STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*61

മരുന്നുകള്‍ രോഗികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() മരുന്നുകള്‍ രോഗികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ആരുടെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഫാമിലി കാര്‍ഡും ഡിസ്കൌണ്ട് കം ലോയല്‍റ്റി കാര്‍ഡും വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

*62

കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ പദ്ധതി

ശ്രീ. ജെയിംസ് മാത്യൂ

,, എം. ചന്ദ്രന്‍

,, സി. കെ. സദാശിവന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ജലവിഭവ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കി എന്നറിയിക്കുമോ;

(ബി) കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ജലസേചനപദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(സി) പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് കരാര്‍ പ്രകാരം വെളളം ലഭിക്കുന്നുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി) കാവേരി ട്രിബ്യൂണല്‍ വിധി പ്രകാരം കേരളത്തിന്അര്‍ഹമായ ജലം മുഴുവന്‍ ലഭ്യമാകുന്നുണ്ടോ; അതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

*63

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, രാജു എബ്രഹാം

,, വി. ചെന്താമരാക്ഷന്‍

,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ജലവിഭവ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ; ഇതിനായി എത്ര തുക അധികമായി ചെലവഴിച്ചു;

(ബി) കുടിവെള്ളക്ഷാമത്തിന്റെ മറവില്‍ സ്വകാര്യ ടാങ്കര്‍ ലോറി ഉടമകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തുനടപടി സ്വീകരിച്ചുവെന്നറിയിക്കുമോ;

(സി) ശുദ്ധജലസ്രോതസ്സില്‍ നിന്നാണ് ടാങ്കറുകള്‍ ജലവിതരണം നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ എന്ത് സംവിധാനമാണുള്ളത്?

*64

കുടിവെള്ളത്തിന്റെ പരിശുദ്ധി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, എം. പി. അബ്ദുസ്സമദ് സമദാനി

'' സി. മമ്മൂട്ടി

'' പി.കെ.ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ജലവിഭവ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ശുദ്ധമായ കുടിവെള്ളം ജനങ്ങളുടെ ജന്‍മാവകാശമായി അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ബി) ശുദ്ധമായ കുടിവെള്ളമാണ് വിതരണം നടത്തുന്നതെന്ന് ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) കുടിവെള്ളത്തിന്റെ പരിശുദ്ധി ഉറപ്പാക്കാന്‍ എത്ര ലബോറട്ടറികള്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കുന്നുണ്ട്; എവിടെയെല്ലാം?

*65

കടല്‍ത്തീര സംരക്ഷണം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ഉബൈദുള്ള

,, കെ. എം. ഷാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ജലവിഭവ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കടല്‍ത്തീര സംരക്ഷണാര്‍ത്ഥം സ്വീകരിച്ചുവരുന്ന പ്രതിരോധ നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) പരമ്പരാഗത കടല്‍ഭിത്തി നിര്‍മ്മാണം കടലാക്രമണം ചെറുക്കുന്നതിന് ഫലപ്രദമല്ലെന്നും അത് കടല്‍ത്തീരത്തിന് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നുള്ള അഭിപ്രായങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി) തീരസംരക്ഷണത്തിനുതകുന്നതും ജൈവവൈവിദ്ധ്യം നിലനിര്‍ത്തി പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തതുമായ പുതിയ സംവിധാനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളെന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം നല്‍കുമോ ?

*66

സമഗ്ര ആരോഗ്യഇന്‍ഷുറന്‍സ് പദ്ധിയുടെ പ്രവര്‍ത്തനം

ശ്രീ. . പി. ജയരാജന്‍

,, . എം. ആരിഫ്

,, ബാബു. എം. പാലിശ്ശേരി

,, കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സമഗ്ര ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിക്കു പകരം റിലയന്‍സിനെ ഏല്‍പ്പിച്ചതിന്റെ കാരണം വിശദമാക്കുമോ;

(ബി) 2011 ജനുവരി 3 ന് ഇറക്കിയ ഉത്തരവുപ്രകാരം യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിനെ 2011-12 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്ക് പദ്ധതി നടത്തിപ്പ് ഏല്പിച്ച് നല്‍കിയിരുന്നത് മാറ്റാനിടയായ സാഹര്യം വ്യക്തമാക്കുമോ;

(സി) ക്ളെയിം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് റിലയന്‍സിനെ രാജസ്ഥാന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിഗണിച്ച ശേഷമാണോ പദ്ധതി നടത്തിപ്പ് റിലയന്‍സിനെ ഏല്പിച്ചത്?

*67

കുടിവെള്ളത്തിന് നിയന്ത്രണം

ശ്രീ. കെ. രാജു

,, സി. ദിവാകരന്‍

,, ജി.എസ്. ജയലാല്‍

,, .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ജലവിഭവ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശങ്ങളുണ്ടായിട്ടുണ്ടോ; എങ്കില്‍ നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഏതെല്ലാം തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് നിര്‍ദ്ദേശമുണ്ടായതെന്ന് വിശദമാക്കുമോ;

(ബി) കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശങ്ങളിന്‍മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ എന്ത് തീരുമാനമാണെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

*68

വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് നൂതന ആശയങ്ങള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

,, ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷം എത്രത്തോളം വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്കുമോ;

(ബി) വിനോദ സഞ്ചാര രംഗത്തുണ്ടായ വളര്‍ച്ച എപ്രകാരമാണ് നിശ്ചയിക്കുന്നത്; വിശദാംശങ്ങള്‍ നല്കുമോ;

(സി) ഈ മേഖലയുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമാക്കി എന്തെല്ലാം നൂതന ആശയങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി) ഗ്രാമീണ വിനോദ സഞ്ചാരം ഈ മേഖലയുടെ വളര്‍ച്ചയില്‍ എത്രത്തോളം സഹായകരമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

() 2013-14 സാമ്പത്തിക വര്‍ഷം ഗ്രാമീണ മേഖലകളിലെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുളളതെന്ന് വിശദമാക്കുമോ?

*69

ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ഗ്രാമീണ സേവനം

ശ്രീ. . . അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്  

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() മെഡിക്കല്‍ കോളേജ്കളില്‍ നിന്നും എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക്, ഗ്രാമീണ സേവനം നടപ്പിലാക്കിയിരുന്നത് ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി) ഗ്രാമീണ മേഖലകളിലെ ഡോക്ടര്‍മാരുടെ ദൌര്‍ലഭ്യം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*70

യുവജനങ്ങളെ ഭിന്നിപ്പിക്കല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, കെ. ദാസന്‍

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികവര്‍ഗ്ഗ ക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() യുവജനങ്ങളെ വര്‍ഗീയ തീവ്രവാദ ജാതീയ ചേരികളിലാക്കി ഭിന്നിപ്പിക്കാനും രാഷ്ട്രീയ അവബോധം ഇല്ലാതാക്കുവാനും സംഘടിതമായ ശ്രമങ്ങള്‍ സംസ്ഥാനത്ത് നടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം ശ്രമങ്ങളെ തുറന്ന് കാട്ടാനും, പ്രവണതകളെ അവസാനിപ്പിക്കാനും തയ്യാറാകുമോ;

(സി) യുവജനക്ഷേമ ബോര്‍ഡ് ഇതു സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ

*71

സെല്‍ഫ് സഫിഷ്യന്റ് വില്ലേജ് പദ്ധതിയുടെ പുരോഗതി

ശ്രീ. ആര്‍. രാജേഷ്

,, എസ്. ശര്‍മ്മ

,, ജി. സുധാകരന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() പട്ടികജാതിവികസന വകുപ്പ് നടപ്പിലാക്കുന്ന സെല്‍ഫ് സഫിഷ്യന്റ് വില്ലേജ് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

*72

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പുന:സംഘടന

ശ്രീ. പാലോട് രവി

,, കെ. മുരളീധരന്‍

,, എം. പി വിന്‍സെന്റ്

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ പുന:സംഘടിപ്പിക്കാനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) തൊഴില്‍രഹിതരെ ഏതെങ്കിലും മേഖലയില്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) രജിസ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് പരിശീലനം നല്‍കുന്നതിനുളള വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ; വിശദമാക്കുമോ?

*73

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച പദ്ധതികള്‍

ശ്രീ. കെ. വി. വിജയദാസ്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. എസ്. രാജേന്ദ്രന്‍

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

( കുടിവെള്ളം, കൃഷി, ജലസേചനം തുടങ്ങിയ മേഖലകളില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തിന് ഏതൊക്കെ പദ്ധതികളാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) കേന്ദ്രം ഏതൊക്കെ പദ്ധതികള്‍ അനുവദിച്ചു; അവയ്ക്കോരോന്നിനും എത്ര തുക വീതം ലഭ്യമാക്കിയെന്നറിയിക്കാമോ;

(സി) തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് ജില്ലകള്‍ക്കായി കഴിഞ്ഞ വര്‍ഷം എന്തു തുകയാണ് അനുവദിച്ചത്;

(ഡി) അനുവദിച്ച ഫണ്ട് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ?

*74

ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള  കര്‍മ്മ പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, കെ. മുരളീധരന്‍

,, എം.. വാഹീദ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് 

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള നൂതന കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത പദ്ധതിയിലൂടെ ലഭ്യമാക്കാനുദ്ദേശിക്കുന്നത്;

(ഡി) ജീവിതശൈലീ രോഗ നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

*75

നോക്കുകൂലി

ശ്രീ. ഡൊമനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് 

തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ നോക്കുകൂലി വിമുക്തമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) ഏതെല്ലാം ജില്ലകളെ നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്; വിശദാംശങ്ങള് എന്തെല്ലാം;

(സി) പ്രസ്തുത ജില്ലകളിലെ നോക്കുകൂലി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി) ശേഷിക്കുന്ന ജില്ലകളെ കൂടി നോക്കുകൂലി വിമുക്ത ജില്ലകളാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

*76

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം

ശ്രീ. പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് 

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മനോഹരമായി പായ്ക്ക് ചെയ്ത് സംസ്ഥാനത്തുടനീളം വിപണനം ചെയ്യുന്ന ബദാംമിക്സ്, പിസ്താ പൌഡര്‍, ഐസ്ക്രീം പൌഡര്‍, ചോക്ളേറ്റ് പൌഡര്‍, ഗ്ളൂക്കോസ് പൌഡര്‍, ജൂസ് പൌഡര്‍ എന്നീ പേരുകളിലറിയപ്പെടുന്ന വസ്തുക്കളുടെ ഗുണനിലവാരമോ, അവയിലടങ്ങിയിട്ടുള്ള വസ്തുക്കളെയോ സംബന്ധിച്ച് ഏതെങ്കിലും ഏജന്‍സി പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ പരിശോധനാഫലം വെളിപ്പെടുത്തുമോ;

(ബി) ഇവയുടെ ഉറവിടമോ; ഉല്പാദന കേന്ദ്രങ്ങളോ പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടോ;

(സി) ഇവയില്‍ ഹാനികരമായ രാസവസ്തുക്കള്‍, അജിനാമോട്ടോ, നിരോധിത നിറങ്ങള്‍, എന്നിവ ചേര്‍ത്തിട്ടുണ്ടോ എന്ന കാര്യം ആരും പരിശോധിക്കാറില്ലെന്നും അതു സംബന്ധിച്ച കേസുകളൊന്നും രജിസ്റര്‍ ചെയ്യാറില്ലെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വിപണനം നടത്തുന്നതിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കുമോ?

*77

തൊഴില്‍ വകുപ്പിന്റെ കീഴിലുളള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം

ശ്രീ. കെ. ദാസന്‍

,, എളമരം കരീം

,, കെ.കെ. നാരായണന്‍

,, സി.കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() തൊഴില്‍ വകുപ്പില്‍ വ്യാപകമായി അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന് ഐ. എന്‍.ടി.യു.സി അഖിലേന്ത്യാ നേതാവിന്റെ പ്രസ്താവന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതേക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തുകയുണ്ടായോ;

(ബി) തൊഴില്‍വകുപ്പിന്റെ കീഴിലുളള ക്ഷേമനിധികള്‍ മിക്കതും കുത്തഴിഞ്ഞതായി മാറിയിരിക്കുന്നു എന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡുകള്‍ ഓരോന്നിന്റെയും 2012-13 വര്‍ഷം വരെയുളള പ്രവര്‍ത്തനം വിശദമാക്കുമോ?

*78

വെര്‍ച്ച്വല്‍ ക്ളാസ് റൂം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()      .റ്റി..കളില്‍ വെര്‍ച്ച്വല്‍ ക്ളാസ് റൂം ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിന് ഏതെല്ലാം ആധുനികസാങ്കേതികവിദ്യകളാണ് ഉപയോഗി ക്കുന്നത്;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ?

*79

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പുനസംഘടന

ശ്രീ. എം. ഉമ്മര്‍

,, എന്‍. ഷംസുദ്ദീന്‍

,, എന്‍. . നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാലാനുസൃതമായി പുനഃസംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) എംപ്പോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തശേഷം, സ്ഥിരവരുമാനമുള്ള ജോലി ലഭിച്ചവരെ റോളില്‍നിന്നും ഒഴിവാക്കാറുണ്ടോ ; എങ്കില്‍ അതിന് അനുവര്‍ത്തിച്ചുവരുന്ന രീതി വിശദമാക്കുമോ ;

(സി) വര്‍ഷങ്ങള്‍ക്കുമുമ്പ് രജിസ്റര്‍ ചെയ്ത് സ്ഥിരമായി പുതുക്കുന്നവരെ ഒരു പ്രാവശ്യംപോലും നിയമനത്തിനായി പരിഗണിക്കാതിരിക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അത് പരിഹരിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(ഡി) സംസ്ഥാനത്തെ തൊഴില്‍രഹിതരുടെ എണ്ണം 1-1-2012 പ്രകാരം എത്രയാണെന്ന് വ്യക്തമാക്കാമോ ?

*80

പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പുനരധിവാസം


ശ്രീ. ബി. സത്യന്‍

,, സി. കൃഷ്ണന്‍

,, ആര്‍. രാജേഷ്

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും

മൃഗശാലകളും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വീട് നല്‍കുന്നതിനും പുനരധിവാസം നടപ്പിലാക്കാനുമായി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നോ; വിശദാംശം നല്‍കുമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) പദ്ധതി ലക്ഷ്യം നേടിയതായി കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?

*81

ആശാപ്രവര്‍ത്തകര്‍ക്കുള്ള ഓണറേറിയം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. പി. കെ. ഗുരുദാസന്‍

,, . എം. ആരിഫ്

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട ഓണറേറിയം കൃത്യമായി ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) സര്‍ക്കാര്‍ പ്രഖ്യാപിച്ചതിലും കുറഞ്ഞ തുക ഓണറേറിയമായി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഓണറേറിയം 3000 രൂപയായി ഉയര്‍ത്തണമെന്ന ആശാപ്രവര്‍ത്തകരുടെ ആവശ്യത്തില്‍, സര്‍ക്കാരിന്റെ നിലപാട് അറിയിക്കുമോ;

(ഡി) കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തിക വര്‍ഷം നാളിതുവരെയും ഓണറേറിയം നല്‍കാനായി ചെലവഴിച്ച തുകയെത്രയെന്ന് അറിയിക്കുമോ?

*82

108 ആംബുലന്‍സ്

ശ്രീ. കെ. അച്ചുതന്‍

,, . ടി. ജോര്‍ജ്

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവുംവകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() 108 ആംബുലന്‍സ് ശൃംഖല സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഈ ആംബുലന്‍സുകളില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

*83

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന തട്ടിപ്പ്

ശ്രീ. റ്റി. വി. രാജേഷ്

,, എം. . ബേബി

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവുംവകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശന തട്ടിപ്പ് നടത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത കോളേജുകള്‍ക്കെതിരെ ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(സി) അംഗീകാരം റദ്ദാക്കാതിരിക്കാനായി മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഉന്നയിച്ച വാദങ്ങള്‍ എന്താണെന്നറിയിക്കുമോ;

(ഡി) കരാറിലേര്‍പ്പെടാത്ത മറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള കോളേജുകളിലും പരിശോധന നടത്താനായി ഒരു സമിതിയെ നിയോഗിക്കുമോ ?

*84

അനാരോഗ്യം സൃഷ്ടിക്കുന്നതില്‍ മദ്യത്തിനുള്ള പങ്ക്

ശ്രീ. പി.കെ. ബഷീര്‍

,, എം.പി.അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, പി.ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരില്‍, രോഗഹേതുവായ ഘടകങ്ങളില്‍, മദ്യത്തിനുള്ള പങ്കിനെക്കുറിച്ച് പരിശോധിക്കാന്‍ എന്തെങ്കിലും സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ;

(ബി) അനാരോഗ്യം സൃഷ്ടിക്കുന്നതില്‍ മദ്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള പഠനം രോഗികളില്‍ എപ്പോഴെങ്കിലും നടത്തിയിട്ടുണ്ടോ; എങ്കില്‍, അതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഈ വിഷയത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലുള്‍പ്പെടെ സമഗ്രമായ ഒരു പഠനം ഒരു കാലപരിധിക്കുള്ളില്‍ നടത്തുകയും, ശേഖരിക്കുന്ന വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമോ?

*85

സീപ്ളെയിന്‍ സര്‍വ്വീസ് പദ്ധതി

ശ്രീ. .റ്റി. ജോര്‍ജ്

,, പി. . മാധവന്‍

,, സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സീപ്ളെയിന്‍ സര്‍വ്വീസ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വീസ് നടത്താനുദ്ദേശിക്കുന്നത്;

(ഡി) ഇതിനായി ഏതെല്ലാം ടൂറിസ്റ് കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ?

*86

ഹോട്ടലുകളിലെ ഭക്ഷ്യവിഷബാധ

ശ്രീ. കെ. സുരേഷ് കുറുപ്പ്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

ബി) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പൂട്ടിയ വന്‍കിട/ചെറുകിട ഹോട്ടലുകളും ബേക്കറികളും അതിനടുത്ത ദിവസം തന്നെ തുറന്ന് പ്രവര്‍ത്തിക്കാനിടയാകുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; മള്‍ട്ടി ഡിസിപ്ളിനറി കമ്മിറ്റിയുടെ പരിശോധനയക്ക് ശേഷമാണോ ഇവ തുറന്ന് പ്രവര്‍ത്തിച്ചത്;

(സി) ശക്തവും മാതൃകാപരവുമായ തുടര്‍നടപടികളില്ലാത്തതിനാലാണ് ഒരേ സ്ഥാപനത്തില്‍ കുറ്റം ആവര്‍ത്തിക്കുന്നതിനും രാഷ്ട്രപതി, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയ വിവിഐപി കള്‍ക്ക് പഴയ ഭക്ഷം നല്‍കാനിടയായതെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*87

അനധികൃത മാനസികാരോഗ്യ കേന്ദ്രങ്ങള്‍

ശ്രീമതി. കെ. എസ്. സലീഖ

ശ്രീ. പി.കെ. ഗുരുദാസന്‍

,, . പ്രദീപ്കുമാര്‍

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ എന്തെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി) ലൈസന്‍സിനായി അപേക്ഷിച്ച 107 സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ എത്രയെണ്ണത്തിനാണ് അംഗീകാരം നല്‍കിയതെന്ന് അറിയിക്കുമോ; ബാക്കിയുളളവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(സി) അനധികൃത കേന്ദ്രങ്ങളെ കണ്ടുപിടിച്ച് നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നറിയിക്കുമോ;

(ഡി) അശാസ്ത്രീയ ചികിത്സാരീതികള്‍ പിന്തുടരുന്ന സ്ഥാപനങ്ങളുടെ മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

() സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മാനസികാരോഗ്യകേന്ദ്രങ്ങളുടെ കാര്യത്തിലെന്ന പോലെ മോണിറ്ററിംഗ് കമ്മറ്റിയോ, ബോര്‍ഡ് ഓഫ് വിസിറ്റേഴ്സോ രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?

*88

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. പി. തിലോത്തമന്‍

,, സി. ദിവാകരന്‍

,, . ചന്ദ്രശേഖരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഇന്‍ഷ്വറന്‍സ് കമ്പനി ഏതാണ്;

(ബി) പ്രസ്തുത പദ്ധതി മറ്റേതെങ്കിലും കമ്പനികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?;

(സി) സ്വകാര്യ സ്ഥാപനങ്ങളിലൂടെ പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടത്താന്‍ കഴിയില്ലെന്നുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, പ്രസ്തുത പദ്ധതി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

*89

സ്വകാര്യ പങ്കാളിത്തംവഴി കുടിവെള്ള വിതരണം

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി.തോമസ്

,, സി.കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ജലവിഭവ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കുടിവെള്ള വിതരണത്തിനായി സ്വകാര്യ പങ്കാളിത്ത കമ്പനി രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത കമ്പനിയുടെ ഘടന എന്താണെന്ന് വിശദമാക്കാമോ;

(സി) കേരള വാട്ടര്‍ അതോറിറ്റി എന്ന സ്ഥാപനം നിലവിലുള്ളപ്പോള്‍ കുടിവെള്ള വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുവാനുള്ള നീക്കം പൊതുജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കുടിവെള്ളം വാണിജ്യവല്‍ക്കരിക്കപ്പെടാതിരിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

*90

സൌജന്യ ജനറിക് മരുന്നു വിതരണം

ശ്രീ. . കെ. ബാലന്‍

,, എളമരം കരീം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സൌജന്യ ജനറിക് മരുന്നു വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ബി) ഇപ്പോള്‍ പ്രസ്തുത പദ്ധതി ഏതൊക്കെ ആശുപത്രികളിലാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നതെന്ന് അറിയിക്കാമോ ;

(സി) ആവശ്യമായ ബഡ്ജറ്റ് വിഹിതം അനുവദിക്കാതെ പ്രസ്തുത പദ്ധതി നടപ്പാക്കിയതുവഴി പദ്ധയില്‍പ്പെടാത്ത ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നു ലഭ്യമാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പാക്കാനാവശ്യമായ തുക എത്രയെന്ന് വ്യക്തമാക്കാമോ ;

(ഡി) കെ.എം.എസ്.സി.എല്‍. വഴി വാങ്ങി വിതരണം ചെയ്യുന്ന മരുന്നുകളുടെ പ്രതിമാസ കണക്ക് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനു മുമ്പും ശേഷവും വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ; ഇതില്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴി വിറ്റഴിച്ച മരുന്നുകളെത്രയെന്നും അറിയിക്കുമോ ?

<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.