UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3283

മത്സ്യത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍

ശ്രീ. കെ.ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി.റ്റി.ബല്‍റാം

,, .സി.ബാലകൃഷ്ണന്‍

()മല്‍സ്യം ഉപയോഗിച്ചുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനും വിതരണം ചെയ്യുവാനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിന് കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് ;

(സി)സംസ്ഥാനത്തുടനീളം വിപണനകേന്ദ്രങ്ങളും ഫിഷ് കിയോസ്കുകളും സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

3284

തീരദേശ വികസന കോര്‍പ്പറേഷന്റെ പദ്ധതികള്‍

ശ്രീ. കെ. അച്ചുതന്‍

'' സണ്ണി ജോസഫ്

'' പി. . മാധവന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

()തീരദ്ദേശ വികസന കോര്‍പ്പറേഷന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് വരുന്നത് ; വിശദമാക്കുമോ ;

(ബി)കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂല്യവര്‍ദ്ധിത മത്സ്യസംസ്കരണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടോ ;

(സി)പ്രസ്തുത യൂണിറ്റുകളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ഡി)അനുയോജ്യമായ സ്ഥലങ്ങളില്‍ പുതിയ മത്സ്യസംസ്കരണ യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

3285

മത്സ്യസമൃദ്ധപദ്ധതി

ശ്രീ. പാലോട് രവി

,, വി.പി. സജീന്ദ്രന്‍

,, പി.സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

()മത്സ്യസമൃദ്ധപദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ബി)മത്സ്യസമ്പത്ത് എത്ര ടണ്ണായി ഉയര്‍ത്തുന്നതിനാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;

(സി)മത്സ്യവിഭവത്തിന്റെ ഗുണമേന്‍മയും വിനിയോഗവും ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?

3286

മത്സ്യസുരക്ഷാ പദ്ധതി

ശ്രീ. വി.ഡി. സതീശന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

,, വി.റ്റി. ബല്‍റാം

()സംസ്ഥാനത്ത് മത്സ്യസുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പദ്ധതി വഴി ഉള്‍നാടന്‍ ജലസ്രോതസ്സുകളില്‍ നിന്ന്എത്ര ടണ്‍ മത്സ്യ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?

3287

മത്സ്യവിപണന മേഖല

ശ്രീ. സി. പി. മുഹമ്മദ്

,, കെ. മുരളീധരന്‍

,, റ്റി.എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()മത്സ്യവിപണന മേഖല നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)ഇതിനായി എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ ?

3288

കോള്‍ഡ് ചെയിന്‍ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

()കോള്‍ഡ് ചെയിന്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി)മല്‍സ്യവിഭവത്തിന്റെ ഗുണമേന്‍മയും വിനിയോഗവും ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത് ; വിശദമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി ഏത് ഏജന്‍സി വഴിയാണ് നടപ്പാക്കുന്നതെന്ന് അറിയിക്കുമോ ?

3289

ഫിഷറീസ് യൂണിവേഴ്സിറ്റി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()ഫിഷറീസ് യൂണിവേഴ്സിറ്റിയായ കുഫോസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)യു. ജി. സി. അംഗീകാരത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?

3290

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ മുഖേന എത്ര മത്സ്യത്തൊഴി ലാളികള്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാ യിട്ടുണ്ട് എന്ന് അറിയിക്കുമോ ;

(ബി) മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ ഉത്തരവു പ്രകാരം ഏതു മാസം വരെയുളള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് അറിയിക്കുമോ;

(സി) പ്രസ്തുത കമ്മീഷന്‍ മുഖേന എത്ര തുക വിതരണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ഡി) മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഉത്തരവായ ശേഷവും ആനുകൂല്യമായി എത്ര തുക കുടിശ്ശിക നല്‍കാന്‍ ഉണ്ട് എന്ന് വ്യക്തമാക്കുമോ ;

() ഇപ്രകാരം കുടിശ്ശികയുളള തുക എന്ന് കൊടുത്തു തീര്‍ക്കുമെന്ന് വ്യക്തമാക്കുമോ ?

3291

ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ ലഭ്യത

ശ്രീ. . ചന്ദ്രശേഖരന്‍

,, പി. തിലോത്തമന്‍

,, . കെ. വിജയന്‍

,, കെ. അജിത്

()ഉള്‍നാടന്‍ ജലസ്രോതസ്സുകളില്‍ നിന്നും പ്രതിദിനം എത്ര ടണ്‍ മത്സ്യം ഇപ്പോള്‍ ലഭിക്കുന്നുണ്ട്; ഇത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലോ കുറവോയെന്ന് വ്യക്തമാക്കുമോ;

(ബി)ഉള്‍നാടന്‍ ജലസ്രോതസ്സുകളില്‍ നിന്നുള്ള മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളുണ്ടെന്ന് വ്യക്തമാക്കുമോ?

3292

ആലപ്പുഴ ജില്ലയിലെ മത്സ്യഗ്രാമം പദ്ധതി

ശ്രീ. ജി. സുധാകരന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് മത്സ്യഗ്രാമം പദ്ധതിയില്‍ പൂറക്കാട് ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മത്സ്യഗ്രാമം പദ്ധതിയില്‍ നിന്നും പുറക്കാട് ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടോ ; എങ്കില്‍ കാരണം വ്യക്തമാക്കാമോ ;

(സി)ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളെയാണ് മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ ?

3293

മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സ്യഗ്രാമം പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മത്സ്യഗ്രാമം പദ്ധതി പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ ;

(ബി)മഞ്ചേശ്വരം മണ്ഡലത്തിലെ മൂമ്പോടി - അദീക്ക, മുട്ടം - ബങ്കര, ആരിക്കാടി കടവത്ത്, എന്നീ വില്ലേജുകള്‍ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ ?

3294

മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ പള്ളിത്തോടിനെ ഉള്‍പ്പെടുത്തുമെന്ന ഉറപ്പ്

ശ്രീ. . എം. ആരീഫ്

മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ അരൂര്‍ മണ്ഡലത്തിലെ പള്ളിത്തോടിനെ ആദ്യം ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അരൂര്‍ നിയമസഭാംഗം നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതിന്റെ മറുപടിയില്‍ മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ പള്ളിത്തോടിനെ ഉള്‍പ്പെടുത്തുമെന്ന് നല്‍കിയ ഉറപ്പ് പാലിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

3295

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കവേ കൊല്ലപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

ശ്രീമതി ജമീലാ പ്രകാശം

()ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം എത്ര മത്സ്യത്തൊഴിലാളികള്‍ കടലില്‍വച്ച് മരണപ്പെടുകയുണ്ടായി ;

(ബി)ജില്ല തിരിച്ചും വില്ലേജ് തിരിച്ചും വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി)അപ്രകാരം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്ത് സഹായമാണ് നല്കിയിട്ടുള്ളത് ; അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ഡി)കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കെ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3296

പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()പ്രകൃതിക്ഷോഭത്തില്‍ പെട്ട് വള്ളവും വലയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും നഷ്ടപരിഹാരം നല്കാന്‍ വ്യസ്ഥയുണ്ടോ എന്നു വ്യക്തമാക്കുമോ ;

(ബി)എങ്കില്‍ അതു പ്രകാരം നഷ്ടപരിഹാരം നല്കുന്നുണ്ടോ ;

(സി)നഷ്ടപരിഹാരം ലഭിയ്ക്കുന്നില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്കുമോയെന്നു വ്യക്തമാക്കുമോ ?

3297

മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനം

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()2012 മാര്‍ച്ച് 1ന് ശേഷം സംസ്ഥാനത്ത് മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ എത്രയെന്ന് വ്യക്തമാക്കാമോ?

(ബി)പ്രസ്തുത തൊഴിലാളികളില്‍ എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും എത്ര പേരെ കാണാതായിട്ടുണ്ടെന്നും വ്യക്തമാക്കാമോ ;

(സി)അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി മറൈന്‍ എന്‍ഫോഴ്സ്മെന്റിന് എന്തൊക്കെ അടിസ്ഥാന സൌകര്യങ്ങളാണ് ലഭ്യമാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ ?

3298

മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കുവാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

()മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ലഭ്യമായോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

3299

ഫിഷറിസ് സ്കൂളുകളില്‍ +2, വി.എച്ച്.എസ്.ഇ കോഴ്സുകള്‍

ശ്രീ.കെ.ദാസന്‍

()സംസ്ഥാനത്തെ ഫിഷറീസ് സ്കൂളുകളില്‍ +2, വി.എച്ച്.എസ്.ഇ കോഴ്സുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ ;

(ബി)പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ജി.ആര്‍.എഫ്.ടി.എച്ച്.എസ്സില്‍ +2, വി.എച്ച്.എസ്.ഇ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)ജി.ആര്‍.എഫ്.ടി.എച്ച്.എസ്സിലെ ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രഖ്യാപിച്ചിട്ടുളളതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തികളും പദ്ധതികളും ഏതെല്ലാമാണ് എന്ന് വിശദമാക്കാമോ ?

3300

മഞ്ചേശ്വരത്ത് ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()സംസ്ഥാനത്ത് പുതുതായി ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ ആരംഭിക്കാന്‍ ഉദ്ദേശമുണ്ടോ;

(ബി)എങ്കില്‍ ഏറ്റവും പിന്നോക്കപ്രദേശമായ മഞ്ചേശ്വരത്ത് ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

3301

മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്ക്

()മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും ബഡ്ജറ്റില്‍ തുക വകയിരുത്തുകയും ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഹാര്‍ബറിന് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(സി)സമയബന്ധിതമായി പ്രസ്തുത ഹാര്‍ബര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കി പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

3302

ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ടി.എം. ചിറ –പാലം നിര്‍മ്മാണം

ശ്രീ. സി.കെ. സദാശിവന്‍

()കായംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ടി.എം.ചിറ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

3303

എന്‍.ബി.സി.എഫ്.സി മത്സ്യഫെഡിന് നല്‍കുന്ന ധനസഹായം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

,, റ്റി.എന്‍. പ്രതാപന്‍

()എന്‍.ബി.സി.എഫ്.സി മത്സ്യഫെഡിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കുമോ;

(ബി)നടപ്പ് സാമ്പത്തിക വര്‍ഷം എന്തു തുകയാണ് പ്രസ്തുത ഏജന്‍സി മല്‍സ്യഫെഡിന് ലഭ്യമാക്കുന്നത്;

(സി)പ്രസ്തുത തുകയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കുന്ന കാര്യം തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര വര്‍ഷത്തേയ്ക്കാണ് ഗ്യാരന്റി നില്‍ക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3304

കേരള അക്വാവെഞ്ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനം

ശ്രീ. . എം. ആരിഫ്

()കേരള അക്വാവെഞ്ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കെ. . വി. . എല്‍) എന്ന പേരില്‍ പബ്ളിക് - പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പി. പി. പി) ആയി കമ്പനി രൂപീകരിച്ചിട്ടുണ്ടോ; ഈ കമ്പനിയുടെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തുള്ളവര്‍ ആരൊക്കെയാണ്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരില്‍ നിന്നും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആരൊക്കെയാണ് അംഗങ്ങളായിട്ടുള്ളതെന്നും പ്രൈവറ്റ് അംഗങ്ങള്‍ ആരൊക്കെയാണ് എന്നും അറിയിക്കുമോ;

(സി)പ്രസ്തുത കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും കമ്പനിയുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്നത് ആരാണെന്നും പ്രൈവറ്റ് അംഗങ്ങള്‍ എത്ര തുകവീതമാണ് കമ്പനിയില്‍ മുതല്‍മുടക്കിയിരിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ഡി)സര്‍ക്കാരിന്റെ ഓഹരി എത്രയാണ് എന്ന് വ്യക്തമാക്കുമോ;

()പ്രസ്തുത കമ്പനിയുടെ ചെലവില്‍ ആരെല്ലാം ഏതൊക്കെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; അതിന് ചെലവായ തുകയെത്ര എന്ന് വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത കമ്പനിയില്‍ ആകെ എത്ര ജീവനക്കാരാണുള്ളത്;

(ജി)കമ്പനിയില്‍ വ്യാപകമായ അഴിമതി നടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്)പ്രസ്തുത കമ്പനിക്ക് 11.91 കോടി രൂപ വിവിധ കേന്ദ്ര-സംസ്ഥാന ഏജന്‍സികളില്‍ നിന്നും സബ്സിഡിയായി ലഭിച്ചിട്ടുണ്ടോ;

(എച്ച്)ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടാധികാരം ഏത് ഉദ്യോഗസ്ഥനാണ് എന്ന് അറിയിക്കുമോ;

() പി. പി. പി. ആയി തുടങ്ങിയ ഈ കമ്പനിയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3305

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി

ശ്രീമതി ജമീലാ പ്രകാശം

()വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ലഭിച്ചിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ അന്തിമാനുമതി വൈകുന്നതിനുള്ള കാരണമെന്ത് ;

(സി)കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കുവേണ്ടി നാളിതുവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണവും സംബന്ധിച്ചുള്ള വിശദവിവരം വ്യക്തമാക്കാമോ ?

3306

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നടത്തിപ്പിന്റെ കരാര്

ശ്രീ. കെ. സുരേഷ് കുറുപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരാര്‍ നല്‍കുന്നതിനായി റീടെന്‍ഡര്‍ ചെയ്യുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ?

3307

വിഴിഞ്ഞം തുറമുഖത്തിന്റെ ടെന്‍ഡര്‍ നടപടികള്‍

ശ്രീ. കെ. വി. വിജയദാസ്

()12-ാം പദ്ധതിയുടെ സമീപന രേഖയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഡി.പി.ആറും, ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീ കരിച്ചിട്ടുണ്ടോ;

(ബി)ഇത് പി.പി.പി അടിസ്ഥാനത്തിലാണോ പി.പി.പി.പി. ആയാണോ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ;

(സി)ഇതിന്റെ പ്രവര്‍ത്തനഘടനയുടെ വിശദാംശം നല്‍കുമോ ?

3308

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം കമ്മീഷന്‍ ചെയ്യാനുള്ള കാലതാമസം

ശ്രീമതി ജമീലാ പ്രകാശം

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ ഉണ്ടാകുന്ന കാലതാമസത്തിനുള്ള കാരണം വിശദമാക്കുമോ ?

3309

തുറമുഖങ്ങളുടെ നവീകരണവും തീരദേശ ഗതാഗത പാതയും

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, പി. തിലോത്തമന്‍

,, ജി. എസ്. ജയലാല്‍

()സംസ്ഥാനത്ത് ആകെ എത്ര തുറമുഖങ്ങളുണ്ട് ; ഇതില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നവ എത്ര എന്ന് വ്യക്തമാക്കുമോ ;

(ബി)അടിയന്തിരമായി നവീകരിക്കേണ്ട എത്ര തുറമുഖങ്ങളുണ്ട് ; അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി)തീരദേശ ഗതാഗത പാതയൊരുക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ ഇതിന്റെ നടപടികള്‍ എത്ര കാലം കൊണ്ട് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ ?

3310

തുറമുഖവകുപ്പിന്റെ സ്ഥലം കയ്യേറിയത് സംബന്ധിച്ച് റിപ്പോര്‍ട്ട്

ശ്രീ. . പ്രദീപ്കുമാര്‍

()കേരളത്തില്‍ തുറമുഖവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്മേല്‍ തുറമുഖവകുപ്പ് സെക്രട്ടറി എല്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.