UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

355

ഊര്‍ജ പ്രതിസന്ധിക്ക് കാലോചിത പരിഷ്കാരം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഊര്‍ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായ ലൈറ്റിംഗ് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതിന് എന്തെങ്കിലും ആലോചനയുണ്ടോ;

(ബി) സാങ്കേതികതയുടെ വികാസത്തില്‍ വളരെ കുറച്ച് ഊര്‍ജം മാത്രം ഉപയോഗയോഗ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി മാതൃക കാട്ടുന്നതിനുളള പരിശ്രമം ഉണ്ടാകുമോ;

(സി) സാങ്കേതികതയുടെ കാലോചിതമായ പരിഷ് കാരങ്ങളിലൂടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പഠനസംവിധാനങ്ങള്‍ പ്രത്യേകമായി നിലവിലുണ്ടോ;

(ഡി) ഇല്ലായെങ്കില്‍ അത്തരം സംവിധാനം ആവിഷ്കരിക്കുന്നതിനുള്ള ശ്രമം നടത്തുമോ?

356

പാരമ്പര്യേതര ഊര്‍ജ്ജപദ്ധതികള്‍

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാനത്തെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ പാരമ്പര്യേതര ഊര്‍ജ്ജപദ്ധതികള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്നിലുള്ള പദ്ധതികള്‍ വിശദമാക്കുമോ;

(ബി) വീടുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച് ഊര്‍ജ്ജം ലഭ്യമാക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ വെളിപ്പെടുത്താമോ;

(സി) സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ എത്രയെന്ന് വിശദമാക്കുമോ;

(ഡി)

ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ ഏത് ഏജന്‍സിയെയാണ് ബന്ധപ്പെടേണ്ടതെന്ന് വിശദമാക്കുമോ?

 
357

കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നപദ്ധതി

ശ്രീ. സി. പി.മുഹമ്മദ്

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

() കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഈ പദ്ധതി നടപ്പാക്കുന്നതിന് എന്‍.ടി.പി.സി യുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോ; വിശദാംശങ്ങളെന്തെല്ലാം;

(സി) ഈ പദ്ധതി വഴി എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി, കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

358

ചെറുകിട വൈദ്യുതോല്‍പാദന പദ്ധതികള്‍

ശ്രീ. പി. ഉബൈദുള്ള

() സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ചെറുകിട വൈദ്യുതോല്‍പാദന പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍, അവ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനും ഊര്‍ജ്ജ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(സി) നടത്തിപ്പിലെ വീഴ്ചമൂലം പ്രതിദിനം ഉണ്ടാകുന്ന വൈദ്യുതി നഷ്ടം സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; വിശദമായ കണക്കുകള്‍ നല്‍കുമോ?

359

അനെര്‍ട്ട് വഴിയുള്ള ഗാര്‍ഹിക സൌരോര്‍ജ്ജ പ്ളാന്റുകള്‍

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് അനെര്‍ട്ട് വഴി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൌരോര്‍ജ്ജ പ്ളാന്റ് സ്ഥാപിക്കുന്ന പദ്ധതിയില്‍ എത്ര ഗുണഭോക്താക്കള്‍ രജിസ്റര്‍ ചെയ്തു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതിയുടെ നടത്തിപ്പിനായി സ്വകാര്യ ഏജന്‍സികളുമായി ധാരണയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) ടെണ്ടര്‍ ക്ഷണിച്ചിരുന്നോ; ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് ആരാണ്; എത്ര രൂപ;

(ഡി) ഗുണഭോക്തൃ വിഹിതം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

360

സൌരോര്‍ജ്ജപാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, പാലോട് രവി

,, പി.. മാധവന്‍

() വീടുകളില്‍ സൌരോര്‍ജ്ജപാനല്‍ സ്ഥാപിച്ച്

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി) ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി ആരാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഈ പദ്ധതിയിലൂടെ ഒരു ദിവസം എത്ര യൂണിറ്റ്വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?

361

വൈദ്യുതി സബ്സിഡി

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

() സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിച്ചുവരുന്ന വൈദ്യുതി സബ്സിഡി നിര്‍ത്തലാക്കാന്‍ വൈദ്യുതിബോര്‍ഡ്, റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി സബ്സിഡി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന സബ്സിഡി സമ്പ്രദായത്തില്‍ നയപരമായ മാറ്റത്തിന് ബോര്‍ഡ് ആവശ്യപ്പെടുന്നത് അസംഘടിതരായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ദോഷകരമാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

362

സംസ്ഥാനത്തിന് കേന്ദ്ര നിലയങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി

ശ്രീ. എളമരം കരീം

() സംസ്ഥാനത്തിന് കേന്ദ്ര നിലയങ്ങളില്‍ നിന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേന്ദ്രം ഏറ്റവും കൂടുതല്‍ വൈദ്യുതി അനുവദിച്ച് നല്‍കിയത് ഏതെല്ലാം ഘട്ടത്തിലായിരുന്നു; എത്ര മെഗാവാട്ട് വീതമായിരുന്നു; വിശദമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംങ്ങും പവര്‍കട്ടും ഇല്ലാതിരുന്ന ഘട്ടത്തില്‍ കേന്ദ്രം നല്‍കിയിരുന്ന വൈദ്യുതി എത്രയായിരുന്നു;

(ഡി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം കേരളത്തിന് നല്‍കിയ ഏറ്റവും കൂടിയ തോതിലുളള വൈദ്യുതിയും, ഈ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടിയ തോതില്‍ നല്‍കിയ വൈദ്യുതിയും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

363

കൂടംകുളം വൈദ്യുതി പദ്ധതി

ശ്രീ. കെ. അജിത്

() കൂടംകുളം വൈദ്യുതി പദ്ധതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തിന് ആധികാരികമായി ലഭിക്കേണ്ട വൈദ്യുതി വിഹിതം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം മുഴുവന്‍ ലഭിക്കുന്നതിന് ധാരണയായിട്ടുണ്ടോ; എങ്കില്‍ എത്രമെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി) കൂടംകുളം ആണവ വൈദ്യുതിയ്ക്ക് സംസ്ഥാനം നല്‍കേണ്ട വിലയെത്രയെന്ന് വെളിപ്പെടുത്തുമോ;

(ഡി) കൂടംകുളം ആണവ നിലയം പ്രവര്‍ത്തി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക ബന്ധപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടോ; അതിനനുസരിച്ചുള്ള വൈദ്യുതി വിഹിതം കേരളത്തിന് ഉറപ്പാക്കിയിട്ടുണ്ടോ?

364

കൂടംകുളത്തു നിന്നും വൈദ്യുതി

ശ്രീ. . . അസീസ്

() കൂടംകുളം ആണവ നിലയത്തില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതി നല്‍കുന്നതിന് ധാരണയായിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?

365

കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. രാജു എബ്രഹാം

() കൂടംകുളം ആണവനിലയത്തിന്റെ കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്; സര്‍ക്കാരില്‍ ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുമോ; നിലയം എപ്പോള്‍ പ്രവര്‍ത്തനക്ഷമമാവും;

(ബി) പ്രസ്തുത നിലയത്തില്‍ നിന്ന് കേരളത്തിന് എത്ര വൈദ്യുതി ലഭ്യമാകും;

(സി) 400 കെ. വി. ലൈന്‍ നിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുന്നത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി) പകരം പ്രസരണ സംവിധാനം എന്താണ്; ഇതിന്റെ ഭാഗമായി, പ്രസരണ നഷ്ടത്തില്‍ വര്‍ദ്ധന ഉണ്ടാകും എന്നത് ശരിയാണോ;

() ഇതിലൂടെ കേരളത്തിന് എത്ര വൈദ്യുതിയുടെ നഷ്ടമാണുണ്ടാവുക ?

366

കൂടംകുളം ആണവ നിലയം

ശ്രീ..കെ. ബാലന്‍

() കൂടംകുളം ആണവനിലയത്തില്‍ നിന്നും കേരളത്തിനുള്ള വൈദ്യുതി വിഹിതം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടോ;എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) കൂടംകുളത്തു നിന്നും ഏത് ലൈനിലൂടെയാണ് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്;

(സി) നിലവിലെ ഏതെങ്കിലും പഴയ ലൈനിലൂടെ വൈദ്യുതി കൊണ്ടു വരുന്നത് ലാഭകരമാണോ; ഇത് മൂലമുള്ള പ്രസരണ നഷ്ടം എത്ര ശതമാനമായിരിക്കും എന്ന് കണക്കാക്കിയിട്ടുണ്ടോ;

(ഡി) കൂടംകുളത്ത് നിന്നും സംസ്ഥാനത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വൈദ്യുതി ലൈന്‍ ഏതാണ്; പ്രസ്തുത ലൈന്‍ വൈദ്യുതി കൊണ്ടുവരുന്നതിന് സജ്ജമാണോ;

() കൂടംകുളത്തു നിന്നും തിരുനെല്‍വേലി-ഇടമണ്‍-ഈസ്റ് കൊച്ചി 400 കെ.വി. ലൈനിലൂടെ വൈദ്യുതി ഇപ്പോള്‍ കൊണ്ടുവരാന്‍ കഴിയുമോ; ഇല്ലെങ്കില്‍ എന്ത് കൊണ്ടാണ് കഴിയാത്തത് എന്ന് വ്യക്തമാക്കുമോ;

(എഫ്) പ്രസ്തുത ലൈന്‍ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍കഴിയുമെന്നും ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ലൈനിന്റെപണി എത്രത്തോളം പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കുമോ?

367

ബൈതരണി വൈദ്യുത ഉത്പാദന കേന്ദ്രം

ശ്രീ. .പി.ജയരാജന്‍

() ഒറീസയിലെ ബൈതരണി വെസ്റ് കോള്‍ ബ്ളോക്കില്‍ നിന്നും കേരളത്തിനാവശ്യമായ വൈദ്യൂതി ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(ബി) അനുമതി ലഭിച്ചതിനുശേഷം സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊണ്ട തുടര്‍ നടപടികള്‍ എന്തെല്ലാമെന്നു വിശദീകരിക്കുമോ;

(സി) പ്രസ്തുത കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി ഉത്പാദനം എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി) പ്രസ്തുത കേന്ദ്രത്തില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്;

() പ്രസ്തുത കേന്ദ്രത്തില്‍ നിന്നും കേരളത്തിനാവശ്യമായ വൈദ്യുതി ഉത്പാദനത്തിനുളള പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുവാന്‍ സാങ്കേതിക വിദഗ്ധരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുമോ?

368

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീമതി ഇ. എസ്. ബിജിമോള്‍

() സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം ഏര്‍പ്പെടുത്തുവാന്‍ എത്ര സമയം ആവശ്യമാണെന്ന് വ്യക്തമാക്കുമോ; സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ പുരോഗതി ജില്ല തിരിച്ച് എത്ര ശതമാനത്തില്‍ എത്തി എന്ന് വ്യക്തമാക്കാമോ;

(ബി) സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നുണ്ടോ; എങ്കില്‍, ഏത് ഏജന്‍സി വഴി; നാളിതുവരെ എത്ര തുക ലഭിച്ചു എന്നും വ്യക്തമാക്കാമോ?

369

സംസ്ഥാനത്തിന് പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതി

ശ്രീ. .. അസീസ്

() സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് പുറമേ കെ.എസ്..ബി, എവിടെ നിന്നൊക്കെയാണ്വൈദ്യുതി വാങ്ങുന്നത്; യൂണിറ്റിന് എത്രയാണ് വില; എത്ര യൂണിറ്റ് വൈദ്യുതി വാങ്ങുന്നു;വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് കുറഞ്ഞ തുകയ്ക്ക് കൂടുതല്‍വൈദ്യുതി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

370

വൈദ്യുതി പ്രതിസന്ധി

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്തുണ്ടാകാന്‍ പോകുന്ന വൈദ്യുതി പ്രതിസന്ധി മുന്നില്‍കണ്ട് പുറമെനിന്നും വൈദ്യുതികൊണ്ടുവരാനുള്ള എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) കേന്ദ്രപൂളില്‍നിന്നും അധിക വൈദ്യുതി ലഭ്യമാക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എത്ര മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(സി) വൈദ്യുതികൊണ്ടുവരുന്നതിനുള്ള ഇടനാഴികള്‍ ബുക്കുചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ;

(ഡി) ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ?

<<back

  next page>>

                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.