UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

275

സ്ത്രീപീഡന

ശ്രീ. കെ. രാധാകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടന്ന പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും പേരില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ എത്ര കേസുകളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി) ഇവയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകള്‍ എത്രയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കുവാന്‍ അവശേഷിക്കുന്നവ എത്രയാണെന്നുംവ്യക്തമാക്കാമോ;

(ഡി) സമീപകാല സംഭവങ്ങളെ തുടര്‍ന്ന് സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന പീഡന കേസുകള്‍ സമയ ബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കോടതിക്കു മുമ്പാകെ കുറ്റപ്പത്രം സമര്‍പ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

276

സ്ത്രീപീഢനകേസ്സുകളും വിചാരണയും

ശ്രീ. പി.കെ. ബഷീര്‍

() സ്ത്രീ പീഡനങ്ങളും മറ്റും പെരുകുന്ന സാഹചര്യത്തില്‍, ആയത് തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി) സ്ത്രീപീഡനക്കേസ്സുകള്‍ വിചാരണ ചെയ്യുന്നതിന് മാത്രമായി എല്ലാ ജില്ലകളിലും പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) സംസ്ഥാനത്ത് നിലവില്‍ ഇത്തരം എത്ര കേസുകളാണ് കെട്ടികിടക്കുന്നത്; വിശദമാക്കുമോ?

277

സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. . പി. ജയരാജന്‍

() 2010-2011, 2011-12, 2012-13 -ല്‍ നാളിതുവരെയും കേരളത്തില്‍, സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന്, ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത കാലയളവിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍, മാനഭംഗപ്പെടുത്തലുകള്‍, മറ്റ് പീഢനങ്ങള്‍ എത്ര എന്ന് ഇനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത കാലയളവിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും എത്ര വീതമാണെന്നു വ്യക്തമാക്കുമോ;

(ഡി) 2011-2012 ലും 2012-2013 ലും നാളിതുവരെ രജിസ്റര്‍ ചെയ്ത ലൈംഗിക പീഡന കേസ്സുകള്‍ ആകെ എത്രയെന്നും അതില്‍ എത്ര കേസ്സുകള്‍ കോടതികളില്‍ എത്തിച്ചു വിചാരണ പൂര്‍ത്തീകരിച്ചുവെന്നും എത്ര കേസ്സുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചുവെന്നും വ്യക്തമാക്കുമോ?

278

സ്ത്രീപീഡനകേസ്സുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം 2011, ജൂണ്‍ 1 മുതല്‍ 2012, ഡിസംബര്‍ 31വരെ സംസ്ഥാനത്ത് എത്ര സ്ത്രീ പീഡനകേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) ഇവയില്‍, ബലാല്‍സംഗകേസ്സുകള്‍ എത്ര;

(സി) പ്രസ്തുത കേസ്സുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാകുമോ ?

279

സ്ത്രീപീഡനക്കേസ്സുകള്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര സ്ത്രീപീഡനക്കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വിശദമാക്കാമോ;

(ബി) ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വിശദമാക്കുമോ;

(സി) ഈ കാലയളവില്‍ എത്ര ബലാത്സംഗക്കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വെളിപ്പെടുത്താമോ;

(ഡി) ഈ കാലയളവില്‍ പീഡനങ്ങളില്‍ എത്ര സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കാമോ;

() 2012, ഡിസംബര്‍ 22 മുതല്‍ 2013 ജനുവരി 22 വരെ സംസ്ഥാനത്ത് എത്ര സ്ത്രീപീഡനക്കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വിശദമാക്കുമോ?

280

സ്ത്രീധനപീഢന മരണങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() ഈ വര്‍ഷം സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ അപഹരിച്ച സംഭവങ്ങള്‍ എത്രയാണ് ഉണ്ടായതെന്ന് വ്യക്തമക്കുമോ;

(ബി) കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഓരോ വര്‍ഷവും ഉണ്ടായിരുന്നത് എത്രയായിരുന്നു;

(സി) ഏറ്റവും കൂടുതല്‍ സ്ത്രീധനമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏത് ജില്ലയില്‍നിന്നാണ്;

(ഡി) സ്ത്രീധനത്തിന്റെ പേരിലുള്ള പീഢനങ്ങള്‍ സംബന്ധിച്ച കഴിഞ്ഞ രണ്ട് വര്‍ഷം സംസ്ഥാനത്ത് രജിസ്റര്‍ ചെയ്യപ്പെട്ട കേസ്സുകള്‍ എത്ര ?

281

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

() കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) ഇതിനായി പുതിയ നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) എന്തെല്ലാം കുറ്റങ്ങളും ശിക്ഷകളുമാണ് നിര്‍ദ്ദിഷ്ട നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി) ഇതിനായി, എന്തെല്ലാം പ്രരാംഭ നടപടികള്‍ എടുത്തിട്ടുണ്ട്

282

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഈ സര്‍ക്കാറിന്റെ കാലയളവില്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വാര്‍ഷിക ക്രമത്തില്‍ അറിയിക്കുമോ;

(ബി) ഇതില്‍, എത്ര കേസ്സിന്‍മേല്‍ അന്വേഷണം കഴിഞ്ഞ് നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും അതില്‍ എത്ര പ്രതികള്‍ ശിക്ഷണ നടപടികള്‍ക്ക് വിധേയരായിയെന്നും വ്യക്തമാക്കുമോ;

(സി) കുട്ടികള്‍ക്കെതിരെ വ്യാപകമാകുന്ന ലൈംഗിക ചൂഷണവും മറ്റും നിയന്ത്രിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് ഈ സര്‍ക്കാര്‍ പുതിയതായി സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ഡി) ഇത്തരം കേസ്സിന്മേലുള്ള കാലതാമസം ഒഴിവാക്കുന്നതിന് പ്രത്യേക അതിവേഗ തീര്‍പ്പ് കോടതികള്‍ക്കുവേണ്ടിയുള്ള പരിശ്രമം ഉണ്ടാകുമോ?

283

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഢനങ്ങള്‍ക്ക് കേസ് രജിസ്റര്‍ ചെയ്യുന്നതിനുള്ള ചുമതല

ശ്രീമതി പി. അയിഷാ പോറ്റി

(സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഢനങ്ങള്‍ക്ക് പോലീസ് സ്റേഷനുകളില്‍ പരാതി ലഭിച്ചാല്‍ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റര്‍ ചെയ്യുന്നതിനുള്ള ചുമതല ആര്‍ക്കാണ്;

(ബി) ഈ ചുമതലയുള്ളവര്‍ സംസ്ഥാനത്ത് എല്ലാ പോലീസ് സ്റേഷനുകളിലുമുണ്ടോ;

(സി) ചുമതലയുള്ളവര്‍ ഇല്ലാത്ത പക്ഷം അവരെ എല്ലാ സ്റേഷനുകളിലും നിയമിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

284

കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്ററില്‍ വച്ചു നടന്ന പീഡനക്കേസ്സ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്ററില്‍ വച്ചു നടന്ന പീഡനക്കേസ്സ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ

(സി) ഈ കേസ്സില്‍ ഇനി ആരെങ്കിലും പിടിക്കപ്പെടാനുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി) മേല്‍ കേസ്സ് സംബന്ധിച്ച് ബഹു. ഹൈക്കോടതി എന്തെങ്കിലും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

() എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

285

ബദിയടുക്കയിലെ പീഡനകേസ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കാസര്‍ഗോഡ് ബദിയഡുക്ക പോലീസ് സ്റേഷന്‍ പരിധിയില്‍പ്പെട്ട ബാലടുക്ക എന്ന സ്ഥലത്ത് നഫീസത്ത് സഫ്രീന എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സംഭവത്തില്‍ കേസ്സ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏത് വകുപ്പുകള്‍ അനുസരിച്ചാണ് കേസ്സ് എടുത്തിട്ടുള്ളത്; പ്രതികള്‍ ആരെല്ലാമാണ്;

(സി) എത്ര പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ട്;

(ഡി) കേസ്സന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാക്ഷേപിച്ച് നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി നിലവില്‍വന്ന സാഹചര്യത്തില്‍, കേസ്സന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ആലോചനയുണ്ടോ ?

286

കാസര്‍ഗോഡ് ജില്ലയിലെ സ്ത്രീപീഡനക്കേസുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാസര്‍കോട് ജില്ലയില്‍ ആകെ എത്ര സ്ത്രീ പീഢനക്കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവ, ഏതെല്ലാമാണെന്നും അറിയിക്കാമോ;

(ബി) ഈ കേസുകളില്‍ ആകെ എത്ര പേരെയാണ് അറസ്റ് ചെയ്തതെന്നും ഇനിയെത്രപേരെ അറസ്റു ചെയ്യാനുണ്ടെന്നും അറിയിക്കാമോ;

(സി) ഇതില്‍, എത്ര കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

(ഡി) കാസര്‍കോട് ജില്ലയില്‍ സ്ത്രീപീഢനക്കേസുകളില്‍ ഇതുവരെയായി എത്ര പേരെ ശിക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

287

പാങ്ങപ്പാറ ആനന്ദ് കൊലക്കേസ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() മയക്കുമരുന്നു മാഫിയാ സംഘം തിരുവനന്തപുരം നഗരത്തില്‍ തുമ്പ പൌണ്ട്കടവ് ചിത്തിര നഗറില്‍ വെച്ച് പാങ്ങപ്പാറ സ്വദേശിയും പോളി ടെക്നിക്ക് വിദ്യാര്‍ത്ഥിയുമായ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത് സംബന്ധിച്ച പോലീസ് അന്വേഷണം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി) മയക്കുമരുന്നു മാഫിയാ സംഘത്തിലെ എത്രപേരെ പോലീസ് അറസ്റുചെയ്ത് റിമാന്‍ഡ് ചെയ്യുകയുണ്ടായി; പ്രതികളില്‍, ഇനിയും അറസ്റ് ചെയ്യാന്‍ കഴിയാത്തവര്‍ ആരൊക്കെ;

(സി) കൊലചെയ്യപ്പെട്ട ആനന്ദിന്റെ വീട് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമന്ത്രിയും സന്ദര്‍ശിക്കുകയുണ്ടായോ; സംഭവം സംബന്ധിച്ച് എന്തെങ്കിലും പ്രസ്താവന നടത്തുകയുണ്ടായോ;

(ഡി) ആനന്ദിന്റെ പോസ്റ്മോര്‍ട്ടം നടത്തിയത് എവിടെവെച്ചായിരുന്നു; ആഭ്യന്തര വകുപ്പുമന്ത്രി പോസ്റ്മോര്‍ട്ടം നടത്തിയ ദിവസം ആശുപത്രി സന്ദര്‍ശിക്കുകയുണ്ടായോ?

288

ഭൂസംരക്ഷണ സമരം

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത്, 2013 ജനുവരി 1 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച ഭൂസംരക്ഷണ സമരത്തില്‍ പങ്കെടുത്തവര്‍ എത്രയാണെന്നും, എത്രപേരെ പോലിസ് അറസ്റ് ചെയ്യുകയുണ്ടായെന്നും, എത്ര പേര്‍ക്കെതിരെ കേസുകള്‍ എടുക്കുകയുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്താമോ;

(ബി) സംസ്ഥാനത്തെ ഏതെല്ലാം ഭൂമികളിലാണ് ഭൂസംരക്ഷണ സമിതി സമരം നടത്തിയതെന്നും, ഓരോ സമര കേന്ദ്രത്തിലും സമരം ആരംഭിച്ചത് മുതല്‍ ഓരോ ദിവസവും സമരത്തില്‍ പങ്കെടുത്തവര്‍ എത്രയാണെന്നും, ഓരോ കേന്ദ്രത്തിലും എത്രപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റര്‍ ചെയ്യുകയുണ്ടായിട്ടുണ്ടെന്നും വിശദമാക്കാമോ ?

289

ഭൂസംരക്ഷണ സമരവുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. .പി.ജയരാജന്‍

() ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലാകെ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട് സമര വോളന്റീയര്‍മാര്‍ക്കെതിരെ 2013 ജനുവരി 1 മുതല്‍ പതിനാറു വരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) രജിസ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുളളതും പോലീസ് സ്റേഷന്‍ തിരിച്ചുളളതുമായ കേസുകളുടെ എണ്ണം ക്രൈം നമ്പര്‍ സഹിതം വ്യക്തമാക്കുമോ;

(സി) രജിസ്റര്‍ ചെയ്ത കേസുകളില്‍ പോലീസ് സ്വമേധയാ എടുത്ത കേസ്സുകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ഡി) ഭൂസമരവുമായി ബന്ധപ്പെട്ട് സമര വോളന്റീയര്‍മാര്‍ക്കെതിരെ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ സംഘടനകളോ പരാതി നല്‍കിയിട്ടുണ്ടോയെന്നും അതിന്റെ അടിസ്ഥാനത്തില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും ഏതെല്ലാം പോലീസ് സ്റേഷനുകളില്‍ ആരൊക്കെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അത്തരം കേസ്സുകള്‍ രജിസ്റര്‍ ചെയ്തതെന്നും വ്യക്തമാക്കുമോ?

290

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() 2013 ജനുവരി 8 മുതല്‍ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) എത്ര ജീവനക്കാര്‍ പ്രതികളായിട്ടുണ്ട്;

(സി) എത്ര കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

291

ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് രജിസ്റര്‍ചെയ്ത കേസുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഒരു വിഭാഗം ജീവനക്കാര്‍ കഴിഞ്ഞ ജനുവരി 8 മുതല്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്ന് കുട്ടികളുടെയും അദ്ധ്യാപകരുടെയും മേല്‍ നായ്ക്കൊരണപൊടി വിതറുക, ജീവനക്കാരുടെ മേല്‍ കരിഓയില്‍ ഒഴിക്കുക എന്നിവ സംബന്ധിച്ച് എത്ര കേസ്സുകള്‍ എടുത്തിട്ടുണ്ട്;

(ബി) സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

സി) ഈ കേസ്സുകളില്‍ എത്ര പേര്‍ പ്രതികളാണ്; എത്ര പേരെ അറസ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമോ?

292

പണിമുടക്കിയ ജീവനക്കാരെ ക്രിമിനല്‍ കേസില്‍പ്പെടുത്തിയ നടപടി

ശ്രീ. എളമരം കരീം

() 8.01.2013 മുതല്‍ 14.01.2013 വരെ പണിമുടക്കിയ ജീവനക്കാരില്‍ ചിലരെ കള്ളക്കേസുണ്ടാക്കി ക്രിമിനല്‍ കേസില്‍പെടുത്തുകയും അച്ചടക്കനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പിക്കറ്റിംഗ് നടത്തിയ ജീവനക്കാര്‍ക്കെതിരെ353-ാം വകുപ്പു പ്രകാരം കേസ്സെടുത്തത് ഉചിതമായ നടപടിയാണോ; ഇത് പുന:പരിശോധിക്കുമോ?

293

പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസ്സുകള്‍

ശ്രീ. സാജൂ പോള്‍

() പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെതിരെ ജനുവരി 8 മുതല്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിനെത്തുടര്‍ന്ന്, പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഓരോ കേസ്സിലും ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പണിമുടക്കിനെത്തുടര്‍ന്ന് എത്ര ജീവനക്കാരെ അറസ്റു ചെയ്തുവെന്നും എത്രപേരെ സസ്പെന്‍ഡ് ചെയ്തുവെന്നും എത്രപേരെ സ്ഥലംമാറ്റിയെന്നും എത്രപേര്‍ക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) സമരം ഒത്തുതീര്‍ന്നതിനെത്തുടര്‍ന്ന് എത്രകേസ്സുകളും നടപടികളും പിന്‍വലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) ഇനിയും ഏതൊക്കെ ജീവനക്കാര്‍ക്കെതിരെയുള്ള കേസ്സും നടപടികളും പിന്‍വലിക്കാനുണ്ടെന്നും പിന്‍വലിക്കാത്തതിന്റെ കാരണമെന്തെന്നും വ്യക്തമാക്കുമോ ?

294

ശ്രീകാന്ത് മോഹനന്റെ മരണം സംബന്ധിച്ച അന്വേഷണം

ശ്രീ. പി. കെ. ഗുരുദാസന്‍

() കേരള ഫോറസ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ വെട്ടി എസ്റേറ്റില്‍ ഫീല്‍ഡ് ഓഫീസറായി ജോലി ചെയ്തു വന്ന ശ്രീകാന്ത് മോഹനന്റെ മരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടോ;

(ബി) ഏത് ഏജന്‍സിയെയാണ് അന്വേഷണചുമതല ഏല്‍പ്പിച്ചിട്ടുള്ളത്; അന്വേഷണ പുരോഗതി വ്യക്തമാക്കുമോ?

295

അടിയന്തിരാവസ്ഥക്കാലത്തെ രാഷ്ട്രീയ തടവുകാര്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() അടിയന്തിരാവസ്ഥക്കാലത്ത്, കേരളത്തില്‍ എത്രപേരെ രാഷ്ട്രീയ തടവുകാരായി ജയിലില്‍ അടച്ചിട്ടുണ്ട്;

(ബി) ഇതില്‍, എത്രപേരെ ക്രിമിനന്‍ കുറ്റങ്ങള്‍ ആരോപിച്ച് ശിക്ഷിച്ചിട്ടുണ്ട്;

(സി) അടിയന്തിരാവസ്ഥക്കാലത്ത് എത്രപേരെ സിവില്‍ നിയമലംഘനങ്ങള്‍ക്ക് അറസ്റ് ചെയ്തു ജയിലിലടച്ചിട്ടുണ്ട്;

(ഡി) അടിയന്തിരാവസ്ഥക്കാലത്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം എത്രപേരെ അറസ്റ് ചെയ്തിട്ടുണ്ട്?

296

ക്രിമിനല്‍ കേസ്സുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം നാളിതുവരെ എത്ര ക്രിമിനല്‍ കേസ്സുകള്‍ പിന്‍വലിക്കുന്നതിനായി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി;

(ബി) കേസ്സ് പിന്‍വലിച്ചുകിട്ടുന്നതിനായുള്ള എത്ര അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നുണ്ട്; വിശദമാക്കുമോ ?

297

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഉത്തരക്കടലാസ് മോഷണം

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ സര്‍വ്വകലാശാലയില്‍നിന്നും ഡിസംബര്‍ മാസത്തില്‍ ഉത്തരക്കടലാസ് സൂക്ഷിച്ച വാനില്‍നിന്നും ഉത്തരക്കടലാസ് മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത് എന്നാണ്;

(ബി) ഇത് സംബന്ധിച്ച അന്വേഷണം ഏതുവരെയായി; പ്രതികളെ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആരാണ് അവര്‍;

(സി) 2010-ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രഥമ ക്രഡിറ്റ് & സെമസ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ചെയ്ത ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായോ;

(ഡി) ഇല്ലെങ്കില്‍, അന്വേഷണ പുരോഗതി വ്യക്തമാക്കുമോ ?

298

സദാചാരപോലീസ്

ശ്രീ. പി. റ്റി. . റഹീം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സദാചാര പോലീസ് ചമഞ്ഞതായ എത്ര കേസ്സുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്;

(ബി) പോലീസ് എത്രയാളുകളുടെ പേരില്‍, എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി) പ്രതികളില്‍ ഇനിയും അറസ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തവര്‍ എത്ര?

299

ഭൂസംരക്ഷണ സമിതിയുടെ സമരം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 2013, ജനുവരി 1 മുതല്‍ പതിനാല് ജില്ലകളിലായി നടന്നുവന്ന സമരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പതിനാല് ജില്ലകളിലെ ഓരോ സമരകേന്ദ്രങ്ങളിലും എത്രപേര്‍ വീതം സമരത്തില്‍ പങ്കെടുക്കുകയുണ്ടായെന്ന് വിശദമാക്കാമോ;

(സി) സമരത്തില്‍ ഏര്‍പ്പെട്ട വോളന്റിയര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ എന്നും~ എങ്കില്‍, ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണെന്നും എത്രപേര്‍ക്കെതിരെയെന്നും എത്രപേരെ പോലീസ് അറസ്റുചെയ്ത് നീക്കുകയുണ്ടായിയെന്നും റിമാന്റ് ചെയ്യപ്പെട്ടവര്‍ എത്രയെന്നും വ്യക്തമാക്കുമോ?

300

വിലക്കയറ്റത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെയുള്ള അറസ്റ്

ശ്രീ. . പ്രദീപ്കുമാര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ സംസ്ഥാനത്താകെ വിലക്കയറ്റത്തിനെതിരെ സമരം നടത്തിയ എത്രയാളുകളെ പോലീസ് അറസ്റ് ചെയ്യുകയുണ്ടായി ; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ?

<<back

  next page>>

                                                                                                                 

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.