UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4525

ഉന്നതവിദ്യാഭ്യാസത്തിന് ബാങ്ക് വായ്പ നല്‍കുന്ന പദ്ധതിയുടെ വിശദാംശം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസത്തിന് ബാങ്ക് വായ്പ നല്‍കുന്ന പദ്ധതി ആരംഭിച്ചത് എപ്പോഴാണെന്ന് അറിയിക്കാമോ;

(ബി)ബാങ്ക് വായ്പയുടെ പലിശ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലധികമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത വായ്പയെടുത്ത് പഠിച്ചവര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാത്തതിനാല്‍ വായ്പ തിരിച്ചടക്കുവാന്‍ സാധിക്കാത്ത വിവരം അറിയാമോ;

(ഡി)എങ്കില്‍ പ്രസ്തുത ആളുകളെ സഹായിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

4526

ജാതി സെന്‍സസിന്റെ ഭാഗമായി ചെറുപുഴ ആറാട്ടുകടവ് കോളനിയില്‍ കര്‍ണാടക സ്റിക്കര്‍ പതിച്ച സംഭവം

ശ്രീ.കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

()ഇന്ത്യയൊട്ടാകെ നടക്കുന്ന ജാതിസെന്‍സസിന്റെ ഭാഗമായി കേരള-കര്‍ണാടക അതിര്‍ത്തിയിലെ ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനിയിലെ വീടുകളില്‍ കര്‍ണാടക സ്റിക്കര്‍ പതിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും രീതിയിലുളള അന്വേഷണം നടത്തിയോ; വ്യക്തമാക്കുമോ;

(സി)പ്രസ്തുത അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

4527

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ്

ശ്രീ..പി. ജയരാജന്‍

()ഗ്രാമവികസന വകുപ്പ് നടത്തുന്ന സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് നടത്തുന്നതിന് വിവിധ ജില്ലകളില്‍ ഏതെല്ലാം സ്വകാര്യ കമ്പനികള്‍ക്കാണ് പുറംകരാര്‍ നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)സേവനദാതാക്കള്‍ നിയോഗിക്കുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്കും ഡാറ്റാ ബെയ്സ്ഡ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും നിശ്ചയിച്ചിട്ടുള്ള യോഗ്യതാമാനദണ്ഡങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(സി)സേവനദാതാക്കള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ഉടമ്പടി പ്രകാരം ഡി../ഡി.ബി.എ മാരുടെ പ്രതിഫല നിരക്ക് എത്ര; വ്യക്തമാക്കുമോ;

(ഡി)കരാര്‍ ഉടമ്പടി പ്രകാരം വാങ്ങുന്ന പ്രതിഫലം അതേ നിരക്കില്‍ ഡി../ഡി.ബി.എ മാര്‍ക്ക് സേവന ദാതാക്കള്‍ നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()പ്രസ്തുത വിഭാഗക്കാര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് സ്വകാര്യ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട പാലക്കാട് ഐ.ടി.. യ്ക്ക് നിര്‍ദ്ദേശം നല്‍കുമോ ;

(എഫ്)സേവനദാതാക്കള്‍ നല്‍കിയ കരാര്‍ ഉടമ്പടി പ്രകാരം സബ് കോണ്‍ട്രാക്റ്റ് നല്‍കരുതെന്ന് നിയമമായ വ്യവസ്ഥയുണ്ടായിട്ടും ഡി../ ഡി.ബി.എ മാരുടെ നിയമനത്തില്‍ സ്വകാര്യ കമ്പനികള്‍ സബ് കോണ്‍ട്രാക്റ്റ് കൊടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)ഉണ്ടെങ്കില്‍ കരാര്‍ ഉടമ്പടി വ്യവസ്ഥകള്‍ ലംഘിച്ചതിന് എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ ?

4528

ബി.പി.എല്‍.കാരെ നിശ്ചയിച്ചതില്‍ അപാകതയും പൊരുത്തക്കേടുകളും സംബന്ധിച്ച വിശദാംശങ്ങള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

,, എന്‍. . നെല്ലിക്കുന്ന്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് ബി.പി.എല്‍.കാരെ നിശ്ചയിച്ചതില്‍ അപാകതയും പൊരുത്തക്കേടുമുണ്ടായിട്ടുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ സര്‍ക്കാര്‍ മാനദണ്ഡം മറികടക്കാന്‍ സംസ്ഥാനത്തിന് പ്രത്യേക മാനദണ്ഡം നിശ്ചയിക്കുമോ ;

(സി)പ്രസ്തുത മാനദണ്ഡത്തില്‍ രാഷ്ട്രീയ സാമൂഹ്യ പരിഗണനയുടെ പേരില്‍ മാറ്റം വരുത്തി അനഹര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് നല്കിയിട്ടുണ്ടെന്ന കാര്യം അറിയാമോ ;

(ഡി)കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ബി.പി.എല്‍. കാര്‍ഡിന് അര്‍ഹരായ നിരവധി പേര്‍ക്ക് അത് ലഭിച്ചിട്ടില്ലെന്നകാര്യം പരിഗണിക്കുമോ ;

() എങ്കില്‍ ഈ വൈരുദ്ധ്യം പരിഹരിച്ച് അര്‍ഹരായവര്‍ക്കെല്ലാം ബി.പി.എല്‍. കാര്‍ഡ് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ ?

4529

പി.എം.ജി.എസ്.വൈ പദ്ധതിയിന്‍കീഴില്‍ സംസ്ഥാനത്തെ റോഡുകളുടെ വികസനം

ശ്രീ. ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

()പി. എം. ജി. എസ്. വൈ യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് പറയാമോ;

(ബി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ സംസ്ഥാനത്തെ റോഡുകള്‍ വികസിപ്പിക്കുവാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത റോഡുകളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷംതന്നെ തുടങ്ങാന്‍ നടപടി എടുക്കുമോയെന്ന് വിശദമാക്കുമോ?

4530

ആജീവിക പദ്ധതിയുടെ വിശദാംശങ്ങള്‍

ശ്രീ. . പി. അബ്ദുളളക്കുട്ടി

,, സണ്ണി ജോസഫ്

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

()ആജീവിക പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കുമോ ;

(ബി)പ്രസ്തുത പദ്ധതിക്കായി എത്ര തുക ചെലവിടാനുദ്ദേശിക്കുന്നു;

(സി)പ്രസ്തുത പദ്ധതിയ്ക്കുളള കേന്ദ്ര സഹായം എത്രയാണ്;

(ഡി)പദ്ധതി എന്ന് ആരംഭിക്കാനാകും ?

4531

ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട വിഭാഗങ്ങള്‍

ശ്രീ. വി.ഡി. സതീശന്‍

'' ലൂഡി ലൂയിസ്

'' റ്റി.എന്‍. പ്രതാപന്‍

'' ഹൈബി ഈഡന്‍

()ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട വിഭാഗങ്ങളെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ യെന്ന് അറിയിക്കുമോ;

(ബി)എങ്കില്‍ പുതിയ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ;

(സി)അര്‍ഹരായവരെ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

4532

ബി.പി.എല്‍. ലിസ്റ് പുതുക്കുന്നതിന് നടപടി

ശ്രീ. വി. ശശി

()ബി.പി.എല്‍. കുടുംബങ്ങളുടെ ലിസ്റ് തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം വ്യക്തമാക്കുമോ ;

(ബി)ഇപ്പോള്‍ നിലവിലുള്ള ബി.പി.എല്‍. ലിസ്റ് എന്ന് നിലവില്‍ വന്നതാണ് ;

(സി)ഈ ലിസ്റിനെതിരെ ഉണ്ടായ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ലിസ്റ് പുതുക്കിയിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(ഡി)തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് പോത്തന്‍കോട് ബ്ളോക്കുകളിലെ പുതുക്കിയ ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാകുമോ ?

4533

.പി.എല്‍, ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍

ശ്രീ. ബി. സത്യന്‍

()2011 ജൂണ്‍ മുതല്‍ 2012 മേയ് വരെ എ. പി. എല്‍. റേഷന്‍കാര്‍ഡ് ബി. പി. എല്‍. റേഷന്‍കാര്‍ഡാക്കി മാറ്റുവാന്‍ ആകെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറയുമോ;

(ബി)ഇതില്‍ എത്ര അപേക്ഷകള്‍ പരിഗണിച്ച് ബി. പി. എല്‍. കാര്‍ഡാക്കി മാറ്റിയിട്ടുണ്ട്;

(സി)എങ്കില്‍ ഇതിന് സ്വീകരിച്ച മാനദണ്ഡം വിശദമാക്കുമോ?

4534

വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍മാരുടെ പ്രൊമോഷന്‍

ശ്രീ..ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍ ഗ്രഡ് ക ഗ്രേഡ് കക എന്നിവയില്‍ അനുവദിച്ചിട്ടുള്ള തസ്തികകള്‍ എത്രയാണ്;

(ബി)പ്രസ്തുത ഗ്രേഡുകളുടെ അനുപാതം 1:1 എന്ന് നിലനിര്‍ത്താന്‍ എന്തെങ്കിലും തടസ്സം ഉളളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയ അര്‍ഹതയുളള മുഴുവന്‍ രണ്ടാം ഗ്രേഡ് വി... മാര്‍ക്കും ഒന്നാം ഗ്രേഡിലേക്ക് പ്രൊമോഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

4535

നീര്‍ത്തടാധിഷ്ഠിത പ്രാദേശിക വികസന പദ്ധതി (ഹരിയാലി പദ്ധതി)

ശ്രീ. ജി. എസ്. ജയലാല്‍

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം നീര്‍ത്തടാധിഷ്ഠിത പ്രാദേശിക വികസന പദ്ധതി (ഹരിയാലി പദ്ധതി) കൊല്ലം ജില്ലയില്‍ ഏതൊക്കെ ബ്ളോക്ക് പഞ്ചായത്തുകളിലാണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്; പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന നിര്‍വ്വഹണ ഏജന്‍സികള്‍ ഏതൊക്കെ; വിശദമാക്കുമോ;

(സി)ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രദേശം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതി പ്രദേശം തീരുമാനിക്കുന്നത് ഏത് ഉദ്യോഗസ്ഥനാണ്; തുടര്‍ന്നുള്ള സമയങ്ങളില്‍ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രദേശം കൂടി ഉള്‍പ്പെടുത്തുവാന്‍ തയ്യാറാകുമോ?

4536

2011-2012 സാമ്പത്തിക വര്‍ഷത്തില്‍ തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഗ്രാമവികസന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഏതെല്ലാം പദ്ധതികളാണ് 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് പറയാമോ;

(ബി)എങ്കില്‍ നടപ്പിലാക്കിയ ഓരോ പദ്ധതിയിലും എത്ര ഗുണഭോക്താക്കളുണ്ടായിരുന്നെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;

(സി)നടപ്പിലാക്കിയ ഓരോ പദ്ധതിക്കും എന്തു തുക ചെലവഴിച്ചെന്ന് വിശദമാക്കാമോ;

(ഡി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ് ഇതിനകം മണ്ഡലത്തില്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

4537

നീര്‍ത്തട പരിപാലന പരിപാടി ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തില്

ശ്രീ. ജി. എസ്. ജയലാല്‍

()കേന്ദ്രാവിഷ്കൃത പദ്ധതിയായ സംയോജിത നീര്‍ത്തട പരിപാലന പരിപാടി (.ഡബ്ള്യു.എം.പി)ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തില്‍ ഏതൊക്കെ ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് നടപ്പിലാക്കുന്നത്;

(ബി)പ്രസ്തുത പ്രദേശങ്ങള്‍ തെരെഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(സി)ഏത് ഉദ്യോഗസ്ഥ സംവിധാനത്തെയാണ് പ്രസ്തുത പ്രദേശം തെരെഞ്ഞെടുക്കുന്നതിലേക്ക് നിയോഗിക്കുന്നത്;

(ഡി)ഈ നീര്‍ത്തട പ്രദേശം പരിപാലന പദ്ധതി പ്രകാരം തെരെഞ്ഞെടുത്തിട്ടുള്ള പ്രദേശത്ത് ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ; ആയതിന് എത്ര രൂപാ വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;

()പദ്ധതി നിര്‍വ്വഹണം നടത്തുന്നതിലേക്കുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്; നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആരാണ്;

(എഫ്)പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, ഉദ്ദേശങ്ങളും നിയമസഭാ സാമാജികരെ അറിയിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയത് പാലിക്കപ്പെടുന്നുണ്ടൊയെന്ന് അന്വേഷിച്ച് വിലയിരുത്തല്‍ നടത്തുവാന്‍ തയ്യാറാകുമോ?

4538

നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം ബ്ളോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം നീലേശ്വരം മുന്‍സിപ്പാലിറ്റിയില്‍നിന്നും മാറ്റി ബ്ളോക്ക് പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ?

4539

കാസര്‍ഗോഡ് ജില്ലയിലെ'പൂര' പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()'പുര' (പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ അതോറിറ്റിസ് ഇന്‍ റൂറല്‍ ഏര്യാസ്) പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതെങ്കിലും പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കുമോ ?

4540

തിരുവനന്തപുരം ജില്ലയിലെ പി.എം.ജി.എസ്.വൈ റോഡുകള്‍

ശ്രീ. വി. ശശി

()തിരുവനന്തപുരം ജില്ലയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എം.ജി.എസ്.വൈ-ല്‍ ഉള്‍പ്പെടുത്തി എത്ര റോഡുകള്‍ക്ക് തുക ലഭ്യമായിട്ടുണ്ട്; അവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാരിന്റെ കാലയളവില്‍ തിരുവനന്തപുരം ജില്ലയിലെ പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്തിയ പണികള്‍ നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ?

4541

ആലപ്പുഴയിലെ പി.എം.ജി.എസ്.വൈ ഫേസ് 8

ശ്രീ. ജി. സുധാകരന്‍

()പി.എം.ജി.എസ്.വൈ. യില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണം നടത്തുവാന്‍ റോഡുകള്‍ തെരെഞ്ഞടുക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ബി)പി.എം.ജി.എസ്.വൈ. യില്‍ വിവിധ ഫേസുകളില്‍ ആലപ്പുഴ ജില്ലയില്‍ എത്ര റോഡുകള്‍ അനുവദിച്ചുവെന്ന് പറയാമോ ; ടെണ്ടര്‍ ചെയ്തിട്ടും കരാറുകാര്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തതുമായ റോഡുകള്‍ ഏതെല്ലാമെന്ന് പറയാമോ ;

(സി)പി.എം.ജി.എസ്.വൈ. റോഡുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കരാറുകാര്‍ താല്പര്യം കാണിക്കുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിന് പരിഹാരം കാണാന്‍ എന്ത് നടപടികളാണ് സ്വികരിച്ചിട്ടുള്ളത് ;

(ഡി)പി.എം.ജി.എസ്.വൈ. ഫേസ് 8-ല്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ള റോഡുനിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ?

4542

ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തില്‍ പി.എം.ജി.എസ്.വൈ

ശ്രീ.ജി.എസ്. ജയലാല്‍

()ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തില്‍ നിന്നും പി.എം.ജി.എസ്.വൈ പ്രകാരം റോഡ് നിര്‍മ്മാണം നടത്തുന്നതിലേക്ക് ഏറ്റവും ഒടുവില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത് എന്നാണ്; പ്രസ്തുത പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുകയും, നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നുവോ; വിശദാംശം അറിയിക്കുമോ;

(ബി)2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഏതെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നുവോ; എങ്കില്‍ അവ ഏതൊക്കെയാണെന്നും, ഇപ്പോഴത്തെ പ്രവര്‍ത്തന പുരോഗതി ഏന്താണെന്നും അറിയിക്കുമോ;

(സി)പി.എം.ജി.എസ്.വൈ പ്രകാരം നിര്‍മ്മാണം ഏറ്റെടുക്കുവാന്‍ ഉതകുന്ന റോഡുകളുടെ പട്ടിക ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതൊക്കെ; വെളിപ്പെടുത്തുമോ ?

4543

ചാക്കുടി മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ. റോഡുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം എത്ര റോഡുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട് ;

(ബി)പ്രസ്തുത നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടി പൂര്‍ത്തിയാക്കിയ റോഡുകളുടെ വിവരങ്ങള്‍ അറിയിക്കുമോ ;

(സി)ഏതെല്ലാം റോഡുകളാണ് ഇനിയും നടപടികള്‍ പൂര്‍ത്തീകരിക്കാത്തതായി ഉള്ളത് ; എങ്കില്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

4544

നിര്‍ദ്ധന ഗ്രാമീണര്‍ക്ക് ഇന്ദിരാ ആവാസ് യോജന പദ്ധതി

ശ്രീ. . പി. ജയരാജന്‍

()നിര്‍ധന ഗ്രാമീണര്‍ക്ക് ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് നല്‍കുന്ന ധനസഹായം എത്ര; വ്യക്തമാക്കുമോ;

(ബി)കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ വിലയിലുണ്ടായ വര്‍ദ്ധനവും വിദഗ്ദ്ധ തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും കണക്കിലെടുത്ത് പ്രസ്തുത പദ്ധതിയുടെ യൂണിറ്റ് കോസ്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രഗവണ്‍മെന്റിന് നിവേദനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ യൂണിറ്റ് കോസ്റ് വര്‍ദ്ധിപ്പിച്ചു നല്‍കുവാന്‍ സംസ്ഥാനതലത്തില്‍ മറ്റെന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

4545

ഗ്രാമീണ ഭവന നിര്‍മ്മാണം പ്രോല്‍സാഹിപ്പിക്കുവാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' എം.. വാഹിദ്

'' .സി. ബാലകൃഷ്ണന്‍

()ഗ്രാമീണ ഭവന നിര്‍മ്മാണം പ്രോല്‍സാഹിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കെക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിന് വേണ്ടുന്ന വായ്പ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(സി)സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐ-ല്‍ നിന്നും അനുമതി ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കു മോയെന്ന് വിശദമാക്കുമോ?

4546

..വൈ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐ..വൈ ഭവന പദ്ധതിയില്‍ സംസ്ഥാനവിഹിതം വര്‍ദ്ധിപ്പിച്ച് ഒരു വീടിന് ജനറല്‍ വിഭാഗത്തിന് 2 ലക്ഷവും എസ്.സി വിഭാഗത്തിന് 2.5 ലക്ഷവും രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി)2011-12 വര്‍ഷത്തില്‍ കരാര്‍ ഉണ്ടാക്കി പ്രവൃത്തി തുടങ്ങിയ മുഴുവന്‍പേര്‍ക്കും ആയത് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)2011 ഏപ്രില്‍ 1 മുതല്‍ 2011 സെപ്റ്റംബര്‍ 1 വരെ കരാര്‍വെച്ചവര്‍ക്ക് ഉയര്‍ത്തിയ തുക ലഭിക്കുമോ;

(ഡി)ഇല്ലെങ്കില്‍ ഇവര്‍ക്കുകൂടി പ്രയോജനം ലഭിക്കുന്ന തരത്തില്‍ ഉത്തരവിറക്കുമോ; വിശദമാക്കാമോ;

()..വൈ. പദ്ധതിയില്‍ കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

4547

കുടുംബശ്രീ മിഷന്‍ അധികമായി ആവശ്യപ്പെട്ട തുക

ശ്രീ. .എം. ആരിഫ്

()2011-12 വര്‍ഷത്തില്‍ ബഡ്ജറ്റ് വിഹിതത്തിനു പുറമേ അധികമായി കുടുംബശ്രീ മിഷന്‍ എത്ര തുക ആവശ്യപ്പെട്ടിരുന്നു;

(ബി)അധികമായി ആവശ്യപ്പെട്ട തുക നല്‍കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?

4548

തൊഴിലുറപ്പ് വേതനകൂലി

ശ്രീ. ബി. സത്യന്‍

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 14 ദിവസത്തിനകം വേതനം നല്‍കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ കൂലി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ ?

4549

തൊഴിലുറപ്പ് പദ്ധതി-നെല്‍കൃഷി

ശ്രീ.ബി.ഡി.ദേവസ്സി

കാര്‍ഷിക മേഖലയില്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട പണികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

4550

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

ശ്രീ. .പി. ജയരാജന്‍

()കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ (എന്‍.ആര്‍.എല്‍.എം) സംസ്ഥാനത്ത് എന്നു മുതല്‍ക്കാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം ഏജന്‍സികളുടെ പങ്കാളിത്തത്തോടു കൂടിയാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ; പ്രസ്തുത മാര്‍ഗനിര്‍ദ്ദേശരേഖയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഈ പദ്ധതി കേരളത്തില്‍ കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

4551

തൊഴിലുറപ്പ് പദ്ധതി

ശ്രീ. സി.കെ. സദാശിവന്‍

,, വി. ചെന്താമരാക്ഷന്‍

ശ്രീമതി കെ.കെ. ലതിക

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം തൊഴില്‍ നല്‍കുന്നുണ്ടോ; ഇത് സംബന്ധിച്ച നിയമവ്യവസ്ഥ എന്താണ്;

(ബി)ഗ്രാമ പഞ്ചായത്തുകളില്‍ രജിസ്റര്‍ ചെയ്ത എത്ര പേര്‍ക്ക് ഇനിയും തൊഴില്‍ നല്‍കാന്‍ ബാക്കി നില്‍പ്പുണ്ട്; തൊഴില്‍ നല്‍കാന്‍ കഴിയാത്തവര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതനം നല്‍കിയിട്ടുണ്ടോ;

(സി)പദ്ധതി പ്രകാരുള്ള വേതനം ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കിയതിനു ശേഷം ഇതേ വരെ ഓരോ വര്‍ഷവും ചെലവായ തുക സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; സംസ്ഥാന സര്‍ക്കാരിന് പ്രസ്തുത പദവിയിന്‍ എന്തെങ്കിലും ചെലവുണ്ടായിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

4552

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, എം. . വാഹിദ്

,, കെ. ശിവദാസന്‍ നായര്‍

()ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി തടയുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി എന്തെല്ലാം സംവിധാനമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി)ആയതിനായി എല്ലാ ജില്ലകളിലും ഓംബുഡ്സ്മാനെ നിയമിക്കുന്ന കാര്യം തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(സി)ഇതിനു വേണ്ടുന്ന ജീവനക്കാരെ എവിടെ നിന്നാണ് കണ്ടെത്തുന്നത്;

(ഡി)പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനും എന്തെല്ലാം സംവിധാനങ്ങളാണ് ഓംബുഡ്സ്മാനില്‍ ഒരുക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

4553

തൊഴിലുറപ്പ് വേതന കുടിശ്ശിക

ഡോ. കെ.ടി. ജലീല്‍

()തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് നല്‍കാന്‍ കുടിശ്ശികയും ഉണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ എത്ര രൂപയാണ് കുടിശ്ശികയായിട്ടുള്ളത്;

(സി)ഈ തുക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ?

4554

തൊഴിലുറപ്പു പദ്ധതിയില്‍ പുരുഷ തൊഴിലാളികളുടെയും മെയിറ്റ്മാരുടെയും വേതനം

ശ്രീ. ബി. ഡി. ദേവസ്സി

()തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള 100 ദിവസം പണി പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ അനുവദിച്ചതില്‍ പുരുഷ തൊഴിലാളികളും, മെയിറ്റ്മാരും ഉള്‍പ്പെടാതിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)100 ദിവസം പണി പൂര്‍ത്തിയാക്കിയ പുരുഷ തൊഴിലാളികള്‍ക്കും, മെയിറ്റ്മാര്‍ക്കും കൂടി 1000 രൂപ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യൂണിഫോം അനുവദിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

4555

ദേശീയ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെ വേതനം

ശ്രീ. റ്റി. വി. രാജേഷ്

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന്റെഭാഗമായി ജില്ല/ബ്ളോക്ക്/ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ കരാര്‍ വ്യവസ്ഥയില്‍ എത്ര ജീവനക്കാരാണ് ഉളളത്; വിശദാംശം നല്‍കാമോ ;

(ബി)ഇവരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ?

4556

തൊഴിലുറപ്പു പദ്ധതിക്ക് മേറ്റുമാരെ തെരഞ്ഞെടുക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍

ശ്രീ. .കെ.ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന മേറ്റുമാരെ തെരഞ്ഞെടുക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; വെളിപ്പെടുത്താമോ ; എങ്കില്‍ വിശദമാക്കാമോ ;

(ബി)കുടുംബശ്രീ, .ഡി.എസ് വോളണ്ടിയര്‍മാരില്‍ നിന്ന് മേറ്റുമാരെ തെരഞ്ഞെടുക്കരുതെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം പുറപ്പെടുവിക്കാനുളള കാരണം വ്യക്തമാക്കുമോ;

4557

അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം എന്ന നിലവില്‍ എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചതെന്ന് വെളിപ്പെടുത്താമോ;

(സി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ലഭ്യമായില്ല എന്ന് വെളിപ്പെടുത്താമോ;

()അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനകം എന്തെല്ലാം നടപടികള്‍ സ്വികരിച്ചെന്ന് വെളിപ്പെടുത്താമോ; ഇല്ലെങ്കില്‍ എന്തെല്ലാം കാരണങ്ങളാലാണെന്ന് വിശദമാക്കാമോ?

4558

ഗ്രാമീണതൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമ- ബ്ളോക്ക് പഞ്ചായത്തുകളില്‍ നിന്നുള്ള നിയമനങ്ങളുടെ വിശദാംശങ്ങള്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമ-ബ്ളോക്ക് പഞ്ചായത്തുകളില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര പേരെ നിയമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത നിയമനങ്ങളുടെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് പറയുമോ;

(സി)പ്രസ്തുത നിയമനങ്ങളില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ തത്വം നടപ്പിലാക്കിയിട്ടുണ്ടോ;

(ഡി)ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;

()പദ്ധതിയാരംഭത്തില്‍ നിയമിക്കപ്പെട്ടവരില്‍ എത്ര പേര്‍ ഇതിനകം ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കുമോ?

4559

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്യോഗസ്ഥരുടെ വിശദാംശം

ശ്രീ. വി. ശശി

()മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളില്‍ എത്ര ഉദ്യോഗസ്ഥര്‍ക്കാണ് നേരിട്ട് ചുമതലയുള്ളത്; ഏതൊക്കെ തസ്തികയിലാണ്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികകള്‍ എല്ലാം സ്ഥിരം തസ്തികയാണോ; സ്ഥിരം തസ്തിക അല്ലെങ്കില്‍ ആയത് സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്ന കാലയളവില്‍ ഇതിനായുള്ള തുക ഭരണ ചെലവില്‍ നിന്നും സ്ഥിരം തസ്തികയിലേക്ക് ശമ്പളം നല്‍കുവാന്‍ ഉപയോഗിക്കുവാന്‍ സാധിക്കുമോ; വ്യക്തമാക്കുമോ?

4560

നാട്ടിക നിയോജകമണ്ഡലത്തിലെ ദേശീയ തൊഴിലുറപ്പ് പ്രവൃത്തികള്

ശ്രീമതി ഗീതാ ഗോപി

()നാട്ടിക നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ 2011-12 വര്‍ഷം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിന്‍പ്രകാരം സൃഷ്ടിച്ച തൊഴില്‍ ദിനങ്ങളും ചെലവഴിച്ച തുകയും എത്ര; വ്യക്തമാക്കാമോ ;

(ബി)2012-13 വര്‍ഷത്തേക്ക് പ്രസ്തുത പഞ്ചായത്തുകള്‍ക്കായി നീക്കി വെച്ചിരിക്കുന്ന തുക എത്ര വീതമെന്ന് അറിയിക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.