്ള ആശ്രിതനിയമനത്തിനായുള്ള അപേക്ഷയില്‍ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ;

(സി)രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ ജവാന്റെ കുടുംബം എന്ന നിലയില്‍ പ്രസ്തുത അപേക്ഷ പ്രത്യേക പരിഗണന നല്‍കി ആശ്രിത നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

7682

സ്വാതന്ത്യ്ര സമര സേനാനികള്‍, .എന്‍.എ ഭടന്മാര്‍ എന്നിവരുടെ ആശ്രിതര്‍ക്കുള്ള പെന്‍ഷന്‍

ശ്രീ. വി. ശശി

()സ്വാതന്ത്യ്ര സമര സേനാനികള്‍, .എന്‍.എ ഭടന്മാര്‍ എന്നിവരുടെ ആശ്രിതപെന്‍ഷന്‍ നിലവില്‍ ആര്‍ക്കൊ ക്കെയാണ് ലഭിക്കുന്നത്. വ്യക്തമാക്കാമോ;

(ബി)ഈ ആശ്രിതപെന്‍ഷന്‍ വിവാഹിതരല്ലാത്ത പെണ്‍ മക്കള്‍ക്കും വിധവകളായ പെണ്‍മക്കള്‍ക്കും നല്‍കാന്‍ ഉത്തരവായിട്ടുണ്ടോ;

7683

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം

ശ്രീ. വി. ശശി

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പരമാവധി ധനസഹായം നല്‍കുന്ന തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നല്‍കിയിട്ടുള്ള പരമാവധി ധനസഹായം എത്രയെന്ന് അറിയിക്കുമോ; ഒരു ലക്ഷത്തിലധികം ധനസഹായം നല്‍കിയ എത്ര കേസുകളുണ്ടെന്ന് വെളിപ്പെടുത്തുമോ; ഇത്തരത്തില്‍ സഹായം നല്‍കുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

7684

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും തുടര്‍ചികിത്സയ്ക്ക് ധനസഹായം

ശ്രീ. . ചന്ദ്രശേഖരന്‍

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ചികിത്സാ സഹായം ലഭിച്ച രോഗിക്ക് തുടര്‍ചികിത്സയ്ക്ക് വീണ്ടും ധനസഹായം നല്‍കുവാന്‍ വ്യവസ്ഥയുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആദ്യത്തെ സഹായം ലഭിച്ച് എത്ര സമയത്തിനുശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് അറിയിക്കാമോ;

(സി)ഒരിക്കല്‍ ചികിത്സാസഹായം ലഭിച്ച വ്യക്തിക്ക് വീണ്ടും മറ്റ് രോഗങ്ങള്‍ പിടിപെട്ടാല്‍ ചികിത്സാസഹായം ലഭിക്കുമോ;

(ഡി)ഇത്തരം സാഹചര്യങ്ങളില്‍ കാലയളവിന്റെ ആവശ്യമുണ്ടോ എന്നറിയിക്കാമോ ?

7685

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ധനസഹായം

ശ്രീ. എം.. ബേബി

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ധനസഹായത്തിന് എം.എല്‍..മാര്‍ വഴി നല്‍കുന്ന അപേക്ഷകള്‍ അവ അനുവദിച്ച ശേഷം അവ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാതെ എന്ത് തുക ഓരോ താലൂക്കിലും ബാക്കിയുണ്ട്; വിശദമാക്കാമോ;

(ബി)ഇവ തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ അതിന് മുന്‍പ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നോ; ഉണ്ടെങ്കില്‍ എങ്ങനെ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ;

(സി)ഇവ തിരിച്ചടയ്ക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ടവരെ രജിസ്ട്രേഡ് തപാല്‍ മുഖേനയും അധികാരികള്‍ വഴിയും അറിയിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

7686

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ അനുവദിച്ച തുക

ശ്രീമതി. പി. അയിഷാ പോറ്റി

()2011 മെയ് മാസം മുതല്‍ 2012 ജൂണ്‍ മാസം വരെ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര തുക അനുവദിച്ചു;

(ബി)പ്രസ്തുത തുകയില്‍ എന്ത് തുക നാളിതുവരെ വിതരണം ചെയ്തിട്ടുണ്ട്;

(സി)ദുരിതാശ്വാസ സഹായങ്ങള്‍ കൊട്ടാരക്കര താലൂക്കില്‍ നിന്നും സമയബന്ധിതമായി വിതരണം ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ഡി)ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുന്ന തുക സമയബന്ധിതമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

7687

ദുരിതാശ്വാസ നിധിയില്‍ നിന്നും തുക വിതരണം ചെയ്യുന്നതില്‍ താലൂക്ക് ഓഫീസുകളുടെ വീഴ്ച

ശ്രീ. എം.. ബേബി

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമുള്ള തുക യഥാസമയം വിതരണം ചെയ്യുന്നതില്‍ താലൂക്ക് ഓഫീസുകള്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ വീഴ്ച വരുത്തുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;

(സി)ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നല്‍കിയ എത്ര അപേക്ഷകള്‍ റിപ്പോര്‍ട്ട് നല്‍കാതെയുണ്ടെന്നതു സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?

7688

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മഞ്ചേരി മണ്ഡലത്തില്‍ അനുവദിച്ച തുക

ശ്രീ. എം. ഉമ്മര്‍

()2011 ജൂണ്‍ 1 മുതല്‍ 2012 ജൂണ്‍ 30 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മഞ്ചേരി മണ്ഡലത്തിലേക്ക് എത്ര പേര്‍ക്ക് എത്ര രൂപ അനുവദിച്ചിട്ടുണ്ട്;

(ബി)ഇവരുടെ പേരും അനുവദിച്ച തുകയും പ്രത്യേകം അറിയിക്കാമോ;

(സി)ഇതില്‍ എത്ര പേര്‍ക്ക് അനുവദിച്ച തുക ഇനിയും വിതരണം ചെയ്യാനുണ്ട്; വിശദമാക്കുമോ?

7689

ദുരിതാശ്വാസ നിധിയില്‍ നിന്നും കണ്ണൂര്‍ ജില്ലയ്ക്ക് അനുവദിച്ച തുക

ശ്രീ. സി. കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായമായി എത്ര തുക എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ ധനസഹായം കണ്ണൂര്‍ ജില്ലയില്‍ എത്ര പേര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും തുക എത്രയാണെന്നുമുള്ള ഉത്തരവുകള്‍ ലഭ്യമാക്കാമോ?

7690

ചികിത്സാ ധനസഹായം

ശ്രീ. ബി. ഡി. ദേവസ്സി

()തൃശൂര്‍ ജില്ലയിലെ അപേക്ഷകര്‍ക്കായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര രൂപ എത്ര പേര്‍ക്ക് ചികിത്സാ സഹായമായി വിതരണം ചെയ്തു എന്നറിയിക്കാമോ;

(ബി)സഹായം അനുവദിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇനിയും വിതരണം ചെയ്യാത്ത തുക ഉടനെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

7691

മാനഭംഗ കേസ്സുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി

ഡോ. കെ.ടി ജലീല്‍

ശ്രീ. കെ.വി. വിജയദാസ്

,, കെ.കുഞ്ഞമ്മത് മാസ്റര്‍

,, കെ.എസ്.സലീഖ

()മാനഭംഗ കേസ്സുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്മേല്‍ എന്ത് നിലപാട് സ്വീകരിച്ചു; വ്യക്തമാക്കുമോ;

(സി)ഇപ്പോള്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള എത്ര കേസുകളാണ് കെട്ടിക്കിടക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

7692

മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയിലെ എ.പി.എല്‍, ബി.പി.എല്‍. അപേക്ഷകള്‍

ശ്രീ. സി. ദിവാകരന്‍

()മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ എത്ര എ.പി.എല്‍, ബി.പി.എല്‍ അപേക്ഷകള്‍ ലഭിച്ചു;

(ബി)എങ്കില്‍ ജില്ല തിരിച്ച് ഇവയുടെ കണക്ക് വ്യക്തമാക്കാമോ;

(സി)പ്രസ്തുത അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ച അപേക്ഷകള്‍ എത്ര; വിശദമാക്കുമോ ?

7693

ബയോഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ട്

ശ്രീ. ഷാഫി പറമ്പില്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

()സംസ്ഥാനത്ത് ബയോഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ട് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)ആരുടെ നേതൃത്വത്തിലാണ് ഇത് തുടങ്ങുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ?

7694

ബ്ളോക്ക് പഞ്ചായത്തുകളില്‍ ഗ്രാമന്യായാലയങ്ങള്‍

ശ്രീ. സി. മോയീന്‍കുട്ടി

ഏതെല്ലാം ബ്ളോക്ക് പഞ്ചായത്തുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗ്രാമന്യായാലയങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7695

സ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍

ശ്രീ. പി. ഉബൈദുള്ള

()സ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (എസ്..റ്റി) സംസ്ഥാനത്ത് എന്നാണ് നിലവില്‍ വന്നത്;

(ബി)സര്‍വ്വീസ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ട്രിബ്യൂണലില്‍ എത്ര ഡിവിഷന്‍ ബെഞ്ചുകള്‍ നിലവിലുണ്ട്;

(സി)ഹൈക്കോടതിയില്‍ ഇപ്പോഴും സര്‍വ്വീസ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ബെഞ്ചുകള്‍ നിലവിലുണ്ടോ;

(ഡി)സര്‍വ്വീസ് സംബന്ധമായ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ എത്രയുംവേഗം തീര്‍പ്പാക്കുന്നതിനുവേണ്ടി എസ്..റ്റി.യുടെ കൂടുതല്‍ ഡിവിഷന്‍ ബെഞ്ചുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

7696

സ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരണം

ശ്രീ. കെ.വി. വിജയദാസ്

()സ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരണം സംബന്ധിച്ച് നയം വ്യക്തമാക്കുമോ;

(ബി)എപ്രകാരം ഇത് രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)എല്ലാവിഭാഗം ജീവനക്കാരേയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ?

7697

സിവില്‍ സര്‍വ്വീസിന്റെ പരിഷ്ക്കരണം സംബന്ധിച്ച പഠന റിപ്പോര്‍ട്ട്

ശ്രീ. എം. ഹംസ

()കേരളത്തിലെ സിവില്‍ സര്‍വ്വീസിന്റെ പരിഷ്ക്കരണം സംബന്ധിച്ച് പഠനം നടത്തുന്നതിനായി നാളിതുവരെ എത്ര കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിലെ ഏതെല്ലാം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് വിശദമാക്കാമോ;

(സി)സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റ് മാതൃകയില്‍ ഏകീകൃത സീനിയോറിറ്റി ലിസ്റ് ഉണ്ടാക്കുന്ന കാര്യം പരിഗണിക്കാമോ;

(ഡി)അന്തര്‍സംസ്ഥാന സ്ഥലംമാറ്റം ലഭിച്ച പുതിയ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരുടെ പ്രൊമോഷനുകള്‍ക്ക് മുന്‍ വകുപ്പിലെ സര്‍വ്വീസ് പരിഗണിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?

7698

ഗസ്റ് ഹൌസുകളില്‍ എം.എല്‍..മാരുടെ പി..മാര്‍ക്ക് സൌജന്യ നിരക്കില്‍ മുറി അനുവദിക്കുന്നതിന് നടപടി

ശ്രീ. . . അസീസ്

,, കോവൂര്‍ കൂഞ്ഞുമോന്‍

()സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംസ്ഥാനത്തെ ഗസ്റ് ഹൌസുകളില്‍ താമസത്തിന് മുറി അനുവദിക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗരേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ബി)ഗ്രൂപ്പ് എ മുതല്‍ ഡി വരെയുള്ള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഗസ്റ് ഹൌസുകളില്‍ മുറി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കണ്‍സഷണല്‍ റേറ്റില്‍ മുറി അനുവദിക്കുന്നത് ഏതൊക്കെ ഗസ്റ് ഹൌസുകളിലാണ്; ഒരു ദിവസത്തേക്ക് എത്ര രൂപയാണ് ഈടാക്കുന്നത്;

(ഡി)എം.എല്‍.എ മാരുടെ പി. എ മാര്‍ക്ക് എല്ലാ ഗസ്റ് ഹൌസുകളിലും സൌജന്യ നിരക്കില്‍ മുറി അനുവദിക്കാറുണ്ടോ;

()ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(എഫ്)ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എം.എല്‍.എ മാരോടൊപ്പം ഗസ്റ് ഹൌസുകളില്‍ പ്രത്യേക മുറി അനുവദിക്കുമ്പോള്‍ പോലും പി.എ മാര്‍ക്ക് കണ്‍സഷന്‍ അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ജി)എം.എല്‍.എ യുടെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കേണ്ടി വരുന്ന പി. എ മാര്‍ക്ക് സംസ്ഥാനത്തെ എല്ലാ ഗസ്റ് ഹൌസുകളിലും സൌജന്യ നിരക്കില്‍ മുറി അനുവദിക്കുമോ; വ്യക്തമാക്കുമോ?

7699

.ഡി.എസ്, സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

()സ്ഥിരവരുമാനമോ ഓണറേറിയമോ കൈപ്പറ്റുന്നവര്‍ എ.ഡി.എസ്, സി.ഡി.എസ്. ഭാരവാഹി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ അര്‍ഹരാണോ ;

(ബി)പ്രസ്തുത ആള്‍ക്കാര്‍ ഭാരവാഹിസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഒരു സ്ഥാനം രാജി വയ്ക്കേണ്ടി വരുമോ ;

(സി).ഡി.എസ്, സി.ഡി.എസ്. ഭാരവാഹികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന സ്ഥാനങ്ങള്‍ ഏതൊക്കെയാണ് എന്ന് വിശദമാക്കാമോ ;

(ഡി)സ്ഥിരവരുമാനമോ, ഓണറേറിയമോ പറ്റുന്നവര്‍ക്ക് എ.ഡി.എസ്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുവാന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ ?

7700

കുറ്റാരോപിതനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് മൂലം നീതി ലഭിക്കാത്ത നടപടി

ശ്രീ. റ്റി. യു. കുരുവിള

() താഴെ തലങ്ങളിലുളള ഓഫീസിനെ സംബന്ധിച്ച് വകുപ്പ് മന്ത്രിക്കോ വകുപ്പ് മേധാവിക്കോ നല്‍കുന്ന പരാതിയിന്മേല്‍, കുറ്റാരോപിതനായ ആളിനോട് തന്നെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് മൂലം നീതി ലഭിക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ;

(ബി) ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ ആക്ഷേപം പരിശോധിക്കുന്നതിനും വിശദ റിപ്പോര്‍ട്ട് നല്‍കുന്ന തിനും ബന്ധപ്പെട്ട ഓഫീസിന് തൊട്ട് മുകളിലുളള ഓഫീസ് അധികാരിക്ക് നിര്‍ദ്ദേശം നല്‍കുകയും രണ്ട് പേരുടേയും ഭാഗം പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

7701

അലീഗഡ് മുസ്ളീം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിന്റെ തുടര്‍വികസനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()28-6-2011-ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അലീഗഡ് മുസ്ളീം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിന്റെ തുടര്‍ വികസനത്തെ സംബന്ധിച്ച് നടന്ന ഉന്നതതല യോഗങ്ങളുടെ തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ;

(ബി)ഇതിന്റെ തുടര്‍നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കു മോ ?

7702

കുന്ദമംഗലത്തെ സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്

ശ്രീ. പി. റ്റി. . റഹീം

()കുന്ദമംഗലത്തെ സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ;

(ബി)ഏത് ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത് ;

(സി)ഈ സ്ഥാപനത്തിന് കേന്ദ്ര സഹായം ലഭിക്കുന്നുണ്ടോ ;

(ഡി)ഇവിടെ സ്ഥിരം മാത്തമാറ്റിക്സ് ബിരുദം, ബിരുദാന്തര കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

7703

ജനനമരണ നിരക്കുകളുടെ വിശദാംശം

ശ്രീ. മുല്ലക്കര രത്നാകരന്‍

കേരളത്തിലെ ജനനമരണനിരക്കുകള്‍ സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

7704

വിശ്വകര്‍മ്മദിനം പൊതു അവധി

ശ്രീ. . കെ. ശശീന്ദ്രന്‍

()കേരള വിശ്വകര്‍മ്മസഭ, കാഞ്ഞിരപ്പളളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ടു നല്‍കിയ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ വിവിധ ആവശ്യങ്ങളെക്കുറിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ ;

(സി)എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17-ന് വിശ്വകര്‍മ്മ ദിനം നെഗോഷ്യബിള്‍ ആക്ട് പ്രകാരം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന നിവേദനത്തിലെ ആവശ്യത്തിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(ഡി)സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മദിനം നെഗോഷ്യബിള്‍ ആക്ട് പ്രകാരം പൊതു അവധിയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

7705

ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സീനിയോറിറ്റി

ശ്രീമതി കെ. കെ. ലതിക

()ആരോഗ്യവകുപ്പ് ജീവനക്കാരുടെ സീനിയോറിറ്റി കണക്കാക്കുന്നത് സംബന്ധിച്ച് 40071/കെ.1/2011/എച്ച്.&എഫ്.ഡബ്ള്യൂ.ഡി., 21256/കെ.1/2012/എച്ച്.&എഫ്.ഡബ്ള്യൂ.ഡി. എന്നീ ഫയലുകളിന്മേല്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് എന്തെല്ലാം ഉപദേശങ്ങളാണ് നല്‍കിയത്; വ്യക്തമാക്കുമോ;

(ബി)ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ഉപദേശം ആരോഗ്യവകുപ്പ് അംഗീകരിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;

(സി)ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ വിഷയങ്ങളില്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ബന്ധപ്പെട്ട ഭരണ വകുപ്പിന് നിയമപരമായി ബാധ്യതയുണ്ടോ; എങ്കില്‍ ബാധ്യതയുണ്ടായിരിക്കെ ആയതു പാലിച്ചില്ലെങ്കില്‍ എന്തൊക്കെ നടപടികളാണ് ഭരണ വകുപ്പിന്റെ പേരില്‍ സ്വീകരിക്കുക; വ്യക്തമാക്കുമോ?

7706

പാട്ടക്കരാര്‍ ലംഘനം

ശ്രീ. . കെ. ബാലന്‍

,, കെ. കെ. ജയചന്ദ്രന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, പി. റ്റി. . റഹീം

()പാട്ടക്കരാര്‍ ലംഘനം നടത്തിയ എസ്റേറ്റ് ഉടമകള്‍ക്കു വേണ്ടി വനം വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എസ്റേറ്റ് ഉടമകള്‍ക്ക് അപ്പീല്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ ട്രൈബ്യൂണല്‍ നിലവിലിരിക്കെ, ഗവണ്‍മെന്റ് ചീഫ് വിപ്പ് അംഗമായിട്ടുള്ള ഒരു കമ്മിറ്റി നിയോഗിക്കപ്പെട്ടിട്ടുള്ളത് ശരിയാണോ; പ്രസ്തുത കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത് സര്‍ക്കാരിന്റെ അറിവോടുകൂടിയാണോ;

(സി)പാട്ടക്കരാര്‍ ലംഘിച്ച തോട്ടമുടമകള്‍ക്കെതിരെയുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത പ്രശ്നത്തില്‍ വനം വകുപ്പ് മന്ത്രിയുടെ നിലപാടിനെതിരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടോ; ചീഫ് വിപ്പിനെ സംബന്ധിച്ച് വനം വകുപ്പ് മന്ത്രി നല്‍കിയ പരാതിയില്‍ എന്താണ് പറഞ്ഞിട്ടുള്ളത്;

()സഭയില്‍ സത്യവിരുദ്ധമായി പറഞ്ഞ വനം വകുപ്പ് മന്ത്രിയുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ?

7707

സെക്രട്ടേറിയറ്റില്‍ തീപിടുത്തം തടയുവാന്‍ നടപടി

ശ്രീ. എം. . വാഹീദ്

'' സി. പി. മുഹമ്മദ്

()മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രധാന ഓഫീസുകളിലും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് വിശദമാക്കുമോ ;

(ബി)ഇതിനായി റിപ്പോര്‍ട്ട് നല്‍കുവാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)ഇതിന്റെ അടിസ്ഥാനത്തില്‍ അതിലെ ശുപാര്‍ശകള്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.