UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2341

പദ്ധതി നിര്‍വ്വഹണത്തിന് ചെലവഴിച്ച തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

()2012 ഏപ്രില്‍ 1 മുതല്‍ നവംബര്‍ 30 വരെ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ പദ്ധതി നിര്‍വ്വഹണത്തിന് എത്രശതമാനം തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി)ഇക്കാര്യത്തില്‍ വകുപ്പുകള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ?

2342

വാര്‍ഷിക പദ്ധതി, കേന്ദ്രാവിഷ്കൃത പദ്ധതി, തനതു പദ്ധതി എന്നിവയില്‍ നിന്നും ചെലവഴിക്കപ്പെട്ട തുക

ശ്രീ. സി. ദിവാകരന്‍

()2012-13 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ വാര്‍ഷിക പദ്ധതിയില്‍ നിന്നും നാളിതുവരെ ചെലവഴിക്കപ്പെട്ട തുക എത്രയെന്ന് വിശദമാക്കുമോ ;

(ബി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തനതുപദ്ധതികള്‍ എന്നിവയില്‍ നിന്നും ചെലവഴിക്കപ്പെട്ട തുക എത്രയെന്ന് വിശദമാക്കുമോ ?

2343

ലീഗല്‍ അസിസ്റന്റ് തസ്തികയിലെ നിയമ വിരുദ്ധമായ നിയമനം

ശ്രീ. ലൂഡി ലൂയിസ്

()സംസ്ഥാന നിയമവകുപ്പില്‍ ലീഗല്‍ അസിസ്റന്റ് തസ്തികയില്‍ ഇപ്പോള്‍ ജോലിനോക്കിവരുന്ന ആരെങ്കിലും ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ജോലി നോക്കി വരവെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ, അനധികൃതമായി സംസ്ഥാനത്തിന് പുറത്ത് റെഗുലറായി നിയമബിരുദത്തിനു പഠിക്കുകയും അതേ സമയം സംസ്ഥാന ഖജനാവില്‍ നിന്നും ശമ്പളം പറ്റുകയും ചെയ്തിട്ടുണ്ടോ ; അങ്ങനെയെങ്കില്‍ നിയമ വിരുദ്ധമായി നേടിയ ഈ ബിരുദം ഉപയോഗിച്ച് ടിയാള്‍ക്ക് ലീഗല്‍ അസിസ്റന്റായി നിയമ വകുപ്പില്‍ നിയമനം നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ ; നടപടി വൈകിപ്പിക്കുന്നതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥരുടെ പേര് വിവരം വ്യക്തമാക്കാമോ ;

(സി)സര്‍ക്കാരിനെ കബളിപ്പിച്ച് ഒരേസമയം സംസ്ഥാനത്തിനു പുറത്ത് റെഗുലര്‍ വിദ്യഭ്യാസവും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ശമ്പളം കൈപ്പറ്റലും നടത്തി ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ഡി)പ്രസ്തുത ഉദ്യോഗസ്ഥനെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് ഉത്തരവായിട്ടുണ്ടോ ; എങ്കില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ ; സമര്‍പ്പിച്ചെങ്കില്‍ എത്രനാളായി ?

2344

മന്ത്രിമാരുടെ യാത്രക്കായി ചെലവഴിച്ച തുക

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വിവിധ മന്ത്രിമാരുടെ വിദേശയാത്രക്കായി നാളിതുവരെ ചെലവഴിച്ച ആകെ തുക എത്രയാണെന്നു വ്യക്തമാക്കുമോ; ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ആരാണെന്നും വിനിയോഗിച്ച തുക എത്രയാണെന്നും വിശദമാക്കുമോ;

2345

സാഫല്യം പദ്ധതിയുടെ രണ്ടാംഘട്ടപ്രവര്‍ത്തനം

ശ്രീ. .റ്റി. ജോര്‍ജ്

,, സി. പി. മുഹമ്മദ്

,, എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

()സാഫല്യം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)രണ്ടാം ഘട്ടത്തില്‍ എത്ര ഫ്ളാറ്റുകളും ഒറ്റവീടുകളുമാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) വീടില്ലാത്തവര്‍ക്ക് സബ്സിഡിയോടെ വായ്പകള്‍ നല്‍കുവാനുള്ള സൌകര്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി)സബ്സിഡി നല്‍കുന്നതിനുള്ള അര്‍ഹതയും തുകയും എത്രയെന്ന് വെളിപ്പെടുത്തുമോ?

2346

സാഫല്യം ഭവന പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് സാഫല്യം ഭവനപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിനായി എത്ര ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലതിരിച്ച് കണക്ക് വെളിപ്പെടുത്തുമോ;

(സി)കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ.എം.എസ്. ഭവന പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് നിലവില്‍ എത്ര വീടുകള്‍ നിര്‍മ്മാണത്തിലിരിക്കുന്നുണ്ടന്ന് വ്യക്തമാക്കുമോ;

()ഈ പദ്ധതി നിലവിലിരിക്കെ മറ്റൊരു പദ്ധതി പ്രഖ്യാപിക്കുകവഴി നിലവിലുളള പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമോ;

(എഫ്).എം.എസ്. ഭവന പദ്ധതി നിര്‍ത്തലാക്കാനുളള സാഹചര്യം വിശദമാക്കാമോ?

2347

ഭവനനിര്‍മ്മാണ ബോര്‍ഡ് ഭവനവായ്പാ ഇനത്തില്‍ ചെലവഴിച്ച തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷം ഭവനവായ്പാ ഇനത്തില്‍ എത്രകോടി രൂപ ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി)നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ടി ഇനത്തില്‍ വായ്പാ കുടിശ്ശികകള്‍ എഴുതിത്തള്ളിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര തുക എന്ന് വ്യക്തമാക്കാമോ ?

2348

ഹൌസിംഗ് ബോര്‍ഡ് നവീകരിക്കാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

()ഹൌസിംഗ് ബോര്‍ഡിന് കീഴില്‍ നഗരപ്രദേശങ്ങളില്‍ കൂടുതല്‍ പാര്‍പ്പിട സൌകര്യം ലഭ്യമാക്കുന്നതിന് എന്തൊക്കെ പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഹൌസിംഗ് ബോര്‍ഡിനെ നവീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2349

ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവരുടെ താല്‍പര്യങ്ങള്

ശ്രീ. പി. . മാധവന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്, വിശദമാക്കുമോ;

(ബി)ഇതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവരെ വഞ്ചിക്കുന്നവര്‍ക്ക് എന്തല്ലാം ശിക്ഷാനടപടികളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2350

ചാലക്കുടിയില്‍ മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോംപ്ളക്സ്

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടിയില്‍ ഹൌസിംഗ് ബോര്‍ഡിന്റെ വ്യാപാര പ്രാധാന്യമുള്ള സ്ഥലത്ത് മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോംപ്ളക്സ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ ആരംഭിച്ച കേരള സ്റേറ്റ് ഹൌസിംഗ് ബോര്‍ഡിന്റെ ഹൌസിംഗ് അക്കോമഡേഷന്‍ സ്കീമില്‍ വീടും സ്ഥലവും വാങ്ങിയവര്‍ക്ക് ഇനിയും തീറാധാരം നല്‍കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് ആധാരം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന്വ്യക്തമാക്കുമോ?

2351

വോള്‍വോ ബസ്സുകളിലെ ചരക്കു കടത്തല്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. റ്റി. ബല്‍റാം

,, എം. പി. വിന്‍സെന്റ്

,, കെ. ശിവദാസന്‍ നായര്‍

()അന്യസംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന വോള്‍വോ ബസ്സുകളിലും ആഡംബര ബസ്സുകളിലും ചരക്കുകള്‍ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതു തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എല്ലാ ചെക്ക് പോസ്റുകളിലും സ്കാനര്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)വോള്‍വോ ബസ്സുകള്‍ പരിശോധിക്കുന്നതിന് വാണിജ്യ നികുതി വകുപ്പിനെ എങ്ങനെ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത് ?

2352

കെ.എസ്.എഫ്.. വിദ്യാഭ്യാസ ചിട്ടി

ശ്രീ. ആര്‍. സെല്‍വരാജ്

,, ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

()കെ.എസ്.എഫ്.'വിദ്യാഭ്യാസ ചിട്ടി' ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി)ഏതെല്ലാം ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പ്രസ്തുത ചിട്ടിയില്‍ പങ്കെടുപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇതുമുഖേന എന്തെല്ലാം പ്രയോജനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

2353

ആസ്തിവികസന ഫണ്ടും കെട്ടിടനിര്‍മ്മാണ വിഭാഗവും

ശ്രീ. ബി.ഡി. ദേവസ്സി

()ആസ്തി വികസന ഫണ്ടില്‍ നിന്നും ചാലക്കുടി മണ്ഡലത്തില്‍ നടപ്പാക്കുന്നതിനായി സമര്‍പ്പിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കെട്ടിടനിര്‍മ്മാണ വിഭാഗത്തില്‍പ്പെട്ടവയ്ക്ക് ഇനിയും ഭരണാനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

2354

കലവറ-കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിതരണം

ശ്രീ. വി.പി.സജീന്ദ്രന്‍

''പാലോട് രവി

''ആര്‍.സെല്‍വരാജ്

''വി.റ്റി.ബല്‍റാം

()കലവറയിലൂടെ എന്തെല്ലാം കെട്ടിട നിര്‍മ്മാണ സാമഗ്രികളാണ് നല്‍കി വരുന്നത്;വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)കുറഞ്ഞ വിലയ്ക്ക് ഇത്തരം സാമഗ്രികള്‍ ആര്‍ക്കൊക്കെയാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;

(സി)കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എ.പി.എല്‍. കുടുംബങ്ങള്‍ക്ക് നല്‍കുന്നകാര്യം പരിഗണനയിലുണ്ടോ;വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

 
2355

കലവറ പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് ന്യായവിലയ്ക്ക് കെട്ടിടനിര്‍മ്മാണ സാധനങ്ങള്‍ വില്‍ക്കുന്ന 'കലവറ' ഏതൊക്കെ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2356

ഭവന വായ്പകള്‍ക്കുള്ള പലിശ നിരക്കിലെ വര്‍ദ്ധനവ്

ശ്രീ. കെ. എന്‍. . ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

()സംസ്ഥാന സഹകരണ ഹൌസിംഗ് ഫെഡറേഷന്‍ ഭവന വായ്പകള്‍ക്കുള്ള പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതുമൂലം സംസ്ഥാനത്തെ ഭവന നിര്‍മ്മാണ മേഖലയുടെ പ്രവര്‍ത്തനം മന്ദഗതിയിലായിട്ടുള്ള കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ :

(ബി)പലിശ നിരക്ക് ഉയര്‍ത്തുവാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി)നിര്‍മ്മാണ വസ്തുക്കളുടെ ദൌര്‍ലഭ്യവൂം വില വര്‍ദ്ധനവുംമൂലം ഇപ്പോള്‍തന്നെ സ്തംഭനാവസ്ഥയിലെത്തി നില്ക്കുന്ന ഭവന നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ ?

2357

സംസ്ഥാനത്ത് പുതിയ സബ്ബ് ട്രഷറികള്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്ത് പുതിയ സബ്ബ് ട്രഷറികള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)എങ്കില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് സബ്ബ് ട്രഷറികള്‍ സ്ഥാപിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

2358

പഴയങ്ങാടിയിലെ ട്രഷറി കെട്ടിടം

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടിയില്‍ ട്രഷറി കെട്ടിട നിര്‍മ്മാണത്തിന് ഇന്‍കെലിനെ ഏല്പിച്ചിരുന്നെങ്കിലും ഇതുവരെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണ്; എപ്പോള്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ കഴിയും ?

2359

സംസ്ഥാന ലോട്ടറിയില്‍ നിന്നുള്ള വരുമാനം

ശ്രീമതി കെ. എസ് സലീഖ

()സംസ്ഥാന ലോട്ടറിയില്‍ നിന്നുള്ള വരുമാനം നടപ്പു സാമ്പത്തിക വര്‍ഷം എത്രയെന്ന് വ്യക്തമാക്കുമോ; ആയത് നവംബര്‍ 30 വരെ എത്ര; പ്രതിമാസം ശരാശരി എത്ര കോടിയാണ് ലോട്ടറി വില്പനയിലൂടെ ലഭിക്കുന്നത്; വിശദമാക്കുമോ;

(ബി)ലോട്ടറി വില്പനയുടെ എത്ര ശതമാനമാണ് ലാഭമായി സര്‍ക്കാരിന് ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)നിലവില്‍ നികുതിയും ലാഭവും ചേര്‍ന്ന് എത്ര കോടി രൂപ ലോട്ടറിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിക്കും; വ്യക്തമാക്കുമോ;

(ഡി)ലോട്ടറി വില്പനയുടെ എത്ര ശതമാനമാണ് കമ്മിഷനായി ഏജന്റുമാര്‍ക്ക് നല്‍കുന്നത്; എത്ര ഏജന്റുമാരാണ് സംസ്ഥാനത്ത് ലോട്ടറി വഴി ഉപജീവനം നടത്തുന്നത്; ആയത് വഴി കമ്മിഷന്‍ ഇനത്തില്‍ എത്ര കോടി രൂപ ഇവര്‍ക്ക് ലഭിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

()സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജനപ്രിയ ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് ആവശ്യത്തിന് ലഭിക്കുന്നില്ലയെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(എഫ്)സംസ്ഥാന ലോട്ടറി വകുപ്പില്‍ എത്ര ജീവനക്കാര്‍ ജോലി നോക്കുന്നു; ആയതില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചു മുഖേന ജോലി ചെയ്യുന്നവര്‍ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ജി)ലോട്ടറി വകുപ്പിന് സ്ഥിരം ഡയറക്ടര്‍ ഇല്ലാത്തത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി കരുതുന്നുണ്ടോ; വിശദമാക്കുമോ;

(എച്ച്)സംസ്ഥാന ഭാഗ്യക്കുറി വില 30 രൂപയാക്കി ഏകീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

()അന്യസംസ്ഥാന ലോട്ടറി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ; അന്യ സംസ്ഥാനക്കാരായ വന്‍കിട ഏജന്റുമാര്‍ക്കാണ് ജില്ലാ ലോട്ടറി ഓഫീസുകളില്‍ പരിഗണനയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

2360

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അച്ചടിയും ഏജന്റുമാര്‍ക്കുളള സേവനവും

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അച്ചടി വര്‍ദ്ധിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇതിനുണ്ടായ സാഹചര്യങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഏജന്റുമാര്‍ നേരിട്ട് ആഫീസുകളില്‍ നിന്നും ടിക്കറ്റെടുക്കുന്നതിലെ വര്‍ദ്ധനവ് പരിഗണിച്ച് അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ ലോട്ടറി ആഫീസുകളില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2361

കേരള സംസ്ഥാന ലോട്ടറിയുടെ പ്രവര്‍ത്തനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()ലാഭകരമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ലോട്ടറിയെ തകര്‍ക്കാന്‍ അന്യസംസ്ഥാന ലോട്ടറി മാഫിയ സംസ്ഥാനത്ത് സജീവമാകുന്നു എന്നകാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഓണ്‍ലൈന്‍ ലോട്ടറി സംസ്ഥാന തലത്തില്‍ രഹസ്യമായി വില്‍പ്പന നടത്തിയും, കേരള ലോട്ടറി അന്യ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തിയും ലോട്ടറി മാഫിയ സംസ്ഥാനത്ത് സജീവമാകുന്നത് തടയാന്‍ ഫലപ്രദമായ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ;

(സി)ഓണ്‍ലൈന്‍ ലോട്ടറി ഫോണ്‍ വഴിയും നമ്പരുകള്‍ നല്‍കിയും വ്യാപക വില്‍പ്പന നടത്തിയതിന് മലബാര്‍ മേഖലയില്‍ മാത്രം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; വിശദവിവരം നല്‍കുമോ ?

2362

വ്യാജ ലോട്ടറികള്‍

ശ്രീ. രാജു എബ്രഹാം

()സംസ്ഥാന ലോട്ടറിയുടെ അവസാന 3 അക്കങ്ങള്‍ ഒത്തുവന്നാല്‍ ലക്ഷങ്ങള്‍ സമ്മാനം വാഗ്ദാനം ചെയ്യുന്ന വ്യാജ ലോട്ടറികള്‍ സംസ്ഥാനത്ത് വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)വ്യാജ ലോട്ടറിയ്ക്കെതിരെ ഏതെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

2363

അന്യ സംസ്ഥാന ലോട്ടറിയ്ക്ക് കേരളത്തില്‍ വില്‍പ്പനാനുമതി

പ്രൊഫ. സി. രവീന്ദ്രനാഥ്

()അന്യ സംസ്ഥാന ലോട്ടറിയ്ക്ക് കേരളത്തില്‍ വില്‍പ്പനാനുമതി നല്‍കുന്നതിന് അനുകൂലമാണോ;

(ബി)ഗോവന്‍ ലോട്ടറിയുടെ പ്രൊമോട്ടറായി മഹാരാഷ്ട്ര സ്വദേശിയെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;

(സി)ഇയാളില്‍ നിന്ന് വാണിജ്യനികുതി ഈടാക്കി ഗോവന്‍ ലോട്ടറി വില്‍പ്പന കേരളത്തില്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുകൂലമാണോ;

(ഡി)അന്യസംസ്ഥാന ലോട്ടറി വില്‍പ്പന സംസ്ഥാനത്താരംഭിച്ചാല്‍ സംസ്ഥാനലോട്ടറി മാഫിയയുടെ പിടിയിലാകുമെന്നും കേരള ലോട്ടറിയുടെ വില്‍പ്പന കുറയുകയും ചെയ്യുമെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2364

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിലവര്‍ദ്ധനവ്

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിലവര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കാമോ;

(സി)വില വര്‍ദ്ധിപ്പിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രസ്തുത നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുമോ;

2365

കെ.എസ്.എഫ്.. യുടെ പ്രവര്‍ത്തനം

ശ്രീമതി കെ.എസ്. സലീഖ

()കെ.എസ്.എഫ്.. യുടെ ബിസിനസ്സ് 2010-11ല്‍ എത്ര കോടി രൂപയായിരുന്നു ; ആയത് 2011-12 ല്‍ എത്ര ; വിശദമാക്കുമോ ;

(ബി)കെ.എസ്.എഫ്.. യുടെ ബിസിനസ് 2015-ല്‍ എത്ര കോടി രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ; വ്യക്തമാക്കുമോ ;

(സി)2011-12 ല്‍ കെ.എസ്.എഫ്.. യുടെ ലാഭം എത്ര കോടി രൂപയായിരുന്നു ; ആയത് 2010-11 ല്‍ എത്രയായിരുന്നു ;

(ഡി)2011-12 ല്‍ കെ.എസ്.എഫ്.. യുടെ അറ്റാസ്തി എത്ര കോടി രൂപ ; ആയത് 2010-11 ല്‍ എത്ര ; വിശദമാക്കുമോ ;

()കെ.എസ്.എഫ്.. 2011 മാര്‍ച്ച് 31 വരെ എത്ര കോടി രൂപ വായ്പ നല്‍കി ; 2012 നവംബര്‍ 30 വരെ വായ്പ എത്ര കോടി നല്കി ; വ്യക്തമാക്കുമോ ;

(എഫ്)2011-12 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കെ.എസ്.എഫ്.. യുടെ വിദ്യാധനം വായ്പാ പദ്ധതി മുഖേന എത്ര കോടി രൂപ അനുവദിച്ചു ; എത്ര പേര്‍ക്ക് ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ജി)കെ.എസ്.എഫ്.. യുടെ ഭാഗ്യവര്‍ഷ ചിട്ടിയിലൂടെ എത്ര കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത് ; ആയത് നവംബര്‍ 30 വരെ എത്ര കോടി സമാഹരിക്കുവാന്‍ കഴിഞ്ഞു ; വിശദമാക്കുമോ ;

(എച്ച്)'എജ്യൂകെയര്‍' ചിട്ടി കെ.എസ്.എഫ്.. എന്നുമുതല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

()സംസ്ഥാനത്തെ കെ.എസ്.എഫ്.. യുടെ എല്ലാ ശാഖകളെയും ബന്ധിപ്പിക്കുന്ന കോര്‍ സൊല്യൂഷന്‍ എന്നുമുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.