UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

728

സമഗ്ര ആരോഗ്യനയം

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, സി. പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

() സംസ്ഥാനത്ത് ഒരു സമഗ്ര ആരോഗ്യനയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി) സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും 'ഹെല്‍ത്ത് കാര്‍ഡ്' ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ സമഗ്ര ആരോഗ്യ നയത്തില്‍ ഉള്‍പ്പെടുത്തുമോ ;

(സി) പ്രസ്തുത നയം രൂപീകരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

729

മരുന്നുകളുടെ ഗുണനിലവാരം

ശ്രീ. വര്‍ക്കല കഹാര്‍

() സര്‍ക്കാര്‍ ആശുപത്രിവഴി നല്‍കുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നുകള്‍ക്ക് ദ്വിതല പരിശോധന നടത്തണമെന്ന ചട്ടം കൃത്യമായി പാലിക്കുന്നു എന്ന് വിലയിരുത്താന്‍ ആരോഗ്യവകുപ്പിനുകീഴില്‍ നിലവില്‍ സംവിധാനമുണ്ടോ;

(സി) മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?

730

മരുന്നുകളുടെ ഗുണനിലവാരം

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() സംസ്ഥാനത്ത് വിറ്റഴിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന്, നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) നിലവില്‍ വിറ്റഴിക്കുന്ന ആകെ മരുന്നിന്റെ എത്ര ശതമാനം സാമ്പിള്‍ എടുത്ത് പരിശോധിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത നടപടി ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് പര്യാപ്തമാണോ;

(ഡി) പരിശോധിക്കുന്നതിനുള്ള സാമ്പിള്‍ മരുന്നുകള്‍, പണം നല്‍കി വാങ്ങുന്നത് കൊണ്ട് ഉയര്‍ന്ന വിലയുള്ള മരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിക്കുവാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുമോ;

() ഇത്തരം പരിശോധന നടത്തുന്നതിനുള്ള ലാബ് ഇപ്പോള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്; പുതുതായി എവിടെയെല്ലാം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ട്;

(എഫ്) സംസ്ഥാനത്ത് വിപണിയിലിറങ്ങുന്ന മരുന്നുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ?

731

ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍

ശ്രീ. . . അസീസ്

() ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വ്യാപകമാകുന്നത് കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ എന്തൊക്കെ കര്‍ശന നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

732

സൌജന്യ ജനറിക് മരുന്നുവിതരണം

ശ്രീ. കെ. മുരളീധരന്‍

,, ബെന്നി ബെഹനാന്‍

,, പി.. മാധവന്‍

,, കെ. ശിവദാസന്‍ നായര്‍

() സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറിക് മരുന്നുകള്‍, സൌജന്യമായി നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ജനറിക് മരുന്നുകള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇത്തരം മരുന്നുകള്‍ ഏതെല്ലാം തരം ആശുപത്രികളിലാണ് നല്‍കുന്നത്; വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും വ്യാപിപ്പിക്കാന്‍ നടപടി എടുക്കുമോ;

( ) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ആവശ്യമായ ധനസഹായം നല്‍കാന്‍ നടപടി എടുക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

733

നശിപ്പിക്കപ്പെട്ട മരുന്നുകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

() സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റേറ്റ് ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച മരുന്നുകള്‍ നശിപ്പിച്ചു കളയുവാന്‍ ഇടയായിട്ടുണ്ടോ; എങ്കില്‍ അതിലേയ്ക്ക് നയിച്ച സാഹചര്യങ്ങള്‍ വ്യക്തമാക്കാമോ;

(ബി) എത്ര രൂപയുടെ മരുന്നുകള്‍ നശിപ്പിച്ചു എന്ന് വെളിപ്പെടുത്താമോ;

(സി) ഈ നഷ്ടം ആരില്‍ നിന്ന് ഈടാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് ?

734

ജീവിതശൈലീ രോഗങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, ഷാഫി പറമ്പില്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

() ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സൌജന്യമായി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇത്തരം മരുന്നുകള്‍ ഏതെല്ലാം ആരോഗ്യകേന്ദ്രങ്ങള്‍ വഴിയാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം രോഗങ്ങള്‍ക്കാണ് മരുന്നുകള്‍ സൌജന്യമായി നല്‍കുന്നത്;

(ഡി) ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് മരുന്നുകള്‍ സൌജന്യമായി നല്‍കുന്നത്?

735

മരുന്നു പരീക്ഷണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

'' കെ. എന്‍. . ഖാദര്‍

'' കെ. മുഹമ്മദുണ്ണിഹാജി

() അനധികൃത മരുന്നു പരീക്ഷണം മരണങ്ങള്‍ക്കിടയാക്കുന്നു എന്നും, അത് തടയണമെന്നുള്ള ബഹു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മരുന്നു പരീക്ഷണം നടക്കുന്നുണ്ടോ; ഇതു സംബന്ധിച്ച് ഏതെങ്കിലും സംസ്ഥാന ഏജന്‍സി വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍, വിശദവിവരം നല്‍കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് അനുമതിയോടെയുള്ള മരുന്നു പരീക്ഷണം നടന്നിരുന്നോ; എങ്കില്‍, അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ?

736

ഔഷധവ്യാപാര ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍

ശ്രീ. ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

,, ആര്‍ സെല്‍വരാജ്

,, ലൂഡി ലൂയിസ്

() ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ഔഷധ വ്യാപാര ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതു കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഈ സംവിധാനം വഴി എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി) ലൈസന്‍സില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ എന്തെല്ലാം സംവിധാനം ഒരുക്കിയിട്ടുണ്ട്?

737

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ.കെ.മുരളീധരന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

() പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി) എവിടെയൊക്കെയാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇവയുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഇവ തുടങ്ങുന്നതിനുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ?

738

സര്‍ക്കാര്‍ നിയന്ത്രിത മരുന്നു വില്പനശാലകളുടെ പ്രവര്‍ത്തനം

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

() സര്‍ക്കാര്‍ നിയന്ത്രിത മരുന്ന് വില്പന ശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; ഇവയുടെ സേവനം എത്രത്തോളം ജനങ്ങള്‍ക്ക് ആശ്വാസകരമാണ്; വിശദാംശങ്ങള്‍ നല്കുമോ ;

(ബി) പ്രസ്തുത മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്താന്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ;

(സി) സ്വകാര്യ മരുന്ന വില്പന ശാലകള്‍ ലാഭേച്ഛ മാത്രം മുന്‍നിര്‍ത്തി ഗര്‍ഭഛിദ്രത്തിനടക്കമുള്ള മരുന്നുകള്‍ ഒരു മാനദണ്ഡവുമില്ലാതെ യഥേഷ്ടം വിലപന നടത്തുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) സമൂഹത്തിന് നാശം വിതക്കുന്ന മരുന്നു വില്പന ശാലകളുടെ ഇപ്രകാരമുള്ള അനാരോഗ്യ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ ?

739

കാന്‍സര്‍ ചികില്‍സാസഹായം

ശ്രീ. സി. എഫ്. തോമസ്

'' റ്റി.യു. കുരുവിള

'' തോമസ് ഉണ്ണിയാടന്‍

'' മോന്‍സ് ജോസഫ്

() കാന്‍സര്‍ രോഗികള്‍ക്ക് ചികില്‍സക്ക് ഉള്‍പ്പടെ വലിയ തുക ചെലവാകുന്ന സാഹചര്യം പരിഗണിച്ച് ഇവര്‍ക്ക് നല്‍കുന്ന പ്രതിമാസ സാമ്പത്തിക സഹായം കുറഞ്ഞത് ഭ5000/(അയ്യായിരം രൂപ) എങ്കിലും ആയി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) കാന്‍സര്‍ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഔഷധങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

740

കാന്‍സര്‍ രോഗ ബാധിതര്‍

ശ്രീ. എം.. വാഹീദ്

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി. സതീശന്‍

() കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ ഉയര്‍ന്ന തോതില്‍ വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന് കാരണം എന്താണെന്നതു സംബന്ധിച്ച് വിശദമായ പഠനം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) കാന്‍സര്‍ രോഗം വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനായി എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എന്തെല്ലാം പ്രചാരണ പരിപാടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തമാക്കുമോ :

(ഡി) ഇത് ഫലപ്രദമായോ, ഇല്ലയോ എന്നതു സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

741

ബില്ലുകള്‍ നല്‍കാതെയുള്ള അനധികൃത മരുന്ന് വില്പന

ശ്രീമതി.കെ.എസ്. സലീഖ

() സംസ്ഥാനത്ത് മരുന്നുകടകള്‍ ബില്ലുകള്‍ നല്‍കാതെ ഗര്‍ഭഛിദ്രമരുന്നുകള്‍ കച്ചവടം നടത്തി സര്‍ക്കാരിന് നികുതി നല്‍കാതെ, ജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നതും, ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ അനധികൃത മരുന്നുകള്‍ വില്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗര്‍ഭഛിദ്രം നടത്തുന്നതിന് കര്‍ശന നിയമമുള്ള സംസ്ഥാനത്ത്, ഡോക്ടര്‍മാര്‍ അറിയാതെ മരുന്നുകടകള്‍ ബില്ലുകള്‍ പോലും നല്‍കാതെ കോടിക്കണക്കിന് രൂപയുടെ ഗര്‍ഭഛിദ്ര മരുന്നു കച്ചവടം നടത്തുന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പ്രസ്തുത മരുന്നു കമ്പനി റെപ്രസന്റേറ്റീവ്മാരെയും മരുന്നുകച്ചവടക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന്, വേണ്ട ശിക്ഷ ലഭ്യമാക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) ഡോക്ടര്‍മാരുടെ കുറിപ്പിന്‍മേല്‍ വില്ക്കാനും, കുറിപ്പും ബില്ലും കടയില്‍ സൂക്ഷിക്കാനും നിബന്ധനയുള്ള ‘ഷെഡ്യൂള്‍ എച്ച്’-ല്‍പ്പെട്ട ഗര്‍ഭഛിദ്ര മരുന്നുകള്‍ അനധികൃതമായി ഏതെല്ലാം മരുന്നുകടകള്‍ വിറ്റിറ്റുണ്ട് എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഷെഡ്യൂള്‍ എച്ച്’ വിഭാഗത്തിലെ ഏതെല്ലാം മരുന്നുകള്‍ സംസ്ഥാനത്ത് വില്‍ക്കുന്നുവെന്നും ഏതെല്ലാം കമ്പനികളാണ് സംസ്ഥാനത്ത് വിതരണക്കാരെന്നതും സംബന്ധിച്ച് നടപ്പു വര്‍ഷം എന്തെല്ലാം പരിശോധനകള്‍ നടത്തിയിട്ടുണ്ട്;

() ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളുടെ വിപണനത്തിലൂടെ കോടികളുടെ അഴിമതി, ഉപയോഗത്തിലൂടെ ഉണ്ടാകാവുന്ന ജീവഹാനി എന്നിവ സംബന്ധിച്ച് ഒരു വിശദമായ അന്വേഷണം നടത്താനും അതുവഴി ഇത് തടയാനും എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(എഫ്) സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പല ജില്ലകളിലും പെണ്‍ശിശു നിരക്ക് കുറയാന്‍ കാരണം എന്തെന്ന് പരിശോധനയ്ക്ക് വിധേയമാക്കുമോ ?

742

ഗര്‍ഭഛിദ്ര മരുന്നുകളുടെ അനധികൃത വില്പന

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() സംസ്ഥാനത്ത് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ ഗര്‍ഭഛിദ്ര മരുന്ന് അനധികൃതമായി വിറ്റഴിക്കുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി) ഈ മരുന്നു വില്പന കണ്ടെത്തി തടയുന്നതിന് ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വെളിപ്പെടുത്താമോ;

(ഡി) സംസ്ഥാനത്ത് പെണ്‍ശിശു ജനന നിരക്ക് കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍, ഇതിന്റെ കാരണങ്ങള്‍ വിശദീകരിക്കാമോ ?

743

ആരോഗ്യവകുപ്പിന് പദ്ധതിയേതര ചെലവുകള്‍ക്കായി അനുവദിച്ച തുക

ശ്രീ. എസ്. രാജേന്ദ്രന്‍

2011-2012 സാമ്പത്തിക വര്‍ഷം ആരോഗ്യ വകുപ്പിന് ശമ്പളം ഒഴികെയുള്ള പദ്ധതിയേതര ചെലവുകള്‍ക്കായി എത്ര തുകയാണ് അനുവദിച്ചതെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

744

പകര്‍ച്ചപ്പനി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. രാജു

,, ചിറ്റയം ഗോപകുമാര്‍

,, പി. തിലോത്തമന്‍

() സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ച എത്ര സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഏതെല്ലാം സ്ഥലങ്ങളാണവ;

(ബി) പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുളള പ്രദേശങ്ങള്‍ കണ്ടെത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍, എവിടെയെല്ലാം; എന്തൊക്ക പ്രവര്‍ത്തനങ്ങളാണ് നടത്തിയത്;

(സി) സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ എത്ര പേര്‍ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; പകര്‍ച്ചപ്പനിമൂലം എത്രപേര്‍ മരണപ്പെട്ടിട്ടുണ്ട്;

(ഡി) പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചിട്ടുളള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റാഫ്, നേഴ്സുമാര്‍, മരുന്ന് തുടങ്ങിയവയെല്ലാം അധികമായി അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

745

സ്ക്രബ് ടൈഫസ് പനി

ശ്രീ. എം. പി. വിന്‍സെന്റ്

() കേരളത്തില്‍ സ്ക്രബ് ടൈഫസ് പനി മൂലം എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്;

(ബി) ഇത് നിയന്ത്രിക്കുവാനും ബോധവല്‍ക്കരണം നടത്തുവാനും എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്?

746

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവം

ശ്രീ. കെ. എന്‍. . ഖാദര്‍

() സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) പി.എസ്.സി. വഴി ഇന്റര്‍വ്യു കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികളെ പ്രസ്തുത ഒഴിവുകളിലേക്ക് ഉടന്‍ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമോ ;

(ഡി) പ്രസ്തുത ഉദ്യോഗാര്‍ത്ഥികളെ എന്ന് നിയമിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് ?

747

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

(ബി) ഈ ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഡോക്ടര്‍മാരെ നിയമിച്ചെന്ന് വ്യക്തമാക്കാമോ ?

748

ആദിവാസി മേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം

ശ്രീ. വര്‍ക്കല കഹാര്‍

() ആരോഗ്യ മേഖലയില്‍, പ്രത്യേകിച്ചും ആദിവാസി മേഖലയില്‍ ഡോക്ടര്‍മാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അലവന്‍സ് പ്രഖ്യാപിച്ചിട്ടും ആവശ്യത്തിനു ഡോക്ടര്‍മാരെ ലഭിക്കാത്തത് പരിശോധിച്ചിട്ടുണ്ടോ;

(സി) എങ്കില്‍, ഇത്തരം മേഖലകളില്‍ യോഗ്യരായ നേഴ്സുമാരെ, നേഴ്സിംഗ് പ്രാക്ടീഷണര്‍മാരായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

749

ഭക്ഷ്യ സുരക്ഷാ നിയമം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, ബെന്നി ബെഹനാന്‍

() ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി) വിവിധ സര്‍ക്കാര്‍ ലാബുകള്‍ എന്‍..ബി.എല്‍ അക്രഡിറ്റേഷന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതുമായി ബന്ധപ്പെട്ട കേസ്സുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അഡ്ജുഡിക്കേഷന്‍ ഓഫീസര്‍മാരെ നിയമിക്കുവാനും ഫുഡ് സെഫ്റ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ സ്ഥാപിക്കുവാനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

750

ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, സാജു പോള്‍

() ആഹാരപദാര്‍ത്ഥങ്ങള്‍ കച്ചവടം ചെയ്യുന്നവരെല്ലാം ഭക്ഷ്യസുരക്ഷാനിയമ പ്രകാരം രജിസ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇതുവരെ എത്ര ശതമാനം കച്ചവടക്കാര്‍ രജിസ്റര്‍ ചെയ്തതായിട്ടാണ് കണക്കാക്കുന്നത്;

(ബി) രജിസ്റര്‍ ചെയ്യാതെ ആഹാര പദാര്‍ത്ഥങ്ങള്‍ വിപണനം നടത്തുന്നവര്‍ക്കെതിരെ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നറിയിക്കാമോ;

(സി) ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയ 2198 സ്ഥാപനങ്ങളില്‍ 59% വും നിലവാരമില്ലാത്തവയായിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദാംശം നല്‍കാമോ;

(ഡി) നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളെ നോട്ടീസ് കൂടാതെ അടപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ /പീനല്‍ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശം നടപ്പിലാക്കിയിട്ടുണ്ടോ;

() പരിശോധനയെ തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങളെല്ലാം മള്‍ട്ടി ഡിസിപ്ളിനറി കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷമാണോ തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കുമോ?

751

ശബരിമല മാസ്റര്‍ പ്ളാന്‍’

ശ്രീ.കെ. ശിവദാസന്‍ നായര്‍

,, പി.സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

() ശബരിമല മാസ്റര്‍ പ്ളാന്‍’ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശബരിമലയില്‍ ഏതൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കഴിഞ്ഞ മണ്ഡലകാല തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടായിരുന്നു; വിശദമാക്കുമോ;

(ഡി) തീര്‍ത്ഥാടനകാലത്തെ സുരക്ഷ ഉറപ്പാക്കുന്നതിന്, ‘സേഫ്റ്റി മാന്വല്‍’ പ്രാവര്‍ത്തികമാക്കുന്ന കാര്യം പരിഗണിക്കുമോ ?

752

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോരിറ്റി

ശ്രീമതി പി. അയിഷാപോറ്റി

() തസ്തികമാറ്റം വഴി ആരോഗ്യവകുപ്പില്‍ നിയമിതരായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) 2001,2003 കാലയളവില്‍ പ്രൊമോഷന്‍ ലഭിക്കേണ്ടതായ സര്‍വ്വീസിലുള്ളതും യോഗ്യത നേടിയവരുമായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ക്ക് ഒഴിവില്ല എന്ന കാരണം പറഞ്ഞ് പ്രൊമോഷന്‍ നല്‍കാതിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത കാലയളവില്‍ വിവിധ ജില്ലാ മെഡിക്കല്‍ ആഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ പ്രകാരം പ്രസ്തുത തസ്തികയില്‍ എത്രപേര്‍ പി.എസ്.സി വഴി നിയമനം നേടിയിട്ടുണ്ട്.

753

ഫാര്‍മസിസ്റ് തസ്തികകള്‍

ശ്രീ. രാജു എബ്രഹാം

() ആരോഗ്യ വകുപ്പില്‍ ഡി.എച്ച്.എസിനു കീഴിലെ ആശുപത്രികളില്‍ ഫാര്‍മസിസ്റുകളുടെ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്, ഏതു വര്‍ഷത്തെ സ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് എന്ന് വ്യക്തമാക്കാമോ;

(ബി) ഇപ്പോള്‍ ഡി.എച്ച്.എസിനു കീഴിലെ ആശുപത്രികളില്‍ പി.എച്ച്.സി, സി.എച്ച്.സി, റ്റി.എച്ച്.ക്യു ഹോസ്പിറ്റലുകള്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍, ജനറല്‍ ആശുപത്രി, സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ ഓരോ സ്ഥലങ്ങളിലും വേണ്ട ഫാര്‍മസിസ്റുകളുടെ എണ്ണം എത്ര വീതം എന്ന് വ്യക്തമാക്കാമോ; ഇവിടങ്ങളില്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് എത്ര;

(സി) ഡി.എച്ച്.എസില്‍ നിന്നും പുതിയതായി തസ്തിക അനുവദിക്കുന്നതിനായി നല്‍കിയ പ്രൊപ്പോസലില്‍ ഫാര്‍മസിസ്റ് തസ്തിക മാത്രം അനുവദിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി) .പി ഉള്ള ആശുപത്രികളിലെല്ലാം, കുറഞ്ഞത് മൂന്ന് ഫാര്‍മസിസ്റ് തസ്തിക എങ്കിലും അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ ?

754

ജെ.പി.എച്ച്.എന്‍. തസ്തിക

ശ്ര്രീ. മോന്‍സ്ജോസഫ്

() സംസ്ഥാനത്ത് ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് മാരുടെ എത്ര തസ്തികകള്‍ ഈ സാമ്പത്തിക വര്‍ഷം അധികം സൃഷ്ടിച്ചു;

(ബി) ജനസംഖ്യാനുപാതികമായി ജെ.പി.എച്ച്.എന്‍. തസ്തിക പുനര്‍നിര്‍ണ്ണയം നടത്തിയിട്ടുണ്ടോ; എങ്കില്‍ സംസ്ഥാനത്ത് എന്‍ട്രി കേഡറില്‍ ജെ.പി.എച്ച്.എന്‍. മാരുടെ തസ്തികയില്‍ കുറവ് ഉണ്ടായിട്ടുണ്ടോ; ആലപ്പുഴ ജില്ലയില്‍ എത്ര എന്‍ട്രി കേഡര്‍ തസ്തികകളുടെ കുറവ് ഉണ്ടായിട്ടുണ്ട്;

(സി) ആലപ്പുഴ ജില്ലയില്‍ 2009 ല്‍ നിലവില്‍ വന്ന ജെ.പി.എച്ച്.എന്‍. റാങ്ക് ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചു; എത്ര ഒഴിവുകള്‍ നിലവിലുണ്ട്; ഇവ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഈ റാങ്ക് ലിസ്റിന്റെ കാലാവധി എന്നാണ് അവസാനിക്കുന്നത്?

755

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. എം.. ബേബി

ശ്രീമതി പി. അയിഷാ പോറ്റി

ഡോ. കെ.ടി. ജലീല്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുറവു പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍സ്വീകരിച്ചിട്ടുണ്ടോ;

(സി) രോഗം മാറിയവരുടെ പുനരധിവാസത്തിനായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ഡി) മോണിറ്ററിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ ?

756

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പരിപാലനം

ഡോ. കെ.ടി.ജലീല്‍

() സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളുടെ പരിപാലന ത്തിനും സംരക്ഷണത്തിനും ആശുപത്രി അധികൃതരും ഭരണാധികാരികളും കുറ്റകരമായ വീഴ്ച വരുത്തുന്നതായി നിയമസഭാ എസ്റിമേറ്റ് കമ്മിറ്റിയുടെ വിലയിരുത്തല്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ആവശ്യമായ മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി അതു നടപ്പാക്കാനുളള ഫണ്ട് ബഡ്ജറ്റില്‍ വകയിരുത്തുണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയിട്ടുണ്ടോ;വിശദാംശം നല്‍കുമോ?

757

മാനസിക രോഗികളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം

ശ്രീ. . എം. ആരിഫ്

() മാനസികാരോഗ്യ രംഗത്ത് ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കുന്നതിനും, കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനുമായി സര്‍വ്വീസിലുള്ളവര്‍ക്ക് സൈക്യാട്രിയില്‍ പി.ജി. ചെയ്യുന്നതിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശ നടപ്പിലാക്കിയോ; എങ്കില്‍ വിശദമാക്കുമോ;

(ബി) മാനസിക രോഗികളെ പരിചരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായം എത്രയാണ്; ഇത് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

758

കൊല്ലം ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മാനസികാരോഗ്യ കേന്ദ്ര

ശ്രീ. പി.കെ. ഗുരുദാസന്‍

() മെന്റലി റിട്ടാര്‍ഡഡ് ആയവര്‍ക്കു വേണ്ടി കൊല്ലം ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രം സ്ഥാപിക്കുമെന്ന 2012-13 ലെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ അത് എന്നത്തേയ്ക്കു ആരംഭിക്കുമെന്നറിയിക്കുമോ?

759

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള തരിശുഭൂമിയില്‍ അഞ്ച് സെന്റ് സ്ഥലത്ത് അംഗന്‍വാടി നിര്‍മ്മിക്കുന്നതിനുള്ള അനുവാദത്തിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

760

ഹെല്‍ത്ത് ക്ളിനിക്കുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

വലിയ സര്‍ക്കാര്‍ സമുച്ചയങ്ങളില്‍ പല സ്ഥലത്തും ഹെല്‍ത്ത് ക്ളിനിക്കുകള്‍ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

761

പാലിയേറ്റീവ് കെയറില്‍ കഴിയുന്ന കാന്‍സര്‍രോഗികള്‍

ശ്രീ. എസ്. ശര്‍മ്മ

() സംസ്ഥാനത്ത് കാന്‍സര്‍രോഗം പിടിപെട്ട് പാലിയേറ്റീവ് കെയറില്‍ കഴിയുന്ന രോഗികള്‍ എത്രയാണെന്ന കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികളില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് വീടുകളിലും മറ്റും ചികിത്സ തുടരുന്ന കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് എത്തിക്കാന്‍ നിലവില്‍ എന്തെങ്കിലും സംവിധാനമുണ്ടോ; വിശദമാക്കുമോ;

(സി) കാന്‍സര്‍ രോഗ ബാധിതരുടെയും ഇതുമൂലം മരണപ്പെട്ടവരുടെയും കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ലഭ്യമാണോ; ജില്ല തിരിച്ച് വെളിപ്പെടുത്തുമോ ?

762

പെയിന്‍ & പാലിയേറ്റീവ് കെയര്‍ പോളിസി

ശ്രീ. . പി. ജയരാജന്‍

() സംസ്ഥാനത്ത് പെയിന്‍ & പാലിയേറ്റീവ് കെയര്‍ പോളിസി നടപ്പിലാക്കിയിട്ടുണ്ടോയെന്നും എന്നു മുതലാണ് നടപ്പിലാക്കിയതെന്നും വ്യക്തമാക്കുമോ;

(ബി) പെയിന്‍ & പാലിയേറ്റീവ് കെയര്‍ പോളിസിയുടെ നയരേഖയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അത് സംബന്ധിച്ച ഉത്തരവുകളും ലഭ്യമാക്കുമോ;

(സി) ഇതനുസരിച്ച് സംസ്ഥാനത്ത് ഏതെല്ലാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലുമാണ് പെയിന്‍ & പാലിയേറ്റീവ് ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്തെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ പെയിന്‍ & പാലിയേറ്റീവ് മെഡിസിന്‍ വകുപ്പ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

() ഏറ്റവും നല്ല നിലയില്‍ പെയിന്‍ & പാലിയേറ്റീവ് ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പെയിന്‍ & പാലിയേറ്റീവ് വിഭാഗം രൂപീകരിക്കുവാനും പെയിന്‍ & പാലിയേറ്റീവ് വാര്‍ഡുകള്‍ തുറക്കുവാനും നടപടി സ്വീകരിക്കുമോ;

(എഫ്) പെയിന്‍ & പാലിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളാണ് ഇപ്പോള്‍ നിര്‍ദ്ധന രോഗികള്‍ക്കാവശ്യമായ ജീവന്‍രക്ഷാമരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്യുന്നതെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) അര്‍ബുദരോഗ ചികിത്സ നടത്തി പാലിയേറ്റീവ് കെയര്‍ ആവശ്യമായ രോഗികള്‍ക്ക് മോര്‍ഫിന്‍ അടക്കമുള്ള വേദന സംഹാരി മരുന്നുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍വഴി വിതരണം ചെയ്യുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്) എങ്കില്‍ ഇത്തരം വേദന സംഹാരി മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലെ പെയിന്‍ & പാലിയേറ്റീവ് ക്ളീനിക്കുകളിലും രജിസ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

763

മലബാര്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന കാന്‍സര്‍ രോഗം

ശ്രീ. . കെ. വിജയന്‍

() മലബാര്‍ മേഖലയില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(സി) മലബാര്‍ കാന്‍സര്‍ സെന്റര്‍ വഴി കാന്‍സര്‍ നിയന്തിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

764

ആശുപത്രികളിലെ അണുബാധ

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷന്‍ തിയേറ്ററുകളിലും അണുബാധയുടെ തോത് വര്‍ദ്ധിക്കുന്നതുകാരണം രോഗികള്‍ മരണ മടയുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഓപ്പറേഷന്‍ തിയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളും അണുവിമുക്തമായി സൂക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് രോഗികളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തുവാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ?

765

ആരോഗ്യ വകുപ്പില്‍ പാരാമെഡിക്കല്‍ കൌണ്‍സില്‍

ശ്രീ. ആര്‍. രാജേഷ്

ആരോഗ്യ വകുപ്പില്‍ പാരാമെഡിക്കല്‍ കൌണ്‍സില്‍ തുടങ്ങുന്നതിനായി 2011-2012ലെ ബഡ്ജറ്റില്‍ പദ്ധതിയിനത്തില്‍ എത്ര തുക നീക്കിവച്ചിരുന്നുവെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

766

മനുഷ്യശരീരാവയവങ്ങളുടെ മാറ്റിവയ്ക്കല്‍ കേന്ദ്രം

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിവിധ മനുഷ്യശരീരാവയവങ്ങുടെ മാറ്റി വയ്ക്കല്‍ കേന്ദ്രം (മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്റിംഗ് സെന്റര്‍) തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിനായി എത്ര കോടി രൂപയുടെ മുതല്‍ മടക്കാണ് പ്രതീക്ഷിക്കുന്നത്; ആയതിലേയ്ക്ക് എത്ര തുക ഇപ്പോള്‍ മാറ്റിവച്ചു;

(സി) പ്രസ്തുത കേന്ദ്രം എവിടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) പ്രസ്തുത കേന്ദ്രത്തിന് ആവശ്യമായ അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എത്രവീതമുണ്ടാകണമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;

() പ്രസ്തുത കേന്ദ്രം തുടങ്ങുന്നതിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് എന്തെങ്കിലും നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് നല്‍കിയിട്ടുണ്ടോ;

(എഫ്) പ്രസ്തുത കേന്ദ്രം തുടങ്ങാനായി കേന്ദ്ര ഫണ്ട് പ്രതീക്ഷിക്കുന്നുവോ; കൂടാതെ 12-ാം പഞ്ചവത്സര പദ്ധതിയില്‍ അവയവമാറ്റ ചികിത്സാരംഗത്തെ ഉന്നമനം ലക്ഷ്യമിട്ട് പ്രഖ്യാപനം വരാന്‍ സാധ്യതയുള്ളതായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ജി) അവയവദാനമാറ്റ ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണമായ നമ്മുടെ സംസ്ഥാനത്ത് നിയമത്തില്‍ സമൂലമാറ്റം വരുത്തി വ്യവസ്ഥകള്‍ ഉദാരമാക്കി മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്റിംഗ് സെന്റര്‍ അടിയന്തിരമായിതുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?

767

സ്കൂള്‍ ഹെല്‍ത്ത് പ്രോജക്ട്

ശ്രീ. എം.ഹംസ

() സ്കൂള്‍ ഹെല്‍ത്ത് പ്രോജക്ട് സംസ്ഥാനത്തെ എല്ലാ സ്കൂളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനായി എത്ര തുക അനുവദിച്ചു എന്ന് വെളിപ്പെടുത്താമോ;

(ബി) സ്കൂള്‍ ഹെല്‍ത്ത് പ്രോജക്ട് നടപ്പിലാക്കുന്നതിനായി ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; പ്രസ്തുത ഏജന്‍സി ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി എന്ന് വ്യക്തമാക്കാമോ;

(സി) സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; നിലവില്‍ സംസ്ഥാനത്തെ ഏതെങ്കിലും അസംബ്ളി മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

768

അസിസ്റന്റ് സര്‍ജന്‍മാരുടെ റാങ്ക്ലിസ്റില്‍ നിന്നുള്ള നിയമനം

ശ്രീ. റ്റി. വി. രാജേഷ്

() 2011,ജനുവരിയില്‍ നിലവില്‍വന്ന അസിസ്റന്റ് സര്‍ജന്‍മാരുടെ റാങ്ക്ലിസ്റില്‍ നിന്നും എത്ര ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചു; പ്രസ്തുത ലിസ്റിലെ എല്ലാവര്‍ക്കും നിയമനം നല്‍കാനുള്ള നടപടി സ്വീകരിക്കുമോ;

(ബി) പി.എസ്.സി. റാങ്ക്ലിസ്റ് നിലനില്‍ക്കെ ഇന്റര്‍വ്യൂ മാത്രം നടത്തി പുതിയ റാങ്ക്ലിസ്റ് തയ്യാറാക്കുന്നത് നിലവിലെ ലിസ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം തടസ്സപ്പെടുന്നതിന് കാരണമാകില്ലേ; വിശദാംശങ്ങള്‍ നല്‍കുമോ?

<back

  next page>>

                                                                                                                   

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.