UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

431

കൂട്ടിലങ്ങാടിയില്‍  കെ.എസ്..ബി യുടെ സെക്ഷന്‍ ഓഫീസ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടിയില്‍ കെ.എസ്..ബി യുടെ സെക്ഷന്‍ ഓഫീസ് ആരംഭിയ്ക്കുന്ന കാര്യം പരിണനയിലുണ്ടോ;

(ബി)എങ്കില്‍ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ ?

432

കെ.എസ്..ബിയുടെ സെക്ഷന്‍ ഓഫീസ്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരിയില്‍ കെ.എസ്..ബി.യുടെ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

433

ചേലക്കര മണ്ഡലത്തിലെ 110 കെ. വി. സബ്സ്റേഷന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തിലെ ദേശമംഗലം അറങ്ങോട്ടുകരയില്‍ നടന്നുവരുന്ന 110 കെ.വി. സബ്സ്റേഷന്റെ നിര്‍മ്മാണം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി)പ്രസ്തുത സബ്സ്റേഷന്റെ നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് അവലോകന യോഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)സബ്സ്റേഷന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കുമെന്ന് അറിയിക്കുമോ;

(ഡി)നിശ്ചിത കാലാവധിക്കുള്ളില്‍ സബ്സ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

434

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറയില്‍ കെ.എസ്..ബി.ക്ക് സെക്ഷന്‍ ഓഫീസ് അനുവദിക്കുന്നത്

പ്രൊഫ. സി. രവീന്ദ്രനാഥ്

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തില്‍ കെ.എസ്..ബി.ക്ക് സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ?

435

കോഴിക്കോട് റീജിയണല്‍ പവ്വര്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ വില്ലേജില്‍ റീജിയണല്‍ പവ്വര്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടി ഏതു ഘട്ടമായിയെന്ന് വ്യക്തമാക്കുമോ ;

(ബി)ട്രാന്‍സ്ഫോര്‍മര്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള റ്റി.എം.ആര്‍. ഡിവിഷനും, എനര്‍ജി മീറ്റര്‍ ടെസ്റിംഗിനുള്ള സംവിധാനവും പ്രസ്തുത സ്ഥലത്ത് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

436

കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി സെക്ഷന്‍ ഓഫീസുകളില്‍ മതിയായ ജീവനക്കാരും മെറ്റീരിയല്‍സും ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇപ്പോള്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഒഴിവുകള്‍ അടിയന്തിരമായി നികത്താനും, ആവശ്യത്തിന് മെറ്റീരിയല്‍സ് നല്‍കാനും അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

437

പീലിത്തറ വൈദ്യുതി സെക്ഷന്‍ ഓഫീസ്

ശ്രീ. റ്റി.വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പീലിത്തറ കേന്ദ്രമാക്കി വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; സെക്ഷന്‍ ഓഫീസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

438

റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിന് അനുവദിച്ച ട്രെയിനുകള്‍

ശ്രീ. കെ. കെ. നാരായണന്‍

()കഴിഞ്ഞ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിന് അനുവദിച്ച തീവണ്ടികളില്‍ എത്രയെണ്ണം ഓടിത്തുടങ്ങിയെന്ന് വ്യക്തമാക്കുമോ; അവ ഏതെല്ലാമാണ്;

(ബി)അവയില്‍ ഇതുവരെയും സര്‍വ്വീസ് ആരംഭിക്കാത്ത ട്രെയിനുകള്‍ ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ?

439

ജനശതാബ്ദി എക്സ്പ്രസ്സിലെ സീറ്റുകളുടെ ലഭ്യത

ശ്രീ. ആര്‍ രാജേഷ്

()ആലപ്പുഴ വഴി പോകുന്ന ജനശതദാബ്ദി എക്സ്പ്രസ്സിലെ സീറ്റുകളുടെ ലഭ്യതയനുസരിച്ച് തിരുവനന്തപുരത്തേയ്ക്കും, തൃശ്ശൂരിലേയ്ക്കുമുള്ള ടിക്കറ്റുകള്‍ ലഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)200 കീലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര ക്കാരുടെ ബുദ്ധിമുട്ടും റെയില്‍വേയ്ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ

440

ചെറായി സബ്സ്റേഷന്‍

ശ്രീ. എസ്. ശര്‍മ്മ

ചെറായി സബ്സ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കാമോ ; പ്രവര്‍ത്തനം ത്വരിതഗതിയിലാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

441

എടലക്കാട്ട് കെ.എസ്..ബി.യുടെ ഒരു കളക്ഷന്‍ സെന്റര്‍

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജക മണ്ഡലത്തിലെ മൂക്കന്നൂര്‍ പഞ്ചായത്തിലെ കെ.എസ്..ബി.യുടെ ഒരു കളക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വിശദമാക്കാമോ ?

442

കൊച്ചി മെട്രോ റെയില്‍പദ്ധതിയുടെ വിശദാംശം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' ബെന്നി ബെഹനാന്‍

'' അന്‍വര്‍ സാദത്ത്

'' ഹൈബി ഈഡന്‍

()കൊച്ചി മെട്രോ റയില്‍വേ നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)അതിനുള്ള തുക എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി)പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)റെയില്‍പാതയുടെ അലൈന്‍മെന്റ്, സ്റേഷനുകള്‍, പാര്‍ക്കിംഗ് സൌകര്യങ്ങള്‍ എന്നിവയെ ക്കുറിച്ച് തീരുമാനമെടുത്തിട്ടുണ്ടോ;

() ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണ്, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(എഫ്)ഏത് സാങ്കേതിക വിദ്യയാണ് പദ്ധതിക്ക് വേണ്ടി പ്രയോജനപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

443

കൊച്ചി മെട്രോ നിര്‍മ്മാണ പദ്ധതിയില്‍ ചീഫ് സെക്രട്ടറിയുടെ പ്രവര്‍ത്തനം

ശ്രീ. എം. . ബേബി

,, എസ്. ശര്‍മ്മ

,, സാജു പോള്‍

,, . എം. ആരിഫ്

()കൊച്ചി മെട്രോ നിര്‍മ്മാണം ഡി.എം.ആര്‍.സിയെ ഏല്പിക്കണമെന്ന കാബിനറ്റ് തീരുമാനത്തിനുശേഷം അന്നത്തെ ചീഫ് സെക്രട്ടറി പദ്ധതി നടപ്പാക്കാന്‍ ഏതെല്ലാം സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയെന്നും അവയുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ ;

(ബി)ചര്‍ച്ച സംബന്ധിച്ച് മലേഷ്യന്‍ സര്‍ക്കാരോ കമ്പനി അധികാരികളോ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോ ; എങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി അന്നത്തെ ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയത് സര്‍ക്കാരിന്റെ അറിവോടുകൂടിയാണോ ;

(ഡി)ആള്‍ ഇന്‍ഡ്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശ സന്ദര്‍ശനം നടത്തുന്നതിന് നിശ്ചിതഫോറത്തില്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഈ ഉദ്യോഗസ്ഥന്‍ പാലിച്ചിരുന്നോ ;

()എങ്കില്‍ ആ അപേക്ഷയുടെ പകര്‍പ്പും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കാമോ ;

(എഫ്)അനുവാദമില്ലാതെയാണ് പോയതെങ്കില്‍ ഈ ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ?

444

കൊച്ചി മെട്രോ പദ്ധതി

ശ്രീ. ജി. സുധാകരന്‍

,, രാജു എബ്രഹാം

,, കെ. സുരേഷ് കുറുപ്പ്

,, ബി. ഡി. ദേവസ്സി

()കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി.ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷമോ അതിനുമുന്‍പോ കൊച്ചി മെട്രോ കമ്പനിയുടെ അന്നത്തെ എം.ഡി നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ളൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍

എം.ഡി.ക്ക് കത്ത് എഴുതിയിരുന്നോ ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് ബാംഗ്ളൂര്‍ മെട്രോ എം.ഡി.യുടെ പ്രതികരണം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ ;

(സി)കത്തെഴുതിയത് സര്‍ക്കാരിന്റെയോ കെ.എം.ആര്‍.എല്ലിന്റെയോ അറിവോടെയായിരുന്നോ എന്ന് വ്യക്തമാക്കുമോ ;

(ഡി)കൊച്ചി മെട്രോ നിര്‍മ്മാണ ചര്‍ച്ചകള്‍ക്കായി മുന്‍ എം.ഡി ബാംഗ്ളൂരിലും സിംഗപ്പൂരിലും പോയി ചര്‍ച്ച നടത്തിയത് സര്‍ക്കാര്‍ അറിവോടു കൂടിയാണോ ; അല്ലെങ്കില്‍ ഈ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

()ഈ ഉദ്യോഗസ്ഥന്റെ സിംഗപ്പൂര്‍ യാത്രയ്ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയിരുന്നോ ; എങ്കില്‍ അതിന്റെ പകര്‍പ്പും സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പിയും ലഭ്യമാക്കാമോ ?

 
445

കൊച്ചി മെട്രോ നിര്‍മ്മാണം

ശ്രീ. സാജു പോള്‍

()കൊച്ചി മെട്രോ നിര്‍മ്മാണം ഏറ്റെടുത്ത് കഴിഞ്ഞതായി ഡി.എം.ആര്‍.സിയുടെ 2010-11 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഡി.എം.ആര്‍.സി യുടെ 2010-11 വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 41-ാം പേജില്‍ 26 -ാം സൂചികയില്‍ ഇതു സംബന്ധമായി എന്താണ് പരാമര്‍ശിച്ചിട്ടുള്ളത്;

(സി)2012 ഒക്ടോബര്‍ 15 ന് ചേര്‍ന്ന ഡി.എം.ആര്‍.സി ബോര്‍ഡ് യോഗത്തില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി തടസ്സവാദമുന്നയിച്ച വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നിലപാട് വ്യക്തമാക്കാന്‍ ഡി.എം.ആര്‍.സി യോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായോ എന്ന് വെളിപ്പെടുത്തുമോ?

446

കൊച്ചിമെട്രോ, അതിവേഗ കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതികള്

ശ്രീ. സി. ദിവാകരന്‍

കൊച്ചിമെട്രോ, അതിവേഗ റെയില്‍ കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ എന്നീ പദ്ധതികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ?

447

കൊല്ലങ്കോട്-തൃശ്ശൂര്‍ റെയില്‍വെ ലൈന്‍ ആരംഭിക്കുന്നതിന് സര്‍വ്വെ

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൊല്ലങ്കോട്-തൃശ്ശൂര്‍ റെയില്‍വെ ലൈനിന്റെ സര്‍വ്വെ ഏത് ഘട്ടംവരെ ആയെന്ന് വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് ഏന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)സര്‍വ്വെ എന്ന് പൂര്‍ത്തിയാക്കുമെന്നും, ഇതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം വിശദമാക്കുമോ?

448

റെയില്‍വേ സ്റേഷനുകളുടെ നിലവാരം ഉയര്‍ത്തല്‍

ശ്രീ.പി.റ്റി.. റഹീം

()കോഴിക്കോട്, കൊച്ചി, തിരുവനന്തപുരംറെയില്‍വേ സ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പ്രോജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടോ;

(ബി)ഏതിനെല്ലാമാണ് അനുമതി ലഭിച്ചതെന്ന് വ്യക്തമാക്കുമോ?

449

കൊച്ചുവേളി റെയില്‍വേ ടെര്‍മിനല്‍

ശ്രീ. കെ. കെ. നാരായണന്‍

()കൊച്ചുവേളി റെയില്‍വേ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ തുക അടുത്ത ബഡ്ജറ്റില്‍ നീക്കിവെയ്ക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

450

റെയില്‍ മേല്‍പ്പാല ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് കോട്ടിക്കുളം റെയില്‍വേ സ്റേഷനു സമീപം റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് 0.4739 ഹെക്ടര്‍ ഭൂമി 4.8.2010 ന് റെയില്‍വേയ്ക്ക് കൈമാറിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് റെയില്‍വേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)പദ്ധതി നടപ്പില്‍ വരത്തുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

451

പൊളളാച്ചി -പാലക്കാട് റെയില്‍വെ ലൈന്‍ ഗേജ്മാറ്റം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പൊളളാച്ചി-പാലക്കാട് റെയില്‍വെ ലൈന്‍ ഗേജ് മാറ്റം നാളിതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഈ ഗേജ്മാറ്റം സംബന്ധിച്ച നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;

(സി)ഈ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ ?

452

ട്രെയിന്‍ ബോഗികളുടെ ഗുണനിലവാരമില്ലായ്മ

ശ്രീ. കെ. അജിത്

()സംസ്ഥാനത്തുനിന്നും സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളിലെ ബോഗികളുടെ ഗുണനിലവാരമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി)സംസ്ഥാനത്തുനിന്നും റിപ്പയറിംഗിനായി കൊണ്ടുപോകുന്ന ബോഗികള്‍ക്ക് പകരമായി പഴയ ബോഗികളാണ് തിരികെയെത്തിക്കുന്നതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി)ബോഗികളുടെ റിപ്പയറിംഗിന് സംസ്ഥാനത്ത് എവിടെയൊക്കെ സൌകര്യം ഒരുക്കിയിട്ടുണ്ട് ;

(ഡി)സംസ്ഥാനത്തുനിന്നും റിപ്പയറിംഗിനായി കൊണ്ടുപോകുന്ന ബോഗികള്‍ തന്നെ തിരികെ ലഭിക്കുന്നു എന്നു ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിക്കുമോ ?

453

കായംകുളം റെയില്‍വേ സ്റേഷനില്‍ ജലദൌര്‍ലഭ്യം

ശ്രീ. ആര്‍. രാജേഷ്

()കായംകുളം റെയില്‍വേസ്റേഷനിലെ ജലദൌര്‍ലഭ്യം മൂലം ശൌചാലയങ്ങള്‍ അടച്ച് പൂട്ടിയിട്ടുള്ളതും കുടിവെള്ളലഭ്യത തടസ്സപ്പെട്ടിട്ടുള്ളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു പരിഹരിക്കാനാവശ്യമായ നടപടിയുണ്ടാകാന്‍ ശക്തമായ ഇടപെടല്‍ നടത്തുമോ?

454

കാവലില്ലാ ലവല്‍ക്രോസുകളില്‍ അപകടങ്ങള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()സംസ്ഥാനത്തെ കാവല്‍ ഇല്ലാ ലവല്‍ക്രോസുകളില്‍ ഉണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടവര്‍ക്കും, പരിക്കേറ്റവര്‍ക്കും റയില്‍വെയില്‍ നിന്നും അര്‍ഹമായ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)അരൂരിലെ കാവലില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് മരണപ്പെട്ടവര്‍ ആരൊക്കെയാണ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇതിനകം റയില്‍വേ എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുളളത്;

(സി)സംസ്ഥാനത്തെ റെയില്‍വേ ലവല്‍ക്രോസുകളില്‍ വച്ചുണ്ടാകുന്ന അപകടങ്ങളില്‍ ഇതിനകം മരണപ്പെടുകയും പരിക്ക് പറ്റുകയും ചെയ്തവര്‍ എത്ര; കണക്കുകള്‍ ലഭ്യമാക്കുമോ?

455

പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി

ശ്രീ. കെ. കെ. നാരായണന്‍

()പാലക്കാട് കോച്ച് ഫാക്ടറിക്കൊപ്പം അനുവദിച്ച റായ്ബറേലിയിലെ ഫാക്ടറി ഉദ്ഘാടനം കഴിഞ്ഞ് ആദ്യ കോച്ച് പുറത്തിറങ്ങിയിട്ടും പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തത് ഗൌരവമായി കാണുന്നുണ്ടോ;

(ബി)ഫാക്ടറിയുടെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമോ; വിശദമാക്കുമോ ?

456

റെയില്‍വ്വേ വികസനത്തിന് നോഡല്‍ ഓഫീസ്

ശ്രീ. കെ. കെ. നാരായണന്‍

കേരളത്തിലെ റെയില്‍വേ നിര്‍മ്മാണ ജോലികളുടെയും പദ്ധതികളുടെയും പുരോഗതി വിലയിരുത്തുവാനും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുവാനുവേണ്ടി ഒരു നോഡല്‍ ഓഫീസ് തുറക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

457

എറണാകുളം - കായംകുളം പാത ഇരട്ടിപ്പിക്കല്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കല്‍ പതിറ്റാണ്ടായി ഇഴഞ്ഞു നീങ്ങുന്നത് ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാത ഇരട്ടിപ്പിക്കല്‍ നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; പലയിടങ്ങളിലും സ്ഥലം ഏറ്റെടുക്കുന്ന നടപടി പോലും ഉണ്ടായിട്ടില്ലായെന്ന കാര്യം ഗൌരവമായി പരിശോധിച്ചിട്ടുണ്ടോ ;

(സി)സ്ഥലമെടുപ്പിലെ കാലതാഗസം ഒഴിവാക്കാന്‍ ഫാസ്റ് ട്രാക്ക് സംവിധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

458

ദേവധാര്‍ മേല്‍പ്പാലം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂരിലെ ദേവധാര്‍ മേല്‍പ്പാലം പണി പൂര്‍ത്തിയാകുകയും റെയില്‍വേ ഗേറ്റ് അടയ്ക്കുകയും ചെയ്യുന്നതോടെ ദേവധാര്‍ ഹയര്‍ സെക്കണ്ടറിസ്ക്കുളിലെ കുട്ടികള്‍ക്കുണ്ടാകുന്ന യാത്രാ ക്ളേശം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)നിരന്തരം തീവണ്ടി തട്ടി അപകടമുണ്ടാകുന്ന ഇവിടെ ഒരു ഫൂട്ട് ഓവര്‍ ബ്രിഡ്ജോ അണ്ടര്‍ പാത്ത്വേയോ പണിയുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

 
459

കെ.എസ്.ആര്‍.ടി. സി യുടെ പ്രവര്‍ത്തനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, . പി. അബ്ദുളളക്കുട്ടി

,, വി.റ്റി. ബല്‍റാം

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ. എസ്. ആര്‍.ടി.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)എത്ര പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും എത്ര പുതിയ ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്;

(സി)വിവിധ ബസ് ടെര്‍മിനലുകളുടെ പ്രവൃത്തികളില്‍ എത്രമാത്രം പുരോഗതി നേടിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം തരത്തിലുളള പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്; വിശദമാക്കുമോ?

460

പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖകള്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()കെ.എസ്.ആര്‍.ടി.സി ഓരോ വര്‍ഷവും വാങ്ങുന്ന ബസ്സുകളുടെ എണ്ണവും അതിനുവേണ്ടി ചെലവഴിക്കുന്ന തുകയുടെ വിവരവും ലഭ്യമാക്കുമോ;

(ബി)ഒരു ബസ് കണ്ടം ചെയ്യുന്നതിനുള്ള കാലാവധി എത്ര; കാലാവധി കഴിഞ്ഞ ബസ്സുകള്‍ നിരത്തിലൂടെ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)കാലാകാലങ്ങളില്‍ പുതിയ ബസ് വാങ്ങിയിട്ടും ഗ്രാമപ്രദേശങ്ങളിലെ ബൈറൂട്ടുകളില്‍ ഓടിക്കുന്നതിന് വേണ്ടത്ര ബസ്സുകള്‍ ഇല്ലെന്നുളള ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖകള്‍ എന്താണ്; വിശദമാക്കുമോ?

461


ബസ്സുകള്‍ക്ക് പുതിയ റൂട്ട് അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്

ശ്രീ. വി. ചെന്താമരാക്ഷന്‍

()കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് പുതിയ റൂട്ട് അനുവദിക്കാന്‍ നിലവിലുളള മാനദണ്ഡങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലക്കാട് ജില്ലയിലെ ഏതെല്ലാം മണ്ഡലങ്ങളിലാണ് പുതിയ ബസ്സുകള്‍ അനുവദിച്ചിട്ടുളളത് എന്ന് അറിയിക്കുമോ?

462

പുതിയ ബസ് സര്‍വ്വീസുകള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പുതിയ ബസ്സ് സര്‍വ്വീസുകളാണ് ആരംഭിച്ചിട്ടുളളത്;

(ബി)എത്ര പുതിയ ബസ്സുകളാണ് വാങ്ങിയിട്ടുളളത്; ഏതെല്ലാം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലാണ് ബസ് ബോഡി നിര്‍മ്മാണം നടക്കുന്നത്; ഇനി ബോഡി നിര്‍മ്മിക്കാന്‍ എത്രയെണ്ണം അവശേഷിക്കുന്നുണ്ട്?

463

കെ.എസ്.ആര്‍.ടി.സി. ലോ ഫ്ളോര്‍ ബസ്സുകള്‍

ശ്രീ. കെ. അജിത്

()കെ.എസ്.ആര്‍.ടി.സി. ഇതുവരെ എത്ര ലോ ഫ്ളോര്‍ (.സി. & നോണ്‍ എ.സി. തിരിച്ച്) ബസുകള്‍ വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ലോ ഫ്ളോര്‍ ബസുകള്‍ വാങ്ങുന്നതിന് എത്ര ശതമാനം തുകയാണ് കേന്ദ്രധനസഹായമായി ലഭിക്കുന്നത്;

(സി)സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ലോ ഫ്ളോര്‍ ബസുകളില്‍ എത്ര ബസുകളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)അന്തര്‍ ജില്ലാ തലങ്ങളിലേക്ക് സര്‍വ്വീസ് നീട്ടിയ ലോ ഫ്ളോര്‍ ബസുകളെല്ലാം ലാഭകരമാണോ എന്നും ഇതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ഏത് റൂട്ടിലാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കുമോ;

()നഷ്ടത്തില്‍ സര്‍വ്വീസ് നടത്തുന്ന ലോ ഫ്ളോര്‍ ബസുകള്‍ ലാഭത്തിലാക്കുന്നതിന് കൂടുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വ്വീസുകള്‍ തുടങ്ങുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(എഫ്)ലോ ഫ്ളോര്‍ ബസ് സര്‍വ്വീസ് പുതുതായി തുടങ്ങിയ കോട്ടയം-എറണാകുളം റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കാ നുളള നടപടികള്‍ സ്വീകരിക്കുമോ?

464

കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ളക്സിന്റെ നിര്‍മ്മാണം

ശ്രീ. ജോസ് തെറ്റയില്‍

()കെ.റ്റി.ഡി.എഫ്.സി അങ്കമാലിയില്‍ ബി..ടി. അടിസ്ഥാനത്തില്‍ പൈലറ്റ് പ്രോജക്ട് ആയി നിര്‍മ്മിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ളക്സിലെ എത്ര മുറികള്‍ ലേലത്തില്‍ പോയിട്ടുണ്ട്;

(ബി)ഇത് ആരെല്ലാമാണ് ലേലത്തില്‍ എടുത്തിരിക്കുന്നത്; ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എത്ര മുറികളാണ് ഇനി ലേലത്തില്‍ പോകാനുളളത്;

(ഡി)പ്രസ്തുത മുറികളുടെ ലേലത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

()എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

465

ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കെ.എസ്.ആര്‍.ടി.സി.യുടെ ബത്തേരി-കോഴിക്കോട് റൂട്ടില്‍ ഓടിക്കുന്ന ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ക്ക് പഴയ വൈത്തിരിയില്‍ സ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എങ്കില്‍ ആരെല്ലാമാണ് നിവേദനം നല്‍കിയിട്ടുള്ളത്;

(സി)പ്രസ്തുത നിവേദനങ്ങള്‍ സംബന്ധിച്ച് ഏതെല്ലാം ഓഫീസുകളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം നല്‍കുമോ;

(ഡി)പ്രസ്തുത ബസ്സുകള്‍ക്ക് പഴയ വൈത്തിരിയില്‍ സ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

 
466

കെ. എസ്. ആര്‍. ടി. സിയുടെ പ്രവര്‍ത്തനം

ഡോ. ടി. എം. തോമസ് ഐസക്ക്

()കെ. എസ്. ആര്‍. ടി. സി യില്‍ മൊത്തം ബസ്സുകള്‍ എത്രയാണ്;ഇവയില്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നവ എത്ര; നടത്താത്തവ എത്ര;

(ബി)ചാര്‍ജ്ജ് വര്‍ദ്ധനക്ക് മുന്‍പത്തെ വരവും ചെലവും എത്ര; ഇപ്പോഴത്തെ പ്രതിദിന വരവ് എത്ര; പ്രതിദിന ചെലവ് എത്ര;

(സി)കെ. എസ്. ആര്‍.ടി. സി യിലെ ആകെ ജീവനക്കാര്‍ എത്ര; താത്കാലിക ജീവനക്കാരെത്ര; റിട്ടയര്‍ ചെയ്തവരില്‍ ജീവിച്ചിരിപ്പുളളവര്‍ എത്ര;

(ഡി)ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് പ്രതിമാസ ചെലവ് എത്രയെന്നും പെന്‍ഷന്‍ നല്‍കുന്നതിന് പ്രതിമാസ ചെലവ് എത്രയെന്നും വ്യക്തമാക്കുമോ;

()ഡീസല്‍ ഉപഭോഗം പ്രതിമാസ ശരാശരി എത്രയാണ്;

(എഫ്)കെ.എസ്.ആര്‍.ടി.സി. യില്‍ മൊത്തം ഷെഡ്യൂളുകള്‍ എത്ര; റദ്ദാക്കപ്പെട്ട ഷെഡ്യുളുകള്‍ എത്ര;

(ജി)ഇവിടെ നിലവില്‍ എത്ര തസ്തികകള്‍ ഉണ്ട് എന്നും അവയിലെ ഒഴിവുകള്‍ എത്രയെന്നും ഏതെല്ലാം തസ്തികകളില്‍ എന്നും വ്യക്തമാക്കുമോ;

(എച്ച്)കഴിഞ്ഞ രണ്ടു വര്‍ഷം സര്‍ക്കാര്‍ കെ.എസ്. ആര്‍. ടി. സി. ക്ക് നല്‍കിയ മൂലധന നിക്ഷേപം എത്രയെന്നും ഒരു ബസ് സര്‍വ്വീസ് നടത്തുന്നതിനു വേണ്ടിവരുന്ന മൊത്തം ചെലവ് എത്രയെന്നും ശരാശരി വരവ് എത്രയെന്നും വ്യക്തമാക്കുമോ?

467

ബസ്ചാര്‍ജജ് വര്‍ദ്ധനവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()ബസ്ചാര്‍ജ്ജ് വര്‍ദ്ധനവിനിടയില്‍ ഉണ്ടായിട്ടുള്ള അശാസ്ത്രീയമായ ഫെയര്‍സ്റേജ് നിര്‍ണ്ണയത്തിന്മേലുള്ള പരാതികള്‍ പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)ആയത് പരിശോധിക്കുന്നതിന് ഒരു ഉന്നതതല ഔദ്യോഗിക സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

468

ബസ്ചാര്‍ജ്ജ് വര്‍ദ്ധനവ്

ശ്രീ. കെ. രാജു

()ബസ്ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ മറവില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ബസുടമകള്‍ അന്യായമായി ചാര്‍ജ്ജ് ഈടാക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)സ്റുഡന്റ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ കീഴില്‍ വരുന്ന വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; പ്രസ്തുത കമ്മിറ്റി കൊല്ലം ജില്ലയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ?

469

ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിനു ശേഷം കെ.എസ്.ആര്‍.ടി.സി.ക്ക് പ്രതിദിനം ഉണ്ടായിട്ടുള്ള വരുമാന വര്‍ദ്ധനവ് കണക്കാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ നവംബര്‍ 30 വരെ കെ.എസ്.ആര്‍.ടി.സി.ക്ക് ഉണ്ടായിട്ടുള്ള അധിക വരുമാനം എത്രയെന്ന് വെളിപ്പെടുത്തുമോ ?

470

 

ബസ്, ഓട്ടോ ചാര്‍ജ് വര്‍ദ്ധന


ശ്രീ. എം. ഹംസ

()സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര പ്രാവശ്യം ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയുണ്ടായി;

(ബി)ഏതു ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്;

(സി)ബസ് ചാര്‍ജ്, ഓട്ടോ ചാര്‍ജ്, ടാക്സി കാര്‍ വാടക എന്നിവയിലുണ്ടായ വര്‍ധനവ്മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടു കണക്കിലെടുത്ത് വര്‍ദ്ധന പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.