UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3001

ഹാരിസണ്‍ മലയാളം ലിമിറ്റഡ്

ശ്രീ. എസ്. രാജേന്ദ്രന്‍

()ഹൈക്കൊടതി വിധി അനുസരിച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ 835 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(ബി)ഏറ്റെടുക്കുന്നതിന് മറ്റ് ഏതെങ്കിലും തരത്തിലുളള തടസ്സങ്ങള്‍ നിലവിലുണ്ടോ;

(സി)ഇല്ലെങ്കില്‍ ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(ഡി)ഇതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

3002

എസ്റേറ്റ് വില്പന

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഹാരിസണ്‍ മലയാളം കമ്പനിയുടെ ഉടമസ്ഥതയില്‍ പുനലൂര്‍, കുളിര്‍ക്കാടുളള എസ്റേറ്റ് ഒരു വിദ്യാഭ്യാസ സൊസൈറ്റിക്ക് മറിച്ച് വിറ്റ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്;

(സി)ഇതേ പ്രദേശം തന്നെ ഇതിനുമുന്‍പും അനധികൃതമായി വില്ക്കുകയും, അത് പണയപ്പെടുത്തി ബാങ്ക് ലോണ്‍ എടുത്തത് അറ്റാച്ച് ചെയ്തിട്ടുളളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

3003

ബോട്ടിലിംഗ് പ്ളാന്റുകളിലെ സുരക്ഷ

ശ്രീ. കെ.എന്‍.. ഖാദര്‍

()കേരളത്തിലെ റോഡുകളിലൂടെ പാചകവാതക ടാങ്കറുകള്‍ കൊണ്ടു പോകുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ചാലദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ;

(സി)നിലവിലുള്ള ബോട്ടിലിംഗ് പ്ളാന്റുകളില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ?

3004

ബാലുശ്ശേരിയിലെ വോളിബോള്‍ അക്കാഡമിക്ക് സര്‍ക്കാര്‍ ഭൂമി പാട്ടവ്യവസ്ഥയില്‍ അനുവദിക്കുന്നതിനുളള നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരിയിലെ വോളീബോള്‍ അക്കാഡമിക്ക് നടുവണ്ണൂര്‍ വില്ലേജിലെ സര്‍ക്കാര്‍ ഭൂമി പാട്ടവ്യവസ്ഥയില്‍ അനുവദിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;

(ബി)പ്രസ്തുത ഭൂമി എപ്പോള്‍ കൈമാറുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

3005

കൊരട്ടി ഗ്രാമപഞ്ചായത്തിലെ സ്വന്തമായി കൈവശാവകാശരേഖയുളള പത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം

ശ്രീ. ബി.ഡി. ദേവസ്സി

കൊരട്ടി ഗ്രാമപഞ്ചായത്തിലെ മുടപ്പുഴ ഡാമിനടുത്ത് കാലങ്ങളായി താമസിച്ചുവരുന്ന സ്വന്തമായി കൈവശാവകാശരേഖയുളള പത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

3006

ബസ് സ്റാന്‍ഡ് നിര്‍മ്മാണത്തിന് കയ്യൂര്‍ വില്ലേജില്‍ സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തിന് ബസ് സ്റാന്‍ഡ് നിര്‍മ്മാണത്തിന് കയ്യൂര്‍ വില്ലേജില്‍ സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥലം സൌജന്യമായി പതിച്ചു നല്‍കാന്‍ എപ്പോള്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

3007

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസുകള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര വില്ലേജ് ഓഫീസുകള്‍ ഉണ്ട് എന്നതിന്റെ താലൂക്ക്തല വിശദാംശം നല്‍കുമോ;

(ബി)സ്വന്തമായി കെട്ടിടം ഇല്ലാത്ത വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടം പണിയുന്നതിന് ഈ സാമ്പത്തികവര്‍ഷം എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിനുളള നടപടി സ്വീകരിക്കുമോ?

3008

പഞ്ചായത്ത് പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് കൈവശാവകാശരേഖ

ശ്രീ. എസ്.ശര്‍മ്മ

()എറണാകുളം ജില്ലയില്‍ പഞ്ചായത്ത് പുറമ്പോക്കുകളില്‍ താമസിക്കുന്ന എത്ര പേര്‍ക്ക് നാളിതുവരെ കൈവശാവകാശരേഖ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പഞ്ചായത്ത് തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ?

3009

നെല്ലിയാമ്പതിയിലെ എസ്റേറ്റുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()നെല്ലിയാമ്പതിയില്‍ 1909ലെ വിജ്ഞാപനപ്രകാരം എത്ര എസ്റേറ്റുകള്‍ നിലവിലുണ്ടായിരുന്നു; പേരു സഹിതം വിശദമാക്കുമോ;

(ബി)അനധികൃത കൈമാറ്റവും, വിഭജനവുംമൂലം നിലവില്‍ അതിന്റെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര;

(സി)സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാട്ടഭൂമി കൈമാറിയിട്ടുണ്ടോ;

(ഡി)ഉണ്ട് എങ്കില്‍ അതിനെതിരെ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ?

3010

ടോറന്‍സ് സമ്പ്രദായം

ശ്രീ. പി. കെ. ഗുരുദാസന്‍

()ടോറന്‍സ് സമ്പ്രദായം നടപ്പിലാക്കിയ താലൂക്കുകളില്‍ അത് വിജയകരമായിരുന്നോ;

(ബി)എത്ര താലൂക്കുകളിലാണ് ഈ സമ്പ്രദായം നടപ്പിലാക്കിയത്;

(സി)മറ്റ് താലൂക്കുകളില്‍കൂടി പ്രഖ്യാപിക്കാന്‍ ഉദ്ദേശ്യമുണ്ടോ; വിശദാംശം നല്‍കുമോ?

3011

മലപ്പുറത്ത് ഓപ്പണ്‍ സ്ക്കൂളിന് സ്ഥലം

ശ്രീ. പി. ഉബൈദുളള

()കേരള സ്റേറ്റ് ഓപ്പണ്‍ സ്ക്കൂള്‍ മലപ്പുറത്ത് സ്ഥാപിക്കുന്ന തിനുളള സ്ഥലമെടുപ്പ് നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;

(ബി)തഹസീല്‍ദാര്‍മാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)മലപ്പുറം സിവില്‍സ്റേഷന്‍ കോമ്പൌണ്ടിലും പരിസരങ്ങളിലും ഇത് സംബന്ധിച്ച് സ്ഥലപരിശോധന നടത്തിയിരുന്നോ;

(ഡി)ഏതെങ്കിലും സ്ഥലം ഓപ്പണ്‍ സ്ക്കൂളിന് അനുയോജ്യമായതായി കണ്ടെത്തിയിട്ടുണ്ടോ;

()ഓപ്പണ്‍ സ്ക്കൂള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം അടിയന്തിരമായി കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കുമോ ?

3012

കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ ഭൂമി വില്പന

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

,, കെ. മുരളീധരന്‍

,, എം.. വാഹീദ്

()2007-ല്‍ കുട്ടനാട്ടിലെ ആര്‍ ബ്ളോക്കിലെ കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ ഭൂമി വില്പന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടോ; വിശദമാ ക്കുമോ;

(ബി)എന്തെല്ലാം കാര്യങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആര്‍ക്കെല്ലാം എതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്; വിശദമാക്കുമോ;

(ഡി)അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഇതില്‍ ഉള്‍പ്പെട്ട വസ്തുക്കളില്‍ പോക്കുവരവ് നടത്തുന്നത് നിര്‍ത്തി വയ്ക്കാനും ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തുവാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

3013

പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നതിനുളള നടപടി

ശ്രീ. സണ്ണി ജോസഫ്

ജനസംഖ്യ, വിസ്തൃതി, വില്ലേജുകളുടെ എണ്ണം എന്നീ മാന ദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

3014

മുതുമല ടൈഗര്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍

ശ്രീ. പി. റ്റി. . റഹിം

()മുതുമല ടൈഗര്‍ പ്രോജക്ടില്‍, സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുളളതായി റവന്യൂ വകുപ്പിന് അറിവുണ്ടോ;

(ബി)തമിഴ്നാട് പ്രൈവറ്റ് ഫോറസ്റ് ആക്ട് അനുസരിച്ചുളള നിയന്ത്രണങ്ങള്‍ കേരള പരിധിയില്‍ ബാധകമായിട്ടുണ്ടോ; എങ്കില്‍ പരിശോധിച്ച് അത് ഒഴിവാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?

3015

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ റവന്യൂ പുറംപോക്ക് ഭൂമി

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ റവന്യൂ രേഖകളില്‍ പുറംപോക്ക്, പുഴപുറംപോക്ക് ഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങള്‍ ഏതെല്ലാമാണെന്നും ആയത് ഏത് വില്ലേജുകളിലാണെന്നും വിശദമാക്കുമോ ;

(ബി)പുറംപോക്ക്, പുഴപുറംപോക്ക് പ്രദേശങ്ങളില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് ജനവാസമുള്ളതെന്നും പ്രസ്തുത പ്രദേശങ്ങള്‍ ഏത് വില്ലേജുകളിലാണ് എന്നും വ്യക്തമാക്കാമോ ;

(സി)കൊയിലാണ്ടണ്ടിയില്‍പെടുന്ന കോട്ടകടപ്പുറം പ്രദേശം ഏത് വില്ലേജില്‍പെടുന്നതാണെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇവിടെ നൂറോളം കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി താമസിക്കുന്നുണ്ട് എന്നതും ഇവരില്‍ ഭൂരിഭാഗത്തിനും പട്ടയം ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; പ്രസ്തുത പ്രശ്നം സംബന്ധിച്ച് പ്രദേശത്തെ ജനങ്ങള്‍ പ്രക്ഷോഭം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്നത് വ്യക്തമാക്കുമോ ;

(എഫ്)ഇവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ; പ്രസ്തുത പ്രശ്നം പരിശോധിക്കാന്‍ കളക്ട്രേറ്റില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സിറ്റിംഗ് നടത്താന്‍ തയ്യാറാകുമോ ?

3016

റവന്യൂ പുറംപോക്ക് ഭൂമി ഉപയോഗം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നഗര പ്രദേശത്ത് റവന്യൂ പുറംപോക്ക് ഭൂമിയുള്ളതായി രേഖയുണ്ടോ ; എങ്കില്‍ അത് വ്യക്തമാക്കാമോ;

(ബി)പുറംപോക്കായി എത്ര സെന്റ് ഭൂമിയുണ്ട് എന്നത് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത ഭൂമി ഉപയോഗപ്പെടുത്തി കൊയിലാണ്ടിയില്‍ സര്‍ക്കാര്‍ ഓഫീസുകളോ പൊതുജനത്തിന് പ്രയോജനപ്പെടുന്ന സംവിധാനങ്ങളോ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറി പരിസരത്തുള്ള 22 സെന്റ് ഭൂമി റവന്യൂ പുറംപോക്ക് ഭൂമിയാണോ എന്നത് വ്യക്തമാക്കാമോ ; എങ്കില്‍ പ്രസ്തുത ഭൂമി വികസനാവശ്യത്തിന് ഉപയോഗിക്കുന്നതിനായി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കുമോ ?

3017

ദേശീയ പാതാ വികസനം

ശ്രീ. സി. ദിവാകരന്‍

()ചേര്‍ത്തല മുതല്‍ ഓച്ചിറ വരെ നാലുവരിപ്പാതയ്ക്ക് എത്ര ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നറിയിക്കുമോ;

(ബി)ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അനുമതി ലഭിച്ച് ഗസറ്റ് വിജ്ഞാപനം ഉണ്ടായിട്ടുണ്ടോ;

(സി)കേരളത്തിലെ ദേശീയപാതാ വികസനത്തിന് എത്ര ഹെക്ടര്‍ സ്ഥലം ആവശ്യമാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(ഡി)ഭൂമി ഏറ്റെടുത്തു നല്‍കാന്‍ ആരെയാണ് ചുതമലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ?

3018

റീ സര്‍വ്വേ രേഖകളിന്മേല്‍ ലഭിച്ച ആക്ഷേപങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഗീതാ ഗോപി

,, കെ. അജിത്

()റീ സര്‍വ്വേയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വിശദമാക്കുമോ;

(ബി)റീ സര്‍വ്വേയുമായി ബന്ധപ്പെട്ട് ആരംഭിച്ച ഭൂമി കേരളം പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുമോ;

(സി)റീ സര്‍വ്വേ ചെയ്തു തയ്യാറാക്കിയ രേഖകളിന്മേല്‍ എത്ര ആക്ഷേപങ്ങള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ; ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

3019

സിവില്‍ സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ സിവില്‍ സ്റേഷന്‍, കെട്ടിടത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണവും കിളിമാനൂര്‍ സിവില്‍ സ്റേഷന്‍ നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ ഏതെല്ലാം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഓഫീസുകളാണ് ഈ കെട്ടിടങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത് ; ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണ് ; വിശദമാക്കാമോ ;

(ബി)ഓഫീസുകള്‍ പ്രവര്‍ത്തിക്കുവാന്‍ സ്ഥലം അനുവദിക്കുന്നതില്‍ അളവുകള്‍ നിശ്ചയിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അളവ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും ഓരോ ഓഫീസിനും അനുവദിച്ചിട്ടുള്ള അളവ് എത്ര വീതമാണെന്നും വിശദമാക്കുമോ ?

3020

സ്റേറ്റ് ഡിസാസ്റര്‍ റസ്പോണ്‍സ് ഫോഴ്സ്

ശ്രീ. പി. തിലോത്തമന്‍

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് നാഷണല്‍ ഡിസാസ്റര്‍ റസ്പോണ്‍സ് ഫോഴ്സിന്റെ മാതൃകയില്‍ കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റേറ്റ് ഡിസാസ്റര്‍ റസ്പോണ്‍സ് ഫോഴ്സിന്റെ വിശദവിവരങ്ങള്‍ നല്‍കുമോ ; ഏതെല്ലാം മേഖലകളുമായി ബന്ധപ്പെടുത്തിയാണ് ഇത് രൂപം നല്‍കുന്നതെന്നു പറയുമോ ; ഇതിന്റെ യൂണിറ്റുകളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ ?

3021

സുനാമി പുനരധിവാസ പദ്ധതി

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()സുനാമി പുനരധിവാസ പദ്ധതി പൂര്‍ത്തീകരിച്ചോ ; എങ്കില്‍ ഏതെല്ലാം ഏജന്‍സികള്‍ ഇതില്‍ പങ്കെടുത്തു എന്ന് വ്യക്തമാക്കുമോ ;

(ബി)പൂര്‍ത്തീകരിക്കപ്പെടാത്ത ഏതെങ്കിലും മേഖലകള്‍ ഉണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?

3022

സ്റേറ്റ് ഡിസാസ്റര്‍ റെസ് പോണ്‍സ് ഫോഴ്സ്

ശ്രീ. അന്‍വര്‍ സാദത്ത്

,, ജോസഫ് വാഴക്കന്‍

,, വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്ത് സ്റേറ്റ് ഡിസാസ്റര്‍ റെസ് പോണ്‍സ് ഫോഴ്സ് രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ടോ;

(ബി)പ്രസ്തുത സേനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ഈ സേനയെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3023

മൂന്നാറില്‍ ദൌത്യസേന പിടിച്ചെടുത്ത ഭൂമി

ശ്രീ. എസ്. രാജേന്ദ്രന്‍

()മൂന്നാറില്‍ ദൌത്യസേന പിടിച്ചെടുത്ത ഭൂമി വീണ്ടും കൈയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് നിജസ്ഥിതി വ്യക്തമാക്കുമോ ;

(സി)സ്വകാര്യവ്യക്തികളുടെ കൈയ്യേറ്റത്തിന് ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ;

(ഡി)കൈയ്യേറിയ ഭൂമി വീണ്ടും സര്‍ക്കാരിലേക്ക് പിടിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

3024

ദുരിതാശ്വാസ നിധി ലഭ്യമാകാത്ത നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുകയും എന്നാല്‍ നാളിതുവരെ തുക ലഭ്യമാകാത്തുമായ എത്ര ഗുണഭോക്താക്കളാണ് കൊല്ലം ജില്ലയില്‍ ഉളളതെന്നും, ആയത് എന്ത് തുക ഉണ്ടാകുമെന്നുമുളള വിശദാംശം അറിയിക്കുമോ;

(ബി)പ്രസ്തുത ഗുണഭോക്താക്കളെ കണ്ടെത്തി തുക വിതരണം നടത്തുന്നതിലേക്ക് സത്വര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

3025

വരട്ടാറിന്റെ പുനരുദ്ധാരണം

ശ്രീ. പി. സി. വിഷ്ണുനാഥ്

()ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലൂടെ പമ്പയാറിനെയും മണിമലയാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വരട്ടാറിന്റെ നിലവിലെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നദിയിലെ അനധികൃത മണല്‍ ഖനനം നിര്‍ത്തലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത നദിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)വരട്ടാറിന്റെ പുനര്‍ജീവനത്തിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

3026

മാമ്പുഴ സംരക്ഷണ പദ്ധതി

ശ്രീ. പി.റ്റി.. റഹീം

()കോഴിക്കോട് ജില്ലയിലെ മാമ്പുഴ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;

(ബി)മാമ്പുഴയുടെ കയ്യേറ്റം കണ്ടെത്തുന്നതിന് സര്‍വ്വേ നടപടികള്‍ ഏതു ഘട്ടം വരെയായെന്ന് വ്യക്തമാക്കാമോ ;

(സി)മാമ്പുഴ സംരക്ഷണ പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കുമോ ?

3027

നിയന്ത്രിത യന്ത്രവല്‍കൃത കാലാവസ്ഥാ നിരീക്ഷണ സെന്ററുകള്‍

ശ്രീ. പാലോട് രവി

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, ലൂഡി ലൂയിസ്

()ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ സ്വയം നിയന്ത്രിത യന്ത്രവല്‍കൃത കാലാവസ്ഥാ നിരീക്ഷണ സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ആദ്യഘട്ടത്തില്‍ എവിടെയൊക്കെ ഇത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3028

ചെറുതുരത്തി തടയണയുടെ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തില്‍ ഭാരതപ്പുഴക്ക് കുറുകെ റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച ചെറുതുരത്തി തടയണയുടെ നിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുന്ന വസ്തുത സര്‍ക്കാരിനറിയുമോ;

(ബി)എങ്കില്‍ അപ്രകാരം തടസ്സപ്പെടുവാനുണ്ടായ കാരണങ്ങള്‍ പറയാമോ;

(സി)തടയണയുടെ നിര്‍മ്മാണം പുനരംഭിക്കുവാന്‍ ജലവിഭവവകുപ്പില്‍ നിന്നും റവന്യൂ വകുപ്പിന് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ വിശദാം ശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)വിശദമായ പഠനങ്ങള്‍ക്കുശേഷം ജലസേചനത്തിനും, കുടിവെള്ള സ്രോതസ്സുകള്‍ക്കും ഏറെ പ്രയോജനം ചെയ്യുവാന്‍ ലക്ഷ്യമാക്കി ആരംഭിച്ച ഈ തടയണയുടെ നിര്‍മ്മാണത്തിന് ഭരണാനുമതി പുതുക്കി നല്‍കികൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

3029

അതിരപ്പിള്ളി ടൂറിസം മേഖലയില്‍ പുഴയില്‍ പതിവായുള്ള അപകടമരണങ്ങള്‍

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി പുഴയില്‍ അതിരപ്പിള്ളി ഭാഗത്ത് ഇടയ്ക്കിടെ അപകടമരണങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇതൊഴിവാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകളും സുരക്ഷാനടപടികളും സ്വീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

3030

പാട്ടഭൂമിയിലെ മരങ്ങള്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

,, ഗീതാ ഗോപി

തണ്ണീര്‍തടങ്ങള്‍ നികത്തുന്നതിനും പാട്ടഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം അനുമതി നല്‍കി എന്ന് വ്യക്തമാക്കാമോ ?

3031

മണല്‍ക്കൊളള കാരണം നശിക്കുന്ന പുഴകള്‍, തോടുകള്‍, മറ്റ് ജലാശയങ്ങള്‍

ശ്രീ.എം.ഹംസ

()സംസ്ഥാനത്തെ ഒട്ടുമിക്ക പുഴകളും, തോടുകളും മറ്റ് ജലാശയങ്ങളും മണല്‍ക്കൊളള കാരണം നശിച്ച്കൊണ്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധയിലുണ്ടോ;

(ബി)അനധികൃത മണല്‍ കടത്ത് പിടിച്ച എത്ര കേസുകള്‍ സംസ്ഥാനത്ത് 2011 മെയ് മുതല്‍ നാളിതുവരെ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി)അതില്‍ നിന്ന് എത്രരൂപ ഫൈനായി ഈടാക്കി; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)ആര്‍.എം.എഫ് ഉപയോഗിച്ച് ഭാരതപ്പുഴ സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ;

()നിലവില്‍ ആര്‍.എം.എഫ്-ല്‍ എത്ര തുകയുണ്ട്; എന്തെല്ലാംപ്രോജക്ടുകള്‍ ആണ് നിലവിലുളളത്?

3032

റിവര്‍ മാനേജ്മെന്റ്

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

()റിവര്‍ മാനേജ്മെന്റ് ഫണ്ട് അനുവദിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ;വിശദമാക്കുമോ;

(ബി)മലപ്പുറം ജില്ലയില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ആര്‍.എം.എഫ് ഇനത്തില്‍ ഓരോ പഞ്ചായത്തില്‍ നിന്നും ലഭിച്ച തുകയുടെയും ഇവയില്‍ നിന്ന് ചെലവഴിച്ച തുകയുടെയും വിശദാംശം വ്യക്തമാക്കുമോ;

(സി)മണലെടുക്കുന്ന പ്രദേശങ്ങളില്‍ നദികളെ സംരക്ഷിക്കുന്നതിന് പ്രത്യേകം പദ്ധതികളാവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3033

ഉരുള്‍പൊട്ടല്‍ സാദ്ധ്യതാ പ്രദേശങ്ങള്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

'' എം.പി. അബ്ദുസ്സമദ് സമദാനി

'' കെ.എം. ഷാജി

'' കെ. മുഹമ്മദുണ്ണി ഹാജി

()ഉരുള്‍പൊട്ടല്‍ സാദ്ധ്യതാ പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ ;

(സി)ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടി പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ ?

3034

കാസര്‍ഗോഡ് ജില്ലയിലെ പൊയിനാച്ചിയില്‍ പ്രകൃത്യായുള്ള ഓന്തിയം പള്ളം നികത്തലിനെതിരെയുള്ള നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ തെക്കില്‍ വില്ലേജില്‍ പൊയിനാച്ചിയില്‍ പ്രകൃത്യായുള്ള ഓന്തിയം പള്ളം സ്വകാര്യ വ്യക്തി നികത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിനെതിരെ പ്രദേശത്തെ നാട്ടുകാര്‍ നല്‍കിയ ഹര്‍ജിയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3035

നദികളില്‍ റിസോഴ്സ് മാപ്പിംഗ് നടത്താനുള്ള പദ്ധതി

ശ്രീ. പി.സി. വിഷ്ണുനാഥ്

'' വി.പി. സജീന്ദ്രന്‍

'' എം.പി. വിന്‍സെന്റ്

'' ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാനത്തെ നദികളില്‍ റിസോഴ്സ് മാപ്പിംഗ് നടത്താനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി)പ്രസ്തുത പദ്ധതിയില്‍ എല്ലാ നദികളേയും ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)ഇതില്‍ ഏതെല്ലാം ഏജന്‍സികളാണ് പങ്കെടുക്കുന്നത് ; ഇവരെ ഏകോപിപ്പിക്കുന്നത് ആരാണ് ; വിശദമാക്കുമോ ?

3036

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

'' ഷാഫി പറമ്പില്‍

'' എം.പി. വിന്‍സെന്റ്

'' സണ്ണി ജോസഫ്

()പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ദുരിതാശ്വാസ ധനസഹായം കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് വകുപ്പ് തലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3037

വിദേശത്തേക്ക് കയറ്റി അയച്ച കയര്‍ ഉല്പ്പന്നങ്ങള്‍

ശ്രീ.വി.ശശി

()കേരളത്തില്‍ നിന്നും 2009-10, 2010-11, 2011-12 എന്നീ വര്‍ഷങ്ങളില്‍ വിദേശത്തേക്ക് കയറ്റിഅയച്ച കയര്‍ ഉല്പ്പന്നങ്ങളും അവയുടെ അളവും എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഓരോന്നിലും എത്ര ക്വിന്റല്‍ കയര്‍യാണ്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3038

സംസ്ഥാനത്തെ കയര്‍ സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം

ശ്രീ. കെ. അജിത്

()സംസ്ഥാനത്തെ കയര്‍ സഹകരണ സംഘം ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ ;

(ബി)ശമ്പള പരിഷ്ക്കരണത്തിനായി ഒരു സമിതിയെ നിയോഗിക്കുകയോ, അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുകയോ ചെയ്തിട്ടുണ്ടോ ; എങ്കില്‍ വിശദാംശംങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത ജീവനക്കാരുടെ ശമ്പളം ഏറ്റവുമൊടുവില്‍ പരിഷ്ക്കരിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ ;

(ഡി)കയര്‍സംഘങ്ങളിലെ പെയ്ഡ് സെക്രട്ടറിമാരായിരുന്നവര്‍ക്ക് കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കാമോ?

3039

കയര്‍മേഖലയിലെ പ്രതിസന്ധി

ശ്രീ. .എം. ആരിഫ്

()കയര്‍തൊഴിലാളികള്‍ തൊഴില്‍ പ്രതിസന്ധിയും കടക്കെണിയും മൂലം ദുരിതത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് കയര്‍ രംഗത്ത് ഡിപ്പോ സമ്പ്രദായം വീണ്ടും ഉടലെടുത്തിരിക്കുന്നതും ഇതിനെതുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിവുണ്ടാകുന്നത് മൂലം ചെറുകിട മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിലസ്ഥിരത പദ്ധതി തകര്‍ത്തതും, സംഭരണരംഗത്തുനിന്നും കയര്‍ കോര്‍പ്പറേഷന്‍ പിന്‍വാങ്ങിയതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നതിനാല്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3040

കയര്‍ വ്യവസായ വികസനം

ശ്രീ. വി. ശശി

()കയര്‍വ്യവസായ വികസന പദ്ധതി അടിസ്ഥാനമാക്കിയല്ലാതെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ പ്രത്യേകതകള്‍ കണക്കിലെടുത്ത് പ്രോജക്ട് അടിസ്ഥാനത്തില്‍ കയര്‍ വ്യവസായ വികസനം നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വിശദമായ ഒരു പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

3041

കയര്‍യാണ്‍ ഉല്പാദനം

ശ്രീ.വി.ശശി

()കേരളത്തില്‍ 2011-12ല്‍ സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും എത്ര ക്വിന്റല്‍ കയര്‍യാണ്‍ വീതം ഉല്പാദിപ്പിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)കയര്‍യാണ്‍ ഉപയോഗിച്ച് എത്ര ടണ്‍ കയര്‍ ഉല്പന്നങ്ങള്‍ പ്രസ്തുത കാലയളവില്‍ ഉല്പാദിപ്പിച്ചുവെന്ന് വെളിപ്പെടുത്തുമോ?

3042

കയര്‍ വ്യവസായത്തിന് വേണ്ടി ആവശ്യമായ ഫൈബര്‍ ഉല്പാദിപ്പിക്കുന്നതിനുളള നടപടി

ശ്രീ.വി. ശശി

()കേരളത്തിലെ കയര്‍ വ്യവസായത്തിന് എത്ര ക്വിന്റല്‍ കയര്‍ ഫൈബര്‍ വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അത് എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര ക്വിന്റല്‍ ഫൈബര്‍ കേരളത്തില്‍ ഉല്പാദിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുമോ; കേരളത്തിന് ആവശ്യമായ ഫൈബര്‍ ഇവിടെ ഉല്പാദിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വെളിപ്പെടുത്തുമോ?

3043

കയര്‍ഫെഡിന്റെ സമൃദ്ധി, കാര്‍ഷിക പ്രോത്സാഹന പദ്ധതി

ശ്രീ. പാലോട് രവി

'' .സി. ബാലകൃഷ്ണന്‍

'' വി.പി. സജീന്ദ്രന്‍

'' .റ്റി. ജോര്‍ജ്

()കയര്‍ഫെഡിന്റെ സമൃദ്ധി കാര്‍ഷിക പ്രോത്സാഹന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)സംസ്ഥാനത്തെ പച്ചക്കറി വിളകള്‍ പ്രോത്സാഹിപ്പിക്കുവാനും ഉത്പാദന വര്‍ദ്ധനവിനും എന്തെല്ലാം ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ?

3044

കയര്‍മേഖലയുടെ ആധുനികവല്‍ക്കരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

,, പി. . മാധവന്‍

()കയര്‍മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി)കയര്‍ മേഖലയെ ശക്തിപ്പെടുത്താനും യുവതലമുറയെ കൂടുതല്‍ ആകര്‍ഷിക്കുവാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)യന്ത്രവല്‍ക്കരണം ഉള്‍പ്പെടെയുള്ള ആധുനികവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കുമോ ;

(ഡി)യന്ത്രവല്‍ക്കരണം നടപ്പാക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതെയുള്ള പരിഷ്ക്കരണത്തിന് ഊന്നല്‍ നല്‍കുന്നകാര്യം പരിഗണിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.