UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2962

കേരള ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതി

ശ്രീ. സണ്ണി ജോസഫ്

()കേരള ഭൂപരിഷ്കരണ നിയമത്തില്‍ 7-ാം വകുപ്പില്‍ ഭേദഗതി വരുത്തിക്കൊണ്ട് 2005-ല്‍ നിയമസഭ പാസാക്കിയതും 2006-ല്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതുമായ 7 ‘ഇ’ വകുപ്പ് നടപ്പിലാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഭേദഗതി പ്രകാരം നിയമം നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2963

യുണിക്ക് തണ്ടപ്പേര് നമ്പര്‍ കാര്‍ഡ്

ശ്രീ. വര്‍ക്കല കഹാര്‍

,, ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

,, പാലോട് രവി

()യൂണിക്ക് തണ്ടപ്പേര് നമ്പര്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ആലോചനയുണ്ടോ; ഇതു കൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)യുണിക്ക് തണ്ടപ്പേര് നമ്പര്‍ കാര്‍ഡ് സംബന്ധിച്ച് എന്തെല്ലാംപദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

2964

റവന്യൂ വകുപ്പിലെ ഓണ്‍ ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ

ശ്രീ. സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

()റവന്യൂ വകുപ്പില്‍ ഓണ്‍ ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്ര ധനസഹായമാണ് ലഭിക്കുന്നത്; വിശദമാക്കുമോ?

2965

മിച്ചഭൂമി

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

()കാര്‍ഷികബന്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച സമയത്ത് സംസ്ഥാനത്ത് എത്ര ഏക്കര്‍ മിച്ചഭൂമി ഉണ്ടായിരുന്നുവെന്ന് അറിയിക്കുമോ;

(ബി)നാളിതുവരെ അതില്‍ എത്രഭൂമി ഏറ്റെടുത്തു എന്ന് വിശദമാക്കാമോ;

(സി)നിലവില്‍ ഒരു കുടുംബത്തിന് കൈവശംവയ്ക്കാവുന്ന ഭൂമിയുടെ അളവ് എത്രയാണെന്ന് വ്യക്തമാക്കുമോ;

(ഡി)പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശമുളളവരുടെ കണക്ക് ലഭ്യമാണോ; എങ്കില്‍ കണക്ക് നല്‍കുമോ;

()പ്രസ്തുത ഭൂമി തിരിച്ചുനിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

2966

ലാന്റ് ബാങ്കില്‍ നിന്നും വാങ്ങിയ ഭൂമി

ശ്രീ. ..അസീസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് നിലവിലുള്ള “ലാന്റ് ബാങ്കില്‍” നിന്നും ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് ഭൂമി നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി;

(സി)എത്ര സംഘടനകള്‍ക്ക് എത്ര വീതം ഭൂമി നല്‍കി എന്ന് പേര് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ?

2967

മിച്ച ഭൂമിയുടെ വിനിയോഗം

ശ്രീ. എം. ഉമ്മര്‍

'' കെ.എന്‍.. ഖാദര്‍

'' പി.കെ. ബഷീര്‍

()മിച്ചഭൂമിയായി സര്‍ക്കാരില്‍ നിക്ഷിപ്തമായതും, ഏറ്റെടുത്തതുമായ ഭൂമിയുടെ വിനിയോഗത്തിന് നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുമോ ;

(ബി)പൊതു ആവശ്യങ്ങള്‍ക്ക് മാറ്റിവച്ചിട്ടുള്ള ഭൂമിയുടെ അളവും, ഇനവും, അതിരും തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ സംരക്ഷണ ചുമതല ആര്‍ക്കാണെന്നു വ്യക്തമാക്കുമോ ;

(സി)കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചുനല്‍കിയതും ഇനി പതിച്ചുനല്‍കാന്‍ ലഭ്യമായതുമായ മിച്ചഭൂമിയുടെ വിശദവിവരങ്ങളും റിക്കാര്‍ഡുകളും എവിടെ ലഭ്യമാണെന്ന് വിശദമാക്കുമോ ?

2968

പോക്കുവരവ് ചെയ്തു നല്‍കുന്നതിനുളള കാലതാമസം

ശ്രീ. .പി. ജയരാജന്‍

()സംസ്ഥാനത്ത് ഭൂമി ക്രയവിക്രയം ചെയ്യുന്നതിനും പോക്കുവരവു ചെയ്തു നല്‍കുന്നതിനും കാലതാമസം വരുന്നതു സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)നിലവിലുള്ള ചട്ടപ്രകാരം പോക്കുവരവ് അപേക്ഷ കിട്ടി എത്ര ദിവസത്തിനകം പോക്കുവരവ് ചെയ്തു നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പോക്കുവരവ് ചെയ്തു നല്‍കുന്നതിനുളള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

2969

റവന്യൂ വകുപ്പില്‍ ആധുനിക വല്‍ക്കരണം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഓണ്‍ലൈനില്‍ ലഭിയ്ക്കുന്ന ഗസറ്റ് നോട്ടിഫിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്ന പകര്‍പ്പുകള്‍, താലൂക്ക് ഓഫീസുകളില്‍ പരിഗണിയ്ക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)റവന്യൂ വകുപ്പില്‍ നടപ്പിലാക്കുന്ന ആധുനികവല്‍ക്കരണം സാധാരണക്കാരായവര്‍ക്ക് ഉപകരിക്കാതാകുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കുമോ ;

(സി)ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2970

റവന്യൂ പുറമ്പോക്ക് ഭൂമി

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് റവന്യൂ പുറമ്പോക്ക് ഭൂമി എത്രയുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ;

(ബി)ഇതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാണോ ; വിശദമാക്കുമോ ?

2971

പുറമ്പോക്ക് ഭൂമികളുടെയും കയ്യേറ്റ ഭൂമികളുടെയും തിട്ടപ്പെടുത്തല്‍

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

റീ സര്‍വ്വേയില്‍ പുറമ്പോക്ക് ഭൂമികളും കയ്യേറ്റ ഭൂമികളും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ ; എങ്കില്‍ ഇത്തരം ഭൂമികള്‍ എത്ര വീതമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

2972

റീ സര്‍വ്വേ നിര്‍ത്തലാക്കിയതു മൂലമുളള ബുദ്ധിമുട്ടുകള്‍

ശ്രീ. എം. ചന്ദ്രന്‍

()1970 കാലഘട്ടം മുതല്‍ സംസ്ഥാനത്തു നടന്നുവന്നിരുന്ന റീ സര്‍വ്വേ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതു മൂലം പൊതു ജനങ്ങള്‍ക്കുണ്ടായിട്ടുളള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റീസര്‍വ്വേ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറമ്പോക്ക് സംരക്ഷിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി)സര്‍വ്വേ ഭൂരേഖാവകുപ്പില്‍ ഇതുമൂലം വരുന്ന അധികതസ്തിക തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ഡി)എങ്കില്‍ എത്രയെന്ന് വെളിപ്പെടുത്തുമോ; വ്യക്തമാക്കുമോ?

2973

സര്‍വ്വെ റിക്കോര്‍ഡുകള്‍ റീസര്‍വ്വെ നടത്തി ഡിജറ്റലൈസ് ചെയ്ത് സൂക്ഷിക്കാനുള്ള നടപടികള്‍

ശ്രീ. .കെ. വിജയന്‍

()ബ്രിട്ടീഷ് ഭരണകാലം മുതലുള്ള സര്‍വ്വെ റിക്കോര്‍ഡുകള്‍ റീസര്‍വ്വെ നടത്തി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2974

റവന്യൂ കാര്‍ഡ് പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് റവന്യൂ കാര്‍ഡ് എന്ന പദ്ധതി ആവിഷ്ക്കരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ ;

2975

റവന്യൂ രേഖകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. പി. തിലോത്തമന്‍

()റവന്യൂ രേഖകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ നടപടികള്‍ ഏതു ഘട്ടവരെയായി എന്നും കേരളത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു എന്നും വ്യക്തമാക്കാമോ ; എന്തുകൊണ്ടാണ് റവന്യൂ രേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കാത്തത് എന്ന് വെളിപ്പെടുത്താമോ ;

(ബി)ഭൂമി സംബന്ധമായ അടിസ്ഥാനരേഖകള്‍ ബഹുഭൂരിഭാഗവും കാലഹരണപ്പെട്ടിരിക്കുയാണെന്നും അവശേഷിക്കുന്ന രേഖകള്‍ മാത്രമാണ് കമ്പ്യൂട്ടറില്‍ ചേര്‍ത്തിരിക്കുന്നത് എന്നും ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ; ഭൂമിസംബന്ധമായ അടിസ്ഥാനരേഖകള്‍ കുറ്റമറ്റതായി രൂപപ്പെടുത്തുവാനും അവ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ജനങ്ങള്‍ക്ക് കാര്യക്ഷമവും സുഗമവുമായ സേവനം ഉറപ്പാക്കുവാനും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് റീസര്‍വ്വേ നടപടികള്‍ ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കുവാനും വില്ലേജ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് അതിനുവേണ്ടി പ്രത്യേക ട്രെയിനിംഗ് നല്‍കിയും ജീവനക്കാരെ പോസ്റ് ചെയ്തും റവന്യൂരേഖകള്‍ കമ്പ്യൂട്ടറുകളിലേയ്ക്ക് മാറ്റുവാനും നടപടി സ്വീകരിക്കുമോ ?

2976

റവന്യൂ വകുപ്പില്‍ കമ്പാഷണേറ്റ് ഗ്രൌണ്ടില്‍ എല്‍.ഡി.സി., യു.ഡി.സി., എച്ച്.സി., ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നീ തസ്തികയിലുള്ളജീവനക്കാരുടെ സ്ഥലംമാറ്റം

ശ്രീ. കെ.വി. വിജയദാസ്

()റവന്യൂ വകുപ്പില്‍ കമ്പാഷണേറ്റ് ഗ്രൌണ്ടില്‍ എല്‍.ഡി.സി., യു.ഡി.സി., എച്ച്.സി., ഡപ്യൂട്ടി തഹസീല്‍ദാര്‍ എന്നീ തസ്തികയിലുള്ള ജീവനക്കാര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്ഥലംമാറ്റം നല്‍കാറുണ്ടോ ; എങ്കില്‍ ആയതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കുന്നതെന്ന് വിശദീകരിക്കുമോ ; ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ടി തസ്തികകളിലേയ്ക്ക് ആര്‍ക്കെല്ലാം സീനിയോറിറ്റി ലംഘിച്ച് കമ്പാഷണേറ്റ് ഗ്രൌണ്ടില്‍ സ്ഥലംമാറ്റം നല്‍കിയിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ ; പ്രസ്തുത ഉദ്യോഗസ്ഥരുടെ പേരും തസ്തികയും തിരിച്ചുള്ള ലിസ്റ്

ലഭ്യമാക്കുമോ ; ഇവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)ഇത്തരത്തില്‍ കമ്പാഷണേറ്റ് ഗ്രൌണ്ടില്‍ സീനിയോറിറ്റി ലംഘിച്ച് അന്തര്‍ ജില്ലാ സ്ഥലംമാറ്റം നല്‍കിയിട്ടുള്ളവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് ലഭിച്ചിട്ടുള്ളതാണോ ; സാധാരണ മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്ന് ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് സ്ഥലംമാറ്റം നല്‍കുവാന്‍ വ്യവസ്ഥയുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)കമ്പാഷണേറ്റ് ഗ്രൌണ്ടില്‍ സ്ഥലംമാറ്റം നല്‍കണമെന്ന് കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്ത ഏതെങ്കിലും കേസ്സുകള്‍ നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

()ഈ സര്‍ക്കാര്‍ ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം നടത്തിയിട്ടുണ്ടെങ്കില്‍ ആയത് മുഴുവനും റദ്ദു ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ ;

(എഫ്)ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ ?

2977

റവന്യൂ വകുപ്പിലേയ്ക്ക് മടങ്ങി വന്നവരുടെ സീനിയോറിറ്റി

ശ്രീമതി ഇ. എസ്. ബിജിമോള്‍

()റവന്യൂ വകുപ്പില്‍ നിന്ന് വിടുതല്‍ ചെയ്ത് ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ജോലിതേടി പോകുകയും പിന്നീട് തിരികെ റവന്യൂ വകുപ്പില്‍ വരികയും ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ജോലി ചെയ്ത കാലയളവ് റവന്യൂ വകുപ്പിലെ സീനിയോറിറ്റിയ്ക്കായി പരിഗണിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; പരിഗണിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള കേരള സ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സിലെ ഏത് ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കുമോ;

(ബി)നിലവിലുള്ള സീനിയോറിറ്റി ലിസ്റുകളില്‍ ഇങ്ങനെ തിരികെ വന്ന എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്; അവര്‍ ഏതൊക്കെ ഓഫീസുകളില്‍ ഏതൊക്കെ തസ്തികകളില്‍ ജോലി ചെയ്തുവരുന്നു എന്ന് വ്യക്തമാക്കുമോ;

(സി)റവന്യൂ വകുപ്പില്‍ തിരികെ പ്രവേശിച്ച തീയതി മാത്രമേ സീനിയോറിറ്റിക്ക് കണക്കാക്കാവൂ എന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിട്ടുണ്ടോ; ഇത്തരം ആരോപണ വിധേയരായവര്‍ ആരെങ്കിലും ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ ഇപ്പോള്‍ ജോലി ചെയ്തു വരുന്നുണ്ടോ;

(ഡി)ഇത്തരം സര്‍വ്വീസ് ഉള്ള ആളുകളെ സംബന്ധിച്ച് എ.ജി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; പ്രസ്തുത നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കുമോ;

(). ജി. നല്കിയ നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമോ?

2978

ആലപ്പുഴ ജില്ലയില്‍ റവന്യൂ വകുപ്പിലെ യു.ഡി. ക്ളാര്‍ക്ക്, വില്ലേജ് ഓഫീസര്‍ തസ്തികയിലുള്ളവരുടെ മുന്‍ഗണനാക്രമത്തിലുള്ള ലിസ്റ്

ശ്രീ. പി. തിലോത്തമന്‍

()ആലപ്പുഴ ജില്ലയില്‍ നിന്നും പ്രൊമോഷന്‍ ലഭിച്ച് മറ്റ് ജില്ലകളിലേയ്ക്ക് പോയവരും തിരിച്ചുവരുവാനുള്ളവരുമായ റവന്യൂ വകുപ്പിലെ യു.ഡി. ക്ളാര്‍ക്ക്, വില്ലേജ് ഓഫീസര്‍ തസ്തികയിലുള്ളവരുടെ മുന്‍ഗണനാ ക്രമത്തിലുള്ള ലിസ്റുകള്‍ ലഭ്യമാക്കുമോ ;

(ബി)മേല്‍പ്പറഞ്ഞ തരത്തിലുള്ള മുന്‍ഗണനാ ലിസ്റിലെ ക്രമം മറികടന്ന് കമ്പാഷണേറ്റ് ഗ്രൌണ്ടില്‍ ഒട്ടേറെ പേര്‍ റീഅലോട്ട് ചെയ്യപ്പെട്ട് തിരിച്ചുവരുന്നതില്‍ എന്തെങ്കിലും അഴിമതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; അന്യജില്ലകളില്‍ ട്രാന്‍സ്ഫര്‍ ലഭിച്ച് ജോലിചെയ്യുന്ന റവന്യൂ ജീവനക്കാരുടെ റീ അലോട്ട്മെന്റ് ഉത്തരവില്‍ എത്രപേര്‍ കമ്പാഷണേറ്റ് ഗ്രൌണ്ടില്‍ ഉള്‍പ്പെടാം എന്നതിന് വ്യവസ്ഥയുണ്ടോ ; ഉണ്ടെങ്കില്‍ എത്രയാണെന്നു പറയുമോ ; ഈ വ്യവസ്ഥയ്ക്കു വിരുദ്ധമായി കൂടുതല്‍ പേര്‍ കമ്പാഷണേറ്റ് ഗ്രൌണ്ടില്‍ റീ അലോട്ട് ചെയ്യപ്പെട്ട് ആലപ്പുഴ ജില്ലയില്‍ എത്തിയിട്ടുണ്ടോ എന്നു വെളിപ്പെടുത്തുമോ ?

2979

സര്‍വ്വെ ആന്റ് ബൌണ്ടറീസ് ആക്ട് ഭേദഗതി

ശ്രീ. പി.കെ. ഗുരുദാസന്‍

()സര്‍വ്വെ ആന്റ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍വ്വെ മാനുവലില്‍ പറഞ്ഞിരിക്കുന്ന വിധത്തില്‍ ലാന്റ് റെക്കോര്‍ഡ്സ് മെയ്ന്റനന്‍സ് നടക്കാത്തതുകൊണ്ടല്ലേ മുന്‍ സര്‍വ്വെ പ്ളാനുകള്‍ സംരക്ഷിക്കപ്പെടാതെ പോയതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ;

(ബി)മുന്‍ സര്‍വ്വെ പ്ളാനുകള്‍ സംരക്ഷിക്കപ്പെടാതെ പോകുന്നതുകൊണ്ടാണ് റീ-സര്‍വ്വെ നടത്തേണ്ടിവരുന്നതെന്ന കാര്യം അറിയാമോ ;

(സി)പ്രസ്തുത സാഹചര്യത്തില്‍ ലാന്റ് റെക്കോര്‍ഡ് മെയിന്റനന്‍സ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ഡി)സര്‍വ്വെ ആന്റ് ബൌണ്ടറീസ് ആക്ടില്‍ എന്തെങ്കിലും ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം നല്‍കുമോ ?

2980

വില്ലേജു ഓഫീസുകളില്‍ 'ഫ്രണ്ട് ഓഫീസ്' സംവിധാനം

ശ്രീ. എം.ഹംസ

()സംസ്ഥാനത്തെ വില്ലേജു ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം നിലവിലുണ്ടോ;

(ബി)പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന അപേക്ഷകള്‍ക്ക് നിലവില്‍ രസീത് നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുമോ;

(സി)വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

2981

-ഡിസ്ട്രിക്ട് പദ്ധതി

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()വില്ലേജ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വത്ക്കരിക്കുന്ന നടപടി ഏതുഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ;

(ബി)വില്ലേജ് ഓഫീസുകള്‍, ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ അടിയന്തിരമായി കമ്പ്യൂട്ടര്‍ വത്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2982

സര്‍ക്കാര്‍ ഭൂമി കൈയയേറ്റം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളിന്മേല്‍ നടപടികള്‍ ഉണ്ടാകാതിരിക്കുവാന്‍ കാരണം വ്യക്തമാക്കുമോ ;

(ബി)ആറന്‍മുള വിമാനത്താവളത്തിനായി സര്‍ക്കാര്‍ തോടും സര്‍ക്കാര്‍ ഭൂമിയും കയ്യേറി നികത്തുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ ?

2983

തമിഴ് വംശജര്‍ക്ക് ഇടുക്കിയില്‍ ഭൂമി നല്‍കാനുള്ള പദ്ധതി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

'' എസ്. രാജേന്ദ്രന്‍

'' കെ. സുരേഷ് കുറുപ്പ്

'' ബി.ഡി. ദേവസ്സി

()ഇടുക്കിയിലെ ഭൂരഹിതരായ തമിഴ് വംശജര്‍ക്ക് ഇടുക്കിയില്‍ ഭൂമി നല്‍കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര പേരില്‍ നിന്ന് അപേക്ഷ വാങ്ങിയിട്ടുണ്ട് ;

(ബി)പ്രസ്തുത അപേക്ഷകര്‍ക്ക് നിലവില്‍ തമിഴ്നാട്ടില്‍ ഭൂമിയുണ്ടോ എന്ന കാര്യം അന്വേഷിച്ചിട്ടുണ്ടോ ;

(സി)ഇത്തരം അപേക്ഷകള്‍ ലഭിക്കാനിടയായ സാഹചര്യം അന്വേഷിക്കുമോ ;

(ഡി)പ്രസ്തുത കാര്യത്തില്‍ ഭൂമാഫിയ ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളതായി അറിയുമോ ; ഇവരുടെ അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

2984

കോട്ടന്‍ഹില്‍ ബംഗ്ളാവിന്റെ ഉടമസ്ഥാവകാശ രേഖകള്‍

ശ്രീ. എം. . ബേബി

()ഉടമസ്ഥാവകാശ രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ നാശോന്മുഖമായിരിയ്ക്കുന്ന തിരുവനന്തപുരം കോട്ടന്‍ഹില്‍ ബംഗ്ളാവിന്റെ മരാമത്ത് പണികള്‍ ഒന്നും നടത്താന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എന്‍.സി.സി വകുപ്പിന്റെ കീഴിലുള്ള ഈ കെട്ടിടത്തെ സംബന്ധിച്ച രേഖകള്‍ കൃത്യമാക്കാനും വേണ്ടി വന്നാല്‍ ഏറ്റെടുത്ത് സംരക്ഷിക്കാനും നടപടി സ്വീകരിക്കുമോ ?

2985

തിരുവനന്തപുരം ഗോള്‍ഫ് ക്ളബ്ബിന് സമീപത്തെ കടപ്പത്തല റോഡ് നിര്‍മ്മാണം

ശ്രീ. കെ. മുരളീധരന്‍

()തിരുവനന്തപുരം ഗോള്‍ഫ് ക്ളബ്ബിന് കിഴക്ക് വശത്ത് കടപ്പത്തല ദേവി നഗര്‍ റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടുനല്‍കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)പ്രസ്തുത റോഡ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2986

ഗോള്‍ഫ് ക്ളബിനു കിഴക്കുവശത്തായി താമസിക്കുന്ന കോളനി നിവാസികള്‍ക്ക് പൊതുവഴി നല്‍കുന്നതിനുളള നടപടി

ശ്രീ. വി. ശിവന്‍കുട്ടി

തിരുവനന്തപുരം ഗോള്‍ഫ് ക്ളബ്ബിനു കിഴക്കുവശത്തായി മതിലിനോടു ചേര്‍ന്നു താമസിക്കുന്ന കോളനി നിവാസികള്‍ക്ക് പതിനഞ്ച് അടി വീതിയില്‍ പൊതുവഴി നല്‍കുന്നതു സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ?

2987

ആറന്മുള വിമാനത്താവള പദ്ധതി

ശ്രീ. രാജു എബ്രഹാം

,, എസ്. രാജേന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ബി. സത്യന്‍

()ആറന്മുള വിമാനത്താവള പദ്ധതിക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ;

(ബി)ഇതിനായി സര്‍ക്കാര്‍ ഭൂമി കമ്പനിക്ക് വിട്ടുനല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര ഹെക്ടര്‍ ഭൂമിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇതു സംബന്ധിച്ച് കമ്പനിയുമായി ഏത് തരത്തിലുള്ള കരാറിലാണ് ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2988

ആറന്മുള വിമാനത്താവള കമ്പനിയും, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമവും

ശ്രീ. . ചന്ദ്രശേഖരന്‍

()ആറന്മുള വിമാനത്താവള കമ്പനി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് വയലുകള്‍ നികത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2989

ഭൂമി കേരളം പദ്ധതി

ശ്രീ. പി. ഉബൈദുളള

()മലപ്പുറം മണ്ഡലത്തിലെ മേല്‍മുറി വില്ലേജില്‍ നടപ്പാക്കുന്ന ഭൂമികേരളം സര്‍വ്വെ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പദ്ധതിക്ക് ഇതിനകം എന്ത് തുക ചെലവഴിച്ചെന്നും ഇതിനായി ഏതെല്ലാം പുതിയ ഉപകരണങ്ങള്‍ വാങ്ങിയെന്നും അതിന്റെ വിശദാംശവും വെളിപ്പെടുത്തുമോ;

(സി)പദ്ധതിയില്‍ ക്രമക്കേടുകള്‍ നടന്നതായ ഏ.ജിയുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ എന്തെല്ലാം തുടര്‍ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

()ഭൂമി കേരളം പദ്ധതി മേല്‍മുറി വില്ലേജില്‍ എന്ന് നടപ്പാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

2990

ചീമേനി വില്ലേജില്‍ താമസിക്കുന്ന കൈവശക്കാരില്‍ പട്ടയം ലഭിച്ചിട്ടുള്ളവര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കയ്യൂര്‍-ചീമേനിയിലെ ചീമേനി വില്ലേജില്‍ താമസിക്കുന്ന കൈവശക്കാരില്‍ എത്ര പേര്‍ക്കാണ് നാളിതുവരെ പട്ടയം ലഭിച്ചിട്ടുള്ളതെന്നും ഇനി എത്ര പേര്‍ക്കാണ് ലഭ്യമാക്കാനുള്ളതെന്നും വ്യക്തമാക്കാമോ ; ഇവര്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

2991

ഹാരിസണ്‍ പ്ളാന്റേഷന്റെ കൈവശമുളള മിച്ചഭൂമി

ശ്രീ. എം. ചന്ദ്രന്‍

,, കെ.കെ.ജയചന്ദ്രന്‍

,, രാജു എബ്രഹാം

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന്‍ കമ്പനി കൈവശംവെച്ചു വരുന്നതും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്നതുമായ മിച്ചഭൂമി പൂര്‍ണ്ണമായും സര്‍ക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടോ; ഇതിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;

(ബി)ഇത് സംബന്ധമായ ഹൈക്കോടതിയിലെ കേസ് നിലവില്‍ ഏത് ഘട്ടത്തിലാണ്;

(സി)ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കോടതിയില്‍ വ്യാജരേഖകള്‍ ഹാജരാക്കുകയുണ്ടായോ;

(ഡി)ഹാജരാക്കിയ രേഖ വ്യാജമാണെന്ന് തെളിയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

2992

മൂന്നാര്‍ കാറ്ററിംഗ് കോളേജ്

ശ്രീ. എസ്. രാജേന്ദ്രന്‍

()മൂന്നാര്‍ കാറ്ററിംഗ് കോളേജുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ വല്ലതും നിലവിലുണ്ടോ ;

(ബി)കോളേജ് നിലനില്‍ക്കുന്ന സ്ഥലം കൈയ്യേറ്റ ഭൂമിയാണോ ;

(സി)മേല്‍പറഞ്ഞ കോളേജും സ്ഥലവും ഒഴിപ്പിക്കല്‍ നടപടിയ്ക്ക് വിധേയമാണോ ; എങ്കില്‍ നടപടികള്‍ ഏത് അവസ്ഥയിലാണ് ;

(ഡി)പ്രസ്തുത കോളേജ് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നറിയിക്കുമോ ?

2993

കൈവശ ഭൂമിക്കുളള നികുതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വെള്ളാരം കുന്ന് പെരുതോട്ട പ്രദേശത്തെ 32 കുടുംബങ്ങളുടെ കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനു കാരണം വ്യക്തമാക്കുമോ;

(ബി)റീ സര്‍വ്വേ രേഖകളില്‍ വന്ന തെറ്റുകള്‍ തിരുത്തി ലഭിക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ;

(സി)പ്രസ്തുത കുടുംബങ്ങളുടെ ഭൂമിക്ക് നികുതി സ്വീകരിക്കാനും അവര്‍ക്ക് പട്ടയം നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ?

2994

ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്റേഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

പൊതുജന സൌകര്യത്തിനും, വാടകയിനത്തില്‍ നല്‍കിവരുന്ന അമിതച്ചെലവ് ഒഴിവാക്കുന്നതിനും വേണ്ടി ബാലുശ്ശേരിയില്‍ ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സബ്ബ് രജിസ്ട്രാര്‍ ഓഫീസ്, കെ.എസ്..ബി. ഓഫീസ്, ..ഒ ഓഫീസ്, എക്സൈസ് ഇന്‍സ്പക്ടര്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഒരു മിനി സിവില്‍ സ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ ?

2995

നെല്‍വയലുകള്‍ നികത്തുന്ന നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()നെല്‍വയലുകള്‍ പുതിയ പദ്ധതികള്‍ക്കു വേണ്ടി നികത്താന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എവിടെയൊക്കെ എത്ര ഏക്കര്‍ നിലമാണ് ഇങ്ങനെ നികത്താന്‍ ഉദ്ദേശിക്കുന്നത്;

(ബി)കോട്ടയം ജില്ലയില്‍ കുമരകത്ത് മെത്രാന്‍ കായല്‍, കോടിമത എന്നിവിടങ്ങളില്‍ നെല്‍വയലുകള്‍ നികത്താന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഈ തീരുമാനം പിന്‍വലിക്കുമോ; വിശദമാക്കുമോ ?

2996

പെരിയാര്‍ കടുവ സങ്കേതത്തിലുളള ഏലം എസ്റേറ്റ് ഏറ്റെടുക്കല്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()പെരിയാര്‍ കടുവസങ്കേതത്തിലുളള 500 ഏക്കര്‍ ഡൌണ്‍ടല്‍ ഏലം എസ്റേറ്റ് ഏറ്റെടുക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോ;

(ബി)ഇത് ഏറ്റെടുക്കാനുളള കാരണങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇതിനുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ?

2997

നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ എത്ര തോട്ടങ്ങള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ; അവ ഏതെല്ലാമെന്ന് വിശദമാക്കാമോ ;

(ബി)ഇവയില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ ; എങ്കില്‍ ഏതു വര്‍ഷങ്ങളിലാണ് ഏറ്റെടുത്തതെന്ന് വിശദമാക്കാമോ ;

(സി)ഇനിയും എത്ര തോട്ടങ്ങള്‍ ഏറ്റെടുക്കാനുണ്ട് ; ഇവ ഏറ്റെടുക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ;

(ഡി)ഇവ ഏറ്റെടുക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കുമോ?

2998

അമ്പലപ്പുഴയില്‍ മിനി സിവില്‍ സ്റേഷന്‍

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴയില്‍ മിനി സിവില്‍ സ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)പുതിയ മിനി സിവില്‍ സ്റേഷന്‍ അനുവദിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോ ;

(സി)എങ്കില്‍ വിശദമാക്കുമോ ?

2999

കരമന- കളിയിക്കാവിള നാലുവരി പാത

ശ്രീ. . റ്റി. ജോര്‍ജ്

()കരമന-കളിയിക്കാവിള നാലുവരി പാത വികസനത്തിനുവേണ്ടി കാരയ്ക്കാമണ്ഡപം മുതല്‍ വഴിമുക്കുവരെയുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫോര്‍ ഒണ്‍ നോട്ടീസ് പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പാതയുടെ വികസനത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ നടപടി ത്വരിതപ്പെടുത്തുന്നതിന്റെ വിവരങ്ങള്‍ വിശദമാക്കാമോ ?

3000

കൊല്ലം ജില്ലയിലെ പുതിയ താലൂക്കുകളുടെ രൂപീകരണം

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ നിലവിലുള്ള താലൂക്കുകള്‍ ശാസ്ത്രീയ പഠനത്തിന് വിധേയമായി വിഭജിച്ച് പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത ആവശ്യം പഠിക്കുന്നതിലേക്കായി കമ്മിറ്റിയെ/സമിതിയെ നിയോഗിച്ചിരുന്നുവോ; അവരുടെ റിപ്പോര്‍ട്ട് എന്താണെന്നും അതിന്മേല്‍ സ്വീകരിച്ച നടപടി എന്തെല്ലാമാണെന്നും അറിയിക്കുമോ;

(സി)കൊല്ലം താലൂക്ക് വിഭജിച്ച് ചാത്തന്നൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.