UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

151

അപ്ഗ്രഡേഷന്‍ ഓഫ് കോസ്റല്‍ റോഡ് പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് താലൂക്കിലെ ഫിഷറീസ് വകുപ്പ് മുഖാന്തിരം അപ്ഗ്രഡേഷന്‍ ഓഫ് കോസ്റല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കുട്ടനാട്ടിലെ ഏതെല്ലാം റോഡുകളുടെ എസ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)കുട്ടനാട്ടിലെ ഭരണാനുമതി ലഭ്യമായ പ്രവൃത്തികളുടെ ലിസ്റ് തയ്യാറാക്കുമോ?

152

ചെറുവത്തൂര്‍ ഫിഷറീസ് ഹാര്‍ബര്‍ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ചെറുവത്തൂര്‍ ഫിഷറീസ് ഹാര്‍ബര്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവശ്യമായ കരിങ്കല്ല് ലഭ്യമല്ലാത്തിനാല്‍ പണി നിലച്ച വിവരം ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും പണി പുനരാരംഭിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?

153

ഫിഷിംഗ് ഹാര്‍ബറുകളുടെ നവീകരണം

ശ്രീ. കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.പി. വിന്‍സെന്റ്

,, പി. . മാധവന്‍

()ഫിഷിംഗ് ഹാര്‍ബറുകള്‍ നവീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ക്ക് ലഭിക്കുന്ന കേന്ദ്ര സഹായങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്?

154

പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബര്‍ തുടങ്ങാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ഹാര്‍ബറിനായി ഇതുവരെ എത്ര തുക ചെലവഴിച്ചു ;

(ബി)അന്വേഷണ ഗവേഷണ പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കൂടുതല്‍ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)ഹാര്‍ബര്‍ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

155

തവന്നൂര്‍ മണ്ഡലത്തിലെ പദ്ധതികള്‍

ഡോ. കെ. ടി. ജലീല്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തവന്നൂര്‍ മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ പുരോഗതി എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

156

തുറമുഖ വകുപ്പിന്‍കീഴില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല മണ്ഡലത്തില്‍ തുറമുഖവകുപ്പിന്‍കീഴില്‍ ഈ സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നു പറയാമോ; ഇതിനോടകം ഇതിനുവേണ്ടി എത്ര തുക ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ;

(ബി)അന്ധകാരനാഴിയടക്കമുളള ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനു കീഴില്‍ വരുന്ന ഏതെല്ലാം ജോലികളാണ്ചേര്‍ത്തല മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും അതിന് എത്ര തുക ഈ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും പറയാമോ ?

157

വെള്ളയില്‍ മത്സ്യബന്ധന തുറമുഖം

ശ്രീ. രാജു എബ്രഹാം

()കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിന് കേന്ദ്ര കൃഷിമന്ത്രാലയത്തില്‍ നിന്നും ലഭിച്ച ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)കേന്ദ്ര ഗവണ്‍മെന്റിന്റെ ആനിമല്‍ ഹസ്ബന്ററി ആന്റ് ഫിഷറീസ് വകുപ്പിന്റെ ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ടോ;

(സി)നിര്‍ദ്ദിഷ്ട ചെലവ്, കേന്ദ്രം അനുവദിച്ച തുക, സംസ്ഥാനം ബഡ്ജറ്റില്‍ വകയിരുത്തിയ തുക, പ്രവര്‍ത്തനം എന്ന് ആരംഭിക്കും എന്നീ കാര്യങ്ങള്‍ വിശദമാക്കുമോ?

158

മാരിടൈം ബോര്‍ഡ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' .പി. അബ്ദുള്ളക്കുട്ടി

'' റ്റി.എന്‍. പ്രതാപന്‍

'' ആര്‍. സെല്‍വരാജ്

()മാരിടൈം ബോര്‍ഡ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തെല്ലാമാണ് ;

(സി)ജലത്തില്‍ കൂടിയുള്ള ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ബോര്‍ഡ് രൂപീകരണം വഴി ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ മേഖലയിലുളള വിവിധ ഏജന്‍സികളെ ബോര്‍ഡ് രൂപീകരണത്തില്‍ സംയോജിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ;

()ഇതിനുള്ള നിയമനിര്‍മ്മാണ നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

159

തീരദേശ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. കെ. ദാസന്‍

()തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ റോഡുകളുടെ വിശദവിവരം ലഭ്യമാക്കാമോ; പ്രസ്തുത റോഡുകളുടെ ടെക്നിക്കല്‍ നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;

(ബി)പുതുതായി ഭരണാനുമതി നല്‍കുന്നതിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരില്‍ എസ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ള റോഡുകളുടെ വിശദവിവരം ലഭ്യമാക്കാമോ;

(സി)പ്രസ്തുത റോഡുകളുടെ എസ്റിമേറ്റിന് അംഗീകാരം നല്‍കി ഭരണാനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

160

പൊന്നാനി ഫിഷിംഗ് ഹാര്‍ബര്

ഡോ. കെ. ടി. ജലീല്‍

()പൊന്നാനി ഫിഷിംഗ് ഹാര്‍ബറിന്റെ പൂര്‍ത്തീകരണത്തോടെ ഇതിന്റെ വിപരീത ദിശയില്‍ സ്ഥിതിചെയ്യുന്ന പുറത്തൂര്‍ പഞ്ചായത്തിലെ പളളിക്കടവ് പ്രദേശം 1500 മീറ്റര്‍ ചുറ്റളവില്‍ വെളളത്തിന്റെ ശക്തമായ സമ്മര്‍ദ്ദം കാരണം ദിവസവും ഇടിഞ്ഞ് കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതു പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ എന്തെല്ലാം പദ്ധതികളാണ് എടുക്കാനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?

161

പരവൂര്‍ ഫിഷ്ലാന്റിംഗ് സെന്റര്‍

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പരവൂര്‍ ഫിഷ്ലാന്റിംഗ് സെന്ററിന് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത സെന്ററിന്റെ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ നടത്തുന്നതിലേക്ക് തുക അനുവദിച്ച് നല്‍കിയിരുന്നുവോ; എങ്കില്‍ എത്ര രൂപയാണെന്നും എന്നാണെന്നും അറിയിക്കുമോ;

(സി)ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ എന്നാണ് ആരംഭിച്ചത്; എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ നടത്തിയെന്നും, നിലവിലുളള പ്രവര്‍ത്തനപുരോഗതി എന്താണെന്നും അറിയിക്കുമോ;

(ഡി)മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഫിഷ്ലാന്റിംഗ് സെന്റര്‍ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

162

മത്സ്യത്തൊഴിലാളികളും ഭൂമാഫിയയും

ശ്രീ. .എം. ആരിഫ്

()ആലപ്പുഴ ജില്ലയില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളി കളുടെ സ്ഥലങ്ങള്‍ റിസോര്‍ട്ടുകള്‍ക്കായി ഭൂമാഫിയകള്‍ വാങ്ങികൂട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ പ്രവണത സംബന്ധിച്ച് ലഭ്യമായ വിശദാംശം വ്യക്തമാക്കുമോ ;

(സി)മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായി പരിഗണിച്ചുവരുന്ന ജില്ലയിലെ സ്ഥലങ്ങള്‍ ഏതൊക്കെയാണ് ; ഈ ഗ്രാമങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഭൂമി വിറ്റുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ ?

163

മത്സ്യത്തൊഴിലാളികളുടെ പെന്‍ഷന്‍

ശ്രീ. എസ്. ശര്‍മ്മ

ഗവണ്‍മെന്റ് അധികാരമേറ്റശേഷം 60 വയസ്സ് കഴിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന പെന്‍ഷന്‍ തുക നല്‍കാനായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ ?

164

മത്സ്യവിത്ത് നിയമം


ശ്രീ. വര്‍ക്കല കഹാര്‍

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()മല്‍സ്യവിത്ത് നിയമം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)മല്‍സ്യവിത്തുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദമാക്കുമോ ?

165

മത്സ്യ തൊഴിലാളികള്‍ക്കുളള അപകട ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, എം. . വാഹീദ്

,, പാലോട് രവി

()മത്സ്യ തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അപകട ഇന്‍ഷ്വറന്‍സ് പദ്ധതി കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)ഈ കാലയളവില്‍ ഇന്‍ഷ്വറന്‍സ് തുക എത്രകണ്ട് വര്‍ദ്ധിപ്പിക്കുകയുണ്ടായി?

166

മാതൃകാ മത്സ്യബന്ധന ഗ്രാമങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, പാലോട് രവി

,, എം. . വാഹീദ്

,, എം. പി. വിന്‍സെന്റ്

()മാതൃകാ മത്സ്യബന്ധന ഗ്രാമങ്ങളുടെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഈ ഗ്രാമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്കായി ഗ്രാമങ്ങളില്‍ ഒരുക്കിയിട്ടുള്ളത് ;

(ഡി)ഇതിനായി എന്തെല്ലാം കേന്ദ്രസഹായങ്ങള്‍ ലഭ്യമാണ് ?

167

മത്സ്യബന്ധനയാനങ്ങള്‍ക്കുളള മണ്ണെണ്ണ പെര്‍മിറ്റ്

ശ്രീ. പി.കെ. ഗുരുദാസന്‍

,, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, എസ്. ശര്‍മ്മ

,,സി.കൃഷ്ണന്‍

()മത്സ്യബന്ധനയാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനുളള എഞ്ചിന്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയായോ;

(ബി)എത്ര വളളങ്ങളിലെ എന്‍ജിനുകള്‍ക്കാണ് ഇപ്രകാരം മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നത്; പെര്‍മിറ്റ് നിഷേധിച്ചവ എത്ര;

(സി)വെരിഫിക്കേഷന്‍ നടപടികളില്‍ നിരവധി ക്രമക്കേടുകള്‍ ഉളളതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ഡി)അന്യസംസ്ഥാനങ്ങളില്‍ നിന്നുളള യാനങ്ങള്‍ വ്യാജമായി പെര്‍മിറ്റു നേടുന്നതായ വാര്‍ത്തയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഒരു എന്‍ജിന് പ്രതിമാസം എത്ര ലിറ്റര്‍ മണ്ണെണ്ണ നല്‍കാനാണ് ഉദ്ദേശിക്കുന്നത്; ഇത് എത്ര ദിവസത്തേക്ക് മതിയാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര;

()കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന മണ്ണെണ്ണക്കുപുറമേ സബ്സിഡി നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

168

അലങ്കാര മത്സ്യകൃഷി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

()അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതുവഴി എന്തെല്ലാം വികസന സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(ഡി)നിലവിലുള്ള അക്വേറിയങ്ങള്‍ കാലാനുസൃതമായി പുനരുദ്ധരിക്കുവാനും പുതിയ അക്വേറിയങ്ങള്‍ തുടങ്ങുവാനും നടപടികള്‍ സ്വീകരിക്കുമോ?

169

മത്സ്യസമൃദ്ധി പദ്ധതി

ശ്രീ. വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

()സംസ്ഥാനത്ത് മത്സ്യസമൃദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)ഉള്‍നാടന്‍ മത്സ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ഡി)എവിടെയെല്ലാമാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത് ;

()ഏതെല്ലാം ഏജന്‍സിയുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്?

170

മത്സ്യഗ്രാമപദ്ധതി

ശ്രീ.ജി.എസ്.ജയലാല്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തീരദേശമേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി മത്സ്യഗ്രാമം പദ്ധതി നടപ്പിലാക്കിയിരുന്നോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ എവിടെയൊക്കെയാണെന്ന വിശദാംശം അറിയിക്കുമോ;

(ബി)മത്സ്യഗ്രാമപദ്ധതി പ്രകാരം ഓരോസ്ഥലത്തും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് തുക സഹിതം അറിയിക്കുമോ;

(സി)ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പരവൂരില്‍ മത്സ്യഗ്രാമം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നുവോ; എങ്കില്‍ അതിന്മേല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ വിശദാംശം അറിയിക്കാമോ;

(ഡി)പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഏറെ വസിക്കുന്ന പ്രദേശം എന്ന പരിഗണന നല്‍കി പരവൂരില്‍ മത്സ്യഗ്രാമം പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

171

.സി..ഡി.പി. പദ്ധതി

ശ്രീ. കെ. ദാസന്‍

()മത്സ്യ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഐ.സി..ഡി.പി. പദ്ധതിയില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ഏതെല്ലാം മത്സ്യഗ്രാമങ്ങളിലാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്നത് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി തീരദേശ വികസന കോര്‍പ്പറേഷന്‍ കൊയിലാണ്ടി മത്സ്യ ഗ്രാമത്തിന്റേതായി എസ്റിമേറ്റ്/പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി)കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റ് മത്സ്യ ഗ്രാമങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

172

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പഞ്ഞമാസ സമാശ്വാസ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

()സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പഞ്ഞമാസ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യത്തിന് ഈ വര്‍ഷം എത്ര മത്സ്യത്തൊഴിലാളികള്‍ അര്‍ഹരായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതിയിലൂടെ ഓരോ തൊഴിലാളിക്കും മാസം എത്ര രൂപ വീതം ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ ;

(സി)ഇതിനായുള്ള കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ എത്ര രൂപവീതമാണെന്നും ഇവ ലഭ്യമായിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ ;

(ഡി)പദ്ധതികളുടെ തുക സമാഹരിച്ച് വിതരണം ചെയ്യുന്നതിനുള്ള ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നത് ;

()ഈ വര്‍ഷം ഇതുവരെ എത്ര പേര്‍ക്ക് തുക വിതരണം ചെയ്തു ;

(എഫ്)തീരപ്രദേശത്ത് കടല്‍ക്ഷോഭവും മത്സ്യദൌര്‍ലഭ്യവും നേരിടുന്ന ഈ മാസങ്ങളില്‍ കൃത്യമായി തുക വിതരണം ചെയ്യാനാരംഭിച്ചിട്ടില്ലെങ്കില്‍ അതിന്റെ കാരണമെന്തെന്നും ഉത്തരവാദിത്വം ആര്‍ക്കാണെന്നും വ്യക്തമാക്കുമോ ?

173

മത്സ്യത്തൊഴിലാളികള്‍ക്കുള്ള പഞ്ഞമാസ സമാശ്വാസ പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()2012-13 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പഞ്ഞമാസ സമാശ്വാസ പദ്ധതി പ്രകാരം നല്‍കാനുണ്ടായിരുന്ന തുക എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത തുക പൂര്‍ണ്ണമായും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയോ;

(സി)എങ്കില്‍ ഏതു മാസമാണ് തുക നല്‍കിത്തുടങ്ങിയതെന്നും ഏതുമാസമാണ് പൂര്‍ണ്ണമായും ലഭ്യമാക്കിയതെന്നും വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത തുക ലഭ്യമാക്കണമെങ്കില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൌണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; എങ്കില്‍ എന്നുമുതലാണ് ഇത് നിര്‍ബന്ധമാക്കിയതെന്നും ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന നേട്ടം എന്തെന്നും വ്യക്തമാക്കാമോ ?

174

മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

()ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് നല്‍കിയ ആകെ തുക എത്രയെന്ന് വ്യക്തമാക്കാമോ; ഇതിനാവശ്യമായ മൊത്തം തുക എത്ര യാണ്;

(ബി)ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം സംസ്ഥാനത്തെ മത്സ്യ സഹകരണ സംഘങ്ങള്‍ എഴുതിത്തള്ളിയ ആകെ വായ്പാത്തുക എത്രയെന്ന് വ്യക്തമാക്കാമോ ?

175

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നടപടി

ശ്രീ. . . അസീസ്

()മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വഴി എന്തു തുകയുടെ ആനുകൂല്യമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയത്;

(ബി)കമ്മീഷന്‍ എത്ര അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിച്ചു;

(സി)ഇനി തീര്‍പ്പു കല്‍പ്പിക്കാതെ എത്ര അപേക്ഷകളാണ് കമ്മീഷന്‍ ആസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്;

(ഡി)യുദ്ധകാലാടിസ്ഥാനത്തില്‍ അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

176

ശ്രീ. ബാഹുലേയന് ഇന്‍ഷ്വറന്‍സ് ആനുകൂല്യം

ശ്രീ. സി. കെ. സദാശിവന്‍

()കുലശേഖരപുരം മത്സ്യഗ്രാമത്തിലെ 1322-ാം നമ്പര്‍ അംഗമായിരുന്ന ശ്രീ. ബാഹുലേയന്‍ മത്സ്യബന്ധനത്തിനിടെ 2.12.2010 ല്‍ കായംകുളം കായലില്‍ മുങ്ങിമരിക്കുകയുണ്ടായി. ടി ആളുടെ ഭാര്യ കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ക്ളാപ്പന വില്ലേജില്‍ ആലുംപീടിക പ്രയാര്‍ തെക്ക് വിഷ്ണുഭവനത്തില്‍ ശ്രീമതി കുഞ്ഞുമോള്‍, തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലേക്ക് ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഇന്‍ഷ്വറന്‍സ് തുക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ശ്രീ. ബാഹുലേയന്റെ കുടുംബത്തിന് ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

177

മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണം

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്ത് ഈ സാമ്പത്തികവര്‍ഷം എത്ര മത്സ്യ മാര്‍ക്കറ്റുകള്‍ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ മാര്‍ക്കറ്റ് നവീകരണത്തിനും എത്ര രൂപയാണ് മുതല്‍ മുടക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഓരോ നിയോജകമണ്ഡലത്തിലും ഒരു മാര്‍ക്കറ്റ് എന്ന രീതിയില്‍ ഈ പദ്ധതി നടപ്പില്‍ വരുത്തുവാന്‍ തയ്യാറാകുമോ?

178

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, ടി. യു. കുരുവിള

()സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)മത്സ്യത്തൊഴിലാളികളുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;

(സി)നിലവില്‍ മത്സ്യത്തൊഴിലാളികളുടെ ഏതെല്ലാം കടങ്ങളാണ് എഴുതിത്തള്ളുന്നതെന്ന് വ്യക്തമാക്കുമോ ?

179

മത്സ്യകൃഷി

ശ്രീ. എസ്. ശര്‍മ്മ

()സംസ്ഥാനത്തെ മത്സ്യകൃഷിക്ക് ആവശ്യമായ മത്സ്യ-ചെമ്മീന്‍ വിത്തുകള്‍ 80 ശതമാനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മത്സ്യവിത്ത് ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എത്ര ഫാമുകള്‍ ഇപ്പോള്‍ പാട്ടത്തിന് നല്‍കിയിട്ടുണ്ട് ; ഇവ ഏറ്റെടുത്ത് പൊതുമേഖലയില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമോ ?

180

ഫിഷറീസ് സര്‍വ്വകലാശാല

ശ്രീ. കെ. അച്ചുതന്‍.

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

()ഫിഷറീസ് സര്‍വ്വകലാശാലയെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തുന്ന കാര്യം ആലോചന യിലുണ്ടോ; വിശദമാക്കുമോ ;

(ബി)അപ്രകാരം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളും നേട്ടങ്ങളും എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(സി)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനായി ലഭിക്കുന്നത്; വിശദമാക്കുമോ ?

181

വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ്

ശ്രീ. .പി. ജയരാജന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, കെ. സുരേഷ് കുറുപ്പ്

ഡോ കെ. ടി. ജലീല്‍

()ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ ടിക്കറ്റ് ഇനത്തില്‍ കൊള്ളയടിക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി സ്വകാര്യ വിമാനകമ്പനികള്‍ക്ക് അധിക നിരക്ക് ഈടാക്കാന്‍ അവസരമൊരുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)മലയാളികളെ സ്വകാര്യ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കിലൂടെ കൊള്ളയടിക്കുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ഡി)ഗള്‍ഫ്-കേരള സെക്ടറില്‍ വിമാനക്കമ്പനി രൂപീകരിച്ച് സര്‍വ്വീസ് നടത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ ; ഇക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ടോ ; വിശദമാക്കാമോ ?

182

കണ്ണൂര്‍ വിമാനത്താവളം

ശ്രീ. സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

()കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇതിന്റെ പാരിസ്ഥിതിക പഠനം പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

()കേന്ദ്ര പ്രതിരോധ വകുപ്പിന്റെ അനുമതിയിലുണ്ടായിരുന്ന നിബന്ധനകളില്‍ സംസ്ഥാന താല്‍പര്യത്തിന് അനുകൂലമായ ഇളവുകള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

183

എയര്‍ കേരള പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

()എയര്‍ കേരള പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഇതിന്റെ നടത്തിപ്പിനായി കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കോര്‍ കമ്മിറ്റിയുടെ ചുമതലകള്‍ എന്തെല്ലാം;

(ഡി)പദ്ധതിയുടെ അപേക്ഷ ഡി.ജി.സി.-ക്ക് നല്‍കിയിട്ടുണ്ടോ;

()പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

184

കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്ട്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്ടിന്റെ കണ്‍സള്‍ട്ടന്റായി ഏതെല്ലാം സ്ഥാപനങ്ങളെ നിയോഗിച്ചിട്ടുണ്ട്; ഇതിനായി അപേക്ഷിച്ചിട്ടുള്ളവര്‍ ഏതൊക്കെ കമ്പനി കളായിരുന്നു ;

(ബി)കണ്‍സള്‍ട്ടന്‍സി കമ്പനിയുമായി എഗ്രിമെന്റ് വച്ചിട്ടുണ്ടെ ങ്കില്‍ അവയിലെ വ്യവസ്ഥകളും കമ്പനി ചെയ്യേണ്ടുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ ;

(സി)ഏതെല്ലാം എയര്‍പോര്‍ട്ട് പ്രോജക്ടുകളില്‍ പ്രസ്തുത കമ്പനി നേരിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട് ?

185

വയനാട്ടിലെ വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട്ടില്‍ ആരംഭിക്കുന്ന ചെറു വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടം വരെയായെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത വിമാനത്താവളത്തിന്റെ സാങ്കേതിക പഠനത്തിനു ഏതു ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ഏജന്‍സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.