UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3311

കോഴിക്കോട് തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് അനുവദിച്ച നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുന്നതിന് മുമ്പ് ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)എങ്കില്‍ കഴിഞ്ഞ 5 വര്‍ഷത്തിനകം ഇതിനായി കൂടിയ കമ്മിറ്റികളുടെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)ഇപ്രകാരം സമിതിയോഗം വിളിച്ചുചേര്‍ക്കാതെ ആര്‍ക്കെങ്കിലും സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും നല്‍കാനുണ്ടായ കാരണങ്ങളും ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കുമോ ?

3312

അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണം

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചേര്‍ത്തല അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനും പൂര്‍ത്തീകരണത്തിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും വൈകുന്നത് എന്തുകൊണ്ടാണെന്ന് പറയാമോ ; ഇതിന്റെ നിര്‍മ്മാണത്തിനും പൂര്‍ത്തീകരണത്തിനും അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമോ ?

3313

തോട്ടപ്പളളി തുറമുഖ വികസനം

ശ്രീ. ജി. സുധാകരന്‍

() തോട്ടപ്പളളി തുറമുഖ വികസനത്തിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;

(ബി) തോട്ടപ്പളളി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാ രിന്റെ പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

3314

റിസള്‍ട്ട് ഫ്രെയിംവര്‍ക്ക് ഡോക്കുമെന്റ്

ശ്രീ. വി. ശശി

റിസള്‍ട്ട് ഫ്രെയിംവര്‍ക്ക് ഡോക്കുമെന്റ് നടപ്പാ ക്കുന്നതിന്റെ ഭാഗമായി തുറമുഖ വകുപ്പില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ഗണനാപ്രകാരം അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള പദ്ധതികളുടെ പേര് വിവരവും പ്രതീക്ഷിത റിസള്‍ട്ട് സംബന്ധിച്ച വിവരവും ലഭ്യമാക്കാമോ?

3315

കാസര്‍ഗോഡ് ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)പ്രസ്തുത ഹാര്‍ബറുകളുടെ നിര്‍മ്മാണം ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(സി)കാസര്‍ഗോഡ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ തടസ്സങ്ങള്‍ നീക്കി കാസര്‍ഗോഡ് ഹാര്‍ബറിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാകും എന്ന് അറിയിക്കുമോ?

3316

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകള്‍ നവീകരിക്കാന്‍ പദ്ധതി

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന മണമ്പൂര്‍, ചെറുന്നിയൂര്‍, വക്കം പഞ്ചായത്തുകളില്‍ തീരദേശ റോഡുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍പ്പെടുത്തി ഏതെല്ലാം റോഡുകള്‍ നവീകരിക്കുന്നുണ്ട്; വിശദമാക്കാമോ ;

(ബി) ഇതിനായി ആകെ എത്ര തുക ചെലവാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പ്രവൃത്തികള്‍ എന്ന് തുടങ്ങുവാനും പൂര്‍ത്തീകരിക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ ?

3317

കേരള കോസ്റല്‍ ഏരിയാ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കാസര്‍ഗോഡ് ജില്ലയില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍

ശ്രീ. കെ.കുഞ്ഞിരാമന്‍(ഉദുമ)

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള കോസ്റല്‍ ഏരിയാ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജില്ലയില്‍ ഏതൊക്കെ പ്രവൃത്തികളാണ് പ്രസ്തുത കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും തുടര്‍ന്ന് ഏതൊക്കെ പ്രവൃത്തികളാണ് ഏറ്റെടുക്കുന്നതെന്നും വിശദമാ ക്കാമോ?

3318

യാത്രക്കാരുടെ ബാഗേജില്‍ നിന്നുമുള്ള മോഷണംശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

()തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ എത്തുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുളള്ള യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നും സ്വര്‍ണ്ണമടക്കമുള്ള വിലയേറിയ സാധനങ്ങള്‍ കൊള്ളയടിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)വിമാനത്തിന്റെ ബാഗേജ് ഹോള്‍ഡ് ഏര്യായിലും ഇത്തരത്തില്‍ കൊള്ള നടത്താറുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇക്കാര്യവുമായി ബന്ധപ്പെട്ട് 2012 ഏപ്രില്‍ മാസം എയര്‍ പോര്‍ട്ട് അതോറിറ്റി വിളിച്ചുകൂട്ടിയ വിമാനകമ്പനികളുടെ പ്രതിനിധികളുടേയും സുരക്ഷാ ഏജന്‍സിതലവന്‍, കസ്റംസ് അടക്കമുളള ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ എന്തൊക്കെ തീരുമാനങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമാക്കാമോ;

()മോഷണശ്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

3319

കണ്ണൂര്‍ വിമാനത്താവളം - കേന്ദ്ര അനുമതി

ശ്രീമതി കെ. എസ്. സലീഖ

()കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ; ഇക്കാര്യത്തില്‍ മുന്‍പ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായ തീരുമാനങ്ങളുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കുമോ;

(ബി)ഇപ്പോഴത്തെ തീരുമാനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് ലഭ്യമാക്കാമോ;

(സി)എയര്‍പോര്‍ട്ട് നിലവില്‍ വരുന്നതിനിടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറ്റ് ഏതെങ്കിലും ഏജന്‍സികളില്‍ നിന്നും ഇനി എന്തെങ്കിലും അനുവാദം ലഭിക്കേണ്ടതായിട്ടുണ്ടോ; എങ്കില്‍ അവ ഏതൊക്കെയാണെന്നും അവ ലഭിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വെളിപ്പെടുത്താമോ?

3320

കണ്ണൂര്‍ എയര്‍പോര്‍ട്ട്-സഹകരണ സംഘത്തിന്റെ ബൈലോയും ഷെയര്‍കാപ്പിറ്റലും

ശ്രീമതി കെ. എസ്. സലീഖ

()കണ്ണൂര്‍ എയര്‍പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സഹകരണസംഘത്തിന്റെ ബൈലോ സര്‍ക്കാരും എയര്‍പോര്‍ട്ട് കമ്പനിയും അംഗീകരിച്ചിട്ടുളളതാണോ;

(ബി)സംഘത്തിന്റെ ആതറൈസ്ഡ് ഷെയര്‍കാപ്പിറ്റല്‍ എത്ര കോടി രൂപയുടേതാണ് ?

3321

മദ്യപാനത്തിനെതിരെയുള്ള ബോധവല്‍ക്കരണം

ശ്രീ. സി. എഫ്. തോമസ്

()ഈ സാമ്പത്തിക വര്‍ഷത്തില്‍ മദ്ധ്യപാനത്തിനെതിരെ എന്തൊക്കെ ബോധവല്‍ക്കരണ പരിപടികളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി) മദ്യപാനത്തിനെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഈ സാമ്പത്തികവര്‍ഷം എന്തു തുക നീക്കിവച്ചിട്ടുണ്ട്?

3322

വിദേശമദ്യവിതരണം സര്‍ക്കാര്‍ നയം

ശ്രീ. .കെ. ബാലന്‍

()വിദേശ മദ്യ വിതരണം സംബന്ധിച്ച് ഈ സര്‍ക്കാരിന്റെ നയമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ വിദേശ മദ്യ ഷാപ്പുകള്‍ അനുവദിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ബാര്‍ ഹോട്ടലുകള്‍ അനുവദിച്ചു എന്ന് വ്യക്തമാക്കുമോ?

3323

കള്ളുചെത്ത് വ്യവസായം നേരിടുന്ന തകര്‍ച്ച

ശ്രീ. കെ. ദാസന്‍

()മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കിക്കൊണ്ട് തീരുമാനമെടുത്തിട്ടുണ്ടോ; പ്രസ്തുത തീരുമാനം എന്തെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കുമോ;

(ബി)ലൈസന്‍സ് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുന്നത് കള്ളുചെത്ത് വ്യവസായത്തിന്റെ തകര്‍ച്ചയ്ക്കും നാശത്തിനും കാരണമാകുമെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കള്ളുചെത്ത് വ്യവസായം തകര്‍ച്ചയെ നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉദയഭാനു കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കി ഈ മേഖലയെ പരിരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?

3324

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്

ശ്രീ. .എം. ആരിഫ്

()സംസ്ഥാനത്ത് നിയമവിരുദ്ധമായി ബാറുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ എത്ര ബാറുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ;

(സി)ഇത്തരം ബാറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ ?

3325

ബാറുകളുടെ ദൂരപരിധി

ശ്രീ. . എം. ആരിഫ്

()ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ച് കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ ;

(ബി)ഇത് സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ ?

3326

മദ്യവിരുദ്ധ പ്രചരണ പരിപാടികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

മദ്യത്തിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രചരണ സംവിധാനങ്ങള്‍ എന്തൊക്കെയാണ് ; ഇതിനായി എന്തു തുകയാണ് നടപ്പു സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ളത് ; ഇതിനകം എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ?

3327

മാതൃകാ കള്ളുഷാപ്പുകള്‍

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്ത് മാതൃകാ കള്ളുഷാപ്പുകള്‍ ആരംഭിക്കുന്ന തിന് തീരുമാനമെടുത്തിട്ടുണ്ടോ ;

(ബി) ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച രൂപരേഖ തയ്യാറാക്കി യിട്ടുണ്ടോ ; വിശദമാക്കാമോ ?

3328

മലപ്പുറം ജില്ലയില്‍ ലേലത്തില്‍ പോയ ഷാപ്പുകള്‍

ശ്രീ.റ്റി..അഹമ്മദ് കബീര്‍

()മലപ്പുറം ജില്ലയില്‍ എത്ര കളള് ഷാപ്പുകളാണ് നിലവിലുളളത് ; അവയില്‍ എത്രയെണ്ണം ലേലത്തില്‍ പോയി എന്ന് വ്യക്തമാക്കുമോ?

(ബി)ജില്ലയില്‍ മദ്യദുരന്തം നടന്ന ഷാപ്പുകള്‍ ലേലത്തില്‍ വിറ്റുപോയിട്ടുണ്ടോ ;

(സി)ഇല്ലെങ്കില്‍ ഈ ഷാപ്പുകളെ കരിമ്പട്ടികയില്‍പ്പെടുത്തി ഇനിയൊരിക്കലും പുനര്‍ലേലം ചെയ്യതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3329

കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

()കഴിഞ്ഞ രണ്ട് വര്‍ഷമായി ചേര്‍പ്പ്, തൃശൂര്‍ റേഞ്ചുകളിലെ കള്ള് ഷാപ്പുകള്‍ അടച്ചിട്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കളള് ഷാപ്പുകള്‍ അടച്ചതുമൂലം ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

3330

മുതലമടയില്‍ ഡിസ്റിലറി

ശ്രീ. . കെ.ബാലന്‍

()മുതലമടയില്‍ ഡിസ്റിലറി അനുവദിക്കുന്നത് സംബന്ധിച്ച് 09.05.2012ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ 29.03.2012ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 52/12/റ്റി.ഡി നമ്പര്‍ ഉത്തരവിന് വിരുദ്ധമാണോ പ്രസ്തുത പരാമശം എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ഡിസ്റിലറിയുടെ സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറയാനുണ്ടായ സാഹചര്യമെന്താണ് ;

(സി)ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ ആയതിന് ഇടയാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

3331

മുതലമടയില്‍ ഡിസ്റിലറി

ശ്രീ. .കെ. ബാലന്‍

ശ്രീമതി കെ.എസ്.സലീഖ

,, എം. ഹംസ

,, കെ. സുരേഷ് കുറുപ്പ്

()കുടിവെള്ള ക്ഷാമം നേരിടുന്ന മുതലമട പ്രദേശത്ത് ഡിസ്റിലറി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ;

(ബി) നിലവിലുള്ള ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണോ സ്വകാര്യ ഡിസ്റിലറി മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്; എങ്കില്‍ ഏതെല്ലാം വ്യവസ്ഥകളിന്മേലാണ് ഭേദഗതി നടത്തിയത്;

(സി)നിലവിലുള്ള ഡിസ്റിലറിയുടെ ഉല്‍പ്പദനശേഷിയും പുതുതായി സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ഡിസ്റിലറിയുടെ ശേഷിയും തമ്മില്‍ വ്യത്യാസമുണ്ടോ; എങ്കില്‍ എത്ര ശതമാനം?

3332

കോഴിക്കോട് ജില്ലയിലെ ഏലത്തൂരില്‍ അടച്ചു പൂട്ടിയ ഡിസ്റിലറി

ശ്രീ. .എം. ആരിഫ്

()കോഴിക്കോട് ജില്ലയിലെ ഏലത്തൂരില്‍ അടച്ചു പൂട്ടിയ ഡിസ്റിലറി മാറ്റി സ്ഥാപിക്കുന്നതിനായി ഉടമകള്‍ വാങ്ങിയ സ്റേ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നോ ;

(ബി)ഇല്ലെങ്കില്‍ എന്തു കൊണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)ഈ ഡിസ്റിലറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇപ്പോള്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി എന്താണെന്ന് വിശദമാക്കാമോ ?

3333

മുണ്ടിയെരുമയില്‍ എക്സൈസ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഇടുക്കി ജില്ലയിലെ മുണ്ടിയെരുമയില്‍ സര്‍ക്കാര്‍ വക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എക്സൈസ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസ് അടിമാലിയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ടോ;

(ബി)ഏറ്റവും കൂടുതല്‍ എക്സൈസ് കേസ്സുകള്‍ നടക്കുന്ന കേരള-തമിഴ്നാട് ചെക്ക്പോസ്റുകളായ ബോഡിമെട്ട്, കമ്പംമെട്ട്, കുമ്മി എന്നിവയോട് ഏറ്റവും ചേര്‍ന്നുകിടക്കുന്ന മുണ്ടിയെരുമയിലെ സ്വന്തം കെട്ടിടത്തിലേക്ക് പ്രസ്തുത ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.