UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

371

ഊര്‍ജ്ജ പ്രതിസന്ധി

ശ്രീ. സണ്ണി ജോസഫ്

,, എം.. വാഹിദ്

,, . പി. അബ്ദുളളക്കുട്ടി

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുളള പുത്തന്‍ ആശയങ്ങള്‍ തേടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;വിശദമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് ഏതെല്ലാം ഏജന്‍സികളുമായാണ് ധാരണാപത്രം ഒപ്പിട്ടിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ധാരണാപത്രം അനുസരിച്ച് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളിലാണ് തീരുമാനമുണ്ടായിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി) ഊര്‍ജ്ജ സംരക്ഷണത്തിനുളള എന്തെല്ലാം പദ്ധതികളാണ് ധാരണാപത്രം വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്, വിശദാംശങ്ങള്‍ എന്തെല്ലാം?

372

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിയ്ക്കുന്നതിനുള്ളനടപടികള്‍

ശ്രീ. കെ. മുഹമ്മദുണ്ണിഹാജി

() സംസ്ഥാനത്തെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ശരാശരി എത്രയാണെന്നും, ജലവൈദ്യുത പദ്ധതികള്‍ വഴി എത്ര വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും വ്യക്തമാക്കുമോ;

(സി) പുറമെ നിന്നും വൈദ്യുതി എത്തിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന് വിശദമാക്കുമോ;

(ഡി) കൂടംകുളം ആണവ നിലയത്തില്‍ നിന്നും കേരളത്തിന് വൈദ്യുതി ലഭിക്കുന്നതിന് നടപടിസ്വീകരിച്ചിട്ടുണ്ടോ?

373

ലോഡ്ഷെഡിംഗ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() 2013 മാര്‍ച്ച് മാസത്തില്‍ നടക്കുന്ന എസ്. എസ്. എല്‍. സി. പരീക്ഷയ്ക്കും അതിനുതൊട്ടുമുമ്പുള്ള പഠനാവധി ദിവസങ്ങളിലും ലോഡ്ഷെഡിംഗ് പിന്‍വലിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി) ഇതിനായി കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ ?

374

ഊര്‍ജ്ജപ്രതിസന്ധി

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്തിന്റെ ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(ബി) പരീക്ഷാക്കാലത്ത് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(സി) നിയന്ത്രണ നടപടികള്‍ കൊണ്ട് എത്രത്തോളംവൈദ്യുതി ഉപയോഗം കുറയ്ക്കാനായിട്ടുണ്ട്?

375

ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം

ശ്രീ. റ്റി. വി. രാജേഷ്

() സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) സോളാര്‍ വൈദ്യുതിയുടെ ഉപഭോഗം വ്യാപകമാക്കുന്നതിന് സബ്സിഡി നിരക്കില്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് നടപ്പിലാക്കുന്നത്; വിശദാംശം നല്‍കുമോ;

376

വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തികപുന:സംഘടന പദ്ധതി

ശ്രീ. തോമസ്ചാണ്ടി

,, . കെ. ശശീന്ദ്രന്‍

() വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പുന:സംഘടനയ്ക്കുള്ള പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യമുണ്ടെന്ന് കേന്ദ്ര ഊജ്ജ മന്ത്രാലയത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടോ;

(ബി) നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കുമ്പോള്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് പുതുക്കുക, വിതരണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് സാദ്ധ്യത ഉണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സ്വകാര്യവല്‍ക്കരണമെന്ന ആശങ്ക ദുരീകരിക്കുന്നതിനായി, വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായി ചര്‍ച്ച നടത്തിയതിനുശേഷമാണോ ബോര്‍ഡിന്റെ സാമ്പത്തിക പുന:സംഘടനയ്ക്കുള്ള പദ്ധതി നടപ്പിലാക്കാനുള്ള താത്പര്യം കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തെ അറിയിച്ചതെന്ന് വെളിപ്പെടുത്താമോ?

377

വൈദ്യുതി വിതരണത്തിന് സ്വകാര്യപങ്കാളിത്തം

ശ്രീ. എം. ചന്ദ്രന്‍

() കേരളത്തിലെ വൈദ്യുതി വിതരണത്തിന് സ്വകാര്യപങ്കാളിത്തം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതുസംബന്ധിച്ച് ഏതെങ്കിലും തലത്തില്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടോ;

(സി) സ്വകാര്യവത്കരണം സര്‍ക്കാരിന്റെ നയമല്ല എങ്കില്‍ കത്തയച്ചവര്‍ക്കെതിരായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

378

വൈദ്യുത മേഖലയില്‍ ഫിനാന്‍ഷ്യല്‍റീസ്ട്രക്ചറിംഗ് പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() വൈദ്യുത മേഖലയില്‍ ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിംഗ് പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതു സംബന്ധിച്ച് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടോ;

(സി) എങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണോ;

(ഡി) കേരളത്തില്‍ വി.കെ.ശുക്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() വി.കെ.ശുക്ള കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ മെട്രോ നഗരങ്ങളില്‍ വൈദ്യുതി വിതരണം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്) കേരളത്തില്‍ 2013 ഏപ്രില്‍ 1 മുതല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന നടപ്പാക്കുമോ?

379

വൈദ്യുതി ബോര്‍ഡിന്റെ പുനരുദ്ധാരണത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ പാക്കേജ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

() വൈദ്യുതി ബോര്‍ഡിന്റെ പുനരുദ്ധാരണത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ പാക്കേജ് അംഗീകരിച്ചുകൊണ്ട് ബോര്‍ഡ് കത്തു നല്‍കിയിട്ടുണ്ടോ;

(ബി) വര്‍ഷം തോറും വൈദ്യുതി ചാര്‍ജ് പുതുക്കുന്നതിനും, വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍കരിക്കുന്നതിനും, കുടിശ്ശിക പിരിക്കുന്നതിന് ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുന്നതിനും സമ്മതമാണെന്ന് പ്രസ്തുത കത്തില്‍ ബോര്‍ഡ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ; പ്രസ്തുത കത്തിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി) ഈ പാക്കേജ് കൊണ്ട് സംസ്ഥാന വൈദ്യുതി ബോര്‍ഡിനുണ്ടാകുന്ന നേട്ടം എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക പരിഹരിക്കുന്നതിന് സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുന്നതിനോട് സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

380

വൈദ്യുതിമേഖലയിലെ സാമ്പത്തികപുനരുദ്ധാരണ പാക്കേജ്

ശ്രീ. .കെ. ബാലന്‍

() സംസ്ഥാന വൈദ്യുതി ബോര്‍ഡോ, സംസ്ഥാന സര്‍ക്കാരോ വൈദ്യുതിമേഖലയിലെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് അംഗീകരിച്ചു കൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പാക്കേജില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്; ഈ നിര്‍ദ്ദേശങ്ങളോട് സര്‍ക്കാര്‍ തത്വത്തില്‍ യോജിക്കുന്നുണ്ടോ;

(സി) പ്രസ്തുത പാക്കേജിലൂടെ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങളെക്കുറിച്ചോ കോട്ടങ്ങളെക്കുറിച്ചോ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ എന്തെല്ലാമാണ്;

(ഡി) വൈദ്യുതി ഉപഭോക്താക്കളെ ഈ പാക്കേജ് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുമോ?

381

വൈദ്യുതി ബോര്‍ഡ് കമ്പനിവത്ക്കരിക്കുന്ന നടപടി

ശ്രീമതി ഇ. എസ്. ബിജിമോള്‍

() വൈദ്യുതി ബോര്‍ഡ് കമ്പനി ആക്കുന്നതുകൊണ്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്കോ, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കോ ലഭിക്കുന്ന നേട്ടങ്ങള്‍ എന്താണ് എന്ന് വ്യക്തമാക്കാമോ;

(ബി) കമ്പനിവത്ക്കരണംമൂലം വൈദ്യുതി ബോര്‍ഡിന് ഉണ്ടാകുന്ന നേട്ടം എന്താണ് എന്ന് വ്യക്തമാക്കാമോ?

382

വൈദ്യുതി ബോര്‍ഡ് വിനിയോഗിക്കുന്ന ജലസമ്പത്ത്

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, റ്റി. . അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

() സംസ്ഥാനത്തിന്റെ പൊതു വിഭവമായ ജലസമ്പത്തിന്റെ വിനിയോഗത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പങ്ക് എത്രത്തോളമാണെന്നത് കണക്കാക്കിയിട്ടുണ്ടോ;

(ബി) ഇതുപയോഗിച്ച് വൈദ്യുതി ബോര്‍ഡ് ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന വൈദ്യുതിയുടെ അളവും, അതിന് ഈടാക്കുന്ന വിലയും സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കാറുണ്ടോ; എങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കുമോ;

(സി) പൊതു വിഭവത്തിന്റെ ഉപയോഗത്തിന് പകരമായി വൈദ്യുതി ബോര്‍ഡില്‍ നിന്നും സീനറേജ് ഈടാക്കുന്നുണ്ടോ; ഇല്ലെങ്കില്‍, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആ ഇനത്തില്‍ എത്രത്തോളം ഇളവനുവദിച്ചു നല്കുന്നുണ്ട് എന്നതിന്റെ വിശദാംശം നല്കാമോ?

383

പവര്‍ ഹോളിഡേ

ശ്രീമതി. പി. അയിഷാ പോറ്റി

() സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്;

(ബി) വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ എന്തെല്ലാമാണ്;

(സി) സംസ്ഥാനത്ത് 'പവര്‍ ഹോളിഡേ' എന്ന പേരില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

384

പവര്‍ ഹോളിഡേ കേന്ദ്രപൂളില്‍ നിന്നും കൂടുതല്‍ വൈദ്യുതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കേരളത്തില്‍ 'പവര്‍ ഹോളിഡേ' പ്രഖ്യാപിക്കുന്നതിന് നീക്കമുണ്ടോ; വിശദമാക്കാമോ;

(ബി) വൈദ്യുതി സബ് സ്റേഷനുകള്‍, മാസത്തിലൊരിക്കല്‍, ഒരു ദിവസം പൂര്‍ണ്ണമായി ഓഫാക്കിയിടുന്നതിന് ബോര്‍ഡിന്റെ നിര്‍ദ്ദേശമുണ്ടോ;

(സി) ഉണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;

(ഡി) കേരളത്തിലെ ആകെ ഉല്‍പാദനവും കേന്ദ്രപൂളില്‍ നിന്നുലഭിക്കുന്നതും ചേര്‍ത്ത് എത്ര യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ശരാശരി ലഭ്യമായിട്ടുള്ളത്;

() ആകെ ലഭ്യതയും ആകെ ചെലവും തമ്മില്‍ എത്ര യൂണിറ്റിന്റെ കുറവ് നിലവിലുണ്ട്;

(എഫ്) വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍, കേന്ദ്രപൂളില്‍നിന്നും കൂടുതല്‍ വൈദ്യുതി ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നടപടിക്രമം എന്തായിയെന്ന് വിശദമാക്കാമോ?

385

വൈദ്യുതി വാങ്ങുന്നതിന് ചെലവഴിച്ച തുക

ശ്രീ. ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() കെ.എസ്..ബി. സംസ്ഥാനത്തിനു പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിനായി 2012-13 സാമ്പത്തിക വര്‍ഷം ഇതേ വരെ എത്ര രൂപ ചെലവഴിച്ചു;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയതായി എത്ര വൈദ്യുത പദ്ധതികള്‍ തുടങ്ങി; അവ ഏതൊക്കെ?

386

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന

ശ്രീ. കെ. രാധാകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ഇപ്രകാരം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കുമോ ;

(സി) മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി ചാര്‍ജ് വര്‍ദ്ധന കൂടുതലാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ പ്രസ്തുത പരാതി പരിശോധിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

387

വൈദ്യുതി നിരക്ക് വര്‍ദ്ധനവുമൂലമുളള വരുമാനം

ശ്രീ. .പി. ജയരാജന്‍

() 2011 മാര്‍ച്ചില്‍ കേരളാ സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പ്രതിമാസ ശരാശരി വരുമാനം എത്രയായിരുന്നു;

(ബി) 2012 ഡിസംബറില്‍ കേരളാ സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പ്രതിമാസ ശരാശരി വരുമാനം എത്രയായിരുന്നു;

(സി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം കേരളാ സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഘടനാപരമായ എന്തു മാറ്റമാണു നടപ്പിലാക്കിയിട്ടുളളതെന്നു വ്യക്തമാക്കുമോ;

(ഡി) ഈ ഗവണ്‍മെന്റ് വൈദ്യുതി നിരക്ക് എത്ര തവണ വര്‍ദ്ധിപ്പിച്ചുവെന്നും ഓരോ വിഭാഗത്തിലും എത്ര ശതമാനം വര്‍ദ്ധന നടപ്പിലാക്കിയെന്നും വ്യക്തമാക്കുമോ;

() വൈദ്യുതി നിരക്ക് വര്‍ദ്ധനവിലൂടെ ലഭിക്കുന്ന പ്രതിമാസ അധികവരുമാനം എത്രയെന്നു വ്യക്തമാക്കുമോ?

388

വൈദ്യുത ചാര്‍ജ് വര്‍ദ്ധന

ശ്രീ. രാജു എബ്രഹാം

() ഈ സര്‍ക്കാര്‍ അധികാരമേറ്റടുത്തശേഷം, വിവിധയിനങ്ങളിലായി കെ.എസ്..ബി. എത്ര തവണയാണ് വൈദ്യുതി ചാര്‍ജ്ജിന് വര്‍ദ്ധനവ് വരുത്തിയിട്ടുളളത്; ഏതൊക്കെ വിഭാഗങ്ങളിലായി എത്ര വീതം വര്‍ദ്ധനവാണ് വരുത്തിയിട്ടുളളത്; ബോര്‍ഡിന് ഇതുവഴി എത്ര രൂപയാണ് അധികമായി ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ വീണ്ടും താരിഫ് വര്‍ദ്ധനവിനോ വൈദ്യുതിചാര്‍ജ് വര്‍ദ്ധനവിനോ സര്‍ചാര്‍ജിനോ വേണ്ടി ബോര്‍ഡ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ടോ; എന്നു മുതല്‍ ഈ വര്‍ദ്ധനവ് വേണം എന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുളളത്; ഇതിന്റെ ആവശ്യകത എന്താണ്;

(സി) കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി ചാര്‍ജ് വാങ്ങുന്നതിന് കെ.എസ്..ബി. ക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ടോ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ദീപാലങ്കാരങ്ങള്‍ക്കോ പരസ്യ ബോര്‍ഡുകള്‍ക്കോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

() ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഈ വിലക്ക് ലംഘിക്കുന്നവരില്‍ നിന്നും വര്‍ദ്ധിച്ച നിരക്കിലൂടെ പിഴ ഈടാക്കാന്‍ കെ.എസ്..ബി. ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(എഫ്) ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

389

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. സി. ദിവാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ചാര്‍ജില്‍ എത്ര വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്; ഇതുമൂലം ഉണ്ടായ വരുമാനം എത്രയാണ്;

(ബി) നിലവില്‍ എത്ര മണിക്കൂര്‍ പവര്‍കട്ടാണുള്ളത്; ഇതുമൂലം എത്ര യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയുന്നുണ്ട് ?

390

വൈദ്യുതി നിരക്കിലും സര്‍ചാര്‍ജ്ജിലുമുള്ള വര്‍ദ്ധന

ശ്രീ..കെ. ബാലന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്രപ്രാവശ്യം വൈദ്യുതി നിരക്കും വൈദ്യുതി സര്‍ചാര്‍ജുംവര്‍ദ്ധിപ്പിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) 2013 ഏപ്രില്‍ 1 മുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനവോ,വൈദ്യുതി സര്‍ചാര്‍ജ് വര്‍ദ്ധനവോ നിര്‍ദ്ദേശിച്ച് റഗുലേറ്ററി കമ്മീഷന് ബോര്‍ഡ് അപേക്ഷ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ശതമാനം വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്;

(സി) ഇല്ലെങ്കില്‍ ഉടനെ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ടോ; എത്രശതമാനം വര്‍ദ്ധനവാണ് നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിക്കുന്നത്?

391

വൈദ്യുതി ചാര്‍ജജിനത്തില്‍ കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ള തുക

ശ്രീ. ബാബു എം. പാലിശ്ശേരി

() വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കുടിശ്ശികഖയായി 2013 ജനുവരി 31 വരെ എത്ര രൂപ പിരിഞ്ഞു കിട്ടാനുണ്ട് ;

(ബി) ഇതില്‍ സ്വാകര്യസ്ഥാപനങ്ങളും വ്യക്തികളും എത്ര രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട് ;

(സി) കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് കെ.എസ്..ബി. സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ;

(ഡി) ഈ സര്‍ക്കാര്‍ എത്ര തവണ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട് ; ഇതുപ്രകാരം ബോര്‍ഡിന് എത്ര രൂപ അധിക വരുമാനമായി ലഭിച്ചിട്ടുണ്ട് ; വിശദാംശം വ്യക്തമാക്കുമോ ?

392

വൈദ്യുതി ചാര്‍ജ് കുടിശ്ശിക

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് ഉപഭോക്താക്കളില്‍ നിന്നും പിരിഞ്ഞു കിട്ടാനുള്ള വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക എത്രയാണെന്ന് പൊതുമേഖല/സ്വകാര്യമേഖലാ വ്യവസായങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തികള്‍ എന്നിവ തിരിച്ചുള്ള കണക്ക് വെളിപ്പെടുത്താമോ ;

(ബി) കുടിശ്ശിക പിരിച്ചെടുക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിരിച്ചെടുത്ത കുടിശ്ശിക എത്രയെന്ന് അറിയിക്കാമോ ?

393

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക

ശ്രീ. . എം. ആരിഫ്

() കെ. എസ്. . ബി.യ്ക്ക് മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക എത്രയെന്ന് വകുപ്പുകള്‍ തിരിച്ച് ലഭ്യമാക്കുമോ;

(ബി) ഈ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

394

പാലക്കാട് ജില്ലയിലെ വൈദ്യുതിചാര്‍ജ്ജ് കുടിശ്ശിക

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയായി സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുക എത്ര; വിശദാംശം ലഭ്യമാക്കുമോ;

(ബി) കുടിശ്ശിക പിരിക്കുന്നതിനായി എന്തെല്ലം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

395

വന്‍കിട വ്യാവസായികാവശ്യത്തിനായി ഉപയോഗിച്ച വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക

ശ്രീ. ചിറ്റയം ഗോപകുമാര്‍

() വന്‍കിട വ്യാവസായികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച വൈദ്യുതി ചാര്‍ജ്ജിന്റെ കുടിശ്ശികയിനത്തില്‍ എത്ര തുക ഏതെല്ലാം കമ്പനികളില്‍ നിന്നും പിരിച്ചെടുക്കാനുണ്ടെന്നുള്ള പട്ടിക ലഭ്യമാക്കുമോ;

(ബി) പ്രസ്തുത കുടിശ്ശികയുമായി ബന്ധപ്പെട്ട് കോടതിയില്‍ പരിഗണനയിലിരിക്കുന്ന എത്ര കേസ്സുകളുണ്ടെന്നും അവ ഏതൊക്കെ കമ്പനികളുടേതെന്നും അറിയിക്കുമോ;

(സി) വന്‍കിട വ്യാവസായിക വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയിനത്തില്‍ എത്ര തുക ഏതൊക്കെ കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കിയെന്ന് വ്യക്തമാക്കുമോ;

(ഡി) നിലവില്‍ ഈ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്നതിന്റെ വിശദാംശം നല്‍കുമോ?

396

വൈദ്യുതി ഉപഭോഗം

ശ്രീ. .കെ.ബാലന്‍

() സംസ്ഥാനത്ത് 2013 ജനുവരിയിലെ ശരാശരി പ്രതിദിന വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റാണെന്ന് വ്യക്തമാക്കാമോ;

(ബി) ജനുവരിയിലെ ശരാശരി പ്രതിദിന വൈദ്യുതി ഉത്പാദനം എത്ര യൂണിറ്റാണ്; ഓരോ മേഖലയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നതിന്റെ അളവ് പ്രത്യേകം പ്രത്യേകം വ്യക്തമാക്കാമോ;

(സി) ജനുവരിയിലെ ശരാശരി കേന്ദ്ര വിഹിതം എത്ര യൂണിറ്റ് വൈദ്യുതിയായിരുന്നു;

(ഡി) സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം എത്ര യൂണിറ്റ് വൈദ്യുതിയാണ് കമ്മിയായിട്ടുളളത്;

() ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുളള പവര്‍കട്ട്, ലോഡ് ഷെഡിംഗ്, മറ്റ് വൈദ്യുതി നിയന്ത്രണങ്ങള്‍ എന്നിവയിലൂടെ എത്ര യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ലാഭിക്കുന്നത്;

(എഫ്) കമ്മി നികത്താന്‍ ഉയര്‍ന്ന വില നല്‍കി എത്ര യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇപ്പോള്‍ വാങ്ങുന്നത്; സ്ഥാപനങ്ങളുടെ പേരും വിലയും വിശദമാക്കുമോ?

397

ഉപഭോക്താക്കള്‍ തെറ്റായ രീതിയില്‍ വൈദ്യുതി ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബഹനാന്‍

,, ജോസഫ് വാഴക്കന്‍

() സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ തെറ്റായ രീതിയില്‍ വൈദ്യുതി ഉപയോഗിക്കുന്നത് തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദമാക്കുമോ;

(ബി) ഇങ്ങനെയുള്ള തെറ്റുകള്‍ ക്രമവല്‍ക്കരിക്കാന്‍ വൈദ്യുത ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

(സി) എന്തെല്ലാം തെറ്റായ രീതികളാണ് ഈ പദ്ധതിയിന്‍ കീഴില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) പദ്ധതി നടപ്പാക്കുന്നതെങ്ങനെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

398

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം


ശ്രീ. . കെ. ബാലന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞമ്മത് മാസറ്റര്‍

() സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം എത്രയാണ്; ഇത് എങ്ങനെയാണ് ലഭ്യമാക്കുന്നത്; വിശദമാക്കുമോ;

(ബി) ഇപ്പോഴത്തെ ശരാശരി വൈദ്യുതി വാങ്ങല്‍ ചെലവ് എത്രയാണ്; മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ വര്‍ദ്ധിച്ച വൈദ്യുതി ഉപഭോഗം നേരിടുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വൈദ്യുതി ഉപഭോഗം നിയന്ത്രിക്കേണ്ട സാഹചര്യം നിലവിലുണ്ടോ?

399

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ടി..ഡി. സമ്പ്രദായം

ശ്രീ. വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, പി. . മാധവന്‍

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ടി..ഡി. സമ്പ്രദായം സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഏതെല്ലാം ഉപഭോക്താക്കള്‍ക്കാണ് ഇത്തരം മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

400

സംസ്ഥാനത്തിന്റെ ആകെ വൈദ്യുതി ഉപഭോഗം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് ഇപ്പോള്‍ ആകെ വൈദ്യുതി ഉപഭോഗം എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നതെത്രയെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നതെത്രയെന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?

<<back

  next page>>

                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.