UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

769

എസ്. കെ. മിത്തല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. ജെയിംസ് മാത്യു

() ബഹു. സുപ്രീംകോടതി നിയോഗിച്ച എസ്. കെ. മിത്തല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പ്രകാരം നമ്മുടെനാട്ടിലെ കടകളില്‍ അറപ്പുളവാക്കുന്ന രീതിയില്‍ ഇറച്ചി, വില്പനക്കായി പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഷവര്‍മ പോലുള്ള ആഹാര സാധനങ്ങള്‍ വൃത്തിഹീനമായ തരത്തില്‍ വില്പനയ്ക്ക് പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ.

770

സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികള്‍ക്ക് നിയമാനുസൃത പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ യോഗ്യതകള്‍ എന്തൊക്കെയാണ്;

(ബി) സ്വകാര്യ ലബോറട്ടറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് കൊടുക്കുന്നത് ആരാണ്;

(സി) ഒരേ ടെസ്റ്, വിവിധ സ്വകാര്യ ലാബുകളില്‍ നടത്തുമ്പോള്‍ റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) സ്വകാര്യ ലാബുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും, കാര്യക്ഷമമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

771

സര്‍ക്കാര്‍ ലബോറട്ടറികള്‍

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാനത്ത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് എത്ര സര്‍ക്കാര്‍ ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാമോ; സര്‍ക്കാര്‍ ആശുപത്രികളില്‍ അല്ലാതെ പുറത്ത് എത്ര ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;

(ബി) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലബോറട്ടറികള്‍ സംസ്ഥാനത്ത് എത്രയുണ്ടെന്ന് പറയാമോ; ഇവിടങ്ങളിലെല്ലാം യോഗ്യത നേടിയ ടെക്നീഷ്യന്‍മാരാണോ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി) സ്വകാര്യ ലബോറട്ടറികളില്‍ വിവിധ പരിശോധനകള്‍ക്ക് എത്തുന്ന രോഗികളില്‍നിന്നും ഓരോ ടെസ്റുകള്‍ക്കും ഈടാക്കുന്ന ഫീസ് എത്രയായിരിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ഡി) പല ലബോറട്ടറികളിലും അന്യായമായ വലിയ തുകകളാണ് പരിശോധനാഫീസായി രോഗികളില്‍നിന്നും ഈടാക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഈ മേഖലയിലെ പരിശോധനാഫീസുകളില്‍ നിയന്ത്രണം ഉണ്ടാക്കുവാനും അമിതചാര്‍ജ് ഈടാക്കുന്ന ലബോറട്ടറികളുടെ ലൈസന്‍സ് പിന്‍വലിക്കാനും നടപടി സ്വീകരിക്കുമോ;

(എഫ്) ലാബുകളുടെ മേല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം വിവിധ ആവശ്യങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ജി) ഇതിന്റെ പേരില്‍ ലബോറട്ടറികള്‍ രോഗികളില്‍നിന്നും കൂടുതല്‍ ഫീസ് ഈടാക്കുന്നുണ്ടോ?

772

സീ മാറ്റിലെ രജിസ്ട്രാര്‍ നിയമനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനു കീഴിലുള്ള സീമാറ്റില്‍ (ടകങഋഠ) രജിസ്ട്രാര്‍, അക്കൌണ്ട്സ് ഓഫീസര്‍ തസ്തികകള്‍ നിലവിലുണ്ടോ;

(ബി) ഈ തസ്തികകളില്‍ ഇപ്പോള്‍ ആരെല്ലാമാണ് സേവനമനുഷ്ഠിക്കുന്നതെന്നും അവരുടെ സേവന വേതന വ്യവസ്ഥകള്‍ എന്തെന്നും വിശദമാക്കാമോ;

(സി) രജിസ്ട്രാര്‍ നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ഡി) രജിസ്ട്രാര്‍ തസ്തികയില്‍ ഏതെങ്കിലും വ്യക്തിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സീ മാറ്റ് ചെയര്‍മാന്‍ കൂടിയായ വകുപ്പുമന്ത്രി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നുവോ;

() എങ്കില്‍ ആ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

773

സീമാറ്റിലെ തസ്തികകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാന ആരോഗ്യ വകുപ്പിനുകീഴിലുള്ള സീമാറ്റില്‍ രജിസ്ട്രാര്‍ തസ്തികയും അക്കൌണ്ട്സ് ഓഫീസര്‍ തസ്തികയും ആവശ്യമില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടോ;

(ബി) ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) സീമാറ്റില്‍ എന്നാണ് രജിസ്ട്രാര്‍, അക്കൌണ്ട്സ് ഓഫീസര്‍ തസ്തിക സൃഷ്ടിച്ചതെന്നും ഈ തസ്തികയില്‍ എത്ര കാലമായി ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും വിശദമാക്കാമോ ?

774

രാഷ്ട്രീയ സ്വാസ്ത്യ ബീമായോജന (ആര്‍.എസ്.ബി.വൈ.) സഹായി തൊഴിലാളികളുടെ വേതനം

ശ്രീ. ജി. സുധാകരന്‍

() സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ ആര്‍.എസ്.ബി.വൈ. സഹായികളായി ദിവസവേതനാടിസ്ഥാനത്തില്‍ എത്രപേര്‍ ജോലി ചെയ്തുവരുന്നു ;

(ബി) ഒരു ഡ്യൂട്ടിക്ക് ഇവരുടെ വേതനം എത്ര രൂപയാണ് ;

(സി) ഇവര്‍ക്ക് മിനിമം വേതനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ഏത് ഫണ്ടില്‍നിന്നാണ് ആര്‍.എസ്.ബി. വൈ. സഹായി ജീവനക്കാര്‍ക്ക് വേതനം നല്‍കിവരുന്നതെന്ന് അറിയിക്കാമോ ?

775

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മിനിമം സ്റാഫ് പാറ്റേണ്‍

ഡോ. കെ. ടി. ജലീല്‍

() 1987 ലെ കേരള സ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരമുളള മിനിമം സ്റാഫ് പാറ്റേണ്‍ ഇതു വരെയും നടപ്പാക്കാന്‍ കഴിയാതിരുന്നതു മൂലമുളള പ്രശ്നങ്ങള്‍ ഗൌരവമായി കാണുന്നുണ്ടോ;

(ബി) വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരുടെയും സോഷ്യല്‍ വര്‍ക്കര്‍മാരുടെയും കുറവ് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന നിയമസഭാ സമിതിയുടെ കണ്ടെത്തല്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി) ഇത് പരിഹരിക്കാന്‍ സമിതി സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ എതെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? എങ്കില്‍, വിശദമാക്കുമോ?

776

കേരള ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റസ്് ബില്‍

ശ്രീമതി പി. അയിഷാ പോറ്റി

കേരള ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ്സ് എന്ന പേരില്‍ ഒരു ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

777

ശാന്തിവിള ആശുപത്രിയുടെ വികസനം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ ശാന്തിവിള ആശുപത്രിയെ നൂറ് കിടക്കകളുള്ള ആശുപത്രിയായി എന്നത്തേക്ക് വികസിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ദന്തചികിത്സാ ശിശുരോഗം തുടങ്ങിയ വിഭാഗങ്ങള്‍ വിപുലമായ തോതില്‍ നടപ്പിലാക്കാന്‍ തയ്യാറാകുമോ ?

778

കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ വികസനം

ശ്രീ. മുല്ലക്കര രത്നാകരന്‍

കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയെ, താലൂക്ക് നിലവാരമുള്ള ആശുപത്രിയാക്കി ഉയര്‍ത്തിയിട്ടും അതിനാവശ്യമുള്ള സംവിധാനമോ സജ്ജീകര ണങ്ങളോ ലഭ്യമാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍, ഇവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

779

കൊരട്ടി ഇ.എസ്.ഐ ഡിസ്പെന്‍സറി

ശ്രീ. ബി. ഡി. ദേവസ്സി

() സ്വന്തമായി ഭൂമിയുള്ള കൊരട്ടി ഇ.എസ്.ഐ ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷയില്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായുള്ള പ്രസ്തുത ഡിസ്പെന്‍സറിയെ ഒരു ഡോക്ടര്‍ ഡിസ്പെന്‍സറിയാക്കി തരംതാഴ്ത്താന്‍ ആലോചിക്കുന്നുണ്ടോ;

(സി) രണ്ടായിരത്തോളം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രയോജനകരമായ കൊരട്ടി ഇ.എസ്.ഐ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടേയും സേവനം തുടര്‍ന്നും ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

780

മാവൂരില്‍ കാന്‍സര്‍ ചികിത്സയ്ക്ക് സൌജന്യസ്ഥലം

ശ്രീ. പി. റ്റി. എ റഹീം

() കോഴിക്കോട് ജില്ലയിലെ മാവൂര്‍ തെങ്ങിലക്കടവില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് സൌജന്യമായി സ്ഥലം ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത സ്ഥലം സൌജന്യമായി നല്‍കിയത് ആരാണ് എന്നും ഈ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എത്രയാണ് എന്നും ഈ സ്ഥലത്തില്‍ നിലവില്‍ എത്ര ചുതുരശ്ര അടി കെട്ടിടമാണ് ഉള്ളതെന്നും വ്യക്തമാക്കുമോ;

(സി) ജില്ലാ ഭരണകൂടം എന്നാണ് ഈ സ്ഥലം ഏറ്റെടുത്തത്;

(ഡി) പ്രസ്തുത സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്തുന്നതിനായി എന്തെങ്കിലും നിര്‍ദ്ദേശം സാമൂഹ്യസുരക്ഷിതത്വമിഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

() സാമൂഹ്യസുരക്ഷിതത്വമിഷനെയും കോഴി ക്കോട് മെഡിക്കല്‍ കോളേജിനെയും എന്‍. ആര്‍. എച്ച്. എം ന്റെയും ജില്ലാപഞ്ചായത്തിന്റെയും സംയുക്ത സംരഭമെന്ന നിലയില്‍ ഈ സ്ഥലം ഉപയോഗപ്പെടുത്തുന്നതിന് നിയമതടസ്സം ഉണ്ടോ;

(എഫ്) സ്ഥലം സൌജന്യമായി നല്‍കിയവരുമായി എന്തെങ്കിലും ധാരണാപത്രം ഉണ്ടാക്കുകയോ ആധാരത്തില്‍ എന്തെങ്കിലും വ്യവസ്ഥകള്‍ വയ്ക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ആധാരത്തിന്റെ കോപ്പി ലഭ്യമാക്കുമോ;

(ജി) പ്രസ്തുത സ്ഥലവും കെട്ടിടവും ഇപ്പോള്‍ ഏത് വകുപ്പിന്റെ കീഴിലാണ് ഉള്ളത് എന്നും ഇത് സാമൂഹ്യസുരക്ഷിതത്വമിഷനോ ജില്ലാ പഞ്ചായത്തിനോ കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമോ;

(എച്ച്) പ്രസ്തുത വസ്തു ഉപയോഗപ്പെടുത്തുന്നതിന് ഒരു സ്കീം തയ്യാറാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമോ?

781

പാമ്പാടി, പാല സര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ തസ്തികകള്‍

ശ്രീ. മാത്യു റ്റി. തോമസ്

() ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം പാമ്പാടി, പാല സര്‍ക്കാര്‍ ആശുപത്രികളില്‍ പുതുതായി, എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്;

(ബി) ഇത്തരത്തില്‍ ഏതെങ്കിലും ആശുപത്രികളില്‍ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ;

(സി) സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

() തിരുവല്ല, മല്ലപ്പള്ളി, പാമ്പാടി, പാല ആശുപത്രികളില്‍ ഒരു ദിവസം എത്തുന്ന രോഗികളുടെ ശരാശരി എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;

(എഫ്) തിരുവല്ല, മല്ലപ്പള്ളി, പാല, പാമ്പാടി എന്നീ ആശുപത്രികളിലെ ഇനം തിരിച്ചുള്ള തസ്തികകളുടെ എണ്ണം വ്യക്തമാക്കാമോ?

782

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ ഒഴിവുള്ള തസ്തികകള്‍

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തില്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, തിരുവങ്ങൂര്‍ സി.എച്ച്.സി., മേലടി സി.എച്ച്.സി. അനുബന്ധ പി.എച്ച്.സി.കള്‍ എന്നിവിടങ്ങളില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന് വ്യക്തമാക്കുമോ; തസ്തികകളുടെ ഒഴിവ് വിവരം സ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഒഴിവുള്ള ഈ തസ്തികകള്‍ ഓരോന്നും എത്ര കാലമായി ഒഴിഞ്ഞ് കിടക്കുന്നതാണ് എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമനം എപ്പോള്‍ നടത്തുമെന്നും വ്യക്തമാക്കുമോ?

783

മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ്

ശ്രീ. കെ. രാജു

() അടിയന്തിരഘട്ടങ്ങളില്‍ സംസ്ഥാനത്തിനകത്തുളള സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ് ലഭിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി) ആയതിന്റെ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)എയിഡഡ് മേഖലയില്‍ ജോലിചെയ്യുന്ന അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് ചികില്‍സാചെലവ് അഡ്വാന്‍സ് ആയി നല്‍കുന്നതിന് നിലവില്‍ നിയമവ്യവസ്ഥയുണ്ടോ; എങ്കില്‍ ഇത് പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സഹായങ്ങള്‍ മുന്‍കാലങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

784

മലബാര്‍ കാന്‍സര്‍ സെന്റര്‍ സൊസൈറ്റിക്ക് ധനസഹായം

ശ്രീ. ആര്‍.രാജേഷ്

മലബാര്‍ കാന്‍സര്‍ സെന്റര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുളള ധനസഹായമായി 2011-12 ലെ ബഡ്ജറ്റില്‍ എത്ര തുകയാണ് പദ്ധതിയേതരയിനത്തില്‍ നീക്കി വെച്ചതെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

785

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണം

ശ്രീ. മോന്‍സ് ജോസഫ്

() കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ചിട്ടുള്ള പി.ഡബ്ളിയൂ.ഡി. അംഗീകരിച്ച എസ്റിമേറ്റ് ലഭിച്ചോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡി.എച്ച്.എസ്.-ല്‍ ഇപ്പോള്‍ നിലവിലുള്ള ഫയല്‍ നമ്പര്‍ ലഭ്യമാക്കാമോ; ഈ ഫയല്‍ റിപ്പോര്‍ട്ടിനായി എന്നാണ് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയച്ചത്?

786

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റും ആര്‍..പ്ളാന്റും

ശ്രീ. തോമസ് ചാണ്ടി

() പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റും ആര്‍..പ്ളാന്റും സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(സി) ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുകൂട്ടി ഈ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

787

കലയ്ക്കോട് സി.എച്ച്.സി. യില്‍ കിടത്തി ചികിത്സ

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ കലയ്ക്കോട് സി.എച്ച്.സി.യില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നുവോ; വിശദാംശം അറിയിക്കുമോ ;

(ബി) കിടത്തി ചികിത്സ ഉണ്ടായിരുന്ന ആശുപത്രി എന്ന നിലയില്‍ ആയത് വീണ്ടും ആരംഭിക്കുന്നതിലേയ്ക്ക് എന്ത് തടസ്സമാണ് നിലവിലുള്ളത് ;

(സി) എത്രയും പെട്ടെന്ന് കിടത്തി ചികിത്സ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമോ ?

788

'സൊസൈറ്റി ഫോര്‍ ദി പൂവര്‍ പദ്ധതി'

ശ്രീ. . ചന്ദ്രശേഖരന്‍

() പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന സൊസൈറ്റി ഫോര്‍ ദി പൂവര്‍ പദ്ധതിയനുസരിച്ച് ഏതെല്ലാം രോഗങ്ങള്‍ക്ക് എത്ര രൂപ വീതമാണ് ചികിത്സാ സഹായം അനുവദിക്കുന്നതെന്ന് അറിയിക്കാമോ;

(ബി) ഈ പദ്ധതിയില്‍ ഏതെല്ലാം ആശുപത്രികളെയാണ് ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് അറിയിക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആകെ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്ര എണ്ണത്തിന് സഹായം അനുവദിച്ചുവെന്നും എത്ര എണ്ണം ബാക്കിയുണ്ടെന്നും അറിയിക്കാമോ;

(ഡി) ചികിത്സാ സഹായം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

789

ചേര്‍പ്പ് സാമൂഹികാരോഗ്യ കേന്ദ്രം

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജക മണ്ഡലത്തിലെ ചേര്‍പ്പ് സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഇത് സംബന്ധിച്ച് മുന്‍കാലങ്ങളില്‍ എന്തെങ്കിലും 'പ്രൊപ്പോസല്‍' സര്‍ക്കാരിന് ലഭിച്ചിരുന്നുവോ; എങ്കില്‍, സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി) ചേര്‍പ്പ് സാമൂഷികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്ന നടപടികള്‍ ത്വരിതപ്പെടുത്തുമോ?

790

കെ.എച്ച്.ആര്‍.ഡബ്ളിയൂ.എസ്. ജീവനക്കാര്‍

ശ്രീ. .കെ. ശശീന്ദ്രന്‍

() കെ.എച്ച്.ആര്‍.ഡബ്ളിയൂ.എസ്.-ല്‍ നിലവിലുള്ള സ്ഥിരം ജീവനക്കാര്‍, ഡെപ്യൂട്ടേഷനില്‍ ഉള്ളവര്‍, ദിവസക്കൂലിക്കാര്‍, കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുടെ ജില്ലതിരിച്ചുള്ള കണക്ക് വെളിപ്പെടുത്താമോ;

(ബി) കെ.എച്ച്.ആര്‍.ഡബ്ളിയൂ.എസ്.-ല്‍ 1999-ല്‍ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ എംപ്ളോയ്മെന്റ് മുഖേന ജോലി ചെയ്ത ശ്രീമതി അംബിക, ടൈപ്പിസ്റ്; ശ്രീമതി സജിത, ക്യാഷ്യര്‍ എന്നിവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി) ക്യാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ശ്രീമതി സജിതയില്‍നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ടിയാളെ പിരിച്ചുവിട്ട സമയത്ത് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുനല്‍കിയിട്ടുണ്ടോ;

(ഡി) പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ കെ.എച്ച്.ആര്‍.ഡബ്ളിയൂ.എസ്.-ല്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;

() ദിവസക്കൂലിക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശമ്പളവര്‍ദ്ധനവ് കെ.എച്ച്.ആര്‍.ഡബ്ളിയൂ.എസ്.-ലെ എല്ലാ ജീവനക്കാര്‍ക്കും നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(എഫ്) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എച്ച്.ആര്‍.ഡബ്ളിയൂ.എസ്.-ല്‍ എത്ര ജീവനക്കാരെ പുതുതായി നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

791

റെഡ്ക്രോസ്സിലെ ജീവനക്കാരുടെ വേതനവ്യവസ്ഥകള്‍

ശ്രീ. സി. ദിവാകരന്‍

() റെഡ്ക്രോസ്സ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രതിമാസം എത്ര രൂപാവീതമാണ് ഫണ്ടില്‍നിന്നും കൈപ്പറ്റിയിട്ടുള്ളത്; അഡ്മിനിസ്ട്രേറ്ററുടെ വേതനം എത്രയാണ് എന്ന് വ്യക്തമാക്കാമോ; ഏത് ഫണ്ടില്‍നിന്നാണ് വേതനം നല്‍കുന്നത്;

(ബി) റെഡ്ക്രോസ്സിലെ ജീവനക്കാരുടെ ഏറ്റവും ഉയര്‍ന്ന ശമ്പളം എത്രയാണ്; ഏറ്റവും കുറഞ്ഞ ശമ്പളം എത്ര?

792

എന്‍.ആര്‍.എച്ച്.എം. മുഖേന ലഭ്യമാക്കിയ തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് എന്‍.ആര്‍.എച്ച്.എം. മുഖേന ഇക്കാലയളവിനുള്ളില്‍ എത്ര തുക ലഭ്യമായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ഇവയുടെ വര്‍ഷംതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?

793

കായംകുളം താലൂക്കാശുപത്രിയിലെ കുടിവെള്ള സുരക്

ശ്രീ. സി.കെ. സദാശിവന്‍

() കായംകുളം താലൂക്കാശുപത്രിയില്‍, കുടിവെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇതിന്റെ കാരണം എന്തെന്ന് അന്വേഷിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) താലൂക്കാശുപത്രിയില്‍, കുടിവെള്ള സുരക്ഷ ഉറപ്പാക്കാന്‍, എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

794

ചെറൂപ്പ സി. എച്ച്.സിയുടെ നിയന്ത്രണം

ശ്രീ.പി.റ്റി.. റഹീം

() കോഴിക്കോട് ജില്ലയിലെ ചെറൂപ്പ സി.എച്ച്.സിയുടെ നിയന്ത്രണം ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;

(ബി) ഇത് പൂര്‍ണ്ണമായി മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്ന് കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി) മെഡിക്കല്‍ കോളേജിന്റെ കീഴില്‍ തന്നെയുള്ള പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കൊണാറമ്പിലുള്ള അനാഥമായിക്കിടക്കുന്ന കെട്ടിടങ്ങള്‍ ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

795

ബാലമുകുളം സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം

ശ്രീ. പി. കെ. ഗുരുദാസന്‍

() ബാലമുകുളം സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാ”മില്‍ കൊല്ലം ജില്ലയിലെ കൊല്ലം മങ്ങാട് ഗവണ്‍മെന്റ് സ്കൂളിനെ ഉള്‍പ്പെടുത്തുമോ;

(ബി) ഇല്ലെങ്കില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തുന്നില്ല എന്നറിയിക്കുമോ ?

796

കൊല്ലം ജില്ലാ ആശുപത്രി

ശ്രീ. പി. കെ. ഗുരുദാസന്‍

() കൊല്ലം ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്ന് കാണിച്ച് ഗവണ്‍മെന്റിനു നല്‍കിയ അപേക്ഷ പരിഗണിച്ചിട്ടുണ്ടോ;

(ബി) അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ ?

797

ചേര്‍ത്തല താലൂക്ക് ആശുപത്രി

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് എന്‍..ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ചുവെങ്കിലും പതിറ്റാണ്ടുകള്‍ മുമ്പുള്ള സ്റാഫ് പാറ്റേണിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും ഇവിടുത്തെ ബെഡ് സ്ട്രെങ്ത് ഇപ്പോഴും കേവലം 251 മാത്രമാണെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പുതിയ അംഗീകാരവും പൊതുജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് ആശുപത്രിയിലെ സ്റാഫ് സ്ട്രെങ്ത് പുതുക്കി അനുവദിക്കുന്നതിനും ബെഡ് സ്ട്രെങ്ത് വര്‍ധിപ്പിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രിയുടെ രണ്ടുകോടി രൂപ വിനിയോഗിച്ച് ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍, പുതിയ ട്രോമാകെയറിനുള്ള കെട്ടിടം പണി തുടങ്ങിയ സാഹചര്യത്തില്‍ ഇവിടേയ്ക്കാവശ്യമായ ജീവനക്കാരെയും മറ്റ് ടെക്നീഷ്യന്‍മാരെയും നിയമിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താമോ?

798

സ്റാഫ് നഴ്സുമാരുടെ പുനര്‍വിന്യാസം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() കിടത്തിച്ചികിത്സാ സൌകര്യം ഇല്ലാത്ത ആരോഗ്യകേന്ദ്രങ്ങളിലെ സ്റാഫ് നഴ്സുമാരെ, കിടത്തിച്ചികിത്സാ സൌകര്യം ഉള്ള ആരോഗ്യകേന്ദ്രങ്ങളിലേക്ക് പുനര്‍വിന്യസിച്ച് ഉത്തരവായിട്ടുണ്ടോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) ഇപ്രകാരം സ്റാഫ് നഴ്സുമാരെ പുനര്‍വിന്യസിച്ച് നല്‍കിയിട്ടും ഇവിടെ ജോലി ചെയ്തുവരുന്ന ഹെഡ്നഴ്സുമാരെ പുനര്‍വിന്യസിക്കാതെ നിലനിര്‍ത്തിയിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കുമോ;

(സി) കിടത്തിച്ചികിത്സാ സൌകര്യം ഇല്ലാത്ത കേന്ദ്രങ്ങളിലെ ഹെഡ്നഴ്സുമാരെ, സമീപത്ത് തിരക്കുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്ക് പുനര്‍വിന്യസിച്ചു നല്‍കുന്ന കാര്യം പരിഗണിക്കാമോ ?

799

കൊരട്ടി ലെപ്രസി ആശുപത്രി സ്ഥലത്ത് മെഡിസിറ്റി സ്ഥാപിക്കല്‍

ശ്രീ. ബി. ഡി. ദേവസ്സി

നൂറ്റിഎട്ട് ഏക്കറോളം സ്ഥലമുള്ള കൊരട്ടി ലെപ്രസി ആശുപത്രിയിലെ ചിതറിക്കിടക്കുന്ന ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഒരു കെട്ടിട സമുച്ചയത്തിന്‍ കീഴിലാക്കുന്നതിനും പ്രസ്തുത സ്ഥലത്ത് ആരോഗ്യ മേഖലയുടെ ബന്ധപ്പെട്ട മെഡിസിറ്റി സ്ഥാപിക്കുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

800

ചാലക്കുടി താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കുന്നതിനു നടപടി

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനും പ്രസ്തുത ആശുപത്രിയില്‍ ട്രോമാ കെയര്‍ യൂണിറ്റ് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

801

ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരു ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യം അനുവദിക്കുമോ ;

(സി) ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കുമോ ?

802

കുഴല്‍മന്ദം സി.എച്ച്.സി.യില്‍ ഡോക്ടര്‍മാരുടെ നിയമനം

ശ്രീ. എം. ചന്ദ്രന്‍

() ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ എത്ര തസ്തികകളാണ് ഇപ്പോള്‍ നിലവിലുള്ളത്;

(ബി) ഇതില്‍ എത്ര ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ ഉള്ളത്;

(സി) ഒഴിവുള്ള തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

803

കാലടി സൂമൂഹ്യ ആരോഗ്യ കേന്ദ്രം

ശ്രീ. ജോസ് തെറ്റയില്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം 8 മണിക്കൂറാക്കി കുറച്ചതിനാല്‍ ദിനംപ്രതി ഇവിടെയെത്തുന്ന ആയിരക്കണക്കിന് വരുന്ന സാധാരണക്കാരായ രോഗികള്‍ കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതു പരിഹരിക്കുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇവിടെ ആവശ്യമുള്ള അധിക തസ്തികകള്‍ നികത്തുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ?

804

ആശുപത്രികളിലെ ജനനമരണ രേഖകള്‍

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് കിടത്തി ചികിത്സാ സൌകര്യങ്ങള്‍ ഉളള ആശുപത്രികള്‍ ഉള്‍പ്പെടെയുളള ആശുപത്രികളില്‍ ജനനമരണ രേഖകള്‍ സൂക്ഷിക്കുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുളള സൌകര്യങ്ങളും സംവിധാനങ്ങളും എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി) നിലവിലുളള സംവിധാനം അപര്യാപ്തമാണെന്നതും ധാരാളം പരാതികള്‍/പ്രശ്നങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്ന് വരാറുണ്ട് എന്നതും ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ന് നടപടി സ്വീകരിച്ചു എന്ന വ്യക്തമാക്കുമോ;

(സി) താലൂക്കാശുപത്രികള്‍ മുതല്‍ താഴോട്ടുളള ആശുപത്രികളില്‍ എം.ആര്‍.എല്‍ രേഖകള്‍ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മെഡിക്കോ റിക്കാര്‍ഡ്സ് ലൈബ്രേറിയന്‍ തസ്തിക ഇല്ലാത്തത് എം.ആര്‍.എല്‍ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) എം.ആര്‍.എല്‍. കൈകാര്യം ചെയ്യുന്നതിന് മെഡിക്കോ റിക്കാര്‍ഡ്സ് ലൈബ്രേറിയന്‍ തസ്തികള്‍ അനുവദിച്ച് യോഗ്യതയുളള വരെ നിയമിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

805

കാരുണ്യ ഫാര്‍മസി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ച ‘കാരുണ്യ ഫാര്‍മസി’ സംസ്ഥാനമൊട്ടാകെവ്യാപിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു ;

(ബി) സംസ്ഥാനത്ത് ഇപ്പോള്‍ എത്ര കാരുണ്യ ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നു ; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ ;

(സി) എല്ലാ ജീവന്‍ രക്ഷാ മരുന്നുകളും കാരുണ്യ ഫാര്‍മസിയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ ?

806

ഫറോക്ക് പി.എച്ച്.സി

ശ്രീ. എളമരം കരീം

() ഫറോക്ക് പി.എച്ച്.സി.യെ താലൂക്ക് നിലവാരത്തിലുള്ള ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൌകര്യങ്ങള്‍ക്ക് വേണ്ട കെട്ടിടങ്ങള്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കാനും പ്രവൃത്തി തുടങ്ങിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ;

(സി) ഇതിനായി സൃഷ്ടിച്ച തസ്തികയിലെ ഡോക്ടര്‍മാരെ നിയമിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

807

ചേലക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ ചേലക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് നിലവാരമുള്ള ആശുപത്രിയായി ഉയര്‍ത്തിയിട്ടും അതനുസരിച്ചുള്ള ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും അതനുസരിച്ചുള്ള ജീവനക്കാരുടെ തസ്തികള്‍ സൃഷ്ടിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

സി) രോഗികളുടെ വര്‍ദ്ധനവിനനുസരിച്ച് ജീവനക്കാരില്ലാത്തതു മൂലമുള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍, ഈ രണ്ട് ആശുപത്രികളിലും പദവിക്കനുസരണമായ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

808

മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് തടഞ്ഞുവെച്ച നടപടി

ശ്രീ. റ്റി. യു. കുരുവിള

() ആരോഗ്യ വകുപ്പില്‍ ഏത് ജീവനക്കാരന്റെ ആശ്രിതന്റെ ക്യാന്‍സര്‍ ചികിത്സക്കുളള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റ് ആണ് നല്കാതെ തടഞ്ഞ് വച്ചിരിക്കുന്നത്; എങ്കില്‍ ആരുടെ; വിശദാംശം ലഭ്യമാക്കുമോ;

(ബി) കാന്‍സര്‍ രോഗിയുടെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് സമയത്ത് മാറ്റി നല്കാതെ ഗുരുതരമായ വീഴ്ച ബോധപൂര്‍വ്വം വരുത്തിയ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്ന് വ്യക്തമാക്കുമോ;

(സി) ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

809

എല്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റുകളിലും ലാബ്രട്ിസംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. കെ കുഞ്ഞമ്മത് മാസ്റര്‍

() സ്വകാര്യ ലാബുകളില്‍ രോഗികളുടെ വിവിധ പരിശോധനകള്‍ക്ക് ഭീമമായ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നതിന് സംസ്ഥാനത്ത് എല്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റുകളിലും ലാബ്രേട്ടറി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

 
<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.