UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

41

പങ്കാളിത്തപെന്‍ഷന്റെ ഉത്തരവും പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്തെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്താണ് ഉത്തരവില്‍ സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ;

(ഡി) ഇത് നടപ്പിലാക്കുന്നതിന്റെ പേരില്‍ സംസ്ഥാനത്ത് അദ്ധ്യാപകരും ജീവനക്കാരും സമരം നടത്തിയിരുന്നോ;

() എത്രപേര്‍ ഈ സമരത്തില്‍ പങ്കെടുത്തു എന്ന് വ്യക്തമാക്കുമോ;

(എഫ്) സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പേരില്‍ എന്തെങ്കിലും കേസ് എടുക്കുകയോ അച്ചടക്കനടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ:

(ജി) സമരം ചെയ്തതിന്റെ പേരില്‍ ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടോ;

(എച്ച്) ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

42

ഡൈസ്നോണ്‍ ഏര്‍പ്പെടുത്തപ്പെട്ടവര്‍

ശ്രീ. ജെ. ജയിംസ് മാത്യൂ

പങ്കാളിത്ത പെന്‍ഷനെതിരെ അദ്ധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്കില്‍ ആകെ എത്ര പേര്‍ക്ക് ഡൈസ്നോണ്‍ ഏര്‍പ്പെടുത്തുകയുണ്ടായി ?

43

പണിമുടക്കിയ ജീവനക്കാരുടെ സസ്പെന്‍ഷന്‍

ഡോ. കെ. ടി. ജലീല്‍

() സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നത്തില്‍ പണിമുടക്ക് സമരത്തിലായിരുന്ന എത്ര ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യുകയുണ്ടായി;

(ബി) ഏതെല്ലാം വകുപ്പുകളില്‍ ആരെയെല്ലാം സസ്പെന്റ് ചെയ്യുകയുണ്ടായി;

(സി) പ്രസ്തുത ജീവനക്കാരില്‍ സമരം ഒത്തുതീര്‍പ്പിലായതിന് ശേഷവും സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കാത്തവരുണ്ടോ; ആരൊക്കെയാണ്; വിശദമാക്കുമോ

44

പണിമുടക്ക് സംബന്ധിച്ച വിഷയങ്ങളും ഉറപ്പുകളും

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ജനുവരി 8 മുതല്‍ നടത്തിയ പണിമുടക്കിന് കാരണമായി ഉന്നയിച്ചിരുന്ന വിഷയങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ ;

(ബി) പണിമുടക്കിന് മുമ്പ് ജീവനക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവോ ; പ്രസ്തുത ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഏന്തെല്ലാം കാര്യങ്ങളായിരുന്നു വിശദീകരിച്ചിരുന്നത് ;

(സി) പണിമുടക്ക് പിന്‍വലിക്കുന്നതിന് കാരണമായ ചര്‍ച്ചയില്‍ എന്തെല്ലാം ഉറപ്പുകളാണ് ജീവനക്കാര്‍ക്ക് നല്‍കിയത് എന്ന് വ്യക്തമാക്കുമോ ?

45

പണിമുടക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഉത്തരവ്

ശ്രീ. കെ. വി. വിജയദാസ്

() സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും 2013 ജനുവരി 8 മുതല്‍ നടത്തിയ അനിശ്ചിതകാല പണിമുടക്കിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ വിശദാംശം നല്‍കുമോ ;

(ബി) ആയതിന്റെ അടിസ്ഥാനത്തില്‍ ധനവകുപ്പ് 2013 ജനുവരി 7-ന് ഇറക്കിയ 20/2013 എന്ന ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചോ ;

(സി) ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പും വിശദാംശങ്ങളും നല്‍കുമോ ;

(ഡി) ഇല്ലെങ്കില്‍ സമയബന്ധിതമായി നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ;

() ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ ?

46

പണിമുടക്കിലും അക്രമ സംഭവങ്ങളിലും ഉള്‍പ്പെട്ട ജീവനക്കാര്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() 2013 ജനുവരി എട്ട് മുതല്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ എത്ര പേര്‍ പങ്കെടുത്തു; ഡയസ്നോണ്‍ ബാധകമായത് എത്ര പേര്‍ക്കാണ് എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത സമരത്തിനിടെ ചിലയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട് ;

(സി) വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കാതെ സമരത്തില്‍ പങ്കെടുത്ത് നടപടിക്ക് വിധേയരായ പ്രധാനദ്ധ്യാപകരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകുമോ ?

47

പണിമുടക്കിനോടനുബന്ധിച്ച് സസ്പെന്‍ഷനിലായവരെ തിരിച്ചെടുക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

() 2013 ജനുവരി 8-ാം തീയതി ആരംഭിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കം മുഖ്യമന്ത്രിയുമായുണ്ടായ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിച്ചപ്പോള്‍ ഉണ്ടായ ഉറപ്പുകള്‍ക്ക് വിരുദ്ധമായി പണിമുടക്കിയ ജീവനക്കാരില്‍ പലരെയും അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളോ മറ്റേതെങ്കിലും കേസുകളോ ഇല്ലാതിരുന്നിട്ടും സസ്പെന്റ് ചെയ്യുകയും സ്ഥലം മാറ്റം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നത് സര്‍ക്കാരിന്റെ അനുമതിയോടെയാണോ എന്ന് വ്യക്തമാക്കുമോ ;

(ബി) സസ്പെന്‍ഷനിലുള്ള ജീവനക്കാരെ തിരിച്ചെടുക്കാനും അവര്‍ക്കെതിരെ നടത്തുന്ന ട്രാന്‍സ്ഫര്‍ അടക്കമുള്ള ദ്രോഹനടപടികള്‍ അവസാനിപ്പിക്കുവാനും നടപടി സ്വീകരിക്കുമോ ?

48

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് സംബന്ധിച്ച് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;

(ബി) പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഉത്തരവ് എന്ന് ഇറക്കും എന്ന് വ്യക്തമാക്കാമോ?

49

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനോടനുബന്ധിച്ചുള്ള കേസുകള്‍

ശ്രീ. . കെ. ബാലന്‍

() ജനുവരി 8 മുതല്‍ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനോടനുബന്ധിച്ച് എത്ര ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു;

(ബി) തസ്തിക തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി) ഇതില്‍ എത്ര ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ കേസ്സുകള്‍ എടുത്തിട്ടുണ്ട്;

(ഡി) എത്ര ജീവനക്കാരുടെ സസ്പെന്‍ഷന്‍ ഇതിനകം പിന്‍വലിച്ചിട്ടുണ്ട്;

() പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്ത് എത്ര ജീവനക്കാരെ അറസ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി;

(എഫ്) തസ്തിക തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ജി) ഇതില്‍ എത്ര പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു;

(എച്ച്) എത്ര പേര്‍ ഇപ്പോഴും ജയിലിലുണ്ട്

() പണിമുടക്കില്‍ പങ്കെടുക്കാതെ പണിമുടക്ക് ദിവസങ്ങളില്‍ പണിമുടക്കിയ ജീവനക്കാരുമായി വിവിധ ഓഫീസുകളില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന്റെ പേരില്‍ ടഋഠഛ നേതാക്കളുടെ പേരില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ജെ) പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം ഒപ്പിട്ടു മുങ്ങുന്നതായി പത്ര/ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(കെ) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്?

50

അവധി ദിവസങ്ങളിലെ ഡയസ്നോണ്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജനുവരി 8 മുതലുള്ള പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കിയ സാഹചര്യത്തില്‍, ജോലി ചെയ്യേണ്ടതില്ലാത്ത അവധി ദിവസങ്ങള്‍ പണിമുടക്കത്തിന്റെ ഭാഗമല്ലാത്തതിനാല്‍ അത്തരം ദിവസങ്ങളെ ഡയസ്നോണില്‍നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) അങ്ങനെയെങ്കില്‍, അതിനായി പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമോ ;

(സി) 2002 ഫെബ്രുവരി മുതല്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തിയ അനിശ്ചിതകാല പണിമുടക്കം പിന്‍വലിച്ചതിനുശേഷമുള്ള അവധി ദിവസം ഡയസ്നോണ്‍ ബാധകമാക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴും മുമ്പത്തെപ്പോലെ അവധി ദിവസങ്ങളില്‍ ഡയസ്നോണ്‍ ഒഴിവാക്കുന്നതിന് എന്താണ് തടസ്സം ?

51

സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്ക്


ശ്രീ. സി. ദിവാകരന്‍

ശ്രീമതി. . എസ്. ബിജിമോള്‍

ശ്രീ. വി. ശശി

,, ജി. എസ്. ജയലാല്‍

() സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സംസ്ഥാനത്ത് 2013-ല്‍ എത്ര ദിവസം പണിമുടക്കി; എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇവര്‍ പണിമുടക്കിയത്;

(ബി) ഈ സമരത്തില്‍ പങ്കെടുത്ത എത്ര ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പേരില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സമരം ഒത്തുതീര്‍പ്പാക്കുന്നതിന് എത്ര ചര്‍ച്ചകള്‍ നടത്തി; ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തെല്ലാം;

(ഡി) സമരത്തില്‍ പങ്കെടുത്ത എത്ര ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പേരില്‍ കേസ്സ് എടുത്തിട്ടുണ്ട്; പ്രസ്തുത കേസ്സുകള്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

52

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കും സ്ഥലംമാറ്റവും

ശ്രീ. കെ. കെ. നാരായണന്‍

() സര്‍ക്കാര്‍ ജീവനക്കാരുടെ ജനുവരി 8 മുതല്‍ ആരംഭിച്ച പണിമുടക്കിന്റെ ഭാഗമായി എത്ര സര്‍ക്കാര്‍ ജീവനക്കാരുടെ പേരില്‍ സ്ഥലം മാറ്റവും മറ്റ് നടപടികളും എടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി) ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) സംസ്ഥാനത്ത് ജനുവരി 4 ന് ശേഷം എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡിഇത് ഏതെല്ലാം ഡിപ്പാര്‍ട്ട്മെന്റിലാണെന്നും ആരെയെല്ലാമാണെന്നും സ്ഥലം മാറ്റത്തിന്റെ കാരണമെന്താണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

53

സമരത്തില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍

ശ്രീ. എളമരം കരീം

() ചില വകുപ്പുകളില്‍ യു.ഡി.എഫ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍, സമരം നടത്തിയ ജീവനക്കാരെ പ്രതികാര മനോഭാവത്തോടെ സസ്പെന്‍ഡ് ചെയ്യിക്കല്‍, സ്ഥലം മാറ്റുക, അര്‍ഹതപ്പെട്ട സ്ഥലംമാറ്റം നല്‍കാതിരിക്കുക തുടങ്ങിയ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത നടപടി ഒത്തു തീര്‍പ്പ് വ്യവസ്ഥയുടെ ലംഘനമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരം നടപടികള്‍ പുന:പരിശോധിക്കുമോ?

54

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കുന്നതിന് നല്കിയ ഉറപ്പുകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() 2013 ജനുവരിയില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്ക് അവസാനിച്ചത് എന്നാണ്;

(ബി) പണിമുടക്ക് അവസാനിപ്പിച്ചത് എന്തെങ്കിലും പുതിയ ഉറപ്പ് ലഭിച്ചിട്ടായിരുന്നോ ;

(സി) പണിമുടക്കാരംഭിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി സര്‍വ്വീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പിന് പുറമേ മറ്റേതെങ്കിലും പുതിയ വാഗ്ദാനങ്ങള്‍ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയിരുന്നോ ; എങ്കില്‍ അത് ഏതൊക്കെ ;

(ഡി) ഇല്ലെങ്കില്‍ ആരംഭിച്ച പണിമുടക്ക് അവര്‍ സ്വമേധയാ അവസാനിപ്പിക്കുകയായിരുന്നോ ; വ്യക്തമാക്കുമോ ?

55

സമരം നടത്തിയ സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ്

ശ്രീ. എളമരം കരീം

() അനിശ്ചിതകാല സമരം നടത്തിയ സംഘടനകളുടെ നേതൃത്വവുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ ഉത്തരവായി ഇറക്കിയോ;

(ബി) ഇല്ലെങ്കില്‍ എന്തുകൊണ്ട് ?

56

2013 ജനുവരി 8 മുതല്‍ 11 വരെ സെക്രട്ടേറിയറ്റിലെ ഹാജര്‍ നില

ശ്രീ. .കെ. ബാലന്‍

() സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ സ്റാഫ് ഒഴിച്ച് ആകെ ജീവനക്കാരുടെ എണ്ണം - തസ്തികതിരിച്ച് വ്യക്തമാക്കുമോ;

(ബി) 2013 ജനുവരി 8 മുതല്‍ 11 വരെ സെക്രട്ടേറിയറ്റിലെ ഹാജര്‍നില എപ്രകാരമായിരുന്നു; തസ്തികതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) പ്രസ്തുത ദിവസങ്ങളില്‍ മന്ത്രിമാരുടെ സ്റാഫ് ഒഴിച്ച് എത്ര ജീവനക്കാര്‍ ലീവിലായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ദിവസങ്ങളില്‍ മന്ത്രിമാരുടെ ഓഫീസുകള്‍ ഒഴിച്ച് സെക്രട്ടേറിയറ്റില്‍ എത്ര തപാലുകള്‍ ലഭിച്ചു; ഇതില്‍ എത്ര തപാലുകള്‍ സെക്ഷനുകളിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ഒപ്പിട്ട് എടുത്തു; സമര്‍പ്പിക്കപ്പെട്ട ഫയലുകളെത്ര; തീരുമാനമെടുത്ത ഫയലുകളെത്ര; എത്ര ഫയലുകള്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ എത്തിയിട്ടുണ്ട്; വിശദമാക്കാമോ;

() ഈ കാലയളവില്‍ മന്ത്രിമാരുടെ ഓഫീസുകളൊഴികെ നിലവിലുള്ള എത്ര ഫയലുകള്‍ പുട്ട്അപ് ചെയ്തിട്ടുണ്ട്; അതില്‍ എത്ര ഫയലുകളില്‍ തീരുമാനമെടുത്തിട്ടുണ്ട്?

57

അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും പണിമുടക്കു കാലത്തെ ഹാജര്‍ നില

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും സമരകാലത്ത് 2013 ജനുവരി 8 മുതല്‍ ജനുവരി 13 വരെ കേരളത്തിലെ വിവിധ വകുപ്പുകളില്‍ എത്രപേര്‍ ജോലിക്ക് ഹാജരായി എന്നും പ്രസ്തുത വകുപ്പിലെ ആകെ ജീവനക്കാരുടെ എണ്ണവും ഓരോവകുപ്പു തിരിച്ചും പ്രത്യേകം ലഭ്യമാക്കാമോ?

58

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

ശ്രീ. എം. ഹംസ

() കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായ രീതിയില്‍ ആരംഭിച്ചിട്ടുണ്ടോ ;

(ബി) ഏതെല്ലാം സ്ഥാപനങ്ങളിലെ കേസുകളാണ് ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്നത് ;

(സി) വിവിധ കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, തദ്ദേശസ്ഥാപനങ്ങള്‍. ജലഅതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ കേസുകള്‍ സ്വീകരിക്കുന്നതിന് ട്രൈബ്യൂണലിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ?

59

ഉദ്യോഗസ്ഥര്‍ക്കായുള്ള പെരുമാറ്റ പരിശീലനം

ശ്രീ. പുരുഷന്‍ കടലുണ്ടി

() പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുവരെ എത്രപേര്‍ക്ക് പരിശീലനം നല്‍കി;

(സി) ഏതെല്ലാം സ്ഥാപനങ്ങളെയാണ് ഈ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്;

(ഡി) ഇതിനുവേണ്ടി എത്ര തുക നീക്കി വെച്ചിട്ടുണ്ട്; വിശദമാക്കാമോ?

60

ബുധനാഴ്ചകളില്‍ കൈത്തറി വസ്ത്രം ധരിക്കാത്ത സര്‍ക്കാര് ജീവനക്കാര്‍ക്കെതിരെയുള്ള നടപടി


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ബുധനാഴ്ചകളില്‍ ജീവനക്കാര്‍ കൈത്തറി വസ്ത്രം ധരിക്കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എത്ര ശതമാനം ജീവനക്കാര്‍ കൈത്തറി വസ്ത്രം ധരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ദിവസം കൈത്തറി വസ്ത്രം ധരിക്കാത്ത ജീവനക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സിഃ) ഇത്തരത്തില്‍ ആരുടെയെങ്കിലും പേരില്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

61

ഫയലുകളിലെ കാലതാമസം

ശ്രീ. ജി.സുധാകരന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ.കെ.നാരായണന്‍

,, കെ.കുഞ്ഞിരാമന്‍ (ഉദുമ)

() ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടോ;

(ബി) വിവിധ വകുപ്പുകളുടെ സുപ്രധാന ഫയലുകള്‍ ധനകാര്യ വകുപ്പില്‍ യഥാസമയം തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഏതെല്ലാം വകുപ്പുകളില്‍ നിന്ന് അയച്ച എത്ര ഫയലുകള്‍ ധനകാര്യ വകുപ്പില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നതിനെ സംബന്ധിച്ച് പരിശോധിക്കുമോ;

(ഡി) ഏതെങ്കിലും ഫയലുകള്‍ ധനകാര്യ സെക്രട്ടറി പൂഴ്ത്തി വച്ചതായി പരാതി ഉണ്ടായിട്ടുണ്ടോ;

() വനം വകുപ്പിന്റെ സുപ്രധാന ഫയലുകള്‍ തിരികെ കിട്ടാന്‍ വകുപ്പു മന്ത്രിക്കു തന്നെ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ ഓഫീസ് തളളിത്തുറന്ന് പിടിച്ചെടുക്കേണ്ടതായി വന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സാഹചര്യം വിശദമാക്കാമോ; പ്രസ്തുത ഫയലുകള്‍ ഏതൊക്കെയായിരുന്നു;

(എഫ്) ഇതു സംബന്ധമായി മന്ത്രി പരാതി സമര്‍പ്പിക്കുകയുണ്ടായോ?

62

ഡി.ഡി.എഫ്.എസ് നടപ്പിലാക്കാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

() കടലാസ് രഹിത ഫയല്‍ പ്രോസസിംഗ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിംഗ് സിസ്റം (ഡി.ഡി.എഫ് എസ്) സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ ഡി.ഡി.എഫ്.എസ് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

63

വകുപ്പുതല പരീക്ഷകള്‍ മലയാളത്തില്‍

ശ്രീ. എം. ഉമ്മര്‍

() ഭരണഭാഷ മലയാളമായി ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ വകുപ്പുതല പരീക്ഷകള്‍ മലയാളത്തിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ?; വിശദാംശം നല്‍കുമോ;

(ബി) എങ്കില്‍ എന്നുമുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

64

സേവനാവകാശ നിയമം നടപ്പാക്കല്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

() ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ സേവനാവകാശ നിയമം നടപ്പാക്കാത്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ പാലിക്കേണ്ട ഓഫീസ് അച്ചടക്കങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) സെക്രട്ടേറിയറ്റിലേതുള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് സീറ്റിലുണ്ടോയെന്ന് ഉറപ്പാക്കാനും തപാലുകളും ഫയലുകളും നിശ്ചിത സമയത്തിനകം ഓരോ സീറ്റില്‍നിന്നും നീങ്ങുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുമോ; പ്രസ്തുത സംവിധാനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?

65

സേവനാവകാശ നിയമം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, പി. . മാധവന്‍

() സേവനാവകാശ നിയമം സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഇത് സംബന്ധിച്ച് ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം സേവനങ്ങളാണ് സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വന്നിട്ടുള്ളത്;

(സി) കൂടുതല്‍ സേവനങ്ങള്‍ പ്രസ്തുത നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

66

ഒന്നിലധികം വകുപ്പുകളുടെ ചുമതലയുള്ള ഐ..എസ് ഉദ്യോഗസ്ഥര്‍

ശ്രീമതി. കെ.കെ.ലതിക

() ഒന്നിലധികം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഐ..എസുകാര്‍ സംസ്ഥാനത്ത് എത്രയുണ്ടെന്നും അവര്‍ ആരൊക്കെയെന്നും ഏതൊക്കെ വകുപ്പുകളുടെ ചുമതലയാണ് അവര്‍ വഹിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ബി) ഒന്നിലധികം വകുപ്പുകളുടെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഐ..എസുകാര്‍ സംസ്ഥാനത്ത് എത്രയുണ്ടെന്നും അവര്‍ ആരൊക്കെയെന്നും ഏതൊക്കെ വകുപ്പുകളുടെ ചുമതലയാണ് അവര്‍ വഹിക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി) ഒന്നിലധികം വകുപ്പുകളുടെ വകുപ്പ് അദ്ധ്യക്ഷന്റെ ചുമതല വഹിക്കുന്ന ഐ..എസുകാര്‍ സംസ്ഥാനത്ത് എത്രയുണ്ടെന്നും അവര്‍ ആരൊക്കെയെന്നും ഏതൊക്കെ വകുപ്പുകളുടെ ചുമതലയാണ് അവര്‍ വഹിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ഡി) ഇത്തരത്തില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് ഒന്നിലധികം വകുപ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ?

67

കുടുംബകോടതികളിലെ കേസുകള്‍

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാനത്ത് കുടുംബകോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കി എത്ര കേസുകള്‍ കുടുംബകോടതികളില്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) കേസുകളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനായി കൂടുതല്‍ കോടതികളോ ഫാസ്റ് ട്രാക്ക് സംവിധാനമോ ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

68

ഗ്രാമന്യായാലയങ്ങള്‍

ശ്രീ. പി. റ്റി. . റഹീം

() കേരളത്തില്‍ ഗ്രാമന്യായാലയങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നോ ;

(ബി) ഇതിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ ?

69

ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സും, ജുഡീഷ്യല്‍ ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സും

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) ചാലക്കുടിയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

70

കിളിമാനൂരില്‍ സബ്കോടതി

ശ്രീ. ബി. സത്യന്‍

() കിളിമാനൂരില്‍ സബ്കോടതി തുടങ്ങുവാന്‍ ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ ;

(ബി) ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(സി) ഇത് സംബന്ധിച്ച ഫയല്‍ നമ്പര്‍ വ്യക്തമാക്കാമോ ?

71

പുനലൂരില്‍ കുടുംബ കോടതി

ശ്രീ.കെ. രാജു

() കൊട്ടാരക്കര കുടുംബകോടതിയില്‍ വ്യവഹാരം നടന്നുവരുന്ന ഒട്ടുമിക്ക കേസുകളും പത്തനാപുരം താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആയത് പരിഗണിച്ച് പുനലൂരില്‍ ഒരു കുടുംബ കോടതി അനുവദിയ്ക്കുന്ന കാര്യം പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ ?

72

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള  സ്ഥാപനങ്ങളിലെ നിയമനം

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും മറ്റ് സയന്റിഫിക് ഇന്‍സ്റിറ്റ്യൂട്ടുകളിലും നിലവിലുള്ള നിയമനരീതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നത് സംവരണവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണോ എന്ന് വിശദമാക്കുമോ;

(സി) എങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് അടിസ്ഥാനമായ ചട്ടങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

73

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലെ നിയമനങ്ങള്‍

ശ്രീ. വി.ഡി. സതീശന്‍

() സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലില്‍ കഴിഞ്ഞവര്‍ഷത്തിനിടയില്‍ എത്ര പുതിയ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) നിയമനങ്ങള്‍ നല്‍കിയത് അംഗീകാരമുള്ള തസ്തികകള്‍ക്കാണോ; എത്ര പുതിയ തസ്തികകള്‍ അംഗീകരിച്ചിട്ടുണ്ട്; പുതിയതായി സൃഷ്ടിച്ച തസ്തികകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പുതുതായി നിയമിച്ച സ്ഥിരം/താത്കാലിക ജീവനക്കാരില്‍ വിരമിച്ചവര്‍ എത്ര; നിയമന രീതി, തസ്തിക, ശമ്പളം എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ, നിലവില്‍ ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

74

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലില്‍ നിയമനം നടത്തിയതിന്റെ മാനദണ്ഡം

ശ്രീ. വി. ഡി. സതീശന്‍

() സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലില്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍/സയന്റിഫിക് ഓഫീസര്‍ തസ്തികകളില്‍ പുതുതായി നിയമനം നടത്തിയതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ നടത്തിയ നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടോ;

(സി) മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം ലഭിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

75

സി-ഡിറ്റില്‍ വ്യാജ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലൂടെ പ്രൊമോഷന്‍

ശ്രീ. എം. ചന്ദ്രന്‍

() സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയില്‍ (സി-ഡിറ്റ്) വ്യാജ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തരപ്പെടുത്തി പ്രൊമോഷന്‍ വാങ്ങാന്‍ ശ്രമം നടന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് അന്വേഷണം നടന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) സ്ഥാനക്കയറ്റത്തിനു പരിഗണിക്കപ്പെടാന്‍, സി-ഡിറ്റിലെ എത്ര ഉദ്യോഗസ്ഥര്‍ തങ്ങളുടെ തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷക്കാലയളവിലെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്;

(സി) ഇവ ഓരോന്നും വിശദമായി പരിശോധിക്കുകയുണ്ടായോ; ചട്ടവിരുദ്ധമായി തയ്യാറാക്കപ്പെട്ട ഏതെങ്കിലും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രൊമോഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചവയുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുമോ; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     
 

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.