UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

471

കെ.എസ്.ആര്‍.ടി.സി.യുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. . പി. ജയരാജന്‍

()കെ.എസ്.ആര്‍.ടി.സി.യുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായി നടപ്പുസാമ്പത്തിക വര്‍ഷം എത്ര തുക നീക്കിവച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി.യിലെ ഇ-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുവാന്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(സി)പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും എത്ര ശതമാനം തുക വീതം ഏതെല്ലാം ഘടകങ്ങള്‍ക്കു വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ?

472

കെ.എസ്.ആര്‍.ടി.സി.യുടെ വികസനം

ശ്രീ. . പി. ജയരാജന്‍

,, പി. കെ. ഗുരുദാസന്‍

,, പുരുഷന്‍ കടലുണ്ടി

,, റ്റി. വി. രാജേഷ്

()ബസ് യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നിട്ടും കെ.എസ്.ആര്‍.ടി.സി.യുടെ വികസനം നാള്‍നാക്കുനാള്‍ പിറകോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തവണ ബസ് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുകയുണ്ടായി; മൊത്തം എത്ര ശതമാനം നിരക്ക് വര്‍ദ്ധനയാണ് ഫാസ്റ്, സൂപ്പര്‍ഫാസ്റ്, എക്സ്പ്രസ് ബസ് നിരക്കുകളില്‍ വരുത്തിയത്; അതുവഴിയുണ്ടായ അധിക വരുമാനമെത്രയാണെന്ന് വിശദമാക്കാമോ;

(സി)കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്; പുതുതായി വാങ്ങുമെന്ന് പ്രഖ്യാപിച്ച ബസ്സുകള്‍ എല്ലാം വാങ്ങിയിട്ടുണ്ടോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ.എസ്.ആര്‍.ടി.സി.യില്‍ പുതുതായി എന്തു തുക മൂലധന നിക്ഷേപം നടത്തുക യുണ്ടായി ?

473

കെ.എസ്.ആര്‍.ടി.സി. യുടെ ബസ് ഡിപ്പോകളുടെ ആധുനികവല്‍ക്കരണം

ശ്രീ. .പി. ജയരാജന്‍

()കെ.എസ്.ആര്‍.ടി.സി. യുടെ ബസ് ഡിപ്പോകള്‍ ആധുനിക വല്‍ക്കരിക്കുന്നതിനായി നടപ്പു സാമ്പത്തിക വര്‍ഷം എന്തു തുകയാണു നീക്കിവെച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത തുക ഏതെല്ലാം ബസ്സ് ഡിപ്പോകളുടെ ആധുനിക വല്‍ക്കരണത്തിനായാണ് അനുവദിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(സി)ബസ്സ് ഡിപ്പോകളുടെ ആധുനികവല്‍ക്കരണത്തില്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ ?

474

ബസ് യാത്രക്കാരുടെ സുരക്ഷ

ശ്രീ. എം. ഉമ്മര്‍

()ബസ് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കേസ്സുകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദാംശം നല്‍കുമോ;

(സി)യാത്രക്കാരുടെ സുരക്ഷക്കായി ബസ്സ് സ്റേഷനുകളില്‍ പ്രത്യേക സ്ക്വാഡുകള്‍ (റെയില്‍വേയുടേത് പോലെ) രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി)എങ്കില്‍ വിശദാംശം നല്‍കുമോ?

475

കെ.എസ്.ആര്‍.ടി.സി.യില്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()കെ.എസ്.ആര്‍.റ്റി.സി.യില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ വാങ്ങുന്നതിന് പദ്ധതിയുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാം സംവിധാനങ്ങളോടുകൂടിയ മെഷീനുകളാണ് ഇപ്രകാരം വാങ്ങാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്കുമോ;

(സി)ഇപ്രകാരം പുതിയ എത്ര മെഷീനുകള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നു; ആയതിലേക്ക് പ്രതീക്ഷിക്കുന്നചെലവ് എത്രയാണ്?

476

ജന്റം ബസുകള്‍

ശ്രീ. .. അസീസ്

()'ജന്റം' പദ്ധതി പ്രകാരം ലഭ്യമായ ബസ്സുകളില്‍ എത്ര ബസ്സുകളാണ് അന്തര്‍ ജില്ലാ റൂട്ടുകളില്‍ ഓടുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര ബസ്സുകള്‍ ജില്ലയ്ക്കകത്ത് മാത്രം സര്‍വ്വീസ് നടത്തുന്നു;

(സി)അന്തര്‍ജില്ലാ സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ നിന്നുള്ള വരുമാനം കിലോമീറ്ററിന് എത്ര രുപയാണ്; ജില്ലയ്ക്കകത്ത് മാത്രം സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ നിന്നുള്ള കിലോമീറ്റര്‍ വരുമാനം എത്ര രൂപയാണ്; വ്യക്തമാക്കുമോ?

 
477

കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍

ശ്രീ. കെ. സുരേഷ്കുറുപ്പ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ഉണ്ടായിരുന്ന ഷെഡ്യൂളുകള്‍ എത്രയായിരുന്നു ; ഇപ്പോള്‍ ഇത് എത്രയായിട്ടുണ്ടെന്നു വിശദമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. യ്ക്ക് ഉണ്ടായിരുന്ന മൊത്തം ബസ്സ് എത്ര; ഇപ്പോള്‍ എത്ര ബസ്സുകള്‍ ഉണ്ട്; സ്പെയര്‍പാര്‍ട്ട് ഇല്ലാത്തതിനാലും മറ്റുകാരണത്താലും സര്‍വ്വീസ് നടത്താത്തത് എത്ര ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രതിദിനം മൊത്തം എത്ര കിലോമീറ്റര്‍ ദൂരം ബസ്സ് സര്‍വ്വീസ് നടത്തിയിട്ടുണ്ടായിരുന്നു; ഇപ്പോള്‍ എത്ര കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി എത്ര തവണ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയുണ്ടായി ;

()അധികാരത്തില്‍ വരുമ്പോള്‍ ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ഷത്തില്‍ ആയിരം ബസ് പുതുതായി വാങ്ങുകയുണ്ടായോ; ഇതിനകം എത്ര പുതിയ ബസ്സുകള്‍ വാങ്ങി ; വിശദമാക്കുമോ ?

478

ലോഫ്ളോര്‍ ബസ്സ് സര്‍വ്വീസ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കെ.എസ്.ആര്‍.ടി.സി. യുടെ കീഴില്‍ കൂടുതല്‍ ലോഫ്ളോര്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് പദ്ധതിയുണ്ടോ;

(ബി)ഇപ്പോള്‍ ഇവയുടെ സേവനം ലഭ്യമാക്കാത്ത മറ്റ് ജില്ലകളിലേക്ക് അനുവദിക്കുമോ;

(സി)എത്ര ലോഫ്ളോര്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്;

(ഡി)ഇവ ഏതെല്ലാം ജില്ലകളില്‍ എത്ര വീതം അനുവദിച്ചു;

()ഓരോ ഡിപ്പോകളിലേക്കും അനുവദിച്ച ലോഫ്ളോര്‍ ബസ്സുകളുടെ എണ്ണം ഡിപ്പോ തിരിച്ച് വ്യക്തമാക്കാമോ;

(എഫ്)ലോഫ്ളോര്‍ ബസ്സുകള്‍ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വ്വീസ് ആരംഭിച്ചതിനാല്‍ ഈ വാഹനങ്ങളുടെ സേവനം ഏതെല്ലാം ജില്ലകള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് അറിയിക്കുമോ?

479

വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ;

(ബി)കെ.എസ്. ആര്‍.ടി. സി. ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ നിരക്കില്‍ യാത്ര ചെയ്യുന്നതിന് കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തുമോ ;

(സി)വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഒരു കമ്മീഷനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

480

ഫെയര്‍ സ്റേജിലെ അപാകതകള്‍

ശ്രീ. പി. കെ. ബഷീര്‍

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഫെയര്‍ സ്റേജുകള്‍ നിശ്ചയിക്കുന്നതില്‍ അപാകതകള്‍ ഉണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

481

തൊട്ടില്‍പാലം വടകര ചെയിന്‍ സര്‍വ്വീസ്

ശ്രീ. .കെ. വിജയന്‍

()തൊട്ടില്‍പാലം-വടകര ചെയിന്‍ സര്‍വ്വീസ് ഇതുവരെയും ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തൊട്ടില്‍പാലം ഡിപ്പോയ്ക്ക് പുതുതായി അനുവദിച്ച ബസ്സുകള്‍ ലഭ്യമാക്കാനുളള നടപടി സ്വീകരിക്കുമോ;

(സി)അവിടെ ഡീസല്‍ പമ്പ് തുടങ്ങാനുളള നടപടി ഏതുവരെ ആയെന്ന് വ്യക്തമാക്കാമോ?

482

ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയുടെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയുടെ അടിസ്ഥാന സൌകര്യ വികസനവുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നുവോ;

(ബി)ജീവനക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍പോലും നിറവേറ്റുവാന്‍ സാഹചര്യമില്ലാത്ത അവസ്ഥയില്‍ എന്ത് നടപടികളാണ് ഈ അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുളളത്;

(സി)യാഥാര്‍ത്ഥ്യങ്ങള്‍ ബോദ്ധ്യപ്പെട്ട്, പ്രസ്തുത കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ സന്നദ്ധമാകുമോ ?

483

ശാസ്താംകോട്ട ബസ് ഡിപ്പോ

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()കുന്നത്തൂര്‍ താലൂക്കിലെ ശാസ്താംകോട്ടയില്‍ അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആര്‍ക്കാണ് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്;

(സി)ഈ ഡിപ്പോയ്ക്കായി അനുവദിച്ചിട്ടുള്ള തുകയുടെ കണക്ക് ലഭ്യമാക്കുമോ;

(ഡി)ഈ ഡിപ്പോയോട് അനുബന്ധിച്ച് വര്‍ക്ക്ഷോപ്പ് നിര്‍മ്മിക്കുന്നതിന് ദൂരപരിധി ബാധകമാണോ; വിശദമാക്കുമോ?

484

കുട്ടനാട്ടിലെ കെ.എസ്.ആര്‍.ടി.സി. റൂട്ടുകളുടെ ദേശസാല്‍ക്കരണം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ കെ.എസ്.ആര്‍.ടി.സി. റൂട്ടുകള്‍ ദേശസാത്ക്കരിച്ചിരിക്കുന്നതിനാല്‍ ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നും ചമ്പക്കുളം വരെയുളള ബസ്സ് സര്‍വ്വീസ് തായങ്കരി വഴി എടത്വാ വരെ നീട്ടുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)കൈനകരി-കോലത്ത് ജെട്ടിവരെയുളള ബസ്സ് സര്‍വ്വീസ് പൂപ്പളളി വഴി ചങ്ങനാശ്ശേരി വരെ നീട്ടുന്നതിന് സമര്‍പ്പിച്ചിട്ടുളള അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)രാമങ്കരിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജിലേക്കും ചങ്ങനാശ്ശേരിയില്‍ നിന്നും കായല്‍പ്പുറം പളളിയിലേക്കും ഊരുക്കരിയിലേക്കുമുളള ബസ്സ് സര്‍വ്വീസുകള്‍ക്ക് ഫീസിബിലിറ്റി തയ്യാറായ സാഹചര്യത്തില്‍ പുതിയ ബസ്സ് അനുവദിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

485

തലപ്പാടിയില്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ ആരംഭിക്കല്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)ഡിപ്പോ ആരംഭിക്കുന്നതിന് തലപ്പാടി അനുയോജ്യമായ സ്ഥലമാണോ എന്ന് പരിശോധിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?

486

മലപ്പുറം കെ.എസ്.ആര്‍.റ്റി.സി ബസ്സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം കെ.എസ്.ആര്‍.റ്റി.സി ബസ്സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം ഇപ്പോള്‍ എത് ഘട്ടത്തിലാണ് ;

(ബി)പുതുക്കിയ പ്ളാനും എസ്റിമേറ്റും അനുസരിച്ച് എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(സി)പ്രസ്തുത പ്രവൃത്തിയ്ക്ക് എന്ത് തുകയാണ് വകകൊള്ളിച്ചിട്ടുള്ളത് ; നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?

487

ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന രാജധാനി ബസുകള്

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന രാജധാനി ബസുകള്‍ ഇടയ്ക്കിടെ സര്‍വ്വീസുകള്‍ നടത്താതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത ബസുകള്‍ പിന്‍വലിക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ ;

(സി)ഇതുമൂലം പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

488

കൊട്ടാരക്കര ഡിപ്പോയിലേക്ക് അനുവദിച്ച പുതിയ ബസുകള്

ശ്രീമതി. പി.അയിഷാ പോറ്റി

()2012 മാര്‍ച്ച് മാസം മുതല്‍ നവംബര്‍ മാസംവരെ കെ.എസ്.ആര്‍.ടി.സി. കൊട്ടാരക്കര ഡിപ്പോയിലേക്ക് പുതിയ ബസുകള്‍ അനുവദിച്ചിട്ടുണ്ടോ; അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത കാലയളവില്‍ ഡിപ്പോയില്‍ നിന്നും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് സ്ഥലം എം.എല്‍.. നല്‍കിയ കത്തുകളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ;

(സി)ഡിപ്പോയില്‍ പ്രതിദിനം എത്ര ഷെഡ്യൂളുകള്‍ റദ്ദാക്കപ്പെടുന്നുണ്ട്; അതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ ?

489

കെ.എസ്.ആര്‍.റ്റി.സി. ചേര്‍ത്തല ഡിപ്പോയില്‍ നിലവിലുളള ഷെഡ്യൂളുകള്‍ മുടങ്ങുന്ന നടപടി

ശ്രീ. പി. തിലോത്തമന്‍

()കെ.എസ്.ആര്‍.റ്റി.സി. ചേര്‍ത്തല ഡിപ്പോയില്‍ നിലവിലുളള ഷെഡ്യൂളുകള്‍ പലതും ബസ്സുകളുടെ അഭാവത്താല്‍ മുടങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; നിരവധി തവണ ബസ്സുകള്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടും ചേര്‍ത്തല ഡിപ്പോയ്ക്ക് ബസ്സുകള്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;

(ബി)നിലവിലുളള ഷെഡ്യൂളുകള്‍ പൂര്‍ണ്ണമായും ഓപ്പറേറ്റ് ചെയ്യുന്നതിനുവേണ്ടി മതിയായ ബസ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

490

മാങ്കൊമ്പ് ദേവീ ക്ഷേത്രത്തില്‍ നിന്നും ശബരിമലയ്ക്ക് ഉള്ള ബസ് സര്‍വ്വീസുകള്

ശ്രീ. തോമസ് ചാണ്ടി

()മണ്ഡലകാലത്ത് മങ്കൊമ്പ് ദേവീ ക്ഷേത്രത്തില്‍ നിന്നും ശബരിമലയ്ക്ക് നാളിതുവരെ ബസ് സര്‍വ്വീസ് ആരംഭിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)മണ്ഡലകാലതത് കുട്ടനാട്ടിലെ ഏതെല്ലാം ബസ് സര്‍വ്വീസുകളാണ് താത്ക്കാലികമായി റദ്ദാക്കിയത് എന്ന് വിശദമാക്കുമോ;

(സി)12.11.2012 ലെ ടി.ആര്‍ 3-001403/2012 മെമോറാണ്ടം പ്രകാരം ചീഫ് ട്രാഫിക് മാനേജര്‍ ചങ്ങനാശ്ശേരി എ.റ്റി.ഒയ്ക്ക് മങ്കൊമ്പില്‍ നിന്നും ശബരിമലയ്ക്ക് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടും നാളിതുവരെ സര്‍വ്വീസ് ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;

(ഡി)ബഹു: മന്ത്രിയുടെയും കെ.എസ്.ആര്‍.ടി.സി എം.ഡിയുടെയും ഉത്തരവുകള്‍ പാലിക്കാത്ത

491

ലോ ഫ്ളോര്‍ ബസ്സ് സര്‍വ്വീസുകള്‍ ചാലക്കുടിവരെ നീട്ടുന്നത്

ശ്രീ. ബി.ഡി. ദേവസ്സി

കൊരട്ടി ഇന്‍ഫോ പാര്‍ക്ക്, കിന്‍ഫ്ര, വൈഗൈത്രഡ്സ്, നിറ്റാജലാറ്റിന്‍, കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലേയും, അതിരപ്പള്ളി ടൂറിസം മേഖലയിലേയും നൂറ് കണക്കിന് യാത്രക്കാര്‍ക്ക് സൌകര്യ മാകുന്ന തരത്തില്‍ എറണാകുളത്തുനിന്നും അങ്കമാലിയിലേക്ക് നിലവില്‍ സര്‍വ്വീസ് നടത്തിവരുന്ന ലോഃഫ്ളോര്‍ ബസ്സുകളുടെ സര്‍വ്വീസ് ചാലക്കുടിവരെ നീട്ടുന്നതിന് നടപടി സ്വീകരിക്കുമോ?

492

ചാലക്കുടി - പമ്പ സ്പെഷ്യല്‍ ബസ് സര്‍വ്വീസ്

ശ്രീ. ബി.ഡി. ദേവസ്സി

ധാരാളം അയ്യപ്പഭക്തര്‍ യാത്രചെയ്യുന്ന ചാലക്കുടി സ്റാന്‍ഡില്‍ നിന്നും പമ്പയിലേക്ക് ശബരിമല സ്പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ?

493

എറണാകുളം ജെട്ടിയില്‍ നിന്ന് കണ്ടെയ്നര്‍ റോഡുവഴി ഗുരുവായൂര്‍ വരെയുളള കെ.എസ്.ആര്‍.ടി. സര്‍വ്വീസുകള്‍

ശ്രീ. എസ്. ശര്‍മ്മ

()എറണാകുളം ജെട്ടിയില്‍ നിന്നും കണ്ടെയ്നര്‍ റോഡുവഴി ഗുരുവായൂര്‍വരെ പ്രതിദിനം കെ.എസ്.ആര്‍.ടി.സി എത്ര സര്‍വ്വീസുകളാണ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ; ഈ യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി നിര്‍ണ്ണയിച്ചിരിക്കുന്ന സമയദൈര്‍ഘ്യം എത്രയാണെന്നും, ദൂരമെത്രയാണെന്നും വ്യക്തമാക്കാമോ;

(ബി)വൈപ്പിന്‍ ദ്വീപ് ഹൈവേ വഴി എത്ര ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നുവെന്ന് വ്യക്മാക്കാമോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദ്വീപുനിവാസികളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിന് പുതിയതായി ആരംഭിച്ച സര്‍വ്വീസുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; ദ്വീപില്‍ നിന്നും സമീപ ജില്ലകളിലേക്ക് തൊഴിലിനായി പോകുന്നവരുടെ സൌകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ നടത്തുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ ?

494

കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കല്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയിലേക്ക് എത്ര പുതിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നല്‍കിയിട്ടുണ്ട്;

(ബി)ഇവിടെ ഉപയോഗത്തിലിരുന്ന എത്ര ബസുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ പിന്‍വലിച്ചിട്ടുണ്ട്;

(സി)ജില്ലയിലെ യാത്രാ ക്ളേശം പരിഹരിക്കാന്‍ എന്നത്തേയ്ക്ക് കൂടുതല്‍ ബസ്സുകള്‍ അനുവദിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

495

കൊട്ടാരക്കര-കുനമ്പായിക്കുളം -കൊല്ലം സര്‍വ്വീസ്

ശ്രീ. എം. . ബേബി

()കഴിഞ്ഞ നിയമസഭ സമ്മേളന കാലയളവില്‍ കുണ്ടറ എം.എല്‍..യുടെ നിര്‍ദ്ദേശ പ്രകാരം ഗതാഗത വകുപ്പുമന്ത്രി അനുവദിച്ച കൊട്ടാരക്കര-പെരുംമ്പുഴ-ഞെട്ടയില്‍-കൂനമ്പായിക്കുളം- കൊല്ലം റൂട്ടില്‍ ഒരു ഷെഡ്യൂള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഷെഡ്യൂള്‍ ആരംഭിക്കാത്തതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ ; ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ;

(സി)വകുപ്പുമന്ത്രിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

496

സ്വകാര്യ ബസ്സുകള്‍ക്ക് സൂപ്പര്‍ ഫാസ്റ് പെര്‍മിറ്റ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൂടുതല്‍ സ്വകാര്യ ബസ്സുകള്‍ ലിമിറ്റഡ് സ്റോപ്പ്/സൂപ്പര്‍ ഫാസ്റുകളായി മാറുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സൂപ്പര്‍ ഫാസ്റ് ബസ്സുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ എന്തെല്ലാമാണ് ;

(സി)ഈ നിബന്ധനകള്‍ പാലിച്ചാണോ സൂപ്പര്‍ ഫാസ്റ് ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത് എന്ന് പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി)വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ സൂപ്പര്‍ ഫാസ്റ് ബസ്സുകളിലും യാത്രാനിരക്കില്‍ ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

497

ബസ്സ് സര്‍വ്വീസുകള്‍

ശ്രീ. .പി. ജയരാജന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം കണ്ണൂര്‍ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. പുതുതായി ഏതെല്ലാം റൂട്ടുകളിലാണ് ബസ്സ് സര്‍വ്വീസ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഇക്കാലയളവില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലേക്ക് എത്ര പുതിയ ബസ്സുകള്‍ അനുവദിച്ചു നല്‍കുകയുണ്ടായെന്ന് വ്യക്തമാക്കുമോ?

498

പുതിയ കെ.എസ്.ആര്‍.ടി.സി. ബസ്

ശ്രീ. റ്റി.വി. രാജേഷ്

()ശ്രീ. തിരുവര്‍ക്കാട്ടകാവില്‍ (മാടായിക്കാവ്) കര്‍ണ്ണാടകത്തില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്നതിനാല്‍ കേരളാതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നും കൂട്ടുപുഴയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)മാടായിക്കാവിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് അനുവദിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

499

വേണാട് സര്‍വ്വീസിന് കുളപ്പാടത്ത് സ്റോപ്പ് അനുവദിച്ച നടപടി

ശ്രീ. എം.. ബേബി

()കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവില്‍ കുണ്ടറ എം.എല്‍.. യുടെ അഭ്യര്‍ത്ഥന പ്രകാരം വേണാട് സര്‍വ്വീസിന് കുളപ്പാടത്ത് സ്റോപ്പ് അനുവദിച്ചു കൊണ്ട് ഗതാഗത വകുപ്പു മന്ത്രി നല്‍കിയ ഉത്തരവ് ഇതുവരെയും നടപ്പിലാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉത്തരവ് നടപ്പാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ;

(സി)മന്ത്രിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ ?

500

ഫ്ളൈഓവറിന് താഴെ സര്‍വ്വീസ് റോഡുകളില്‍കൂടി ബസ്സ് സര്‍വ്വീസ് നടത്തുന്നതിന് നടപടി

ശ്രീ. ബി.ഡി.ദേവസ്സി

()എന്‍.എച്ച്.47-ല്‍, കൊടകര, പോട്ട, മുരിങ്ങൂര്‍ ഡിവൈന്‍ എന്നീ സ്ഥലങ്ങളിലെ ഫ്ളൈ ഓവറിന് മുകളില്‍ക്കൂടി മാത്രം കെ. എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് മൂലം പ്രധാന സ്റോപ്പില്‍ ബസ്സുകള്‍ നിറുത്തുവാന്‍ സാധിക്കാത്തതുമൂലം സ്ത്രീകളും കുട്ടികളും വൃദ്ധരുമായ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിന് ഫ്ളൈ ഓവറിന് താഴെ സര്‍വ്വീസ് റോഡുകളില്‍ കൂടി മാത്രം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.