UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4281

വി. എച്ച്. എസ്. . വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പ്രാവീണ്യം

ശ്രീ. എം. . ബേബി

()വി. എച്ച്. എസ്. . പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് തൊഴില്‍ മേഖലയില്‍ ആവശ്യമായ പ്രാവീണ്യം നേടാന്‍ എന്തെല്ലാം നടപടികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)വി. എച്ച്. എസ്. . സ്കൂളുകള്‍ പുതുതായി ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ?

4282

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്സുകളില്‍ കുട്ടികളുടെ കുറവ്

ശ്രീ. . കെ. വിജയന്‍

()വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്സുകളില്‍ ഏതെങ്കിലും വിഷയങ്ങളില്‍ കുട്ടികളുടെ കുറവ് ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വി. എച്ച്. എസ്. . കോഴ്സുകള്‍ നിര്‍ത്തലാക്കുന്നതിന് വേണ്ടി എന്തെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവിലുണ്ടോ;

(സി)സ്വന്തമായി പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(ഡി)പ്രസ്തുത കോഴ്സിന്റെ സിലബസ് കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

()വി. എച്ച്. എസ്. . വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറിഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

4283

തക്കരിപ്പൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് മലബാര്‍ പാക്കേജില്‍പ്പെടുത്തി അനുവദിച്ച കെട്ടിടം, പണി ഏറ്റെടുത്ത കരാറുകാരന്‍ പ്രസ്തുത പ്രവൃത്തിയില്‍ നിന്നും മാറി നില്‍ക്കാനും പ്രസ്തുതതടസ്സപ്പെടാനും ഇടയായ സാഹചര്യമെന്തെന്ന് വ്യക്തമാക്കാമോ ?

4284

നിര്‍ദ്ദിഷ്ട മലയാളം സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന കോഴ്സുകള്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്തെ നിര്‍ദ്ദിഷ്ട മലയാളം സര്‍വ്വകലാശാലയില്‍ ഏത് നിലവാരത്തിലുള്ള കോഴ്സുകളാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കു ന്നതെന്നും അറിയിക്കുമോ;

(ബി)പ്രസ്തുത സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ?

4285

സാക്ഷരതാ യജ്ഞം

ശ്രീ. പി.. മാധവന്‍

,, വി.റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, സി.പി. മുഹമ്മദ്

()സംസ്ഥാനത്ത് എത്ര നിരക്ഷരര്‍ ഉണ്ടെന്നാണ് 2011 ലെ സെന്‍സസ് അനുസരിച്ച് കണക്കാക്കിയിരിക്കുന്നത്;

(ബി)ഇവര്‍ ഏതെല്ലാം മേഖലയിലുള്ളവരാണ്;

(സി)ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സാക്ഷരതാ യജ്ഞം പുനരാംരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്നറിയിക്കുമോ?

4286

എഞ്ചിനീയറിംഗ് ദേശീയ പൊതു പ്രവേശന പരീക്ഷ

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, പി. തിലോത്തമന്‍

ശ്രീമതി. ഗീതാ ഗോപി

എഞ്ചിനീയറിംഗ് ദേശീയ പൊതു പ്രവേശന പരീക്ഷയോട് സന്നദ്ധതയുളള സംസ്ഥാനങ്ങള്‍ക്ക് യോജിക്കാമെന്നും,അല്ലാത്തവര്‍ക്ക് വിട്ടുനില്‍ക്കാമെന്നുമുളള അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ?

4287

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജദ്ധ്യാപകര്‍ക്കും, അനദ്ധ്യാപകര്‍ക്കും സര്‍ക്കാര്‍ നിരക്കില്‍ വേതനം

ശ്രീ..റ്റി. ജോര്‍ജ്

()സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകര്‍ക്കും, അനദ്ധ്യാപകര്‍ക്കും സര്‍ക്കാര്‍ നിശ്ചിതനിരക്കില്‍ വേതനം നല്‍കണമെന്ന് ഉത്തരവായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ ?

4288

മെഡിക്കല്‍ - എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം മാര്‍ക്ക്

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, കെ. രാജു

,, . കെ. വിജയന്‍

()മെഡിക്കല്‍-എഞ്ചിനീയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിന് നിശ്ചയിച്ചിട്ടുള്ള മിനിമം മാര്‍ക്ക് എത്രയാണ്;

(ബി)എന്‍.ആര്‍.. സീറ്റില്‍ പ്രവേശനം ലഭിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്;

(സി)മുഴുവന്‍ സീറ്റിലും മാനേജ്മെന്റ് ഫീസ് വാങ്ങുന്നതിന് ഏതെങ്കിലും മാനേജ്മെന്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

4289

സാങ്കേതിക സര്‍വ്വകലാശാല

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()നിര്‍ദ്ദിഷ്ട സാങ്കേതിക സര്‍വ്വകലാശാല ഏതു ജില്ലയിലാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സര്‍വ്വകലാശാലയുടെ നടത്തിപ്പ് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

4290

സര്‍വ്വകലാശാലാ പരീക്ഷകള്‍ക്കും ഫലപ്രഖ്യാപനത്തിനും ഏകീകൃത കലണ്ടര്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

() സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളുടെ കീഴിലുളള കോളേജുകളിലും പഠനകേന്ദ്രങ്ങളിലും പരീക്ഷകളും ഫല പ്രഖ്യാപനവും അകാരണമായി വൈകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) പരീക്ഷാഫലങ്ങള്‍ നിശ്ചിത സമയത്തിനുളളില്‍ പ്രസിദ്ധീ കരിക്കണമെന്ന് സര്‍വ്വകലാശാലകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായിട്ടുളള ആശങ്ക അകറ്റുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി) വിവിധ സര്‍വ്വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ക്കും ഫലപ്രഖ്യാപനത്തിനും ഏകീകൃത കലണ്ടര്‍ ഉണ്ടാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

4291

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (കേരള) സാറ്റലൈറ്റ് കാമ്പസ്

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, റ്റി. എന്‍. പ്രതാപന്‍

,, . സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (കേരള) സാറ്റലൈറ്റ് കാമ്പസ് ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എവിടെയാണ് ഇത് ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് പറയാമോ;

(സി)പ്രസ്തുത കാമ്പസ്സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)പ്രസ്തുത കാമ്പസ്സിനുവേണ്ടി സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

()പ്രസ്തുത കാമ്പസ്സ് താല്‍ക്കാലികമായി എവിടെയാണ് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നത്; പ്രസ്തുത കാമ്പസ്സില്‍ പ്രവേശനം എന്ന് മുതല്‍ ആരംഭിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4292

നാഷണല്‍ സര്‍വ്വീസ് സ്കീം

ശ്രീ. എം. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, സി. മോയിന്‍കുട്ടി

,, പി. ബി. അബ്ദുള്‍ റസാക്

()വിദ്യാഭ്യാസമേഖലയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പ്രവര്‍ത്തനം കൊണ്ടുണ്ടായ ഗുണപരമായ മാറ്റം വിലയിരുത്തിയിട്ടുണ്ടോ;

(ബി)നാഷണല്‍ സര്‍വ്വീസ് സ്കീമില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, അവര്‍ക്ക് രാഷ്ട്രസേവനത്തില്‍ കൂടുതല്‍ താല്പര്യം ജനിപ്പിക്കാനും, സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;

(സി)ഇതിനായി രൂപീകരിച്ചിട്ടുള്ള ഉപദേശകസമിതി ഇതു സംബന്ധിച്ച് ശുപാര്‍ശകളോ നിര്‍ദ്ദേശങ്ങളോ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

4293

നോളജ് സിറ്റി

ഡോ. കെ. ടി. ജലീല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, ആര്‍. രാജേഷ്

()സംസ്ഥാനത്ത് നോളജ് സിറ്റി എന്നപേരില്‍ വിദേശ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(ബി)ഇതിനായി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരുമായും അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ. എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ഉന്നത നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനാവശ്യമായ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ?

4294

പുതിയ പോളിടെക്നിക്കുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, ബാബു എം. പാലിശ്ശേരി

,, ജെയിംസ് മാത്യു

,, കെ. ദാസന്‍

()കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് പോളിടെക്നിക്കുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ എത്ര സ്ഥാപനങ്ങള്‍ എവിടെയെല്ലാമാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; കേന്ദ്ര നിര്‍ദ്ദേശം വെളിപ്പെടുത്താമോ;

(സി)പ്രസ്തുത സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമോ; വിശദവിവരങ്ങള്‍ നല്‍കാമോ; അല്ലെങ്കില്‍ ഏത് മാനദണ്ഡപ്രകാരമുളള സംവിധാനത്തിലായിരിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)നിലവില്‍ പോളിടെക്നിക് ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങള്‍ ഇതിനായി പരിഗണിക്കാമോ?

4295

സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, വി. റ്റി. ബല്‍റാം

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാന സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി)വികസനത്തിലധിഷ്ഠിതമായ പുതിയ ആജീവന വിദ്യാഭ്യാസത്തിന് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി)വികസനത്തിന് കൂടുതല്‍ കരുത്ത് പകരുവാന്‍ സാക്ഷരതാ മിഷനെ പ്രയോജനപ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ?

4296

യൂണിവേഴ്സിറ്റി ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അധീനതയിലുള്ള ഭൂമി ഇതുവരെ ഏതെല്ലാം സര്‍ക്കാരിതര സംഘടനകള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)കേരള യൂണിവേഴ്സിറ്റിയുടെ അധീനതയിലുള്ള ഭൂമി നാളിതുവരെയായി ഏതെല്ലാം സര്‍ക്കാരിതര സംഘടനകള്‍ക്ക് വിട്ടുകൊണ്ടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)യൂണിവേഴ്സിറ്റികളുടെ അധീനതയിലുള്ള ഭൂമി രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കലാക്കിയിട്ടുണ്ടെങ്കില്‍ ആയത് തിരിച്ച് പിടിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

4297

ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കാരങ്ങള്‍

ശ്രീ.പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ വിവിധ പരിഷ്ക്കാരങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ;

(ബി)പുതുതായി ഏതെല്ലാം കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്;

(സി)ഓരോന്നും എവിടെയാണെന്നും അതിനായി എന്തു തുക നീക്കിവെച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(ഡി)അവയുടെ സ്ഥലമെടുപ്പ്, നിര്‍മ്മാണം, കോഴ്സുകള്‍ ആരംഭിക്കല്‍ എന്നിവ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ ?

4298

കോളേജുകളിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കോളേജുകളിലെ ഭാഷാ പഠനകോഴ്സുകളില്‍ നിലിവിലുള്ള അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം എത്രയെന്ന് അറിയിക്കാമോ;

(ബി)ക്രഡിറ്റ് ആന്റ് സെമസ്റര്‍ സമ്പ്രദായത്തിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കേണ്ടതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കേരള യൂണിവേഴ്സിറ്റിയുടെ റൂള്‍സ് ആന്റ് റഗുലേഷനില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:50 എന്ന് നിര്‍ണ്ണയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)എങ്കില്‍ പ്രസ്തുത അനുപാതം എല്ലാ സര്‍ക്കാര്‍ കേളേജുകളിലും നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

()പ്രസ്തുത അനുപാതം കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ ഈ അദ്ധ്യയനവര്‍ഷം തന്നെ നടപ്പാക്കുമോ; അതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

4299

ദേശീയ പൊതുഎഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ

ശ്രീമതി കെ. എസ്. സലീഖ

()ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സിലബസില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അത് എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;

(സി)സാമൂഹിക/സാമ്പത്തിക നീതി ഉറപ്പുവരുത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായിട്ടാണോ പ്രസ്തുത പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ;

(ഡി)എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ദേശീയ പൊതു പരീക്ഷയില്‍ നിന്നും കേരളം വിട്ടുനില്‍ക്കുന്നത് ശരിയാണോ; വ്യക്തമാക്കുമോ;

(). . ടി., എന്‍. .. ടി., . . . ടി. എന്നിവയിലേക്ക് കേരളത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ദേശീയ പൊതുപ്രവേശന പരീക്ഷ ഗുണം ചെയ്യുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത സമീപനം സ്വാശ്രയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണോ; വ്യക്തമാക്കുമോ;

(ജി)ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കാരങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍ ഇത്തരത്തിലുള്ള ദേശീയ പൊതുപ്രവേശന പരീക്ഷകള്‍ക്ക് കഴിയുന്നത്ര പ്രോത്സാഹനം നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

4300

നിലവാരംകുറഞ്ഞ സ്വാശ്രയ കോളേജുകള്‍

ശ്രീ. കെ. കെ. നാരായണന്‍

()നിലവാരംകുറഞ്ഞ സ്വാശ്രയ കോളേജുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4301

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പഠനം നടത്തിയിട്ടുണ്ടോ ;

(ബി)ഈ വിഷയം സംബന്ധിച്ച് ബഹു. ഹൈക്കോടതി എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടോ ;

(സി)എങ്കില്‍ ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ടിന്മേലും, കോടതി പരാമര്‍ശത്തിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ ?

4302

എയ്ഡഡ് കോളേജുകളില്‍ പുതുതായി അദ്ധ്യാപക അനദ്ധ്യാപക തസ്തികകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()1997 ന് ശേഷം എയ്ഡഡ് കോളേജുകളില്‍ പുതുതായി അദ്ധ്യാപക തസ്തിക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര;

(ബി)ഇവയ്ക്ക് ആനുപാതികമായും പുതിയ കോഴ്സുകള്‍ക്ക് ആനുപാതികമായും എയ്ഡഡ് കോളേജുകളില്‍ അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര;

(സി)ഇല്ലെങ്കില്‍ അനദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)എങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നിയമനം നടത്താമോ?

4303

സി..ബി.എം കോഴ്സും തുടര്‍ പഠനസാധ്യതയും

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സി..ബി.എം കോഴ്സ് ഏത് വര്‍ഷമാണ് സംസ്ഥാനത്തെ പോളിടെക്നിക്കില്‍ അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ കോഴ്സിന് പി.എസ്.സി.യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത കോഴ്സ് പാസ്സായവര്‍ക്ക് തുടര്‍പഠനത്തിനും പി.എസ്.സി പരീക്ഷ എഴുതുന്നതിനും പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

4304

യുണിവേഴ്സിറ്റി ലൈബ്രേറിയന്‍മാരുടെ ഒഴിവുകളും-നിയമനവും

ശ്രീ.പി. ഉബൈദുള്ള

()സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളില്‍ യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ;

(ബി)കേരള യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞുകിടന്നിട്ടും നിയമനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(സി)സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തുമോ ?

4305

കേരള യൂണിവേഴ്സിറ്റി അസിസ്റന്റ് നിയമനത്തിലെ ക്രമക്കേട്

ശ്രീ. പി. കെ. ബഷീര്‍

()കേരള യൂണിവേഴ്സിറ്റിയില്‍ നടന്ന അസിസ്റന്റ് പരീക്ഷയില്‍ വ്യപകമായ ക്രമക്കേട് നടന്നുവെന്ന ലോകായുക്തയുടെയും മറ്റും കണ്ടെത്തലിന്റെയും ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി)പ്രസ്തുത പരീക്ഷ റദ്ദാക്കുവാനും, അന്ന് പരീക്ഷയെഴുതിയവരെ മാത്രം ഉള്‍പ്പെടുത്തി പുതിയ പരീക്ഷ നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരും യൂണിവേഴ്സിറ്റിയും എന്തെല്ലാം തുടര്‍ നടപടികളാണ് സ്വികരിക്കുന്നതെന്ന് വ്യക്തമാക്കുമോ

4306

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായിയില്‍ ഐ.എച്ച്.ആര്‍.ഡി കോളേജുകള്

ശ്രീ. കെ.കെ. നാരായണന്‍

()ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായിയില്‍ ഐ.എച്ച്.ആര്‍.ഡി യുടെ അപ്ളൈഡ് സയന്‍സ് കോളേജിനും എഞ്ചിനീയറിംഗ് കോളേജിനുമായി എത്ര ഏക്കര്‍ ഭൂമി ഐ.എച്ച്.ആര്‍.ഡി കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ ഭൂമിയില്‍ പ്രസ്തുത കോളേജുകളുടെ കെട്ടിട നിര്‍മ്മാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

4307

.എച്ച്.ആര്‍.ഡി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെട്ടിടങ്ങളുടെ അപര്യാപ്തത

ശ്രീ. . എം. ആരിഫ്

().എച്ച്. ആര്‍.ഡി യുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവും ചെലവും തമ്മില്‍ പൊരുത്തപ്പെട്ടു പോകുന്നുണ്ടോ;

(ബി)അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറത്തുള്ള ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജിന്റെ 2011-12 വര്‍ഷത്തെ വരവ്-ചെലവ് കണക്ക് ലഭ്യമാക്കുമോ;

(സി)പ്രസ്തുത എഞ്ചിനീയറിംഗ് കോളേജിന് അനുവദിച്ച എം.ടെക് കോഴ്സ് കെട്ടിടം ഇല്ലാത്തതിന്റെ പേരില്‍ തുടങ്ങാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കോളേജിന് പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി).എച്ച്.ആര്‍.ഡി യുടെ കീഴില്‍ ചേന്നം പള്ളിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ എച്ച്.എസ്.എസിന് മതിയായ കെട്ടിടങ്ങള്‍ ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4308

പഞ്ചായത്തുവക സ്ഥലത്ത് ഐ.എച്ച.ആര്‍.ഡി കോളേജ്

ശ്രീ.സി.കെ. നാണു

()വടകര അഴിയൂര്‍ പഞ്ചായത്തില്‍ പഞ്ചായത്തുവക സ്ഥലത്ത് ഈ വര്‍ഷം ഐ.എച്ച.ആര്‍.ഡി കോളേജ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത കോളേജിനായി പഞ്ചായത്ത് വക സ്ഥലം നീക്കിവെച്ചിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥലത്ത് എത്രയും വേഗം ഐ.എച്ച്.ആര്‍.ഡി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

4309

. എച്ച്. ആര്‍. ഡി. അപ്ളൈഡ് സയന്‍സ് കോളേജിന് സ്വന്തമായി കെട്ടിടം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം ഐ. എച്ച്. ആര്‍. ഡി. അപ്ളൈഡ് സയന്‍സ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കോളേജിന് കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തിയിട്ടുണ്ടോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഈ സ്ഥാപനത്തിന് വേണ്ടിയുള്ള കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?

4310

പെരിങ്ങോം ആസ്ഥാനമായി ആര്‍ട്സ്& സയന്‍സ് കോളേജ്

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ പെരിങ്ങോം ആസ്ഥനമായി ആര്‍ട്സ്& സയന്‍സ് കോളേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥലത്ത് ആര്‍ട്സ് & സയന്‍സ്് കോളേജ് ആരംഭിക്കുന്നകാര്യം പരിഗണനയില്‍ ഉണ്ടോ;

(സി)എങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

4311

കോങ്ങാട് മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളേജ്

ശ്രീ. കെ. വി. വിജയദാസ്

പാലക്കാട് ജില്ലയില്‍ പുതുതായി രൂപീകരിക്കപ്പെട്ട കോങ്ങാട് മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളേജ് ഇല്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവിടെ ഒരു സര്‍ക്കാര്‍ കോളേജ്

ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

4312

. കെ. നായനാര്‍ മെമ്മോറിയല്‍ ഗവ: കോളേജിന് കെട്ടിടം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എളേരിത്തട്ട് ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ യു.ജി.സി.യുടെ സഹായത്തോടെ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം അനുവദിച്ചിരുന്നുവെങ്കിലും കെട്ടിടം പണി ആരംഭിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തി എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

4313

ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സുകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതുതായി എം.എസ്.സി സ്റാറ്റിക്സ്, ബി. . ഉര്‍ദു, ബി.. അറബിക്, ബി. . ഹിസ്ററി, എം.. കന്നഡ എന്നീ കോഴ്സുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പിന്നോക്ക പ്രദേശമെന്ന പരിഗണന നല്‍കി പ്രസ്തുത കോളേജില്‍ മേല്‍പ്പറഞ്ഞ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4314

റീ - എംപ്ളോയ്മെന്റ് വ്യവസ്ഥയില്‍ നിയമനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

()സര്‍ക്കാര്‍ വകുപ്പുകളിലും അതിനുകീഴിലുള്ള സ്ഥാപനങ്ങളിലും റീ-എംപ്ളോയ്മെന്റ് വ്യവസ്ഥയില്‍ നിയമനം നടത്തുക എന്നത് ഈ സര്‍ക്കാരിന്റെ നയമാണോ ;

(ബി)സംസ്ഥാന സാക്ഷരതാ മിഷനില്‍ ഈ സര്‍ക്കാര്‍ റീ-എംപ്ളോയ്മെന്റില്‍ നിയമനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ ഏത് തസ്തികയില്‍ ; നിയമന ഉത്തരവ് ലഭ്യമാക്കാമോ ;

(സി)സാക്ഷരതാ മിഷനില്‍ ജോയിന്റ് ഡയറക്ടര്‍ തസ്തിക നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ നിയമനരീതി എപ്രകാരമാണ് ;

(ഡി)റീ-എംപ്ളോയ്മെന്റില്‍ നിയമിക്കപ്പെട്ടവരുണ്ടെങ്കില്‍ അവരുടെ സേവന വ്യവസ്ഥകള്‍ എന്താണെന്ന് വ്യക്തമാക്കാമോ; ഈ നിയമനത്തിന് ധനകാര്യവകുപ്പ് അംഗീകാരം നല്കിയിട്ടുണ്ടോ ;

()മുന്‍കാലങ്ങളിലെന്നപോലെ അദ്ധ്യാപകരെ തഴഞ്ഞ് ഇതുവരെ ഡയറക്ടര്‍ സ്ഥാനത്ത് നിയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ് ?

4315

ഫ്രീ കോച്ചിംഗ് ആന്‍ഡ് അലൈഡ് സ്കീം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഫ്രീ കോച്ചിംഗ് ആന്റ് അലൈഡ് സ്കീം പ്രകാരം എത്ര സ്ഥാപനങ്ങള്‍ക്ക് എന്ത് തുകവീതം ആനുകൂല്യം ലഭിച്ചുവെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത ആനുകൂല്യത്തിന് സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; വിശദമാക്കുമോ;

(ഡി)സര്‍ക്കാര്‍ ശുപാര്‍ശചെയ്യാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കുമോ;

4316

ഹിസ്ററി അദ്ധ്യാപക തസ്തികയിലെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഹിസ്ററി അദ്ധ്യാപക തസ്തികയില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകളിലേക്ക് പി. എസ്. സി. എത്രപേരെ അഡ്വൈസ് ചെയ്തിട്ടുണ്ടെന്നും അവരുടെ പേരും വെളിപ്പെടുത്തുമോ;

(സി)അഡ്വൈസ് ചെയ്തവരില്‍ ആര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത തസ്തികയില്‍ നിയമനം നടത്തിയതില്‍ എന്തെങ്കിലും അപാകത സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4317

പ്രൊഫഷണല്‍ കോളേജുകളില്‍ പീഡനത്തിനിരയായ എസ്.സി, എസ്.റ്റി. വിദ്യാര്‍ത്ഥികള്‍

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ റാഗിംഗ് ഉള്‍പ്പെടെയുള്ള വിവിധ പീഡനങ്ങള്‍ക്ക് ഇരയായ ആദിവാസി (എസ്.റ്റി.), പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ കോളേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; കോളേജ് തിരിച്ചുള്ള കണക്ക് നല്‍കുമോ ;

(സി)പ്രസ്തുത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.സി., എസ്.റ്റി. വിഭാഗത്തില്‍പ്പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചു പോയി; കോളേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

4318

"കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളീടെക്നിക്ക്'' എന്ന പദ്ധതി

ശ്രീ. എം ഹംസ

()"കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളീടെക്നിക്ക്'' എന്ന പദ്ധതി മുഖേന എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി എന്തു തുകയാണ് കേന്ദ്രസഹായമായി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(സി)കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി; വ്യക്തമാക്കാമോ?

4319

പോളിടെക്നിക്കുകള്‍ക്കുള്ള എം.എച്ച്.ആര്‍.ഡി. ഗ്രാന്റ്

ശ്രീ. ബി. ഡി. ദേവസ്സി

()സംസ്ഥാനത്തെ തെരഞ്ഞെടുത്ത പോളിടെക്നിക്കുകള്‍ക്ക് കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയം നേരിട്ട് നല്‍കിവന്നിരുന്ന ഗ്രാന്റ് വിഹിതം സംസ്ഥാന ഗവണ്‍മെന്റ് വഴിയാക്കിയതിനുശേഷം കൃത്യമായും, പൂര്‍ണ്ണമായും ലഭിക്കുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കൊരട്ടി ഗവണ്‍മെന്റ് പോളിടെക്നിക്കിന് എം.എച്ച്.ആര്‍.ഡി. ഗ്രാന്റ് ആയി ലഭിക്കേണ്ട 12 ലക്ഷം രൂപയില്‍ 5,25,937 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ലഭ്യമാക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ ?

4320

ഗവണ്‍മെന്റ് പോളി ടെക്നിക്കിലെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളി ടെക്നിക്കില്‍ ബോയ്സ് ഹോസ്റല്‍, സ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മ്മാണം വര്‍ഷങ്ങളായി മുടങ്ങികിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4321

സി-ആപ്റ്റിന്റെ വികസനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സി-ആപ്റ്റിന്റെ വികസനത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)മലബാറിലെ സെന്ററുകളുടെ വികസനം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; ഇപ്പോള്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് പ്രസ്തുത സെന്ററുകളില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)കേന്ദ്രത്തില്‍ നിന്നും ധനസഹായം നേടിയെടുക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നുവോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

4322

സ്കോള്‍ കേരളയ്ക്ക് വേണ്ടി മന്ദിരം

ശ്രീ. വി. ശിവന്‍കുട്ടി

()സ്കോള്‍ കേരളയ്ക്കുവേണ്ടി മന്ദിരം പണിയുന്നതിന് 2011-12, 2012-13 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4323

സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയിലെ ഡോ. വിജയമ്മയെ പിരിച്ചുവിടാനുള്ള ഉത്തരവ്

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയില്‍ അസിസ്റന്റ് എഡിറ്റര്‍ തസ്തികയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഡോ. വിജയമ്മയെ 16.12.2011-ലെ ജി.. (ആര്‍.ടി) നമ്പര്‍ 5622/2011/പൊ.വിദ്യാഭ്യാസം പ്രകാരം പിരിച്ചു വിടാന്‍ ഗവ: തീരുമാനിക്കുകയുണ്ടായോ;

(ബി)പ്രസ്തുത ഉത്തരവിനെ തുടര്‍ന്ന് 12.03.2012-ലെ ണജ()ചീ.34232/2011 ഉ നമ്പര്‍ ഉത്തരവ് വഴി കേരള ഹൈക്കോടതി നല്കിയ ഉത്തരവ് എന്തായിരുന്നു; ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്ത്;

(സി)കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അസിസ്റന്റ് എഡിറ്റര്‍ തസ്തികയില്‍ ജോലി ചെയ്തു വന്നിരുന്ന ശ്രീമതി വിജയമ്മയെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് ഗവ: ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

4324

സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം

ശ്രീ. എം. ഹംസ

()കേരള സ്റേറ്റ് ലിറ്ററസി മിഷനില്‍ സാക്ഷരതാ പ്രേരക്മാരായി നിലവില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവരുടെ വിശദാംശം ജില്ലാടിസ്ഥാനത്തില്‍ നല്‍കുമോ;

(ബി)കേരളാ സ്റേറ്റ് ലിറ്ററസി മിഷനില്‍ എത്രപേര്‍ സാക്ഷരതാ അസിസ്റന്റ് പ്രേരക്മാരായി പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം ജില്ലാതലത്തില്‍ നല്‍കുമോ;

(സി)നിലവില്‍ സാക്ഷരതാ പ്രേരക്മാര്‍ക്ക് എത്ര രൂപയാണ് ഓണറേറിയമായി നല്‍കിവരുന്നത്; അസിസ്റന്റ് സാക്ഷരതാ പ്രേരക്മാര്‍ക്ക് എത്ര രൂപയാണ് ഓണറേറിയമായി നല്‍കിവരുന്നത്;

(ഡി)സാക്ഷരതാ പ്രേരക്മാര്‍ക്കും, അസിസ്റന്റ് പ്രേരക്മാര്‍ക്കും നല്‍കിവരുന്ന ഓണറേറിയം തുലോം കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് വര്‍ദ്ധിപ്പിച്ചു നല്‍കുമോ; വിശദാംശം നല്‍കുമോ?

4325

സാമുദായിക സംഘര്‍ഷബാധിത പ്രദേശങ്ങളിലെ സ്കൂളുകളില്‍ എന്‍.സി.സി. വിംഗ്

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()എന്‍.സി.സി. യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുളള എത്ര സ്കൂളുകളില്‍ ഇനിയും എന്‍.സി.സി. യൂണിറ്റുകള്‍ അനുവദിക്കാന്‍ ബാക്കിയുണ്ടെന്നത് ജില്ലതിരിച്ച് വ്യക്തമാക്കാമോ;

(ബി)വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രബോധവും അച്ചടക്കവും ശക്തമാക്കുന്നതിന് കേരളത്തിലെ സാമുദായിക സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ സ്കൂളുകളില്‍ എന്‍.സി.സി. വിംഗ് ആരംഭിക്കുന്നതിന് ഒരു പ്രത്യേക പാക്കേജ് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ?

4326

ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എന്‍.സി.സി. വിംഗ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എത്ര സ്കൂളുകളില്‍ എന്‍.സി.സി. വിംഗ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)എത്ര ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്‍.സി.സി. ആരംഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)ഹയര്‍ സെക്കന്‍ഡറിയിലെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് പ്ളസ്ടു പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ ;

()പ്ളസ്ടുവിന് എന്‍.സി.സി കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.