UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

119

എക്സൈസ് വകുപ്പിലെ ഇ-പെയ്മെന്റ് സംവിധാനം

ശ്രീ. സി.പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

()എക്സൈസ് വകുപ്പില്‍ ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ ;

(ബി)എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത സംവിധാനം വഴി ലഭ്യമാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നത് ; വിശദമാക്കുമോ ;

(ഡി)പെയ്മെന്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

120

വിദേശമദ്യം സംബന്ധിച്ച ചട്ടങ്ങള്‍

ശ്രീ.ജി. സുധാകരന്‍

,, സാജു പോള്‍

,, എസ്. രാജേന്ദ്രന്‍

,, ആര്‍. രാജേഷ്

()വിദേശമദ്യം സംബന്ധിച്ച ചട്ടങ്ങളില്‍ കൊണ്ടു വന്ന ഭേദഗതികള്‍ ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ടോ; ഇതിനിടയായ സാഹചര്യം വിശദമാക്കുമോ;

(ബി)ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണം എന്തായിരുന്നു; പുതിയ ത്രീ സ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിലപാട് എന്താണ് ;

(സി)സര്‍ക്കാര്‍ നിലപാടിന് കോടതിയില്‍ അംഗീകാരം നേടിയെടുക്കുന്നതിന് കഴിയാതെ പോയ സാഹചര്യം എന്തായിരുന്നു; സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച പ്രധാന കാര്യങ്ങള്‍ എന്തായിരുന്നു?

121

കളള് വ്യവസായത്തിന്റെ ചുമതല ഏറ്റെടുക്കല്‍

ശ്രീ. പി. തിലോത്തമന്‍

ദ്ധകെ. അജിത്ത്

ശ്രീമതി.ഗീത ഗോപി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

()ഏറ്റെടുത്ത കളള്ഷാപ്പുകള്‍ തുറക്കാത്തതുമൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ മേഖലയില്‍ ഇപ്പോള്‍ എത്ര തൊഴിലാളികള്‍ ഈവിധം തൊഴില്‍ രഹിതരായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)ഇത്തരം തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)കളള് വ്യവസായത്തിന്റെ പൂര്‍ണ്ണമായ ചുമതല ഏറ്റെടുക്കല്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുളള എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

122

ബാര്‍ ലൈസന്‍സ്

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രഖ്യാപിച്ച മദ്യനയത്തിനനുസൃതമായിട്ടാണോ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളത് ;

(ബി)ലൈസന്‍സ് നല്‍കുന്നതിനുളള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച നയം വ്യക്തമാക്കുമോ ?

123

ബാറുകള്‍/വിദേശമദ്യഷാപ്പുകളുടെ വിശദാംശങ്ങള്‍


ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ അനുവദിച്ചിട്ടുള്ള, ബാറുകള്‍, വിദേശമദ്യഷാപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

124

മദ്യനയം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പുതിയ മദ്യനയം പ്രഖ്യാപിച്ചസമയത്ത് സ്റാര്‍ പദവി ഇല്ലാത്ത എത്ര ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത്;

(ബി)പുതിയ നയത്തിന് ശേഷം എത്ര ലൈസന്‍സുകള്‍ ഫോര്‍സ്റാര്‍, ഫൈവ് സ്റാര്‍ ഹോട്ടലുകളിലേയ്ക്ക് മാറ്റുകയോ വില്‍ക്കുകയോ ചെയ്തു; ഇവ ഏതൊക്കെയെന്നും ഏതൊക്കെ ഹോട്ടലുകള്‍ക്കാണ് നല്‍കിയതെന്നും വ്യക്തമാക്കാമോ;

(സി)ഈ ഹോട്ടലുകളുടെ ഉടമസ്ഥരില്‍ ആരെങ്കിലും അബ്കാരി കേസ്സുകളില്‍ പ്രതികളാണോ; വ്യക്തമാക്കാമോ ?

125

ബാര്‍ ഹോട്ടലുകള്‍ക്കുള്ള ലൈസന്‍സ്

ശ്രീ. ആര്‍. രാജേഷ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് എത്ര ബാര്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു; ഇവയില്‍ എത്രയെണ്ണത്തിന്റെ ലൈസന്‍സ് പുതുക്കി കൊടുക്കുകയുണ്ടായി ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി എത്ര ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുണ്ടായി; ബാര്‍ ലൈസന്‍സിനു വേണ്ടിയുള്ള എത്ര അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലിരിക്കുന്നുണ്ട്; അവഏതൊക്കെ ;

(സി)ഈ സര്‍ക്കാര്‍ എത്ര ബിവറേജസ് ഔട്ട്ലെറ്റുകള്‍ അനുവദിക്കുകയുണ്ടായി ; നിലവിലുള്ള മൊത്തം ഔട്ട്ലെറ്റുകള്‍ എത്ര ;

(ഡി)നിയമലംഘനത്തിന്റെ പേരില്‍ ഈ സര്‍ക്കാര്‍ എത്ര ബാറുകളുടെയും, ബിവറേജസ് ഔട്ട്ലെറ്റുകളുടെയും ലൈസന്‍സുകള്‍ റദ്ദ് ചെയ്യുകയുണ്ടായി ; അവ ഏതെല്ലാം ?

126

വിദേശമദ്യശാലകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സംസ്ഥാനത്ത് അനധികൃതമായി വിദേശമദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്ന മദ്യശാലകളുടെ എണ്ണം വ്യക്തമാക്കാമോ;

(ബി)പ്രസ്തുത മദ്യശാലകള്‍ അടച്ചുപൂട്ടിക്കുന്നതിന് അധികാരം നല്‍കിയിരിക്കുന്നത് ആര്‍ക്കാണ്;

(സി)പുതിയ മദ്യനയമനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളുടെമേല്‍ എന്തൊക്കെ അധികാരങ്ങളാണ് നല്‍കിയിരിക്കുന്നത് ?

127

ബാര്‍ ലൈസന്‍സ്

ശ്രീ. കെ.വി. വിജയദാസ്

()വിവിധ ജില്ലകളിലായി എത്ര മദ്യബാറുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ സ്റാര്‍ പദവി അനുവദിച്ചുളള കണക്ക് നല്‍കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കി; ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ; എന്തടിസ്ഥാനത്തിലാണ് ഇപ്രകാരം കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

128

സ്പെഷ്യല്‍ ഓര്‍ഡര്‍ വഴി അനുമതി നല്‍കിയ ബാറുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതിനകം എത്ര ബാറുകള്‍ക്ക് അനുമതി നല്‍കുകയുണ്ടായി ; ഇവയില്‍ സ്പെഷ്യല്‍ ഓര്‍ഡര്‍ വഴി അനുമതി നല്‍കിയ ബാറുകള്‍ ഏതൊക്കെയാണ് ;

(ബി)എത്ര ബാറുകളുടെ ലൈസന്‍സ് പുതുക്കിക്കൊടുക്കുകയുണ്ടായി ;

(സി)നിലവിലുള്ള ബാറുകള്‍ ഏതെങ്കിലും സ്ഥലംമാറ്റി സ്ഥാപിക്കാന്‍ ഉത്തരവ് നല്‍കുകയുണ്ടായോ ; ഏതൊക്കെ ;

(ഡി)ഏതെല്ലാം ബാറുകളുടെ ലൈസന്‍സ് നിലവിലുള്ള ആളില്‍ നിന്നും മറ്റാര്‍ക്കെങ്കിലും മാറ്റി നല്‍കുകയുണ്ടായോ ;

()എക്സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത എത്ര കേസുകളില്‍ ബാര്‍ ലൈസന്‍സ് നല്‍കാന്‍ ഉത്തരവ് നല്‍കുകയുണ്ടായി; ബാര്‍ ലൈസന്‍സിനു വേണ്ടിയുള്ള എത്ര അപേക്ഷകള്‍ ഇപ്പോള്‍ നിലവിലുണ്ട് ?

129

ബാര്‍ ലൈസന്‍സിനുള്ള അപേക്ഷ

ശ്രീ. ജി. എസ്. ജയലാല്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊല്ലം ജില്ലയില്‍ ബാര്‍ ലൈസന്‍സിനു വേണ്ടി എത്ര അപേക്ഷകളാണ് ലഭിച്ചിരുന്നതെന്ന് പേരും സ്ഥലവും ഉള്‍പ്പെടെ അറിയിക്കുമോ;

(ബി)ഇതില്‍ ആര്‍ക്കെങ്കിലും ലൈസന്‍സ് നല്‍കിയിട്ടുണ്ടോ; എത്ര പേര്‍ക്കെന്നുള്ള വിശദാംശം അറിയിക്കുമോ;

(സി)കൊല്ലം ജില്ലയില്‍ പുതുതായി ബാര്‍ ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കുമോ ?

130

കുട്ടനാട്ടിലെ എക്സൈസ് കോംപ്ളക്സ് നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

കുട്ടനാട്ടിലെ എക്സൈസ് കോംപ്ളക്സ് നിര്‍മ്മാണത്തിനും110 ലക്ഷം രൂപയുടെ എസ്റിമേറ്റ് ഭരണാനുമതി ലഭ്യമാക്കുവാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?

131

മദ്യവര്‍ജ്ജന നയവും കള്ളുഷാപ്പുകളും

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കേരളത്തില്‍ ഇപ്പോള്‍ എത്ര കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി)ഇവയിലൂടെ പ്രതിദിനം എത്ര ലിറ്റര്‍ കള്ള് വില്‍ക്കുന്നുണ്ട്;

(സി)കള്ള് ഉല്പാദനത്തിലും വിതരണത്തിലും ഉള്ള അന്തരവും ഇത് വഴിയുണ്ടാകുന്ന ദുരന്ത സാധ്യതകളും സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ;

(ഡി)മദ്യവര്‍ജ്ജനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഈയിടെ നടത്തിയ പരാമര്‍ശം കണക്കിലെടുത്ത് മദ്യവര്‍ജ്ജന നയത്തിന് രൂപം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

132

തെങ്ങില്‍ നിന്നും പനയില്‍ നിന്നുമുളള ഉത്പന്നങ്ങള്‍

ശ്രീ.പി.റ്റി..റഹീം

()തെങ്ങില്‍ നിന്നും പനയില്‍ നിന്നും കളള് അല്ലാതെ ഉത്പ്പന്നങ്ങള്‍ എടുക്കാന്‍ കര്‍ഷകര്‍ക്ക് അനുമതിയുണ്ടോ;

(ബി)ശര്‍ക്കര, സൂര്‍ക്ക, നീര എന്നിവ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഇങ്ങനെ ചെയ്യുന്നത് കര്‍ഷകര്‍ക്ക് എപ്രകാരം ഗുണകരമാവുമെന്നാണ് വിലയിരുത്തിയിട്ടുളളത് ?

133

തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുന:രധിവാസം

ശ്രീ. വി. ചെന്താമരാക്ഷന്‍

()ചിറ്റൂര്‍ താലൂക്കില്‍ ലേലത്തില്‍ പോകാത്ത എത്ര കള്ള് ഷാപ്പുകളുണ്ട് ;

(ബി)തന്മൂലം എത്ര തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിട്ടുള്ളത് ;

(സി)തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുന:രധിവാസം സംബന്ധിച്ച എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

134

ആശുപത്രികള്‍ക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ ഏതെല്ലാം മദ്യഷാപ്പുകളാണ് ആശുപത്രികള്‍ക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്നത്;

(ബി)പാലക്കാട് ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(സി)ആശുപത്രികള്‍ക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നകാര്യം പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്?

135

കള്ള് ഉല്പാദനവും വില്പനയും

ശ്രീ. എസ്.രാജേന്ദ്രന്‍

()സംസ്ഥാനത്ത് കള്ള് ഉല്‍പാദനവും വില്പനയും നിരോധിക്കാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ്; ഈ ആവശ്യം അംഗീകരിക്കുമോ;

(ബി)ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കള്ള് ഉല്പാദനം സംബന്ധിച്ച ശുപാര്‍ശകള്‍ എന്തെല്ലാമാണ്; ഇവയില്‍ ഇനിയും നടപ്പിലാക്കിയിട്ടില്ലാത്തവ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

136

പുതിയ എക്സൈസ് ഓഫീസ്

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ 10 ഗ്രാമപഞ്ചായത്തും മലയോര മേഖലയും ഉള്‍പ്പെട്ട പ്രദേശമായതിനാല്‍ വ്യാജവാറ്റും വ്യാജമദ്യകടത്തും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നാദാപുരം മണ്ഡലത്തില്‍ പുതുതായി എക്സൈസ് റെയിഞ്ച് ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ ?

137

ലഹരി വസ്തുക്കളുടെ ലഭ്യത നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട്ടില്‍ ലഹരി വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ലഹരി വസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി എത്ര കേസ്സുകള്‍ ജില്ലയില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പോലീസ് പട്രോളിങ്ങ് ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

138

കഞ്ചാവ് കൃഷി

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാനത്ത് കഞ്ചാവ് കൃഷി വ്യാപകമായിരിക്കുന്നത് സര്‍ക്കാരിനറിയാമോ ; കഞ്ചാവ് കൃഷി നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വിശദമാക്കാമോ ;

(ബി)പ്രസ്തുത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതുമൂലം കഞ്ചാവ് കൃഷി കണ്ടെത്താനും നശിപ്പിക്കാനും കഴിയാതിരിക്കുന്നുണ്ടോ ;

(സി)സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ ഏതെല്ലാം കേന്ദ്രങ്ങളില്‍ കഞ്ചാവ് കൃഷി കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു ; എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യുകയുണ്ടായി ?

139

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്തിപ്പ് ദുബായ് പോര്‍ട്ട് വേള്‍ഡിന് കൈമാറിയ ശേഷം ടെര്‍മിനലിന്റെ വളര്‍ച്ചാ നിരക്ക് എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)വല്ലാര്‍പാടം ടെര്‍മിനലിനായി കബോട്ടാഷ് നിയമത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി)ഇന്ത്യയില്‍ കബോട്ടാഷ് ഇളവ് നേടിയ മറ്റ് തുറമുഖങ്ങളില്‍ ഇളവിനു ശേഷം ട്രാന്‍ഷിപ്പ്മെന്റ് കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ടോയെന്ന് ഈ ആവശ്യമുന്നയിക്കും മുന്‍പ് പരിശോധിച്ചിട്ടുണ്ടോ;

(ഡി)വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രതിസന്ധിക്ക് യഥാര്‍ത്ഥ കാരണമെന്തെന്ന് കണ്ടെത്തുന്നതിന് ഏതെങ്കിലും അന്വേഷണമോ പഠനമോ നടത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച തൊഴിലാളി സംഘടനകളുടെ പരാതികള്‍ പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ ?

140

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റും, ദുബായിലെ ദുബായ് പോര്‍ട്ട് വേള്‍ഡ് എന്ന സ്വകാര്യകമ്പനിയും തമ്മിലുള്ള കരാര്‍ എന്നാണ് നിലവില്‍ വന്നത് ; ഈ കരാറിലെ വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു ;

(ബി)ഈ കരാറിലെ വ്യവസ്ഥകള്‍ എല്ലാം ഇപ്പോള്‍ കമ്പനി പാലിക്കുന്നുണ്ടോ ;

(സി)കരാര്‍ റദ്ദുചെയ്യുന്നതിനുള്ള സാഹചര്യത്തെ സംബന്ധിച്ച് എന്തു വ്യവസ്ഥകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

141

വിഴിഞ്ഞം തുറമുഖ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

വിഴിഞ്ഞം തുറമുഖ വികസന പദ്ധതിയുടെ നടത്തിപ്പിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ ?

142

വിഴിഞ്ഞം തുറമുഖ പദ്ധതി

ശ്രീ. എം. . ബേബി

,, ബി. സത്യന്‍

,, വി. ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിനുള്ള പോര്‍ട്ട് ഓപ്പറേറ്റേഴ്സിനെ തെരഞ്ഞെടുക്കാനുള്ള ടെന്‍ഡര്‍ റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ അനുമതി ലഭിച്ച കമ്പനിയുടെ ഫിനാന്‍ഷ്യല്‍ ടെന്‍ഡര്‍ തുറന്ന് നെഗോഷ്യേറ്റ് ചെയ്യുകയുണ്ടായോ; എങ്കില്‍ ഏതെല്ലാം കാര്യങ്ങളില്‍ വിലപേശുകയുണ്ടായി;

(ബി)കേന്ദ്ര ഷിപ്പിംഗ് കോര്‍പ്പറേഷന്‍ പദ്ധതി നിര്‍വ്വഹണത്തിന് താത്പര്യം കാണിച്ചിരുന്നുവോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ;

(സി)ടെന്‍ഡര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പദ്ധതിയുടെ ഭാവി വിശദമാക്കുമോ?

143

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . . അസീസ്

()വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്മെന്റ്ഷിപ്പ് പദ്ധതിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്ര ഏക്കര്‍ ഭൂമിയാണ് നാളിതുവരെ ഏറ്റെടുത്തിട്ടുള്ളത്; എത്ര ഏക്കര്‍ ഭൂമി ഇനി ഏറ്റെടുക്കാനുണ്ട്;

(ബി)ഏറ്റെടുത്ത ഭൂമിക്കായി എത്ര തുക വിതരണം ചെയ്തു; എത്ര തുക ഇനി വിതരണം ചെയ്യാനുണ്ട്; ഈ തുക എന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ'

(സി)പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ?

144

വിഴിഞ്ഞം തുറമുഖ പദ്ധതി


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()വിഴിഞ്ഞം തുറമുഖ കമ്പനിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താല്ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ച 11 ജീവനക്കാരെ പിരിച്ചു വിടാന്‍ ഉത്തരവിറക്കിയിട്ടുണ്ടോ ;

(ബി)ഇവരെ പിരിച്ചു വിടുന്നതിന്റെ കാരണം ;

(സി)ഇവര്‍ എന്നാണ് നിയമിതരായത് ;

(ഡി)ഇവരുടെ നിയമനത്തിന് ശേഷം ഈ ഗവണ്‍മെന്റ് അധികാരമേറ്റപ്പോള്‍ എത്ര പേരെ താല്ക്കാലികാടിസ്ഥാനത്തിലോ കോണ്‍ട്രാക്ട് ബേസിലോ ഇതുവരെ നിയമിച്ചിട്ടുണ്ട് ;

()ഇങ്ങനെ നിയമിതരായവര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടോ ;

(എഫ്)എങ്കില്‍ ഇവരെ തുടരാന്‍ അനുവദിച്ചതിന്റെ കാരണം വ്യക്തമാക്കുമോ ?

145

വിഴിഞ്ഞം തുറമുഖ പദ്ധതി

ഡോ. ടി. എം. തോമസ് ഐസക്

()വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കുമോ ;

(ബി)പുതിയ ടെന്‍ഡര്‍ വിളിച്ച് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എത്ര വര്‍ഷം സമയമെടുക്കുമെന്നാണ് കരുതുന്നത് ;

(സി)പദ്ധതിയുടെ ടെന്‍ഡര്‍ ഡോക്യുമെന്റ് ഉണ്ടാക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതാരെയാണ് ;

(ഡി)ഇവര്‍ക്ക് ഈ രംഗത്തുള്ള മുന്‍പരിചയം വ്യക്തമാക്കുമോ;

()കേന്ദ്ര ഷിപ്പിങ് കോര്‍പ്പറേഷനെ പദ്ധതിയില്‍ പങ്കാളിയാക്കാന്‍ താത്പര്യമുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

146

പുന്നപ്ര ഹാര്‍ബര്‍ നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര ഫിഷ് ലാന്റിംഗ് സെന്റര്‍ ഹാര്‍ബര്‍ ആയി ഉയര്‍ത്തുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവോ ; ഇതിന്റെ സാധ്യതാ പഠനത്തിന് തുക വകയിരുത്തിയിരുന്നുവോ എന്നു വ്യക്തമാക്കുമോ ;

(ബി)സാധ്യതാ പഠനം നടത്തിയതിന്റെ റിപ്പോര്‍ട്ട് ലഭിച്ചുവോ ;

(സി)പുന്നപ്ര ഫിഷ് ലാന്റിംഗ് സെന്ററില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)പുന്നപ്ര ഹാര്‍ബര്‍ നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കുമോ ?

147

രാമന്തളി നടപ്പാലം നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വലിയപറമ്പ് പഞ്ചായത്തിനെ രാമന്തളിയുമായി ബന്ധിപ്പിക്കുന്ന 'രാമന്തളി നടപ്പാലം നിര്‍മ്മാണം' ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും ഈ പ്രവൃത്തി എന്നാരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

148

ഓലക്കാല്‍ക്കടവിന് പാലം നിര്‍മ്മിക്കുന്നത് സംബന്ധിച്ച്

ശ്രീ. റ്റി. വി. രാജേഷ്

()മാടായി പഞ്ചായത്തിലെ ചൂട്ടാടിനെയും രാമന്തളി പഞ്ചായത്തിലെ ഓലക്കാലിനെയും മത്സ്യബന്ധന ഗ്രാമങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് ഏറ്റവും ഉപയോഗപ്രദവുമായ ഓലക്കാല്‍ക്കടവിന് പാലം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)പ്രസ്തുത പാലം നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

149

ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയുള്ള റോഡുനിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

()2012-2013 സാമ്പത്തിക വര്‍ഷം റോഡ് നിര്‍മ്മാണത്തിനായി ഫിഷറീസ് വകുപ്പില്‍ നിന്നും എന്തുതുക അനുവദിച്ചുവെന്ന് അറിയിക്കുമോ ;

(ബി)ആലപ്പുഴ ജില്ലയില്‍ എന്തു തുക അനുവദിച്ചു ;

(സി)അമ്പലപ്പുഴ എം.എല്‍.എ നിര്‍ദ്ദേശിച്ച എത്ര റോഡുകള്‍ക്ക് ഈ സാമ്പത്തികവര്‍ഷം ഫിഷറീസ് വകുപ്പ് ഫണ്ട് അനുവദിച്ചു ;

(ഡി)അമ്പലപ്പുഴ എം.എല്‍.എ നിര്‍ദ്ദേശിക്കാത്ത എത്ര റോഡുകള്‍ക്ക് അമ്പലപ്പുഴ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പില്‍ നിന്നും ഫണ്ട് അനുവദിച്ചുവെന്ന് അറിയിക്കുമോ ?

150

വലിയപറമ്പ് പഞ്ചായത്തിലെ റോഡ് നിര്‍മ്മാണം


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()വലിയപറമ്പ് തീരദേശ പഞ്ചായത്തില്‍ ഗതാഗതയോഗ്യമായ റോഡുകള്‍ ഒന്നുംതന്നെ ഇല്ലാത്തവിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ ദ്വീപ് പഞ്ചായത്തില്‍ റോഡ് നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.