UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4561

കര്‍ഷക ആത്മഹത്യകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളെ സംബന്ധിച്ച് ഇക്കണോമിക്സ് ആന്റ് സ്റാറ്റിക്സ് വകുപ്പ് അവസാനമായി സര്‍വ്വേ നടത്തിയതെന്നായിരുന്നു;

(ബി)അടുത്ത കാലത്ത് നടന്ന കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് ഒരു സര്‍വ്വേ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?

4562

ക്ഷീര കര്‍ഷക പെന്‍ഷന്‍

ശ്രീ. കെ. വി. വിജയദാസ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, എസ്. രാജേന്ദ്രന്‍

()വായ്പയെടുത്ത് കന്നുകാലികളെ വളര്‍ത്തി കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ എന്തെങ്കിലും നടപടി കൈക്കൊളളുമോ;

(ബി)ക്ഷീരകര്‍ഷകരുടെ വായ്പ കാര്‍ഷിക വായ്പയായി പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ക്ഷീരകര്‍ഷക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)കാലിത്തീറ്റ വില നിയന്ത്രിക്കാനും അവയുടെ ഗുണമേന്മ ഉറപ്പുവരുത്താനും സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് വിശദമാക്കാമോ?

4563

ശ്രീ. ആര്‍. ഹേലി കമ്മിറ്റി ശുപാര്‍ശകള്‍

ശ്രീ. കെ. ദാസന്‍

()മൃഗസംരക്ഷണ മേഖലയില്‍ ഉല്‍പാദനവും വികസനവും ലക്ഷ്യമാക്കുന്നതിന് ശ്രീ. ആര്‍. ഹേലി ചെയര്‍മാനായുള്ള കമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു എന്ന് അറിയിക്കുമോ;

(ബി)എങ്കില്‍ പ്രസ്തുത ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് പറയാമോ;

(സി)ക്ഷീരകര്‍ഷകര്‍ക്കും ക്ഷീര സഹകരണ സംഘങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതികള്‍ എന്തെല്ലാം എന്ന് വിശദീകരിക്കാമോ?

4564

ക്ഷീരവികസന പദ്ധതി

ശ്രീ. കെ. രാജു

()ത്രിതല പഞ്ചായത്തുകളിലെ ക്ഷീരവികസന പദ്ധതികള്‍ കര്‍ഷകരെ നഷ്ടത്തിലേക്ക് നയിക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം പശുക്കളെ തമിഴ്നാട്ടില്‍ നിന്നുതന്നെ വാങ്ങണമെന്ന നിബന്ധന പിന്‍വലിക്കുമോ;

(സി)അത്യുല്‍പ്പാദനശേഷിയുളള പശുക്കളെ കണ്ടെത്തി കര്‍ഷകര്‍ക്ക് വാങ്ങി നല്‍കുന്നതിന് അധികൃതര്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4565

മില്‍മയുടെ പാല്‍ വില്‍പ്പനയുടെ വിശദാംശം

ശ്രീമതി കെ. എസ്. സലീഖ

()മില്‍മയുടെ സാധാരണ ദിവസങ്ങളിലെ പാല്‍ വില്‍പ്പന എത്ര ലക്ഷം ലിറ്ററാണ് ; മേഖല തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ഈ വര്‍ഷം മില്‍മയ്ക്ക് റെക്കാര്‍ഡ് വില്‍പ്പന നടന്ന ദിവസം ഏത് ; പ്രസ്തുത ദിവസം എത്ര ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തി ; വ്യക്തമാക്കുമോ ;

(സി)മില്‍മയുടെ ശരാശരി പ്രതിദിന വരുമാനം എത്ര ; പ്രതിദിനം ചെലവ് എത്ര ; വ്യക്തമാക്കുമോ ;

(ഡി)മില്‍മയുടെ വികസനത്തിനായി എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ?

4566

തിരുവനന്തപുരം ക്ഷീരോല്‍പ്പാദക യൂണിയന്‍ പ്രതിദിനം വില്‍പ്പന നടത്തുന്ന പാലിന്റെ വിശദാംശങ്ങള്‍

ശ്രീ. വി. ശശി

() തിരുവനന്തപുരം ക്ഷീരോല്‍പ്പാദക യൂണിയന്‍ പ്രതിദിനം വില്‍പ്പന നടത്തുന്ന പാല്‍ എത്രയാണ് ; വ്യക്തമാക്കാമോ ;

(ബി)റ്റി.ആര്‍.സി.എം.പി.യു. പ്രതിദിനം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പാലും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന പാലും കേരളത്തിലെ മറ്റു മേഖലാ യൂണിയനുകളില്‍ നിന്നും വാങ്ങുന്ന പാലും എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി) റ്റി.ആര്‍.സി.എം.പി.യു. പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പാലിന് നല്‍കുന്ന വിലയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന പാലിന്റെ വിലയും വ്യക്തമാക്കാമോ ;(ഒരു ലിറ്റര്‍ പാലിന് നല്‍കുന്ന വില)

(ഡി) റ്റി.ആര്‍.സി.എം.പി.യു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്കിംഡ് പാല്‍ വാങ്ങാറുണ്ടോ ; ആയതിന് നല്‍കുന്ന വിലയും (ലിറ്ററിന്) എത്ര ; വിശദമാക്കുമോ ;

() സ്കിംഡ് പാല്‍ ഏത് ഉല്‍പ്പന്നം ഉത്പാദിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത് ; വ്യക്തമാക്കാമോ ;

(എഫ്) റ്റി.ആര്‍.സി.എം.പി.യു. ഇപ്പോള്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ ;

(ജി)റ്റി.ആര്‍.സി.എം.പി.യു. 2011-12 വര്‍ഷത്തില്‍ ഉണ്ടായ പ്രവര്‍ത്തന ലാഭം എത്രയാണെന്നും വ്യക്തമാക്കാമോ ;

(എഫ്) റ്റി.ആര്‍.സി.എം.പി.യു. 2011-12 വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭത്തിന്റെ എത്ര ശതമാനമാണ് സില്‍ബന്തി ചെലവിനായി വിനിയോഗിച്ചിട്ടുളളത് ; വ്യക്തമാക്കാമോ ?

4567

പ്രവാസി മലയാളി വിദ്യാര്‍ത്ഥികളുടെ മലയാള ഭാഷാ പഠനം

ശ്രീ.എം.. വാഹീദ്

,, .സി. ബാലകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

()അന്യ സംസ്ഥാനത്തുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷ പഠിക്കുവാനുള്ള സംവിധാനം ഒരുക്കുന്ന പദ്ധതി പരിഗണനയിലുണ്ടോയെന്ന് പറയാമോ;

(ബി)ഇന്ത്യയില്‍ എവിടെയൊക്കെയാണ് ഇതിനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്;

(സി)മലയാളി സാന്നിദ്ധ്യം ഏറെയുള്ള വിദേശങ്ങളിലും ഇതിനുള്ള ശ്രമം നടത്തുന്ന കാര്യം പരിഗണിക്കുമോയെന്ന് വിശദമാക്കുമോ ?

4568

സംസ്ഥാനത്ത് യു... കോണ്‍സുലേറ്റ് ആരംഭിക്കാന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

'' സണ്ണിജോസഫ്

'' . പി. അബ്ദുള്ളക്കുട്ടി

'' വി. ഡി. സതീശന്‍

()സംസ്ഥാനത്ത് യു... കോണ്‍സുലേറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)എവിടെയാണ് കോണ്‍സുലേറ്റ് സ്ഥാപിക്കുന്നത് ;

(സി)കോണ്‍സുലേറ്റ് ആരംഭിക്കുന്നതുമൂലം എന്തെല്ലാം നേട്ടങ്ങളാണ് മലയാളികള്‍ക്ക് ലഭിക്കുന്നത് ;

(ഡി)പ്രസ്തുത കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമോ ?

4569

കേരള ഭാഷാ ഇന്‍സ്റിട്യൂട്ടിന്റെ പ്രവര്‍ത്തനം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, കെ. ശിവദാസന്‍നായര്‍

,, എം. . വാഹിദ്

,, ജോസഫ് വാഴക്കന്‍

()കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ്;

(ബി)മലയാള ഭാഷയിലെ ഗവേഷണ ഗ്രന്ഥങ്ങളും പഠനങ്ങളും ചരിത്ര വസ്തുക്കളും സംരക്ഷിക്കുന്നതിനായി ഇന്‍സ്റിറ്റ്യൂട്ട് എന്തെല്ലാം കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്;

(സി)വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ?

4570

പുനലൂര്‍ തൂക്കുപാലം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()1877 ല്‍ നിര്‍മ്മിച്ച പുനലൂര്‍ തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി പുതുക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിറ്റ്കോയ്ക്ക് എന്ന് തുക നല്‍കിയെന്ന് പറയാമോ;

(ബി)പ്രസ്തുത പാലം പുതുക്കി പണിയുന്നതിന് കമ്പകത്തടി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വികരിച്ചിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(സി)എങ്കില്‍ നാശോന്മുഖമായിരിക്കുന്ന പ്രസ്തുത പുരാതന പാലത്തിന്റെ അറ്റകുറ്റപ്പണി എത്ര നാള്‍ക്കകം പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4571

തുളു അക്കാദമിയ്ക്ക് ആസ്ഥാന മന്ദിരം പണിയുന്നതിന് ആവശ്യമായ ഫണ്ട്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()സംസ്ഥാന തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരം നിലവില്‍ ഹൊസങ്കടിയിലെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത അക്കാദമിക്ക് ആസ്ഥാന മന്ദിരം പണിയുന്നതിന് മീഞ്ച പഞ്ചായത്തിലെ കടമ്പാല്‍ എന്ന പ്രദേശത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;

(സി)തുളു അക്കാദമിക്ക് ആസ്ഥാന മന്ദിരം പണിയുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4572

തൃശ്ശൂര്‍ ഇരവിമംഗലം ഗ്രാമീണ വായനശാലയ്ക്ക് കെട്ടിടം

ശ്രീ. എം. പി. വിന്‍സെന്റ്

() തൃശ്ശൂര്‍ ഇരവിമംഗലം ഗ്രാമീണ വായനശാലയ്ക്ക് കെട്ടിടം പണിയുവാന്‍ തുക വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) ഇതിനായി ലഭിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

4573

ചെമ്പൈ മ്യൂസിക് ഹാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . കെ. ബാലന്‍

()കോട്ടായി പഞ്ചായത്തിലെ ചെമ്പൈ മ്യൂസിക് ഹാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് പറയാമോ ;

(ബി) പ്രസ്തുത നിര്‍മ്മാണം ഏറ്റെടുത്തിട്ടുളള ഏജന്‍സി നിലവില്‍ അഡീഷണല്‍ എസ്റിമേറ്റ് നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര രൂപയുടെ എസ്റിമേറ്റാണ് നല്‍കിയിട്ടുളളത് ; എങ്കില്‍ ഈ തുക അനുവദിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ ?

4574

യക്ഷഗാന അക്കാദമി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()യക്ഷഗാന അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിനായി കുമ്പള പഞ്ചായത്തിലെ മുണ്ടുംകാവ് എന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനായി എത്രതുക അനുവദിച്ചുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും പറയുമോ;

(സി)പ്രസ്തുത കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; സമയബന്ധിതമായി കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോയെന്ന് വിശദമാക്കുമോ?

4575

കലാകാരന്മാര്‍ക്ക് സൌജന്യ ചികിത്സാ പദ്ധതി

ശ്രീ.സാജു പോള്‍

കലാകാരന്മാര്‍ക്ക് സൌജന്യ ചികിത്സാ പദ്ധതി നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ?

4576

ശ്രീ.മങ്കട രവിവര്‍മ്മയുടെ പേരില്‍ സാംസ്ക്കാരിക നിലയം

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()അന്തരിച്ച പ്രശസ്ത സിനിമ ഛായാഗ്രാഹകന്‍ ശ്രീ.മങ്കട രവിവര്‍മ്മയുടെ പേരില്‍ ഒരു സാംസ്ക്കാരിക നിലയം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)സൌജന്യമായി സ്ഥലം ലഭിച്ചാല്‍ ശ്രീ.മങ്കട രവിവര്‍മ്മയുടെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ മങ്കടയില്‍ സാംസ്ക്കാരിക നിലയം തുറക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ?

4577

ജൂണ്‍ മാസത്തിലെ ജനപഥം

ശ്രീ. പി. റ്റി. . റഹീം

() 2012 ജൂണ്‍ മാസത്തിലെ ജനപഥം എത്ര കോപ്പിയാണ് അച്ചടിച്ചതെന്ന് പറയാമോ ;

(ബി)എങ്കില്‍ ഏതു പ്രസ്സിലാണ് ഇത് അച്ചടിക്കുന്നത് ;

(സി)എത്ര കോപ്പിയാണ് സാധാരണ അച്ചടിക്കാറുളളത് ;

(ഡി)ജൂണ്‍ മാസത്തിലെ ജനപഥം രണ്ടാമത് അച്ചടിക്കാന്‍ ഇടവന്നിട്ടുണ്ടോ ;

() എങ്കില്‍ കാരണമെന്താണെന്ന് വിശദമാക്കാമോ ?

4578

മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' പാലോട് രവി

'' റ്റി.എന്‍. പ്രതാപന്‍

'' ലൂഡി ലൂയിസ്

()മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)മറ്റ് സംസ്ഥാനങ്ങളില്‍ മിഷന്റെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉണ്ടോ; വിശദമാക്കുമോ;

(സി)ഏത് ഏജന്‍സിയുടെ സഹായത്തോടെയാണ് ഇത് പ്രാവര്‍ത്തിക മാക്കുന്നത്?

4579

കോട്ടുക്കല്‍ ഗുഹാക്ഷേത്ര വികസനം

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ കോട്ടുക്കല്‍ ഗുഹാക്ഷേത്രം സംരക്ഷണത്തിനും വികസനത്തിനുമായി ഒരു പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോ ?

4580

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം മാപ്പിളകലാ അക്കാഡമിയാക്കുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് വേണ്ടി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുമോ ;

(ബി)പ്രസ്തുത സ്മാരകത്തെ മാപ്പിളകലാ അക്കാഡമിയാക്കുമെന്ന പ്രഖ്യാപനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി)ആയത് എന്ന് പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കും; വ്യക്തമാക്കുമോ;

(ഡി)എങ്കില്‍ അക്കാഡമിയാക്കുന്നതോടെ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും ; വിശദമാക്കുമോ ?

4581

പരസ്യച്ചെലവ്

ശ്രീ.ബാബു എം.പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2011 മെയ് 18 മുതല്‍ ഇതേവരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ വര്‍ത്തമാന പത്രങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിന് എത്ര കോടി രൂപ ചെലവഴിച്ചു;

(ബി)ഇതേ കാലയളവില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി എത്ര കോടി രൂപ ചെലവഴിച്ചു; വിശദാംശം വ്യക്തമാക്കുമോ ?

4582

പരസ്യങ്ങള്‍ക്ക് ചെലവായ തുകയുടെ വിശദാംശങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉദ്ഘാടനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പ്രചാരണങ്ങള്‍ക്കുവേണ്ടി വിവിധങ്ങളായ രൂപത്തിലുള്ള പരസ്യങ്ങള്‍ നല്കിയ ഇനത്തില്‍ ബാധ്യതപ്പെട്ട ചെലവ് എത്ര;

(ബി)ആയതില്‍ ഇതിനകം എത്രകോടി രൂപ നല്കി കഴിഞ്ഞു;

(സി)പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് പരസ്യ ഇനത്തില്‍ നല്കാന്‍ ബാധ്യതപ്പെട്ട തുകയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നനാള്‍ മുതല്‍ 2012 ജൂണ്‍ 10 വരെയും മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2006 മേയ് 18 മുതല്‍ ജൂണ്‍ 10 വരെയും പരസ്യങ്ങള്‍ക്കുവേണ്ടി ചെലവഴിച്ച തുക വിശദമാക്കുമോ?

4583

പി.ആര്‍.ഡി വഴിയും ഓരോ വകുപ്പും മുഖാന്തിരവും പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുക

ശ്രീ. കെ. കെ.നാരായണന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇന്നേവരെ പരസ്യങ്ങള്‍ക്കായി നല്‍കിയ തുക എത്രയെന്നും ഇനി കൊടുത്ത് തീര്‍ക്കാനുള്ള തുക എത്രയെന്നും വ്യക്തമാക്കുമോ?

4584

പരസ്യത്തിന് ചെലവായ തുകയുടെ വിശദാംശം

ശ്രീ. കെ. വി. വിജയദാസ്

()ഈ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ പരസ്യത്തിലേക്കായി എത്ര രുപ ഖജനാവില്‍ നിന്ന് വിനിയോഗിച്ചു; വെളിപ്പെടുത്തുമോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം പരസ്യങ്ങള്‍ക്ക് എപ്രകാരം തുക വിനിയോഗിച്ചു എന്നതിന്റെ വിശദാംശം നല്‍കുമോ?

4585

പ്രവാസി മലയാളികളുടെ ക്ഷേമത്തിന് പുതിയ പദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി പുതിയ എന്തെങ്കിലും പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ; വിശദാംശം നല്കാമോ ?

4586

പ്രവാസികള്‍ക്കായുള്ള പുനരധിവാസ പാക്കേജ്

ശ്രീ.സി.ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസി മലയാളിക്കായി നടപ്പിലാക്കിയിട്ടുളള പുനരധിവാസ പാക്കേജിന്റെ വിശദവിവരം ലഭ്യമാക്കാമോ ?

4587

പ്രവാസിക്ഷേമനിധി

ശ്രീ. സി. കൃഷ്ണന്‍

സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവാസിക്ഷേമനിധിയില്‍ അംഗമാകുന്ന തിനുള്ള മാനദണ്ഡങ്ങളും പ്രസ്തുത ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

4588

വിദേശത്തെ ജയിലുകളില്‍ മലയാളി തടവുകാര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()വിദേശത്തെ ജയിലുകളില്‍ മലയാളി തടവുകാര്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എന്തെല്ലാം നിയമസഹായങ്ങളാണ് ലീഗല്‍ എയിഡ് സെല്‍ നല്‍കുന്നതെന്നും ആയത് എത്ര പേര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(സി)ലീഗല്‍ എയിഡ് സെല്‍ മുഖേന എന്തെല്ലാം സേവനങ്ങളാണ് വിദേശ മലയാളികള്‍ക്ക് നല്കുന്നതെന്ന് വിശദമാക്കാമോ ;

(ഡി)വിദേശ മലയാളി തടവുകാര്‍ക്ക് സേവനം നല്കുന്നതില്‍ പുതിയ പദ്ധതികള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ ; എങ്കില്‍ അവ വ്യക്തമാക്കാമോ ?

4589

വിദേശ ജയിലുകളിലടയ്ക്കപ്പെട്ട മലയാളികള്‍

ശ്രീ. പി. ഉബൈദുള്ള

()വിവിധ കാരണങ്ങളാല്‍ അറേബ്യന്‍ രാജ്യങ്ങളിലെ ജയിലുകളിലടയ്ക്കപ്പെട്ട മലയാളികളെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇത്തരക്കാര്‍ക്ക് നിയമ സഹായം നല്‍കുന്നതിനും അര്‍ഹരായവരെ മോചിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമോ എന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദേശ ജയിലുകളിലടയ്ക്കപ്പെട്ട മലയാളികളുടെ മോചനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

4590

വിദേശത്തു വച്ച് മരണപ്പെടുന്നവര്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

,, കെ.എന്‍..ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()വിദേശത്തു വച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ധനസഹായം ലഭിക്കാന്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത്; വിശദാംശം നല്‍കുമോ;

(ബി)പ്രവാസി ക്ഷേമനിധിയുടെ അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(സി)വിദേശത്ത് വച്ച് മരണമടഞ്ഞവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ധനസഹായം ഇതേവരെ എത്ര കുടുംബങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?

4591

വിദേശ ജയിലുകളിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിനുളള ചെലവ്

ശ്രീ. കെ. വി അബ്ദുള്‍ ഖാദര്‍

()വിദേശ ജയിലുകളില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കുന്നതിനുളള ചെലവ് എങ്ങിനെയാണ് കണ്ടെത്തുന്നത്;

(ബി)ചെലവിനുളള പണം ഏതെല്ലാം കമ്പനികളാണ് വഹിക്കുന്നത്;

(സി)ഏതെല്ലാം രാജ്യങ്ങളില്‍ നിന്ന് എത്ര പേരെ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാട്ടിലെത്തിച്ചുവെന്ന് വ്യക്തമാക്കാമോ?

4592

വിദേശത്ത് വച്ച് മരണമടയുന്നവരുടെ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ധനസഹായം

ശ്രീ. ബി. ഡി. ദേവസ്സി

()വിദേശത്ത് വച്ച് മരണമടയുന്നവരുടെ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ചാലക്കുടി മണ്ഡലത്തിലെ കൊടകര പഞ്ചായാത്തില്‍പ്പെട്ട ശ്രീമതി പാപ്പമ്മ ഗോപാലന്‍, ചെറിയ വീട്ടില്‍ (), കാവില്‍ദേശം എന്നയാളുടെ മകന്‍ രമേഷ് ഷാര്‍ജയില്‍ വച്ച് മരണമടഞ്ഞതിനെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ കുടുംബത്തിന് ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശ്രീമതി പാപ്പമ്മ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ; നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇക്കാര്യത്തില്‍ അനുകൂലനടപടി അടിയന്തിരമായി സ്വീകരിക്കുമോ?

4593

കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റര്‍ ചെയ്തിട്ടുളള പ്രവാസികള്

ശ്രീ.എന്‍..നെല്ലിക്കുന്ന്

നോര്‍ക്ക മുഖേനയോ, അല്ലാതെയോ രജിസ്റര്‍ ചെയ്തിട്ടുളള കാസര്‍കോട് ജില്ലക്കാരായ പ്രവാസികളുടെ കണക്ക് മുനിസിപ്പാലിറ്റി/ പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ ?

4594

നോര്‍ക്ക റൂട്ട്സ് - വിവിധ തസ്തികകളില്‍ അനധികൃത നിയമനം

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നോര്‍ക്ക റൂട്ട്സ് ഹെഡ് ഓഫീസിലെ വിവിധ തസ്തികകളില്‍ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്റെ അനന്തിരവന്‍ വിപിന്‍, വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫിന്റെ ഭാര്യ സഫിയ, മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ ഗോപിയുടെ മകള്‍ സബിത, മുന്‍മന്ത്രി എം.എം. ഹസ്സന്റെ പേഴ്സണല്‍ അസിസ്റന്റായിരുന്ന കബീര്‍ എന്നിവരെ താല്‍കാലിക തസ്തികകളില്‍ നിയമിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.