UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3081

ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് എത്ര ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)കൂടുതല്‍ ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എവിടെയൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും ഓരോ ന്യായവില മെഡിക്കല്‍ ഷോപ്പ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

3082

മണ്ണെണ്ണ പെര്‍മിറ്റ് പരിശോധന

ശ്രീ. പി. കെ. ഗുരുദാസന്‍

,, എസ്. ശര്‍മ്മ

,, സി. കൃഷ്ണന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്ത് സിവില്‍ സപ്ളൈസ് വകുപ്പ് ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് മണ്ണെണ്ണ പെര്‍മിറ്റ് പരിശോധന നടത്തുന്നുണ്ടോ ;

(ബി)അവസാനമായി ഇത് എന്നാണ് നടത്തിയത് ;

(സി)ഇത്തരം പരിശോധന നടക്കാത്തതുമൂലം മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് പോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ഇത് തടയുന്നതിന് വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദീകരിക്കാമോ ?

3083

മണ്ണെണ്ണ മറിച്ചുവില്‍ക്കല്‍

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത എത്ര കാര്‍ഡ് ഉടമകള്‍ക്ക് അധിക മണ്ണെണ്ണ നല്‍കുന്നുണ്ട് ; വ്യക്തമാക്കുമോ ;

(ബി)സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്ന സ്ഥലങ്ങളില്‍ അധിക മണ്ണെണ്ണ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത സ്ഥലങ്ങളില്‍ മണ്ണെണ്ണ മറിച്ചു വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)പ്രസ്തുത പ്രദേശങ്ങളില്‍ ആരെങ്കിലും സര്‍ക്കാര്‍ സഹായം ദുരുപയോഗപ്പെടുത്തുന്നുണ്ടോ; വസ്തുതകള്‍ പരിശോധിക്കുമോ?

3084

പാചക വാതക സിലിണ്ടര്‍ വിതരണ നിയന്തണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ പാചക വാതക സിലിണ്ടര്‍ വിതരണം കൃത്യമായി നടപ്പിലാക്കുന്നതിന് വകുപ്പില്‍ നിക്ഷിപ്തമായിട്ടുള്ള ജോലികളുടെ വിശദാംശം അറിയിക്കുമോ;

(ബി)ഈ രംഗത്ത് നിലനില്‍ക്കുന്ന ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിന് പുതിയ പരിപാടി നടപ്പിലാക്കിയിട്ടുണ്ടോ;

(സി)ഇല്ലായെങ്കില്‍ ഇത്തരം പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നതിന് തയ്യാറാകുമോ ?

3085

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

()സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതിക്കായി നല്‍കിയ അരിയില്‍ പുഴുക്കളും പൂപ്പലും ഉണ്ടായിരുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അരിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും അരി വിതരണം തടസ്സപ്പെടാതിരിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി)ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രത്തില്‍ നിന്നും 2012-13 വര്‍ഷത്തില്‍ എത്ര ഫണ്ട് ലഭിച്ചിട്ടുണ്ട്; ആയതില്‍ എത്ര തുക ചെലവഴിച്ചു. വിശദമാക്കുമോ?

3086

മാവേലി സ്റോറുകള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര മാവേലി സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്; എവിടെയെല്ലാം; വിശദമാക്കുമോ;

(ബി)എത്ര മാവേലി സ്റോറുകള്‍ അടച്ചുപൂട്ടി ?

3087

മാവേലി സ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആക്കുന്ന നടപടി

ശ്രീ. സി.കെ. സദാശിവന്‍

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാവേലി സ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആക്കാന്‍ ഉദ്ദേശ്യമുണ്ടോ; ഇത്തരത്തില്‍ ഉള്ള മാറ്റം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം എന്താണ്;

(ബി)ഇതു കൊണ്ട് ജീവനക്കാരുടെ എണ്ണം എത്രകണ്ട് കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്; മനേജര്‍ അടക്കം ഉള്ള ജീവനക്കാരുടെ സേവനഘടനയില്‍ മാറ്റംവരുത്താന്‍ ഉദ്ദേശ്യമുണ്ടോ?

3088

ഏറനാട് മണ്ഡലത്തില്‍ പുതിയ മാവേലി സ്റോറുകള്‍

ശ്രീ. പി. കെ. ബഷീര്‍

സംസ്ഥാനത്ത് പുതുതായി എത്ര മാവേലി സ്റോറുകള്‍ അനുവദിച്ചിട്ടുണ്ട്; അവ ഏതൊക്കെ ജില്ലകളില്‍ എവിടെയെല്ലാമാണെന്ന് വിശദമാക്കുമോ; ഏറനാട് മണ്ഡലത്തിലെ വെറ്റിലപ്പാറ, കീഴുപറമ്പ എന്നിവിടങ്ങളില്‍ അനുവദിച്ചിട്ടുള്ള മാവേലി സ്റോറുകള്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കും ?

3089

അന്തിക്കാട് പഞ്ചായത്തില്‍ മാവേലി സ്റോര്‍

ശ്രീമതി ഗീതാ ഗോപി

()അന്തിക്കാട് പഞ്ചായത്തിലെ പടിയത്ത് പുതിയ മാവേലി സ്റോര്‍ അനുവദിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

3090

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മാവേലിസ്റോര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വലിയ പറമ്പ് ദ്വീപ് പഞ്ചായത്തില്‍ ഒരു മാവേലിസ്റോര്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

3091

കുട്ടനാട്ടില്‍ സപ്ളൈകോയുടെ പുതിയ വിപണന കേന്ദ്രങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

()മാവേലി സ്റോര്‍, സപ്ളൈകോ സൂപ്പര്‍ മാര്‍ക്കറ്റ് (ലാഭം മാര്‍ക്കറ്റ്), പീപ്പിള്‍ ബസാര്‍, മാവേലി മെഡിക്കല്‍ സ്റോര്‍, മൊബൈല്‍ മാവേലി സ്റോര്‍ എന്നിവ കുട്ടനാട്ടില്‍ പുതുതായി ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ 

3092

മഞ്ഞപ്പിത്തം ബാധിച്ച കുടുംബങ്ങള്‍ക്ക് സൌജന്യ റേഷന്‍

ശ്രീ. സണ്ണി ജോസഫ്

പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ കേളകം പഞ്ചായത്തിലെ അടക്കാത്തോട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച കുടുംബങ്ങള്‍ക്ക് സൌജന്യ റേഷന്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ; ഇല്ലെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ ?

3093

മോനിപ്പളളിയില്‍ സപ്ളൈകോ ഔട്ട്ലെറ്റ്

ശ്രീ. മോന്‍സ് ജോസഫ്

()കോട്ടയം ജില്ലയിലെ മോനിപ്പളളിയില്‍ സപ്ളൈകോ സൂപ്പര്‍മാര്‍ക്കറ്റോ മാവേലിസ്റോറോ തുടങ്ങുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)സപ്ളൈകോ യുടെ ഔട്ട് ലെറ്റ് ആരംഭിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ തടസ്സം എന്തെന്ന് വ്യക്തമാക്കുമോ;

(സി)ഔട്ട്ലെറ്റ് തുടങ്ങുന്നതിനായി ഷോപ്പ് ഏറ്റെടുത്ത് നല്‍കാം എന്നറിയിച്ച് നല്‍കിയ കത്തില്‍ സപ്ളൈകോ എന്ത് നിലപാട് സ്വീകരിച്ചു വിശദമാക്കുമോ?

3094

വൈത്തിരി താലൂക്ക് സപ്ളൈ ഓഫീസ് മാറ്റുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് സപ്ളൈ ഓഫീസ് സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ഓഫീസ് കല്‍പ്പറ്റയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത ഓഫീസ് സൌകര്യപ്രദമായ മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നടപടി

സ്വീകരിക്കുമോ ?

3095

കൊരട്ടി ഗവണ്‍മെന്റ് സെക്യൂരിറ്റി പ്രസ്സിന് മണ്ണെണ്ണ ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()കൊരട്ടിയിലെ കേന്ദ്ര ഗവണ്‍മെന്റ് പ്രസ്സിന് മണ്ണെണ്ണ അനുവദിക്കുന്നതിനുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

3096

.പി.എല്‍., ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് അനുവദിച്ച അരി

ശ്രീ. കെ. അജിത്

()വൈക്കം മണ്ഡലത്തില്‍ കഴിഞ്ഞ 6 മാസക്കാലയളവില്‍ റേഷന്‍ കടകളില്‍ എ.പി.എല്‍., ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുവാന്‍ എത്ര ടണ്‍ അരി അനുവദിച്ചിട്ടുണ്ട് ; അനുവദിച്ച അരി മുഴുവന്‍ റേഷന്‍ കടയുടമകള്‍ സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(ബി)ആയതില്‍ എ.പി.എല്‍. വിഭാഗക്കാര്‍ക്ക് എത്ര തുകയുടെ അരിയാണ് അനുവദിച്ചിട്ടുള്ളത് ; ഈ അരിമുഴുവന്‍ കടയുടമകള്‍ ഏറ്റെടുത്തിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

3097

എഫ്.സി.. ഗോഡൌണില്‍ അരി കത്തിച്ചുകളയാനിടയായ സാഹചര്യം

ശ്രീ. എസ്. ശര്‍മ്മ

പ്രൊഫ. സി.രവീന്ദ്രനാഥ്

ശ്രീ. പി.റ്റി.. റഹീം

,, ആര്‍. രാജേഷ്

()തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് എഫ്.സി.. ഗോഡൌണുകളില്‍ ടണ്‍കണക്കിന് അരി കത്തിച്ചുകളയാനിടയായ സാഹചര്യം അറിയാമോ;

(ബി)കഴിഞ്ഞ ആറുമാസത്തിനിടയില്‍ എത്ര ടണ്‍ അരിയാണ് ഇവിടെ കത്തിച്ചുകളയുകയും കുഴിച്ചുമൂടുകയും ചെയ്തതെന്ന് വെളിപ്പടുത്തുമോ;

(സി)കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അരി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമോ ഉത്തരവോ നല്‍കാത്തതിനാലാണ് അരി കെട്ടി കിടക്കാനും നശിപ്പിച്ചുകളയാനും ഇടയായതെന്നത് ഗൌരവമായി കാണുന്നുണ്ടോ ?

3098

തൃശൂര്‍ എഫ്.സി.ഐ ഗോഡൌണുകളില്‍ അരി നശിപ്പിച്ച നടപടി

ശ്രീ. കെ.വി.വിജയദാസ്

തൃശൂരിലെ എഫ്.സി.. ഗോഡൌണുകളില്‍ നിന്ന് അരി നശിപ്പിച്ച നടപടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

3099

പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ പുതിയ റേഷന്‍കട

ശ്രീ. ബി. സത്യന്‍

()പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ ഷെഡില്‍കടയില്‍ പുതിയ റേഷന്‍കട അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്‍ മേല്‍ എന്ത് നടപടി സ്വീകരിച്ചു വിശദമാക്കാമോ;

(ബി)പുതിയ റേഷന്‍കട അനുവദിക്കാന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?

3100

ഭൂമിയുടെ ന്യായവില

ശ്രീ. ..അസീസ്

()ഭൂമിയുടെ ന്യായവില” പുതുക്കി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടം വരെയായി വ്യക്തമാക്കുമോ?

3101

സംസ്ഥാനത്ത് ബാധകമായ ചിട്ടി നിയമം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് ബാധകമായ ചിട്ടി നിയമം ഏതാണെന്ന് വ്യക്തമാക്കുമോ;

(ബി)ചിട്ടി രജിസ്റര്‍ ചെയ്യുന്നതിനുളള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ;

(സി)അന്യസംസംസ്ഥാനങ്ങളില്‍ രജിസ്റര്‍ ചെയ്ത എത്ര ചിട്ടി കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ഡി)കേരളത്തില്‍ രജിസ്റര്‍ ചെയ്ത എത്ര ചിട്ടികമ്പനികള്‍ ചിട്ടി നടത്തുന്നുണ്ട് എന്ന് വ്യക്തമാക്കുമോ; ലക്ഷങ്ങളുടെ ചിട്ടി നടത്തുന്ന കമ്പനികളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേേണ്ടാ; എങ്കില്‍ ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3102

ചെറുവത്തൂരില്‍ പുതിയ സബ് രജിസ്ട്രാര്‍ ഒഫീസ്

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്നതിനായി വര്‍ഷങ്ങള്‍ മുന്‍പേ നിവേദനങ്ങള്‍ നല്‍കിയിട്ടും ഓഫീസ് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി എവിടെയെല്ലാം സബ് രജിസ്ട്രാര്‍ ഓഫീസ് അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

3103

ആധാരമെഴുത്തുകാരുടെ പെന്‍ഷന്‍ പദ്ധതിയും രജിസ്ട്രേഷന്‍ വകുപ്പിലെ ഓണ്‍ലൈന്‍ സമ്പ്രദായവും

ശ്രീ. മോന്‍സ് ജോസഫ്

()ആധാരമെഴുത്തുകാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ പ്രകാരം എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്;വ്യക്തമാക്കാമോ;

(ബി)രജിസ്ട്രേഷന്‍ വകുപ്പില്‍ ഓണ്‍ ലൈന്‍ പദ്ധതി വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഈ പദ്ധതി ആധാരമെഴുത്തുകാരെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിഷ്കാരമായിരിക്കുമോ;

(സി)-സ്റാമ്പിംഗ് 20,000രൂപ വരെയുള്ളവ സ്റാമ്പ്പേപ്പറിലും അതില്‍ കൂടുതല്‍ വരുന്ന മുദ്രപത്രത്തിനുംമാത്രം ഇ-സ്റാമ്പിംഗും നടത്താന്‍ തീരുമാനിച്ചാല്‍ വെണ്ടര്‍മാരുടെ ഉപജീവന മാര്‍ഗ്ഗം നിലയ്ക്കാതിരിയ്ക്കും എന്നത് സര്‍ക്കാര്‍ ശ്രദ്ധിക്കുമോ?

3104

കേളകം ആസ്ഥാനമായി പുതിയ സബ് രജിസ്ട്രാര്‍ ആഫീസ്

ശ്രീ. സണ്ണി ജോസഫ്

()കേളകം ആസ്ഥാനമായി പുതിയ സബ് രജിസ്ട്രാര്‍ ആഫീസ് ആരംഭിക്കുന്നതിനുളള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(ബി)ഇക്കാര്യത്തില്‍ കാലതാമസം ഒഴിവാക്കി സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ 

3105

കോട്ടുക്കല്‍ സബ് രജിസ്ട്രാര്‍ ആഫീസ്

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ കോട്ടുക്കല്‍ സബ് രജിസ്ട്രാര്‍ ആഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3106

പുളിങ്കുന്ന് സബ് രജിസ്ട്രാര്‍ ഓഫീസ് സൌകര്യം

ശ്രീ. തോമസ് ചാണ്ടി

()പുളിങ്കുന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ രജിസ്ററുകളും മറ്റ് രേഖകളും തറയില്‍ സൂക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഓഫീസ് ഉപയോഗത്തിനാവശ്യമായ ഫര്‍ണീച്ചറും കമ്പ്യൂട്ടറും അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

3107

ഭൂമി രജിസ്റര്‍ ചെയ്ത സംഭവം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിദേശ പൌരന്‍ ഭൂമി രജിസ്റര്‍ ചെയ്ത് വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ ?

3108

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നൈറ്റ് വാച്ചര്‍മാരെ നിയമിക്കാന്‍ നടപടി

ശ്രീ. എസ്. ശര്‍മ്മ

()സബ് രജിസ്റാര്‍ ഓഫീസുകളില്‍ രാത്രി കാലങ്ങളില്‍ മോഷണങ്ങള്‍ നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മോഷണം തടയാനായി നൈറ്റ് വാച്ചര്‍മാരെ നിയമിക്കുന്നത് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദമാക്കാമോ ;

(സി)ഇല്ലെങ്കില്‍ നൈറ്റ് വാച്ചര്‍മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3109

രജിസ്ട്രേഷന്‍ വകുപ്പിലെ ഡ്രൈവര്‍മാര്‍ക്ക് റേഷ്യോ പ്രമോഷന്‍

ശ്രീ. കെ. ദാസന്‍

()2011 ലെ ശമ്പള പരിഷ്ക്കരണ ഉത്തരവ് പ്രകാരം അനുവദിച്ച റേഷ്യോ പ്രമോഷന്‍ രജിസ്ട്രേഷന്‍ വകുപ്പിലെ ഡ്രെവര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്ത് കാരണത്താലാണ് അനുവദിക്കാതിരുന്നത് ; വിശദമാക്കാമോ ;

(ബി)2012-ല്‍ ഇപ്രകാരം ആനുകൂല്യം ലഭിക്കേണ്ടിയിരുന്ന ഇവര്‍ക്ക് ഇതേവരെ പ്രമോഷന്‍ അനുവദിച്ച് ഉത്തരവ് നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ;

(ഡി)അപേക്ഷ ലഭിച്ചിട്ടും ആനുകൂല്യം ലഭ്യമാക്കാതെ താമസിപ്പിക്കുന്ന സമീപനം തിരുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.