UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2366

കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍

ശ്രീ. പി.കെ. ഗുരുദാസന്‍

()ഗവണ്‍മെന്റ് അധികാരമേറ്റശേഷം സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് കെ.എസ്.എഫ്.ഇ യിലെ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെയും ഏജന്റുമാര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)നിലവിലെ കെ.എസ്.എഫ്.ഇ ചെയര്‍മാന്റെ കുടുംബാംഗങ്ങള്‍ക്ക് കെ.എസ്.എഫ്.-യില്‍ നിന്നും വായ്പ അനുവദിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ വായ്പ ലഭിച്ച വ്യക്തികള്‍, തുക തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി)ഏത് മാനദണ്ഡ പ്രകാരമാണ് വായ്പ അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;

()ധനകാര്യ സ്ഥാപനത്തിലെ തലവനുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്ക് വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് നിലവിലെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

2367

കെ.എസ്.എഫ്.. യിലെ പാര്‍ട്ട്ടൈം സ്വീപ്പറുടെ ഒഴിവുകള്

ശ്രീ. . കെ. ശശീന്ദ്രന്‍

()കേരളാ സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?

2368

പറക്കോട് കെ.എസ്.എഫ്.. ശാഖ

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ മണ്ഡലത്തിലെ പറക്കോട് കെ.എസ്.എഫ്.. യുടെ ശാഖ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കുമോ ;

(ബി)എന്നത്തേയ്ക്ക് ഇത് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

2369

കെ.എസ്.എഫ്.ഇ ചിട്ടികള്‍ക്ക് ജാമ്യം

ശ്രീ. ..അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()കെ.എസ്.എഫ്.ഇ ചിട്ടികള്‍ക്ക് ജാമ്യമായി പ്രൊട്ടക്ഷന്‍ ലഭിക്കാത്ത അധ്യാപകരുടെ സാലറി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവരുടെ സാലറി സര്‍ട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2370

അമിത പലിശയ്ക്ക് പണം കടംകൊടുക്കുന്ന അന്യ സംസ്ഥാനക്കാര്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

()അമിത പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ എന്ത് നിയമമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ആരാണെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;

(സി)വ്യക്തികള്‍ക്ക് ലൈസന്‍സ് ഇല്ലാതെ പണമിടപാടു നടത്താന്‍ സ്വാതന്ത്യ്രമുണ്ടോ; എങ്കില്‍ ഇവര്‍ക്ക് ഈടാക്കാവുന്ന പരമാവധി പലിശ എത്രയാണെന്ന് വ്യക്തമാക്കുമോ;

(ഡി)ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ ചെന്ന് അമിത പലിശയ്ക്ക് പണം കടംകൊടുക്കുന്ന അന്യ സംസ്ഥാനക്കാരായ പലിശക്കാരുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

2371

നികുതി കുടിശ്ശിക പിരിക്കുന്ന നടപടി

ശ്രീ. സാജു പോള്‍

()ആഡംബര നികുതി, വില്പന നികുതി, കാര്‍ഷികാദായനികുതി, മോട്ടോര്‍ വാഹന നികുതി തുടങ്ങി എതെല്ലാം നികുതികളുടെയും, ലീസ്റെന്റുകളുടെയും കുടിശ്ശികയായ ഇനത്തില്‍ എന്തു തുക വീതം പിരിഞ്ഞ് കിട്ടാനായിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഈ ഇനത്തില്‍ കുടിശ്ശിക പിരിച്ചെടുക്കാനുള്ള എന്തെങ്കിലും നടപടിക്ക് സ്റേ നല്‍കുകയുണ്ടായോ; എങ്കില്‍ സ്റേ നല്‍കിയത് മൂലം പിരിച്ചെടുക്കാന്‍ സാധിക്കാതെ പോയ മൊത്തം തുക എത്രയെന്നറിക്കുമോ?

2372

പാലക്കാട് ജില്ലയിലെ അതിര്‍ത്തി ചെക്കു പോസ്റുകള്‍

ശ്രീ. എം. ചന്ദ്രന്‍

()പാലക്കാട് ജില്ലയിലെ അതിര്‍ത്തി ചെക്കു പോസ്റുകള്‍ വഴി അനധികൃതമായി വ്യാജ മദ്യവും സ്പിരിറ്റും കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ചെക്കു പോസ്റുകളില്‍ കഴിഞ്ഞ മുന്ന് മാസത്തിനകം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്നു വ്യക്തമാക്കുമോ;

(സി)വാളയാറിലെ സംയോജിത ചെക്പോസ്റ് നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;

(ഡി)ഇവിടെ അനുഭവപ്പെടുന്ന ഗതാഗതകുരുക്കും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ?

2373

ഉല്പന്നങ്ങളുടെ നികുതിയിളവ്

ശ്രീ. കെ. വി. വിജയദാസ്

()സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതെല്ലാം ഉല്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ടെന്നുള്ള കാര്യം വിശദമാക്കുമോ; ഇനം തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)ഇതിലൂടെ സംസ്ഥാനത്തെ ഖജനാവിലേയ്ക്ക് വരേണ്ടതായ തുകയില്‍ എത്ര ശതമാനം കുറവ് സംഭവിച്ചുവെന്ന് വ്യക്തമാക്കുമോ?

2374

കേരളത്തിലെ ബേക്കറി വ്യാപാരികളുടെ നികുതി

ശ്രീ. .പി.ജയരാജന്‍

()കേരളത്തിലെ ബേക്കറി വ്യാപാരികള്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്ന ബേക്കറി ഉത്പന്നങ്ങള്‍ക്ക് നിലവില്‍ എത്ര ശതമാനം നികുതിയാണ് നിശ്ചയിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)സ്വയംതൊഴില്‍ കണ്ടെത്തി ഉപജീവനം നടത്തുകയും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന ഈ മേഖലയില്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുളളതില്‍ നിന്നും വ്യത്യസ്തമായ നിരക്കില്‍ നികുതി നിര്‍ണ്ണയിക്കുന്നുവെന്ന ബേക്കറി വ്യാപാരികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പരാതി എപ്പോഴാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കുമോ?

2375

സ്വര്‍ണ്ണ വില്പനയിലെ നികുതി വെട്ടിപ്പ്

ശ്രീ. ബാബു എം. പാലിശ്ശേരി

()സ്വര്‍ണ്ണ വില്പന വഴി 2011-12 സാമ്പത്തികവര്‍ഷം നികുതിയിനത്തില്‍ എത്ര രൂപ ലഭിച്ചു ;

(ബി)2012-13 സാമ്പത്തികവര്‍ഷം ഇതേവരെ എന്ത് തുക ലഭിച്ചു ;

(സി)സംസ്ഥാനത്ത് സ്വര്‍ണ്ണ വില്പനയിലെ നികുതി വെട്ടിപ്പ് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ; വ്യക്തമാക്കുമോ ?

2376

പൊതുവിപണിയില്‍ നിന്നും എടുത്ത വായ്പകളുടെ വിശദാംശങ്ങള്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ പൊതു വിപണിയില്‍ നിന്നും എടുത്ത മൊത്തം വായ്പകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ; ഈ വായ്പകളുടെ തിരിച്ചടക്കേണ്ടുന്ന കാലാവധി എപ്പോഴാണ് ;

(ബി)വായ്പ എടുത്ത തുകയില്‍ നിന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം വിനിയോഗിച്ച തുക എത്രയാണെന്ന് വിശദമാക്കാമോ ?

2377

പലിശരഹിത വായ്പ നല്‍കാന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

()കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് പലിശയിളവ് നല്‍കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എങ്കില്‍ എത്ര ശതമാനം പലിശയിളവ് നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന വയനാട്ടിലെ കര്‍ഷകര്‍ക്ക് പലിശരഹിത കാര്‍ഷിക വായ്പ അനുവദിക്കുന്നതിന് പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2378

ആസ്തിവികസന ഫണ്ടിന്റെ നടപടിക്രമങ്ങളും സമയക്രമങ്ങളും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()എം.എല്‍..മാരുടെ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും പി.ഡബ്ള്യു.ഡി. വര്‍ക്കുകള്‍, ഇറിഗേഷന്‍ വര്‍ക്കുകള്‍ എന്നിവ നടത്തുന്നതിനുള്ള നടപടിക്രമങ്ങളും സമയക്രമങ്ങളും വിശദമാക്കുമോ ;

(ബി)ഈ ഫണ്ടില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ഡിപ്പോ നവീകരണം, കെ.റ്റി.ഡി.സിയുടെ നേതൃത്വത്തില്‍ ടൂറിസം പ്രവര്‍ത്തികള്‍ എന്നിവ നടത്തുന്നതിനുള്ള നടപടിക്രമങ്ങളും വിശദമാക്കാമോ ;

(സി)പ്രസ്തുത ഫണ്ട് ഉപയോഗിച്ച് കനോലി കനാലിന് കുറുകെ ഹൈഡ്രോളിക് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് ഏജന്‍സി കെ..എല്‍. എന്തൊക്കെ നടപടിക്രമങ്ങളാണുള്ളത് ; ഇത് ജില്ലാ കളക്ടര്‍ വഴിയാണോ നടപ്പാക്കേണ്ടത് ; വിശദമാക്കാമോ ?

2379

എം.എല്‍.. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പ്രവര്‍ത്തികള്

ശ്രീ. കെ. ദാസന്‍

()എം.എല്‍.. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പ്രവര്‍ത്തികളില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ എസ്റിമേറ്റ് തയ്യാറാവുകയോ എ.എസ്. നല്‍കുകയോ ചെയ്തിട്ടില്ലാത്തതോ ആയ പ്രവര്‍ത്തികളും എ.എസ്. ലഭിച്ചിട്ടും ഇനിയും പ്രവര്‍ത്തി ആരംഭിക്കുകയോ ചെയ്തിട്ടില്ലാത്ത പദ്ധതികളും ഏതെല്ലാം എന്നും വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നും ഏത് പഞ്ചായത്തില്‍ ഏത് വാര്‍ഡില്‍ നടക്കേണ്ടുന്ന പ്രവൃത്തിയാണ് എന്നത് വ്യക്തമാക്കാമോ ;

(സി)പ്രവൃത്തി ആരംഭിക്കാനും എസ്റിമേറ്റ് തയ്യാറാവാനും കാലതാമസം നേരിടുന്ന പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണോദ്യോഗസ്ഥര്‍ ആരെല്ലാമെന്നും കാലതാമസം ഏത് തലത്തിലാണ് സംഭവിക്കുന്നത് എന്നും കാലതാമസത്തിനുള്ള കാരണമെന്ത് എന്നും വ്യക്തമാക്കാമോ ;

(ഡി)കാലതാമസം നേരിടുന്ന ഈ പ്രവര്‍ത്തികള്‍ സമയ ബന്ധിതമായി എപ്പോള്‍ എ.എസ് നല്‍കുമെന്നും എന്ന് ആരംഭിക്കുമെന്നും വ്യക്തമാക്കുമോ ;

()എസ്റിമേറ്റ് തയ്യാറായിട്ടില്ലാത്ത പ്രവര്‍ത്തികളുടെ കാര്യത്തില്‍ എസ്റിമേറ്റ് തയ്യാറാക്കേണ്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് എസ്റിമേറ്റ് ആവശ്യപ്പെട്ടുകൊണ്ട് കളക്ട്രേറ്റില്‍ നിന്ന് അറിയിപ്പ് നല്‍കിയത് എന്നാണെന്ന്വ്യക്തമാക്കാമോ ;

(എഫ്)കൊയിലാണ്ടി മണ്ഡലത്തിലെ എം.എല്‍.. ഫണ്ട് പ്രവര്‍ത്തികള്‍ കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കാന്‍ അടിയന്തിരമായി എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

2380

സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റസ്് ഇന്‍ഷ്വറന്‍സ് പ്രീമിയം ഇനത്തില്‍ ഓരോ ജീവനക്കാരനും എത്ര രൂപയാണ് അടയ്ക്കേണ്ടത്; എത്ര രൂപയാണ് പോളിസി പിരീയഡില്‍ ഉണ്ടാകുന്ന അപകടത്തില്‍ ജീവനക്കാരന് / ആശ്രിതര്‍ക്ക് ലഭിക്കുന്നത്;

(ബി)കെ.എസ്..ബി / കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പ്രീമിയം തുക അധികമായി പിടിക്കുന്നത് എന്തുകൊണ്ടാണ് എന്നു വ്യക്തമാക്കുമോ;

(സി)എല്ലാ വിഭാഗം ജീവനക്കാരെയും ഒരുപോലെ കണ്ട് എല്ലാവരുടേയും പ്രീമിയം 200 രൂപയാക്കുന്ന കാര്യം പരിഗണിക്കുമോ ?

2381

കുട്ടനാട്ടില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ പദ്ധതികള്‍ക്കുള്ള ഭരണാനുമതി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വിശദമാക്കുമോ;

(ബി)ബഡ്ജറ്റില്‍ ഉള്‍പ്പെട്ട കുട്ടനാട് സിവില്‍ സ്റേഷന്‍ അനക്സ് ബില്‍ഡിംഗ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ഒരു പി.ഡബ്ള്യൂ.ഡി. റെസ്റ് ഹൌസ് കുട്ടനാട്ടില്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്ന എസ്റിമേറ്റിന് ഭരണാനുമതി നല്‍കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ 

2382

എം.എല്‍. . ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയപദ്ധതികള്

ശ്രീ. എസ്. ശര്‍മ്മ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ എം.എല്‍.. ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ചും ഇനി നടപ്പിലാക്കാന്‍ ശേഷിക്കുന്ന പദ്ധതികളെ സംബന്ധിച്ചുമുള്ള എല്ലാ വിശദാംശങ്ങളും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ ;

(ബി)നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ ഏതെങ്കിലും നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ ?

2383

കേരള സ്വയം സംരംഭക മിഷന്‍

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരള സ്വയം സംരംഭക വികസന മിഷന്‍ ഇതുവരെയായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി)ഇതുവരെയായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എത്ര സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു; എത്ര രൂപ ചെലവഴിച്ചു; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?

2384

എം. എന്‍. ലക്ഷം വീട് പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()എം. എന്‍. ലക്ഷം വീട് പദ്ധതി പ്രകാരം ഉപഭോക്താവിന് 75000 രൂപ മാത്രം ന്ലകുന്നത് തികച്ചും അപര്യാപ്തമാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വീടിനനുവദിക്കുന്ന മറ്റ് പദ്ധതികള്‍ പോലെ 2 ലക്ഷം രൂപ ഉപഭോക്താവിന് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

2385

വിദ്യാഭ്യാസ വായ്പയും ബാങ്കുകളും

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ;

(ബി)വായ്പകള്‍ നിഷേധിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ഇതിനകം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുുന്നു എന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയത്;

(സി)ഇത് സംബന്ധമായ പരാതികള്‍ സ്വീകരിക്കുവാനും അവയ്ക്ക് പരിഹാരം കാണുന്നതിനും എന്തെല്ലാം സംവിധാനം നിലവിലുണ്ട്;

(ഡി)വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് സഹായം നല്‍കുന്നതിന് എന്തെങ്കിലും ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ ഏത് വര്‍ഷം മുതലാണ് ഇതിന് പ്രാബല്യം ഉളളത്?

2386

വിദ്യാഭ്യാസ വായ്പകളുടെ പലിശ

ശ്രീ..റ്റി.ജോര്‍ജ്

()വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡി ബി.പി.എല്‍.വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കുന്നുള്ളു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി).പി.എല്‍. വിഭാഗത്തിലുളള 3 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുളളവര്‍ക്കും പ്രസ്തുത പലിശ സബ്സിഡി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2387

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ കളളക്കടത്ത്

ശ്രീ. എസ്. രാജേന്ദ്രന്‍

()അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ലക്ഷ്വറി ബസ്സുകള്‍ വഴി ഇലക്ടോണിക്സ് സാധനങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍ ഉള്‍പ്പെടെയുളള സാധനങ്ങള്‍ കളളക്കടത്തായി സംസ്ഥാനത്തേക്ക് എത്തിക്കുന്നതായുളള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം വാഹനങ്ങള്‍ വില്പന നികുതി ഉദ്യോഗസ്ഥര്‍ പരിശോധിക്കാറുണ്ടോ;

(സി)ഇത്തരം കളളക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

2388

കാരുണ്യ ബനവലന്റ് സ്കീം

ശ്രീ. പി. തിലോത്തമന്‍

()കാരുണ്യ ബനവലന്റ് സ്കീമില്‍ പെടുത്തി ആലപ്പുഴ ജില്ലയില്‍ എത്ര പേര്‍ക്ക് ഇതിനോടകം ചികിത്സാ സഹായം അനുവദിച്ചു എന്നു പറയാമോ; ജില്ലയില്‍ ഈ ഇനത്തില്‍ അനുവദിച്ച തുക എത്രയാണെന്നും ഏതെല്ലാം രോഗങ്ങളുടെ ചികിത്സായ്ക്കാണെന്നും വ്യക്തമാക്കുമോ ;

(ബി)കാരുണ്യ ബനവലന്റ് സ്കീമില്‍ സംസ്ഥാനത്ത് ഒട്ടാകെ ഇതുവരെയും അനുവദിച്ച തുക ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി)കാരുണ്യ ബനവലന്റ് സ്കീമിലൂടെ ചികിത്സാ സഹായത്തിനുള്ള താലൂക്ക് ഓഫീസ് മുഖേന സ്വീകരിക്കുവാന്‍ സംവിധാനം ഉണ്ടാക്കുമോ?

2389

കാരുണ്യ ബനവലന്റ് ഫണ്ട് മുഖേന ധനസഹായം ലഭിച്ചവര്‍

ശ്രീമതി. പി. അയിഷാ പോറ്റി

()കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും കൊല്ലം ജില്ലയില്‍ എത്രപേര്‍ക്ക് നാളിതുവരെ ധനസഹായം അനുവദിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത ആള്‍ക്കാരുടെ വിശദവിവരവും അനുവദിച്ച തുകയും വെളിപ്പെടുത്തുമോ;

(സി)കൊല്ലം ജില്ലയില്‍ കാരുണ്യ പദ്ധതിയില്‍ അംഗമായിട്ടുളള സ്വകാര്യ ആശുപത്രികളുടെ പേരുവിവരംലഭ്യമാക്കുമോ?

2390

കാരുണ്യ ബനവലന്റ് പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()കാരുണ്യ ബനവലന്റ പദ്ധതിയില്‍ ചികിത്സാ സഹായത്തിന് അപേക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നടപടികള്‍ നീളുന്നതിനാല്‍ ചികിത്സ കഴിഞ്ഞിട്ടും ധനസഹായം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു പരിഹരിച്ച് നടപടികള്‍ എളുപ്പവും സുതാര്യവുമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2391

കാരുണ്യ ബനവലന്റ് പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

കാരുണ്യ ബനവലന്റ് പദ്ധതിവഴി ഏതെല്ലാം രോഗങ്ങള്‍ക്കുള്ള ഏതെല്ലാം ചികിത്സകള്‍ക്കാണ് ധനസഹായം നല്‍കുന്നതെന്നറിയിക്കാമോ ?

2392

കാരുണ്യ ചികിത്സാ പദ്ധതി

ശ്രീ. . പി. ജയരാജന്‍

()ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളിലെ നിര്‍ധനരായ രോഗികള്‍ അടിയന്തിര ചികിത്സക്കായി മറ്റ് ആശുപത്രികളില്‍ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന ചികിത്സാ ധനസഹായം നല്‍കുവാന്‍ നിലവില്‍ വ്യവസ്ഥയുണ്ടോ ; വ്യവസ്ഥയിലെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ ;

(ബി)ഇങ്ങനെയൊരു വ്യവസ്ഥ ഇല്ലെങ്കില്‍ നിയതമായ മാര്‍ഗരേഖ പുറപ്പെടുവിച്ചുകൊണ്ട് അവര്‍ക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2393

കാരുണ്യ ബനവലന്റ് പദ്ധതി

ശ്രീ. പി. . മാധവന്‍

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് കാരുണ്യ ബനവലന്റ് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കാറുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം സ്വകാര്യ ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.