UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3045

നെല്ല് സംഭരണം

ശ്രീ. .എം. ആരിഫ്

()കുട്ടനാടന്‍ മേഖലയില്‍ നെല്ല് സംഭരണം തുടങ്ങിയിട്ടുണ്ടോ;

(ബി)നെല്ല് സംഭരണത്തിനായി സ്വകാര്യമില്ലുടമകളെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ സംഭരണം കൃത്യമായി നടക്കുന്നുണ്ടോ എന്ന് അവലോകനം ചെയ്യാറുണ്ടോ വിശദമാക്കുമോ?

3046

നെല്ല് സംഭരണ സംവിധാനം

ശ്രീ. അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

()നെല്ല് സംഭരണത്തിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)നെല്ല് സംഭരണത്തിനായി ഇപ്പോള്‍ എത്ര രൂപയാണ് നല്‍കുന്നത് ;

(സി)കര്‍ഷകര്‍ക്ക് പ്രതിഫലം കൃത്യമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)കഴിഞ്ഞ സംഭരണ കാലയളവില്‍ എത്ര ടണ്‍ നെല്ല് സംഭരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

3047

സ്വകാര്യ മില്ലുകളില്‍ നെല്ലുകുത്തുന്നതിലെ ക്രമക്കേടുകള്‍

ശ്രീ. തോമസ് ചാണ്ടി

()സിവില്‍ സപ്ളൈസുമായുളള കരാര്‍ അനുസരിച്ച് നെല്ലു കുത്തുന്ന സ്വകാര്യമില്ലുകള്‍ അരി സ്വന്തം ബ്രാന്‍ഡായി, ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റേഷന്‍ കടകളിലൂടെ നിലവാരം കുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ കുത്തരി വിതരണം ചെയ്യുന്നത് സംബന്ധിച്ചുളള പരാതികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)സപ്ളൈകോയുടെ കീഴിലുളള വിജിലന്‍സ് വിഭാഗം റെയ്ഡ് നടത്തി സ്വകാര്യ മില്ലുകളില്‍ നെല്ല് കുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും കേസുകള്‍ ഈ വര്‍ഷം രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ഡി)എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?

3048

ആലപ്പുഴ ജില്ലയിലെ നെല്ല് സംഭരണം

ശ്രീ. തോമസ് ചാണ്ടി

()ആലപ്പുഴ ജില്ലയിലെ എത്ര കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ തുക ഇനിയും നല്‍കുവാനുണ്ടെന്ന് വിശദമാക്കുമോ;

(ബി)2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ നെല്ല് സംഭരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)നെല്‍കര്‍ഷകര്‍ക്കു നല്‍കാനുള്ള കുടിശ്ശിക തുക കൊടുത്തുതീര്‍ക്കുന്നതിന് ഒരു റിവോള്‍വിംഗ് ഫണ്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3049

നെന്മാറ മണ്ഡലത്തിലെ നെല്ലു സംഭരണം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നും കഴിഞ്ഞ സീസണില്‍ എത്ര നെല്ല് താങ്ങുവിലയ്ക്ക് സംഭരിച്ചു;

(ബി)നെന്മാറ മണ്ഡലത്തിലെ നെല്ലുസംഭരണം സംബന്ധിച്ച പഞ്ചായത്തുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)കര്‍ഷകര്‍ക്ക് നെല്ലിന്റെ വില പൂര്‍ണ്ണമായും നല്‍കിയിട്ടുണ്ടോ; കുടിശ്ശിക സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

3050

റേഷന്‍ സാധനങ്ങള്‍ കടകളില്‍ നേരിട്ട് എത്തിക്കുന്നതിന് നടപടി

ശ്രീ..റ്റി.ജോര്‍ജ്

()റേഷന്‍കടവഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(ബി)ഹോള്‍സെയില്‍ ഡിപ്പോകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സര്‍ക്കാര്‍ തലത്തില്‍ റേഷന്‍ സാധനങ്ങള്‍ കടകളില്‍ നേരിട്ട് എത്തിക്കുന്നതിന് വാഹനസൌകര്യം ഏര്‍പ്പെടുത്തുമോ?

3051

ഗ്രാമീണ മേഖലയിലെ സൌകര്യങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. ദാസന്‍

ശ്രീമതി കെ. എസ്. സലീഖ

()ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരുടെ ബാങ്ക് അക്കൌണ്ടുകള്‍ സംബന്ധിച്ച പരിശോധന നടത്താന്‍ ഭക്ഷ്യവകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; നിലവില്‍ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള എത്ര പേര്‍ക്ക് ബാങ്ക് അക്കൌണ്ട് ഉണ്ട്; വിശദമാക്കുമോ;

(ബി)ഗ്രാമീണ മേഖലയിലെ ബാങ്കിംഗ് സൌകര്യങ്ങളുടെ അപര്യാപ്തതയെ സംബന്ധിച്ചും പാവപ്പെട്ടവരുടെ വാങ്ങല്‍ ശേഷി സംബന്ധിച്ചും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(സി)സാധനങ്ങള്‍ വാങ്ങിയതിന്റെ തെളിവ് ഹാജരാക്കിയാല്‍ സബ്സിഡി അനുവദിക്കും എന്ന നിലപാട് പിന്‍വലിക്കാന്‍ തയ്യാറാകുമോ; ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കേന്ദ്രം സമ്മതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

3052

.പി.എല്‍., ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പ്

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

()സംസ്ഥാനത്തെ എ.പി.എല്‍., ബി.പി.എല്‍. കാര്‍ഡ്ഉടമകള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഓരോ മാസവും എത്ര ടണ്‍ ഗോതമ്പാണ് കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്;

(ബി)കൂടുതല്‍ ഗോതമ്പ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്കുമോ?

3053

വിലക്കയറ്റം തടയാന്‍ നടപടി

ശ്രീ. പി. കെ. ബഷീര്‍

()നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)മാര്‍ക്കറ്റില്‍ ഇടപെടുന്ന ഏജന്‍സികള്‍ക്കു വേണ്ടി സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി അറിയാമോ;

(സി)എങ്കില്‍ അവരെ ഒഴിവാക്കി നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതിനും പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

3054

വിലക്കയടം പിടിച്ചുനിര്‍ത്താന്‍ നടപടി

ശ്രീ. .കെ.ബാലന്‍

'' കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

'' ബാബു എം.പാലിശ്ശേരി

ശ്രീമതി. പി.അയിഷാ പോറ്റി

()വിലക്കയറ്റം കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വിലക്കയറ്റവും ഉപഭോക്തൃ വില സൂചികയിലുണ്ടായ അന്തരവും സംബന്ധിച്ച് വിലയിരുത്തുകയുണ്ടായോ; എങ്കില്‍ വിശദമാക്കാമോ;

(സി)വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ ചെലവഴിച്ചതുക എത്ര; നടപടികള്‍ എന്തൊക്കെ?

3055

ഓപ്പണ്‍ മാര്‍ക്കറ്റില്‍ അരിക്ക് ഉണ്ടായ വിലവര്‍ദ്ധനവ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കേരളത്തിലെ അരിക്ഷാമവും വിലവര്‍ദ്ധനവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ അത് പരിഹരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ രണ്ട് മാസംകൊണ്ട് ഓപ്പണ്‍ മാര്‍ക്കറ്റില്‍ അരിക്ക് എത്ര രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി എന്ന് വ്യക്തമാക്കുമോ;

(സി)കേരളത്തിലെ എഫ്.സി.. ഗോഡൌണുകളില്‍ വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് നശിക്കുന്ന എത്ര ടണ്‍ അരിയുണ്ട് എന്നും എഫ്.സി.. ഗോഡൌണുകളില്‍ അരി എത്രകാലത്തോളം സൂക്ഷിക്കുന്നു എന്നും വ്യക്തമാക്കുമോ;

(ഡി)കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ഇങ്ങനെ വിതരണം ചെയ്യാതെ ഉപയോഗശൂന്യമായ എത്ര ടണ്‍ അരി നശിപ്പിച്ചുണ്ട് എന്ന് വ്യക്തമാക്കുമോ ?

3056

അവശ്യസാധനങ്ങളുടെ ദൌര്‍ലഭ്യം

ശ്രീ. ജെയിംസ് മാത്യു

()സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്‍ ഇ-ടെന്‍ഡര്‍ നടപടി നിര്‍ത്തി വച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ ;

(ബി)ഇതുമൂലം കോര്‍പ്പറേഷന്റെ വിപണനശാലകളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമല്ല എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)അവശ്യ വസ്തുക്കളുടെ വില ഉയരുന്നസാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായ രീതിയില്‍ കമ്പോളത്തില്‍ ഇടപെടുന്നതിന് കോര്‍പ്പറേഷന്‍ ശക്തമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ ?

3057

അരിവില വര്‍ദ്ധന

ശ്രീമതി കെ. എസ്. സലീഖ

()സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മട്ട അരിയുള്‍പ്പെടെയുളള അരി വില മൊത്ത വിപണിയില്‍ എത്രയായിരുന്നു; തരം തിരിച്ച് വ്യക്തമാക്കുമോ;

(ബി)ആയത് 2012 ഡിസംബര്‍ 5 ആയപ്പോള്‍ മൊത്ത വിപണിയില്‍ എത്രകണ്ട് വര്‍ദ്ധിച്ചുവെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ; ഇത് ചെറുകിട വ്യാപാരികളില്‍ എത്തുമ്പോള്‍ വില എത്രയായി വര്‍ദ്ധിക്കും; വിശദമാക്കുമോ;

(സി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗോഡൌണുകളില്‍ നിന്നും എത്ര ടണ്‍ അരി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിരുന്നു; ആയത് ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര കണ്ട് കുറഞ്ഞുവെന്ന് വ്യക്തമാക്കുമോ;

(ഡി)റേഷന്‍കടകളില്‍ വിതരണം ചെയ്യാനുള്ള അരി സര്‍ക്കാര്‍ സമയത്ത് ഇടപെടാത്തതു കാരണം കത്തിച്ചുകളഞ്ഞത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര ടണ്‍ അരിയാണ് സര്‍ക്കാര്‍ വന്നതിനുശേഷം കത്തിച്ച് നശിപ്പിച്ചതെന്ന് വ്യക്തമാക്കുമോ; ഇത് വിപണിയില്‍ അരിവില നിലയില്‍ വര്‍ദ്ധിക്കുവാന്‍ കാരണമായിട്ടുണ്ടോ; വിശദമാക്കുമോ;

()മൊത്ത വിപണിയിലെ അരിവില വര്‍ദ്ധന തടയുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

3058

പെട്രോള്‍ പമ്പുകളിലെ വിപണന കൃത്യത

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പെട്രോള്‍ പമ്പുകളിലെ ഉല്പന്നങ്ങളുടെ ഗുണനിലവാരം / അളവ് എന്നിവ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കുമോ;

(ബി)കൃത്യമായ വിപണനം ഉറപ്പാക്കുന്നതിന് എന്തെങ്കിലും പരിപാടികള്‍ ആവിഷ്ക്കരിക്കാനുള്ളത് നടപടി സ്വീകരിക്കുമോ ?

3059

പാമോയില്‍ ഇറക്കുമതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. ദാസന്‍

,, എം. ഹംസ

()കേന്ദ്ര സര്‍ക്കാര്‍ തീരുവ ഇല്ലാതെ പാമോയില്‍ ഇറക്കുമതി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ഇരട്ടിയിലധികം പാമോയില്‍ ഇറക്കുമതി ഈ വര്‍ഷം നടത്തിയിട്ടുള്ളതായി അറിയുമോ; ആസിയാന്‍ കരാറിന്റെ ഭാഗമായി തല്‍പ്പരകക്ഷികള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണിതിന് കാരണമായിട്ടുള്ളതെന്നറിയുമോ;

(സി)വെളിച്ചെണ്ണ കയറ്റുമതി കൊച്ചിയില്‍ നിന്നുമാത്രം പരിമിതപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്; അന്വേഷിച്ചിട്ടുണ്ടോ;

(ഡി)പാമോയില്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാനം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ വ്യക്തമാക്കുമോ?

3060

ഭക്ഷ്യവസ്തുക്കളിലെ മായം

ശ്രീ. എം. ഹംസ

()ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കുന്നതിനായി എന്ത് സംവിധാനമാണ് നിലവിലുള്ളത് ; പ്രസ്തുത സംവിധാനം കാര്യക്ഷമമാണോ; മായമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു :

(ബി)ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ത്ത് വിറ്റതിന് 2011 മേയ് മാസം 1 മുതല്‍ നവംബര്‍ 30 വരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു ; ഏതെല്ലാം സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ് എടുത്തത് : വിശദാംശം ലഭ്യമാക്കുമോ?

3061

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ്

ശ്രീ. . പി. അബ്ദുളളക്കുട്ടി

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് നടപ്പിലാക്കുവാന്‍ എന്തെല്ലാം നടപടികളാണ് മാനദണ്ഡമായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം നല്‍കുമോ?

3062

ഹോട്ടലുകളുടെ ഗ്രേഡിംഗ്

ശ്രീ. സി. ദിവാകരന്‍

,, .കെ. വിജയന്‍

,, കെ. രാജു

,, കെ. അജിത്

()സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് നിലവാരമനുസരിച്ച് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ ഹോട്ടലുകളില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

(ബി)പാചകം ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പരിശോധനയ്ക്കായി എന്തെല്ലാം സംവിധാനമാണ് നിലവിവുള്ളത്, പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

3063

ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം

ശ്രീ. സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഹോട്ടലുകളിലെ വില നിയന്ത്രിക്കുന്നത് കേന്ദ്രീകൃതമാക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഇതിനായി നിയമനിര്‍മ്മാണം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3064

മാവേലി ഹോട്ടലുകള്‍

ശ്രീ. ആര്‍.സെല്‍വരാജ്

''.സി.ബാലകൃഷ്ണന്‍

''ഡൊമിനിക് പ്രസന്റേഷന്‍

''ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് നിലവിലുളള മാവേലി ഹോട്ടലുകളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)കൂടുതല്‍ മാവേലി ഹോട്ടലുകള്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(സി)മാവേലി ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തെല്ലാം ധനസഹായമാണ് നല്‍കുന്നത്?

3065

ഹോട്ടലുകളിലെ ഭക്ഷ്യസാധനങ്ങളുടെ വില

ശ്രീ. കെ. അച്ചുതന്‍

,, ആര്‍. സെല്‍വരാജ്

,, വി. റ്റി. ബല്‍റാം

,, ലൂഡി ലൂയിസ്

()ഹോട്ടലുകളിലെ ഭക്ഷ്യസാധനങ്ങളുടെ വില ഏകീകരിക്കുന്നതിനായി ഹോട്ടലുകളെ തരംതിരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)ഇതിന്മേലുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ?

3066

ഹോട്ടല്‍ ഭക്ഷണത്തിന്റെ വില നിലവാരം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. രാജു

ശ്രീമതി. .എസ്. ബിജിമോള്‍

ശ്രീ. ജി.എസ്. ജയലാല്‍

()ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില നിലവാരം നിയന്ത്രിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)എങ്കില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ച നടപടി വിശദമാക്കുമോ ?

3067

ഫുഡ്ക്വാളിറ്റീ മോണിറ്ററിംഗ് ലബോറട്ടറികള്‍

ശ്രീ.കെ.അച്ചുതന്‍

''ഹൈബി ഈഡന്‍

''ജോസഫ് വാഴക്കന്‍

''ലൂഡി ലൂയിസ്

()ഫുഡ്ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറികളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം, വിശദമാക്കുമോ;

(ബി)ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇവയെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(സി)ഇതിനായി എന്ത്തുക മുതല്‍ മുടക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)എത്ര ലബോറട്ടറികളാണ് ഈ വര്‍ഷം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

3068

മായം ചേര്‍ക്കല്‍

ശ്രീ. എം. ചന്ദ്രന്‍

()മായം കലര്‍ന്നതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണ സാധനങ്ങളും നിത്യോപയോഗ സാധനങ്ങളും വ്യാപകമായി വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മായം ചേര്‍ക്കുന്നതു കണ്ടെത്തുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും എന്ത് സംവിധാനമാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ;

(സി)ഹോട്ടലുകളിലും മറ്റും ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം നിരന്തരം ഉറപ്പുവരുത്തുന്നതിന് പുതിയ സംവിധാനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ?

3069

ആംവേ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന നടപടി

ശ്രീമതി കെ. എസ്. സലീഖ

()പൊതുവിപണിയിലേതിനേക്കാള്‍ നാലിരട്ടി വിലയില്‍ വില്ക്കപ്പെടുന്ന ആംവേയുടെ ഉത്പന്നങ്ങള്‍ ഗുണനിലവാരമുള്ളതാണോ എന്ന് സംസ്ഥാന സിവില്‍ സപ്ളൈസ് വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ആംവേയുടെ എത്ര ഇനം ഉത്പന്നങ്ങള്‍ ആണ് വിപണിയില്‍ ഉള്ളത് എന്നും, അതില്‍ എത്ര എണ്ണത്തിന് ഗുണനിലവാരം ഉണ്ട് എന്നും, എത്ര എണ്ണത്തിന് ഗുണനിലവാരമില്ല എന്നുമുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)ആംവേയുടെ ഏതെല്ലാം ഉത്പന്നങ്ങള്‍ക്കാണ് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്;

(ഡി)ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല എങ്കില്‍ പ്രസ്തുത ഉത്പന്നങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ ?

3070

റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ

ശ്രീ. ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റേഷകാര്‍ഡ് നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)റേഷന്‍ കാര്‍ഡുകള്‍ക്കുള്ള എത്ര അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട് ;

(സി)റേഷന്‍ കാര്‍ഡ് വിതരണത്തിനായി എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത് ?

3071

അനര്‍ഹരുടെ ബി.പി.എല്‍. റേഷന്‍ കാര്‍ഡ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

()പലരും അനര്‍ഹമായി ബി.പി.എല്‍. റേഷന്‍ കാര്‍ഡ് നേടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത്തരം കാര്‍ഡുകള്‍ റദ്ദാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ ?

3072

റേഷന്‍ കാര്‍ഡിനുളള അപേക്ഷകള്‍

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

()റേഷന്‍ കാര്‍ഡിനുവേണ്ടി വിവിധ താലൂക്കാഫീസുകളില്‍ ലഭിച്ച എത്ര അപേക്ഷകളിന്‍മേല്‍ തീരുമാനം എടുക്കാന്‍ ബാക്കി ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഏത് താലൂക്കിലാണ്;

(സി)ഏജന്റുമാര്‍ വഴി റേഷന്‍ കാര്‍ഡിനുളള അപേക്ഷ സ്വീകരിക്കുന്നതിന് പിന്നില്‍ അഴിമതി നടക്കുന്നതായി ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

3073

റേഷന്‍കടയുടമകളുടെ കമ്മീഷന്‍

ശ്രീ. . പി. ജയരാജന്‍

()റേഷന്‍ കടയുടമകള്‍ക്ക് നല്‍കിവരുന്ന കമ്മീഷന്‍ എത്ര; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കമ്മീഷന്‍ നിരക്ക് അവസാനമായി വര്‍ദ്ധിപ്പിച്ചത് എപ്പോള്‍; വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കമ്മീഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വര്‍ദ്ധിപ്പിച്ച നിരക്ക് എത്രയാണ്; വ്യക്തമാക്കുമോ;

(ഡി)സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച കമ്മീഷന്‍ എന്നുമുതല്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിത്തുടങ്ങി; വ്യക്തമാക്കുമോ?

3074

റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ സംവിധാനം

ശ്രീ. വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

()റേഷന്‍ സാധനങ്ങളുടെ ലഭ്യത മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുവാന്‍ ഈ സംവിധാനം എത്രമാത്രം പ്രയോജനപ്പെടുത്താനാകും എന്നാണ് ലക്ഷ്യമിടുന്നത്;

(സി)എന്തെല്ലാം സഹായങ്ങളാണ് ഈ സംവിധാനം വഴി ഉപഭോക്താവിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് ?

3075

റേഷന്‍ സാധനങ്ങളുമായി പോകുന്ന വാഹനങ്ങള്‍

ശ്രീ.ബെന്നി ബെഹനാന്‍

'' റ്റി.എന്‍. പ്രതാപന്‍

'' വി.റ്റി.ബല്‍റാം

'' ഹൈബി ഈഡന്‍

()റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്ത തടയുന്നതിന് എന്ത് സംവിധാനമാണ് ജി.പി.ആര്‍.എസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നത്?

3076

റേഷന്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ കമ്മീഷന്‍

ശ്രീ. പി.. മാധവന്‍

,, കെ. മുരളീധരന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

()സംസ്ഥാനത്തെ റേഷന്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ ഏകാംഗകമ്മീഷനെ നിയമിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് കമ്മീഷനെ നിയോഗിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനും റേഷന്‍കടകളുടെ പ്രവര്‍ത്തനം സുതാര്യവും ജനോപകാരപ്രദവുമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ ?

3077

സംസ്ഥാനത്ത് എ..വൈ. റേഷന്‍ കാര്‍ഡുകള്‍

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാനത്ത് എത്ര എ..വൈ. കാര്‍ഡുകളുണ്ടെന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര എ..വൈ. റേഷന്‍ കാര്‍ഡുകള്‍ കുറവു ചെയ്തുവെന്ന് അറിയിക്കുമോ;

(ബി)റേഷന്‍ കാര്‍ഡുടമ മരണമടഞ്ഞതിനാല്‍ കുറവുവന്ന എ..വൈ. കാര്‍ഡുകള്‍ക്ക് പകരം അര്‍ഹരായവര്‍ക്ക് എ..വൈ. കാര്‍ഡുകള്‍ അനുവദിച്ചു നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര പുതിയ എ..വൈ. കാര്‍ഡുകള്‍ നല്‍കിയെന്ന് അറിയിക്കുമോ;

(സി)അര്‍ഹരായ നിരവധി പേര്‍ക്ക് എ..വൈ. കാര്‍ഡ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് പറയാമോ ?

3078

സബ്സിഡി ഇനത്തില്‍ വിതരണം ചെയ്യുന്ന സാധനങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സപ്ളൈകോയില്‍ സബ്സിഡി ഇനത്തില്‍ ഏതെല്ലാം സാധനങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത് എന്നറിയിക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലും സാധനങ്ങളെ സബ്സിഡിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ ;

(സി)എങ്കില്‍ അവ ഏതൊക്കെയാണെന്നും ഒഴിവാക്കാനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ ?

3079

സപ്ളൈകോയുടെ വില നിലവാരം

ശ്രീ. സി. ദിവാകരന്‍

()സപ്ളൈകോയുടെ വില നിലവാരം എല്ലാ മാസവും ഒന്നാം തീയതി പത്രങ്ങളില്‍ പരസ്യം നല്‍കാറുണ്ടോ;

(ബി)ഏത് മാസം വരെ ഈ രീതിയില്‍ വില നിലവാരം പരസ്യം നല്‍കിയിട്ടുണ്ട്;

(സി)ഇപ്പോള്‍ ഏത് തീയതികളിലാണ് പരസ്യം നല്‍കുന്നത്; ഏത് മാസത്തിലാണ് അവസാനമായി പരസ്യം നല്‍കിയത്; വിശദമാക്കുമോ ?

3080

എലവഞ്ചേരി, മുതലമട പഞ്ചായത്തുകളില്‍ പുതിയ മാവേലി സ്റോറുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മാവേലിസ്റോര്‍ ഇല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എലവഞ്ചേരി, മുതലമട പഞ്ചായത്തുകളില്‍ പുതിയ മാവേലി സ്റോറുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച നടപടി ഏതു ഘട്ടംവരെയായി; വിശദാംശം നല്‍കുമോ;

(സി)മണ്ഡലത്തില്‍ മാവേലി സ്റോര്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ആയത് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.