UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8074

ആദിവാസി മേഖലയിലെ വനസംരക്ഷണം

ശ്രീ. ആര്‍. സെല്‍വരാജ്

,, . പി. അബ്ദുളളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, കെ. അച്ചുതന്‍

()ആദിവാസി മേഖലയിലെ വനസംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്; വിശദമാക്കുമോ;

(ബി)ഇതിനായി ആദിവാസി മേഖലകളില്‍ ആദിവാസി വാച്ചര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ ?

8075

ആദിവാസി കോളനി നിവാസികള്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം.പി. വിന്‍സെന്റ്

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()ആദിവാസി മേഖലയിലെ കോളനിയില്‍ താമസിക്കുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് വനം വകുപ്പ് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെ യ്തിട്ടുള്ളത്; വിശദമാക്കുമോ ;

(ബി)ഇതിനായി തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

8076

വനമേഖലാ ജാഗ്രതാ സമിതികള്‍

ശ്രീ. പാലോട് രവി

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()വനമേഖലാ ജാഗ്രതാ സമിതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഇവയുടെ രൂപീകരണം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശരേഖ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയല്ലാമാണ് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത സമിതികളുടെ അദ്ധ്യക്ഷനായി നിയമിക്കുന്നത് ആരാണ്?

8077

ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വാഹന നിയന്ത്രണം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

()സംസ്ഥാനത്തെ വനം മേഖലയിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)ഏതെല്ലാം വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തി യിട്ടുള്ളത്; വിശദമാക്കുമോ?

8078

വ്യാവസായിക അസംസ്കൃത വസ്തുക്കള്‍ക്കായിവനഭൂമി ഉപയോഗം

ശ്രീ.എന്‍.. നെല്ലിക്കുന്ന്

,, റ്റി.. അഹമ്മദ് കബീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, കെ.എന്‍.. ഖാദര്‍

()വ്യാവസായിക അസംസ്കൃത വസ്തുക്കള്‍ക്കുവേണ്ടി വനഭൂമി ഉപയോഗപ്പെടുത്തുന്നുണ്ടോ;

(ബി)എങ്കില്‍ ഏതൊക്കെ ഇനം മരങ്ങളാണ് ഇതിനായി നട്ടുപിടിപ്പിക്കാറുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)അസംസ്കൃത വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്ന വ്യവസായങ്ങള്‍ ഏതൊക്കെയാണ്; അവ ഓരോന്നും പ്രതിവര്‍ഷം വനം വകുപ്പിനോട് ആവശ്യപ്പെടുന്ന അസംസ്കൃത വസ്തുക്കളുടെ അളവ് സംബന്ധിച്ച വിശദവിവരം നല്‍കാമോ ?

8079

വനമേഖലയിലെ അധിനിവേശ സസ്യങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

()കേരളത്തിലെ വനമേഖലയില്‍ അധിനിവേശ സസ്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വനമേഖലയില്‍ ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇത്തരത്തിലുള്ള ഏതെല്ലാം ഇനം സസ്യങ്ങളാണ് സംസ്ഥാനത്ത് കണ്ടു വരുന്നത്;

(സി)പക്ഷി-മൃഗാദികളുടെ ജീവനും ആവാസ വ്യവസ്ഥക്കും ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ;

(ഡി)സ്വാഭാവിക വന-സസ്യമേഖലയെ ഇല്ലാതാക്കുന്ന ഈ സാഹചര്യം ഗൌരവത്തോടെ കാണുന്നതിനും അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

8080

വനമേഖലയിലെ ജലമലിനീകരണം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എം. ഉമ്മര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എം. ഷാജി

()വനങ്ങള്‍ക്കുള്ളിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും, മലിനജലവും, വനമേഖലയിലെ ജല ഉറവകള്‍ ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളില്‍ വന്നുചേര്‍ന്ന് ജലം ഉറവിടത്തില്‍ത്തന്നെ മലിനമാകുന്നത് തടയാന്‍ വനം വകുപ്പിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഈ സാഹചര്യം പരിശോധിച്ച് അതിനുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ?

8081

ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതി

ശ്രീ. സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, പി. ഉബൈദുള്ള

,, പി. കെ. ബഷീര്‍

()കണ്ടല്‍കാടുകളുടെ സംരക്ഷണം ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി)ദേശാടന പക്ഷി സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രസ്തുത പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ പ്രദേശങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

8082

പാട്ടക്കരാര്‍ ലംഘനം- എറ്റെടുക്കല്‍ നടപടിയ്ക്കെതിരെ കേസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' വി. ചെന്താമരാക്ഷന്‍

'' എം. ഹംസ

'' ബാബു എം. പാലിശ്ശേരി

()വനം വകുപ്പ് വക ഭൂമി/എസ്റേറ്റ് പാട്ടത്തിനെടുത്ത കേസ്സുകളില്‍ പാട്ടക്കരാര്‍ ലംഘനങ്ങളുണ്ടായിട്ടുണ്ടോ;

(ബി)പാട്ടക്കരാര്‍ ലംഘനത്തെ തുടര്‍ന്ന് എറ്റെടുക്കല്‍ നടപടികള്‍ ക്കെതിരെ വന്ന കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുവാനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്;

(സി)വനം വകുപ്പിന്റെ തീരുമാനങ്ങള്‍/നടപടികളുടെ പേരില്‍ കേസില്‍ അകപ്പെട്ട എസ്റേറ്റുകള്‍ എത്ര; അവ ഏവ; കേസുകള്‍ ഏതെല്ലാം കോടതികളുടെ പരിഗണനയിലാണെന്ന വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ഡി)കേസുകളുടെ പൊതുസ്വഭാവം സംബന്ധിച്ച് വിശദമാക്കാമോ; കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഭാഗം അപ്പീല്‍ പോയിട്ടില്ലാത്തവ ഏതൊക്കെയാണ്?

8083

പാട്ടക്കരാര്‍ ലംഘിച്ച എസ്റേറ്റുകള്‍

ശ്രീ. .കെ. ബാലന്‍

,, എളമരം കരീം

,, പി. ശ്രീരാമകൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

()പാട്ടക്കരാര്‍ ലംഘിച്ച എസ്റേറ്റുകള്‍ ഏറ്റെടുക്കാനുളള നടപടികള്‍ നിര്‍ത്തിവെക്കാനിടയായ സാഹചര്യം എന്തായിരുന്നു;

(ബി)ഏതെല്ലാം എസ്റേറ്റുകളുടെ കാര്യത്തിലാണ് ഇനിയും ഏറ്റെടുക്കല്‍ ആവശ്യമായിട്ടുളളതെന്ന് വ്യക്തമാക്കാമോ; എല്ലാ എസ്റേറ്റുകളും കൂടി എത്ര ഏക്കര്‍ ഭൂമിയുണ്ടെന്ന് അറിയിക്കാമോ?

8084

പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍

ശ്രീ. . കെ. ബാലന്‍

()പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് എന്തെല്ലാം തടസ്സങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ കോടതിയിലെത്തുന്ന കേസ്സുകളില്‍ ഗവണ്‍മെന്റ് പ്ളീഡര്‍മാര്‍ സര്‍ക്കാരിനനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് സംവിധാനമാണ് പകരം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

8085

പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ എസ്റേറ്റുകള്‍

ശ്രീ. . കെ. ബാലന്‍

()പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ എത്ര തോട്ടങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അവ ഏതൊക്കെയാണെന്നും, കരാര്‍ അവസാനിച്ചതെന്നാണെന്നും വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്; ഇവ ഏതൊക്കെയാണെന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ;

(സി)ഇതിനകം ഏറ്റെടുത്ത തോട്ടങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഡി)കോടതിയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട ഏതെല്ലാം കേസ്സുകളില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

8086

നെല്ലിയാമ്പതി എസ്റേറ്റ് ഏറ്റെടുക്കല്‍

ശ്രീ. . കെ. ബാലന്‍

()നെല്ലിയാമ്പതി എസ്റേറ്റിന്റെ പാട്ടകരാര്‍ എന്നാണ് അവസാനിച്ചത്; ഈ എസ്റേറ്റ് ഉടമകള്‍ പാട്ടകരാര്‍ ലംഘനം നടത്തിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എസ്റേറ്റ് ഏറ്റെടുക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)എന്നാണ് എസ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തത്; ഏറ്റെടുത്ത എസ്റേറ്റുകളില്‍ എത്ര തൊഴിലാളികള്‍ ഉളളതായാണ് കണ്ടെത്തിയിട്ടുളളത്;

(ഡി)തോട്ടം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് നല്‍കിയിട്ടുളള നിവേദനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

()തോട്ടം ഏറ്റെടുത്തതിനെതിരെയുളള കോടതി സ്റേക്കെതിരെ ഗവണ്‍മെന്റ് അപ്പീല്‍ പോയിട്ടുണ്ടോ. ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ എന്ത്കൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(എഫ്)പാട്ടകരാര്‍ ലംഘിച്ച് ഈ എസ്റേറ്റ് ആര്‍ക്കൊക്കെയാണ് വില്പന നടത്തിയത് എന്ന് വ്യക്തമാക്കുമോ?

8087

നെല്ലിയാമ്പതി വന ഭൂമിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()നെല്ലിയാമ്പതി വന ഭൂമിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് 25.09.2002 -ല്‍ 319/2002/F&WLD നമ്പര്‍ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ;

(ബി)എന്‍ക്വയറി ഓഫീസറുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും വിശദമാക്കാമോ ;

(സി)ഇതിന്മേല്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമായിരുന്നു;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വെയ്ക്കുമോ ?

8088

യുനെസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പശ്ചിമഘട്ട മലനിര

ശ്രീ. . പി. ജയരാജന്‍

()യുനെസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പശ്ചിമഘട്ട മലനിരകളില്‍ കേരളത്തില്‍ ഏതെല്ലാം കേന്ദ്രങ്ങളാണ് ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുന്നതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ ;

(സി)ഇതു സംബന്ധിച്ച് യുനെസ്കോയില്‍ നിന്നും സംസ്ഥാന ഗവണ്‍മെന്റിന് ലഭിച്ച അംഗീകാര പത്രത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന വന മേഖലകളില്‍ വന്‍കിട ഭൂമി കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടും പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ടും എന്തെല്ലാം തര്‍ക്കങ്ങളും കേസ്സുകളുമാണ് നിലവിലുള്ളതെന്നും വ്യക്തമാക്കുമോ ;

()യുനെസ്കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട ജൈവസമ്പുഷ്ടമായ പ്രദേശം എന്ന നിലയില്‍, പ്രസ്തുത പ്രദേശങ്ങളുമായി ബന്ധപ്പെട്ടുള്ള കേസ്സുകളില്‍ ഫലപ്രദമായ നിയമനടപടികള്‍ സ്വീകരിച്ച് പ്രസ്തുത വനഭൂമി ഏറ്റെടുക്കുവാന്‍ എന്തു നടപടിയാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

8089

പശ്ചിമഘട്ടമലനിരകള്‍ക്ക് സംരക്ഷണം

ശ്രീ. കെ. എന്‍. എ ഖാദര്‍

,, എന്‍. . നെല്ലിക്കുന്ന്

,, റ്റി. . അഹമ്മദ് കബീര്‍

,, പി. ബി. അബദുള്‍ റസാക്

()പശ്ചിമഘട്ട മലനിരകളെ ഐക്യരാഷ്ട്രസഭ പൈതൃക പര്‍വ്വത മേഖലയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് എന്തൊക്കെ പ്രയോജനങ്ങളാണ് ലഭിക്കാന്‍ ഇടയുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം കേരളത്തിലായതിനാല്‍ പ്രത്യേക സംരക്ഷണനടപടികള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് കരുതുന്നുണ്ടോ;

(സി)വനം, പരിസ്ഥിതി സംരക്ഷണം എന്നിവ സംബന്ധിച്ച് പശ്ചിമഘട്ട മലനിരകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രസക്തമായ ഭാഗങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമോ?

8090

വന്യജീവി ആക്രമണം തടയുന്നതിന് സംരക്ഷണാതിര്‍ത്തി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. പി. സജീന്ദ്രന്‍

,, സി. പി. മുഹമ്മദ്

()വന്യജീവികള്‍ നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് തടയുന്നതിന് സംരക്ഷണാതിര്‍ത്തി കെട്ടുവാന്‍

ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സികളില്‍ നിന്നാണ് ഇതിനുളള സഹായം ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് ആരാണ് ;

(ഡി)ഇത് എവിടെയൊക്കെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

8091

വനവുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികള്‍

ശ്രീ.കെ. അജിത്

()വനങ്ങളുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികളോടുള്ള സര്‍ക്കാരിന്റെ സമീപനം എന്തെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ടൂറിസം പദ്ധതികള്‍ വനങ്ങളിലെ ആവാസ വ്യവസ്ഥയ്ക്ക് ഹാനികരമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വനങ്ങളുമായി ബന്ധപ്പെട്ട അനിയന്ത്രിതമായി ടൂറിസം പദ്ധതികള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി)വനപ്രദേശങ്ങളിലെ ജനങ്ങളുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ അവിടുത്തെ മൃഗങ്ങള്‍ക്ക് ഹാനികരമാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വനങ്ങളുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുവാന്‍ എന്തെങ്കിലും നടപടികള്‍ എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?

8092

തീരദേശത്തെ വനവത്ക്കരണം

ശ്രീ. ജി. സുധാകരന്‍

()തീരപ്രദേശത്തെ കടലാക്രമണം തടയാന്‍ മരംവച്ചു പിടിപ്പിക്കുന്ന പദ്ധതികള്‍ വനം വകുപ്പില്‍ നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശത്ത് സാമൂഹികവനവത്ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരം വച്ചു പിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)തീരപ്രദേശത്ത് കടലാക്രമണം തടയാന്‍ കഴിയും വിധം മരംവച്ചു പിടിപ്പിക്കുന്ന പദ്ധതി അമ്പലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശത്ത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

8093

വനം സംബന്ധമായ കേസുകള്‍

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹൈക്കോടതിയിലും വിവിധ കീഴ്ക്കോടതികളിലുമായി വനം സംബന്ധമായി ഉണ്ടായിരുന്ന എത്ര കേസ്സുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ എത്ര കേസുകള്‍ സര്‍ക്കാരിന് അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും കോടതികള്‍ തിരിച്ച് വ്യക്തമാക്കുമോ;

(ബി)കോടതി ഉത്തരവ് പ്രകാരം വനഭൂമി വിട്ടുകൊടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഹെക്ടര്‍ ഭൂമി വിട്ടുകൊടുക്കേണ്ടതായി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളിലും ജില്ലാ കോടതികളിലും കേസുകള്‍ പരാജയപ്പെടുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ വിലയിരുത്തല്‍ നടത്താറുണ്ടോ;

(ഡി)അനധികൃത മരംമുറിക്കലും വനം കയ്യേറലും സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വേണ്ടത്ര ജാഗ്രത കാട്ടുന്നുണ്ടോ;

()കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് നിയമ വകുപ്പുമായി കൂടിയാലോചന നടത്തിയും സര്‍ക്കാര്‍ അഭിഭാഷകരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും സംയുക്തയോഗങ്ങള്‍ സംഘടിപ്പിച്ചും വനം കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ;

(എഫ്)ഏതെങ്കിലും സര്‍ക്കാര്‍ അഭിഭാഷകര്‍ കൈകാര്യം ചെയ്യുന്ന വനം കേസ്സുകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

(ജി)വനം കേസുകള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ അഭിഭാഷകര്‍ക്ക് കഴിയുന്നുണ്ടോ; ഇല്ലെങ്കില്‍ ഈ വിഷയം നിയമവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമോ?

8094

കാവിലുംപാറ വനം വിസ്തൃതി

ശ്രീമതി കെ. കെ. ലതിക

()വനംവകുപ്പിന്റെ കുറ്റ്യാടി റേഞ്ച് ഓഫീസിനു കീഴില്‍ വരുന്ന കാവിലുംപാറ വില്ലേജിന്റെ 2005-ലെ വനംവിസ്തൃതി എത്ര ഹെക്ടറായിരുന്നെന്ന് വ്യക്തമാക്കുമോ;

(ബി)2012-ല്‍ പ്രസ്തുത പ്രദേശത്തെ വനംവിസ്തൃതി എത്ര ഹെക്ടറാണെന്ന് വ്യക്തമാക്കുമോ;

(സി)വനം വിസ്തൃതിയില്‍ വ്യത്യാസം ഉണ്ടായതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?

8095

ഔഷധസസ്യകൃഷി

ശ്രീ. എസ്. ശര്‍മ്മ

()ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതിനും അവയുടെ വ്യാപനത്തിനും വനം വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)പൊതു സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഔഷധസസ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഇത്തരമൊരു പദ്ധതിക്ക് സൌജന്യമായോ സബ്സിഡി നിരക്കിലോ ഔഷധസസ്യ തൈ വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

8096

വനസംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് എന്‍ട്രികേഡര്‍ ട്രെയിനിംഗ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് എന്‍ട്രി കേഡര്‍ ലെവല്‍ ട്രെയിനിംഗ് നിര്‍ബന്ധമാക്കി ട്രെയിനിംഗ് നല്‍കിയിരുന്ന വ്യവസ്ഥ ഇപ്പോഴും നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര പേര്‍ക്ക് ഏതെല്ലാം കാറ്റഗറിയില്‍ എന്‍ട്രി കേഡര്‍ ലെവലില്‍ ട്രെയിനിംഗ് നല്‍കിയിട്ടുണ്ട്;

(ബി)നാളിതുവരെ ട്രെയിനിംഗ് പൂര്‍ത്തിയാക്കാത്ത ജീവക്കാരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)45 വയസ്സു കഴിഞ്ഞ വന സംരക്ഷണ വിഭാഗം ജീവനക്കാരെ ട്രെയിനിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ; ഇവര്‍ക്ക് പ്രമോഷന്‍ കിട്ടാതെയുണ്ടോ; വ്യക്തമാക്കുമോ?

8097

ഫോറസ്റര്‍ ട്രെയിന്‍ഡ് റേഞ്ചര്‍ ക്വോട്ട നിയമനം

ശ്രീ. കെ. അജിത്

()2000-01 കാലത്ത് ഫോറസ്റര്‍ ട്രെയിന്‍ഡ് റേഞ്ചര്‍ (എഫ്.റ്റി.ആര്‍) ക്വോട്ടയില്‍ എത്രപേര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളത്;

(ബി)ഈ ക്വോട്ടയിലെ നിയമനത്തിനെതിരെ നിയമ നടപടികള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ;

(സി)ഈ ക്വോട്ടയില്‍ എത്രപേര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)മേല്‍ സൂചിപ്പിച്ച വര്‍ഷത്തില്‍ എഫ്.റ്റി.ആര്‍. ക്വോട്ടയില്‍ നിയമനം നേടിയവര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയോ ആയതിന്റെ സര്‍ട്ടിഫിക്കറ്റ് വകുപ്പില്‍ ഹാജരാക്കുകയോ ചെയ്തിട്ടുണ്ടോ;

()പ്രസ്തുത നിയമനത്തിനെതിരെയുള്ള സുപ്രീംകോടതി വിധി പൂര്‍ണ്ണമായി നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത വിധിയില്‍ അന്ന് എഫ്.റ്റി.ആര്‍. ക്വോട്ടയില്‍ നിയമനം നേടിയവര്‍ക്ക് ട്രെയിനിംഗിന്റെ ആനുകൂല്യം നല്‍കരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കിയിട്ടുണ്ടോ;

(ജി)ഈ വിഷയം സംബന്ധിച്ച് മറ്റേതെങ്കിലും കോടതി പരാമര്‍ശം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

8098

പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന് അംഗീകാരം

ശ്രീ. കെ. കെ. നാരായണന്‍

()1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് നല്‍കിയ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന് സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചത് എപ്പോഴാണെന്ന് അറിയാമോ;

(ബി)സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു മൃഗശാലയ്ക്ക് അംഗീകാരം കിട്ടണമെങ്കില്‍ എന്തെല്ലാം വ്യവസ്ഥകളാണ് പാലിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;

(സി)1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങള്‍ക്ക് ഓണര്‍ഷിപ്പ് നല്‍കുന്നതിനുളള വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ഡി)പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന് സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുവാന്‍ വനം വകുപ്പ് നല്‍കിയ ഓണര്‍ഷിപ്പ് പ്രകാരം ഉളള മൃഗങ്ങള്‍ എപ്പോഴാണ് ഈ മൃഗശാലയില്‍ എത്തിയതെന്ന് വ്യക്തമാക്കാമോ;

()ഈ മൃഗശാലയില്‍ ഈ മൃഗങ്ങളെ എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ആരാണ് കൊണ്ടുവന്നതെന്നും വ്യക്തമാക്കാമോ;

(എഫ്)സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മൃഗശാലയില്‍ വന്യമൃഗങ്ങളെ കൊണ്ടു വരാന്‍ ഈ സ്ഥാപനത്തിന് ആരാണ് അനുവാദം നല്‍കിയതെന്ന് വ്യക്തമാക്കാമോ ?

 
8099

കുട്ടനാട്ടിലെ വഴിയോര തണല്‍ പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()വഴിയോര തണല്‍ പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം കുട്ടനാട്ടില്‍ എത്ര വൃക്ഷതൈകള്‍ വെച്ചു പിടിപ്പിച്ചുവെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയ്ക്ക് കുട്ടനാട്ടില്‍ എത്ര തുക ചെലവഴിച്ചു;

(സി)പ്രസ്തുത വൃക്ഷതൈകള്‍ പരിപാലിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

 
8100

നാദാപുരം മണ്ഡലത്തില്‍ ഫോറസ്റ് ഓഫീസിനുവേണ്ടി കെട്ടിടം

ശ്രീ. .കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ എവിടെയെങ്കിലും വനം വകുപ്പ് ഫോറസ്റ് ഓഫീസിനുവേണ്ടി സ്ഥലംവാങ്ങി കെട്ടിടം നിര്‍മ്മിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എവിടെയാണെന്നും സ്ഥലം നല്‍കിയ വ്യക്തി ആരെന്നും എത്ര രൂപ സ്ഥലം വാങ്ങുന്നതിന് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത കെട്ടിടം വനം വകുപ്പിന്റെ പ്രവര്‍ത്തനത്തിനുവേണ്ടി ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

 
8101

ചെമ്പണാമ്പതി - തേക്കടി റോഡ്

ശ്രീ.വി. ചെന്താമരാക്ഷന്‍

()മുതലമട പഞ്ചായത്തിലെ ചെമ്പണാമ്പതിയില്‍ നിന്നും തേക്കടിയിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കുന്നതിനുളള പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത റോഡിന്റെ സാധ്യതാപഠനം നടത്തുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോ;

(സി)കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശം നല്‍കുമോ ?

 
8102

അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള നടപടി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

ജി.. (ആര്‍.റ്റി) നമ്പര്‍-319/2002/ F&WLD തീയതി 25.09.2002 പ്രകാരം സര്‍ക്കാര്‍ ഏത് അന്വേഷണത്തിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്; ഇതുപ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്നാണ് ലഭിച്ചത്; ഇതിന്മേല്‍ എന്ത് തുടര്‍ നടപടികളാണ് സ്വീകരിച്ചത്; പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

 
8103

2012 ലണ്ടന്‍ ഒളിമ്പിക്സിന് കേരളത്തില്‍ നിന്നുള്ള സംഘം

ശ്രീ. .പി. ജയരാജന്‍

()2012 ലണ്ടന്‍ ഒളിമ്പിക്സില്‍ കേരളത്തില്‍ നിന്ന് എത്ര കായിക താരങ്ങളാണ് പങ്കെടുക്കുന്നതെന്നും അവരില്‍ ഓരോരുത്തരും ഏതിനങ്ങളിലാണ് മത്സരിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ബി)കേരളത്തിലെ സ്പോര്‍ട്സ് വകുപ്പ് മുഖേനയും കേരളാ സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേനയും ഇവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ലഭ്യമാക്കിയെന്നും ഇതിനെല്ലാം കൂടി ആകെ എന്തു തുക ചെലവായിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി)നിരീക്ഷകരായും മാര്‍ഗ്ഗദര്‍ശികളായും സ്പോര്‍ട്സ് വകുപ്പു മന്ത്രിയും ഉദ്യോഗസ്ഥരും അടക്കം എത്ര പേര്‍ ലണ്ടന്‍ ഒളിമ്പിക്സിനു പോകുന്നുണ്ടെന്നു വ്യക്താക്കുമോ;

(ഡി)മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്രയ്ക്കും താമസത്തിനും മറ്റുമായി എത്ര തുക ചെലവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?

 
8104

മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസ്

ശ്രീ. . പി. ജയരാജന്‍

()മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസ് കേരളത്തില്‍ നടത്തുവാന്‍ കഴിയും എന്നുറപ്പുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ഗെയിംസിനുളള പ്രധാന വേദികളുടെ നിര്‍മ്മാണ പുരോഗതി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(സി)നാഷണല്‍ ഗെയിംസിനായി സംസ്ഥാന ഗവണ്‍മെന്റ് വിഹിതമായി എന്ത് തുക ലഭ്യമാക്കിയെന്നും ഇതിനോടകം എന്ത് തുക ഏതെല്ലാം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ ?

 
8105

കമ്മ്യൂണിറ്റി സ്പോര്‍ട്സ് പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

()കമ്മ്യൂണിറ്റി സ്പോര്‍ട്സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)മലയാളികള്‍ക്ക് ജീവിത ശൈലി മൂലമുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കാനും കായികക്ഷമത വര്‍ദ്ധിപ്പിക്കാനുമായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്;

(സി)ക്ളബ്ബുകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണം ഈ പദ്ധതിയില്‍ ഉറപ്പാക്കുന്ന കാര്യം പരിഗണിക്കുമോ?

 
8106

കായിക അസോസിയേഷനുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരള സ്പോര്‍ട്സ് കൌണ്‍സിലിന് കീഴില്‍ എത്ര കായിക ഇനങ്ങള്‍ക്ക് അസോസിയേഷനുകളുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ അസോസിയേഷനുകളുടെ പേരുകളും ഇനങ്ങളും വിശദമാക്കാമോ;

(സി)ഇതില്‍ എത്ര അസോസിയേഷനുകള്‍ ജില്ലാ-സംസ്ഥാന തലത്തില്‍ മേളകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)ഈ അസോസിയേഷനുകളുടെ ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുളള ഭാരവാഹികളുടെ (പ്രസിഡന്റ്, സെക്രട്ടറി) പേരുവിവരം വ്യക്തമാക്കാമോ;

()ഈ അസോസിയേഷനുകളുടെ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലുകളിലുളള പ്രതിനിധികളുടെ പേരു വിവരം നല്കാമോ?

8107

തായ്ക്വോണ്‍ഡോ എന്ന കായിക ഇനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()"തായ്ക്വോണ്‍ഡോ" എന്ന കായിക ഇനത്തിന് കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ കീഴില്‍ അസോസിയേഷന്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)"തായ്ക്വോണ്‍ഡോ" അസോസിയേഷന്‍ ഓഫ് കേരള (ടേക്ക)് എന്ന സംഘടനക്ക് കൌണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കാന്‍ പിന്തുണച്ച ജില്ലാ ഘടകങ്ങളുടെ പേര്വിവരം വ്യക്തമാക്കുമോ;

(സി)ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും "തായ് ക്വോണ്‍ഡോ" അസോസിയേഷന്‍ ഓഫ് കേരള (ടേക്ക്) നേടിയ മെഡലുകളുടെ വിവരങ്ങള്‍ നല്‍കുമോ;

(ഡി)ടേക്കിന്റെ ഭാരവാഹികളുടെ പേരുവിവരവും ഇവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്ന കാലയളവും വ്യക്തമാക്കുമോ;

()ഈ അസോസിയേഷനെതിരെ എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അവയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

8108

ഡ്രാഗണ്‍ സ്പോര്‍ട്സ്

ശ്രീ. തോമസ് ചാണ്ടി

()രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകള്‍ നേടിയ ഡ്രാഗണ്‍ സ്പോര്‍ട്സ് കായികതാരങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)ഈ കായികതാരങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി)സ്പോര്‍ട്സ് ക്വോട്ട നിയമനങ്ങള്‍ക്ക് ഡ്രാഗണ്‍ സ്പോര്‍ട്സ് കായികതാരങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

8109

വാക്കിംഗ്-ജോഗിങ് ക്ളബുകള്‍

ശ്രീ. കെ.ദാസന്‍

()സംസ്ഥാനത്ത് ഫിസിക്കല്‍ ഫിറ്റ്നസ് മിഷന്‍ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന പ്രോത്സാഹനങ്ങളും സാമ്പത്തിക സഹായവും എന്തെല്ലാം എന്ന് വിശദമാക്കുമോ;

(ബി)വാക്കിംഗ്-ജോഗിങ് ക്ളബുകള്‍ സ്ഥാപിക്കുന്നതിന് സന്നദ്ധ സംഘടനകള്‍/ക്ളബുകള്‍/റസിഡന്റസ്് അസോസിയേഷനുകള്‍ എന്നിവയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ?

(സി)കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി പ്രകാരം എവിടെയെല്ലാമാണ് ജോഗിംഗ് ക്ളബുകള്‍ സ്ഥാപിച്ചത് എന്ന് വ്യക്തമാക്കുമോ;

(ഡി)ഈ പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ നോഡല്‍ ഏജന്‍സികള്‍ ഏതെല്ലാം എന്നും ഇതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എവിടെയാണ് എന്നും അറിയിക്കുമോ?

8110

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം/നീന്തല്‍കുളം പദ്ധതി

ശ്രീ. തോമസ് ചാണ്ടി

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം/നീന്തല്‍കുളം പദ്ധതിപ്രകാരം കുട്ടനാട്ടില്‍ നിന്നും അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

8111

ചാത്തന്നൂരില്‍ മള്‍ട്ടി പര്‍പ്പസ് സ്റേഡിയം

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂര്‍ ശ്രീനാരായണ ട്രസ്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോമ്പൌണ്ടില്‍ മള്‍ട്ടി പര്‍പ്പസ് സ്റേഡിയം നിര്‍മ്മിക്കണമെന്ന് അപേക്ഷിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സ്റേഡിയം നിര്‍മ്മാണത്തിനായി എന്തൊക്കെ നടപടികള്‍ കൈക്കൊളളുമെന്ന് അറിയിക്കുമോ?

8112

കരവാരം ഗ്രാമപഞ്ചായത്തില്‍ സ്വിമ്മിംഗ് പൂള്‍

ശ്രീ. ബി.സത്യന്‍

()കരവാരം ഗ്രാമപഞ്ചായത്തില്‍ സ്പോര്‍ട്സ് കൌണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സ്വീമ്മിംഗ് പൂള്‍ നിര്‍മ്മാണം നടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)സ്പോര്‍ട്സ് കൌണ്‍സിലിന്റെ ഫണ്ടില്‍ നിന്നും ഇതിനായി എന്തു തുകയാണ് നല്‍കിയിട്ടുള്ളത്;

(സി)സ്വിമ്മിംഗ് പൂളിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്?

8113

കുട്ടനാട്ടിലെ സ്കൂള്‍ ഗ്രൌണ്ടുകളുടെ പുനരുദ്ധാരണം

ശ്രീ. തോമസ് ചാണ്ടി

()പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ സ്കൂളുകളുടെ ഗ്രൌണ്ടുകള്‍ പുനരുദ്ധരിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)കരുമാടി ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഗ്രൌണ്ട് പുനരുദ്ധാരണത്തിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)കരുമാടി ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഗ്രൌണ്ട് പുനരുദ്ധാരണത്തിന് പൈക്ക പദ്ധതി പ്രകാരം സമയബന്ധിതമായി ഫണ്ട് അനുവദിക്കുമോ?

8114

കല്‍പ്പറ്റയിലെ സ്റേഡിയം നിര്‍മ്മാണത്തിന്റെ പുരോഗതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റയിലെ സ്റേഡിയം നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്റേഡിയത്തിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത് എന്നാണ്; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം എന്തു തുകയാണ് പ്രസ്തുത സ്റേഡിയത്തിനായി വകയിരുത്തിയിരിക്കുന്നത്;

(ഡി)പ്രസ്തുത സ്റേഡിയത്തിന്റെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

8115

സ്പോര്‍ട്ട്സ് ക്വോട്ട നിയമനം

ശ്രീ. റ്റി.വി രാജേഷ്

()സ്പോര്‍ട്സ് ക്വോട്ട വഴിയുള്ള നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

(ബി)സ്പോര്‍ട്സ് ക്വോട്ട നിയമനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

8116

തിരുവല്ലത്ത് ഫിലിം സിറ്റി

ശ്രീ. രാജു എബ്രഹാം

()തിരുവല്ലത്ത് ഫിലിം സിറ്റി തുടങ്ങുവാന്‍ പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി ആരംഭിക്കുവാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?

8117

മലയാള ചലച്ചിത്ര വ്യവസായത്തിന് സബ്സിഡി

ശ്രീ. ആര്‍. സെല്‍വരാജ്

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()മലയാള ചലച്ചിത്ര രംഗത്ത് സബ്സിഡി നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശമാക്കുമോ;

(ബി)മലയാള സിനിമാ ലോകത്തെ പരിപോഷിപ്പിക്കുന്നതിന് എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ;

(സി)ഇത് സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.