UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1

നയപ്രഖ്യാപനത്തിലുള്ള പദ്ധതികള്‍

ശ്രീ. എം. . ബേബി

() ഗവര്‍ണ്ണറുടെ 2012-ലെ നയപ്രഖ്യാപനത്തില്‍ നടത്തിയ പുതിയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയായിരുന്നു;

(ബി) നടപ്പില്‍ വരുത്തുന്ന വകുപ്പുകളുടെയടിസ്ഥാനത്തില്‍ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച് വിശദമാക്കാമോ;

(സി) ഗവര്‍ണറുടെ പ്രസംഗത്തിലൂടെ പ്രഖ്യാപിച്ച പദ്ധ തികളും പരിപാടികളും, ഇതേവരെ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വകുപ്പടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ഡി) ഇവയില്‍ ഭരണാനുമതി നല്‍കിയെങ്കിലും പദ്ധതിയുടെയോ പരിപാടിയുടെയോ നിര്‍വ്വഹണം നടന്നിട്ടില്ലാത്തവ ഏതൊക്കെ എന്ന് വകുപ്പടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ?

2

2012-13 സാമ്പത്തിക വര്‍ഷത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഖ്യാപിച്ച പദ്ധതികള്‍

ശ്രീ. .എം. ആരിഫ്

() 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ ഘട്ടത്തില്‍ പുതുതായി ഏതെങ്കിലും പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ടോ;

(ബി) മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഖ്യാപിച്ച പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) ഇത്തരത്തില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഇതിനകം നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെയാണ്;

(ഡി) ഭരണാനുമതികളിലും ഉത്തരവുകളിലും മാത്രം പര്യവസാനിച്ചുപോയവ ഏതൊക്കെ;

() പ്രഖ്യാപനങ്ങള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെട്ടവ ഏതൊക്കെ; ഇപ്പോഴും നിര്‍വ്വഹണം ആരംഭിച്ചിട്ടില്ലാത്തവ ഏതൊക്കെ;

(എഫ്) ബഡ്ജറ്റിന് പുറത്ത് പ്രഖ്യാപിച്ച പദ്ധതിയും പരിഹാരങ്ങളും നടപ്പിലാക്കുന്നതിന് ആവശ്യമായി വന്ന വിഭവം കണ്ടെത്തിയത് ഏത് നിലയിലായിരുന്നു?

3

വികസന പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

കേരളത്തിന് അനിവാര്യമായിട്ടുള്ളതായി കണക്കാക്കപ്പെടുന്ന അന്‍പത് വികസന പദ്ധതികളുടെ മുന്‍ഗണനാ പട്ടിക ലഭ്യമാക്കാമോ ?

4

ബഡ്ജറ്റ് പ്രസംഗത്തിലെ പദ്ധതികളുടെ ഭരണാനുമതി

ഡോ. ടി.എം. തോമസ് ഐസക്

() 2012-13 ബഡ്ജറ്റ് പ്രസംഗത്തില്‍ പുതുതായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളില്‍, ഇനിയും ഭരണാനുമതി നല്‍കിയിട്ടില്ലാത്ത പദ്ധതികള്‍ എത്ര; ഏതെല്ലാം;

(ബി) ഭരണാനുമതി നല്‍കിയവ എത്ര; അതില്‍ സാങ്കേതിക അനുമതി നല്‍കിയിട്ടില്ലാത്തവ എത്ര;

(സി) ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കിയവ എത്ര;

(ഡി) ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കിയെങ്കിലും പദ്ധതിനിര്‍വ്വഹണം ആരംഭിച്ചിട്ടില്ലാത്തവ എത്ര;

() പദ്ധതി നിര്‍വ്വഹണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ലാത്തവ ഏതെല്ലാം;

(എഫ്) പ്രഖ്യാപിത പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുകയും ഫലപ്രാപ്തിയുണ്ടാകുകയും ചെയ്തവ എത്ര; അവ ഏതെല്ലാം പദ്ധതികളായിരുന്നു; മേല്‍പറഞ്ഞവ എത്രയെന്ന് വകുപ്പ് അടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ?

5

എമര്‍ജിങ്ങ് കേരളയിലെ നിയമതടസ്സമില്ലാത്ത പദ്ധതികള്‍

ശ്രീ.എം. ഹംസ

() എമര്‍ജിങ്ങ് കേരളയിലെ നിയമതടസ്സമില്ലാത്ത പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതികള്‍ എത്ര ദിവസത്തിനകം വ്യക്തമാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്;

(സി) പ്രസ്തുത കാലയളവിനുള്ളില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പദ്ധതികള്‍ സംബന്ധിച്ച് തീരുമാനമോ പ്രഖ്യാപനമോ ഉണ്ടായിട്ടുണ്ടോ;

(ഡി) പറഞ്ഞ കാലയളവിനുള്ളില്‍ അവ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ?

6

ദേശീയതലത്തില്‍ കേരളത്തിന്റെ മികവ്

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

() ഏതെല്ലാം രംഗങ്ങളിലാണ് നടപ്പുവര്‍ഷം കേരളം ദേശീയതലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത മികവ് മറ്റ് രംഗങ്ങളിലും നേടുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

7

സപ്തധാര പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() സപ്തധാര പദ്ധതിയുടെ സവിശേഷതകള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് വിശദാംശം നല്‍കുമോ;

(സി) പദ്ധതിയുടെ ഓരോ വിഭാഗത്തിലുമുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) കര്‍മ്മ പദ്ധതിയ്ക്ക് എത്ര ശതമാനം നേട്ടം കൈവരിക്കാനായിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

8

കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതികളും നിവേദനങ്ങളും

ശ്രീ. എം.. ബേബി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ മന്ത്രിമാര്‍ സംഘമായും ഒറ്റയ്ക്കും എത്ര തവണ ഡല്‍ഹി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രിമാര്‍ക്ക് പദ്ധതികളും നിവേദനങ്ങളും സമര്‍പ്പിക്കുകയുണ്ടായി;

(ബി) കേന്ദ്ര മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ച നിവേദനങ്ങളിലെ ആവശ്യവും അതിനോട് കേന്ദ്ര ഗവണ്‍മെന്റിന്റെ ഇതിനകമുള്ള പ്രതികരണങ്ങളും വിശദമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ഏതെല്ലാം ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ഗവണ്‍മെന്റിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു;

(ഡി) ഈ നിവേദനങ്ങളില്‍ ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ലാത്തതും കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയില്‍ വന്നതുമായവ എത്ര;

() വകുപ്പുകള്‍ തിരിച്ച് വിശദമാക്കാമോ ?

9

മുന്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെട്ടതും നടപ്പില്‍ വരാത്തതുമായ പദ്ധതികള്‍

ഡോ ടി.എം.തോമസ് ഐസക്

() മുന്‍ കേന്ദ്ര ഗവണ്‍മെന്റ് ബഡ്ജറ്റുകളില്‍ സംസ്ഥാനത്തിനായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെയാണ്; വിശദമാക്കാമോ;

(ബി) ഇവ നടപ്പിലാക്കി കിട്ടുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെയാണ്;

(സി) കേന്ദ്ര ഗവണ്‍മെന്റ് ബജറ്റിലൂടെയും അല്ലാതെയും സംസ്ഥാനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികളും പരിപാടികളും നടപ്പിലാക്കി കിട്ടുന്നതിന് ന്യൂഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുടെ ഓഫീസിലെ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(ഡി) എങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച പദ്ധതികള്‍ നേടിയെടുക്കുന്നതിന് നടത്തിയ പരിശ്രമങ്ങളെയും ഇതുവരെ അനുമതി നേടിയെടുക്കാന്‍ കഴിയാതെ പോയ സാഹചര്യവും വിശദമാക്കാമോ?

10

കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതികള്‍

ശ്രീ. എം. ചന്ദ്രന്‍

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി. സത്യന്‍

() കേന്ദ്ര പൊതു ബഡ്ജറ്റില്‍ പരിഗണിക്കാനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി; വിശദമാക്കാമോ; നല്‍കിയ നിവേദനങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി) സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാനായി, കേന്ദ്രധനകാര്യ വകുപ്പുമന്ത്രിയുമായി ചര്‍ച്ച നടത്തുകയുണ്ടായോ; ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) മുന്‍ ബഡ്ജറ്റുകളില്‍ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എന്തെല്ലാം പദ്ധതികളും പരിപാടികളും ഇപ്പോഴും നടപ്പിലാക്കാന്‍ ബാക്കി നില്‍പുണ്ട്; വിശദാക്കാമോ?

11

ദേശീയ വികസന സമിതി തീരുമാനങ്ങള്‍

ശ്രീ. എം.. ബേബി

ഡോ.ടി.എം. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() ഏറ്റവും ഒടുവിലത്തെ ദേശീയ വികസന സമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ജനങ്ങളില്‍ കൂടുതല്‍ ഭാരം ചുമത്താനും സംസ്ഥാനത്തെ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദത്തില്‍പ്പെടുത്താനും ഇടയാക്കുന്ന വികസന സമിതി തീരുമാനങ്ങളെ കേരളം അംഗീകരിക്കുകയുണ്ടായോ;

(സി) പ്രസ്തുത യോഗത്തിന്റെ പരിഗണനയ്ക്കുവന്ന വിഷയങ്ങളും അതിന്മേല്‍ യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും വിശദമാക്കാമോ?

12

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. വര്‍ക്കല കഹാര്‍

,, പി. സി. വിഷ്ണുനാഥ്

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പുരോഗതി വിലയിരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഈ പരിപാടിയില്‍ ലഭിച്ച പരാതികളിന്മേല്‍ അന്തിമ പരിഹാരം കാണുന്നതിന് ജില്ലാ താലൂക്ക് തലങ്ങളില്‍ വികസന സമിതികളെ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) മാസത്തില്‍ ഒരു തവണ ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ അവലോകന യോഗം വിളിക്കുന്നതിനും പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമോ?

13

മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി 

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാനമുഖ്യമന്ത്രി നടത്തിയ ബഹുജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാ ജില്ലകളിലുമായി ആകെ ലഭിച്ച അപേക്ഷകള്‍ എത്രയാണെന്നും ആയതില്‍ എത്ര അപേക്ഷയിന്മേല്‍ തീര്‍പ്പു കല്‍പ്പിച്ചു എന്നും വിശദമാക്കുമോ ?

14

എറണാകുളം ജില്ലയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി

ശ്രീ. ജോസ് തെറ്റയില്‍

() എറണാകുളം ജില്ലയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിയുളളത് എത്രയെന്നും തീര്‍പ്പുകല്‍പ്പിച്ചത് എത്രയെന്നും ഇനം തിരിച്ച് കണക്കുകള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അപേക്ഷകളില്‍ ചികിത്സാ സഹായത്തിന് അനുവദിച്ച തുക മണ്ഡലം തിരിച്ച് അപേക്ഷകരുടെ എണ്ണം വിശദമാക്കുമോ?

15

മന്ത്രിമാരുടെ വാഹനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം മന്ത്രിമാര്‍ക്കുവേണ്ടി എത്ര വാഹനങ്ങള്‍ വാങ്ങി;

(ബി) പ്രസ്തുത വാഹനങ്ങള്‍ ഏതു നിര്‍മ്മാതാക്കളുടെതാണെന്നും, അവ ഓരോന്നിന്റെയും വില എത്ര വീതമെന്നും അവയില്‍ ഓരോ വാഹനവും ഏതൊക്കെ മന്ത്രിമാരാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കുമോ ?

16

മന്ത്രിമാര്‍ക്കുള്ള കാറുകള്‍

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാര്‍ക്കായി എത്ര കാറുകള്‍ പുതിയതായി വാങ്ങി;

(ബി) എത്ര ലക്ഷം രൂപയാണ് പുതിയ കാറുകള്‍ക്കായി ചെലവഴിച്ചത്;

(സി) ടൂറിസം വകുപ്പ് മുഖേന പുതിയ എത്ര കാറുകള്‍ വാങ്ങിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ഇതിനായി ചെലവഴിച്ച തുകയെത്രയാണ് ?

17

മന്ത്രിമാരുടെ വാഹനങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ മന്ത്രിമാരുടെ ആവശ്യാര്‍ത്ഥം പുതുതായി എത്ര വാഹനങ്ങള്‍ വാങ്ങുകയുണ്ടായി;

(ബി) ഈ ഇനത്തില്‍ സംസ്ഥാന ഖജനാവില്‍നിന്ന് എത്ര തുക ചെലവാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ?

18

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം

ശ്രീ. സി. എഫ്. തോമസ്

() 2006 മുതല്‍ സര്‍ക്കാര്‍ വാങ്ങിയ വാഹനങ്ങളുടെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ചു വ്യക്തമാക്കുമോ ;

(ബി) സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ അത് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നടപടികള്‍ ഉണ്ടാകുമോ ;

(ഡി) പോലീസ് വകുപ്പില്‍ ഒഴിച്ച് മറ്റു വകുപ്പുകളില്‍ ഉപയോഗിക്കുന്ന ഡീസലിന്റെയും പെട്രോളിന്റെയും മാസം തോറുമുള്ള ചെലവ് എത്ര എന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

19

മന്ത്രി വാഹനങ്ങള്‍ / എസ്കോര്‍ട്ട് വാഹനങ്ങള്‍ ഇടിച്ചുളള അപകടങ്ങള്‍

ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മന്ത്രി വാഹനങ്ങളും എസ്കോര്‍ട്ട് വാഹനങ്ങളും ഇടിച്ച് എത്ര അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്; എത്ര പേര്‍ക്ക് മരണം സംഭവിച്ചിട്ടുണ്ട്; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രത്യേകം പ്രത്യേകം അറിയിക്കാമോ;

(ബി) മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്ക് പറ്റിയവര്‍ക്കും എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി) പ്രസ്തുത ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എത്ര തുക ചെലവായിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?

20

മന്ത്രിമാരുടെ അന്യസംസ്ഥാനത്തേയ്ക്കുള്ള യാത്രകള്‍

ശ്രീമതി. കെ. എസ്. സലീഖ.

() സംസ്ഥാനത്തെ മന്ത്രിമാരുടെ മുന്നറിയിപ്പില്ലാത്ത സന്ദര്‍ശനങ്ങളെചൊല്ലി കര്‍ണ്ണാടകവും കേരളവും തമ്മില്‍ എന്തൊക്കെ പ്രശ്നങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്; വിശദമാക്കുമോ ;

(ബി) സംസ്ഥാനത്തെ ചില മന്ത്രിമാരുടെ ഔദ്യോഗികമായ വിവരങ്ങള്‍ കൈമാറാതെയുള്ള അടിക്കടി ബാംഗ്ളൂര്‍ സന്ദര്‍ശനമാണ് കര്‍ണ്ണാടകയെ ചൊടിപ്പിച്ചതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ ;

(സി) ഇപ്രകാരം ഔദ്യോഗിക വിവരങ്ങള്‍ കൈമാറാതെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ ബാംഗ്ളൂര്‍ സന്ദര്‍ശിച്ച സംസ്ഥാന മന്ത്രി ആരെന്ന് വ്യക്തമാ ക്കുമോ; ആയതിന്റെ ഫലമായി എത്ര കോടി രൂപ സംസ്ഥാന ഖജനാവിന് ചെലവായി; ഇതില്‍ ഔദ്യോഗികമായി എത്ര യാത്രകള്‍; അനൌദ്യോഗികമായി എത്ര യാത്രകള്‍; വിശദാംശം വ്യക്തമാക്കുമോ ;

(ഡി) ഇപ്രകാരം മുന്നറിയിപ്പില്ലാതെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മന്ത്രിമാരുടെയും അനുഗമിക്കുന്നവരുടെയും യാത്ര നിയന്ത്രിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

() ഇപ്പോഴത്തെ സംസ്ഥാന മന്ത്രിമാരുടെ മുന്നറിയിപ്പില്ലാതെയുള്ള ബാംഗ്ളൂര്‍ യാത്രകള്‍ കാരണം കേരളവും കര്‍ണാടകവും 'ആതിഥ്യമര്യാദ' ഉപേക്ഷിച്ചത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

21

മന്ത്രിമാരുടെ വിദേശപര്യടനം

ശ്രീ.ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏതൊക്കെ മന്ത്രിമാരാണ് വിദേശത്ത് പര്യടനം നടത്തിയിട്ടുളളത്;

(ബി) വിമാന യാത്രാകൂലിയിനത്തില്‍ ഓരോ മന്ത്രിമാരുഠ എത്ര രൂപ വീതം ചിലവഴിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

22

മന്ത്രിമാരുടേയും ചീഫ് വിപ്പിന്റേയും ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണി

ശ്രീ. സാജു പോള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ഇതുവരെ സംസ്ഥാനത്തെ മന്ത്രിമാരുടേയും ചീഫ് വിപ്പിന്റേയും ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കലിനുമായി വേണ്ടിവരുമെന്ന് കണക്കാക്കപ്പെട്ട തുക എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) ഓരോരുത്തരുടേയും ഔദ്യോഗിക വസതികള്‍ക്ക് ഇതുവരെ ചെലവായ തുക എത്രവീതം; നിര്‍ദ്ദേശിക്കപ്പെട്ട വര്‍ക്കുകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും കണക്കാക്കപ്പെട്ട ചെലവ് എത്ര വീതം; വ്യക്തമാക്കുമോ;

(സി) ഇതിനു സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത സ്വകാര്യകെട്ടിടത്തില്‍ നടത്തിയതായ വര്‍ക്കുകളുടെയും വാങ്ങിയ സാധനങ്ങളുടെയും ചെലവ് എത്ര?

23

സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലെ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായ തുക

ശ്രീ. സാജു പോള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ ഓരോ മന്ത്രിയുടെയും ചീഫ് വിപ്പിന്റേയും ഔദ്യോഗിക വസതിയിലെ വൈദ്യുതിചാര്‍ജ്ജ്, വെളളക്കരം ഇവയ്ക്കുവേണ്ടി ചെലവായ തുക എത്ര വീതമെന്ന് വിശദമാക്കാമോ;

(ബി) സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്തെ മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് എത്ര വീതമെന്ന് വ്യക്തമാക്കാമോ?

24

പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതി  മോടിപിടിപ്പിക്കല്‍

ശ്രീ.വി.റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, ആര്‍. സെല്‍വരാജ്

,, പി.സി. വിഷ്ണുനാഥ്

() പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റ പണികള്‍ നടത്തുന്നതിനും ഈ സര്‍ക്കാര്‍ എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ:

(ബി) ടെലിഫോണ്‍, അതിഥി സല്‍ക്കാരം, യാത്രാബത്ത എന്നീ ഇനങ്ങളില്‍ ചെലവായ തുക എത്രയാണെന്ന് വ്യക്തമാക്കുമോ ;

(സി) ഔദ്യോഗിക വസതിയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് എന്ത് തുക ചെലവായി എന്ന് വ്യക്തമാക്കുമോ ?

25

മന്ത്രിമാരുടെ ടെലിഫോണ്‍/മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ്

ശ്രീ. വി. ശിവന്‍കുട്ടി

() സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജിനത്തില്‍ നാളിതുവരെ ചെലവഴിച്ച ആകെ തുക എത്രയാണെന്നു വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത തുകയില്‍ ഓരോ മന്ത്രിയും ചെലവഴിച്ചത് എത്ര വീതമാണെന്ന് വെവ്വേറെ വിശദമാക്കുമോ ?

26

മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റ്  

ശ്രീ.പി.. മാധവന്‍

,, അന്‍വര്‍ സാദത്ത്

,, കെ. ശിവദാസന്‍ നായര്‍

,, .റ്റി.ജോര്‍ജ്

() മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനവും ഉദ്ദേശലക്ഷ്യങ്ങളും എന്തൊക്കെയാണ്;

(ബി) എന്തെല്ലാം സൌകര്യങ്ങളാണ് ഈ വെബ്സൈറ്റ് വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഈ വെബ്സൈറ്റിന് ദേശീയതലത്തില്‍ പുരസ്കാരം ലഭിച്ചിട്ടുണ്ടോ;

(ഡി) എന്തടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്; ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

27

വിവിധ വകുപ്പുകള്‍ ചെലവഴിച്ച തുക

ശ്രീ. കെ. സുരേഷ് കുറുപ്പ്

() മുഖ്യമന്ത്രി ചുമതല വഹിക്കുന്ന വകുപ്പുകള്‍ ഓരോന്നിനും 2012-13 സാമ്പത്തികവര്‍ഷം ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുകയും, 2013 ജനുവരി 31-ന് മുന്‍പായി ചെലവഴിച്ച തുകയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) ഓരോ വകുപ്പുവഴിയും നടപ്പാക്കുന്നതിന് ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതികള്‍ എന്തൊക്കെയായിരുന്നു;

(സി) അവയില്‍ എന്തെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുകയുണ്ടായി;

(ഡി) പദ്ധതി നിര്‍വ്വഹണം ആരംഭിച്ചിട്ടില്ലാത്തവ ഏതൊക്കെ;

() ഭരണാനുമതി നല്‍കിയിട്ടില്ലാത്തവ ഏതൊക്കെ?

28

വിവിധ വകുപ്പുകള്‍ (2012-13) സാമ്പത്തിക വര്‍ഷം ചെലവാക്കിയ തുക

ശ്രീ. കെ. സുരേഷ് കുറുപ്പ്

() മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും ചുമതല വഹിക്കുന്ന ഓരോ വകുപ്പുകള്‍ക്കും അതിന്റെ വിവിധ ഹെഡ്ഡുകളിലായി 2012-13 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍, പ്ളാനിലും നോണ്‍ പ്ളാനിലുമായി അനുവദിക്കപ്പെട്ട മൊത്തം തുകകളുടെയും 2013 ജനുവരി 31 വരെ പദ്ധതികളുടെ നിര്‍വ്വഹണങ്ങള്‍ക്കും മറ്റുമായി ട്രഷറി വഴി യഥാര്‍ത്ഥത്തില്‍ ചെലവഴിക്കപ്പെട്ടതുമായ തുകകളുടെയും കണക്കുകള്‍ വിശദമാക്കാമോ;

(ബി) ഓരോ മന്ത്രിയുടെയും ഓരോ വകുപ്പ് വഴി നടപ്പിലാക്കുന്നതിന് ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച, പദ്ധതികളും പരിപാടികളും ഇനിയും നടപ്പില്‍ വരുത്തിയിട്ടില്ലാത്തവ ഏതൊക്കെ;

(സി) വിശദമാക്കാമോ;

(ഡി) ഇതിനകം ഭരണാനുമതി മാത്രം നല്കി പദ്ധതി നിര്‍വ്വഹണം പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെ; വകുപ്പുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കമോ;

() ഓരോ വകുപ്പിലും അനുവദിക്കപ്പെട്ട തുകയില്‍ ട്രഷറി വഴി ഇതുവരെ ചെലവഴിച്ചിട്ടില്ലാത്ത ബാക്കി നില്പ് എത്ര

29

മലയാളി മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കര്‍ണ്ണാടക പോലി സെടുത്ത കേസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() മലയാളിയായ മാധ്യമ പ്രവര്‍ത്തക ഷാഹിനയുടെ പേരില്‍ കര്‍ണ്ണാടക പോലീസ് എന്തെങ്കിലും കേസ് എടുത്തതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്താണ് കേസ് എന്നും, ഏതൊക്കെ വകുപ്പനുസരിച്ചാണ് കേസ് എന്നും, ഇങ്ങനെ കേസ് എടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്നും അറിയാമോ;

(സി) ഇക്കാര്യത്തില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

30

അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി കുട്ടികള്‍ക്കെതിരെയുളള പീഡനം

ശ്രീ. റ്റി.വി.രാജേഷ്

അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി കുട്ടികള്‍ക്കെതിരെയുളള പീഡനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതു തടയുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കാമോ?

31

അന്യസംസ്ഥാനങ്ങളില്‍ റാഗിങ്ങിനിരയായ മലയാളി വിദ്യാര്‍ത്ഥികള്‍

ശ്രീ. കെ. ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അന്യസംസ്ഥാനങ്ങളില്‍ റാഗിങ്ങിനിരയായി പീഡിപ്പിക്ക പ്പെട്ട മലയാളി വിദ്യാര്‍ത്ഥികളുടെ എത്ര കേസ്സുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെ ട്ടിട്ടുണ്ടെന്നും, സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ ഈ കേസ്സുകളില്‍ എടുത്തുവെന്നും വിശദമാക്കുമോ;

(ബി) ഈയടുത്ത ദിവസം കര്‍ണ്ണാടകയില്‍ തുംകൂറില്‍ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി മൃഗീയമായി പീഡിപ്പിക്കപ്പെട്ട സ്ഥിതിവിശേഷം പരിഗണിച്ച് കര്‍ണ്ണാടക സര്‍ക്കാരുമായി ഉന്നതതല ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) എത്ര മലയാളി വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്നുണ്ടെന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ എന്തെങ്കിലും സ്ഥിതിവിവരക്കണക്കുണ്ടോ; വ്യക്തമാ ക്കുമോ;

(ഡി) അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അന്തര്‍സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

32

വിവിധ വിദേശ രാജ്യങ്ങളിലെ തടവറകളില്‍ ജയില്‍ വാസം അനുഭവിക്കുന്ന മലയാളികളുടെ കണക്ക്

ശ്രീ. കെ.വി. വിജയദാസ്

() വിവിധ വിദേശ രാജ്യങ്ങളിലെ തടവറകളില്‍ ജയില്‍ വാസം അനുഭവിക്കുന്ന മലയാളികളുടെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടോ:

(ബി) ഓരോ രാജ്യത്തും എത്ര മലയാളികള്‍ വീതം ജയില്‍ വാസം അനുഭവിക്കുന്നു എന്ന് വ്യക്തമാക്കാമോ;

(സി) ഇങ്ങനെ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി ഇതുവരെ സ്വീകരിച്ച നടപടികളെന്തൊക്കെയെന്നും ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നടപടികളെന്തൊക്കെയെന്നും വിശദമാക്കാമോ;

(ഡി) സര്‍ക്കാര്‍ ഇടപെടലിന്റെ ഫലമായി ഇതുവരെ എത്ര പേരെ മോചിപ്പിക്കാന്‍ സാധിച്ചു എന്ന് വ്യക്തമാക്കാമോ;

33

അബ്ദുല്‍ നാസര്‍ മഅദ്നിയുടെ ചികിത്സ

കെ. മുഹമ്മദുണ്ണി ഹാജി

() അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചും വിദഗ്ധ ചികിത്സ സംബന്ധിച്ചും കര്‍ണ്ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) മഅദ്നിക്ക് യഥാസമയം ചികിത്സ നല്‍കുന്നതില്‍ ജയിലധികൃതര്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി കര്‍ണ്ണാടകയില്‍ നിന്നും ആരായുകയുണ്ടായോ:

(സി) സര്‍ക്കാര്‍ ഇടപെടലിനെതുടര്‍ന്ന് ഇദ്ദേഹത്തിന് ഇപ്പോള്‍ എന്തെല്ലാം ചികിത്സകളാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് അറിയാമോ എങ്കില്‍ വ്യക്തമാക്കുമോ?

34

ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷമുള്ള വിലവര്‍ദ്ധന

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞതിനുശേഷമുള്ള വിലവര്‍ദ്ധനവ് കേരളത്തിലെ ഏതൊക്കെ മേഖലകളിലെ പ്രവര്‍ത്തനങ്ങളെയാണ് ഗുരുതരമായി ബാധിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) ഇത് തരണം ചെയ്യുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

35

ഡീസല്‍ വില നിയന്ത്രണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീമതി. കെ. കെ. ലതിക

പ്രൊഫ. സി. രവീന്ദ്രനാഥ്

() ഡീസല്‍ വിലയുടെ നിയന്ത്രണം പിന്‍വലിച്ച് എണ്ണക്കമ്പനികള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ സ്വാതന്ത്യ്രം നല്‍കിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സ്വാതന്ത്യ്രം ഉപയോഗിച്ച് എണ്ണക്കമ്പനികള്‍ ഓരോ മാസവും വിലവര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി അറിയാമോ;

(ബി) ഇത് സംസ്ഥാനത്തിന്റെ മുഴുവന്‍ മേഖലകളേയും പ്രതിസന്ധിയിലാക്കിയതായി അറിയാമോ; ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ജീവിതം വീണ്ടും ദുരിതത്തിലായ ജനങ്ങള്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) കേന്ദ്ര സര്‍ക്കാരിന്റെ ഈ നയസമീപനം തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

36

ദേശീയ ജലപാതയിലുള്ള കേരളത്തിലെ പുഴകള

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() കേരളത്തിലെ ഏതെല്ലാം പുഴകളെയും കനാലുകളെയുമാണ് ദേശീയ ജലപാതയായി പ്രഖ്യാപിച്ചിട്ടുള്ളത് വ്യക്തമാക്കാമോ;

(ബി) പൊന്നാനി - ചേറ്റുവ കനോലി കനാലിനെ ദേശീയ ജലപാതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) ജലപാത നവീകരണം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം സംസ്ഥാനത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടോ?

37

കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കുന്നത്

ശ്രീ. പി.കെ. ഗുരുദാസന്‍

() കൊല്ലം ആസ്ഥാനമായി കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ;

(ബി) കേന്ദ്ര കൃഷിവകുപ്പിന്റെയും ധനവകുപ്പിന്റെയും അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സമെന്തെന്ന് വിശദീകരിക്കുമോ;

(സി) പ്ളാനിംഗ് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയ്യെടുത്തു പ്രധാമന്ത്രിയെ കണ്ട് നിവേദനം നല്‍കാന്‍ തയ്യാറാകുമോ?

38

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയുടെ വികസന സാദ്ധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിയമിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നാണ് സമര്‍പ്പിച്ചത്;

(ബി) റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

39

പെന്‍ഷന്‍ പ്രായത്തിലെ വര്‍ദ്ധനവ്

ശ്രീ. പി. തിലോത്തമന്‍

() പെന്‍ഷന്‍ പ്രായം 56 വയസ്സാക്കിയതിന്റെ ഭാഗമായി ഉണ്ടാകാവുന്ന തൊഴില്‍ നഷ്ടം പരിഹരിക്കുവാന്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും 20.04.2012-ല്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടോ;

(ബി) ഈ ഇനത്തില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി) ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേയ്ക്ക് പി.എസ്.സി.യില്‍ നിന്നും അര്‍ഹരായവര്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു പറയാമോ ;

40

പങ്കാളിത്ത പെന്‍ഷന്‍

ശ്രീ. എളമരം കരീം

,, ജി. സുധാകരന്‍

,, റ്റി. വി. രാജേഷ്

,, വി. ശിവന്‍കുട്ടി

() പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനത്ത് നടന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിനാധാരമായി ഉന്നയിക്കപ്പെട്ട ആശങ്കകള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;

(ബി) സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുമെന്ന് ഉറപ്പാക്കിയിട്ടുണ്ടോ;

(സി) മിനിമം പെന്‍ഷനെ സംബന്ധിച്ച് എന്ത് ഉറപ്പാണ് ഉത്തരവിലൂടെ നല്‍കിയിരിക്കുന്നത്;

(ഡി) നിക്ഷേപത്തിനുള്ള സുരക്ഷിതത്വം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടോ;

() പെന്‍ഷന്‍ ഫണ്ടില്‍ തത്പരരായ കമ്പോളശക്തികള്‍ക്ക് വേണ്ടി നിലവിലുള്ള ജീവനക്കാരെയും ഭാവി തലമുറയേയും ഒരുപോലെ വഞ്ചിതരാക്കാനാണീ നടപടികള്‍ എന്ന ആക്ഷേപം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ;

(എഫ്) പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ ധൃതിപിടിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ; പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.