UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

260

കുറ്റകൃത്യങ്ങള്‍

ശ്രീ.എസ്. രാജേന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് എത്ര ആരാധനാലയങ്ങളില്‍ നാളിതുവരെ മോഷണം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത കാലയളവില്‍ എത്ര വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും വര്‍ഗ്ഗീയ ചേരിതിരിവുകളുടെ അടിസ്ഥാനത്തിലുള്ള അടിപിടികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത കാലയളവില്‍, എത്ര ലാത്തിച്ചാര്‍ജുകള്‍ നടന്നിട്ടുണ്ടെന്ന് വിശദമാക്കാമോ?

261

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്നും എന്തൊക്കെ കാരണങ്ങള്‍ക്കാണ് കേസ് എടുത്തിട്ടുള്ളതെന്നും വിശദാംശം ലഭ്യമാക്കുമോ;

(ബി) വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ എത്ര മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്; ഏതൊക്കെ മാധ്യമപ്രവര്‍ത്തകരുടെ പേരിലാണ് കേസ് എടുത്തിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരും മറ്റാരെങ്കിലുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്താണെന്ന് വിശദമാക്കുമോ;

(ഡി) ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയോ ആശുപത്രിയില്‍ അഡ്മിറ്റാവുകയോ ചെയ്തിരുന്നോ; എങ്കില്‍, അത,് ആരൊക്കെയായിരുന്നു എന്ന് വ്യക്തമാക്കുമോ;

() ഈ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്നും എങ്കില്‍, ഏതൊക്കെ വകുപ്പനുസരിച്ചാണെന്നും ആരൊക്കെയാണ് പ്രതികള്‍ എന്നും, പരാതി നല്‍കിയത് ആരാണെന്നും വ്യക്തമാക്കുമോ;

(എഫ്) മാധ്യമപ്രവര്‍ത്തകര്‍ എന്തെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ എന്നും ഇതനുസരിച്ച് ആരുടെയെങ്കിലും പേരില്‍ കേസ് എടുത്തിട്ടുണ്ടോ എന്നും എങ്കില്‍, ഏത് വകുപ്പ് അനുസരിച്ചാണെന്നും പ്രതികള്‍ ആരൊക്കെയാമെന്നും വ്യക്തമാക്കുമോ; ഈ പ്രതികള്‍ ഏതെങ്കിലും സര്‍വ്വീസ് സംഘടനയില്‍പ്പെട്ടവരാണോ; വിശദാംശം ലഭ്യമാക്കുമോ?

262

പത്രപ്രവര്‍ത്തകക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ എടുത്ത കേസ്

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

മഅ്ദനിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ഷാഹിന എന്ന പത്രപ്രവര്‍ത്തകയെ കേസില്‍ ഒരു വനിതാ റിപ്പോര്‍ട്ടറെ ഉള്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂശിക്കുകയാണെന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

263

മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച അദ്ധ്യാപകര്‍ക്കെതിരെ കേസ്

ശ്രീ. ആര്‍. രാജേഷ്

() തിരുവനന്തപുരം ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ക്കണ്ടെത്തിയ പുഴുവിന്റെ ഫോട്ടോ എടുത്ത മാധ്യമപ്രവര്‍ത്ത കരെ അദ്ധ്യാപകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രസ്തുത അദ്ധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ;

(ബി) ഈ അദ്ധ്യാപകര്‍ ഏത് അദ്ധ്യാപക സംഘടന പ്രവര്‍ത്തകരാണെന്നും ഏതൊക്കെ അദ്ധ്യാപകര്‍ക്കെതിരെയാണ് കേസെടുത്തതെന്നും ഏതെല്ലാം വകുപ്പുകള്‍ പ്രകാരം ആണ് കേസെടുത്തതെന്നും വ്യക്തമാക്കുമോ;

(സി) ഈ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ; എങ്കില്‍ എത്രപേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്നും എത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി) ഈ സംഭവത്തില്‍ ഗുരുതര പരിക്കേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

() ഈ സംഭവത്തില്‍ അദ്ധ്യാപകര്‍ വരുത്തിയ നാശനഷ്ടം സര്‍ക്കാര്‍ പരിഹരിക്കാമെന്ന് ഏറ്റിട്ടുണ്ടോ എന്നും ഏതൊക്കെ ഇനത്തില്‍ എത്ര നഷ്ടമാണ് കണക്കാക്കിയിരിക്കുന്നതെന്നും വ്യക്തമാക്കുമോ ?

264

ആലപ്പുഴ ജില്ലയില്‍ രജിസ്റര്‍ ചെയ്ത കേസുകള്‍

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജില്ലയില്‍, മോഷണവും അക്രമവും അപകടകരമാംവിധം വര്‍ദ്ധിക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവ നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ആലപ്പുഴ ജില്ലയില്‍, ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ടും മോഷണവുമായി ബന്ധപ്പെട്ടും എത്ര കേസുകള്‍ 2012-ല്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി) പ്രസ്തുത ജില്ലയില്‍ ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു;

(ഡി) 2012-ല്‍ എത്ര സ്ത്രീ പീഡന കേസുകള്‍ രജിസ്റര്‍ ചെയ്തു; വിശദമാക്കുമോ?

265

കായംകുളം ഡി.വൈ.എസ്.പി. യുടെ അധികാരപരിധിയിലുള്ള പോലീസ് സ്റേഷനുകളിലെ കേസ്സുകളുടെ വിശദാംശം

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം ഡി.വൈ.എസ്.പി. യുടെ അധികാരപരിധിയിലുള്ള പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള സ്ത്രീപീഡനം, ബലാത്സംഗം, കൊലപാതകം, വധശ്രമങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം, ക്വട്ടേഷന്‍ സംഘങ്ങളുടെ അതിക്രമങ്ങള്‍ എന്നിവയുടെ സ്റേഷന്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

266

ചന്ദ്രശേഖരന്‍ വധക്കേസ്

ശ്രീ. കെ. ദാസന്‍

() ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരും, പബ്ളിക് പ്രോസിക്യൂട്ടറും, ഏതാനും സാക്ഷികളെയും കൂട്ടി സംഭവസ്ഥലമായ വള്ളിക്കാട്ടിലും, ഓര്‍ക്കാട്ടേരിയിലും സന്ദര്‍ശനം നടത്തുകയുണ്ടായോ ;

(ബി) പോലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച്, വിചാരണ ആരംഭിക്കാനിരിക്കെ, സാക്ഷികളെയും കൂട്ടി സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത,് എന്തിനുവേണ്ടിയായിരുന്നു എന്നു 2013, ജനുവരി 6-ന് വള്ളിക്കാട്ടും, ഓര്‍ക്കാട്ടേരിയിലും സന്ദര്‍ശനം നടത്തിയ അന്വേഷണസംഘത്തില്‍ ആരെല്ലാം ഉണ്ടായിരുന്നുവെന്നും വിശദമാക്കുമോ ;

(സി) ഈ സന്ദര്‍ശനം ചിത്രീകരിച്ചെന്ന് ആരോപിച്ച് ആരുടെയെങ്കിലും മൊബൈല്‍ ഫോണ്‍ ഡി.വൈ.എസ്.പി. ജോസിചെറിയാന്‍ തട്ടിയെടുക്കുകയുണ്ടായോ ; എങ്കില്‍, ഫോണ്‍ ആരുടേതായിരുന്നു ;

(ഡി) ഇത് സംബന്ധിച്ച് ഫോണിന്റെ ഉടമ നല്കിയ സ്വകാകര്യ അന്യായത്തില്‍ വടകര മജിസ്ട്രേറ്റ് നല്‍കിയ ഉത്തരവ് എന്തായിരുന്നു ; ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?

267

ടി. പി. ചന്ദ്രശേഖരന്‍ വധകേസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി.വൈ.എസ്.പി.യും സംഘവും, സ്പെഷ്യല്‍ പ്രോസിക്യൂട്ടറും കേസിലെ സാക്ഷികളും ഒന്നിച്ച് വിചാരണ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നോ ;

(ബി) ഇത് എന്ത് ഉദ്ദേശത്തോടെയാണെന്നും, മറ്റ് കേസുകളില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ;

(സി) ഈ സന്ദര്‍ശനം നിയമപരമായി ശരിയായ നടപടിയാണോ ; അല്ലെങ്കില്‍, ബന്ധപ്പെട്ടവരുടെ പേരില്‍ നടപടി സ്വീകരിക്കുമോ ;

(ഡി) പ്രസ്തുത സന്ദര്‍ശനം ഏതെങ്കിലും വ്യക്തി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നോ ; ഈ മൊബൈല്‍ അന്വേഷണ ഉദ്യോഗസ്ഥരോ, ഈ സംഘത്തിലുണ്ടായിരുന്ന ആരെങ്കിലുമോ പിടിച്ചെടുത്തിരുന്നോ ;

() അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി.യുടെ വീട് റെയ്ഡ് ചെയ്ത് പ്രസ്തുത മൊബൈല്‍ ഫൊണ്‍ പിടിച്ചെടുക്കണമെന്ന് ഏതെങ്കിലും കോടതി, എസ്.പി.ക്ക് ഉത്തരവ് കൊടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) എങ്കില്‍, ഈ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോയെന്നും, ഇല്ലെങ്കില്‍, എന്ത് കൊണ്ടാണ് നടപ്പിലാക്കാതിരുന്നത് എന്നും വ്യക്തമാക്കുമോ ?

268

സൂര്യനെല്ലി കേസ്

ശ്രീ. . കെ. ബാലന്‍

,, കെ. കെ. ജയചന്ദ്രന്‍

,, രാജു എബ്രഹാം

ശ്രീമതി പി. അയിഷാ പോറ്റി

() സൂര്യനെല്ലി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സൂപ്രീംകോടതിയിലെ കേസ് ഏറ്റവും ഒടുവില്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടിയ്ക്ക് വേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകുകയുണ്ടായോ ;

(സി) കേസ് അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

269

സ്ത്രീസുരക്ഷ

ശ്രീ. .കെ.ബാലന്‍

ശ്രീമതി കെ.കെ.ലതിക

ഡോ. കെ.ടി.ജലീല്‍

ശ്രീ. സി. കെ.സദാശിവന്‍

() സ്ത്രീകള്‍ക്ക് തുല്യതയും നീതിയും ഉറപ്പുവരുത്തുന്നതിനും സ്ത്രീകളെക്കുറിച്ചുളള പുരുഷാധിപത്യ സാമൂഹ്യവീക്ഷണങ്ങള്‍ ഇല്ലാതാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും തടയുന്നതിനുളള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(സി) ഇതിനായി പോലീസ് സംവിധാനം ഏതെല്ലാം നിലയില്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു;

(ഡി) പോലീസ് സംവിധാനത്തില്‍ നിന്നും സ്ത്രീകള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ കുറ്റക്കാരായവരുടെ പേരില്‍ മാതൃകാപരമായ ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

270

സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിയമനിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

() സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പുതിയ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട വ്യവസ്ഥകള്‍ സംബന്ധിച്ച് എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി) പ്രസ്തുത നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും പ്രമുഖ വനിതാ സംഘടനകളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തുമോ?

271

സ്ത്രീകള്‍ക്ക് എതിരെയുള്ള പീഡനവും അതിക്രമങ്ങളും

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീമതി. കെ. എസ്. സലീഖ

ശ്രീ. സി. കൃഷ്ണന്‍

ശ്രീമതി. കെ. കെ. ലതിക

() സ്ത്രീകള്‍ക്ക് എതിരെയുള്ള പീഡനവും അതിക്രമങ്ങളും അസാധാരണമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ബി) ഈ സ്ഥിതിവിശേഷത്തിന് ഇടയാക്കിയ സാഹ ചര്യം ഇല്ലാതാക്കാനും ഫലപ്രദമായി നേരിടാനുള്ള മാര്‍ഗ്ഗവും കണ്ടെത്തിയിട്ടുണ്ടോ ; വിശദമാക്കുമോ;

(സി) ഈ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) സ്ത്രീകള്‍ പകല്‍പോലും സുരക്ഷിതരല്ലാതായ അവസ്ഥയില്‍ മാതൃകാപരമായി എന്തെല്ലാം സുരക്ഷാ നടപടികളാണ് പോലിസ് സേനയിലൂടെ സജ്ജമാക്കിയിട്ടുള്ളത്?

272

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നിബഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

() സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊളളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി പുതിയ നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം കുറ്റങ്ങളും ശിക്ഷകളും ആണ് നിര്‍ദ്ദിഷ്ട നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വിശദമാക്കുമോ

273

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍

ശ്രീ. പി. ഉബൈദുളള

()സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)

രജിസ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി വനിതാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഇന്‍വെസ്റിഗേഷന്‍ ടീം രൂപികരിക്കുമോ?

 
274

സ്ത്രീപീഡനക്കേസ്സുകള്

ശ്രീ. പി. റ്റി. . റഹീം

() സ്ത്രീകളെ പീഡിപ്പിച്ചതോ, പീഡിപ്പിക്കാന്‍ ശ്രമിച്ചതോ ആയ എത്ര കേസ്സുകള്‍ സംസ്ഥാനത്തെ പോലീസ് സേനയിലുള്ളവര്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്;

(ബി) രജിസ്റര്‍ ചെയ്യപ്പെട്ട കേസ്സുകള്‍ എത്ര;

(സി) എത്രപേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായി; വിശദാംശം ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                 

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.