UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7641

പി.എസ്.സി പരീക്ഷകളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ദുരുപയോഗം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

()പി.എസ്.സി എഴുത്തു പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്ത കേസിന്റെ നിലവിലെ സ്ഥിതി എന്താണ്;

(ബി)പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ഇതുവരെ എത്രപേര്‍ക്കെതിരെ നടപടി സ്വീകരിച്ചു;

(സി)പി.എസ്.സി. പരീക്ഷകളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?

7642

സെക്രട്ടേറിയറ്റ് അസിസ്റന്റ് നിയമനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലേയ്ക്കുള്ള പി.എസ്.സി. ലിസ്റ് നിലവിലുണ്ടോ; പുതിയ വിജ്ഞാപനം ഉടന്‍ ഉണ്ടാകുമോ;

(ബി)ഈ തസ്തികയുടെ നിലവിലുള്ള യോഗ്യതയില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ മാറ്റം എന്താണ്;

(സി)ഡി.സി.. ഡിഗ്രിയോടൊപ്പം അടിസ്ഥാനയോഗ്യതയായി നിഷ്കര്‍ഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നുള്ള യോഗ്യതയാണ് അംഗീകൃതമെന്ന് വ്യക്തമാക്കാമോ;

(ഡി)ഡി.സി.. യോഗ്യത നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറുമാസത്തെ സമയപരിധി അനുവദിക്കുമോ;

()ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ ടെസ്റ് ക്വാളിഫൈ ചെയ്യുന്നതിനകം ഡി.സി.. എടുത്താല്‍ മതി എന്ന രീതിയില്‍ ഉത്തരവില്‍ മാറ്റം വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

7643

സെക്രട്ടേറിയറ്റ് അസിസ്റന്റ് നിയമനത്തിന് കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍ ഡിപ്ളോമ

ശ്രീ. ജി.എസ്. ജയലാല്‍

()ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍, ലോക്കല്‍ ഫണ്ട് ആഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയിലേക്കുള്ള അസിസ്റന്റ് തസ്തികകളില്‍ ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകൂടി വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ;

(ബി)ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ കോഴ്സ് നടത്തുന്ന അംഗീകാരമുള്ള എത്ര ഇന്‍സ്റിറ്റ്യൂട്ടുകളുണ്ട്; അവ ഏതെല്ലാം; വിശദമാക്കുമോ;

(സി)അംഗീകാരമില്ലാത്ത കമ്പ്യൂട്ടര്‍ സെന്ററുകളില്‍ ഇത്തരം കോഴ്സുകള്‍ നടത്തുന്നതും സര്‍ട്ടിഫിക്ക

റ്റുകള്‍ നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഡി.സി.എ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്റെ വെരിഫിക്കേഷനുശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ഇന്‍സ്റിറ്റ്യൂട്ടുകളില്‍ കൂടി പരിശോധന നടത്തി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിന് പി.എസ്.സി യ്ക്കു നിര്‍ദ്ദേശം നല്‍കുമോ ?

7644

പൊതുഭരണവകുപ്പിലെ അസിസ്റന്റുമാരുടെ നിയമനം

ശ്രീ. അന്‍വര്‍ സാദത്ത്

()പൊതുഭരണവകുപ്പില്‍ 2012-13 വര്‍ഷത്തില്‍ പി.എസ്.സി. വഴി എത്ര അസിസ്റന്റുമാരെ നിയമിക്കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ ;

(ബി)ഈ തസ്തികകളില്‍ മുന്‍വര്‍ഷം (2011-12) സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയ റാങ്ക് ലിസ്റുകള്‍ക്ക് നിയമന നിരോധനം ഒഴിവാക്കാനായി ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റുകളുടെയും കാലാവധി പരമാവധി നാലരവര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ അത് പി.എസ്.സി.യെ അറിയിച്ച് കാലാവധി ദീര്‍ഘിപ്പിക്കുവാനുള്ള എന്തെങ്കിലും നടപടി സ്വികരിച്ചിക്കുമോ?

7645

പി.എസ്.സി.യില്‍ ഒറ്റത്തവി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

ശ്രീ. .കെ. ബാലന്‍

()പി.എസ്.സി.വഴിയുള്ള ഉദ്യോഗങ്ങള്‍ക്ക് ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്;

(ബി)ഒറ്റത്തവണ രജിസ്ട്രേഷന്‍ നടപ്പാക്കുമ്പോള്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കുമോ;

(സി)പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാന്‍ തുടര്‍ന്നും നേരിട്ട് അപേക്ഷ നല്‍കാന്‍ അവസരം നല്‍കുമോ; വിശദമാക്കുമോ?

7646

അദ്ധ്യാപക റാങ്ക് ലിസ്റുകളുടെ കാലാവധി നാലര വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കുവാന്‍ നടപടി

ശ്രീ. . സി. ബാലകൃഷ്ണന്‍

()വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ച് പെന്‍ഷന്‍ പ്രായം 56 ആക്കിയതിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെ വിരമിക്കല്‍ പ്രായം 57 ആക്കുകയാണുണ്ടായതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ 2009, 2010, 2011, 2012 എന്നീ വര്‍ഷങ്ങളില്‍ നിലവില്‍ വന്ന എല്ലാ അധ്യാപക റാങ്ക് ലിസ്റുകളും പൂര്‍ണ്ണമായി രണ്ടുവര്‍ഷത്തോളം നിയമനം നഷ്ടമായത് പരിഹരിക്കാന്‍ നിലവിലുളള എല്ലാ അധ്യാപക റാങ്ക് ലിസ്റുകളുടെയും കാലാവധി പരമാവധി നാലര വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതനുസരിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെയും, പി. എസ്. സി. യുടെയും ഉപദേശം നേടിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

7647

ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 തസ്തികയില്‍ പി.എസ്.സി. നടത്തിയ പരീക്ഷ

ശ്രീ. ജി. സുധാകരന്‍

റീ-സര്‍വ്വേ വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 തസ്തികയില്‍ പി.എസ്.സി. നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള കാലതാമസം എന്തെന്ന് വ്യക്തമാക്കുമോ ; റാങ്ക് ലിസ്റ് എന്ന് പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

7648

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വകുപ്പില്‍ ലാബ് അസിസ്റന്റ് നിയമനം

ശ്രീ. റ്റി. വി. രാജേഷ്

()പി.എസ്.സി.വാക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ ലാബ് അസിസ്റന്റ് തസ്തികയില്‍ നടത്തിയ പരീക്ഷയില്‍ എത്ര പേരുടെ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്; ഈ ലിസ്റില്‍നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; ലിസ്റിന്റെ കാലാവധി എന്നവസാനിക്കും;

(ബി)നിയമപ്രകാരം ഈ ലിസ്റില്‍ നിന്നും ഡെഫ്, ഓര്‍ത്തോ, ഭാഗികമായി അന്ധര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് നിയമനം ലഭിക്കേണ്ടതായിട്ടുണ്ട്;

(സി)ഇതില്‍ ഭാഗികമായി അന്ധര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ഒഴിവുകള്‍ അവര്‍ക്ക്തന്നെ നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

7649

ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ്-2 നിയമനം

ശ്രീ. ജി. സുധാകരന്‍

()പാലക്കാട് ജില്ലയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ്-2ന്റെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത റാങ്ക് ലിസ്റ് നിലവില്‍ വന്നത് എന്നാണ്; പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും എത്ര പേര്‍ക്ക് ഇതുവരെ നിയമനം നല്‍കിയെന്ന് സംവരണ വിഭാഗം തിരിച്ച് വിശദമാക്കുമോ;

7650

കണ്ണൂര്‍ ജില്ലയിലെ നീതിന്യായ വകുപ്പില്‍ പ്രോസ്സസ് സര്‍വര്‍ തസ്തിക

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()കണ്ണൂര്‍ ജില്ലയിലെ നീതിന്യായ വകുപ്പില്‍ പ്രോസ്സസ് സര്‍വര്‍ തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകളാണ് ഉള്ളത് ;

(ബി)പ്രോസ്സസ് സര്‍വര്‍ തസ്തികയില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമനം നടത്തുന്നതിനും നിമയപരമായി ഇപ്പോള്‍ എന്തെങ്കിലും തടസ്സം ഉണ്ടോ ;

(സി)പ്രോസ്സസ് സര്‍വര്‍ തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിനും പ്രൊമോഷന്‍ വഴിയുള്ള നിയമനത്തിനും അനുപാതം നിശ്ചയിച്ച് നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

7651

പി.എസ്.സി ലിസ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍

ശ്രീ. സി. മോയിന്‍കുട്ടി

()വിരമിക്കല്‍ എകീകരണത്തിന്റെ അടിസ്ഥാനത്തില്‍ പൊതുഭരണ വകുപ്പില്‍ 2011-12 സാമ്പത്തിക വര്‍ഷം സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച ശേഷം, ഏകീകരണം എടുത്തു കളഞ്ഞതിനെത്തുടര്‍ന്ന് 2012-13 വര്‍ഷത്തില്‍ പി.എസ്.സി മുഖേന നികത്താന്‍ ഒഴിവുകള്‍ ഇല്ലാതെ വന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു മൂലം 2012-13 വര്‍ഷത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത എത്ര റാങ്ക് ലിസ്റുകള്‍ നിലവിലുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ഈ പ്രയാസം പരിഹരിക്കാന്‍ 2012-13-ല്‍ 3 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന ലിസ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുകയും സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുമോ?

7652

കൃഷി അസിസ്റന്റ് നിയമനത്തിനുള്ള റാങ്ക്ലിസ്റ്

ശ്രീമതി ഇ. എസ്. ബിജിമോള്‍

()കൃഷി അസിസ്റന്റ് നിയമനത്തിനുള്ള നിലവിലുള്ള റാങ്ക് ലിസ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത് ഏത് തീയതിയില്‍ എന്ന് പറയുമോ;

(ബി)നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നാളിതുവരെ എത്ര പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി എന്ന് അറിയിക്കുമോ;

(സി)കൃഷി വകുപ്പില്‍ നിന്ന് നാളിതുവരെ എത്ര വേക്കന്‍സികള്‍ പ്രസ്തുത തസ്തികയിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഏതൊക്കെ തീയതികളില്‍ എത്ര വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നു കൂടി വ്യക്തമാക്കാമോ;

(ഡി)വേക്കന്‍സികള്‍ ബന്ധപ്പെട്ട വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമന ശുപാര്‍ശ നല്കാത്തത് എന്ത് കാരണത്താല്‍ ആണ് എന്ന് വ്യക്തമാക്കാമോ?

7653

കോട്ടയം ജില്ലയിലെ പി.എസ്.സി. എല്‍.ഡി.ക്ളാര്‍ക്ക് റാങ്ക് ലിസ്റ്/എല്‍.ഡി. ടൈപ്പിസ്റ് റാങ്ക് ലിസ്റുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കോട്ടയം ജില്ലയില്‍ എല്‍.ഡി.ക്ളാര്‍ക്ക് പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി)എങ്കില്‍ ഈ റാങ്ക് ലിസ്റ് എന്നാണ് നിലവില്‍ വന്നത്;

(സി)ഇതുവരെ എത്ര നിയമനം നടന്നു;

(ഡി)ഇപ്പോള്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്;

()കോട്ടയം ജില്ലയില്‍ എല്‍.ഡി. ടൈപ്പിസ്റ് തസ്തികയിലേയ്ക്ക് പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(എഫ്)ഈ റാങ്ക് ലിസ്റില്‍ നിന്ന് എത്ര നിയമനം നടന്നു;

(ജി)പ്രസ്തുത തസ്തികയിലേയ്ക്ക് പി.എസ്.സി. എഴുത്തുപരീക്ഷ നടത്തുമ്പോള്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു;

(എച്ച്)പ്രസ്തുത റാങ്ക് ലിസ്റ് നിലവില്‍ വന്നതിനു ശേഷം ലിസ്റില്‍ നിന്ന് എത്ര നിയമനം നടത്തി; വിശദമാക്കുമോ?

7654

കാസര്‍ഗോഡ് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നിലവില്‍ ഒഴിവുകളുളള എല്‍.ഡി. ക്ളാര്‍ക്ക് തസ്തികയിലെ നിലവിലുള്ള ഒഴിവുകളുടെ എണ്ണം എത്രയാണ്; വകുപ്പ് തിരിച്ചുളള കണക്ക് വിശദമാക്കാമോ ;

(ബി)ഈ ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

7655

വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ദിവസവേതനത്തിലും കരാറടിസ്ഥാനത്തിലും നിയമിക്കപ്പെട്ടവര്‍

ശ്രീ. സി. കൃഷ്ണന്‍

ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ദിവസവേതനത്തിലും കരാറടിസ്ഥാനത്തിലും നിയമിക്കപ്പെട്ടവരുടെ എണ്ണം സ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ ?

7656

എച്ച്.എസ്.എ സോഷ്യല്‍ സ്റഡീസ് (മലയാളം) തസ്തികയിലെ നിയമനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()എച്ച്.എസ്.എ സോഷ്യല്‍ സ്റഡീസ് (മലയാളം) തസ്തികയില്‍ നിയമനത്തിനായി ഇടുക്കി ജില്ലാ പി.എസ്.സി തയ്യാറാക്കിയ ലിസ്റില്‍ നിന്നും ഇതുവരെ എത്ര പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്; ആയത് സംബന്ധിച്ച വിശദാംശം നല്‍കാമോ;

(ബി)ജില്ലയില്‍ ഈ തസ്തികയില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്;

(സി)റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകളിലേയ്ക്കെല്ലാം നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടോ;

(ഡി)മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് അദ്ധ്യാപകരെ പ്രസ്തുത ലിസ്റില്‍ നിന്ന് നിയമിക്കുന്നുണ്ടോ; വിശദമാക്കുമോ?

7657

ഇടുക്കി ജില്ലയിലെ ഫോറസ്റ് ഗാര്‍ഡ് നിയമനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഇടുക്കി ജില്ലയില്‍ ഫോറസ്റ് ഗാര്‍ഡ് തസ്തികയില്‍ നിയമനത്തിനായുളള പി. എസ്. സി. റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി)ഫോറസ്റ് ഗാര്‍ഡിന്റെ തസ്തികയിലേയ്ക്ക് ഈ ലിസ്റില്‍ നിന്നും ഇതുവരെ എത്ര പേര്‍ക്ക് നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്;

(സി)31-5-2012 വരെ ഈ തസ്തികയില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(ഡി)പ്രസ്തുത ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിനുളള നടപടി സ്വികരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേരെ നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്; ഇല്ലെങ്കില്‍ എന്ത്കൊണ്ട്;

()ഫോറസ്റ് ഗാര്‍ഡിന്റെ ലിസ്റില്‍ നിന്നും അവസാനമായി ശുപാര്‍ശ നല്‍കിയ തീയതി വ്യക്തമാക്കാമോ;

(എഫ്)ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?

7658

പി.എസ്.സി. നിയമന സ്ഥിരതയും സര്‍വ്വീസ് വെരിഫിക്കേഷനും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം പി. എസ്. സി.വഴി നടത്തിയ നിയമനത്തില്‍ സര്‍വ്വീസ് വെരിഫിക്കേഷനും നിയമന സ്ഥിരതയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകാത്ത ജീവനക്കാരുടെ എണ്ണം വെളിപ്പെടുത്തുമോ;

(ബി)കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ സര്‍വ്വീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടെ എണ്ണം എത്ര എന്ന് വ്യക്തമാക്കുമോ?

7659

പി.എസ്.സി.യിലെ തസ്തിക വെട്ടിക്കുറയ്ക്കല്‍

ശ്രീ. റ്റി.വി. രാജേഷ്

()പി.എസ്.സി.യുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര തസ്തിക വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്;

(ബി)പി.എസ്.സി. ഓഫീസില്‍ അധിക തസ്തികയുണ്ടെന്നും അവ വെട്ടിച്ചുരുക്കണമെന്നും ധനവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര തസ്തികയുണ്ടെന്നാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്;

(സി)ഇത് സംബന്ധിച്ച് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

7660

പ്ളാനിംഗ് ബോര്‍ഡില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍ നിയമനം

ശ്രീ. വി. പി. സജീന്ദ്രന്‍

()വെള്ളനാട് മിത്രാനികേതന്‍ പി..യില്‍ അശ്വതി ഭവനിലെ ശ്രീ. കെ. പി. കുഞ്ഞന്‍ സംസ്ഥാന പ്ളാനിംഗ് ബോര്‍ഡില്‍ ഏത് തസ്തികയിലാണ് ജോലി നോക്കുന്നത് ; ടിയാന്‍ എത്ര നാളായി ഇവിടെ തുടരെ ജോലി ചെയ്യുന്നുണ്ട് ; ഇപ്പോള്‍ ജോലി നോക്കുന്നത് ഏത് തരത്തിലുള്ള നിയമനപ്രകാരമാണ് ;

(ബി)പ്ളാനിംഗ് ബോര്‍ഡില്‍ തുടര്‍ച്ചയായി ദീര്‍ഘകാലം ജോലി ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന് സ്ഥിരം നിയമനം നല്‍കണമെന്ന് ബോര്‍ഡ് സര്‍ക്കാരിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഈ ശുപാര്‍ശ സര്‍ക്കാര്‍ അനുകൂലമായി പരിഗണിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചിട്ടുള്ളത് ;

(ഡി)സംസ്ഥാന പ്ളാനിംഗ് ബോര്‍ഡില്‍ വളരെക്കാലമായി യാതൊരു പരാതിയും ഇടനല്‍കാതെ ജോലി ചെയ്യുന്ന പട്ടികജാതിക്കാരനും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നതുമായ ശ്രീ. കെ. പി. കുഞ്ഞനെ മാനുഷികമായ പരിഗണന നല്‍കി പാര്‍ട്ട്ടൈം സ്വീപ്പറായി നിയമിക്കുമോ ;

()ഇത് സംബന്ധിച്ച് ഇദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് ?

7661

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ പ്യൂണ്‍/വാച്ച്മാന്‍ തസ്തിക

ശ്രീ. വി. ശശി

()തിരുവനന്തപുരം ജില്ലാ സഹകരണ ബങ്കിന് വേണ്ടി പ്യൂണ്‍/വാച്ച്മാന്‍ തസ്തികയിലേക്ക് 2007-ല്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാറ്റഗറി നമ്പര്‍ എത്രയായിരുന്നു;

(ബി)ഇതിന്റെ എഴുത്ത് പരീക്ഷ നടത്തിയതും, റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചതും എന്നായിരുന്നു;

(സി)ഈ ലിസ്റില്‍ നിന്നും നിയമനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേരെ; ഇല്ലെങ്കില്‍ നിയമനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി)ഈ തസ്തികകളില്‍ ഇപ്പോള്‍ എത്ര ഒഴിവുകള്‍ ഉള്ളതായി പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

()പ്രസ്തുത റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഈ തസ്തികയിലേക്ക് താല്കാലികാടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേരെ നിയമിച്ചു?

7662

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ അസിസ്റ്റന്റ് പബ്ളിക് റിലേഷന്‍സ് ആഫീസര്‍ തസ്തിക

ശ്രീ. കെ. രാധാകൃഷ്ണന്‍

()തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ അസിസ്റന്റ് പബ്ളിക് റിലേഷന്‍സ് ആഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതാപരീക്ഷ നടത്തിയിട്ടുള്ളതായി അറിയുമോ;

(ബി)പ്രസ്തുത യോഗ്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് ആര്‍ക്കായിരുന്നു; ഒന്നാം റാങ്കുകാരന് നിയമനം നല്‍കിയിരുന്നോ;

(സി)നിയമനം നല്‍കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണം പറയുമോ;

(ഡി)ഒന്നാം റാങ്കുകാരന് നിയമനം നല്‍കാതെ പ്രസ്തുത തസ്തികയില്‍ പകരം ആരെയാണ് നിയമിച്ചതെന്നും പറയുമോ; അപ്രകാരം നിയമനം നടത്തുവാനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്നും വ്യക്തമാക്കാമോ;

().പി.ആര്‍.ഒ തസ്തിക പി.ആര്‍.ഒ തസ്തികയാക്കി മാറ്റിയിട്ടുണ്ടോ;

(എഫ്)എങ്കില്‍ പി.ആര്‍.ഒ നിയമനത്തിന് യോഗ്യതാപരീക്ഷയും അഭിമുഖവും ഉണ്ടായിരുന്നോയെന്നും വിശദമാക്കാമോ?

7663

സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സെക്രട്ടേറിയേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ബി)സെക്രട്ടേറിയറ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ എത്രപേര്‍ ജോലിചെയ്യുന്നുണ്ട്;

(സി)ഇവരെ സ്ഥിരപ്പെടുത്താന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇവരെ സ്ഥിരപ്പെടുത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 58/2009 ആയി അപേക്ഷ ക്ഷണിക്കുകയും ഷോര്‍ട്ടു ലിസ്റ് പ്രസിദ്ധീകരിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ഉടനെ റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്)പി.എസ്.സി. ലിസ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് നിലവി ലുളള ഒഴിവുകള്‍ പി.എസ്.സി. ലിസ്റില്‍ നിന്നും നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ജി)താല്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഓരോരുത്തരുടെയും തൊഴില്‍ ചെയ്ത ദിവസങ്ങളും ജോലിയില്‍ പ്രവേശിച്ച തീയതിയും വിശദമാക്കാമോ;

(എച്ച്)പ്രസ്തുത വിഭാഗത്തില്‍ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുമ്പോള്‍ നിലവിലെ സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ആയതിനെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

7664

അദ്ധ്യാപക തസ്തികയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()അദ്ധ്യാപക തസ്തികയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 39 വയസ്സില്‍നിന്നും 40 ആക്കി ഉയര്‍ത്തി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ ;

(ബി)ഇല്ലെങ്കില്‍ കഴിഞ്ഞവര്‍ഷം വിരമിക്കല്‍ ഉണ്ടാവാതിരുന്നതിനാല്‍ എയ്ഡഡ് മേഖലയില്‍ അദ്ധ്യാപക തസ്തികയില്‍ നിയമനം ലഭിക്കാന്‍ കാത്തിരുന്നവരും 39 വയസ് പൂര്‍ത്തിയായതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം നിലവിലുണ്ടോ ;

(സി)അവ പരിഹരിക്കുന്നതിനായി അദ്ധ്യാപക തസ്തികയില്‍ പ്രായപരിധി ഒരു വര്‍ഷം ഉയര്‍ത്തി നല്‍കുമോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

7665

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി നിയമനം നേടിയ എത്ര പേര്‍ക്ക് എതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)സംസ്ഥാന ധനകാര്യ വകുപ്പില്‍ ഇത്തരത്തില്‍ നിയമനം നേടിയ ഏതെങ്കിലും ഉദ്യോഗസ്ഥന് എതിരെ ശിക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(സി)ഏതെങ്കിലും ഉദ്യോഗസ്ഥന്മാരെ സര്‍വ്വീസില്‍ നിന്നും നീക്കണമെന്ന ശുപാര്‍ശ നിലവിലുണ്ടോ; എങ്കില്‍ ആയതിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ?

7666

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രൊമോഷനും നിയമനങ്ങളും നേടുന്നത് തടയാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ വകുപ്പുതല ഉദ്യോഗക്കയറ്റം, ബൈട്രാന്‍സ്ഫര്‍ നിയമനം എന്നിവയ്ക്ക് അംഗീകാരമില്ലാത്തതും വ്യാജവുമായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രൊമോഷനും നിയമനങ്ങളും നേടിയിട്ടുള്ളത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം ആവശ്യങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അവയുടെ അംഗീകാരത്തിനുള്ള രേഖകള്‍ കൂടി ഹാജരാക്കുവാന്‍ ആവശ്യപ്പെടുമോ;

(സി)ഓരോ വകുപ്പിലും ഇത്തരത്തില്‍ നിയമനങ്ങളും പ്രൊമോഷനും നേടിയിട്ടുള്ളവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ; അതിനായി പ്രത്യേക സെല്‍ രൂപീകരിക്കുമോ; വിശദമാക്കുമോ?

7667

മുല്ലപ്പെരിയാര്‍ പ്രശ്നം - ഉഭയകക്ഷി ചര്‍ച്ച

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. ജയചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, സാജു പോള്‍

()മുല്ലപ്പെരിയാര്‍ പ്രശ്നം ഇരു സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നോ ;

(ബി)അതിനുശേഷം പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരുമായി എന്തെങ്കിലും ചര്‍ച്ച നടത്തുകയുണ്ടായോ ; വിശദാംശം ലഭ്യമാക്കാമോ ;

(സി)പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് വച്ചതെന്ന് അറിയിക്കാമോ ;

(ഡി)സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചതെന്നറിയിക്കാമോ ?

7668

എയര്‍ ഇന്ത്യ പൈലറ്റ്മാരുടെ സമരം മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()എയര്‍ ഇന്ത്യ പൈലറ്റ്മാരുടെ സമരം മൂലം യാത്രക്കാര്‍ക്കണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ബി)ഈ അവസരം മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത് വിദേശ ഇന്ത്യക്കാര്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(സി)എങ്കില്‍ മറ്റ് വിമാന കമ്പനികളുടെ ചൂഷണം തടയുന്നതിനും, പൈലറ്റ് സമരം ഒത്ത് തീര്‍പ്പാക്കുന്നതിനും കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമോ?

7669

കേരള എയര്‍ലൈന്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, എന്‍. ഷംസുദ്ദീന്‍

()കേരള സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നതും, സാങ്കേതികത്വത്തിന്റെ പേരില്‍ അനുമതി ലഭിക്കാതിരുന്നതുമായ ‘കേരള എയര്‍ലൈന്‍’ എന്ന പദ്ധതി പുനരാവിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിമാനയാത്രയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ ഇന്ന് നേരിടുന്ന പ്രയാസങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമുണ്ടാകുന്ന പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?

7670

ആറന്മുള വിമാനത്താവള നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

()ആറന്മുള വിമാനത്താവളത്തിനായി എത്ര ഏക്കര്‍ സ്ഥലമാണ് വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് ;

(ബി)പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി)അന്താരാഷ്ട്ര വിമാനത്താവളത്തിന് എത്ര ഏക്കര്‍ സ്ഥലമാണ് വേണ്ടത് ;

(ഡി)കേരളത്തിലെ നിലവിലുള്ള എയര്‍പോര്‍ട്ടുകള്‍ക്ക് എത്ര ഏക്കര്‍ ഭൂമി വീതമാണ് നിലവിലുള്ളത് ;

()ആറന്മുള വിമാനത്താവളത്തിനായി എത്ര ഏക്കര്‍ ഭൂമിയാണ് വിലക്ക് വാങ്ങി ആധാരം രജിസ്റര്‍ ചെയ്തിട്ടുള്ളത് ; ആരുടെയൊക്കെ പേരില്‍ ; എത്ര ഏക്കര്‍ വീതം വിശദമാക്കുമോ ;

(എഫ്)ഈ വിമാനത്താവളത്തിനുവേണ്ടി കെ.ജി.എസ്. കമ്പനി 6.64 കോടി രൂപയ്ക്ക് എന്ന്, പ്രമാണത്തില്‍ രേഖപ്പെടുത്തി, ആ തുകകയ്ക്കുള്ള മുദ്രപ്പത്രത്തില്‍ തീറാധാരമായി വാങ്ങിയ 242 ഏക്കര്‍ സ്ഥലത്തിന്, യഥാര്‍ത്ഥ വില 52 കോടിയായിരുന്നു എന്ന്, വസ്തു വിറ്റയാള്‍, കരാര്‍രേഖയുമായി, പത്തനംതിട്ട കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ജി)തീറാധാരത്തില്‍ 52 കോടിക്കുപകരം 6 കോടി എന്ന് കാണിച്ച് ഉയര്‍ന്നനിലയില്‍ ടാക്സ് വെട്ടിപ്പ് നടത്തിയ കെ.ജി.എസ്. കമ്പനിക്കെതിരെ എന്ത് നടപടി സ്വികരിച്ചു ;

(എച്ച്)കോടതിയില്‍ രേഖാമൂലം വരികയും നിരവധി വാര്‍ത്തകള്‍ വന്നിട്ടും അതിന്മേല്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യാതിരിക്കുന്നതിന് കാരണമെന്ത്; വിശദമാക്കുമോ;

()ഏത് തരത്തിലുള്ള അന്വേഷണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത് ;

(ജെ)വിമാനത്താവളവുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ വന്നിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ; അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.