UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

391

സംസ്ഥാനത്തെ പവര്‍കട്ട്

ശ്രീ. .. അസീസ്

()സംസ്ഥാനത്ത് ഇപ്പോള്‍ പവര്‍കട്ടും ലോഡ്ഷെഡിംഗും ഒരു ദിവസം എത്ര മണിക്കൂറാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;

(ബി)അപ്രഖ്യാപിത പവര്‍കട്ട് എത്ര മണിക്കൂറാണ്;

(സി)എന്നുമുതലാണ് നിലവിലുളള പവര്‍കട്ട് ഏര്‍പ്പെടുത്തിയത്; എന്നത്തേക്ക് ഇത് പിന്‍വലിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

392

എല്ലാവീടുകളിലും വൈദ്യുതി

ശ്രീ. വി. ശിവന്‍കുട്ടി

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയിരുന്ന എല്ലാവീടുകളിലും വൈദ്യുതി എന്ന പദ്ധതി ഇപ്പോഴും നടപ്പിലാക്കിവരുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി എന്ന് ജില്ലതിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

393

വൈദ്യുതിചാര്‍ജ് വര്‍ദ്ധന

ശ്രീ. കെ.വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പ്രാവശ്യം വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു ; വിശദാംശം നല്‍കുമോ ; വര്‍ദ്ധിപ്പിച്ച താരിഫിന്റെ നിരക്ക് അറിയിക്കുമോ ;

(ബി)വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(സി)വൈദ്യുതി ഉപയോഗത്തിന് (ഗാര്‍ഹികവും, ഗാര്‍ഹികേതരവും) നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ; കൂടുതല്‍ നിയന്ത്രണം ഈ മേഖലയില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

 
394

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയും ലോഡ് ഷെഡ്ഡിംഗും

ശ്രീ. എം. ഹംസ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര പ്രാവശ്യം ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യിതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചു; വിശദാംശം ലഭ്യമാക്കാമോ; ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുണ്ടായ കാരണം വിശദമാക്കാമോ;

(ബി)2006-2011 കാലയളവില്‍ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് എത്ര വൈദ്യുതി ലഭിച്ചിരുന്നെന്നും, 2011 ജൂലായ് 1 മുതല്‍ 2012 ഒക്ടോബര്‍ 31 വരെ കേന്ദ്ര പൂളില്‍ നിന്നും സംസ്ഥാന വിഹിതമായി എത്ര വൈദ്യുതി ലഭിച്ചുവെന്നും വിശദാംശം ലഭ്യമാക്കാമോ;

(സി)വര്‍ദ്ധിപ്പിച്ച രീതിയില്‍ കേന്ദ്രവിഹിതം അനുവദിച്ചിട്ടും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് നടപ്പിലാക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?

395

ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. ബാബു. എം. പാലിശ്ശേരി

()ഗാര്‍ഹിക കണക്ഷന്‍ ഉള്ളവര്‍ക്ക് യൂണിറ്റിന് എത്ര രൂപയാണ് കെ.എസ്..ബി. ഈടാക്കി ക്കൊണ്ടിരിക്കുന്നത്;

(ബി)വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശമുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപ വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി)സംസ്ഥാനത്ത് 2006 മുതല്‍ 2011 വരെ വര്‍ഷങ്ങളില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ഡി)അവസാനമായി വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് ഏത് വര്‍ഷത്തിലാണ്?

396

2012 നവംബര്‍ 30 വരെയുള്ള വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക

ശ്രീമതി കെ. എസ്. സലീഖ

()വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ 2012 നവംബര്‍ 30 വരെ പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക തുക എത്ര കോടി രൂപയാണ് ;

(ബി)അതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍. സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ കുടിശ്ശിക എത്ര കോടി രൂപയെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ ;

(സി)ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയ സര്‍ക്കാര്‍ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം, സഹകരണ സ്ഥാപനം, തദ്ദേശ സ്വയം ഭരണ സ്ഥാപനം, സ്വകാര്യ സ്ഥാപനം എന്നിവ ഏതൊക്കെയാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ വരുത്തിയ കുടിശ്ശിക എത്ര രൂപയെന്നും വ്യക്തമാക്കുമോ ;

(ഡി)ഇത്തരത്തിലുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരത്തില്‍ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.എസ്..ബി. നടപടിയെടുത്തുവെന്ന് വ്യക്തമാക്കുമോ ;

(എഫ്)ഇപ്രകാരമുള്ള കുടിശ്ശിക പിരിച്ചെടുക്കാതെ നഷ്ടത്തിന്റെ പേരില്‍ അടിക്കടി വൈദ്യുതി ചാര്‍ജ്ജും, പവര്‍കട്ടും, ലോഡ് ഷെഡിംഗും ഏര്‍പ്പെടുത്തി ഉപഭോക്താക്കളെ ദ്രോഹിക്കുകയാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

397

സ്ളാബ് അടിസ്ഥാനത്തിലുള്ള വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. എം. ചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം സ്ളാബുകളിലുള്ള ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന നടപ്പിലാക്കിയിട്ടുള്ളത് ;

(ബി)ഇതുമൂലം വൈദ്യുതി ബോര്‍ഡിന് പ്രതിമാസം എത്ര രൂപയാണ് അധികവരുമാനമായി ലഭിക്കുന്നത് ;

(സി)വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ നിന്നും ഏതെല്ലാം വിഭാഗങ്ങളെയാണ് ഒഴിവാക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി)ജനകീയ സമിതികള്‍ നടത്തിവരുന്ന കുടിവെള്ള പദ്ധതികളെ ചാര്‍ജ്ജ് വര്‍ദ്ധന വളരെയധികം ദോഷകരമായി ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()ജനകീയ സമിതികള്‍ നടത്തിവരുന്ന കുടിവെള്ള പദ്ധതികളെ ചാര്‍ജ്ജ് വര്‍ദ്ധനവില്‍ നിന്നും അധിക സെക്യൂരിറ്റി തുക അടക്കുന്നതിന്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

 
398

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ചാര്‍ജ് വര്‍ദ്ധനവിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)ഇപ്രകാരം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കാമോ ;

(ഡി)വീണ്ടും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോ;

()എങ്കില്‍ എന്തുകൊണ്ടാണെന്ന് പറയാമോ ;

(എഫ്)ഇപ്രകാരം വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാന്‍ കെ.എസ്..ബി, റഗുലേറ്ററി കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(എഫ്)ഭാവിയില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് ഒഴിവാക്കുന്നകാര്യം പരിഗണിക്കുമോ ?

399

വൈദ്യുതി ബോര്‍ഡിന്റെ കുടിശ്ശിക

ശ്രീ. പി. തിലോത്തമന്‍

()വൈദ്യുതി ബോര്‍ഡിന് കുടിശ്ശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കുമോ; വന്‍ വരുമാനമുള്ള കമ്പനികള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്‍ മാധ്യമ സ്ഥാപനങ്ങള്‍ എന്നീ വിഭാഗത്തില്‍ എത്രകോടി വീതം കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും പ്രസ്തുത സ്ഥാപനങ്ങളുടെ പേരുവിവരവും വെളിപ്പെടുത്തുമോ; ഈ തുക പിരിച്ചെടുക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് പറയുമോ;

(ബി)വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയിനത്തില്‍ ലഭിക്കാനുള്ള തുക പിരിച്ചെടുക്കുന്ന നടപടികളില്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര രൂപയുടെ സ്റേ വിവിധ കേസുകളില്‍ അനുവദിച്ചുവെന്നും അവ ഏതെല്ലാം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും വ്യക്തമാക്കുമോ?

400

സ്വകാര്യപങ്കാളിത്തത്തോടെ ചെറുകിട ജലവൈദ്യുത പദ്ധതികള്

ശ്രീ. കെ.വി. അബ്ദുള്‍ഖാദര്‍

()സ്വകാര്യ പങ്കാളിത്തത്തോടെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനുള്ള നയത്തിന് അന്തിമരൂപം നല്‍കിയിട്ടുണ്ടോ; ഇത് സംബന്ധമായി പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ചെറുകിട മേഖലയിലെ എല്ലാത്തരം വൈദ്യുത പദ്ധതികള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണോ;

(സി)പ്രസ്തുത നയത്തിന്റെ അടിസ്ഥാനത്തില്‍ എത്ര പദ്ധതികള്‍ക്കുള്ള ഓഫര്‍ ലഭിക്കുകയുണ്ടായി; ഏതെല്ലാം; വിശദമാക്കാമോ ;

(ഡി)ബില്‍ഡ് ഓപ്പറേറ്റ് -ട്രാന്‍സ്ഫര്‍ രീതിയില്‍ എത്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും; ഏതൊക്കെ; വിശദമാക്കുമോ ; പദ്ധതി അനുവദിക്കാനുള്ള യോഗ്യത എന്താണ്; വ്യക്തമാക്കുമോ?

401

ജലവൈദ്യുത പദ്ധതികള്‍

ഡോ. ടി. എം. തോമസ് ഐസക്

()സംസ്ഥാനത്തെ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടുകള്‍ ഓരോന്നിന്റെയും സ്ഥാപിത ശേഷി, ജനറേഷന്‍ കപ്പാസിറ്റി, കഴിഞ്ഞ പത്ത് വര്‍ഷത്തെ മൊത്തം ജനറേഷന്‍ എന്നീവ ഓരോ പദ്ധതി തിരിച്ച് വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതികള്‍ ഓരോന്നും സ്ഥാപിക്കപ്പെട്ടത് ഏത് വര്‍ഷങ്ങളിലായിരുന്നു; ഈ പദ്ധതികള്‍ ഓരോന്നും 'റെനവേറ്റ്' ചെയ്യേണ്ടത് ഏത് വര്‍ഷങ്ങളിലാണ്;

(സി)പ്രസ്തുത പദ്ധതികളില്‍ ഇതിനകം 'റെനവേറ്റ്' ചെയ്തവ ഏതൊക്കെയാണ്;

(ഡി)ഹൈഡ്രോ ഇലക്ട്രിക്കല്‍ പദ്ധതികളുടെ സെന്‍ട്രല്‍ ഇലട്രിസിറ്റി അതോറിറ്റി കണക്കാക്കിയ കാലദൈര്‍ഘ്യം എത്രയാണെന്ന് വിശദമാക്കുമോ?

402

ആര്‍..പി.ഡി.ആര്‍.പി. പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()ആര്‍..പി.ഡി.ആര്‍.പി. പദ്ധതി പ്രകാരം അങ്കമാലി, കാലടി, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ 21.9 കി.മീ. ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നതിനായുള്ള 207.96 കോടി രൂപചെലവു വരുന്ന കൊച്ചിനഗരപദ്ധതിയുടെ ദര്‍ഘാസ്നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ബി)പ്രസ്തുത പ്രവര്‍ത്തി നടപ്പിലാക്കുന്നതിലെ കാലതാമസമെന്തെന്ന് വ്യക്തമാക്കാമോ ?

403

ഭൂഗര്‍ഭ കേബിള്‍ സംവിധാനം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ ആറുകോടിയോളം രൂപ ചെലവഴിച്ചു സ്ഥാപിച്ച ഭൂഗര്‍ഭ കേബിള്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദ്ദേശം നല്കുമോ;

(സി)എന്നത്തേയ്ക്ക് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാവുമെന്ന് വ്യക്തമാക്കാമോ?

404

സൌരോര്‍ജ്ജ പദ്ധതികള്‍

ശ്രീ. എം. . ബേബി

()സൌരോര്‍ജ്ജം ഉപയോഗപ്പെടുത്താനുള്ള എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)സൌരോര്‍ജ്ജം അടിസ്ഥാനമാക്കി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

405

പുതിയ വൈദ്യുത പദ്ധതികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി തുടങ്ങിയ വൈദ്യുത പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;

(ബി)ഇതില്‍നിന്നുള്ള ഉല്‍പാദനം എത്രയെന്ന് വിശദമാക്കുമോ;

(സി)മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ ഏതാണ്; എന്താണ് തടസ്സം എന്നു വിശദമാക്കാമോ;

(ഡി)കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിനുപുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ എന്തു തുക ചെലവഴിച്ചു; വിശദമാക്കാമോ?

406

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപ്പടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തില്‍ രൂക്ഷമായിട്ടുള്ള വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എന്തൊക്കെ നടപടികളാണ് ബോര്‍ഡ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)ഗാര്‍ഹിക ഉപഭോഗത്തിന് നിശ്ചിത യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)എങ്കില്‍ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാകുമെന്ന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയാല്‍ ഉപയോഗം കുറയുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ ?

407

ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടുകള്‍

ഡോ. ടി. എം. തോമസ് ഐസക്

()ബോര്‍ഡില്‍ ലഭ്യമായ കണക്കുപ്രകാരം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകള്‍ ഓരോന്നും നാളിതുവരെ പ്രതിവര്‍ഷം എത്ര യൂണിറ്റ് വീതം വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുകയുണ്ടായെന്ന് വര്‍ഷം തിരിച്ച് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ ഓരോന്നും ഏത് വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്തിട്ടുളളതാണ്; ഓരോന്നിന്റെയും കാലാവധി എത്ര വര്‍ഷമാണ്; കാലാവധി പിന്നിട്ട പദ്ധതികളില്‍ പുനരുദ്ധാരണം നടത്തേണ്ടതായി കണ്ടെത്തപ്പെട്ടത് ഏതൊക്കെയാണ്; ഇതിനകം പുനരുദ്ധാരണം നടത്തിയവ ഏതൊക്കെയാണ്; വിശദമാക്കുമോ?

408

ബൈതരണി കല്‍ക്കരി പാടത്തു നിന്നും വൈദ്യുതി

ശ്രീ. . കെ. ബാലന്‍

()ബൈതരണി കല്‍ക്കരിപാടത്തു നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏതു ഘട്ടത്തിലെത്തിയെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉല്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)എന്നത്തേക്ക് ഉല്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി)പ്രസ്തുത നിലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ

409

ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്കായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം എന്ത് തുക പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയെന്നും എന്ത് തുക ചെലവഴിച്ചു എന്നുമുളളതിന്റെ കണക്ക് ലഭ്യമാക്കുമോ ?

410

മാലിന്യത്തില്‍ നിന്നും വൈദ്യൂതി ഉത്പാദനം

ശ്രീ. എം. ഉമ്മര്‍

()മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)നിലവില്‍ ഏതൊക്കെ ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇപ്രകാരം ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിതരണത്തെയും ഉടമസ്ഥാവകാശത്തേയും സംബന്ധിച്ച് നിബന്ധനകള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

411

സൌരോര്‍ജ്ജ വൈദ്യുതി ഉത്പാദനം

ശ്രീ. കെ.മുരളീധരന്‍

" ഷാഫി പറമ്പില്‍

" എം.പി. വിന്‍സന്റ്

" ഹൈബി ഈഡന്‍

()സൌരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡില്‍ നല്‍കുന്നതിനുളള പദ്ധതിക്ക് കെ.എസ്..ബി രൂപം നല്‍കിയിട്ടുണ്ടോ;

(ബി)ഏതെല്ലാം സൌരോര്‍ജ്ജ ഉത്പാദകരെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതികള്‍ക്കുളള ഫീഡ്-ഇന്‍-താരിഫ് സിസ്റം തയ്യാറാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;

(ഡി)ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഉത്പാദകര്‍, ഉപഭോക്താക്കള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുമോ?

412

സൌരോര്‍ജ്ജ വൈദ്യുതി സബ്സിഡി

ശ്രീ. ..അസീസ്

()സംസ്ഥാനത്ത് പുതുതായി പണികഴിപ്പിക്കുന്ന വീടുകളില്‍ സൌരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്നതിനായി എന്തൊക്കെ പ്രോത്സാഹന പരിപാടികളാണ് നടപ്പിലാക്കിവരുന്നത്;

(ബി)പൂര്‍ണ്ണമായും സൌരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(സി)ഇതിനായി ഗുണഭോക്താക്കള്‍ക്ക് എത്ര ശതമാനം സബ്സിഡിയാണ് നല്‍കി വരുന്നത്;

(ഡി)വീടുകളില്‍ കെ.എസ്..ബി. കണക്ഷന്‍ എടുക്കാതെ പൂര്‍ണ്ണമായും സൌരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്രോത്സാഹനാര്‍ത്ഥം 90% സബ്സിഡി നല്‍കി പദ്ധതി ആവിഷ്ക്കരിക്കുമോ?

413

അനെര്‍ട്ടിന്റെ പ്രവര്‍ത്തനം

ശ്രീ. സി. മമ്മൂട്ടി

,, സി. മോയിന്‍കുട്ടി

,, എന്‍. . നെല്ലിക്കുന്ന്

,, കെ. മുഹമ്മദുണ്ണി ഹാജി

()അനെര്‍ട്ടിന്റെ ഇതേവരെയുള്ള പ്രവര്‍ത്തന വിജയം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്കാമോ;

(ബി)സൌരോര്‍ജ്ജ ഉല്പാദനം സുഗമവും ചെലവു കുറഞ്ഞതുമാക്കാന്‍ എന്തൊക്കെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് അനെര്‍ട്ട് ഇതേവരെ നടത്തിയിട്ടുള്ളത്; അതിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞരെക്കുറിച്ചും, നടത്തിയ കണ്ടെത്തലുകളെക്കുറിച്ചും വിശദമാക്കുമോ;

(സി)അനെര്‍ട്ടിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കനുസരണമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുംവിധം അതിന്റെ പുന:സംഘടന നടത്താന്‍ നടപടി സ്വീകരിക്കുമോ?

 
414

സൌരോര്‍ജ്ജ വൈദ്യുത പദ്ധതി

ശ്രി. .കെ. ബാലന്‍.

,, ജി. സുധാകരന്‍

,, . പ്രദീപ്കുമാര്‍

,, കെ.കെ. ജയചന്ദ്രന്‍

()300 മെഗാവാട്ട് സൌരോര്‍ജ്ജ വൈദ്യുതി ഉല്പാദിപ്പിക്കാനായി കൊറിയന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചിട്ടുണ്ടോ ;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത കമ്പനി മുമ്പ് സമാനമായ വൈദ്യുതി പദ്ധതികള്‍ ഏതെങ്കിലും ഏറ്റെടുത്ത് നിര്‍വ്വഹിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി)പ്രസ്തുത മേഖലയില്‍ കമ്പനിയുടെ സാങ്കേതിക കഴിവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി)സാങ്കേതിക വിദ്യ മറ്റേതെങ്കിലും കമ്പനിയില്‍ല നിന്ന് ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടോ ; എങ്കില്‍ സാങ്കേതിക വിദ്യ കൈമാറ്റം സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

()പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്ന നിക്ഷേപത്തിന്റെ തോത് എത്രയെന്നും പദ്ധതി നടപ്പാക്കുന്ന കമ്പനിയുടെ സാമ്പത്തിക ശേഷി എത്രയെന്നും പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

415

സൌരോര്‍ജ്ജസെല്‍ സ്ഥാപിക്കുന്നതിന് സബ്സിഡി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()വൈദ്യുതോപഭോഗം കുറയ്ക്കുന്നതിന് അനര്‍ട്ടിന്റെ സഹകരണത്തോടെ സോളാര്‍സെല്‍ സ്ഥാപിക്കുന്നതിന് നടപടി എടുത്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)സോളാര്‍ സെല്‍ സ്ഥാപിക്കുമ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ സബ്സിഡി അനുവദിക്കുമോ ;

(സി)നിലവില്‍ വീടുകളില്‍ ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കുന്നതിന് വൈദ്യുത വകുപ്പിന്റെ അനുമതി ആവശ്യമുണ്ടോ ; ഇന്‍വര്‍ട്ടറുകള്‍ സ്ഥാപിക്കുന്നതുകൊണ്ട് ലോഡ്ഷെഡ്ഡിംഗിന്റെ പ്രയോജനം ഇല്ലാതാകുന്നുണ്ടോ ; വിശദമാക്കുമോ ?

 
416

സൌരോര്‍ജ്ജ പ്ളാന്റ്

ശ്രീ. .എം. ആരിഫ്

()സംസ്ഥാനത്ത് സൌരോര്‍ജ്ജ പ്ളാന്റ് സ്ഥാപിച്ച് ഉല്പാദനം നടത്തുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ ദക്ഷിണ കൊറിയയിലെ ഏതെങ്കിലും കമ്പനിയുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടോ ; ഇക്കാര്യത്തില്‍ മന്ത്രിസഭ എടുത്ത തീരുമാനം വിശദമാക്കാമോ ; മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)എത്ര മെഗാവാട്ട് സൌരോര്‍ജ്ജ പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ളതാണ് പ്രസ്തുത പദ്ധതി ; എത്ര പ്ളാന്റുകള്‍, ഏതെല്ലാം സ്ഥലത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു ; ഇതിനായി മൊത്തം എത്ര ഭൂമി ആവശ്യമായി വരുമെന്ന് കണക്കാക്കുന്നു ; വിശദമാക്കുമോ ;

(സി)ഈ പദ്ധതിയില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതി എന്ത് നിരക്കില്‍ കെ.എസ്..ബി യ്ക്ക് ലഭിക്കുമെന്ന് അറിയിക്കുമോ ;

(ഡി)സര്‍ക്കാര്‍ ഇപ്പോള്‍ ധാരണയിലെത്തിയ കൊറിയന്‍ കമ്പനിയ്ക്കെതിരെ ബഹു: ഹൈക്കോടതിയുടെ എന്തെങ്കിലും ഉത്തരവ് നിലനില്ക്കുന്നുണ്ടോ ; വിശദമാക്കുമോ ;

 
417

ചെറുകിട ജലവൈദ്യുത പദ്ധതികള്‍

ശ്രീ. പി. കെ. ബഷീര്‍

()കേരളത്തില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് സാധ്യതയുള്ള മേഖലകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; ഇത്തരം പദ്ധതികള്‍ തുടങ്ങുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ;

(ബി)സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സൌരോര്‍ജ്ജ വൈദ്യുത പദ്ധതി തുടങ്ങുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍

ലഭ്യമാക്കുമോ ?

418

തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം നഗരസഭ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി വൈദ്യുതി ബോര്‍ഡില്‍ സമര്‍പ്പിച്ച എത്ര അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടികിടക്കുന്നത് ;

(ബി)പ്രസ്തുത അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കാനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ;

(സി)പ്രസ്തുത അപേക്ഷകളുടെ വാര്‍ഡുതിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ ?

419

വൈദ്യുതി അപകട മരണങ്ങള്‍

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതാഘാതമേറ്റും വൈദ്യുതി അപകടങ്ങളില്‍പ്പെട്ടും കൊയിലാണ്ടി മണ്ഡലത്തില്‍ എത്രപേര്‍ മരിക്കാനിടയായി എന്നും മരണപ്പെട്ടത് ആരെല്ലാം എന്നും വിശദമായി വ്യക്തമാക്കാമോ ;

(ബി)മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വൈദ്യുതി വകുപ്പ് നല്‍കിയ സഹായങ്ങള്‍ എന്തെല്ലാം എന്നും ഇത് മരണപ്പെട്ട മുഴുവന്‍ പേരുടെയും മുഴുവന്‍ ആശ്രിതര്‍ക്കും നല്‍കിയോ എന്നും വ്യക്തമാക്കാമോ ;

(സി)കൊയിലാണ്ടി സൌത്ത് വൈദ്യുതി സെക്ഷന് കീഴില്‍ നടന്ന വൈദ്യുതി അപകട മരണങ്ങളെ സംബന്ധിച്ച് വൈദ്യുതി വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി)കൊയിലാണ്ടി സൌത്ത് സെക്ഷനില്‍ ജോലിഭാരം കൂടുതലാണ് എന്ന് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ എന്ന് വ്യക്തമാക്കാമോ ?

 
420

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ വൈദ്യുതീകരണം

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആര്‍.ജി.ജി.വി.വൈ പദ്ധതി പ്രകാരം എത്ര കരകളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനുണ്ട് ; അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ ;

(ബി)പ്രസ്തു സ്ഥലങ്ങളിലെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ വിശദമാക്കാമോ ?

 
421

കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ നല്‍കേണ്ട വൈദ്യുതി പോസ്റ് വാടക

ശ്രീ. കെ. രാജു

()സംസ്ഥാനത്തെ ചെറുകിട കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരില്‍ നിന്നും നിലവില്‍ വൈദ്യുതി പോസ്റ് വാടകയായി എന്തു തുകയാണ് ഈടാക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച് കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടോ;

(സി)നിരക്കുവര്‍ദ്ധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്ന വൈദ്യുതി മന്ത്രിയുടെ ഉറപ്പ് പാലിക്കാതെയും ബഹു.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെയും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കേബിള്‍

ടി.വി. ഓപ്പറേറ്റര്‍മാരെ പീഡിപ്പിക്കുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിനെതിരെ നടപടികള്‍ സ്വീകരിക്കുമോ ?

422

വൈദ്യുതി ഭവനിലെ ടെക്നിക്കല്‍ യോഗ്യതയുള്ള ജീവനക്കാര്

ശ്രീ. എം. . വാഹീദ്

()വൈദ്യുതി ഭവനില്‍ ടെക്നിക്കല്‍ യോഗ്യതയുള്ള എത്ര ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട് ;

(ബി)ടെക്നിക്കല്‍ യോഗ്യതയുള്ള ജീവനക്കാരെ വൈദ്യുതി ഭവനില്‍ നിയമിക്കുന്നതിനു പകരം അവരുടെ സേവനം ഫീല്‍ഡില്‍ ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനകരമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?

423

സൌജന്യ വൈദ്യുതി കണക്ഷന്‍

ശ്രീ. ജി.എസ്. ജയലാല്‍

()ഗാര്‍ഹിക ആവശ്യത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിലേക്കായി ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നത് ;

(ബി)പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് മുന്‍ഗണനയോ, പോസ്റ് സൌജന്യമായി ഇട്ട് നല്‍കുന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോ ഇപ്പോള്‍ നിലവിലുണ്ടോ ; വിശദാംശം അറിയിക്കുമോ ;

(സി)നിത്യരോഗികള്‍/ബി.പി.എല്‍. വിഭാഗങ്ങള്‍ തുടങ്ങി സാമ്പത്തിക അവശതയുള്ളവര്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ തയ്യാറാകുമോ ?

424

കാസര്‍കോഡ് ജില്ലയിലെ വൈദ്യുതി തടസ്സം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍കോഡ് ജില്ലയില്‍ ലോഡ്ഷെഡ്ഡിംഗ് ഇല്ലാത്തപ്പോഴും നിരന്തരം വൈദ്യുതി തടസ്സം ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ടോ;

(ബി)നിരന്തരവൈദ്യുതി തടസ്സം മൂലം ജനജീവിതം ദുസ്സഹമായ സാഹചര്യം കണക്കിലെടുത്ത് അടിയന്തിര പരിഹാര നടപടികള്‍ സ്വീകരിക്കുമോ?

425

എം.എല്‍.എ ഫണ്ട് മുഖേന തവനൂര്‍ മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചവര്

ഡോ. കെ.ടി. ജലീല്‍

()തവനൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ മാരുടെ പ്രത്യേക വികസന ഫണ്ട് മുഖേന 22 ലക്ഷം രൂപയ്ക്കുള്ള വൈദ്യുതി കണക്ഷന്‍ നല്‍കിയപ്പോള്‍ "വെട്ടം സെക്ഷന്‍'' ഓഫീസിന്‍ കീഴില്‍ എത്രപേര്‍ക്കാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത് എന്ന് വ്യക്തമാക്കാമോ ;

(ബി)വെട്ടം സെക്ഷനു കീഴില്‍ വൈദ്യുതി കണക്ഷന്‍ (എം.എല്‍.എ ഫണ്ട് മുഖേന) ലഭിച്ചവരുടെ കണ്‍സ്യൂമര്‍ നമ്പര്‍, പേരും വിലാസവും, ഓരോരുത്തര്‍ക്കും ചെലവായ തുക എന്നിവ ലഭ്യമാക്കാമോ ?

426

നെടുവണ്ണൂര്‍ കെ.എസ്..ബി.യില്‍ ഉണ്ടായ അപകടത്തില്‍ പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കെ.എസ്..ബി. നെടുവണ്ണൂര്‍ സെക്ഷന്റെ കീഴില്‍ ലൈനിലുണ്ടായ അപകടത്തില്‍ ഓവര്‍സിയര്‍ മരണപ്പെട്ടതും ലൈന്‍മാന് മാരകമായ പരിക്കേറ്റതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പരിക്കേറ്റ ലൈന്‍മാന്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;

(സി)മരണപ്പെട്ട ഓവര്‍സിയറുടേയും പരിക്കേറ്റ് കഴിയുന്ന ലൈന്‍മാന്റെയും കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാരും കെ.എസ്..ബി.യും എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)ലൈന്‍മാനെയും കുടുംബത്തെയും സഹായിക്കാന്‍ ഡിസബിലിറ്റി ആക്ട് 95 പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

427

വടകര കെ.എസ്..ബി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് വൈദ്യുതി മൂലം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് കെ.എസ്..ബി.യുടെ വടകര സര്‍ക്കിളിനു കീഴില്‍ ആണ് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ പഠനം നടത്തുമോ;

(സി)ഈ സര്‍ക്കിളിന്റെ കീഴില്‍ എത്ര സെക്ഷനുകളുണ്ടെന്നും അത് ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ഡി)ഓരോ സെക്ഷനിലും എത്ര ജീവനക്കാരുടെ ഒഴിവ് ഉണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ;

()ഈ ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

 
428

മോഡല്‍ സെക്ഷന്‍ സമ്പ്രദായം

ശ്രീ. കെ. അജിത്

()'മോഡല്‍ സെക്ഷന്‍' സമ്പ്രദായത്തിലൂടെ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലോ കാര്യക്ഷമതയിലോ പുരോഗതി ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ടോ ;

(ബി)മോഡല്‍ സെക്ഷന്‍ സമ്പ്രദായത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള രീതിയില്‍ ജീവനക്കാരുടെ എണ്ണവും ഉപഭോക്താക്കളുടെ എണ്ണവും തമ്മിലുള്ള അനുപാതം എത്ര സെക്ഷനുകളില്‍ ഉറപ്പുവരുത്തിയിട്ടുണ്ട് ;

(സി)പരിഷ്ക്കാരത്തിന് അനുസൃതമായ രീതിയില്‍ ജീവനക്കാര്‍ക്ക് വാഹനം ലഭ്യമാക്കിയിട്ടുണ്ടോ ;

(ഡി)മോഡല്‍ സെക്ഷന്‍ സമ്പ്രദായം നിലവില്‍ വന്നതിനുശേഷം വകുപ്പിനെക്കുറിച്ചുള്ള പരാതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവോ കുറവോ വന്നിട്ടുള്ളതായി വിലയിരുത്തിയിട്ടുണ്ടോ ;

()ഈ പരിഷ്ക്കാരത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉള്ളതായി വിലയിരുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

429

കാവാലം സബ് സ്റേഷന്‍

ശ്രീ. തോമസ് ചാണ്ടി

()കാവാലം സബ്സ്റേഷന്‍ നിര്‍മ്മാണത്തിന് കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

430

 

പേരാമ്പ്ര 33 കെ.വി. സബ് സ്റേഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്ര 33 കെ.വി. സബ്സ്റേഷന് തറക്കല്ലിട്ടത് എപ്പോഴാണ് ;

(ബി)ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെ ആയി ;

(സി)സബ്സ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നിട്ടുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണെന്നും ഇതിന്റെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കും എന്നും വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.